സിന്ദൂരം: ഭാഗം 15

sindooram

നിഹാ ജുമാന

ഒരു ചിരി വരുത്തിയതിന് ശേഷം അവനെ നോക്കാതെ മീനു റൂമിലേക്ക് കേറാൻ നിന്നു.. "Mrs.Akshay...!!!എന്താണ് അമ്മുക്കുട്ടി... ഒരു മുൻപരിചയം ഇല്ലാത്ത പോലെ.." അവന്റെ ചോദ്യം കേട്ട് മീനു തിരിഞ്ഞ നോക്കി അവനെ ഒന്ന് രൂക്ഷമമായി നോട്ടം എറിഞ്ഞു.. അതിന് ഒരു പുച്ഛചിരിയോടെ പരിഹസിച്ചുകൊണ്ട് റാം പോയി.. പോകുന്നതിന് മുമ്പ് ഒരിക്കെ കൂടി തിരിഞ്ഞു നോക്കിക്കൊണ്ട് വശ്യമായി ചിരിച്ചു ചുണ്ടവിരൽകൊണ്ട് അവളോട് എന്തോ ഒരു വാണിംഗ് പോലെ കാണിച്ചുകൊണ്ട് അവന് പോയി.. കാര്യം മനസിലാകാതെ മീനു നിന്നു.. ശവനാറി..!! ച്ചെ..ഇവന്റെ വിചാരം എന്താ... ദേഷ്യത്തോടെ അവള് മുറിയിലേക്ക് കേറി പോയി... പ്രായത്തിന്റെ പക്വത കുറവ്കൊണ്ടായിരിക്കും അവന്റെ നോട്ടം എന്ന് കരുതാം..പക്ഷെ അവന്റെ വാക്കുകൾ.. 'എന്താണ് അമ്മുക്കുട്ടി..ഒരു മുൻപരിചയം ഇല്ലാത്ത പോലെ..' അമ്മുകുട്ടി..???!!!ആരെയാണ്..എന്നെയോ...പക്ഷെ അവന് എങ്ങനെ..?!എന്തക്കയോ പ്രശ്നങ്ങൾ ഉണ്ട്..ഇവന് എങ്ങനെ ഇതെല്ലാം അറിയാം..

റാം..ആരാണ് അവന്.. ഇനി ഒരുപക്ഷെ സത്യങ്ങൾ എല്ലാം അറിയുന്ന ആരെങ്കിലും ആകുമോ.. നോ..പിന്നെയോ..!ദേവിയെ..ഒന്നും മനസിലാക്കുന്നില്ലല്ലോ... കുമിഞ്ഞുകുടിയ ചോദ്യങ്ങൾ ഒറ്റനിമിഷംകൊണ്ട് ബാത്‌റൂമിൽ നിന്ന് കുളിച്ചു ഇറങ്ങിയ അക്ഷയയെ കണ്ടപ്പോൾ പോയി.. അക്ഷയ് ഐണ ചെയ്ത ഷർട്ട് എടുത്ത ഇട്ടു.. അവന് അവളെ നോക്കാതെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു....എന്നിട്ട് ചൂളമടിച്ചു മുടി ഒക്കെ ശെരിയാക്കി.. ഹൊ..കഷ്മലൻ..ഒരുങ്ങി കെട്ടി നിൽക്കുന്നത് കണ്ടില്ലേ..കണ്ട് പെൺപിള്ളേരെ കാണിക്കാൻ..അലവലാതി..ചെറ്റ.. മനസ്സിൽ മീനു പറഞ്ഞു.. അക്ഷയ് അതൊന്നും കാര്യമാക്കാതെ പുറത്തേക്ക് ഇറങ്ങി... അക്ഷയ് മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് മീനുവിന്റെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നത്..ഫോൺ എടുത്ത നോക്കിയാ മീനു കണ്ടു.. "അത്യാവിഷമായി നീ സ്പോട്ടിൽ എത്തണം..പ്ലാൻ ചെയ്തപോലെതന്നെയല്ലേ ഇപ്പൊയുള്ള കാര്യങ്ങൾ എല്ലാം..??!!" നോട്ടിഫിക്കേഷൻ കണ്ട് മീനു ഒരു നിമിഷം ടൈപ്പ് ചെയ്യാതെ സ്റ്റാക്കയി നിന്നു.. എന്തു പറയും..??!!

ഞാൻ ഇതുവരെ പ്ലാൻ അനുസരിച്ച ഒന്നും ചെയ്തിട്ടില്ലലോ..പിന്നെ എങ്ങനെ..ഇപ്പോഴും അക്ഷയ് എന്നോട് പഴയ പോലെയാണ് സ്നേഹമോ ഇഷ്ടമോ വന്നിട്ടില്ല എന്ന് ഞാൻ എങ്ങനെ പറയും... മീനുവിന്റെ ഭാഗത്തു നിന്ന് മറുപടി കിട്ടാഞ്ഞിട്ട് എന്തോ വീണ്ടും മെസ്സേജ് വന്നു.. "ഇത്രെയും നാൾ കിട്ടിയിട്ടും നിനക്ക് അവനെ നിന്റെ വലയിൽ ആക്കാൻ സാധിച്ചില്ലേ മീനാക്ഷി...!!!! ഇനിയും നിനക്ക് ഞാൻ സമയം തരില്ല...നീ എല്ലാം മറന്നേക്ക് എല്ലാം..ഇനി നീ അതിനെ പറ്റി ഓർക്കരുത്...ഞാൻ ഇനിയും നിനക്ക് മെസ്സേജ് ചെയ്യില്ല.." ആ മെസ്സേജ് കണ്ട് മീനു പേടിച്ചു..അവള് അപ്പൊ തന്നെ റിപ്ലൈ കൊടുത്തു.. "ഇല്ലാ..ഡോണ്ട് വെറി..വെറും മൂന്ന്ദിവസംകൊണ്ട് ഞാൻ എല്ലാം ശെരിയാക്കാം..അതിന് ശേഷം നമുക്ക് മീറ്റ് ചെയ്യാം..ഓക്കേ.." മീനു എങ്ങനെക്കയോ ടൈപ്പ് ചെയ്ത ഒപ്പിച്ചു.. മ്മ്..എന്നൊരു മറുപടി മാത്രം അതിന് ലഭിച്ചു... ഞാൻ ഇനി എന്ത് ചെയ്യും..??!!! ~~~~~~~~ "ലച്ചു.."കാറിൽ ചാരി നിന്നുകൊണ്ട് മുറ്റത്തു നിന്നു ഹരി വിളിച്ചുകൂവി.. "ഇതാവരുന്നു......."

ഉള്ളിൽ നിന്ന് പുറത്തേക്ക് ഓടി വരുന്ന ലച്ചു പറഞ്ഞു.. ആളൊരു സാരി ആയിരുന്നു ഇട്ടത്..ലൈറ്റ് യെല്ലൊ കളർ സാരി ആയിരുന്നു അത്..താൻ ധരിച്ചതും അതെ നിറമാണ് എന്ന് ഹരി ശ്രേദ്ധിച്ചു..ഓടി വരുന്ന ലച്ചു ഒരു കൈയിൽ ഹീൽസും പിടിച്ചിരുന്നു മറ്റേ ഹീൽ അവളുടെ കാലിൽ തന്നെയായിരുന്നു.. ഞൊണ്ടി ഞൊണ്ടി ഓടി ആയിരുന്നു ലച്ചു വരുന്നത്... വല്ലാത്തൊരു വരവ് ആയിരുന്നു അവളുടേത്.. "അമ്മേ.."സ്റ്റെപ്പ്ന്റെ അവിടെ എത്തിയതും താഴേക്ക് മുറ്റത്തേക്ക് കമ്മന്ന് അടിച്ചു ഒരു വീഴ്ച്ച ആയിരുന്നു ലച്ചു... അയ്യോ.. ഹരി പെട്ടന്ന് അവളുടെ അടുത്തേക്ക് ഓടി പോയി...നിലത്തു നിന്ന് എങ്ങനെക്കയോ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. അവളെ ഉയർത്തി എഴുന്നേറ്റപ്പോളാണ് മുഖം വെക്തമായി കണ്ടത്..ആകെ ചളി പുരണ്ടിരുന്നു..സാരി ഒക്കെ ആകെ അഴുക്ക് ആയി..ഇപ്പോൾ കണ്ടാൽ പറക്കും തളികയിലെ ബാസന്തിയെ പോലെയുണ്ട്..😂 "എന്റെ ഡ്രെസ്സും മേക്കപ്പും.."അവള് ചുണ്ടു പിളർത്തി ഹരിയെ നോക്കി....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story