💕മൗനാനുരാഗം💕: ഭാഗം 9

maunanuragam

എഴുത്തുകാരി: ദിവ്യ സാജൻ

ദിവസങ്ങൾ കൊഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു....ഗൗരി അവളുടെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു....ഇനി ഈ ജന്മം അവളുടെ ജീവിത്തിലൊരു വിവാഹമില്ലന്നവൾ മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നു..... ജോണും ഗീതൂവും ഇതിനോടകം തന്നെ പരസ്പരം രണ്ടു പേരുടെയും മനസ്സിൽ ഇടം പിടിച്ചിരുന്നു.....പക്ഷേ ഗീതു ജോണിനോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നില്ല......അവർ ഇടക്കിടെ കാണുന്നതും സംസാരിക്കുന്നതും പതിവായിരുന്നൂ....ഇങ്ങനെയുളള സാഹചര്യങ്ങൾ അവർ കൂടുതൽ അറിയാനും പരസ്പരം മനസ്സിലാക്കാനുമൊക്കെഇടായാക്കിയിരുന്നു.....അത് അവർക്കിടയിലുളള സ്നേഹ ബന്ധം കൂടുതൽ ദൃഡമാക്കുന്നുണ്ടായിരുന്നു.....

ചന്തുവിന്റെ വീടുപണിയൊക്കെ ഇതിനോടകം പൂർത്തിയായിരുന്നു......അതുകൊണ്ട് തന്നെ ആറു മാസത്തിനുള്ളിൽ അവരുടെ വിവാഹം നടത്താനായി ഡേറ്റ് ഫിക്സ് ചെയ്തു..... കിരണും അശ്വിനും കൂടി ഗൗരിക്കെതിരെയുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു.....സുഭദ്രത്തിൽ വച്ച് ഗൗരിയെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസിലാക്കിയതു കൊണ്ട്......ഗൗരിയുടെയും കിരണിന്റെയും വിവാഹം നടത്താൻ അവർ പ്ളാൻ ചെയ്തു......അതിന്റെ ഭാഗമായി കിരണിന്റെ അച്ഛനായ മഹേന്ദ്രൻ ഗൗരിയെ പെണ്ണു ചോദിക്കാനായി സുഭദ്രത്തിലേക്ക് പുറപ്പെട്ടു..... കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ശാരദാമ്മ താഴേക്ക് വന്നത്....വാതിൽ തുറന്നു നോക്കുമ്പോൾ മഹേന്ദ്രനായിരുന്നു.....

അല്ലാ.....ആരായിത്......മഹേന്ദ്രനോ......ഒരുപാടായല്ലോ......ഇങ്ങോട്ടൊക്കെ വന്നിട്ട്.......വരൂ....അകത്തേക്ക് കയറി ഇരിക്കൂ..... ഓരോരോ തിരക്കായിരുന്നു ശാരദാമ്മ.....അകത്തേക്ക് കയറിക്കൊണ്ടയാൾ പറഞ്ഞു........ഇവിടത്തെ കുട്ടികളെ കാണുന്നില്ലല്ലോ അവരിവിടില്ലേ.... ഇന്നിപ്പോ അവധിയല്ലേ......രണ്ടാളും കൂടെ പുറത്തേക്ക് ഒന്ന് ചുറ്റിക്കാണാൻ പോയിരിക്കാ.......മഹേന്ദ്രനിരിക്ക്......ഞാൻ കുടിക്കാൻ എടുക്കാം അതും പറഞ്ഞു കൊണ്ട് ശാരദാമ്മ അടുക്കളയിലേക്ക് പോകാൻ തുടങ്ങി....... വേണ്ട......ശാരദാമ്മ......ഒന്നും വേണമെന്നില്ല....ഞാൻ ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ വന്നത്..... എന്താ കാര്യം മഹേന്ദ്ര..... അത് ഇവിടുത്തെ ഗൗരിമോളൂടെ കാര്യാ....

എന്താന്ന് പറയൂ മഹേന്ദ്രാ.....ആകാഷയോടവർ ചോദിച്ചു വളച്ച് കെട്ടി പറയുന്നില്ല....വേറൊന്നുമല്ല കിരണിന് ഗൗരിമോളെ ഇഷ്ടമാണ് .....അവളെ അവന് വിവാഹം കഴിച്ചു തരണമെന്ന് പറയാനും കൂടിയാ....ഞാൻ വന്നത്...... മഹേന്ദ്രൻ പറയുന്നത് കേട്ട് ഞെട്ടി നിക്കാരുന്നു ശാരദാമ്മ.... ഇല്ല മഹേന്ദ്രാ....ഈ വിവാഹം നടക്കില്ല... കിരണി എന്റെ മോളെ ഞാൻ കൊടുക്കില്ല... .അവനെപ്പോലൊരു ആഭാസന് എന്റെ ഗൗരിക്കുട്ടിയെ കൊടുക്കേ........ഇവിടേക്ക് വന്ന് ഇത് പറയാനുളള ധൈര്യം നിനക്കുണ്ടായല്ലോ.....മഹേന്ദ്രാ...... അവൻ ചെറിയ കൂട്ട് കെട്ടും കാര്യങ്ങളൂം ഉണ്ടെന്നല്ലാതെ...വേറെ ദുസ്വഭാവങ്ങളൊന്നുമില്ല...... ഇല്ലേ......അവനല്ലേ.....വന്ദന മോളൂടെ ജീവിതം നശിപ്പിച്ചത്......

എന്നിട്ട് കേസ് കൊടുത്തപ്പോൾ ആ പാവങ്ങളെ തല്ലിച്ചതച്ചും ഭീഷണിപ്പെടുത്തിയും കേസ് പിൻവലിപ്പിച്ചു........ഇപ്പൊ ഇവിടെ നിന്നും ഇറങ്ങിക്കോണം.....ഇനി മേലിൽ ഈ കാര്യം പറഞ്ഞുകൊണ്ട് ഈ പടി ചവിട്ടരുത്.....പറഞ്ഞേക്കാം....ശാരദാമ്മ ഒരു താക്കീതോടെ പറഞ്ഞു നിർത്തി..... ചൂടാവതെ ശാരദാമ്മേ......വിവാഹം കഴിയുമ്പോൾ അവന്റെ കുരുത്തക്കേടൊക്കെ മാറിക്കോളും. ...അവളും ഒരു കുറവുളള കുട്ടി തന്നല്ലേ..... നീ ഇനി എന്ത് പറഞ്ഞാലും....അത് നടക്കില്ല അവളുടെ വിവാഹം അവളെ പ്രാണനെപ്പോലെ കരുതുന്നയാളുമായി ഉറപ്പിച്ചു കഴിഞ്ഞു. ....ഇനി അതിനു ഒരു മാറ്റവും വരില്ല......നിനക്ക് പോകാം..... അങ്ങനെ പറഞ്ഞാലെങ്ങനാ ശാരദാമ്മേ......

എന്റെ മോന് അവളെ മതീന്നുളള വാശീലാ....എനിക്കാണെങ്കിൽ....അവന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാതിരിക്കാനും പറ്റില്ല.......അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു തീരുമാനം മാത്രേ ഉളളൂ......അടുത്ത വ്യാഴാഴ്ച രാവിലെ 10:മണിക്ക്.....നിങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ വച്ച് കിരണിന്റെയും ഗൗരിയുടെയും വിവാഹം നടക്കും.....ക്രൂരമായി ചിരിച്ചു കൊണ്ടയാൾ പറഞ്ഞു. ..... അത് നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ......മഹേന്ദ്രാ.......എനിക്ക് ജീവനുളളടുത്തോളം കാലം എന്റെ മക്കളെ ഒരു കഴുകനും വിട്ടു കൊടുക്കില്ല..... ദേ തള്ളേ......വെറുതെ എന്നെ വെറി പിടിപ്പിക്കരുത്.......ഈ വിവാഹം നടന്നില്ലെങ്കിൽ നിങ്ങളുടെ രണ്ടു പെൺമക്കളെയും നിങ്ങൾക്ക് നഷ്ടമാവും.....

നിങ്ങളുടെ മോനേയും മരുമകളെയും നിങ്ങൾക്ക് നഷ്ടമായതു പോലെ..... മഹേന്ദ്രന്റെ വാക്കുകൾ കൂരമ്പുകൾ കണക്കെ അവരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങീ...... നീ.....നീ.....എന്താ പറഞ്ഞത് മഹേന്ദ്രാ.....എന്റെ മോൻ....... അതേ തള്ളേ.....നിങ്ങളുടെ മോനേയും മരുമകളേയും പിന്നെ ആ സേതുനാഥനെയും കൊന്നത് ഞാനാ.....ദേ.....ഈ....കൈകൾകൊണ്ടാ.....അവരുടെ കാറിലേക്ക് ലോറി ഓടിച്ചു കയറ്റിയത്......ഈ വിവാഹത്തിന് നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ.....വീണ്ടു നിങ്ങൾ കരയേണ്ടി വരും.....നിങ്ങളുടെ ചെറുമക്കളെയോർത്ത്..... ഇതൊക്കെ കേട്ട് തരീച്ച് നിക്കാരുന്നു ശാരദാമ്മ.........കണ്ണുകൾ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു......

സ്വന്തം മക്കളുടെ ചിതയെരിയുന്നത് കാണേണ്ടി വന്ന പടൂ ജന്മം. ...അവർ സ്വയം ശപിച്ചു...... ആ.....തള്ളേ.....പിന്നെ ഒരു കാര്യം കൂടി ഞാൻ ഇപ്പൊ പറഞ്ഞത്......ഇനി ഒരാളറിയരുത്.......അറിഞ്ഞാൽ......എല്ലാത്തിനേം ഒരുമിച്ചു കത്തിക്കും ഞാൻ. ....അപ്പോ എല്ലാം പറഞ്ഞതു പോലെ......വ്യാഴാഴ്ച അവളെയൂം കൊണ്ട് പറഞ്ഞ സമയത്ത് തന്നെ.....കുടുംബ ക്ഷേത്രത്തിൽ എത്തിക്കോണം.......അതും പറഞ്ഞു കൊണ്ട് അയാൾ അവിടെ നിന്നും പോയി..... ഒന്നുറക്കെ നിലവിളിക്കാൻ പോലുമാകാതെ ആ വൃദ്ധ നിലത്തൂർന്നിരുന്നു പോയി........ ഈശ്വരാ.....എന്തിനാ....നിക്കിങ്ങനൊരു ജന്മം നീ തന്നത്......മതിയായീ......ന്റെ.....

കുട്ടികൾക്ക് പോലും സന്തോഷായിട്ട് ജീവിക്കാൻ ക്ഴിയില്ലലോ.......അവർ വീണ്ടും കരയാൻ തുടങ്ങി...... _______💕💕💕💕💕💕 ഷോപ്പിംഗ് കഴിഞ്ഞ് കാർ പാർക്കിംഗിലേക്ക് വരുകയായിരുന്നു.....ഗീതുവും ഗൗരിയും......ഈ സമയം ജോൺ അവിടെ കാർ പാർക്ക് ചെയ്തിട്ട് ഷോപ്പിലോട്ട് തിരിയുകയായീരുന്നു.....അവന്റെ നോട്ടം ഗീതുവിലെത്തിയതും......കണ്ണുകൾ വിടർന്നു..... ഹായ്.....ഗീതു.....അവൻ ഗീതുവിനെ കൈതട്ടി വിളിച്ചു.... ശബ്ദം കേട്ടിടത്തേക്ക് നോക്കിയ ഗീതു ജോണിനെ കണ്ട് പുഞ്ചിരിച്ചൂ....അപ്പോഴേക്കും ജോൺ അവിടേക്ക് എത്തിയിരുന്നു..... ഗീതു....ഷോപ്പിംഗിന് വന്നതാ..ല്ലേ.... ആ.....ജോൺ....ഞങ്ങളുടെ ഷോപ്പിംഗ് കഴിഞ്ഞു. .ആഹ് ...

ഗൗരി ഇത് ജോൺ...എ.സി.പി.യാട്ടോ.....നാഥുവേട്ടന്റെ ഫ്രണ്ടാണ്..... ഗീതു ജോണിനെ ഗൗരിക്ക് പരിചയപ്പെടുത്തി..... അപ്പോ ഇതാണല്ലേ രുദ്രന്റെ നന്ദ.....തന്റെ സിസ്റ്റർ. .... നന്ദയോ!!!! ഗീതു ആശ്ചര്യത്തോടെ ഗൗരിയെ നോക്കി.......അവൾ കുനിഞ്ഞു നിക്കാരുന്നു..... ആ രുദ്രൻ തന്നെ നന്ദ യെന്നല്ലേടോ വിളിക്കുന്നേ..... ഗൗരി അതേന്ന് തലയാട്ടി............ അമ്മച്ചി വന്നില്ലേ ജോൺ...... ഇല്ലടോ......അമ്മച്ചിടെ ആങ്ങളയുടെ വീട്ടിൽ പോയേക്കുവാ.....എന്നാ ശരീ നിങ്ങൾ പൊയ്ക്കോ ഞാൻ തന്നെ വൈകിട്ട് വിളിക്കാം.....അതും പറഞ്ഞു കൊണ്ട് ജോൺ ഷോപ്പിലേക്ക് പോയി.... ഗീതു ഗൗരിയെ കൂർപ്പിച്ചു നോക്കി..... അ....ആ... നീ.....എന്തിനാ ഇങ്ങനെ നോക്കുന്നേ...... മ്ഹ്.......രുദ്രന്റെ നന്ദ......രണ്ടും കളളിയും കളളനുമാ.......

ഉളളിലുളളത് പുറത്തേക്ക് കാട്ടാതെ എത്ര നന്നായിട്ടാ....അഭിനയിക്കുന്നത്... സത്യം പറ നിനക്കിഷ്ടവല്ലേ....നാഥുവേട്ടനെ.... അ....ആ....അ...(നീയാ കള്ളിപൂച്ച......കണ്ണടച്ഛ് എ.സി.പി.സാർനെ ഇഷ്ടപ്പെട്ടാൽ ആരും അറിയില്ലാന്നാ വിചാരം. ...സത്യം പറ നിനക്ക് ജോണി നെ ഇഷ്ടമല്ലേ....). ഏയ്.....അങ്ങനൊന്നും ഇല്ല നിനക്ക് തോന്നണതാ.... അ....ആ...(കളളം പറയണ്ട നേരത്തേ ജോണിനേ കണ്ടപ്പോൾ നിന്റെ മുഖത്ത് വന്ന തിളക്കം ഞാൻ കണ്ടതാ)..... ഗൗരി എനിക്കിഷ്ടവാ ജോണിനെ.....പക്ഷെ അത് പ്രണയത്തോള മെത്തീയോന്ന്റിയില്ല അതാ......ഞാൻ ഒന്നും പറയിത്തത്.... അ....ആ...(ജോൺ നല്ലയാളാ.....നീ നിനക്കിഷ്ടവാണെങ്കിൽ പറയ്.) . വരട്ടെ. ......കുറച്ചു കഴിയട്ടെ.....നീ നിന്റെ കാര്യം പറയ്..... അ...ആ....(എന്റെ തീരുമാനത്തിന് മാറ്റമൊന്നും ഇല്ല.....അതും പറഞ്ഞു കൊണ്ട് ഗൗരി കാറിനടുത്തേക്ക് നടന്നു ) ______💕💕💕💕💕💕

അശ്വിൻ മഹേന്ദ്രൻ വിളിച്ചിരുന്നു കിരണിന്റെയും ഗൗരിയുടെയും വിവാഹം നമ്മൾ പറഞ്ഞ തീയതി തന്നെ നടക്കും....... മുത്തശ്ശി സമ്മതിച്ചോ...... അവരുടെ സമ്മതം ആർക്ക് വേണം.....ആരെ കൊന്നിട്ടായാലും അവനീ വിവാഹം നടത്തുമെന്നുറപ്പാ..... എന്തിനാ ഏട്ടാ....ഗൗരിമോളുടെ ജീവിതം കൂടി നശിപ്പിക്കുന്നത്.....അവരോട് ഇത്രയും ദ്രോഹങ്ങൾ ചെയ്തിട്ടും മതിയായീല്ലേ..... ഇല്ലടീ.....നിന്റെ കുടുംബത്തോട് എനിക്കുളള പക അതൊരിക്കലും അടങ്ങില്ല.....നിന്റെ ഏട്ടൻ. ...അവൻ കാരണവാ....എന്റെ ഒരേയൊരു പെങ്ങൾ ആത്മഹത്യ ചെയ്തത്....അത് കണ്ടിട്ടാടീ....എന്റെ അച്ഛൻ നെഞ്ച് പൊട്ടി മരിച്ചത്.....നിനക്കറിയോ സുഭദ്രേ......ആ.....ഗൗരിയെ ഞങ്ങൾ കൊന്നു തളളും.....എന്നിട്ട് വേണം സുഭദ്രം എനിക്കൊറ്റക്ക് അടക്കി വാഴാൻ.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story