സിന്ദൂരം: ഭാഗം 19

sindooram

നിഹാ ജുമാന

ലെച്ചുവിന്റെ കൂടെ കോളേജിൽ പോയി വരുമ്പോഴാണ് വീട്ടിന്റെ റോഡ് സൈഡിൽ മഹിയെ കണ്ടത്.... ഇപ്പൊ കോളേജിൽ പോകുന്നുണ്ട്..ശ്രീയും ഐഷുവും ഒക്കെ ആദ്യം സമ്മതിച്ചില്ലായിരുന്നു..അവർ വീട്ടിൽ പോസ്റ്റാണ് എന്ന് പറഞ്ഞിട്ട് പക്ഷെ..ഇപ്പൊ തന്നെ കൊറെ മിസ്സ് ആക്കിയതുകൊണ്ട് ഞങ്ങൾ പോകാൻ തുടങ്ങി... എന്നെ കണ്ടതും മഹി ഒന്ന് ചിരിച്ചു..കണ്ട് പരിചയം പോലും കാണിക്കില്ല എന്ന് കരുതിയ ഞാൻ അവന് ചിരിച്ചത് കണ്ട് ലെച്ചുവിനെയും കൂട്ടി അങ്ങോട്ടു ചെന്നു... "ടി..ഇത്‌ നമ്മളെ സീനിയർ സേട്ടൻ അല്ലായിരുന്നോ..?!" മഹിയെ കണ്ടതും പതിഞ്ഞ സൗണ്ടിൽ എന്റെ ചെവിയോരത് നിന്ന്കൊണ്ട് ലച്ചു ചോദിച്ചു...ഞാൻ അതെ എന്ന് തലയാട്ടി.. "എന്റെ മോളെ..പൊളി ചേട്ടൻ.."ലച്ചു അവനെ അടിമുടി നോക്കിയിട്ട് എന്നോട് പറഞ്ഞു.. ഞാനും നോക്കി..അവള് പറഞ്ഞാ കറക്റ്റ്..ചെക്കൻ എന്നാ ലൂക്കാ..ശോ..എന്തിന് കെട്ടിയത് എന്തോ.. ഞങ്ങൾക്ക് രണ്ടാൾക്കും ചെറിയൊരു നഷ്ടബോധം തോന്നി..

ഹാ പിന്നെ കിട്ടിയത് വെച്ചു സമാധാനിക്കാം എന്ന് കരുതി.. മഹി ഞങ്ങളുടെ അടുത്ത എത്തിയപ്പോൾ ലെച്ചുവിന്റെ ഫോൺ റിങ് ചെയ്തു..ഹരിയാണ.. കിളവൻ വിളിക്കാൻ കണ്ട് നേരം..വായനോക്കാനും വിടാതില്ല..ബ്ലഡി കെട്ടിയോൻ...പിറുപിറുതോണ്ട എന്നോട് സൊള്ളിക്കൊ എന്ന് പറഞ്ഞ അവള് ഫോണുമായി മാറി നിന്നു... മഹി എന്നോട് ഓരോന്ന് സംസാരിക്കാൻ തുടങ്ങി..ഞാൻ അങ്ങോട്ടും ഓരോന്ന് ചോദിക്കുകയും പറയാനും ചെയ്തു... മഹിക്ക് re-admission കിട്ടി..നമ്മുടെ കോളേജിൽ തന്നെ..ആ കംപ്ലൈന്റ്സ് ഉം എല്ലാം പോയി കിട്ടി.. അത് കേട്ടപ്പോൾ മീനുവിന് ആശ്വാസം തോന്നി.. താൻ കാരണം ആയിരുന്നല്ലോ.. കൗസ്തുഭത്തിന്റെ ഗേറ്റിന്റെ അകത്തു എത്തിയിരുന്നു രണ്ടുപേരും സംസാരിച്ചിട്ട്..മഹിയുടെ ഫ്രണ്ട്‌ പെട്ടന്ന് വന്ന് വിളിച്ചതും അവന് പോയി..മീനു അകത്തേക്ക് കേറാൻ പോയപ്പോളാണ് പെട്ടന്ന് പുറകിൽ നിന്ന് ഒരു കൈ അവളുടെ അരയിൽ വന്ന് ചുറ്റിയത്..

അവള് തിരിഞ്ഞു നോക്കി.. ദേഷ്യംകൊണ്ട് വിറക്കുന്ന അക്ഷയ് ആയിരുന്നു അവള് കണ്ടത്.... കൊറെ ദിവസത്തിന് ശേഷം അവന്റെ അങ്ങനെ ഒരു മുഖം അവള് കാണുന്നത്...അറിയാതെ ഉള്ളിൽ ഒരു പേടി ഉടൽ എടുത്തു.. അരയിൽ പിടി മുറുക്കികൊണ്ട് അവന് അവളെ പിടിച്ചു വലിച്ചുകൊണ്ട് മുറിയിലേക്ക് പോയി.. ©©©®®®®©©©®®®©©®©®©©©©©©© "ശേഖരാ..താൻ എന്തിനാടോ പേടിക്കുന്നത്..അവളുടെ മോള് ഒന്നും ഇനി വരത്തില്ല...ലക്ഷ്മി മകൾ മീനാക്ഷി..ഈ വൃന്ദാവനം വീട്ടിലെതാണ് എന്ന് പോലും ആ കൊച്ചിന് അറിയില്ല..ലക്ഷ്മിയോ ഭൂമി വിട്ട് പോയി..അവളുടെ ചരിത്രം അറിയാവുന്ന പിന്നെയുള്ള രണ്ടുപേരും നമ്മളാണ്..നമ്മളായിട്ട് ഇത്‌ ആരെയും അറിയിക്കില്ല പിന്നെ എന്താ.."മദ്യ കുപ്പി വായയിലേക്ക് കമതികൊണ്ടിരിക്കുന്ന ശേഖരനെ നോക്കിക്കൊണ്ട് രാജേന്ദ്രൻ പറഞ്ഞു.. "ഇല്ലാ രാജേന്ദ്ര..അവള് വരും..ലക്ഷ്മിയുടെ മകൾ വരും..ഈ വൃന്ദാവനം വീട് കൈക്കലാക്കാൻ..കാലങ്ങൾ പഴക്കമുള്ള അമൂല്യ വസ്തുക്കൾ ഉള്ള ഈ തറവാടിൻ വേണ്ടി അവള് വരും..." പേടിയോടെ അയാൾ പറഞ്ഞു..

"ഒന്ന് പോടോ...അവളുടെ കൊച്ചിനെ ജീവനോട് വെച്ചതാണ് ഞാൻ ചെയ്ത പ്രെശ്നം..എടൊ മണ്ടൻ ശേഖരാ...അവൾക്ക് അറിയില്ല..അവളുടെ തന്തയും തള്ള ആരാ ന്ന..ആകെ എല്ലാ കാര്യങ്ങളും അറിയുന്നത് അവനാ..അവളുടെ ഏട്ടൻ എന്ന് പറഞ്ഞ നടന്ന വൻ..അവന മാത്രേ സത്യങ്ങൾ അറിയൂ..അത് അവനെ ഈ ഭൂമിയിൽ നിന്ന് തുടച്ച നീക്കിയതോടെ അവസാനിച്ചു...ഇനി അവള് നമ്മളെ തേടി വരത്തില്ല..വന്നാലും ഈ കാലത്തുള്ള മക്കൾ അല്ലേ ഈ തറവാട്ടിൽ വാഴാൻ ഒന്നും ആഗ്രഹം കാണില്ല.. തൻ പേടിക്കാതെയെടോ.."ശേഖരന്റെ തോളിൽ തട്ടികൊണ്ട് രാജേന്ദ്രൻ പറഞ്ഞു... ആ വൃന്ദാവൻ തറവാടിന്റെ കിഴക്കേ അറ്റത് നിന്നു ഇതുകേട്ട അവള് ആർത്തു ചിരിക്കുന്നുണ്ടായിരുന്നു... ഇല്ലെടോ..അവള് വരും..എന്റെ മീനാക്ഷി വരും..

നിന്റെ ഒക്കെ അന്ത്യദിനത്തിനായി..ഈ തറവാടിന്റെ ഒരേയൊരു അവകാശിയായി..അവള് വന്നിരിക്കും..വന്നിരിക്കും.. കാറ്റിൽ കേട്ടപോയാ മെഴുകുതിരി വെട്ടംപോലെ ആ ഇരുട്ടിൽ ചെറിയ ദീപ് വെളിച്ചം കാരണം അവള് മാഞ്ഞു..പക്ഷെ പ്രേതികരദാഹം അവിടെ വരണ്ടില്ല.. ©©©®®®®®©©®©®©®©®©®©®©©©© "അ..അക്ഷയ്...."പേടിയോടെ അവള് വിളിച്ചു... അവന്റെ പിടി അപ്പോഴും അവളുടെ അരയിൽ നിന്ന് എടുത്തില്ലായിരുന്നു.. മുറിയുടെ അകത്തു എത്തിയതും അവള് അവനിൽ നിന്ന് കുതറാൻ ശ്രേമിച്ചെങ്കിലും അവന്റെ പിടി മുറുക്കത്തിൽ അവള് അടങ്ങി.. "വിട്.." അവന്റെ കൈ പിടിച്ചുമാറ്റാൻ ശ്രേമിച്ചുകൊണ്ട് അവള് പറഞ്ഞു.. "അടങ്ങി നിക്കേടി.."അതൊരു അലർച്ച ആയിരുന്നു.അവള് പെട്ടന്ന് വായ മൂടി..അവന്റെ കണ്ണുകളിലെ ചുവപ്പ് അവളെ കൂടുതൽ ഭയപെടുത്തി........... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story