സിന്ദൂരം: ഭാഗം 17

sindooram

നിഹാ ജുമാന

ഐശ്വര്യ ആയിരുന്നു പേപ്പർ എടുത്ത കുലുക്കി ഇടാൻ നിന്നത്...ഇതവണവും പൂജ്യം കിട്ടല്ലേ എന്ന് പ്രാർത്ഥനയിൽ ശ്രീ..പക്ഷെ അപ്പുറത്തു നിന്ന് അവളെ കൊഞ്ഞനം കുത്തികൊണ്ട്..നിനക്ക് പൂജ്യം തന്നെ കിട്ടും എന്ന് കിച്ചു..വല്യ പണി ഒന്നും ഇല്ലാത്തത്കൊണ്ട് ശ്രീ തിരിച്ചു കൊഞ്ഞനം കുത്തി.. പെട്ടന്ന് ഐശ്വര്യയുടെ മുകളിൽ ഒരു കൈ വെച്ചു..അവള് തല ഉയർത്തി.. ഭദ്രയേട്ടൻ.. "പേപ്പർ ഞാൻ കുലുക്കി ഇടാം.."അവളുടെ കൈയുടെ മുകളിൽ കൈ എടുക്കാതെ ഭദ്രൻ പറഞ്ഞു... "കള്ളാകളി..കള്ളാ കളി..ഞങ്ങൾ ഇല്ലാതെ...ദിസ് ഈസ് ഫൗൾ.." പെട്ടന്ന് അങ്ങനെയൊരു അശരീരി കേട്ടതും എല്ലാരും തിരിഞ്ഞു നോക്കി.. ലച്ചുവും ഹരിയും.. അവരെ കണ്ടതും എല്ലാരും എഴുന്നേറ്റ് പോയി അവരെ ഹാഗ് ചെയ്തു.. ലച്ചുവും ഹരിയുമാണ് ഇവരുടെ എല്ലാവരുടെയും സീക്രെട് എനർജി...🔥 തല്ലൊ ഉടായിപ്പ് എന്ത് ആണേലും മുന്നിൽ ഉണ്ടാക്കുന്ന രണ്ടണ്ണം.. അതാണ് ഇവർ.. ഇവർ രണ്ടുപേരും ഇല്ലാത്ത ഒരു പരിവാടിയും തറവാട്ടിൽ ഇല്ലാ...

"അല്ല ടാ കിച്ചു..ഈ പെണ്ണ്പടസ് അക്ഷയയുടെ കൂടെ ആണല്ലോ ഉണ്ടാക്കാർ എന്താണ് ഇപ്പൊ ഇവിടെ..😂" കിച്ചുവിനോട് ഐശ്വര്യയെയും ശ്രീബാലയെയും കളിയാക്കികൊണ്ട് ഹരി ചോദിച്ചു.. അതിന് ഐഷുവും ശ്രീയും അവന് ഇട്ട് രണ്ടണ്ണം കൊടുത്തു..ലച്ചു അപ്പോൾ ഭദ്രനെ വായ്നോക്കി ഇരിക്കയായിരുന്നു.. പെട്ടന്ന് തലയിൽ ഒരു കൊട്ട് കിട്ടിയപ്പോൾ ആണ് അവള് നോട്ടം തെറ്റിച്ചത്.. ആരാ കുത്തിയത് എന്ന് നോക്കിയപ്പോൾ കിച്ചുവാണ്.. "എന്താടാ തെണ്ടി.." അവനെ കൂർപ്പിച്ചു നോക്കികൊണ്ട് അവള് ചോദിച്ചു.. "പതുക്കെ നോക്ക് ടി..തൊട്ട് അടുത്ത നിന്റെ കെട്ടിയോൻ അല്ലേ നിൽക്കുന്നത്.."കിച്ചു ചിരി അടക്കി പിടിച്ചുകൊണ്ട് പറഞ്ഞു.. "എന്തിനാടാ ഇങ്ങനെ കെട്ടിയത് ഒക്കെ ഓർമിപ്പിക്കുന്നത് എനിക്ക് ഇച്ചിരി സമാധാനം താ..." ലച്ചു മൂക്ക് പിഴിഞ്ഞു കൊണ്ട് പറഞ്ഞു.. "തെ...നീ ഇപ്പൊ വായ്നോക്കിയ ഭദ്രൻ ഇല്ലേ...പറഞ്ഞ വരുമ്പോൾ..ഇവിടെ ഉള്ള അക്ഷയയെ പോലെ തന്നെ ബാക്കി പെണ്ണ്പിള്ളേരെ മുറചെറുക്കൻ ആണ്..അതുപോലെ തന്നെ ഞാനും..😌

അതുകൊണ്ട് ഇവിടെ സിംഗിൾ പാസാങ്കേകൾക്ക് മാത്രമേ സ്കോപ്പ് ഉള്ളു..അല്ലാതെ നിന്നെ പോലെ ഒന്ന് കെട്ടിയ തള്ളക്കൾക്ക് സ്കോപ്പ് ഇല്ലാ.."അവളെ ഒന്ന് പുച്ഛിച്ചുകൊണ്ട് കിച്ചു പറഞ്ഞു.. "തള്ളയോ..ഞാനോ..പോടാ.."ചുണ്ട്പിളർത്തി അവന്റെ നടപുറത്തു രണ്ടണ്ണ കൊടുത്തതിന് ശേഷം അവള് ഹരിയുടെ അടുത്തേക്ക് തന്നെ പോയി.. "ഹൊ...നീ വല്ലാണ്ട് അങ് തടിചാല്ലോ ശ്രീ.." ഹരി ശ്രീബാലയോട് പറഞ്ഞു..പണ്ട് ഇതുപോലെ തടിച്ചി എന്ന് വിളിച്ചതിന് ആയിരുന്നു ഹരിയെ അവള് വീട് മൊത്തം ഓടിച്ചത്...അന്ന് ഓടി ഓടി..അവസാനം അവള് തന്നെ ഉരയും കുത്തി വീണിരുന്നു.. "അതിന്.." അവളുടെ കൂർപ്പിച്ചു മുഖം പ്രേതിക്ഷ കച്ചറ ഉണ്ടാക്കാൻ വേണ്ടി ചോദിച്ച ഹരി പ്ലിങ് ആയി പോയി... ലച്ചു അത് കേട്ട് അവനെ കളിയാക്കി ചിരിച്ചു...ഹരി അവളെ ഒന്ന് നോക്കിയതും അവളുടെ ചിരി നിന്നു..അവള് പെട്ടന്ന് തന്നെ മുഖം പൊത്തി..നേരത്തെ വീട്ടിൽ നിന്ന് കിട്ടി ഒന്ന് അവള് മറന്നിട്ടില്ലയിരുന്നു... പട്ടി..ആപ്പിൾ പോലെ ഉള്ള എന്റെ കവിളിൽ കടിച്ചു..

.അതിന് ഞാൻ തരുന്നുണ്ട് എടാ.. ലച്ചു മനസ്സിൽ കരുതി.. കളിയും തമാശയും ഒക്കെ പറയുന്ന ഹരി ഒന്ന് മുഖം കറുപ്പിച്ചാൽ തന്നെ അവരുടെ എല്ലാവരുടെയും മൂഡ് പോവും.. "ഹൊ..പണ്ട് എങ്ങനെ നടന്ന ചെക്കനാണല്ലേ..ഇപ്പൊ കണ്ടോ..താടിയും മീശയും ഒക്കെ വെച്ചു..പെണ്ണ്മ്പർന്തോത്തിയെ ഒറ്റ നോട്ടംകൊണ്ട് പേടിപ്പിച്ച നിർത്തുന്ന..."കൈ താടക്ക് വെച്ചുകൊണ്ട് അമ്മുമ്മാമാരെ പോലെ ശ്രീ പറഞ്ഞു... "എന്തിനാടോ താൻ കരയുന്നത്..?!" മുറിയിലേക്ക് കേറി വന്ന് അക്ഷയ് ബെഡിന്റെ ഒരു സൈഡിൽ ഇരുന്ന് തേങ്ങുന്ന മീനുവിനെ കണ്ട് ചോദിച്ചു..പെട്ടന്ന് അവന്റെ ശബ്‌ദം കേട്ടപ്പോൾ മീനു ഞെട്ടി തിരിഞ്ഞു നോക്കി.. അക്ഷയ് അവളുടെ അടുത്ത വന്നിരുന്നു.. "ഏയ്..അത്..ഒന്നും ഇല്ലാ.."സാരിയുടെ തലപ്പ്കൊണ്ട് കണ്ണ് തുടച്ചു അവനിൽ നിന്ന് കുറച്ച വിട്ടിരുന്നകൊണ്ട് മീനു പറഞ്ഞു..പെട്ടന്ന് അവള് തന്നിൽ നിന്ന് അകന്ന് ഇരുന്നപ്പോൾ അവന് എന്തോ പോലെ തോന്നി...പക്ഷെ അത് കാര്യമാക്കാതെ അവന് അവളോട് കരഞ്ഞതിന് കാര്യം തിരക്കി.. "അത്..."

"കള്ളനും പോലീസും കളിച്ചപ്പോൾ നീ തോറ്റോ.." മുത്തശ്ശിയുടെ അടുത്തേക്ക് പോകുമ്പോൾ ആണ് അവർ എല്ലാവരും കളിക്കുന്നത് അക്ഷയ് കണ്ടത്..ഇവളുടെ സൗഭാവം വെച്ചു കരയാൻ കാരണം അതാകും എന്ന് കരുതി അക്ഷയ് ചോദിച്ചു...ഒരു തുറിച്ചും നോട്ടമായിരുന്നു അവളിൽ നിന്ന് കിട്ടിയത്..അക്ഷയ് അതിന് ഒന്ന് ഇളിച്ചുകൊടുത്തു.. "അതൊന്നും അല്ല.."ചുണ്ട് കൂർപ്പിച്ചുകൊണ്ട് മീനു പറഞ്ഞു.. "പിന്നെ എന്താ..?!" പുരികം ഉയർത്തി അക്ഷയ് ചോദിച്ചു.. "അത്..പെട്ടന്ന് എനിക്ക് ഏട്ടനെ ഓർമ്മ വന്നു.."കണ്ണ് നിറഞ്ഞുകൊണ്ട് മീനു പറഞ്ഞു.. അവളെ ഒരു സംശയഃഭാവത്തിൽ അക്ഷയ് നോക്കി..എന്ത് എന്ന് അർത്ഥത്തിൽ മീനു അവനെ തിരിച്ചും നോക്കി.. "അതിന് നിനക്ക് ഏട്ടൻ ഇല്ലല്ലോ.."അവളെ ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് അക്ഷയ് ചോദിച്ചു..അവന്റെ ചോദ്യം കേട്ടപ്പോളാണ് അവൾക്ക് അത് ഓർമ്മ വന്നത്.. അവൾക്ക് പറ്റി പോയ് അബദ്ധമോർത്ത നാക്ക് കടിച്ചു.. അപ്പോഴും അക്ഷയ് അവളെ സംശയത്തോടെ തന്നെയായിരുന്നു നോക്കുന്നത്.. അവള് പെട്ടന്ന് അവിടെ നിന്ന് എഴുന്നേറ്റ് പോകാൻ ഒരുങ്ങി..പക്ഷെ അക്ഷയ് അവളെ പിടിച്ചു ഇരുത്തി.. അവള് അവനെ ദേഷ്യത്തോടെ നോക്കി.. "എന്താ..എന്നെ വിട്..എനക്ക് പോണം.."

"നീ എന്നിൽ നിന്ന് എന്തെങ്കിലും മറക്കുന്നുണ്ടോ..?!" അവളുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട് കൈ വിടാതെ അവളോട് ചോദിച്ചു..അവള് തല താഴ്ത്തി നിന്നു.. "നിങ്ങൾ എന്നിൽ നിന്നും എന്തോ മറക്കുന്നില്ലേ..?!" തല ഉയർത്താതെ തന്നെ അവള് ചോദിച്ചു.. അവളുടെ സംസാരം അക്ഷയയെ ചൊടിപ്പിച്ചു.. അവള് എങ്ങനെക്കയോ അവനിൽ നിന്ന് രക്ഷപെടാൻ നോക്കി...പക്ഷെ അവളുടെ കൈയിൽ മുറുകെ പിടിച്ചിരുന്നു..അത് അവൾക്ക് വേദന എടുക്കുന്നുണ്ടായിരുന്നു.. "കല്യാണകഴിഞ്ഞതിന് ശേഷം താൻ ഒരിക്കെ പോലും തന്റെ വീട്ടിലേക്ക് വിളിച്ചിട്ടില്ല..." അവളെ ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് അവന് പറഞ്ഞു..കൈക്കൾ അവളുടെ കൈയിൽ അമര്ന്നുണ്ടായിരുന്നു... "എന്തിന് വിളിക്കണം..എന്റെ ആരാ അവിടെയുള്ളത്..." അവന്റെ കൈ മുറുകുന്നത് അനുസരിച്ച അവളുടെ കണ്ണ് നിറഞ്ഞു.. അവളുടെ പറച്ചിൽ കേട്ട് അവന് ഞെട്ടി... "അപ്പൊ..നിന്റെ ആരും അവിടെ ഇല്ലേ..?!അപ്പൊ നിന്റെ അച്ഛന്..അമ്മാ..അതൊക്കെ..അവർ.."അക്ഷയ് ഒന്നും മനസിലാകാതെ അവളോട് ചോദിച്ചു..പതിയ കൈ അവളിൽ നിന്ന് എടുത്തിരുന്നു.. "അതൊക്കെ താൻ എന്തിന് അറിയണം..തന്റെ കാര്യങ്ങൾ താൻ എപ്പോഴെങ്കിലും എന്നോട് പറഞ്ഞയിട്ടുണ്ടോ..തലയും വാലും ഇല്ലാത്ത ചില കള്ളാകഥകൾ മാത്രം അല്ല പറഞ്ഞ തന്നിട്ടുള്ളു..

പിന്നെ ഞാൻ എന്തിനാ ഇതൊക്കെ തനിക്ക്‌ പറഞ്ഞ തരുന്നത്.."അവളുടെ വാക്കുകൾ ഒക്കെ നല്ലാ മൂര്ച്ചം ഉണ്ടായിരുന്നു... അക്ഷയ് ഇതൊക്കെ കേട്ട് വായയും പൊളിച്ചു നിലക്കായിരുന്നു..ഇവൾക്ക് ഇത്രയ്ക്കു ധൈര്യമോ... എന്തോ അവള് പറഞ്ഞതിൽ ന്യായം ഉണ്ടെങ്കിലും..അവളുടെ സംസാരം ഒക്കെ അവനിൽ ദേഷ്യം ഉണ്ടാക്കി... അക്ഷയ് എഴുന്നേറ്റ് അവളുടെ കവിളിൽ കുത്തി പിടിച്ചു. "ടി....🤬മോളെ..താഴ്ന്ന തരുന്നുണ്ട് എന്ന് കരുതി കൂടുതൽ അങ്ങോട്ട കേറി കളിക്കല്ലേ..അക്ഷയയുടെ ശെരിക്കുള്ള മുഖം നീ കാണും...🤬മനസിലായോ $%*&" "ഇല്ലാ..മനസിലായില്ല..താൻ എന്ത് ചെയ്യും.."നേരത്തെ കൈയിൽ പിടിച്ചത്തിന്റെയും ഇപ്പൊ കവിളിൽ പിടിക്കുന്നതന്റെയും വേദനകൊണ്ട് അവള് ദേഷ്യത്തിൽ പറഞ്ഞു.. അവളുടെ വാക്കുകൾ അവനെ കൂടുതൽ ചൊടിപ്പിക്കെ ചെയ്തുള്ളു.അവന്റെ കൈകൊണ്ട് അവളുടെ കവിളിൽ മുറുകി..അവളുടെ മേൽ അമർന്ന് നിന്നുകൊണ്ടാണ് അവന് നിൽക്കുന്നത്..പുറകിലേക്ക് നീങ്ങാൻ കഴിയാത്ത വിധം ചുമരോട് ചാരി ആയിരുന്നു രണ്ടുപേരും നിൽക്കുന്നത്..ശ്വാസം വിടാൻ പോലും ഉള്ള വിടാവ് ഇല്ലായിരുന്നു രണ്ടുപേരുടെയും ഇടയിൽ.. പെട്ടന്ന് രണ്ട്പേരുടെയും കണ്ണ് തമ്മിൽ ഉടക്കി.

.യന്ധ്രികമായി അവളുടെ കവിളിൽ നിന്ന് അവന് കൈ എടുത്തു..പക്ഷെ അവിടെ അപ്പോഴേക്കും അവന്റെ വിരൽ പാടുക്കൾ പതിഞ്ഞയിരുന്നു..അവൾക്ക് കവിൾ നീറുന്ന ഉണ്ടായിരുന്നു..കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു..തന്നോട് അമർന്ന് നിൽക്കുന്ന അക്ഷയയെ അവള് കൈകൊണ്ട് അവന്റെ നെഞ്ചിൽ കുത്തി ഉന്തി മാറ്റാൻ നോക്കി..പക്ഷെ സങ്കടംകൊണ്ടോ വേദനകൊണ്ടോ അവള് കൂടുതൽ താഴ്ന്ന പോയിരുന്നു.. അവളുടെ കണ്ണ് നിറഞ്ഞ കണ്ടപ്പോൾ അവന്റെ ഉള്ള് അറിയാതെ ഒന്ന് പിടഞ്ഞു.. അവന് അവളിൽ നിന്ന് മാറി നില്കാതെ കൂടുതൽ അമർന്നു നിന്നു..അവൾക്ക് ദേഷ്യം വരുന്നുണ്ട് എന്ന് മനസ്സിലായതും ഒരു കുസൃതിയോടെ അവന് അവളുടെ കൈരണ്ടും പിടിച്ചു വെച്ചു പിറകിലേക്ക് ആക്കി..അവള് തല ഉയർത്തി അവനെ തുറിച്ചു നോക്കി..കള്ളാചിരിയോടെ അക്ഷയ് അവളിൽ കൂടുതൽ അടുത്ത നിന്നു.. അവന്റെ ചുടുശ്വാസം മുഖത്തു തട്ടിയതും അവള് നിന്ന് വിയർത്തു..ഹൃദയമിടിപ്പ് കൂടി........... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story