സിന്ദൂരം: ഭാഗം 10

sindooram

നിഹാ ജുമാന

(മീനു) മഹി പുറത്തേക്ക് പോയപ്പോളാണ് സമാധാനമായത്.. ഞാൻ എന്താ അവിടെ അന്ന് തനിയെ എന്ന് ഇതുവരെ ആയിട്ടും മഹി എന്നോട് ചോദിച്ചില്ലായിരുന്നു..എനിക്ക് അതൊരു ആശ്വാസമായി തോന്നി.. എന്റെ കല്യാണം കഴിഞ്ഞ കാര്യം ഒന്നും ആർക്കും അറിയത്തില്ല.. ഇവന് ഇപ്പോഴും കോളേജിലെ കുട്ടികൾ ആയി കണക്ഷൻ ഉണ്ടേൽ ഞാൻ കെട്ടിയത് ഒക്കെ എല്ലാരും അറിയും...അത് വേണ്ടാ.. ഉച്ചയൂണ കഴിഞ്ഞു മുത്തശ്ശി കിടന്നു...ഞാൻ വെറുതെ അവിടെ പോസ്റ്റ് അടിച്ചു ഇരിക്കാ എന്ന് കരുതിയോ എന്നാൽ നഹി.. ഞാൻ ഫോൺ എടുത്തു അമ്മേ(അക്ഷയയുടെ അമ്മാ) വിളിച്ചു..എന്റെ പ്ലാൻ ഒക്കെ ഏകേദശം അമ്മക്ക് പറഞ്ഞുകൊടുത്തു.. എടാ മോനെ അക്ഷയ്..നിനക്ക് ഞാൻ കാണിച്ചു തരാടാ..വാട്ട്‌സ് ദി പവർ ഓഫ് എ കോമണ് വൈഫ്..💥😎 പിന്നെ ഞാൻ ഹരിയേട്ടനെ വിളിച്ചു.. വീട്ടിൽ എത്തിയ അക്ഷയ്ക്ക് അമ്മാ അത്യാവശ്യം ചീത്ത പറഞ്ഞിട്ടുണ്ട്..ഹരിയേട്ടന്റെ ഫോണിലൂടെ എനിക്ക് അത് കേൾക്കാം.. (ഹീ..അങ്ങനെ തന്നെ വേണം..) പിന്നെ എന്റെ നിർദേശപ്രേകരം ഹരി ഫോണുമായി അക്ഷയയുടെ അടുത്ത എത്തി..എയർപോഡ് വെച്ചിട്ടുള്ളതുകൊണ്ട് ഹരിക്ക് ഞാൻ ചോദിക്കുന്നത് ഒക്കെ ക്ലീയാറായി കേൾക്കുമായിരുന്നു...

(ഹരി) "ഞങ്ങളുടേത് കോളേജ് ലവ് സ്റ്റോറീസ് ഉള്ളതും ഇല്ലാത്തതും ഒക്കെ ഞാൻ കൂട്ടി പറഞ്ഞു..പിന്നെ..അവൾക്ക് വയറ്റിൽ ഉണ്ടായിരുന്നു എന്നും..ഒക്കെ" അന്ന് മീനുവിനോട് പറഞ്ഞതെല്ലാം അക്ഷയ് എനിക്ക് പറഞ്ഞു തന്നു..ലാസ്‌റ് അക്ഷയ് എന്റെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..... "ഇതൊക്കെയാണ് പറഞ്ഞ പുലപ്പിച്ചത്...പിന്നെ എങ്ങനയാടാ നാറി എന്റെ പെങ്ങൾ ഇറങ്ങി പോവാതെ ഇരിക്കാ.." ഞാൻ അവനെ നോക്കി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു.. ഈ... "നിന്റെ ഇളി ഞാൻ മാറ്റി തരും.." ഞാൻ അവനെ നോക്കി ദഹപ്പിച്ചകൊണ്ട് പറഞ്ഞു.. "പോടാ....അവള് പോണേൽ പോട്ടെ..നമ്മക്ക് എന്ത്.. ജീവനായി കണ്ടവർ വരെ ഇട്ടേച് പോയി..പിന്നെയെല്ലേ ഇന്നലെ വന്നവൾ..അവളും പോകും.. സോറി പോയി..ഇനി അങ്ങനെ ഒരു അവതാരം ഇല്ലാ.." ഫോണിൽ തന്നെ കുത്തികൊണ്ട് എനിക്ക് മുഖം കൊടുക്കാതെ അക്ഷയ് പറഞ്ഞു.. (😒ദൈവമേ ഇതെല്ലാം ആ കുരിപ്പ് കേൾക്കുന്നുണ്ടല്ലോ...ഹേ..പ്യാവം അക്ഷയ്!! ലെവള് പ്രാകി കൊന്നിട്ട് ഉണ്ടാകും)

ഹരിയുടെ ആത്‌മ (എന്റെ അവതാരം പൂർണമായി നീ കണ്ടില്ല ടാ കിളവ..ഞാൻ ഒരു വരവ് വരുന്നുണ്ട്.. ഉൻ അന്ത്യം അടുത്ത..ബ്ലഡി കെട്ടിയോൻ..)മീനുവിന്റെ മനസ്സ് "അത് മറ്റവളുടേത് അല്ലേ..ഇത്‌ അങ്ങനെയെല്ലല്ലോ...വന്ന് കേറിയവളെ ഇറക്കി വിട്ടതല്ലേ..?!" അവനെ നോക്കി ആക്കിയ മട്ടിൽ ഞാൻ പറഞ്ഞു.. "ആരുടേതായാലും..എന്തായാലും..എനിക്ക് എല്ലാം ഒരേപോലെയാ...ശാലിനിയുടെ വേർപാടിന്റെ ഫീൽ പോയിട്ട്..ശാലിനി എന്നോട് കാണിച്ച അകൽച്ചയിൽ എനിക്ക് ഉണ്ടായ സങ്കടം പോലും തോന്നുന്നില്ല ടാ ഇവള് പോയിട്ട്... " (തോന്നൂല ല്ലോ..ദുഷ്ട..നിങ്ങളുടെ തല ഞാൻ എടുക്കും..തെണ്ടി..ഇത്രെ ദിവസം കൂടെ നടന്നിട്ട്....) മീനു "പിന്നെ തോന്നിയത് എന്താണ് എന്ന് വെച്ചാൽ.." അക്ഷയ് തുടർന്നു.. ഹരി എന്ത് എന്ന് അർത്ഥത്തിൽ അവനെ നോക്കി.. (പിന്നെ..🧐) ലെ മീനു "ദേഷ്യം..അല്ല വെറുപ്പ്.."ഒരുത്തരം വികാരതയോടെയായിരുന്നു അക്ഷയ് അത് പറഞ്ഞത്.. [റാസ്ക്കൽ..!!!(സെന്സറെഡ്) നാല് അഞ്ച പുളിച്ച തെറി ഹരിയെ വിളിച്ചതിന് ശേഷം അവള് ദേഷ്യത്തോടെ ഫോൺ വെച്ചു....]

എയർപോഡ് വെച്ചതുകൊണ്ടും കാറി പൊളിച്ചുള്ള അവളുടെ തെറിയും കേട്ട് ഹരിയുടെ ചെവിയുടെ ഉള്ളിൽ നിന്ന് പോക പോയി....  "അത് ന്താ നീ ശെരിക്കുമുള്ള നിങ്ങളുടെ കഥ പറഞ്ഞു കൊടുക്കാതെ.." പുരികം പൊക്കി ഹരി ചോദിച്ചു. "അത് അറിഞ്ഞാൽ എന്നോട് അവൾക്ക് സിമ്പതി ആയിരിക്കും..എനിക്ക് അത് വേണ്ടാ...എനിക്ക് ആരുടേയും സിമ്പതിയും വേണ്ടാ...സ്നേഹവും വേണ്ടാ..കിട്ടിയത് തന്നെ ദാരാളം.." ചിരിയാൽ അക്ഷയ് മൊഴിഞ്ഞു.. "ശാലിനിയോടുള്ള വെറുപ്പാണോ നീ ആ പാവത്തിനോട് കാണിക്കുന്നത്..?!"ദേഷ്യത്തോടെ ഹരി ചോദിച്ചു.. "എനിക്ക് അറിയില്ല..പക്ഷെ എനിക്ക് അവളെ കാണണ്ട.."ചെവി പൊത്തി അക്ഷയ് പറഞ്ഞു.. "നിനക്ക് വട്ടാ ടാ.." അതും പറഞ്ഞു ഹരി മുറി വിട്ടിറങ്ങി.... അക്ഷയക്ക് ആ മുറിയിൽ ഇരിക്കാൻ തോന്നിയില്ല..അതിന്റെ കോലം അത്രക്ക് അലമ്പ് ആക്കിയിരുന്നു... ഇനി ഇതൊക്കെ ഞാൻ തനിയെ വൃത്തിയാക്കാണോ..എന്നെകൊണ്ട് വയ്യാ.. മുറി ആകാമനെ നോക്കി അക്ഷയ് പറഞ്ഞു.... ഹരി താഴേക്ക് ചെന്നപ്പോൾ കണ്ടത് കണ്ണ് തുവർത്തുന്നു അമ്മയെയാണ്..

"എന്തുപറ്റി കൗസ്തുഭത്തിലെ ഇളയ മരുമകൾക്ക്..ഹാ...?!" കുസൃതിയോടെ അമ്മക്ക് അരുകിൽ ചെന്ന് ഹരി ചോദിച്ചു.. ഹരി കൗസ്തുഭത്തിലെ മൂത്തമകൻ രാജീവന്റെ മകനാണ്...അക്ഷയ് ഇളയ മകൻ രാഗേഷ്ന്റെയും..(സുഹൃത്തുക്കൾ മാത്രം അല്ല അവർ രണ്ടുപേരും അടുത്ത കുടുംബക്കാരുമാണ്..) "പോടാ..ഞാൻ മോളെ കാര്യം ഓർത്തു..പാവം ഒരുപാട് സഹിക്കുന്നുണ്ട്..അവന് എന്താടാ ഇങ്ങനെ..." കണ്ണ് നിറഞ്ഞ അമ്മാ ചോദിച്ചു.. "എന്റെ ചെറിയമ്മേ..നിങ്ങൾ ഇത്‌ എന്താണ്..ആഷേ..കരയല്ലേ ന്നെ.." "നിങ്ങൾക്ക് അറിയാല്ലോ അവന്റെ സൗഭാവം..അവന് ഇങ്ങനെയാ...ശാലു കാരണം അവൾക്ക് ഉണ്ടായ മാറ്റം എല്ലാം മീനു മാറ്റും..അത് എനിക്ക് ഉറപ്പാ... മീനു ഇങ്ങോട്ട് വരട്ടെ ചെറിയാമ്മേ..നിങ്ങൾ കണ്ടോ..അവളുടെ അരങ്ങേറ്റം..."കണ്ണിറുക്കികൊണ്ട് ഹരി പറഞ്ഞു..അവന്റെ വാക്കുകൾ കേട്ട് പാതി ആശ്വാസത്തോടെ അവർ ചിരിച്ചു..പക്ഷെ എങ്കിലും ഉള്ളിൽ തീ ആയിരുന്നു.. അവളെ കണ്ടതിലുള്ള ഞെട്ടൽ...!!! ശാലിനി..!!! അവള് ഇനിയും തിരിച്ചു വന്നാൽ..അക്ഷയയുടെ ജീവിതം പഴയ അവസ്ഥയിൽ ആകുമോ..??!

മീനു..?ശാലിനി..? രണ്ടാളും ഒരു ചോദ്യ ചിഹ്നമായി മനസ്സിൽ കിടന്നു..  (മീനു) ബ്ലഡി കെട്ടിയോൻ..!!!!🤬🤬 എന്നാലും ബാക്കികൂടി കേൾക്കുമായിരുന്നു....ലെ... ഹാ..എന്തായാലും കൊച്ച ഒന്നും ഇല്ലാലോ..അതുമതി.. ച്ചെ..എന്നാലും ശാലിനിയും അക്ഷയയും തമ്മിലുള്ള സ്റ്റോറി കിട്ടീലല്ലോ.. അവള് എവിടെ..?! ഹരിയേട്ടൻ എന്താ ഞാൻ ചോദിച്ചിട്ട് എനിക്ക് അതിന് മറുപടി തരാതെ... മൊത്തത്തിൽ തല thirinjallo ഗോഡെ... ഫോണും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ട് മീനു ആലോചിച്ചു.. കൗസ്തുഭത്തിലേക്ക് ഇന്ന് തന്നെ എത്തണം.. വൈകുന്നേരത്തിനുള്ളിൽ ഇവിടെ നിന്ന് പോകണം എന്ന് അല്ലേ ആ മരങ്ങോടൻ പറഞ്ഞത്...ഇപ്പൊ സമയം 1.00 മണി..ഇപ്പൊ ഇറങ്ങിയാൽ രാത്രിക്ക് മുമ്പ് അവിടെ എത്താം..യെസ്!! ലെറ്റസ്‌ ഗെറ്റ് റെഡി ഗോ മീനു... എന്ന് അവള് അവളോട് തന്നെ പറഞ്ഞിട്ട് മുറിയിലേക്ക് പോയി..ബാഗും എടുത്തു ഡ്രസ്സ് മാറ്റി ഒരുങ്ങി പുറത്തേക്ക് എത്തി.. അവള് പുറത്തു എത്തിയതും നേരെ മുന്നിൽ മഹി..!! "മ്മ്..പോകുവാണോ..?!" കടുപ്പത്തിൽ അവന് അവളെ നോക്കിക്കൊണ്ട് ചോദിച്ചു.. "മ്മ്..അതെ..." മഹി പറഞ്ഞതുപോലെ തന്നെ തിരിച്ചും ശബ്ദത്തിൽ കടുപ്പം ചേർത്ത അവനെ കളിയാക്കിയത് പോലെ മീനു കൃതിമ ഗൗരവത്തിൽ പറഞ്ഞു..

അത് കേട്ട് മഹി അവളെ തുറിച്ചു നോക്കി..അവള് നൈസ് ആയി ഇളിച്ചു കാണിച്ചു..എന്നിട്ട് അവിടെ നിന്ന് നടന്ന നീങ്ങി... "കൊണ്ടാക്കി തരണോ..?!"പെട്ടന്ന് പുറകിൽ നിന്ന് അങ്ങനെ ഒരു ചോദ്യം കേട്ടപ്പോൾ അവള് തിരിഞ്ഞു നോക്കി..കാറിന്റെ കീ കറക്കിക്കൊണ്ട് അവന് വീണ്ടും ചോദ്യം ആവർത്തിച്ച്..വേണം എന്ന് മട്ടിൽ അവള് തലയാട്ടി.. മഹി അവളോട് കാറിൽ കേറാൻ ആവിശ്യപ്പെട്ട്.. അവള് ഓടികേറി അതിൽ കേറാൻ നിന്നു..പിന്നെ പെട്ടന്ന് നിന്നു..എന്നിട്ട് അകത്തേക്ക് ഓടിപോയി..അവളുടെ ഓട്ടം കണ്ട് മഹി ഒരുനിമിഷം സംശയത്തോടെ നിന്നു.. മുത്തശ്ശിയെ കണ്ടതിന് ശേഷം മീനു കാറിൽ കേറി.. "പോവാം.." കാറിൽ കേറി ഉടൻ അവള് വിളിച്ചു കൂവി.. അവളുടെ കാട്ടിക്കൂട്ടൽ എല്ലാം കണ്ട് മഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു..!!! പോവാലോ.. എന്ന് അവളുടെ കണ്ണുകളിൽ തന്നെ നോക്കി പറഞ്ഞതിന് ശേഷം അവന് കാർ എടുത്തു.. കാർ ആ വീട് മുറ്റത്തു നിന്ന് നീങ്ങുമ്പോൾ മുത്തശ്ശി നെഞ്ചിൽ കൈ വെച്ചു പ്രാര്ഥിക്കുന്നുണ്ടായിരുന്നു...

രാത്രി ആയപ്പോഴേക്കും തന്റെ ജോലി എല്ലാം തീർത്ത അക്ഷയ് മുറിയിൽ നിന്ന് ഇറങ്ങി..താഴേക്ക് വന്നു... നാളെ ഹോസ്പിറ്റലിൽ പോകണം..അതിന് മുമ്പ് തന്നെ ജോലികൾ തീർക്കണമല്ലോ..മുമ്പ് തന്റെ കാര്യങ്ങൾ ചെയ്തു തരാന് അവള് ഉണ്ടായിരുന്നല്ലോ...!! ഏയ് അവള് വരുന്നതിന് മുമ്പും ഞാൻ തന്നെയെല്ലേ ഇതൊക്കെ ചെയ്തത്.. മനസ്സിൽ തോന്നിയത് അപ്പൊ തന്നെ മാഴിച്ചുകൊണ്ട് അവന് വിചാരിച്ചു... പോയത് നന്നായി ഒരു സമാധാനം ഉണ്ട്...!! ഹാളിൽ എത്തി അവിടെത്തെ നിശബ്തത കണ്ട് അക്ഷയ് പറഞ്ഞു.. മീനു ഉണ്ടാകുമ്പോൾ എന്നും അവളുടെ ഒച്ചപ്പാട് ആയിരിക്കും വീട് മുഴുവൻ.... ഭക്ഷണം കഴിക്കാൻ വേണ്ടി പ്ലേറ്റ് എടുത്തു മുന്നിൽ വെച്ചു..ഫോണിൽ തോണ്ടി ഇരുന്നുകൊണ്ട് അക്ഷയ് വിളിച്ചു.. "മീനു..ശേ..അമ്മാ ഫുഡ്.." പെട്ടന്ന് തന്നെ പേര് മാറ്റി അവന് വിളിച്ചു കൂവി.. കുറച്ചുനേരം കഴിഞ്ഞ ഫുഡ് വന്നു..ഫോണിൽ തന്നെ നോക്കികൊണ്ട് അവന് തലഉയർത്താതെ പ്ലേറ്റിൽ കൈ വെച്ചു... ഫുഡ് ഒന്നും പ്ലേറ്റിൽ ഇല്ലാത്ത കണ്ട് അവന് തല ഉയർത്തി നോക്കി.. മുന്നിൽ നിൽക്കുന്ന ആളെക്കണ്ട അക്ഷയ് ഞെട്ടി എഴുന്നേറ്റു...!!! .... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story