സിന്ദൂരം: ഭാഗം 11

sindooram

നിഹാ ജുമാന

"മീനു...!!" അവന് എഴുന്നേറ്റു നിന്ന് അറിയാതെ പറഞ്ഞു.. പക്ഷെ മീനു അവനെ കണ്ടഭാവം കാണിച്ചില്ല.. അവള് അവിടെ ചെയർ വലിച്ചു ഇട്ട് ഇരുന്നു..പ്ലേറ്റ് എടുത്ത ഫുഡ് വിളമ്പി.. മീനു അവനെ ശ്രേദ്ധിക്ക പോലും ചെയ്യാതെ അത് എടുത്തു കഴിച്ചു തുടങ്ങി.. അവളുടെ പെരുമാറ്റവും കണ്ട് അക്ഷയ് വായയും പൊളിച്ചു നിന്നു... താൻ കഴിക്കാതെ ഒന്നും കഴിക്കാറില്ലാത്ത അവള് ഇരുന്ന് കുത്തികേറ്റുന്നത് കണ്ട് അവന് പന്തം കണ്ട് പെരുച്ചാഴിയെ പോലെ നോക്കി നിന്നു.. മീനു അവനെ നോക്കു പോലും ചെയ്യാതെ അവിടെ ഇരുന്ന് വെട്ടിവിഴുങ്ങി തിന്നാൻ തുടങ്ങി... (ഇവള് എപ്പൊ ലാൻഡ് ആയി...!!! രണ്ടു ദിവസം ഒരു അഡ്രസ്സും ഇല്ലാതെ തെണ്ടി പോയിട്ട്.....ഇപ്പൊ നക്കാൻ വന്നേക്കുന്നു... അണ്ണാച്ചി!!!) ആത്മ അക്ഷയ് ദേഷ്യത്തിൽ അവളുടെ അടുത്ത പോയി ഇരുന്നു.. "എവിടെ ആയിരുന്നടി കോപ്പേ നീ....രണ്ട് ദിവസം മനുഷ്യനെ തീ തീറ്റിപ്പിക്കാനായിട്ട്..പോവണം എന്നുണ്ടെങ്കിൽ ആരോടെങ്കിലും പറഞ്ഞിട്ട് പോണം..." ഒരു കൂസലും ഇല്ലാതെ ഇരുന്ന് തിന്നുന്ന മീനുവിനെ നോക്കി ദേഷ്യത്തോടെ അവന് പറഞ്ഞു..

"അമ്മേ..പപ്പടം...!" അവനെ നോക്കാതെ അടുക്കളയിലേക്ക് നോക്കി അവള് വിളിച്ചു കൂവി.. "എന്റെ അമ്മാ എന്താടി നിന്റെ വേലക്കാരിയോ..നിനക്ക് വേണേൽ നീ പോയി എടുത്ത തിന്നേടി.." അവളെ നോക്കി അവന് അലറി പറഞ്ഞു.. മീനു അവനെ കൂർപ്പിച്ചു നോക്കി.. "Cultureless fellow..!!!ടേബിൾ മേനിയേർസ് പോലും ഇല്ലാ..ഈ..😬" എന്നും പറഞ്ഞു മീനു ഛർദിക്കുന്നത് പോലെ കാണിച്ചു.. അക്ഷയ് അവളെ തുറിച്ചു നോക്കി..ഈ സമയം അമ്മാ അവിടേക്ക് വന്നിരുന്നു.. അവനെ നോക്കാതെ അമ്മാ അവൾക്ക് ഫുഡ് വിളമ്പുന്ന തിരക്ക് കാണിച്ചു..ഇതൊന്നും അക്ഷയ്ക്ക് ഒട്ടും ദഹിക്കുന്നിലായിരുന്നു.. അവന് അവിടെ നിന്ന് എഴുന്നേറ്റ് മുറിയിലേക്ക് തന്നെ പോയി.. അവന് എഴുന്നേറ്റ് പോയി കഴിഞ്ഞതും അമ്മയും മീനു അവിടെ ഇരുന്ന് പൊട്ടി ചിരിച്ചു... ❇️❇️❇️ ഈ അമ്മക്ക് ഒക്കെ എന്താ..അവളെ തലയിൽ കേയ്റ്റി വെച്ചിരിക്ക.. ഇത്രെയും മണിക്കൂർ അവള് എവിടെയാണ് എന്തായിരുന്നു എന്ന് ഒന്നും നോക്കാതെയും ചോദിക്കാതെയും അവളെ വീട്ടിൽകേയ്റ്റി സല്കരിക്കുന്നു.. സ്വന്തം മോന് കഴിച്ചോ എന്ന് അറിയണ്ട.. ഓരോന്ന് മുറുമുറുത്തു അക്ഷയ് ബെഡിലേക്ക് ചാഞ്ഞു..വിശന്നിട്ട് കൊടൽ കരിയുന്നുണ്ടായിരുന്നു

പക്ഷെ മീനുവിനോട് ഉള്ള ദേഷ്യം കൊണ്ടോ എന്തോ അവന് താഴേക്ക് ഇറങ്ങി ചെല്ലാൻ മടിച്ചു... കൊറെ നേരം തിരിഞ്ഞു മറിഞ്ഞും കിടന്നിട്ട് ഉം അവന് ഉറക്കം വന്നില്ല..വയറ്റിൽ നിന്ന് ആണെങ്കിൽ കോഴി കൂവലോഡ് കൂവൽ.. അക്ഷയ് എഴുന്നേറ്റ് ഇരുന്നു.. ടേബിളിൽ വലിച്ചു നോക്കി..ഡോയറിലുള്ള സിഗ്രെറ്റ് പാക്കറ്റ് എടുത്ത അവന് ബാൽക്കണിയിലേക്ക് പോയി.. മീനാക്ഷി..നീ ഇങ്ങോട്ട് വാ..പലിശയും ചേർത്ത ഞാൻ തരാം.. എന്ന് മനസ്സിൽ പറഞ്ഞു..അക്ഷയ് സിഗ്രെറ്റ് ചുണ്ടൊണ്ട് അടുപ്പിച്ചു... ആ പാക്കറ്റ് തീരുവോളം അക്ഷയ് വലിച്ചു..അത് വലിച്ചു കഴിഞ്ഞ മുറിയിലേക്ക് കേറിയപ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.. ഇത്രെയും കഴിഞ്ഞിട്ടും അവളെ കണ്ടില്ല.. അക്ഷയ് മുറി വിട്ടിറങ്ങി നോക്കി..താഴെ അമ്മ കിടക്കാൻ പോയിട്ടുണ്ട്.. അമ്മ തനിയെയാണ് അപ്പൊ അവള് എവിടെ..?? അക്ഷയ് വീണ്ടും മുകളിലേക്ക് കേറി.. അപ്പോഴാണ് തന്റെ മുറിയുടെ ഓപ്പോസിറ്റ് ഉള്ള മുറിയിൽ വെളിച്ചം...! ഓഹോ..അപ്പൊ മുറി മാറിയോ..എന്തോ കരുതികൂട്ടിയാണല്ലേ അപ്പൊ..ശെരിയാക്കി തരാട്ടോ...

നീ ആരുടെ കൂടെ പോയത് എന്ന് ഞാൻ ആദ്യം അന്വേഷിക്കട്ടെ എന്നിട്ട് ഞാൻ നിന്റെ ഹൈഡ് ആൻഡ് സീക് കളി അവസാനിപ്പിച്ചോളാം... അതുവരെ ഞാൻ കണ്ട് ആസ്വദിച്ചോളാം നിന്റെ പ്രേഹാസനം എല്ലാം... "എവിടെയേലും പോയി കിടക്കട്ടെ നാശം..!!" മനസ്സിൽ ഊറി ചിരിച്ചിട്ട് അക്ഷയ് ഉറക്കെ വിളിച്ചു പറഞ്ഞു.. അത് മീനാക്ഷി കേട്ട് എന്ന് തോന്നുന്നു.. ടക്.. എന്നൊരു ശബ്ദത്തിൽ ഡോർ അടയുന്നത് ആ ഹാൾ ഒന്നാകെ കേട്ടു.. അക്ഷയ് ചിരിച്ചിട്ട് മുറിയിലേക്ക് കേറി പോയി.. •••••••••• ജാഡകൊരങ്ങാൻ...!! മാക്രി പറയണത് കേട്ടില്ലേ..... ഇനി ശെരിക്കും എന്നെ വേണ്ടേ!!!!?എന്നെ ഒഴിവാക്കോ??!!! ശോ പോയി..പോയി..ഉറക്കം പോയി... ച്ചെ..എന്തിനാ മുറി മാറിയത്..ഇങ്ങനെ ആയാൽ ഞാൻ കൂടുതൽ അകല അല്ലേ ചെയ്യാ..പൊട്ടത്തി..!!! ഞാൻ അകന്നിട്ട് അങ്ങനെ അവന് ഒറ്റക്ക് ജീവിക്കണ്ട.... ശാലിനി..അവള് ഇനി വരത്തില്ല എന്ന് അല്ലേ അമ്മ പറഞ്ഞത്.. അതിന് അർഥം എന്താണ്..ഒന്നെങ്കിൽ അവള് ഇഹലോകം വെടിഞ്ഞു...അല്ലെങ്കിൽ വേറെ കെട്ടി പോയിക്കാണും..

കെട്ടി പോയതാണ് ചാൻസ് കൂടുതൽ..!! ആഹ അങ്ങനെ വരൂ..ഇനി മരണം അടഞ്ഞതാണേൽ.. ശേ..ശേ നീ നെഗറ്റീവ് ആവല്ലേ... 'എന്തായാലും ലെവൻ നിനക്കാ.. ഒന്നും നോക്കണ്ട..പെട്ടിയും കിടക്കയും എടുത്ത ഇപ്പൊ തന്നെ മുറി മാറിക്കോ..' എന്ന് മനസ് മനസോഡ് തന്നെ പറഞ്ഞിട്ട് മീനു അക്ഷയ്യുടെ മുറിയിലേക്ക് നടന്നു.. ✴️✴️✴️✴️✴️✴️ "ടി..ഊളെ.."ഹരിയുടെ വിളി കേട്ട ഫോണിൽ തോണ്ടി ഇരുന്ന് ലച്ചു തല ഉയർത്തി.. "ഡ്രസ്സ് ഒക്കെ പാക്ക് ചെയ്ത വെക്ക്.." അവളുടെ മുഖത്തേക്ക് നോക്കി അത് പറഞ്ഞ..അവന് മുറിയിൽ നിന്ന് ഇറങ്ങാൻ നിന്നു.. "ഹലോ മിസ്റ്റർ ഹരി രാജീവ്..!!!!ഞാൻ എന്താണ് തന്റെ പണിക്കാരത്തിയാണോ ഹാ..?!!" ഒരു കാൽ ചെയർയിലെ മുകളിലും ഒന്ന് താഴെയും ഒരു കൈ മടക്കികുത്തി നിന്നുകൊണ്ടും..മൊത്തത്തിൽ ഒരു റൗഡീസം അറ്റമോസ്‌ഫെറെ വരുത്തിക്കൊണ്ട് അവള് ഹരിയെ കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. "പോയി എടുത്ത വെക്കെടി.." അവളെ നോക്കി പുച്ഛിച്ചുകൊണ്ട് ഹരി പറഞ്ഞു.. ഹേ..പുച്ഛമോ..!! ഇങ്ങനെ വിട്ടാൽ ശെരിയാവൂല..(ലച്ചു ) "എടുത്ത വെക്കാൻ വയ്യെങ്കിൽ..?!" കൈഉം കെട്ടി അവനെ പുച്ഛിച്ചുകൊണ്ട് അവള് ചോദിച്ചു.. ഷർട്ടിന്റെ സ്ലീവ്‌സ് കേറ്റിക്കൊണ്ട് ഹരി അവളുടെ അടുത്തേക്ക് വന്നതും..ചെയറിൽ നിന്ന് ലച്ചു ചാടി എഴുന്നേറ്റ..

ഞാൻ എടുത്ത വെച്ചോളാം.. എന്ന് പറഞ്ഞ കൈ കൂപ്പി അവള് തന്നെ ഡ്രസ്സ് പാക്ക് ചെയ്തു.. "എന്റെ മാത്രം അല്ല നിന്റേതും..മുത്തശ്ശി തീർത്ഥാടനം കഴിഞ്ഞ നാളെ എത്തും..കൂടെ അപ്പച്ചിമാറും അമ്മായിമാറും ഒക്കെ വരും കൗസ്തുഭത്തിലേക്ക്..നാളെ മുതല് വെക്കേഷന് കഴിയുന്നത് വരെ അവിടെയാണ് എല്ലാവരും.." അത്രയും പറഞ്ഞ ഹരി ഫോണും എടുത്ത അതിൽ തോണ്ടാൻ തുടങ്ങി... കൗസ്തുഭത്തിലേക്കാണ് എന്ന് കേട്ട് ലച്ചുവിന്റെ കണ്ണ് വിടർന്നു.. ഹൂറായ..അവിടെ മീനു ഉണ്ടല്ലോ..!!! എന്നും പറഞ്ഞു ലച്ചു ബെഡിൽ കേറി ചാടി കളിച്ചു.. ഇത്‌ കടിക്കോ എന്ന് ഭാവത്തിൽ ഹരിയും..!!! ♻️♻️♻️♻️♻️♻️ അക്ഷയയുടെ റൂമിന്റെ മുന്നിൽ എത്തിയതും മീനു ഒരു ചെറിയ ആശങ്കയിൽ അവിടെ നിന്നു.. കേറണോ???വേണ്ടേ...?? കേറാം ലെ.. ദൈവത്തെ മനസ്സിൽ ധാനിച്ച..ചെകുത്താന്റെ കോട്ടയിലേക്ക് രണ്ടും കലപ്പിച്ചു.. എന്തിനും തയ്യാറായി അവള് കേറി.. ഒരു അങ്കത്തിന്റെ തയ്യാറി..അവളെ ആദ്യപ്രേതിക്ഷപോലെ... കൈ രണ്ടും മാറിൽ കെട്ടി..ചുമരിൽ ചാരി അക്ഷയ് അവിടെ നിൽക്കുന്നുണ്ടായിരുന്നു..!! സബാഷ്‌..!!.... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story