💕മൗനാനുരാഗം💕: ഭാഗം 23

maunanuragam

എഴുത്തുകാരി: ദിവ്യ സാജൻ

നാഥു ഗൗരിയെ റൂമിലെത്തിയപ്പോഴേക്കും നിലത്തു നിർത്തി....അപ്പോഴും നാഥുവിന്റെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്നു..... നന്ദാ.......വളരെ ആർദ്രമായവൻ വിളിച്ചു..... പക്ഷെ അവൾ വിളിക്കേൾക്കുന്നുണ്ടായിരുന്നില്ല....അവളുടെ മനസ് നേരത്തെ നടന്ന കാര്യങ്ങളിൽ കുടുങ്ങിക്കിടക്കാരുന്നു.... നന്ദാ.......നാഥു അവളെ തട്ടി വിളിച്ചു..... ഞെട്ടി പിടഞ്ഞ്കൊണ്ട് അവനെ നോക്കിയവൾ..... പേടിച്ചു പോയോടീ പെണ്ണേ......പറയുന്നതിനൊപ്പം നെഞ്ചോട് ചേർത്തടക്കി പിടിച്ചിരുന്നവൻ ഒരു പൂച്ചകുഞ്ഞിനെപ്പോലെ അവളവന്റെ മാറിൽ പതുങ്ങിക്കിടന്നു.....അപ്പോഴും കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു......

എന്താടാ......ഇത്....മതി കരഞ്ഞത്....നോക്കിയേ....അതും പറഞ്ഞു കൊണ്ട് ചൂണ്ടുവിരലിനാൽ അവളുടെ മുഖം ഉയർത്തി....... അ....അ...അ....നാഥുവേട്ടനപ്പോ വന്നില്ലാരുന്നെങ്കിൽ അവനെന്നെ......പറയാൻ കഴിയുന്നുണ്ടായിരുന്നില്ലവൾക്ക്.......അവനെന്റെ ശരീരം കീഴടക്കിയിരുന്നുവെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ലായിരുന്നു......എന്റെ നാഥുവേട്ടനല്ലാതെ മറ്റൊരന്യ പുരുഷൻ എന്നെ തൊടുന്നത് പോലും സങ്കൽപിക്കാൻ കഴിയില്ലെനിക്ക്......അത് പറയുമ്പോഴും ഏങ്ങലടികൾ ഉയരുന്നുണ്ടായിരുന്നു..... ഇനി മതി അതൊക്കെ കളഞ്ഞേ....ഇനി അവന്റെ കരിനിഴൽ നമ്മുടെ ജീവിതത്തിലേക്ക് എത്തിനോക്കില്ല.....

അത് പറഞ്ഞു കൊണ്ട് അവളുടെ രണ്ടു കവിളുകളിലും അവന്റെ കൈകൾ ചേർത്ത് തളളവിരലിനാൽ കണ്ണുനീർ തുടച്ചു...... ഞാൻ ജീവനോടിരിക്കുമ്പോൾ ആരും നിന്നെ തൊടാൻ ഞാൻ സമ്മതിക്കില്ല....നീ ചോദിച്ചിട്ടില്ലേ എന്തിനാ നമ്മുടെ വിവാഹം പെട്ടെന്ന് നടത്തിയതെന്ന്....ഇവനെ പേടിച്ചിട്ടാ....ഇവന്റെ തന്ത ആ മഹേന്ദ്രൻ മുത്തശ്ശിയെ ഭീഷണിപ്പെടുത്തി നീയും അവനും തമ്മിലുള്ള വിവാഹം നടത്താൻ തീരുമാനിച്ചു....വേറെ നിവൃത്തിയില്ലാത്തോണ്ടാ....ഞാൻ നിന്നെ നിന്റെ സമ്മതമില്ലാതെ താലികെട്ടിയത്.... നാഥു പറയുന്നതൊക്കെ ഞെട്ടലോടെയാണ് അവൾ കേട്ട് നിന്നത്...... ഇനി ആ മഹേന്ദ്രൻ അടങ്ങിയിരിക്കില്ല.....

നമ്മൾ കരുതിയിരിക്കണം....പല്ലു ഞെരിച്ച് കൊണ്ട് നാഥു പറഞ്ഞു..... _____💕💕💕💕💕💕 കിരണിനെ ജോൺ അടിച്ചവശനാക്കി......പാതി ചത്ത അവനെ നേരെ സുഭദ്ര ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.......കിരണിനെ ആ അവസ്ഥയിൽ കണ്ട ഗീതു അമ്പരന്ന് ജോണിനെ നോക്കി...... നോക്കണ്ട......ഞാൻ തന്നാ അവനെ ഈ പരുവത്തിലാക്കിയത്.....നിന്നെ കൊല്ലാൻ നോക്കിയത് കൊണ്ടാ..... ഇച്ചായനിതെന്താ പറയുന്നത്......ഇവൻ എന്നെ എങ്ങനെ കൊല്ലാൻ നോക്കീന്നാ...... ജോൺ ഇതുവരെയുളള എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു...... എല്ലാം കേട്ട് കഴിഞ്ഞ് അമ്പരപ്പ് വിട്ടു മാറാതെ നിക്കാരുന്നു ഗീതു.....

അപ്പോഴേക്കും കിരണിനെ ചികിത്സിക്കുന്ന ഡോക്ടർ അവിടേക്ക് വന്നു.. .... സീ ...മിസ്റ്റർ ജോൺ ഞങ്ങൾ ചെയ്യേണ്ടതൊക്കെ ചെയ്തിട്ടുണ്ട്.....പക്ഷേ കിരണിനി എഴുന്നേറ്റ് നടക്കില്ല.....നട്ടെല്ലിന് കാര്യമായി ക്ഷതമേറ്റിട്ടുണ്ട്....അതുകൊണ്ട് കൂടുതൽ ചികിത്സയൊന്നും ഇവിടെ കൊടുക്കേണ്ട ആവശ്യമില്ല.....മുറിവൊക്കെ ഭേതമാവുമ്പോൾ വീട്ടിലേക്ക് കൊണ്ടു പോവാം..... അപ്പോഴേക്കും ജോണിന്റെ ചുണ്ടുകളിൽ പുച്ഛച്ചിരി സ്ഥാനം പിടിച്ചിരുന്നു...... ഹോസ്പിറ്റലിൽ നിന്നും മഹേന്ദ്രനെ വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നു......കിരണിന്റെ അവസ്ഥ കണ്ട മഹേന്ദ്രൻ ആകെ തകർന്നു പോയിരുന്നു....

പക്ഷേ അപ്പോഴും അയാളുടെ ഉളളിൽ അവനെ ഈ അവസ്ഥയിലാക്കിവരെ നശിപ്പിക്കാനുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു..... കിരണിനെ ജോൺ ഒതുക്കിയതറിഞ്ഞ് തത്കാലത്തേക്ക് മാളത്തിൽ ഒളിച്ചിരിക്കയായിരുന്നു അശ്വിനും ശേഖരനും...പക്ഷേ അപ്പോഴും ഗൗരിയെ കൊല്ലാൻ വേണ്ടി പതിയിരിക്കുന്നുണ്ടായിരുന്നലർ...... കിരൺ ഗീതുവിനെ കൊല്ലാൻ നോക്കിയത് അറിഞ്ഞ മുത്തശ്ശി മൂന്നു മാസത്തിനുള്ളിൽ തന്നെ ഗീതുവും ജോണും തമ്മിലുള്ള വിവാഹം നടത്താൻ തീരുമാനിച്ചു.......അതിനായുളള ഒരുക്കങ്ങളും ആരംഭിച്ചു....

ജോണും ഗീതുവുമായുളള വിവാഹം തീരുമാനിച്ചതറിഞ്ഞ ശേഖരൻ ജോണിനെ വകവരുത്താനുളള പദ്ധതികൾ ആരംഭിച്ചു..... നാഥുവും നന്ദയും പരസ്പരം ഭ്രാന്തമായി തന്നെ പ്രണയിച്ചു കൊണ്ടേയിരുന്നു....പല രാവുകളും അവരുടെ മൗനാനുരാഗത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടേയിരുന്നു..... മാസങ്ങൾ കടന്നു പോയി....ജോണിന്റെയും ഗീതുവിന്റെയും വിവാഹത്തിന് ഇനി ആഴ്ചകൾ മാത്രമാണുള്ളത്.....സുഭദ്രത്തിൽ വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം ആരംഭിച്ചിരുന്നു.....ചന്തുവും നാഥുവും കൂടി എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെ ഉണ്ടായിരുന്നു..... അങ്ങനെ ഒരു ദിവസം നാഥു ഉമ്മറത്തിരുന്ന് മില്ലിലെ കണക്കുകൾ നോക്കിയിരിക്കുകയായിരുന്നു.....

അപ്പോഴേക്കും ഗൗരി അവനുളള ചായയുമായി അവിടേക്ക് വരികയായിരുന്നു .....പെട്ടെന്നവൾക്ക് ശരീരം തളരുന്നപോലെ തോന്നി .....അവൾ നാഥുവിനെ വിളിക്കാൻ തുടങ്ങിയപ്പോഴേക്കും കൈയിലിരുന്ന ചായ ഗ്ളാസ് താഴേക്ക് വീണിരുന്നു.....ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ നാഥു കാണുന്നത് നിലത്ത് വീഴാനായുന്നവളെ.....അവൻ വേഗം അവളുടെ അടുത്തേക്ക് പോയി താങ്ങിയെടുത്ത് കൊണ്ട് അടുത്തുള്ള കസേരയിൽ ഇരുത്തി..... നന്ദാ.....നന്ദാ.....അവൻ അവളെ തട്ടി വിളിച്ചു.....മെല്ലെ കണ്ണ് ചിമ്മിക്കൊണ്ടവൾ ഉണർന്നു.....

എന്താടീ...എന്താ പറ്റിയേ.....ഹോസ്പിറ്റലിൽ പോണോ..... മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു...... ഗൗരി നാഥുവിന്റെ കൈപിടിച്ച് അവളുടെ വയറ്റിലേക്ക് വച്ചു....അവൻ സംശയത്തോടെ അവളെ നോക്കി....അവളുടെ മുഖം ചുവപ്പണിഞ്ഞു..... അ.....അ....ആ....(ഒരു കുഞ്ഞു നാഥു എന്റെ വയറ്റിൽ വളരുവാ)പുഞ്ചിരിയോടവൾ പറഞ്ഞു.... നാഥുവിന് വലിയ സന്തോഷമായി...അവനവളെ ചേർത്ത് പിടിച്ച് നിറുകിൽ ചുണ്ടുകൾ ചേർത്തു.......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story