സിന്ദൂരം: ഭാഗം 18

sindooram

നിഹാ ജുമാന

അവന് അവളിൽ നിന്ന് മാറി നില്കാതെ കൂടുതൽ അമർന്നു നിന്നു..അവൾക്ക് ദേഷ്യം വരുന്നുണ്ട് എന്ന് മനസ്സിലായതും ഒരു കുസൃതിയോടെ അവന് അവളുടെ കൈരണ്ടും പിടിച്ചു വെച്ചു പിറകിലേക്ക് ആക്കി..അവള് തല ഉയർത്തി അവനെ തുറിച്ചു നോക്കി..കള്ളാചിരിയോടെ അക്ഷയ് അവളിൽ കൂടുതൽ അടുത്ത നിന്നു.. അവന്റെ ചുടുശ്വാസം മുഖത്തു തട്ടിയതും അവള് നിന്ന് വിയർത്തു..ഹൃദയമിടിപ്പ് കൂടി... "എന്താ..നീ എന്നിൽ നിന്ന് ഒളിപ്പിക്കുന്നത്.."അക്ഷയ് പതിയ ചോദിച്ചു..അവന്റെ ചുടുശ്വാസം മേൽ തട്ടിയതും അവള് നിന്ന് വിറച്ചു.... "എ..എന്ത്...ഞാ..ഞാൻ..." "നിനക്ക് എന്താടി വിക്ക് ണ്ടോ..."അവളെ ആക്കിയ മട്ടിൽ അക്ഷയ് ചോദിച്ചു.

"എ..എന്ത്.." "നീ എന്താടി ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ല.." അവളുടെ കണ്ണിലേക്ക് നോക്കി തന്നെ അവന് ചോദിച്ചു.. ആ നോട്ടം താങ്ങാൻ ആവാതെ അവള് തല താഴ്ത്തി..അവളുടെ ഭാവം കണ്ട് അക്ഷയ്ക്ക് ചിരി ആയിരുന്നു...മെല്ലെ അവന് അവളുടെ കൈപിടി മുറുക്കി..കൈ ഒക്കെ തണുത്തിട്ടുണ്ട്..അത് കണ്ട് അവന് വീണ്ടും ചിരി ആയി..ചിരിക്കുമ്പോൾ അവന്റെ കാപ്പികണ്ണുകൾ ചെറുതാവുന്നത് അവള് കൗതുകത്തോടെ നോക്കി... "അയ്യാ..🙈" പെട്ടന്ന് അങ്ങനെ ഒരു അശരീരി കേട്ടതും അക്ഷയയും മീനുവും ഒരുപോലെ ഞെട്ടി..ഡോറിൽ കണ്ണ് പൊത്തി നിൽക്കുന്ന ഹരിയേയും ലച്ചുവിനെയും കണ്ട് രണ്ടുപേരും സ്റ്റക്കായി..

എവിടെ നിന്നോ ബോധം വന്നത് പോലെ അവള് അക്ഷയയെ തള്ളിമാറ്റി... ലെച്ചുവും ഹരിയും അമർത്തിമൂളി..പിന്നെ പറയണ്ടല്ലോ ആ ദിവസം മുഴുവനും കളിയാക്കാനുള്ള എല്ലാ വകുപ്പും ഉണ്ടായിരുന്നു... ഹരിയുടെ സാന്നിത്യം ഉള്ളത്കൊണ്ട് അക്ഷയ് മീനുവിനോട് ഒന്നും ചോദിച്ചില്ലായിരുന്നു..അവന് അത് പാടെ മറന്നിരുന്നു എന്ന് വേണം പറയാൻ.. ®®®®®®®®®©©©©©©©©©©©©©©©© ദിവസങ്ങൾ എത്ര വേഗം പോയ് എന്ന് അറിഞ്ഞതെ ഇല്ലാ..ആളും ഒച്ചയും ബഹളവുമായി കൗസ്തുഭത്തിൽ എന്നും ഉത്സവകാണക്ക് ആയിരുന്നു.. അക്ഷയയും തികച്ചും ഹാപ്പി ആയിരുന്നു..

കല്യാണത്തിന് ശേഷം ആദ്യമായിട്ടാണ് ആ ചെകുത്താൻ അത്രക്കും ഹാപ്പി ആയി മീനു കാണുന്നത്..അതുകൊണ്ട് തന്നെ അവളും ആ ദിവസങ്ങളിൽ സന്തോഷവതി ആയിരുന്നു.. മീനുവിന്റെ അടുപ്പം അക്ഷയ്ക്ക് ഒത്തിരി ആശ്വാസമായിരുന്നു..പഴയ ഓർമ്മകൾ തന്നെ വന്ന് ഇപ്പൊ തഴുകുന്നില്ല എന്ന് അവന് സന്തോഷത്തോടെ ഓർത്തു..ശാലിനി..തന്റെ സ്വപ്നത്തിൽ അവള് വന്നിട്ട് ഇപ്പൊ കുറെ നാളായി..എല്ലാത്തിനും മീനുവാണ് കാരണം.. പക്ഷെ ഇടയ്ക്കിടെ അവള്ക്ക് വരുന്ന കോളും..മെസ്സേജും..തന്നിൽ നിന്ന് അവള് എന്തോ ഒളിപ്പിച്ചു പിടിക്കുന്നുണ്ട് എന്ന് അക്ഷയ്ക്ക് തോന്നാൻ തുടങ്ങി..

അവളോട് നേരിട്ട് ചോദിക്കണം എന്ന് തോന്നിയെങ്കിലും..തെറ്റ് ആയത് ഒന്നും ആകില്ല എന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു അത്കൊണ്ട് അവന് ചോദിക്കാൻ മുതിർന്നില്ല.. ©©©©©©©©©©©©©©©©®®®®®®® ഉച്ചക്ക് ശേഷം ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വന്ന് അക്ഷയ് കാണുന്നത് മുറ്റത് നിന്ന് ഏതോ ഒരു പയ്യൻ ആയി സംസാരിക്കുന്ന മീനുവിനെയാണ്... അത് കണ്ടതും അവന്റെ നെറുമ്പുകൾ വലിഞ്ഞു മുറുകി........... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story