സിന്ദൂരം: ഭാഗം 22

sindooram

നിഹാ ജുമാന

ഹോസ്പിറ്റലിൽ കിടന്ന് തല കുടഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പരിഭ്രാന്തിയിൽ നടക്കുന്ന ഹരിയെ കണ്ടിട്ട് ഹരിയുടെ അമ്മക്ക് ഒരുത്തരം ദേഷ്യം വന്നു.അവന് കാരണമാണ് അവൾക്ക് ഈ അവസ്ഥ വന്നത് എന്നായിരുന്നു അവരുടെയും മനസ്സിൽ.. അമ്മയും(ഹരിയുടെ)അക്ഷയും മീനുവും ആയിരുന്നു ഹോസ്പിറ്റലിലേക്ക് വന്നത്.. ഹരിയുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.. പെട്ടന്ന് ഡോക്ടർ വന്നു..മീനു ഡോക്ടറുടെ അടുത്ത ചെന്ന് എല്ലാം ചോദിച്ചറിഞ്ഞു..ബോധം വന്നിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ എല്ലാവര്ക്കും സമാധാനമായി.. ഹരിക്ക് അവളെ കാണണം എന്നുണ്ടായിരുന്നു..പക്ഷെ..അമ്മയുടെ മുഖം ഒക്കെ കണ്ടപ്പോൾ പോകണ്ട എന്ന് തോന്നി..എല്ലാവരും തന്നെ കുറ്റപെടുത്തും എന്ന് അവന് അറിയാം.. ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ലല്ലോ ദൈവമേ..പിന്നെ എങ്ങനെ അവൾക്ക് ഇതൊക്കെ പറ്റിയത്.. ഇനി അബദ്ധത്തിൽ എന്റെ തള്ളിൽ വീണതാകുമോ.. ലച്ചു..ഐആം റിയലി സോറി പെണ്ണേ.. കൈ മുഖത്തു അമർത്തി അവന് ഒരു സൈഡിൽ ഇരുന്നു..

അക്ഷയ് ഈ സമയം ഫെർമിസിസിയിൽ പോയി..ഹരിയുടെ അമ്മ ലെച്ചുവിനെ കാണാൻ കേറി..മീനു പതുക്കെ എഴുന്നേറ്റി ഹരിയുടെ അടുത്ത ചെന്ന് ഇരുന്നു.. "പ്ലീസ് മീനു..നീയും കൂടി ഇനി ഒന്നും പറയല്ലേ..ടി..സത്യമായിട്ടും ഞാൻ അവളെ ഒന്നും ചെയ്തില്ല..അവളെ തല്ലിയിട്ടുണ്ട് നേരാ..പക്ഷെ..അവൾക്ക് ഇങ്ങനെ ഒക്കെ ആകുമെന്ന് കരുതിയില്ല ടാ.."അവളെ കണ്ടതും അവന് വേഗം തന്നെ പറഞ്ഞു..അവന് നിർത്തിയതും മീനു തുടർന്നു.. "കഴിഞ്ഞത് കഴിഞ്ഞു ഹരിയേട്ടാ....ലെച്ചുവിന് നിങ്ങളോട് ദേഷ്യം ഒന്നും ഉണ്ടാവില്ല..അതൊക്കെ തീർന്നു..ഏട്ടൻ ഇപ്പൊ അവളെ പോയി കാണു..."മീനു അവനെ സമാധാനിപ്പിച്ചു.. ഈ സമയം അമ്മാ ലെച്ചുവിനെ കണ്ട് പുറത്തേക്ക് വന്നു.. "അവളെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.."ഹരി ഒന്ന് അമർത്തി നോക്കിയതിന് ശേഷം മീനുവിനോടായി അമ്മ പറഞ്ഞു.. ®®®®®®®®®®®®®®®®® മീനുവും അക്ഷയയും അമ്മയും എല്ലാവരും അവളെ പോയി കണ്ടു..മുറിയിലേക്ക് ആക്കിയത്കൊണ്ട് ഇനി ശ്രീയും ഐഷുവും ഒക്കെ വരുന്നുണ്ട് എന്ന് പറഞ്ഞു.. അല്പം കഴിഞ്ഞപ്പോൾ അക്ഷയ് അമ്മയെ വീട്ടിലേക്ക് കൊണ്ട് ആക്കി തരാ എന്ന് പറഞ്ഞി അക്ഷയ് പോയി..കൂടെ മീനുവും.. ലെച്ചുവിന്റെ ഡ്രസ്സ് എടുക്കാനും..

ചോരപുരണ്ട അവളുടെ ഡ്രസ്സ് മാറാനുമായി അക്ഷയയുടെ ഒപ്പം പോയി.. എങ്ങനെക്കയോ ധൈര്യം സംഭരിച്ച ഹരി മുറിയുടെ അകത്തേക്ക് കേറി..ലച്ചു ബെഡിൽ ഒരു സൈഡ് ചെരിഞ്ഞ കിടക്കുകയായിരുന്നു.. തലയിൽ വലിയൊരു കെട്ടുണ്ട്..അത് കണ്ടതും അവന്റെ ഉള്ളിൽ കുറ്റബോധം നിഴലിച്ചു.. "ലച്ചു.." പെട്ടന്നുള്ള ഹരിയേട്ടൻ വിളി കേട്ടപ്പോൾ തിരിഞ്ഞുനോക്കാൻ നിന്നു പിന്നെ തോന്നി വേണ്ട എന്ന്..കുറച്ചു ജാഡ ഇട്ടേക്കാം..എന്നെ തള്ളി തല പൊട്ടിച്ചതല്ലേ..നിങ്ങളെ ഞാൻ ഒരുപാട് വട്ടം കറക്കുന്നുണ്ട് എടാ.. അത്രയും മനസ്സിൽ കരുതി ലച്ചു അവനെ മൈൻഡ് ചെയ്യാതെ തിരിഞ്ഞു തന്നെ കിടന്നു.. "ഉറങ്ങി കാണോ.."ഹരി ബെഡിന്റെ ഒരു അറ്റത് വന്ന് നിന്നു..അവളെ ഏന്തിനോക്കി..അവന്റെ സമീപം അറിഞ്ഞ അവള് കണ്ണ് അടച്ചു കിടന്നു.. ശേ..അവള് എന്താ ഉറങ്ങിയെ.. അവളെ വിളിച്ചുണർത്താണ്ട എന്ന് കരുതി ഹരി അപ്പുറത്തെ ബെഡിൽ പോയി ഇരുന്നു.അക്ഷയും മീനുവും ബാക്കിയെല്ലാവരും വരാൻ ഇനിയും സമയം ഉള്ളതുകൊണ്ട് ഹരി ഫോണിൽ കളിച്ചു ഇരിക്കാൻ തീരുമാനിച്ചു...

കുറെ നേരം കണ്ണ് അടച്ചിട്ടും ഒന്നും കേൾക്കാഞ്ഞിട്ട അവള് മെല്ലെ കണ്ണ് തുറന്നു..തൊട്ടടുത്ത ആരും ഇല്ലാ..ലച്ചു തല ചെറുതായിട്ട് പൊക്കി നോക്കി..അപ്പുറത്തു ഫോണിൽ തോണ്ടി ഇരിക്കുന്ന ഹരിയെ കണ്ടതും അവള് കാറ്റു പോയ് ബലൂണ് പോലെ ആയി... ച്ചെ..പ്ലാൻ ഒക്കെ ഫ്ലോപ്പ് ആയോ.... ഈ പൈൻആപ്പിൾ തലയൻ എന്നോട് സ്നേഹവും ഇല്ലേ..ഹും.. ലച്ചു ഇർഷത്തോടെ എന്തക്കയോ പിറുപിറുത്തു കിടന്നു.. ••••••••••••••••••••••••••••••••••••••••••••••• സമയങ്ങൾ ശടപടെ എന്ന് പറഞ്ഞ പോയിപോയികൊണ്ടേ ഇരുന്നു.. ലച്ചു മൂന്ന് ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു..അവളെ കാണാൻ കൗസ്തുഭത്തിൽ നിന്ന് എല്ലാവരും വന്നിരുന്നു..

ശീതളും താരയും മുത്തശ്ശിയും ഒഴികെ..മുത്തശ്ശിക്ക് കാലിന് എന്തോ പറ്റിയിരുന്നു..അതുകൊണ്ട്.. ഹോസ്പിറ്റലിലെ ദിവസങ്ങളിൽ ഒക്കെ ഹരി അവളോട് മിണ്ടാൻ ശ്രേമിക്കുവെങ്കിൽ ലച്ചു അതിസമർത്ഥമായി അതെല്ലാം അവഗണിച്ചു..മീനു ഇതെല്ലാം കാണുന്നുണ്ടെങ്കിലും കിട്ടാനുള്ളത് ഒക്കെ അവൾക്ക് വഴുകാതെ കിട്ടിക്കോളും എന്ന് അറിയാവുന്നത്കൊണ്ട് മീനു ഒന്നും പറഞ്ഞില്ല..ആ സമയം അവള് വേറെ ഒരു അന്വേഷണത്തിന് പുറകെ കൂടി ആയിരുന്നു..അതുകൊണ്ടുകൂടി.. അക്ഷയ് ഈ സമയങ്ങളിൽ വളരെ അസ്വസ്ഥമായിരുന്നു.. ശാലിനിയുടെ മരണത്തിന് കാരണക്കാരാണ് വൃന്ദാവനം തറവാട്ടുകാർ..അത് മീനുവിന്റെ ബന്ധുക്കൾ ആണ് എന്ന് കേട്ടതും അവന്റെ ഉള്ളിൽ എന്തക്കയോ മിന്നിമറഞ്ഞു...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story