സിന്ദൂരം: ഭാഗം 20

sindooram

നിഹാ ജുമാന

"അടങ്ങി നിക്കേടി.."അതൊരു അലർച്ച ആയിരുന്നു.അവള് പെട്ടന്ന് വായ മൂടി..അവന്റെ കണ്ണുകളിലെ ചുവപ്പ് അവളെ കൂടുതൽ ഭയപെടുത്തി... "അ..അക്ഷയ്..ഞാ..ആ..വേദനിക്കുന്നു വിട്.."അരയിൽ വെച്ചിരിക്കുന്ന അവന്റെ കൈ മുറുകുമ്പോൾ അവള് വേദനകൊണ്ട് കരഞ്ഞു പറഞ്ഞു... "അവന് ഏതാടി..?!"കണ്ണുകളിലെ ചുവപ്പ് ഞെരമ്പുകൾ തിങ്ങുന്നത് അവള് കണ്ടു..കൈകൾ മുറുകി..മുഖം ഒക്കെ ചുവന്നു വലിഞ്ഞു മുറുകിയിട്ടുണ്ട്.. അവന്റെ ഈ ഭാവം കണ്ടിട്ട് പേടിയാണൊ സന്തോഷം ആണോ തോന്നേണ്ടത് അവൾക്ക് അറിയില്ലായിരുന്നു..... അപ്പൊ ഈ രാക്ഷസൻ കുശുമ്പ് ഒക്കെ വരുവല്ലേ... മീനു മനസ്സിൽ ഓർത്തു...പെട്ടന്ന് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..അത് കണ്ട് അവന് ഒന്ന് സംശയത്തോടെ അവളെ നോക്കി.. അവള് ചിരിച്ചുകൊണ്ട് അവന്റെ മീശ ഒന്ന് പിരിച്ചുനോക്കി.. അവന്റെ തുറിച്ചു നോട്ടം മനപൂർവം അവള് കണ്ടില്ല എന്ന് നടിച്ചു.. അക്ഷയ് സാരിയുടെ വിടവിലൂടെ അവളുടെ വയറിൽ നുള്ളി..

"ചോദിച്ചതിന് ഉത്തരം പറയെടി.."അവളെ നോക്കി ദഹിപ്പിച്ചുകൊണ്ട് അക്ഷയ് പറഞ്ഞു.. "സ്സ്.." അവള് അറിയാതെ വേദനകൊണ്ട് വയർ തടവി..എന്നിട്ട് അവനെ കൂർപ്പിച്ചു നോക്കി.. "പറയെടി..." "അത്..അത് എന്റെ കോളേജ് സീനിയർ ആ..ആ വിട് .." അവന്റെ കൈ അവള് തട്ടി മാറ്റി.. "ഇവന്റെ കൂടെ അല്ലായിരുന്നോ അന്ന് നീ ഡൽഹിയിൽ നിന്ന് പോന്നത്..?!" അവന്റെ ചോദ്യം കേട്ട് അവള് ഒന്ന് അമ്പരന്നു.. ഹോഹോ..അപ്പൊ കിളവൻ എല്ലാ അറിയില്ലേ..ന്നിട്ടാണ്.. "ആ.." "അവന് എന്താടി ഇവിടെ..." അവളുടെ കൈ പിടിച്ചു തിരിച്ചുകൊണ്ടു അവന് ചോദിച്ചു.. "ആ..എനിക്ക് അറിയില്ല..ആആ..വിട്..ഡോ തെണ്ടി വിട് ടാ..." അവള് കിടന്ന് കാറിയപ്പോൾ അവന് പിടി വിട്ടു.. "മഹിയെട്ടൻ എന്തിനാ വന്നത് എനിക്ക് എങ്ങനെ അറിയാനാ..നിങ്ങൾക്ക് അറിയണേൽ പോയി ചോദിക്ക്.." കൈ ഉഴിഞ്ഞുകൊണ്ട് മീനു പറഞ്ഞു.. മഹിയെട്ടൻ..🤬🤬🤬പോലും..പിശാശ്... സ്വന്തം കെട്ടിയോൻ പോലും എടാ പോടാ..അക്ഷയ്..എന്ന് ഒക്കെയാ വിളിക്കുന്നത്..കണ്ടാ തെണ്ടികള് ഒക്കെ യേട്ടൻ..മാക്രി..!!!!

[ലേ അക്ഷയുടെ മനസ്സ്) "കണ്ട് പയ്യൻമ്മാരായിട്ട് പഞ്ചരടിച്ചിരിന്നിട്ട് ഇപ്പൊ എന്റെ നേരെ കോരക്കുന്നോ ടി.."അവളുടെ അടുത്തേക്ക് പാഞ്ഞുകൊണ്ട് അക്ഷയ് പറഞ്ഞു.. എന്റെ സിവനെ...!! മീനു സാരി മടക്കി കുത്തികൊണ്ട് ഒരു ഓട്ടമായിരുന്നു.. പുറകെ അക്ഷയും.. ഓട്ടം ചെന്ന് നിന്നത് ഹാളിൽ ആയിരുന്നു..അവിടെത്തെ കാഴ്ച്ച കണ്ട് രണ്ടുപേരും അന്തം വിട്ട് പരസ്പരം മുഖത്തോട് മുഖം നോക്കി... ശീതളിന്റെ മുഖത്തും ഷർട്ടിലും ചായ വീണിട്ടുണ്ട്..അവളുടെ മുമ്പിൽ വിജയഭാവത്തിൽ ലെച്ചുവും..ലെച്ചുവിന്റെ പുറകെ ചിരി അടക്കി പിടിച്ചുകൊണ്ട് ഐഷുവും ശ്രീയും... അപ്പുറത്തെ സോഫയിൽ ഇതൊന്നും ബാധകമേ അല്ല എന്ന് നിലയിൽ ഭദ്രനും കിച്ചുവും ഇരിപ്പുണ്ട്... ©©©®®®®®®®®®®®®®®®®®®®®® ശ്രീയും ഐഷവും ലെച്ചുവും കൂടി ചായ കുടിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് മുറിയിൽ നിന്ന് ശീതൾ പുറത്തേക്ക് ഇറങ്ങി വന്നത്..പുറത്തു മുറ്റത് ബൈക്കിൽ ചാരി റാം അവളെ കാത്തു നിൽക്കുന്നുണ്ട്.. ശീതൾ പുട്ടി ഒക്കെ അടിച്ചു ഷോർട് ഡ്രസ്സ്ഉം ഇട്ടാണ് വരവ്..

അവളെ കണ്ടതും രണ്ട് കുട്ടിദേവാങ്ങുകളുടെയും തലയിൽ ബൾബ് കത്തി..വെറുതെ അവളെ ഒന്ന് ചൊറിയാൻ ശ്രീ എഴുന്നേറ്റു ചായ കപിൽ നിന്ന് ഇച്ചിരി ചായ അറിയാതെ എന്ന് നിലയിൽ അവളുടെ ഡ്രെസ്സിലാക്കി.. ടി.. എന്ന് വിളിച്ചു ശ്രീയുടെ കരണത് ഒന്ന് കൊടുക്കാൻ ശീതൾ കൈ ഉയർത്തിയതും ലച്ചു അവളുടെ കൈ പിടിച്ചു വെച്ചു... "ടി അടങ്ങി ഇരുന്നോ..ഇല്ലേൽ എന്റെ തനിരൂപം നീ കാണും.."ലെച്ചുവിന്റെ നേരെ കൈ ചൂണ്ടികൊണ്ട് ശീതൾ പറഞ്ഞു... അവളെ പുച്ഛിച്ചുകൊണ്ട് ലച്ചു ചായഗ്ലാസ് ടേബിളിൽ വെച്ചു... "എന്നാ കാണട്ടെ.."ലച്ചു അവളെ പതുക്കെ പുറകോട്ട് തള്ളി..ശീതൾ ഒരടി പുറകോട്ട് പോയി..അവള് ലെച്ചുവിനെ തുറിച്ചു നോക്കി.. ശ്രീ ലെച്ചുവിനെ സപ്പോർട്ട് ചെയ്തു അവൾക്കിട്ട് കൊടുക്കാൻ പറയുന്നുണ്ട്..ഐഷു ആണേൽ ഒന്നും വേണ്ടാ..വേണ്ടാ എന്ന് പറയുന്നുണ്ട്.. ഇവള് ഇത്‌ എന്തിനുള്ള പുറപ്പാടാണ്.. ലെച്ചുവിന്റെ കോപ്രായങ്ങൾ കണ്ട് മീനുവും അക്ഷയ്യും മനസ്സിൽ കരുതി.. "ന്താടി.."ലച്ചു വീണ്ടും ശീതളിനെ പുറകോട്ട് തള്ളി..

.ഇത്തവണം അവള് നിലത്തേക്ക് വീഴാൻ പോയി..ശീതളിൻ അതിയായ ദേഷ്യം വന്നു.. "ടി..."എന്ന് വിളിച്ചു ശീതൾ ദേഷ്യത്തോടെ അവൾക്ക് നേരെ പാഞ്ഞു... പെട്ടന്ന് കാർപേറ്റ തടഞ്ഞ ശീതൾ നിലത്തേക്ക് വീണു..അത് കണ്ട് ലെച്ചുവും ശ്രീയും പൊട്ടിച്ചിരിച്ചു.. ശീതൾ നിലത്തു ഇരുന്നു കരയാൻ തുടങ്ങി..പെട്ടന്നുള്ള അവളുടെ കരച്ചിൽ കണ്ട് ചെറുതായിട്ട് അക്ഷയ്ക്ക് ഒരു പന്തികേട് തോന്നി..അവനും മീനുവും തിരിഞ്ഞു നോക്കിയപ്പോളാണ് ഒന്നും മനസിലാവാതെ ഗൗരവത്തിൽ നിൽക്കുന്ന ഹരിയെ കണ്ടത്... വൗ..നിന്റെ കാര്യം തീരുമാനമായി ലച്ചു... മീനു മനസ്സിൽ കരുതി.. പക്ഷെ ഇതൊന്നും അറിയാതെ ലെച്ചുവും ശ്രീയും അവളെ മാക്സിമം കളിയാക്കുന്നുണ്ട്.. "തെ..പുട്ടി റാണി കരയുന്നു..എന്തുവാ മുത്തേ...കരയല്ലേ ടാ.."ശ്രീ പറഞ്ഞത് കേട്ട് വെറുതെ ലെച്ചുവും ചിരിച്ചു.. "എന്തിനാ ലച്ചു എന്നോട് ഇങ്ങനെ ചെയ്യുന്നത്..ഹ..?! ഞാൻ നിങ്ങളോട് ഒന്നിനും വന്നില്ലല്ലോ..." ശീതൾ മുതല് കണ്ണീർ കാണിച്ചു പറഞ്ഞു... ഹൊ..ഇവളുടെ അഭിനയം കണ്ട് എനിക്ക് ചൊറിഞ്ഞ കേറുന്നുണ്ട്...ആരാ കാണിക്കാനാ ഇവള് ഈ കിടന്ന് മോങ്ങുന്നത്.. ലച്ചു മനസ്സിൽ കരുതി...വീണ്ടും ശീതളിന്റെ അടുത്തേക്ക് നീങ്ങിയാ ലെച്ചുവിനെ കണ്ട് ഹരിക്ക് ദേഷ്യം കേറി... "ലച്ചു...!!!"....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story