സിന്ദൂരം: ഭാഗം 13

sindooram

നിഹാ ജുമാന

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് മീനു താൻ ഇട്ട് ഡ്രസ്സ് കണ്ട് വായയും പൊളിച്ചു നിന്നു പോയി.. തൊട്ടടുത്ത കൂർക്കം വലിച്ചു കിടക്കുന്ന അക്ഷയയെയും അവളുടെ ഡ്രെസ്സിനെയും മാറി മാറി അവള് നോക്കി.. ഇന്നലെ ഇട്ട് ടോപ് അല്ലായിരുന്നു അവള് ധരിച്ചത്... ഒരു പിങ്ക് നൈറ്റി ആയിരുന്നു അത്...പാന്റ് ഇട്ടിട്ടും ഇല്ലായിരുന്നു..ഷെൽഫിൽ എപ്പോഴും ഇത്‌ കാണാറുണ്ടെങ്കിലും ഇതുവരെ ഇത്‌ ഇട്ട് നോക്കിയിട്ടില്ല.. ഇതെങ്ങനെ..??ഇന്നലെ ഞാൻ ടോപ് മാറ്റിയില്ലല്ലോ...ആരാ ഇതൊക്കെ മാറ്റിയത്..?!ഇനി ചെകുത്താൻ എങ്ങാനും...!! "നോ..!!!!" പെട്ടന്ന് എന്തോ ഓർത്തപ്പോൾ മീനു അലറി.. അവളുടെ കാറൽ കേട്ട് അക്ഷയ് ഞെട്ടി പിടഞ്ഞ എഴുന്നേറ്റു..എഴുന്നേറ്റ് നോക്കിയപ്പോൾ ഉണ്ട്. തന്നെ നോക്കി ദഹിപ്പിക്കുന്ന മീനു.. "എന്തിനാ പോത്തേ കാറി പൊളിച്ചത്.." ഇർഷത്തോടെ ബ്ലാങ്കറ്റ് മേലേക്ക് പുതപ്പിച്ചു കിടന്ന് കൊണ്ട് അക്ഷയ് ചോദിച്ചു.. "നിങ്ങൾക്ക് അറിയില്ലേ..?!" നാഗവല്ലിയുടെ സ്പ്രെഷൻ ഇട്ട് അക്ഷയെ നോക്കി പേടിപ്പിച്ചുകൊണ്ട് മീനു ചോദിച്ചു.. സംഭവം എന്താണ് എന്ന് മനസിലാവാതെ അന്തവിട്ട അക്ഷയ് നിന്നു.. ബ്ലാങ്കറ്റ് മൂടി കിടന്ന് അക്ഷയയെ വീണ്ടും അവള് ഉന്തി എഴുന്നേൽപ്പിച്ചു... "എന്താടി..?!" ശബ്ദത്തിൽ കനംകൂട്ടി അക്ഷയ് ചോദിച്ചു..

"എന്റെ ഡ്രസ്സ് നിങ്ങൾ എന്തിനാ മാറ്റിയത്..ഹാ..?ആരോട് ചോദിച്ചിട്ടാണ് എന്ന്..? ശേ..മ്ലേച്ഛം..നിങ്ങളെ ഒക്കെ എന്ത് വിശ്വസിച്ചിട്ട ഞാൻ കൂടെ കിടക്ക..ച്ചെ...ച്ചെ... വഷളൻ...വായ്നോക്കി... ഡോ..ഉളുപ്പ് ഉണ്ടോ ഡോ..." അവളുടെ വർത്താനം കേട്ട് വായയും പൊളിച്ചു അക്ഷയ് നിന്നു... പിന്നെ പെട്ടന്ന് കാര്യം മനസ്സിൽ അക്ഷയ്ക്ക് ചിരി പൊട്ടി.. ഇന്നലെ രാത്രിയാണ് അമ്മൂസും(മുത്തശ്ശി) കസിന്സും എല്ലാരും വന്നത്..അമ്മായിയും അപ്പച്ചിമാറും വന്നില്ല..പക്ഷെ എല്ലാത്തിന്റെയും സന്തതിക്കൾ ലാൻഡ് ആയിട്ടുണ്ട്... മൂന്ന് അമ്മായിമാരിൽ..എന്റെ ഇളയ അമ്മായിയുടെ മകൾ ശ്രീബാല..ശ്രീ കുട്ടിയാണ് ഇന്നലെ ഇവളുടെ ഡ്രസ്സ് മാറ്റിപ്പിച്ചുകൊടുത്തത്... ഞാനും ശ്രീയും നല്ലാ കമ്പനിയാണ്...അതുകൊണ്ട് അവളോട് ഞാൻ കാര്യം പറഞ്ഞത്... അക്ഷയ് ചിരി പിടിച്ചു വെച്ചു അവളോട് സംസാരിച്ചു.... "അതിന് എന്താ ഇത്രെ ച്ചെ... ഞാൻ മാറ്റികൊടുത്തത് എന്റെ കെട്ടിയോൾത് അല്ലേ.."ചിരി അടക്കി പിടിച്ചുകൊണ്ട് അക്ഷയ് പറഞ്ഞു.. "അതിന്..?! എന്റെ അനുവാദം ഇല്ലാതെ..ച്ചെ.."

മീനു വീണ്ടും അതുതന്നെ ആവർത്തിച്ച്... "ഹൊ...ഇത്‌ കേട്ടപ്പോൾ നീ ഇത്രയ്ക്ക് പറയുന്നുണ്ടേൽ..ഇന്നലെ നടന്ന കാര്യങ്ങൾ ഒക്കെ ആലോചിച്ചാലോ..." ഒരു കള്ളാചിരിയോടെ അക്ഷയ് പറഞ്ഞു.. അത് കേട്ട് മീനു ഞെട്ടികൊണ്ട് അക്ഷയയെ നോക്കി.. "എ..എ..എന്ത് കാര്യങ്ങൾ..?!" മീനു അക്ഷയയോട് ചോദിച്ചു..അവളുടെ പരിഭവം കണ്ട് അക്ഷയ് ചിരി അടക്കി പിടിച്ചു.. "അതൊക്കെ ഞാൻ എങ്ങനെ പറയാ.." നാണത്തോടെ താഴേക്ക് നോക്കിക്കൊണ്ട് അക്ഷയ് പറഞ്ഞു..മീനു അവനെ അന്തംവിട്ട നോക്കി നിന്നപ്പോൾ..'പോ അവ്ട്ന്ന്..' എന്ന് പറഞ്ഞ അക്ഷയ് അവളുടെ കവിളിൽ പിച്ചികൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റ് ബാത്റൂമിലേക്ക് കേറി.. ഷോക്ക് അടിച്ചു കാക്കയെ പോലെ മീനുവും.. മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ മീനു അക്ഷയയുടെ ബന്ധുക്കളെ കണ്ടു.. അവള് ഓടിപ്പാഞ്ഞ മുത്തശ്ശിയോട് സംസാരിച്ചു.

എല്ലാരേയും അവസാനം കണ്ടത് കല്യാണത്തിന്റെ അന്നാണ്... അവൾക്ക് പരിജയം ഇല്ലാത്തവരും ഉണ്ടായിരുന്നു... അക്ഷയയുടെ അമ്മായിമ്മരുടെ മക്കൾ.. അക്ഷയ്ക്ക് മൂന്ന് അമ്മായിമ്മറുണ്ട്.. അതിൽ മൂന്ന് പെൺകുട്ടികളും ചുരുക്കി പറഞ്ഞാൽ..മൂന്ന് മുറപ്പെണ്ണ്..!! (ആദ്യത്തെ അമ്മായിയുടെ മകൾ..ഐശ്വര്യ..രണ്ടാമത്തെ ശീതൾ..മൂന്ന് ശ്രീബാല..ഇങ്ങനെ മൂന്ന് പേര്..) അതുപോലെ തന്നെ ഒരു അപ്പച്ചിയും ഉണ്ട്..അവരുടെ മകൾ..താരയും ഉണ്ട് അവിടെ.. സമ്മർ ഇൻ ബത്ലെഹയിലെ ജയറാമിനെ പോലെ തന്നെ ആയിരുന്നു അക്ഷയ്... 🎶കൺഫ്യൂഷൻ തീർക്കണമേ..എന്റെ കൺഫ്യൂഷൻ തീർക്കണമേ..🎶 ഫുഡ് കഴിക്കാൻ അക്ഷയയും മീനുവും ഇരുന്നു..മുത്തശ്ശിയുടെ കൂടെ... അക്ഷയയുടെ മുറപ്പെണ്ണ്സിൻ അവനെ തീറ്റിക്കാൻ ആയിരുന്നു നേരം..അതൊന്നും ദഹിക്കാതെ കുശുമ്പും മൂത്ത ഭക്ഷണം കഴിക്കായിരുന്നു മീനു..!!

"നിങ്ങൾ എല്ലാവരും അവനെ ഇങ്ങനെ വീർപ്പ്മുട്ടിപ്പിക്കണ്ട..അവന്റെ കാര്യം നോക്കാൻ ഇപ്പൊ ഇവിടെ ഒരാളുണ്ട് ഇപ്പൊ.." മീനുവിന്റെ തലയിൽ തടവി മുത്തശ്ശി പറഞ്ഞു.. അത് കേട്ട് അവളുടെ മുഖം വിടർന്നെങ്കിലും...ആ പെണ്ണ്പടക്കൾക്ക് അത് പിടിച്ചില്ല എന്ന് അവരുടെ മുഖത്തിൽ നിന്ന് വ്യക്തമായിരുന്നു... "ഹലോ സ്വീറ്റി.." മുത്തശ്ശിയുടെ തലയിൽ തൊട്ട്കൊണ്ട് പെട്ടന്ന് ആരോ പറഞ്ഞത് കേട്ട് എല്ലാരും തിരിഞ്ഞു നോക്കി.. "ഹാ..എടാ ഭദ്രാ.." മുത്തശ്ശി അവന്റെ താടിയിൽ പിടിച്ചുകൊണ്ട് വിളിച്ചു.. ഭദ്രൻ...ശ്രീബാലയുടെ ഏട്ടൻ... ഭദ്രന്റെ കൂടെ രണ്ടുപേരും കൂടി ഉണ്ടായിരുന്നു.. കിച്ചുവും(ഐശ്വര്യയുടെ ബ്രോ) റാമും..(ശീതളിന്റെ ബ്രോ) അവർ എല്ലാവരും അവരുടെ അടുത്ത വന്ന് ഇരുന്നു...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story