💕മൗനാനുരാഗം💕: ഭാഗം 4

maunanuragam

എഴുത്തുകാരി: ദിവ്യ സാജൻ

താൻ എങ്ങനാടോ റോഡിലെത്തിയേ......തന്നെ ഫോളോ ചെയ്തു വന്നത് ആരായിരുന്നു...... ഗീതു നടന്നതെല്ലാം ജോണിനോട് പറഞ്ഞു..... അപ്പോ താൻ സൂക്ഷിക്കണവല്ലോടോ..... അപ്പോഴേക്കും ത്രസ്യാമ്മ ഗീതുവിന് കുടിക്കാൻ കാപ്പിയുമായി വന്നു...... ഇന്നാ മോളെ ഇത് കുടിക്ക്.....ക്ഷീണമൊക്കെ അങ്ങ് മാറട്ടെ.... ഗീതു അത് വാങ്ങി കുടിച്ചു.... ടോ താൻ ഓ.കെ ആണെങ്കിൽ ഞാൻ വീട്ടിൽ കൊണ്ട് ചെന്നാക്കാം..... ഹാ....അതെന്ത് പറച്ചിലാ ജോണിക്കുട്ടാ...മോളിന്നിവിടെ നിക്കട്ടെ....നാളെ കൊണ്ട് ചെന്നാക്കാന്നേ..... അയ്യോ....അമ്മാ....മുത്തശ്ശി കാത്തിരിപ്പുണ്ടാവും....എന്നെ കാണാതെ ടെൻഷനടിക്കുന്നുണ്ടാവും.....

താൻ പോയി ഫ്രഷ് ആയി വാ ഞങ്ങൾ പുറത്തുണ്ടാവും അതും പറഞ്ഞു കൊണ്ട് ജോൺ അമ്മച്ചിയെയും കൊണ്ട് പുറത്തിറങ്ങി.... ഏതാടാ....ആ....കൊച്ച്....നല്ല...മോളാ.....നേരത്തിന് വളച്ച് കെട്ടാൻ നോക്കട ചെക്കാ....ആരെങ്കിലും അടിച്ചോണ്ട് പോവുന്നതിന് മുന്നേ..... 😮😮😮😮😮(ജോൺ) എന്റെ അമ്മച്ചി അവളൊരു ഡോക്ടറാ....പോരാത്തതിന്...നല്ല ഒന്നാന്തരം നായരു തറവാട്ടിലെയാ..... ഓ ......പിന്നെ എന്റെ മരുമോള് ഡോക്ടർ ആവുന്നേക്കൊണ്ട് എനിക്ക് വിരോധമൊന്നുമില്ല......പിന്നെ മതവും ജാതിയും... നിനക്കിഷ്ടവാണേ കെട്ടിക്കോണ്ടിങ്ങ് പോന്നേരെ........ഞാൻ രണ്ടു കൈയും നീട്ടി സ്വീകരിച്ചോളാം.....

എന്റെ പൊന്നമ്മച്ചീ.....എന്നെയിങ്ങനെ പിന്നേം പിന്നേം...ഞെട്ടിക്കല്ലേ....... നീയൊക്കെ....വാഴയാടാ..ചെക്കാ...വെറുതെ മസിലുംപെരുപ്പിച്ചോണ്ട് നടക്കുവാ........അതിനു നിന്റെ അപ്പൻ....ദേ...നോക്ക്.....എന്റെ മുന്നിൽ വന്ന് മുഖത്ത് നോക്കി പറഞ്ഞു ടീ....ത്രസ്യാക്കോച്ചേ.....നിന്നെ ഞാനങ്ങ് കെട്ടിക്കോട്ടേടീ ന്ന്..... 😮😮😮😮😮(ജോൺ) അപ്പോഴേക്കും ഗീതു ഫ്രഷ് ആയി വന്നു..... ആ നമുക്ക് ഇറങ്ങാടോ..... മ്മ്.....വരട്ടേ അമ്മാ..... മോള് ഇടക്കിങ്ങോട്ടൊക്കെ വരണം കേട്ടോ..... ശരി അമ്മ....അതും പറഞ്ഞു കൊണ്ട് ഗീതു ജോണിനൊപ്പം കാറിൽ കയറി.... കാർ ഡ്രൈവ്.....ചെയ്യുമ്പോഴും ജോണിന്റെ നോട്ടം....ഗീതുവിൽ വീഴുന്നുണ്ടായിരുന്നു.....

ഈ സമയം ഗീതു വിന്റെ മനസിൽ ആപത്തിൽ തന്നെ രക്ഷീച്ച പുരുഷനോടുള്ള ആരാധനയായിരുന്നു....... സാർ......എന്റെ ബാഗും ഫോണുമൊക്കെ കാറിലാ......അതെടുക്കാൻ പറ്റുവോ..... നമ്മൾ ഹൈവേ വഴിയല്ലേ....പോവുന്നത്...അതും കൂടെ എടുത്തിട്ട് പോവാം....പിന്നെ കാർ ഞാൻ വർക്ക് ഷോപ്പിൽ വിളിച്ചു പറഞ്ഞിഠ്ടുണ്ട്...അവര് വന്ന് ശരിയാക്കും.... അതിന് മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു.... നാളെ തന്നെ റിപ്പോർട്ട് തന്നേരെ....അവന്റെ കാര്യം ഞാൻ നോക്കിക്കോളാം.....മീശ പിരിച്ച് കൊണ്ടവൻ പറഞ്ഞു..... വൈകാതെ തന്നെ അവർ സുഭദ്രത്തിന്റ ഗേറ്റ് കടന്നു ഗീതു കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി... സാർ കയറിട്ട് പോവാം... പിന്നൊരിക്കലാവട്ടേ ...

.അതും പറഞ്ഞു കൊണ്ട് ജോൺ തിരികെ പോയി..... വീട്ടിലെത്തിയിട്ടും......അവൾ മുത്തശ്ശിയോടൊന്നും പറഞ്ഞില്ല...വഴീക്ക് വച്ച് വണ്ടി കേടായതുകൊണ്ട് ജോണിനൊപ്പംവനുന്ന് മാത്രം പറഞ്ഞു. .... ______💕💕💕💕💕💕 നാഥു രാവിലെ തന്നെ സുഭദ്രത്തിലേക്ക് തിരിച്ചു. .... നാഥു അകത്തേക്ക് കയറി പോയപ്പോൾ കുളിച്ചു മുടിതുവർത്തി ക്കൊണ്ട് വരുന്ന ഗൗരിയെ കണ്ടു.....മുടിതുവർത്തലിൽ ശ്രദ്ധിക്കുന്നതു കാരണം....മുന്നിൽ നിന്ന ആളെ അവൾ ശ്രദ്ധിച്ചില്ല.....ഗൗരി നാഥുവിന്റെ അടുത്തെത്തിയതും.....അവനവളെ അരയിലൂടെ കൈചേർത്ത് അവനോട് ചേർത്ത് നിർത്തി. ...ഗൗരി പെട്ടന്ന് ഞെട്ടി പിടഞ്ഞവനെ നോക്കി......മറുപടിയായി കൂർപ്പിച്ചൊന്നു....നോക്കിയിട്ട് പിടി അയച്ച് മുന്നോട്ട് പോയിരുന്നവൻ.....

ഗൗരി....ഇപ്പൊ നടന്നത് സത്യം ആയിരുന്നോ..അതൊ.....തോന്നലാരുന്നോന്ന്.....ഓർത്ത് വണ്ടറടിച്ച് നിക്കാരുന്നു. .... നാഥു നേരെ മുത്തശ്ശി യുടെവഅടുത്തേക്കാണ് പോയത്......അവിടെ ഗീതു ഇരിപ്പുണ്ടായിരുന്നു..... എന്താ മുത്തശ്ശി കാണണമെന്ന് പറഞ്ഞത്. ... അതൊ.....അശ്വിൻ ഇന്നലെ ഇവിടെ വന്നിരുന്നു അവന് ഗീതു വിനെ വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ട് ന്ന് പറഞ്ഞു. ....ഗീതു മോളെന്ത് പറയുന്നു.... എനിക്ക് ഇഷ്ടമല്ല......അയാളെ. .... പിന്നെ കുട്ടീടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ.... പെട്ടെന്ന് ഗീതുവിന്റെ മനസിലേക്ക്......ജോണിന്റെ മുഖം മിന്നിമാഞ്ഞു.അപ്പോൾ അവളറിയാതൊരു പുഞ്ചിരി ചൊടികളിൽ മൊട്ടിട്ടു ... ഇല്ല. ....

മുത്തശ്ശി ഇപ്പൊ എനിക്കൊരു വിവാഹത്തെ കുറച്ചു ചിന്തിക്കാൻ കഴിയില്ല കുറച്ചു സമയം കൂടി വേണം.... ശരി ആയിക്കോട്ടെ പക്ഷെ ഒരുപാട് വൈകരുത്...... നാഥു. ......ഇനി ഞാൻ സംസാരിക്കാൻ പോകുന്നത് ഗൗരീടെ കാര്യാ.......അശ്വിനുമായുള്ള അവളുടെ വിവാഹം ശേഖരൻ പറഞ്ഞുറപ്പിച്ചതായിരുന്നു....ഇത് കേട്ടപ്പോൾ നാഥുവിന്റെ മുഖം വലിഞ്ഞു മുറുകി....പക്ഷെ.....അവനതത് മറച്ച്കൊണ്ട് പുഞ്ചിരിച്ചൂ...... അശ്വിന് അവളെപ്പോലൊരു കുട്ടിയെ അംഗീകരീക്കാൻ കഴിയില്ലാത്രേ......അതുകൊണ്ട് അവൾക്ക് വേണ്ടി വിവാഹം ആലോചിച്ചു തുടങ്ങിയ കാര്യം നീയാ....വാസുദേവനോടൊന്ന് സൂചിപ്പിക്കണം...... മുത്തശ്ശി ഞാനൊരു കാര്യം ചോദിച്ചോട്ടെ അവിവേകം ആണെങ്കിൽ പൊറുക്കണം......

എന്താ നാഥു ഇത്......എന്തായാലും പറഞ്ഞോളൂ..... അത് മുത്തശ്ശി ഗൗരിയെ നിക്ക് തന്നേക്കുവോ......പൊന്നു പോലെ നോക്കിക്കോളാം.....സൂഭദ്ര ത്തിലെ ഒരു തരി മണ്ണെനിക്ക് വേണ്ട......അവളെ മാത്രം തന്നാൽ മതി.....പ്രാണൻ കൊടുത്തു സ്നേഹിച്ചോളാം.......അത്രക്ക് ഇഷ്ടായിട്ട്......നെഞ്ചിന്ന് പറിച്ചെറിയാൻ പറ്റാത്തോണ്ടാ...... ഇത് കേട്ട് മുത്തശ്ശിയും ഗീതുവും സ്തംഭിച്ചു നിക്കാരുന്നു...... എന്റെ മോനെ നിനക്കിങ്ങനൊരു മോഹം ഉണ്ടായിരുന്നൂങ്കി......നേരത്തേ പറയാത്തതെന്തേ..... നിന്റെ കൈകളിൽ എന്റെ കുട്ടി സുരക്ഷിതയായിരിക്കും....നിക്കുറപ്പാ.....എനിക്ക് പൂർണ്ണ സമ്മതാ മോനേ....ഈ മുത്തശ്ശിടെ മനസ്സ് നിറഞ്ഞു......അതും പറഞ്ഞു കൊണ്ട് അവർ രുദ്രന്റെ നിറുകിൽ ചുമ്പിച്ചു........

അപ്പോ ഇതും മനസ്സിൽ വച്ചിട്ടാണല്ലേ.....എന്റെ ഗൗരിയോട് മസിലുപിടിത്തം കാട്ടിയത് .......കളള കാമുകാ....അവൾ അവന്റെ വയറ്റിൽ പതിയെ പഞ്ച് ചെയ്തു. ... ആ....പിന്നെ. .....മുത്തശ്ശി....കീർത്തിടെയും ചന്തുവിന്റയും വിവാഹം കഴിഞ്ഞിട്ട് മതി ഞങ്ങളുടെത്...... അതൊക്കെ നിന്റെ ഇഷ്ടം പോലെ മതി..... രുദ്രൻ മുറി വിട്ട് പുറത്തേക്കിറങ്ങി വരുകയായിരുന്നു......നോക്കുമ്പോൾ ഗൗരി അവളുടെ റൂമിൽ കണ്ണാടിക്ക് മുന്നിലായ് നിന്നുകൊണ്ട്.....കണ്ണുകളിൽ കരിയെഴുതുന്ന തിരക്കിലായിരുന്നു.....നാഥു അവളെ വാതിലിൽ ചാരി നിന്നു കൊണ്ട് കൗതുകത്തോടെ നോക്കി നിന്നു. .....

പിന്നെ പതിയെ അവളുടെ അടുത്തേക്ക് ചെന്ന് വയറിലൂടെ ചേർത്ത് പിടിച്ച് അവനഭിമുഖമായ് നിർത്തി. ....ഗൗരി ആകെ തറഞ്ഞു നിക്കാരുന്നു......അവനവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് കൊണ്ട് പറഞ്ഞു ഞാനൊരു കാര്യം മുത്തശ്ശിയോട് പറഞ്ഞിട്ടുണ്ട്......അറിയുമ്പോ.....സമ്മതിച്ചേക്കണേ....അതും പറഞ്ഞു കൊണ്ട് അവനവളെ നോക്കി കണ്ണു ചിമ്മി കാട്ടീട്ട്...അശളെ വിട്ട് മാറീ പുറത്തേക്ക് പോയി....... ഈ നാഥുവേട്ടനിതെന്ത് പറ്റി അല്ലെങ്കിൽ എന്നെ കാണുന്നതേ ചതുർത്ഥിയാണല്ലോ.....പെട്ടന്നിതെന്തു പറ്റി....ഓരോന്നും ഓർത്ത് അവളുടെ ചുണ്ടുകളലും പുഞ്ചിരി വീരിഞ്ഞു..... ________💕💕💕💕💕💕

നാഥു.....ഡ്രൈവ് ചെയ്തോണ്ടിരുന്നപ്പോഴാണ്....ഫോണിലേക്കൊരു കോൾ വന്നത്...ചന്തുവിന്റ കോൾ ആയിരുന്നു......വേഗം ബുളളറ്റൊരു സൈഡിലേക്കൊതുക്കീക്കൊണ്ടവൻ സംസാരിക്കാൻ തുടങ്ങി. .... ഹലോ......ടാ.....നാഥു ആ കിരണിപ്പോ പഴയ തീപ്പെട്ടി കമ്പനിയുടെ പൂട്ടിക്കിടക്കുന്ന ഗോഡൗണിലുണ്ട്.....നീ അങ്ങോട്ടേയ്ക്ക് വായോ.....ഞാൻ ഇവിടെ വെയ്റ്റ് ചെയ്യുവാ..... നാഥു വേഗം ഫോൺ കട്ടാക്കി അങ്ങോട്ടേയ്ക്ക് പാഞ്ഞു. . അവിടെ ചെല്ലുമ്പോൾ കിരൺ മദ്യം കഴീച്ചോണ്ടിരിക്കയായിരുന്നു..... ടാ....പന്ന ###### മോനേ....നിനക്ക് ക### തീർക്കാൻ ഇത്തിരിയീല്ലാത്ത കുട്ടിയെ തന്നെ വേണം അല്ലേടാ...നാഥുവിന്റെ അലർച്ചകേട്ട് കിരൺ അവിടേക്ക് തിരിഞ്ഞു നോക്കി.....

നാഥുവിനെയും ചന്തുവിനെയും കണ്ടപ്പോൾ ചീറിക്കൊണ്ട് അവർക്ക് നേരേ പോയി...... കിരൺ ഓടി വന്ന് നാഥുവിനെ പിടിച്ചു തളളി....ഓർക്കാ പുറത്തായതു കൊണ്ട് പിന്നിലേക്ക് വീഴാൻ പോയി....പക്ഷേ അവൻ ബാലൻസ് ചെയ്തു നിന്നു.....നാഥുവും ചന്തുവും കൂടി കിരണിനെ തലങ്ങും വിലങ്ങും തല്ലി.....ഇതിനിടക്ക് അതു വഴി പോയ ആരോ അവിടെ അടി നടക്കുന്ന വിവരം പോലീസിൽ അറിയിച്ചു. .....വൈകാതെ പോലീസ് വന്ന് മൂന്നുപേരെയും കൊണ്ട് പോയി.... തന്റെ പരിധിയിലുള്ള സ്റ്റേഷനുകളിലെ പ്രവർത്തനം നോക്കി വിലയിരുത്തുന്നതിന്റെ ഭാഗമായി അവിടേക്ക് എത്തിയതായിരുന്നു....ജോൺ.....ഈ സമയം തന്നെയായിരുന്നു.....

.നാഥുവിനെയും ചന്തുവിനെയും കിരണിനേയും അങ്ങോട്ടേയ്ക്ക് കൊണ്ട് വന്നത്..... സാറേ.....ഇവന്മാര്....ആ പൂട്ടിക്കിടക്കുന്ന ഗോഡൗണിൽ കിടന്നു തല്ലുണ്ടാക്കിയവന്മാരാ...കോൺസ്റ്റബിൾ എന്തിനാടാ.....നീ...യൊക്കെ തല്ലുണ്ടാക്കിയേ.....എസ്.ഐ സാറേ...ഈ....പന്ന....മോൻ.....ഞങ്ങൾക്ക് അടുപ്പമുളള ദരു പെൺകൊച്ചിനെ പിച്ചി ച്ചീന്തി....അതാ...ഞങ്ങൾ. ...നാഥു.... എന്നുവച്ച് നീയൊക്കെ നിയമം കൈയിലെടുക്കുവോ.......ജോണിന്റെ ഉറച്ച ശബ്ദം കേട്ട് നാഥു അവിടേക്ക് നോക്കി......രണ്ടുപേരുടെയും മുഖം വലിഞ്ഞുമുറുകി................................... തുടരും...........

മൗനാനുരാഗം : ഭാഗം 3

Share this story