സിന്ദൂരം: ഭാഗം 2

sindooram

നിഹാ ജുമാന

പെട്ടന്ന് ഒരു ബലിഷ്ഠമായ കൈ എന്റെ കൈയ്യുടെ മുകളിൽ പിടുത്തമിട്ടു... ഈ രാക്ഷസനെയെ ഞാൻ..!!! ഞാൻ അവരെ നോക്കി പിന്നെ എന്റെ കൈഉം പക്ഷെ അങ്ങേരുടെ നോട്ടം എന്റെ മുഖത്തു തന്നെയായിരുന്നു..ഒരു ഭാവവുമില്ലാതെ എന്നെ തന്നെ നോക്കി നിൽക്കുക..ഒരുപാട് നേരം അവന്റെ കണ്ണിലേക്ക് നോക്കാനുള്ള ത്രാണിയില്ലാത്തോണ്ട് മീനാക്ഷി കണ്ണുകൾ താഴ്ത്തി..മെല്ലെ ബെഡ്ഷീറ്റും തലയെണ്ണയും വലിച്ചു..പക്ഷെ അപ്പൊ അവളുടെ കൈയുടെ മുകളിൽ നിൽക്കുന്ന അക്ഷയയുടെ കൈ അവളുടെ കൈയിൽ മുറുകി.... അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു ചുവന്ന് മുറുകിയിരുന്നു.. അവന്റെ കൈക്കൂളിൽ കിടന്ന് അവളുടെ കൈ നെരിഞ്ഞമർന്നു.. "അമ്മാ..."* വേദനകൊണ്ട് ഞാൻ കാറി..അപ്രതീക്ഷിതമായിയുള്ള എന്റെ അലർച്ചകേട്ട് അക്ഷയ് ഞെട്ടി കൈ വിട്ടു.. വേദനകൊണ്ട് എന്റെ കണ്ണിൽ നിന്ന് പൊന്നീച്ചപാറി... ഹമ്മോ..എന്തൊരു വേദന കൈ..മ്മ്..ചെക്കൻ ജിമ്മൻ തന്നെ.... "ടും.." പെട്ടന്ന് ആരോ കതകിൽ മുട്ടി...ഞാൻ ഒന്ന് ഞെട്ടി വീണ്ടും തട്ടി.. ആരാ..?!..

"അമ്മയാണ് മോളെ..വാതിൽ തുറക്ക് എന്താ..എന്താ പറ്റിയത്..." അമ്മയാണോ..ഹൊ ഞാൻ വടയക്ഷിയാ ന്ന കരുതി... നെഞ്ഞത് കൈ വെച്ചു ഞാൻ പറഞ്ഞു..അവന്റെ തുറിച്ചു നോട്ടം കണ്ടപ്പോൾ മനസിലായി..പുള്ളിയും കേട്ടു എന്ന്... അയ്യയ്യോ പണി പണി ലോ...!!! അമ്മാ വീണ്ടും കതകിൽ മുട്ടിയപ്പോൾ ഞാൻ പോയി ഡോർ തുറന്നു... "എന്താ..എന്താ മോളെ പറ്റിയത്..?!" വാതിൽ തുറന്ന് ഉടനെ വെപ്രാളപെട്ട് അമ്മാ ചോദിച്ചു...അമ്മയുടെ പുറകിൽ അക്ഷയ്യുടെ അനിയൻ കിച്ചു ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി ആക്കി ചിരിക്കുന്നുണ്ട്... "ന്താ പറ്റിയത് മോളെ.."അമ്മാ വീണ്ടും എന്റെ കൈ പിടിച്ചു ചോദിച്ചു... ഞാൻ അമ്മയോട് കാര്യം പറയാൻ പോയതും അതിന് മുമ്പ് അമ്മയുടെ പുറകിൽ നിന്ന് അക്ഷയ് എന്നോട് ചുണ്ടുകൊണ്ട് 'പാറ്റ..പാറ്റ' എന്ന് പറയുന്നുണ്ട്.... പാറ്റയല്ല കൂറ..ഒന്ന് പോണം മിസ്റ്റർ😏 "അത് അമ്മേ..."ഞാൻ ഭയങ്കര നിഷ്കു ആയി വിളിച്ചു.. "ആ മോളെ പറ.." "അക്ഷയ്ഏട്ടൻ പാറ്റ ഭയങ്കര പേടി...എന്റെ മുടി തുവർത്തിയപ്പോൾ പെട്ടന്ന പാറ്റയാണ് എന്ന് കരുതി പേടിച്ചു കൂവിയത അമ്മേ..."ഞാൻ കുറച്ചു പുളിയും മസാലയും തേച്ചു നിഷ്കളന്ഗമായി പറഞ്ഞു..ഞാൻ പറയുന്നത് കേട്ടിട്ട് അക്ഷയ് വായയുംപൊളിച്ചു എന്നെ നോക്കി...

കിച്ചു വാ പൊത്തി ചിരിക്കുന്നുണ്ട്.. അമ്മാ അക്ഷയ്യുടെ കൈയിൽ തല്ലിയിട്ട് 'എത്രയിലട പഠിക്കുന്നത് നീ' എന്ന് കളിയാക്കി പറഞ്ഞുകൊണ്ട് പോയി..പുറകെ തന്നെ ഞങ്ങൾ ആക്കി ചിരിച്ചുകൊണ്ട് കിച്ചുവും പോയി... ഞാൻ തിരിയാണോ വേണ്ടേ എന്ന് അവസ്ഥയിലായിരുന്നു.. "ഗ്ലിഷ്.." എന്തോ വീണ് ഉടഞ്ഞ ശബ്‌ദം കേട്ടു...ഞാൻ തിരിഞ്ഞു നോക്കി..റൂമിലെ കണ്ണാടി എറിഞ്ഞു ഉടച്ചതാ..പൊളി...കൊള്ളാല്ലോ പരിവാടി...എന്റെ വീട്ടിൽ അച്ഛന് ഒന്നും പൊട്ടിക്കാൻ സമ്മതിക്കില്ല..കഴിഞ്ഞ തവണം അറിയാതെ 25 രൂപയുടെ ഗ്ലാസ് കൈയിൽ നിന്ന് വീണ്പൊട്ടിയതിന് അച്ഛന് എന്നെ തല്ലി..അമ്മയും തല്ലി.... ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ലേ...?? മീനാക്ഷി അത്ഭുതത്തോടെ അക്ഷയ് ചെയ്യുന്നത് നോക്കി നിന്നു..അവളുടെ ആ നോട്ടം കണ്ട് അക്ഷയ് പ്ലിങ്ങി.. ദൈവമേ..ഈ കൊച്ചിന് പേടിയും ഇല്ലേ..?!! അക്ഷയ് മനസ്സിൽ കരുതി... അക്ഷയ് അവളെ നോക്കി പേടിപ്പിച്ചു.. മീനാക്ഷി അതിന് ലെവൻ ഒന്ന് ഇളിച്ചുകൊടുത്തു.... "ഹൊ..നാശം.." അക്ഷയ് അവളെ നോക്കി അവൾക്ക് കൊള്ളാൻ വേണ്ടി പറഞ്ഞു..പക്ഷെ അവള് കൂളായി അത് കേട്ട് ഓൻ ഇളിച്ചുകൊടുത്തു.. ദൈവമേ..ഈ കൊച്ചിന് ഉളുപ്പും ഇല്ലേ..?!! അക്ഷയ് വീണ്ടും മനസ്സിൽ കരുതി...

"എനിക്ക് നിന്നെ ഒട്ടും ഇഷ്ടായില്ല..."ഒരുദക്ഷണിയും ഇല്ലാതെ അക്ഷയ് പറഞ്ഞു... "അതിന്..?!" വിത്ത് ഫുൾ പുഗ്നനത്തോടെ മീനാക്ഷി ചോദിച്ചു.. വീണ്ടും അക്ഷയ് ശശി... പക്ഷെ ഇത്തവണം അത് അവനെ ചെറുതായി ചൊടിപ്പിച്ചു.. "തരുതലം മാത്രം അസ്സത്...ഇതാ എനിക്ക് നിന്നെ കണ്ടപ്പോൾ തന്നെ ഇഷ്ടവാത്ത..എന്തു പറഞ്ഞാലും തരുതലം..എനിക്ക് അധികം സംസാരിക്കുന്ന പെൺകുട്ടികളെ ഇഷ്ടെ അല്ല..."അവന് അവളോട് ഗൗരവത്തിൽ തന്നെ പറഞ്ഞു... "അ......." "അതിന്..എന്നാണ് പറയാൻ പോകുന്നതെങ്കിൽ മോന്തായടിച്ചു പൊട്ടിക്കും കോപ്പേ..."മീനാക്ഷി പറയുന്നതിന് മുമ്പേ അവൾക്ക് മുമ്പായി അക്ഷയ് പറഞ്ഞു..അത് കേട്ട് അവള് ഒരു വിളറിയെ ചിരി ചിരിച്ചു.. "എന്തു പറഞ്ഞാലും ഒരു ഊള ചിരി...നിന്നെപോലെത്തെ ഒന്നിനെ ആണോ അമ്മാക്ക് കിട്ടിയത്..വേറെ ഒന്നിനെയും കിട്ടിയില്ലേ എന്റെ തലയിലാക്കാൻ..."ആരോട് എന്നില്ലാതെ അവന് പറഞ്ഞു.. "അത് എന്താ ഞാൻ കൊള്ളില്ലേ..?!"ചുണ്ടുപിളർത്തി അക്ഷയ്യോട് അവള് ചോദിച്ചു... "മ്മ്...കൊള്ളാം....കൊള്ളാം..വളരെ കൊള്ളാം..ഇങ്ങനെ പോവാണേൽ നീ എന്റേൽ നിന്ന് ഒരുപാട് കൊള്ളും..നിന്നെ പോലെത്തെ ഒന്നിനെ ഞാൻ ആദ്യായിട്ട് കാണുന്നത..."(അക്ഷയ്) "ആണല്ലേ..എന്നെ എല്ലാര്ക്കും ഇഷ്ടാ.."

കണ്ണ് വിടർത്തികൊണ്ട് മീനാക്ഷി പറഞ്ഞു..അത് പറയുമ്പോൾ അവളുടെ ഉണ്ടകവിളുകൾക്ക് പ്രേതേകം ഭാഗിയുള്ളത് പോലെ അക്ഷയ്ക്ക് തോന്നി... "എന്റെ അമ്മക്ക് എന്നെ ഒരുപാട് ഇഷ്ടാ..എപ്പോഴും പറയും ഇതിനെപോലെത്തെ ഒന്നിനെ ആർക്കും കൊടുക്കല്ലേ ദൈവമേ എന്ന്..അത്രക്കും ഇഷ്ടാ.."കണ്ണ് രണ്ടും ഉരുട്ടികൊണ്ട് അത്ഭുതത്തോടെ അക്ഷയിയോട് അവള് പറഞ്ഞു.. ആ ബെസ്റ്..!! "ആണോ..വെല്യകാര്യായി...!!!എന്റെ ബെഡിൽ നിന്ന് ഇറങ്ങേടി.."അവസാനം അക്ഷയ്യുടെ ശബ്തത്തിന് കട്ടികൂടി..ശബ്‌ദം ഉയർന്നതും ബെഡിൽ നിന്ന് മീനാക്ഷി ചാടി എഴുന്നേറ്റു.. അക്ഷയ് അവളുടെ മുഖത്തേക്ക് ബെഡ്ഷീറ്റും തലയണയും എറിഞ്ഞു.. അവള് അത് രണ്ടും പൊറുക്കി എടുത്തതിന് ശേഷം അവനെ കൂർപ്പിച്ചു നോക്കി.. "പോടീ..."അവന് മീനാക്ഷിയെ നോക്കി പറഞ്ഞു.. "പോടാ.."തിരിച്ചും അതെ ടോണിൽ തന്നെ മീനാക്ഷി തിരിച്ചു പറഞ്ഞു... "ടി..."ബെഡിൽ നിന്ന് എഴുന്നേറ്റ് മീനാക്ഷിയെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അക്ഷയ് വിളിച്ചു "ന്താടോ..കൊറെ നേരായി..ഇഷ്ടായില്ലെങ്കിൽ എന്നെ കെട്ടണായിരുന്നോ...

അല്ല പിന്നെ കണാപ്പൻ...ഊള..മാക്രാച്ചി തവള..അലവലാതി..ഡോ കൂറേ..താന് ആരാ ന്നാ...കെട്ടിയോൻ ആയി പോയി ഇല്ലേൽ വെല്ല കടലിലും താഴ്ത്തിയേനെ...." ഇർഷത്തോടെ ആ ബെഡ്ഷീറ് ചുറ്റിപിടിച്ചുകൊണ്ട് മീനാക്ഷി പറഞ്ഞു.. "ച്ചി..നിർത്തേടി..ചൊറിതവളെ!!..മാക്രാച്ചി നിന്റെ തന്ത...കൂടുതൽ ചെലാച്ച..ചെള്ള അടിച്ചു പൊട്ടിക്കും വടക്കേ.." ഇങ്ങേര എന്നെക്കാളും തറയാണ് എന്ന് തോന്നുന്നു...🙄 ഇനി ശെരിക്കും പൊട്ടിക്കൊ..വേണ്ടാ..റിസ്ക് എടുക്കണ്ട...നല്ല കുട്ടി ആയി ഇരുന്നേക്കാം.. ബെഡ്ഷീറ്റും തലയണയും പിടിച്ചു..ac യെ മാറി മാറി നോക്കി തണുത്ത വിറക്കുന്ന അവളെ കണ്ട് അക്ഷയ്‌ക്ക് പാവം തോന്നി.. അവന് കട്ടിലിൽ ഇച്ചിരി നീങ്ങി കിടന്നു... ഗൗരവത്തിൽ അവളെ നോക്കി വിളിച്ചു.. "എന്താ.."ദേഷ്യത്തോടെ ചുണ്ട് കൂർപ്പിച്ച അവള് ചോദിച്ചു.. "വന്ന് കിടക്കെടി ഇവിടെ.."കടുപ്പത്തിൽ തന്നെ അക്ഷയ് പറഞ്ഞു..അത് കേട്ട് ഉടനെ തന്നെ അവള് ഓടി വന്നു ബെഡിൽ കിടന്നു..അവളുടെ കളിക്കൾ എല്ലാം അവന് ഇഷ്ടപെടുന്നുണ്ടെങ്കിലും പെട്ടന്ന് തന്നെ അവന് അവന്റെ പഴയ രൂപത്തേക്ക് തന്നെ പോയിയിരുന്നു...

എനിക്കെല്ലാം മറക്കാൻ സമയം ആവശ്യമാണ്...!!! എന്റെ എല്ലാ കഥകളും നിന്നോട് പറയണം എന്നുണ്ട് മീനാക്ഷി..പക്ഷെ എന്തുകൊണ്ടോ..എനിക്ക് അതിന് കയ്യുന്നില്ല.. അക്ഷയ്ക്ക് ഭ്രാന്തപിടിക്കുന്നത് പോലെ തോന്നി... പക്ഷെ പെട്ടന്ന് അതെല്ലാം ഒറ്റനിമിഷംകൊണ്ട് അവന്റെ ചിന്തമാറി..കാരണം വേറെ ഒന്നും അല്ല അവന്റെ ക്യൂട്ട് പൊണ്ടാട്ടിയുടെ കൂർക്കം വേലി കേട്ടിട്ടാണ്... ഹൊ.. ഏത് പട്ടിക്കാടിൽ നിന്ന് അമ്മക്ക് ഇതിനെ കിട്ടിയത്..ലോ ക്ലാസ് ഐറ്റംസിനെ തന്നെ അമ്മാക്ക് കിട്ടിയൊള്ളോ.. അക്ഷയ് ആരോടിന്നില്ലാതെ പറഞ്ഞു..പെട്ടന് അവന്റെ മേലെ എന്തോ ശക്തിയായി വന്നുഇടിച്ചു...നോക്കിയപ്പോൾ എന്ത്... അവളുടെ കാൽ.. നാശം..!! എന്നും പറഞ്ഞു അക്ഷയ് അവളുടെ കാൽ തട്ടി മാറ്റിയിട്ട് പുതപ്പും മൂടി ബെഡിന്റെ ഒരു സൈഡിൽ കിടന്നു.. ❇️❇️❇️❇️❇️❇️

ആരെയും സ്നേഹിക്കരുത്..അത് വേണ്ടാ അക്ഷയ്...ഇവള് ശെരിയല്ല..അക്ഷയ്..ഞാൻ ശാലിനിയാണ് പറയുന്നേ അവള് വേണ്ടാ അക്ഷയ്..അവള് വേണ്ടാ...ആരെയും നീ സ്നേഹിക്കരുത് ആരെയും...നിനക്ക് ഞാൻ മാത്രം... ചെവിയിൽ വീണ്ടും വീണ്ടും അവളുടെ ശബ്‌ദം കേട്ടുകൊണ്ടേ ഇരുന്നു..അക്ഷയ് കൈ രണ്ടും ചെവിയിൽ അമർത്തി വെച്ചു.. ഞെട്ടികൊണ്ട് അക്ഷയ് കണ്ണ് തുറന്നു..താൻ കണ്ടത് സ്വപനമാണ് എന്ന് അവന് വിശ്വസിക്കാൻ ആയില്ല..ഇല്ലാ ശാലിനി ഇവിടെ തന്നെയുണ്ട്... അക്ഷയ് എഴുന്നേൽക്കാൻ നോക്കിയപ്പോൾ തന്റെ മാറിൽ പറ്റി ചേര്ന്ന കിടക്കുന്ന മീനാക്ഷിയെ അവന് കണ്ടത്...പൂച്ചകുട്ടിയെ പോലെ ഭാഗിയായിരുന്നു അവള് കിടക്കുന്നത് കാണാൻ.. പക്ഷെ അവളെ കണ്ട് അക്ഷയ്യുടെ ഉള്ളിലെ ചെകുത്താൻ ഉണർന്നു......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story