💕മൗനാനുരാഗം💕: ഭാഗം 24

maunanuragam

എഴുത്തുകാരി: ദിവ്യ സാജൻ

വൈകാതെ കുഞ്ഞഥിതി വരാൻ പോകുന്നെന്ന വാർത്ത സുഭദ്രത്തിലുളളവരും പത്മനാഭത്തിലുളളവരും അറിഞ്ഞു......എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു......എല്ലാവരും ഗൗരിയെ മത്സരിച്ച് സ്നേഹിക്കുന്ന തിരക്കിലായിരുന്നു......പക്ഷേ ഗൗരി ഒരു അമ്മയാവാൻ പോവുന്നെന്ന വാർത്ത ശേഖരനെ ചൊടിപ്പിച്ചു...... മഹേന്ദ്രാ......ഇനി അവൾ ജീവനോടെ വേണ്ട.....കുഞ്ഞു കൂടി വന്ന് കഴിഞ്ഞാൽ ആ സ്വത്തിന്റ കാര്യം പിന്നെ ചിന്തിക്കേ വേണ്ട.....അവളെ മാത്രല്ല അവനെയും കുടുക്കണം ആ എ.സി.പി.യെ......അതിനൊരു വഴിയുണ്ട്......രണ്ടു പേരേയും നമ്മുടെ കസ്റ്റഡിയിലാക്കിയിട്ട് അവളെയങ്ങ് തീർക്കണം......എന്നിട്ട് ആ കുറ്റം അവന്റെ പേരിലാക്കണം.....

ഞാൻ പറഞ്ഞു വരുന്നതെന്നാന്ന് വച്ചാ....തെളിവുകൾ നമ്മൾ ഉണ്ടാക്കണം അവനെതിരായി.....കോടതിയിൽ തെളിവുകൾക്കല്ലേ പ്രാധാന്യം അപ്പോ അവൻ കുടുങ്ങും.....പിന്നെ എനിക്കെളുപ്പവാ....ഗീതുവിനെ എന്റെ മോന് തന്നെ കിട്ടും.......പക്ഷേ നമ്മുടെ പ്ളാൻ ഒരീച്ചപോലും അറിയാൻ പാടില്ല......ഇനി അത് വൈകിപ്പിക്കണ്ട എത്രയും വേഗം വേണം..... ______💕💕💕💕💕💕 പിറ്റേന്ന് രാവിലെ നാഥുവും നന്ദയും അമ്പലത്തിൽ പോവാൻ റെഡിയാവുകയായിരുന്നു...... നന്ദാ.....ഇതുവരെ കഴിഞ്ഞില്ലേ പെണ്ണേ.....

നടയടക്കണതിന് മുന്നേ എത്തുവോടാ..... അതിനു അവളൊന്ന് പുഞ്ചിരിച്ചു.....അ...അ ഇപ്പൊ കഴീയും നാഥുവേട്ടാ.... ഉടനെ നാഥുവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു...... ഹലോ.....രുദ്ര നാഥ് അല്ലേ.... അതേ.....ഇത് ആരാണ്..... നിങ്ങളുടെ സുഹൃത്ത് ജോണിന് ഒരാക്സിഡന്റായി....സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്......കുറച്ചു സീരിയസ് ആണ് വേഗം വരണം അതും പറഞ്ഞു കൊണ്ട് കോൾ കട്ടായി..... നാഥു ആകെ തറഞ്ഞു നിന്നു അവൻ ജോണിനെ വിളിച്ചപ്പോൾ കോൾ കണക്ട് ആവുന്നുണ്ടായിരുന്നില്ല.....

പിന്നെ വൈകാതെ നാഥു സിറ്റി ഹോസ്പിറ്റലിൽ പോയിരുന്നു..... ഈ സമയം ഗീതുവിന് ആക്സിഡന്റായെന്ന് പറഞ്ഞ് ജോണിനെ സുഭദ്രത്തിലെ ഹോസ്പിറ്റലിലേക്ക് വിളിച്ചു വരുത്തിയിരുന്നു......ജോൺ വന്ന് റിസപ്ഷനിൽ തിരക്കി.....അപ്പോൾ ഒരു മെയിൽ നഴ്സ് വന്നു.... ആ സർ മേഡം ഇവിടെ താഴത്തേ ബ്ളോക്കിലാണേ ചെറിയൊരു മുറിവാ പേടിക്കാനില്ല....സാർനെ മേഡം പറഞ്ഞിട്ട് ഞാനാ വിളിച്ചത് ഞാനും കൂടി അങ്ങോട്ട് വരുന്നുണ്ട് അവിടെ ഗോഡൗണിൽ നിന്നും കുറച്ചു മെഡിസിൻ എടുക്കാനുണ്ട്....വൈകാതെ അവർ ഗോഡൗണിൽ എത്തി.....തന്ത്രപൂർവ്വം അയാൾ ജോണിനെ അകത്തേക്ക് കൊണ്ടു പോയശേഷം അതിനകത്ത് പൂട്ടിയിട്ടു....

ജോൺ അതിനകത്ത് നിന്ന് തട്ടുന്നുണ്ടായിരുന്നെങ്കിലും കേൾക്കുന്നുണ്ടായിരുന്നില്ല....അവൻ വേഗം ഫോൺ എടുത്ത് വിളിക്കാൻ പോക്കിയെങ്കിലും റെയിഞ്ചില്ലായിരുന്നു.... നാഥു ഗൗരിയോട് ജോണിന് ആക്സിഡന്റായെന്ന് പറഞ്ഞില്ലായിരുന്നു......തടി മില്ലില്ലിൽ നിന്നു വിളിച്ചു എന്താണെന്ന് നോക്കീട്ട് വരാന്ന് പറഞ്ഞാണ് പോയത്...... നാഥു വീട്ടിലില്ലെന്നുറപ്പാക്കിയ അശ്വിൻ വേഗം പത്മനാഭത്തിലേക്ക് തിരിച്ചു..... അവിടെ ചെന്നപ്പോൾ ഗൗരി പുറത്ത് നിപ്പുണ്ടായിരുന്നു..... അവൻ ഗൗരിയുടെ അടുത്തേക്ക് പോയി.... ഗൗരി മുത്തശ്ശിക്ക് പെട്ടെന്ന് വയ്യാതെയായി കൂടെ ഇരിക്കാൻ വേറെ ആരുമില്ല നീ ഒന്നവിടേ വരെ വരാവോ.....

അവൾ വേഗം വീട്ടിലേക്ക് വിളിച്ചു ഈ സമയം അശ്വിൻ അവന്റെ ഫോണിൽ നി സുഭദ്രത്തിലെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നു.....അത് കൊണ്ട് നന്ദ വിളിച്ചപ്പോൾ ലൈൻ തിരക്കിലാണെന്ന് പറയുന്നുണ്ടായിരുന്നു.......അവൾ വേഗം ജാനകിയോട് പറഞ്ഞിട്ട് ഹോസ്പിറ്റലിലേക്ക് പോയി....അശ്വിൻ ചതിക്കുമെന്ന് അവരും കരുതിയില്ല..... അശ്വിൻ ഗൗരിയെ നേരെ ഗോഡൗണിലേക്ക് കൊണ്ടു പോയി ...ജോണിനെ ഇട്ട് പൂട്ടിയ റൂമിലേക്ക് കൊണ്ടു പോയി പൂട്ടിയിട്ടു.......അതിനകത്ത് കയറിയ ശേഷമാണ്.....അവൾക്ക് അബദ്ധം മനസിലായത്.....നോക്കുമ്പോൾ ജോൺ അവിടേക്ക് വന്നു......രണ്ടു പേരും പരസ്പരം കണ്ടപ്പോൾ അമ്പരന്ന് നിന്നു....

അപ്പോഴേക്കും അവിടേക്ക് അശ്വിനും മഹേന്ദ്രനും എത്തി..... അങ്കിൾ....ഇവളെ ഇന്ന് തന്നെ തീർത്തു കളയണം....തെളിവുകളെല്ലാം ദേ ഇവനെതിരാക്കണം ജോണിനെ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു.... ഇതൊക്കെ കേട്ട് ഗൗരി തറഞ്ഞു നിന്നുപോയി..... ടാ....പന്ന###$$$$ മോനെ ചതിക്കാരുന്നല്ലേ.....അശ്വിന് നേരെ ചീറിക്കൊണ്ട് ജോൺ വന്നു.....ഉടനെ ശക്തമായ എന്തോ വന്ന് നെറ്റിയിലടിച്ചതു മാത്രമേ അവന് ഓർമ്മയുളളൂ.....നോക്കുമ്പോൾ കൈയിൽ ഒരു തടി കഷ്ണവുമായി നിൽക്കുന്ന ശേഖരൻ.....അയാളെക്കണ്ട് ജോണും ഗൗരിയും അമ്പരന്നു....അപ്പോഴേക്കും നിലതെറ്റി ജോൺ താഴേക്ക് പതിച്ചു.....മഹേന്ദ്രൻ അവനെ വേഗം അവിടെ അടുത്ത് കണ്ട തൂണിൽ കെട്ടിയിട്ടു.....

ഗൗരിയെ അശ്വിൻ അടുത്തുളള മറ്റൊരു തൂണിലും കെട്ടിയിട്ടു.... ഗൗരി ഒരു പാവയെ പ്പോലെ നിർവികാരയായി എല്ലാം നോക്കിക്കാണുകയായിരുന്നു.....അവളുടെ മനസ് മുഴുവൻ കുഞ്ഞിനെ കുറച്ചുളള ചിന്തയായിരുന്നു......ഇനി ഒരിക്കലും തനിക്ക് നാഥുവിനെയോ വയറ്റിലുളള അവന്റെ കുഞ്ഞിനെയൊ കാണാൻ പറ്റില്ലാന്ന് ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി........ മഹേന്ദ്രാ ഞങ്ങളിറങ്ങാ......കാര്യം കഴിയുമ്പൊ....വിളിച്ചറിക്ക്.....അതും പറഞ്ഞു കൊണ്ട് അവരവിടെ നിന്നും ഇറങ്ങി. .... ഈ സമയം വന്യ ഭാവത്തോടെ മഹേന്ദ്രൻ ജോണിന് നേരെ വന്നു..... _____💕💕💕💕💕💕 ഇതിനോടകം നാഥു ഹോസ്പിറ്റലിൽ എത്തിയിരുന്നു......

ആരോ തന്നെ പറ്റിച്ചതാണെന്ന് മനസിലാക്കിയ നാഥു വീട്ടിലേക്ക് തിരിച്ചു..... ____💕💕💕💕 അശ്വിനും ശേഖരനും നേരെ വീട്ടിലേക്കാണ് പോയത്.... ആ പീറ പെണ്ണ് ഗൗരിയെ ഇന്ന് മഹേന്ദ്രൻ കൊല്ലും.....ആ എ.സി.പി യെ കുടുക്കുകയും ചെയ്യും..രണ്ടും ആ ഗോഡൗണിലുളളത് ആരെങ്കിലും അറിയോ അശ്വിൻ....ആഗോഡൗൺ സേഫ് ആണോ.... അച്ഛൻ ഇതെന്തറിഞ്ഞിട്ടാ....സുഭദ്ര ഹോസ്പിറ്റലിലെ ആ ഗോഡൗൺ ഉപയോഗശൂന്യമാ.....ആരും അങ്ങോട്ട് പോവില്ല...... അയ്യോ....അശ്വിൻ എന്റെ ഫോൺ ആ ഗോഡൗണിലാണെന്നാ തോന്നുന്നത്....ഞാൻ അതെടുത്തിട്ട് വരാം അത് പറഞ്ഞു കൊണ്ട് ശേഖരൻ അവിടെ നിന്നിറങ്ങി..... അവരുടെ സംസാരം ശ്രദ്ധിച്ചു കൊണ്ടയാൾ അവിടെ നിപ്പുണ്ടായിരുന്നു...... _____💕💕💕💕💕

ആ ശേഖരൻ എന്നോട് പറഞ്ഞിരിക്കുന്നത് ഇവളെ കൊന്നിട്ട് ആ കുറ്റം നിന്റെ തലയിൽ വയ്ക്കാനാ.....പക്ഷേ നിന്നെയാ ഞാൻ ആദ്യം കൊല്ലാൻ പോവുന്നത് എന്തിനാന്നോ...എന്റെ മോനെ കൊല്ലാക്കൊല ചെയ്തതിന്....നിന്നെയും ഇവളെയും കൊന്നിട്ട് ആ കുറ്റം ഞാൻ ശേഖരന്റെ തലയിൽ ചാർത്തിക്കൊടുക്കും...നിനക്കറിയാമോ.....അന്ന് നിന്റെ അചഛനും മുത്തശ്ശനും അമ്മയും സേതുവും സഞ്ചരിച്ച കാർ എങ്ങനെ അപകടത്തിലായതെന്ന്.....ആയതല്ല ആക്കിയതാ...ഈ ഞാൻ. ...അടങ്ങാത്ത പ്രതികാരമുണ്ട് എനിക്ക് നിന്റെ കുടുമ്പത്തോട്....ആ ശേഖരൻ കരുതുന്നത്....അവനു വേണ്ടിയാ ഞാനിതൊക്കെ ചെയ്യുന്നതെന്ന്......

അല്ല.....എന്റെ ചേട്ടനെ നരകിപ്പിച്ച് കൊന്നതാ നിന്റെയും ആ രുദ്രന്റെയും അച്ചന്മാർ......അതുകൊണ്ടാ ഞാനെല്ലാത്തിനെം തീർത്തത്....നിനക്കറിയോ....ആ ശേഖരന്റെ പെങ്ങൾ മരിച്ചത് നിന്റെ അച്ഛൻ ചന്ദ്രു കാരണവാന്നാ ശേഖരൻ കരുതിയിരിക്കുന്നത്.....അല്ല...അവളെ ഞാനാ കൊന്നത് ഈ കൈകൾ കൊണ്ട്.....രാജി യെ ഞാൻ പ്രണയം നടിച്ചെന്റെ വരുതിലാക്കിയിരുന്നു.....ഞാൻ പറഞ്ഞിട്ടാ അവൾ ഫൈനാൻസിൽ നിന്നും കാശ് തിരിമറി നടത്തിയത്....കുറച്ചു നാള് കഴിഞ്ഞ് തിരികെ കൊടുക്കാന്ന് പറഞ്ഞാ ഞാനാ കാശെടുപ്പിച്ചത്....പക്ഷേ അപ്പോഴേക്കും ചന്ദ്രൻ കളളം കണ്ടുപിടിച്ചു....ആ കാശ് അവൾ തിരികെ ആവശ്യപ്പെട്ടു.....

എന്റെ കൈയിലെങ്ങനാ കാശ്....പോലീസ് കേസായപ്പോൾ ഒരു പക്ഷെ എന്റെ പേര് അവൾ പറഞ്ഞാലോന്ന് കരുതി....ദേ....ഈ കൈകൊണ്ട് ഞാനവളെ കഴുത്ത് ഞെരിച്ച് കൊന്നു.....എന്നിട്ട് അതിനെ ആത്മഹത്യയാക്കി....രാജി ആത്മഹത്യ ചെയ്യാൻ കാരണം ചന്ദ്രു അവളുടെ പേരിൽ പോലീസിന് പരാതി കൊടുത്തത് കൊണ്ട് അതിൽ മനം നൊന്താണെന്ന് അവനെ പറഞ്ഞു എരിവേറ്റി....ചന്ദ്രുവിനോടുളള പക വളർത്തി..... _____💕💕💕💕 ഹോസ്പിറ്റലിൽ നിന്നും തിരികെ വന്ന നാഥുവിനോട് നടന്നതൊക്കെ ജാനകി പറഞ്ഞു ...നാഥു ഉടനെ സുഭദ്രത്തിലെക്ക് പോയി....അവിടെ ചെന്നപ്പോൾ ഗൗരിയെ അശ്വിൻ നുണപറഞ്ഞ് കൊണ്ട് പോയതെന്ന് മനസ്സിലായി....അവന്റെ ഉളളിൽ അസ്വസ്ഥത തോന്നി....അവൻ വേഗം അശ്വിന്റെ വീട്ടിലേക്ക് പോയി........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story