സിന്ദൂരം: ഭാഗം 16

sindooram

നിഹാ ജുമാന

"അമ്മേ.."സ്റ്റെപ്പ്ന്റെ അവിടെ എത്തിയതും താഴേക്ക് മുറ്റത്തേക്ക് കമ്മന്ന് അടിച്ചു ഒരു വീഴ്ച്ച ആയിരുന്നു ലച്ചു... അയ്യോ.. ഹരി പെട്ടന്ന് അവളുടെ അടുത്തേക്ക് ഓടി പോയി...നിലത്തു നിന്ന് എങ്ങനെക്കയോ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. അവളെ ഉയർത്തി എഴുന്നേറ്റപ്പോളാണ് മുഖം വെക്തമായി കണ്ടത്..ആകെ ചളി പുരണ്ടിരുന്നു..സാരി ഒക്കെ ആകെ അഴുക്ക് ആയി..ഇപ്പോൾ കണ്ടാൽ പറക്കും തളികയിലെ ബാസന്തിയെ പോലെയുണ്ട്..😂 "എന്റെ ഡ്രെസ്സും മേക്കപ്പും.."അവള് ചുണ്ടു പിളർത്തി ഹരിയെ നോക്കി... നേരം ഒത്തിരി വഴുകിയതിന്റെയും അവളുടെ ഈ കോപ്രായവും കണ്ട് ഹരിക്ക് ദേഷ്യം ആയി..അവന് അവളുടെ തലക്ക് ഒരു കോട്ടും കൊടുത്തിട്ട് ദേഷ്യത്തിൽ ഡ്രസ്സ് മാറി വരാൻ പറഞ്ഞു.. "വെറും 10 മിന്റ..അപ്പോഴേക്കും കഴിഞ്ഞ വന്നിലേൽ ഞാൻ പോകും..." ദേഷ്യത്തോടെ അത് പറഞ്ഞ കാറിൽ ഇരിക്കാൻ പോയാ ഹരിയെ പുറകിൽ കൂടി പോയി ലച്ചു ഇറുക്കി കെട്ടിപിടിച്ചു.. "അങ്ങനെ ഞാൻ മാത്രം ഡ്രസ്സ് മാറിയാൽ പോരാ ല്ലോ.."

എന്ന് പറഞ്ഞ അവനെ ഒന്നൂടി കെട്ടിപിടിച്ചതിന് ശേഷം ലച്ചു പിടി വിട്ടു.. വിജയഭാവത്തിൽ അവനെ നോക്കിയാ ലച്ചു ദേഷ്യത്തിൽ തിരിഞ്ഞു നോക്കിയാ ഹരിയെ കണ്ട് തെല്ലു ഭയം വന്നില്ലാതില്ല.. മുഖം എല്ലാം വലിഞ്ഞു മുറുകി മുഷ്ടി ചുരുട്ടി.. പണി അകോ..🙄 ചളി പുരണ്ട ഡ്രെസ്സും അവളെയും അവന് നോക്കി..അവന്റെ കൈ ഒക്കെ വിറക്കുന്നുണ്ടായിരുന്നു.. ജീവൻ വേണേൽ ഓടിക്കോ മോളെ.. എന്ന് ലച്ചു അവളോട് തന്നെ പറഞ്ഞിട്ട് കൈയിലുള്ളതും കാലിലുള്ള ചെരുപ്പും മുറ്റത് ഇട്ടിട്ട് അവള് അകത്തേക്ക് ഓടി...പിന്നാലെ അവനും... ©©©©©©©©©©©©©©©©©©©©© കുറച്ചു നേരം മുത്തശ്ശിയുടെ മടിയിൽ തല വെച്ചു അക്ഷയ് കിടന്നു.തന്റെ എല്ലാ കഥകളും അറിയുന്ന ഒരേയൊരു ആൾ മുത്തശ്ശിയാണ്.ആദ്യം താൻ അവളെ.ശാലിനിയെ കണ്ട് നാൾ മുതല് താൻ വേർപിരിഞ്ഞ നാൾ വരെയുള്ള കാര്യങ്ങൾ മുത്തശ്ശിക്ക് അറിയാം.

മുത്തശ്ശിയുടെ മടിയിൽ കിടന്നപ്പോൾ എന്തോ പഴയ കാര്യങ്ങൾ എല്ലാം അവന്റെ ഉള്ളിലേക്ക് ഇടിച്ചു കേറി... ജീവനായി സ്നേഹിച്ചവൾ ദൂരെയെക്ക് മറയുമ്പോൾ ആത്മാവ് പിടിച്ചുകൊണ്ടുപോയപോലെയാണ്.മറക്കാൻ ആഗ്രഹിക്കുന്നത് ഒക്കെ ഞാൻ എന്താ വീണ്ടും വീണ്ടും ഓർക്കുന്നത്... മുത്തശ്ശിയുടെ മടിയിൽ ഇരുന്ന് അവന് തേങ്ങികൊണ്ട് ചോദിച്ചു.. "ചില ഓർമകൾ മറക്കാൻ പാടാണ് അച്ചു..നീ കരയാതെ..അതെല്ലാം ഓർക്കാതെ നിക്ക്.."അവന്റെ മുടി ഇടങ്ങളിൽ വിരൽ ഓടിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു... "മുത്തശ്ശി..മറക്കാൻ എനിക്ക് കഴില്ല എന്ന് അറിയാല്ലോ..പക്ഷെ അത് വീണ്ടും വീണ്ടും ഓര്മിപ്പിക്കാനായിട്ട് അവള് എന്നും വരുന്നു എൻ ഉറക്കത്തിൽ..കണ്ണ് അടച്ചു കിടക്കാൻ വയ്യ മുത്തശ്ശി..ശാലു..ശാലു അവള് മാത്രം മുന്നിൽ..!!" മുത്തശ്ശിയുടെ മടിയിൽ നിന്ന് എഴുന്നേറ്റ്കൊണ്ട് അക്ഷയ് പറഞ്ഞു.. "നിൻ സ്വപ്നങ്ങളിൽ അവള് വരുന്നുണ്ടേൽ എന്തോ നിന്നോട് അവൾക്ക് പറയാൻ ഉണ്ട് എന്ന് അർഥം..ആത്മ ഇനിയും നിന്നെ വിട്ട് അകലാൻ ചിലപ്പോൾ ആഗ്രഹിക്കുന്നുണ്ടാവില്ല..."

മുത്തശ്ശി പറയുന്നത് കേട്ട് അവന് ഒന്ന് തല താഴ്ത്തി ആലോചിച്ചു... "മ്മ്...അവളുടെ ആത്മ എന്നിലേക്ക് വരുന്നതിന് കാരണം..എനിക്ക് അറിയാം മുത്തശ്ശി..അവൾക്ക് അംത്മശാന്തി കിട്ടാൻ ഞാൻ അത് ചെയ്യണം.." മനസിൽ എന്തോ ആലോചിച്ചു കൂട്ടിക്കൊണ്ട് അവന് പറഞ്ഞു..മുത്തശ്ശിയുടെ മുറിയിൽ നിന്ന് അവന് പുറത്തേക്ക് കടക്കാൻ നിന്നു.. "അച്ചു.."മുത്തശ്ശിയുടെ വിളി കേട്ട് ഡോറിൽ അവന് നിന്നു..എന്ത് എന്ന് അർത്ഥത്തിൽ അവന് തിരിഞ്ഞു നോക്കി.. "നിന്നിൽ നിന്ന് അവള് അകന്നു കഴിഞ്ഞു..അത് കഴിഞ്ഞ കഥ..ഇനി നീ ഓർക്കേണ്ടത്..മീനുവിനെയാണ്..മറ്റു കാര്യങ്ങൾ നീ മറക്കുക... ശാലിനിയുടെ വിധിയാണ് അവൾക്ക് ലഭിച്ചത്..അതിന് നിതീ കൊടുക്കാൻ നിൽക്കരുത്..നിന്നെ മാത്രം ഓർത്തു ഒരു പെണ്ണ് ഉണ്ട്.."മുത്തശ്ശിയുടെ വാക്കുകൾ വെറുതെ കേട്ട് എന്ന് അർത്ഥത്തിൽ അവന് മൂളി..പക്ഷെ അനുസരിക്കാൻ അവന് തയാറായില്ല..കാരണം..അവന് അറിയണമായിരുന്നു..ആരാണ് അവർ എന്ന്..തന്നിൽ നിന്ന് അവളെ എന്നെന്നേക്കുമായി അകറ്റിയവരെ അവന് ഇല്ലാതാക്കണമായിരുന്നു...

"കള്ളൻ കിച്ചുയേട്ടൻ..."ഒരു കണ്ണ് അടച്ചു പിടിച്ചുകൊണ്ട് മറുകണ്ണ് എങ്ങനെക്കയോ തുറന്ന് കൈയിലെ പൊലീസ് എന്ന് എഴുതി വെച്ചു കടലാസ് ചുരുട്ടി പിടിച്ചുകൊണ്ട് ശ്രീബാല പറഞ്ഞു... "ഉറപ്പിച്ചോ.." പുരികം ഉയർത്തി ഗൗരവത്തോടെ അവളോട് കിച്ചു ചോദിച്ചു..അവള് ഒരു തെല്ല് സംശയത്തോടെ തലയാട്ടി... "ന്നാ കള്ളൻ ഞാൻ തന്നെ..ഈ.." കൈയിലെ പേപ്പർ മുന്നിലേക്ക് ചുരുട്ടി ഇട്ടതിന് ശേഷം ദേഷ്യത്തോടെ കിച്ചു പറഞ്ഞു.. ശ്രീബാലയും കിച്ചുവും മീനുവും ഐശ്വര്യയും കുട്ടനും.വേലപണിക്ക് വരുന്ന ആളുടെ മകനാണ് കുട്ടൻ. അപ്പുറത്തു വീട്ടിലെ ചിന്നുവും എല്ലാരും കൂടി പോലീസും കള്ളനും കളിക്കാണ്.. മീനു ആയിട്ട് റാമും താരയും ശീതളും ഒഴികെ ബാക്കിയെല്ലാവരും കമ്പനി ആയിരുന്നു..അവർ മൂന്നുപേരും ജാഡ കാണിച്ചു മുറിയിൽ തന്നെ ആയിരുന്നു നിന്നത്..ഇടക്ക് മുത്തശ്ശിയേയും അക്ഷയയെ ഒലിപ്പിക്കാനും മാത്രമായി ശീതളും താരയും മുറിയിൽ നിന്ന് ഇറങ്ങി വരും... പണ്ട് എന്നോ തോന്നിയ ഒരു ഇഷ്ടമേ തനിക്ക്‌ ഉള്ളായിരുന്നൊള്ളു..പക്ഷെ അതൊരു ഏട്ടനായിട്ടാണ് ഇപ്പൊ..എന്ന് ഐശ്വര്യ പറഞ്ഞപ്പോൾ പതിയെ അവളോടുള്ള ദേഷ്യവും മീനുവിന് മാറി..

ശ്രീബാലാ ആയിട്ട് അക്ഷയ് വളരെ അടുപ്പത്തിൽ ഉള്ള കാര്യങ്ങളും അവരുടെയും ഹരിയുടെയും അക്ഷയയുടെയും എല്ലാം ഫ്രണ്ട്ഷിപ് സ്റ്റോറീസ് ഉം കേട്ടതോടെ അവൾക്ക് ശ്രീബാലയോടുള്ള ഇർഷവും പോയിരുന്നു.. "യൂറേക്ക..." എന്നും പറഞ്ഞ ശ്രീബാല എഴുന്നേറ്റ് ചാടി കളിച്ചു..അവളുടെ കൂടെ തന്നെ കുട്ടനും ചിന്നുവും എഴുന്നേറ്റ് കളിച്ചു...തുടർന്ന് മൂന്ന്പ്രവിശ്യവും പൂജ്യ കിട്ടിയവൾക്ക് ഒരു തവണം അഞ്ഞൂറ് കിട്ടിയപ്പോൾ ഉള്ള് ആഹ്ലാദം.. "ഹൊ..മതി തുള്ളിയത് അവിടെ ഇരി.."മീനു അവളെ പിടിച്ചു ഇരുത്തി..എല്ലാവരുടെയും മാർക്ക് എഴുതി..തന്റെ കോളത്തിൽ പൂജ്യം കണ്ട് കിച്ചു ശ്രീബാലയെ കൂർപ്പിച്ചു നോക്കി..'ഒന്ന് പോഡെർക്കാ' എന്ന് ഭാവത്തിൽ ശ്രീബാലയും.. "കിട്ടിയത്തിൽ കൂടുതൽ പൂജ്യമാണ്..പിന്നെ കൂടുതൽ അഹങ്കാരം എന്തിനാ പോത്തേ..." ഐശ്വര്യ അവളോട് ചോദിച്ചു.. "മോളെ..മൂന്ന് ദിവസം പട്ടിണി കിടന്നവന്റെ മുന്നിൽ ബിരിയാണി കൊണ്ടുവെച്ചാലുള്ള ഫീൽ ഇല്ലേ അതാണ് മൂന്ന് തവണം പൂജ്യം കിട്ടിയ എനിക്ക് ഇപ്പോൾ ഒരു അംഗികരം കിട്ടിയ ഫീൽ വന്നത്...ഹാ..അത് നിനക്ക് പറഞ്ഞ മനസിലാവൂല.." നെറ്റിയിൽ വിയർപ്പ് തൂത്തു കളഞ്ഞിട്ട് ഐശ്വര്യയുടെ ടോപ്പിൽ തേചിട്ട് വല്യ കാര്യത്തിൽ ശ്രീബാല പറഞ്ഞു..

അവളുടെ തലയിൽ ഒരു കൊട്ട് കിട്ടിയതും..തിരിഞ്ഞു നോക്കി.. ഭദ്രൻ...(ശ്രീബാലയുടെ ആങ്ങള) "എന്തുവാടി..?!" ഭദ്രൻ അവളോട് ചോദിച്ചു..ഒന്നുല്ല എന്ന് പറഞ്ഞ ഇളിച്ചുകൊണ്ട് അവള് ഡീസന്റ് ആയി ഇരുന്നു..ഭദ്രൻ ആളൊരു ഗൗരവക്കാരനാണ്...ആരോടും അധികം അടുപ്പം കാണിക്കാത്ത ആളാണ്..മുത്തശ്ശിയോട് ആണ് കൂടുതൽ ഇഷ്ടം...അതുകൊണ്ടാണ് ഇപ്പൊ കൗസ്തുഭത്തിലേക്ക് വന്നത്... കുട്ടനെയും ചിന്നുവിനെയും ജാനകിഅമ്മാ(അടുക്കളക്കാരി) വന്നു വിളിച്ചു...ചിന്നുനെ അമ്മാ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അവള് ശ്രീബാലാക്ക് ഒരു ഉമ്മാ കൊടുത്തിട്ട് ഓടി പോയി.. "വായോ..ഏട്ടനും ബാ..നമുക്ക് ഒന്നിച്ച കളിക്ക.."സോഫയിൽ ഇരുന്ന് ഫോണിൽ തോണ്ടുന്ന ഭദ്രനെ പിടിച്ചിരുത്തികൊണ്ട് ശ്രീബാല പറഞ്ഞു.. "ശ്രീക്കുട്ടി..വിട്ടേ..ഞാൻ ഇല്ലാ ഈ പിള്ളാര്കളിക്ക്.." ദേഷ്യത്തോടെ ഭദ്രൻ പറഞ്ഞു..അത് കേട്ട് ശ്രീബാലയുടെ മുഖം വാടി.. അത് കണ്ട് ഐശ്വര്യയ്ക്ക് ദേഷ്യം വന്നു.. "ശ്രീ..നീ വാ..കാലങ്ങൾക്ക് ശേഷം ഇവിടെ വന്നിട്ട് നമ്മളോട് ഒത്ത കളിക്കാൻ നിക്കാതെ ഫോണിൽ തോണ്ടി ഇരിക്കാൻ മനസ്സ് കാണിച്ച ജാഡകളെ ഒന്ന് വിളിക്കണ്ട..നീ വാ..നമുക്ക് കളിക്കാം.."

ആരെയോ കുത്തികൊണ്ട് ഐശ്വര്യ പറഞ്ഞു..കുത്ത നമുക്കുള്ളത് തന്നെയാണ് എന്ന് ഭദ്രൻ മനസിലായി.. ജാഡകളെ..എന്ന് പറച്ചിൽ കേട്ട് ഭദ്രൻ അവളെ തുറിച്ചു നോക്കി..ഐശ്വര്യ അത് കാര്യമാക്കാതെ ശ്രീബാലയും പിടിച്ചു കൂടെ ഇരുത്തി...അപ്പോഴും ശ്രീയുടെ മുഖം വിടർന്നിട്ടില്ലായിരുന്നു..അത് അങ്ങനെയാണല്ലോ.. എത്രയൊക്കെ തന്റേടിയാണെങ്കിലും പ്രിയപ്പെട്ടവർ ഒന്ന് സ്വരം കടുപ്പിച്ചാലോ ദേശ്യപ്പെട്ടാലോ തീരാവുന്ന അത്രേ ഉള്ളു പെണ്ണ്..!!! അവളുടെ മുഖം മങ്ങിയത് കണ്ട് ഭദ്രൻ ഫോൺ പോക്കറ്റിൽ ഇട്ട് അവളുടെ അടുത്ത പോയി ഇരുന്നു..അവള് മൈൻഡ് ആക്കിയില്ല. ഭദ്രൻ വെറുതെ അവളെ ഷോൾഡർ കൊണ്ട് ഉന്തി..ആദ്യം ഒന്നും ചെയ്തില്ലെങ്കിലും പിന്നെ ശ്രീ അവന്റെ ഷോൾഡറിൽ കടിച്ചു.. ആഹ്..ടി പിശാശ്ശെ... എന്ന് വിളിച്ച ഭദ്രൻ അവളെ പിടിച്ചു മാറ്റി... അവരുടെ രണ്ടുപേരുടെയും തല്ലും വഴക്കും കണ്ട്..കിച്ചുവും ഐശ്വര്യയും ഒരുപാട് ചിരിച്ചു.. നമ്മുടെ വീട്ടിലെ അതെ അവസ്ഥ തന്നെയാണല്ലേ...

എന്ന് കിച്ചു പറഞ്ഞു..ഐശ്വര്യ ചിരിച്ചുകൊണ്ട് തലയാട്ടി..യെസ് മക്കൽസ്‌..എവെരിഹോം..ആങ്ങള ആൻഡ് പെങ്ങൾ ആർ കീരിയും പാമ്പും ഹെയ്..!! എല്ലാവരുടെയും മുഖത്തു ചിരി ആയിരുന്നു..പക്ഷെ മീനുവിന്റെ മുഖം മാത്രം പ്രസന്നമല്ലായിരുന്നു... അങ്ങളായുടെയും പെങ്ങളുടെയും കുറുമ്പക്കൾ കണ്ട് ആ കണ്ണുകൾ എന്ത് എന്നില്ലാതെ നിറഞ്ഞു.. ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു... മീനു പെട്ടന്ന് മുഖം മറച്ച അവിടെ നിന്ന് എഴുന്നേറ്റ് പോയി... ഐശ്വര്യ ആയിരുന്നു പേപ്പർ എടുത്ത കുലുക്കി ഇടാൻ നിന്നത്...ഇതവണവും പൂജ്യം കിട്ടല്ലേ എന്ന് പ്രാർത്ഥനയിൽ ശ്രീ..പക്ഷെ അപ്പുറത്തു നിന്ന് അവളെ കൊഞ്ഞനം കുത്തികൊണ്ട്..നിനക്ക് പൂജ്യം തന്നെ കിട്ടും എന്ന് കിച്ചു..വല്യ പണി ഒന്നും ഇല്ലാത്തത്കൊണ്ട് ശ്രീ തിരിച്ചു കൊഞ്ഞനം കുത്തി.. പെട്ടന്ന് ഐശ്വര്യയുടെ മുകളിൽ ഒരു കൈ വെച്ചു..അവള് തല ഉയർത്തി.. ഭദ്രയേട്ടൻ.. "പേപ്പർ ഞാൻ കുലുക്കി ഇടാം.."അവളുടെ കൈയുടെ മുകളിൽ കൈ എടുക്കാതെ ഭദ്രൻ പറഞ്ഞു......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story