സിന്ദൂരം: ഭാഗം 23

sindooram

നിഹാ ജുമാന

അക്ഷയ് ഈ സമയങ്ങളിൽ വളരെ അസ്വസ്ഥമായിരുന്നു.. ശാലിനിയുടെ മരണത്തിന് കാരണക്കാരാണ് വൃന്ദാവനം തറവാട്ടുകാർ..അത് മീനുവിന്റെ ബന്ധുക്കൾ ആണ് എന്ന് കേട്ടതും അവന്റെ ഉള്ളിൽ എന്തക്കയോ മിന്നിമറഞ്ഞു.. ••••••••••••••••••••••••••••••••••••••••••••••••••• "ഐഷു...."ഒരു കണ്ണ് മാത്രം തുറന്ന് പുതപ്പ് മുഖത്തു നിന്ന് മാറ്റികൊണ്ട് ശ്രീ വിളിച്ചു.. മുഹ്‌.. എടുത്ത കിടന്ന് ഉറങ്ങുന്ന ഐശ്വര്യ ഒന്ന് കുറുകി.. "നീ എണീക്ക്..."അവളെ പിടിച്ചു ഉന്തിക്കൊണ്ട് ശ്രീ പറഞ്ഞു.അത് കേട്ട് ഭാവം നടിക്കാതെ അവള് മൂടിപുതച്ചു കിടന്നു.ശ്രീ തന്നെ ആദ്യം എഴുനേറ്റു.തന്റെ പുതപ്പ് മടക്കി വെച്ചതിന് ശേഷം അവള് റൂമിലുള്ള കോഫി മേക്കറിൽ നിന്ന് കോഫി ഉണ്ടാക്കി.പല്ലു തേപ്പ്..കുളി..എന്ന് ഈ ദുശീലങ്ങൾ ഒന്നും ഇല്ലാത്തത്കൊണ്ട് ശ്രീബാലാ കോഫി ഊതി കുടിക്കാൻ തുടങ്ങി. റൂമിന്റെ പുറത്തേക്ക് ഇറങ്ങി സൈഡിലെ മുറിയിൽ വെച്ച തന്റെ ഐണ് ചെയ്ത ഡ്രസ്സ് എടുത്ത മുറിയിലേക്ക് കൊണ്ടുപോകാൻ നിൽക്കുമ്പോൾ ആയിരുന്നു..ടെറസിലേക്കുള്ള ഗ്ലാസ് ഡോറിന്റെ ഉള്ളിൽ കൂടി ടെറസിൽ നിന്ന് മസിലും വീർപ്പിച്ച പുഷ്അപ്പ് എടുക്കുന്ന കിച്ചുവിനെ അവള് കണ്ടത്.. അവള് അവനെ കണ്ട് ഒന്ന് സ്റ്റാക്കായി...

അക്ഷയുടെ പുറകെ നടന്നപ്പോൾ ഇങ്ങനെ ഒരുത്തൻ ഇവിടെ ഉള്ളത് പോലും ഓർമയിൽ ഇല്ലായിരുന്നു... അവള് മനസ്സിൽ ഓർത്തു... അവന്റെ വിയർത്തൊലിച്ച മുഖവും നെറ്റിയിലേക്ക് തൂങ്ങി കിടക്കുന്ന മുടിയും ജിമ്മിൽ പോയി ഉണ്ടാക്കിയ മസിലും ഒരു നിമിഷം അവള് നോക്കി നിന്നു.. പെട്ടന്ന് മുന്നിലൂടെ ഒരു കൈ വീശിയപ്പോൾ ആണ് അവൾക്ക് ബോധം വന്നത്.. നോക്കിയപ്പോൾ ഭദ്രയേട്ടൻ...!! ശ്രീയെ ആക്കി ചിരിച്ചുകൊണ്ട് ഭദ്രൻ കൈ രണ്ടും മാറിൽ കെട്ടി നിന്നു..ശ്രീ അവനൊരു പുളിങ്ങ തിന്ന് ഇളി പാസ്സാക്കി.. ച്ചെ..നാറി.. "എന്താ മോളെ ഇവിടെ പരിവാടി..?!" കൈ മാറിൽ കെട്ടി അവളെ നോക്കി ചിരിച്ചുകൊണ്ട് ഭദ്രൻ ചോദിച്ചു.. "അ..അത്..ഞാൻ ഡ്രസ്സ്.."കൈയിലുള്ള ഡ്രസ്സ് കാണിച്ചുകൊണ്ട് പെട്ടന്ന് അവള് തപ്പി തടഞ്ഞ പറഞ്ഞു.. "ടെറസ് കിടന്ന് പുഷ് അപ്പ് എടുക്കുന്ന ലെവൻ ആണോ ഡ്രസ്സ്..."കിച്ചുവിനെ ചൂണ്ടികൊണ്ട് ഭദ്രൻ അവളെ ആക്കി ചോദിച്ചു.. ച്ചെ..വീണ്ടും നാറി.. ആരും കണ്ടില്ലല്ലോ ലെ..🙄

അന്തസായി നാറാൻ ഇനിയും എന്റെ ജീവിതം ബാക്കി..!! അവള് വേഗം ഭദ്രന്റെ മുന്നിൽ നിന്ന് ഓടി..അവളുടെ ഓട്ടം കണ്ടിട്ട് അന്തംവിട്ടാണ് ഐഷു മുറിയുടെ പുറത്തേക്ക് വന്നത്.. കണ്ണ് തിരുമ്പി പല്ലു തേക്കാതെ മുടി ഒക്കെ ഷോക്ക് അടിച്ച കാക്കയെ പോലെ ഇരിക്കുന്ന അവളെ കണ്ട് ഭദ്രൻ ഒന്ന് നെറ്റി ചുളിച്ചു നോക്കി..അവന്റെ നോട്ടം കണ്ട് അവള് ഗൗരവത്തിൽ എന്തെ എന്ന് ചോദിച്ചു.. അവളെ നോക്കാതെ എന്തക്കയോ പിറുപിറുത്തു അവന് അവിടെ നിന്ന് പോയി.. "എന്താടോ..പറയാനുണ്ടെങ്കിൽ മുഖത്തു നോക്കി പറയണം അതാണ് ആണത്തം.."വെറും വയറ്റിൽ തന്നെ അവനെ ചൊറിയാനുള്ള ആഗ്രഹംകൊണ്ട് അവള് വെറുതെ പറഞ്ഞു..തിരിച്ചൊരു രൂക്ഷമമായി ഉള്ള നോട്ടമായിരുന്നു അവനിൽ നിന്ന് കിട്ടിയത്..അവള് ചെറുതായിട്ട് ഒന്ന് പതറി..പക്ഷെ പുറത്തു കാണിച്ചില്ല..അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. ഭദ്രൻ അവളോട് ഒന്നും പറയാതെ അവിടെ നിന്ന് പോകാൻ നിന്നു..പക്ഷെ പെട്ടന്ന് തന്നെ അവന് പോയത് പോലെ തിരിച്ചു വന്നു..ഭദ്രൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു അവളെ സൈഡിലുള്ള ഐണ് ചെയുന്ന മുറിയിലേക്ക് വലിച്ചുകൊണ്ട് പോയി..അവള് ഒന്ന് ഞെട്ടി..

മുറിയിൽ എത്തിയതും അപ്പോഴാണ് ഭദ്രൻ വാതിൽ ഇല്ല എന്ന് ശ്രേദ്ധിച്ചത്..അവന് അവളെ ഒരു സൈഡിലേക്ക് നിർത്തി..അവളുടെ മുന്നിൽ നിന്നു..മുഖത്തോട് മുഖം..പക്ഷെ..ഭദ്രൻ അവളുടെ മുഖത്തേക്ക് നോക്കുന്നാതെ ഇല്ല.. പേടിച്ച വരണ്ട ഐഷുന്റെ കണ്ണ് അവന്റെ മുഖത്തു തന്നെ ആയിരുന്നു.. വല്യ താടിയും മുടിയും ഒക്കെ ആയി..ധ്രുവവിക്രമിന്റെ കട്ട് ആയിരുന്നു അവന്..എന്തക്കയോ ഭംഗി ആയിരുന്നു അവനെ കാണാൻ..അവള് അറിയാതെ നോക്കി നിന്നു പോയി.. (ഈ സമയത്തും വായനോക്കുന്ന ഒരു കോഴി ആയി എന്നെ ആരും നിങ്ങൾ കാണരുത്.. സാഹചര്യം അത്രേ ഉള്ളു..)ലെ ഐഷു.. ഭദ്രൻ അവളെ നോക്കാതെ പുറത്തു ഹാളിലൂടെ ചൂളം വിളിച്ചു ഫോണിലൂടെ നോക്കി നടക്കുന്ന റാമിനെയാണ് നോക്കിയത്.. അവന് പോയ് എന്ന് ഉറപ്പ് വന്നതും..ഭദ്രൻ ഐഷുവിന്റെ മുന്നിൽ നിന്ന് മാറി നിന്നു.. റാം അല്ലേ അത്..ആ ഫ്രോഡിനെ കണ്ട് ഇയാൾ എന്തിനാ എന്നെയും കൊണ്ട് ഒളിക്കുന്നത്..ആ പന്ന റാസ്കൽ..എങ്ങനെയാണോ എന്റെ ഒക്കെ കസിൻ ആയത് എന്തോ.. വൃത്തികെട്ടവൻ..അവനെ ആൾ തീരേ ശെരിയല്ല..ആ ശീതളിന്റെ ബ്രോ അല്ലേ അപ്പൊ ആ സൗഭാവം കാണിക്കും അല്ലോ..

വെറുതെ വന്ന് പെണ്ക്കുട്ടികളെ ശല്യ ചെയ്യുന്നതാണ് അവന്റെ വെൿനെസ്സ്.. അവന് കണ്ടതിൽ എന്തിനാ ഇങ്ങേര് എന്നെ പിടിച്ചു ഇങ്ങോട്ടു കൊണ്ടു വന്നത്.. "എന്തിനാടോ എന്നെ ഇങ്ങോട്ടകൊണ്ടുവന്നത്.."പെട്ടന്ന് കിട്ടി ധൈര്യത്തിൽ അവനെ നോക്കി പേടിപ്പിച്ചുകൊണ്ട് അവള് ചോദിച്ചു.. പെട്ടന്ന് തന്നെ അവന് അവളുടെ അടുത്തേക്ക് പാഞ്ഞുവന്നു.. '"".....മോളെ...ആരാ കാണിക്കാൻ ആടി നിന്റെ ഈ നെഗളിപ്പ്..ഏതു .... കാണാൻ വേണ്ടി ആടി നീ ഇങ്ങനെ ഡ്രസ്സ് ഇട്ട് ഇറങ്ങിയത്..ഹാ..?!ആണത്തം ഇല്ല പോലും..മുഖത്തു നോക്കി സംസാരിക്കുന്നവർക്കാണോ ടി ആണത്തം..അപ്പൊ നിന്റെ മേൽ ഒന്നാകെ നോക്കുന്നവർ ആയിരിക്കും ..."ബാക്കി പറയാതെ അവന് പല്ലു കടിച്ചു.. പെട്ടന്ന് താൻ ഇട്ട് വസ്ത്രം എന്താണ് എന്ന് അവള് ശ്രേദ്ധിച്ചത്..ത്രീഫോര്ത്ഉം കൈ എത്താതെ ഒരു ഷർട്ട് ഉം.. അവനോട് അപ്പൊ അവൾക്ക് എന്ത് എന്നില്ലാതെ ഒരു ബഹുമാനം തോന്നി..റാം ഒരു ഫ്രോഡ് ആണ് എന്ന് കാര്യം അവനും അറിയാം എന്ന് അവൾക്ക് മനസിലായി..

അവന്റെ വായയിൽ നിന്ന് സെൻസർ അടിച്ചു പോകുന്ന തെറി കേട്ടിട്ടും ഇളിച്ചുകൊണ്ട് ഇരിക്കുന്ന അവളെ കണ്ട് അവന് ദേഷ്യ കൂടി..അവളെ നോക്കി ദഹിപ്പിച്ചപ്പോൾ തിരിച്ചൊരു ചിരി അവന് കിട്ടി.. "കൂടുതൽ എന്നെകൊണ്ട് പറയിപ്പിക്കരുത്...... ഇനി നിന്നെ ഇങ്ങനെ കണ്ടാൽ..."ഒരു വാണിംഗ് പോലെ അവന് പറഞ്ഞു.. "കണ്ടാൽ.."ഒരു കൂസലും ഇല്ലാതെ അവള് തിരിച്ച ചോദിച്ചു... "അടിച്ചു നിന്റെ മോന്തയുടെ ഷേപ്പ് ഞാൻ മാറ്റും.."അതൊരു അലർച്ച ആയിരുന്നു..അവള് നിന്ന് വിറച്ചു..അറിയാതെ തന്നെ അവള് കൈ മുഖത്തു വെച്ചു..അടി കിട്ടുന്നതിന് തുല്യമായിരുന്നു അവന്റെ അലറച്ച.. "ഏ..ഏത് ഷേപ്പ്..പ്പാ..?!" "പോടീ......." അവസാനത്തെ അവന്റെ അലറച്ച കേട്ടതും പിന്നെ ഒന്നും അവള് നോക്കിയില്ല..ഓടടാ ഓട്ടം..മുറിയിൽ എത്തിയതും അവള് നിന്ന് കിതച്ചു.. "പേടിയാണേലും തർക്കുത്തരത്തിന് ഒരു കുറവും ഇല്ല.."അവൾ പോയാ വഴിയിൽ നോക്കി പിറുപിറുത്തതിന് ശേഷം ഭദ്രൻ ടെറസിലേക്ക് പോയി.. അവളുടെ ഓട്ടം പോലും കണക്കാക്കാതെ കിളി പോയി ഇരിക്കുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു ശ്രീ.. "എടി സത്യം പറയെടി..നീയും ഏട്ടനുമായി അവിടെ എന്തായിരുന്നു പരിവാടി.."ഭദ്രനും അവളും ആ മുറിയിലേക്ക് കേറുന്നത് കണ്ടത്കൊണ്ട് ശ്രീ ഉരക്ക് കൈ കൊടുത്ത പുരികം ഉയർത്തി അവളോട് ചോദിച്ചു..

"കുന്തം.." എന്ന് പറഞ്ഞ അവള് വേഗം ബാത്റൂമിലേക്ക് കേറി.. "സോമേതിങ് ഫിഷ്യ.."എന്തോ ഗൂഡമായി ആലോചിക്കുന്നത് പോലെ ശ്രീ പറഞ്ഞു.. ആ ദിവസം കഴുന്നത് പോലെ അവർ രണ്ടാളും ഭദ്രന്റെ മുന്നിലേക്ക് പോയില്ല.. ഐഷുന് അവനെ ഫേസ് ചെയ്യാൻ വയ്യാ ആയിരുന്നു കാരണം എന്താ എന്ന് അവൾക്ക് പോലും അറിയില്ല.. ശ്രീക്ക് ഏട്ടന്റെ കളിയാക്കൽ താങ്ങാൻ വയ്യാത്തത്കൊണ്ടും.. രാത്രി അത്തായം കഴിക്കാൻ മാത്രം അവർ എല്ലാവരും ഒരുമിച്ച് ഇരുന്നു.. ലച്ചു അപ്പോഴും ഹരിയെ മൈൻഡ് ആക്കുന്നില്ലായിരുന്നു..അത്തായം കഴിച്ചുകായുന്നത് വരെയും അവന്റെ നോട്ടം അവളിൽ തന്നെ ആയിരുന്നു.. പക്ഷെ അവള് ഒന്ന് നോക്ക് പോലും ചെയ്തില്ല.. ഇതെല്ലാം കണ്ട് അക്ഷയ് ഹരിയെ ആക്കി ചിരിക്കുന്നുണ്ട്.. "പോടാ.."ഹരി മെല്ലെ അവനെ നോക്കി പറഞ്ഞു.. അക്ഷയ് ചിരിച്ചുകൊണ്ട് പ്ലേറ്റിലേക്ക് നോക്കിയപ്പോൾ ആണ് തന്റെ പ്ലേറ്റിൽ ഒരു കൈ കണ്ടത്.. ആരും കാണാതെ ചിക്കൻ തട്ടാനുള്ള പ്ലാൻ ആണ് അല്ലേ കള്ളി..

അക്ഷയ് അവളുടെ കൈ പിടിച്ചു വെച്ചു.. എടാ ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു.. മീനു അവനെ നോക്കി ഇളിച്ചുകൊടുത്തു എന്നിട്ട് കൈ മെല്ലെ പിൻവലിച്ചു..അവന് അവളോട് വേണോ എന്ന് ചോദിച്ചു..മീനു തലയാട്ടി.. "പോടീ.."അവന് കളിയാക്കികൊണ്ട് മെല്ലെ പറഞ്ഞു..മീനു അത് കണ്ട് ചുണ്ട് ചുളുക്കി പിണങ്ങിയത് പോലെ കാണിച്ചു.. അക്ഷയ് തന്നെ അവസാനം അവളുടെ പ്ലേറ്റിൽ ചിക്കൻ വെച്ചുകൊടുത്തു..അത് കണ്ട് അവളുടെ മുഖം വിടർന്നു..കൗതുകത്തോടെ അവന് അത് നോക്കി നിന്നു.. അവരുടെ ഈ പ്രകടനം കണ്ട്..ദേഷ്യത്തോടെ താരയും ശീതളും എഴുന്നേറ്റ് പോയി.. അത് ആരും മൈൻഡ് ചെയ്തില്ല..അവരെ ചുരുക്കത്തിൽ ആർക്കും ഇഷ്ടമല്ലായിരുന്നു.. പക്ഷെ അക്ഷനെ തന്നെ നോക്കി പപ്പടം പൊടിപൊടി ആക്കുന്ന ഒരാളുണ്ട് ആയിരുന്നു ആ ടേബിളിൽ.. ഹരി..! 'നിനക്കുള്ളത് ഞാൻ താരാടാ പട്ടി... എന്ന് പതുക്കെ പറഞ്ഞു ഹരി അവിടെ നിന്നു എഴുന്നേറ്റു പോയി..പതുക്കെ ബാക്കി എല്ലാവരും കഴിച്ചു കഴിഞ്ഞ എഴുന്നേറ്റു.. ©©©©©©©®®®®©©©©©®®®®®®®®®

"ലച്ചു.."മുറിയിൽ എത്തിയ മുഖം വീർപ്പിച്ചു തന്നെ മൈൻഡ് ആക്കാതെ പോകുന്ന ലെച്ചുവിനെ നോക്കി ഹരി ദയനീയമായി വിളിച്ചു..അവന്റെ വിളി കേട്ട് അവള് ഒന്ന് ഗൗരവത്തിൽ തിരിഞ്ഞു നോക്കി.. എന്ത് എന്ന് അർത്ഥത്തിൽ അവന്റെ നേരെ പുരികം ഉയർത്തി.. "എന്താണ് ലച്ചു ഇത്‌...ഞാൻ എത്ര തവണം നിന്നോട് സോറി പറഞ്ഞു..എനിക്ക് ഒരു തെറ്റ് പറ്റി നീ അത് ക്ഷമിക്ക്..പ്ലീസ്..എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ..പ്ലീസ് ലച്ചു.."അവന് ദയനീയമായി അവളോട് പറഞ്ഞു..അവന്റെ വാക്കുകൾ കേട്ട് അവൾക്ക് സങ്കടം തോന്നി..പക്ഷെ എന്ത് എന്നില്ലാതെ സന്ദോഷവും.. കല്യാണത്തിന് മുമ്പ് തനിക്കൊരു മുറപ്പെണ്ണിന്റെ സ്ഥാനം പോലും അവന് തന്നിട്ടില്ലായിരുന്നു...എപ്പോഴും ആട്ടാലും അകറ്റലും..കല്യാണ കഴിഞ്ഞതിന് ശേഷം വല്യ മാറ്റം ഒന്നും ഇല്ല..ആദ്യമായിട്ടാണ് അവനിൽ നിന്ന് ഇങ്ങനെ ഉണ്ടാക്കുന്നത്..അവള് അത് ആസ്വദിക്കുണ്ട്..പക്ഷെ ഇടക്ക് അവന്റെ വിഷമം കാണുമ്പോ അവളുടെ ഉള്ള് നീറി... "ലച്ചു..സോറി.."പതിഞ്ഞ ശബ്ദത്തിൽ തന്റെ ചെവിയോരത് നിന്ന് ഹരിയുടെ ശബ്‌ദം കേട്ടപ്പോൾ ആണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്..പെട്ടന്ന് തന്നെ പുറകിൽ നിന്ന് ചുറ്റി വലിഞ്ഞ അവന്റെ കൈ അവള് തട്ടി മാറ്റി..

അയ്യടാ കെട്ടിയോനെ..അത്ര പെട്ടന്ന് ഒന്നും ഈ ലച്ചു പിടി തരില്ല..നിങ്ങളുടെ അഹങ്കാരം അത് ഇനിയും കുറയാൻ കിടക്കുന്ന.. ഹു..സോറി പറയാൻ തന്നെ എന്നെ പിടിച്ചത് എന്തൊരു പിടിയാണ് മനുഷ്യാ.. അവള് മനസ്സിൽ കരുതി.. അവനെ മൈൻഡ് ആക്കാതെ അവള് ബെഡിൽ കിടക്കാൻ പോയി.. "ലച്ചു.."ഇത്തവണം കഴിഞ്ഞത് പോലെ സോഫ്റ്റ് അല്ലായിരുന്നു സൗണ്ട്..ഗൗരവത്തിൽ ആയിരുന്നു..അത് കേട്ടപ്പോൾ അവള് വേഗം പുതപ്പ് തട്ടി കിടക്കാൻ നോക്കി..അവന്റെ ഗൗരവം അത് അവൾക്ക് താങ്ങാനുള്ള ത്രാണി ഇല്ല..അവള് വേഗം കിടക്കാൻ നിന്നു..പക്ഷെ അതിന്റെ മുൻ അവന്റെ കൈ അവളുടെ കൈയുടെ മേലെ മുറുകിയിരുന്നു.. അവള് അവനെ ഒന്ന് ദയനീയമായി നോക്കി..പക്ഷെ അവന്റെ കണ്ണിൽ ദേഷ്യം ആയിരുന്നു..അവന്റെ കവിൾ എല്ലാം ചുവന്നിരുന്നു..ക്ഷമിക്കാവുന്നതിന് പകുതിയും അവന് ക്ഷമിച്ചിരുന്നു.. ©©®®®®®®®®®®®®®®®®®®®®®®® "🎵🎶🎵സെറ്റ്മേ സെറ്റ്മാ സാ... കുക്കറുകുക്കറു കുറുക്കൻ... കാക്ക്റു കാക്ക്റു കറുമ്പൻ.. പണ്ടൊരു കാട്ടിലെത്തി..🎶🎵🎶

മുന്ത്രി കണ്ട് കൊതിച്ച.." പാട്ടും പാടി റൂമിലേക്ക് പോകുവായിരുന്നു മീനു..അക്ഷയോട് എന്തക്കയോ ചോദിക്കണം എന്ന് മനസ്സിൽ അവള് കരുതുന്നു ഉണ്ടായിരുന്നു..രണ്ടു മൂന്ന് ദിവസമായി അവന് തന്നിൽ നിന്ന് എന്തോ ഒളിക്കുന്നത് പോലെ അവൾക്ക് തോന്നി.. ഒക്കെ ഇന്ന് തന്നെ ചോദിക്കണം.. മനസ്സിൽ കണക്ക് കൂട്ടിയിട്ട അവള് വീണ്ടും പാട്ടും പാടി സാരിയുടെ തുമ്പ് കറക്കികൊണ്ട് റൂമിലേക്ക് നടന്നു.. "🎵🎶🎵സെറ്റ്മേ സെറ്റ്മാ സാ... കുക്കറുകുക്കറു കുറു..."പെട്ടന്ന് അവള് പാട്ട് നിർത്തി പോയി..ഹരിയുടെയും ലെച്ചുവിന്റെയും മുറിയുടെ മുന്നിൽ ആയിരുന്നു.. അവള് അവിടെത്തെ കാഴ്ച്ച കണ്ട് അറിയാതെ വാ പൊളിച്ചു നിന്ന് പോയി.. ഫ്രഞ്ച് ഓ..ദൈവമേ..🙈വെറുതെ കുട്ടികളെ വഴി തെറ്റിക്കാൻ... ഫോണിൽ നോക്കി നടന്ന അക്ഷയ് പെട്ടന്ന് മുന്നിൽ അന്തംവിട്ട നിൽക്കുന്ന മീനുവിനെ ചെന്ന് അറിയാതെ ഇടിച്ചു.. "നീ എന്താടി ഇവി.."ബാക്കി ചോദിക്കുന്നത് മുമ്പ് അവള് അക്ഷയുടെ വായ പൊത്തി..എന്ത് എന്ന് അർത്ഥത്തിൽ അവന് നോക്കി..അവള് കണ്ണ്കൊണ്ട് മുന്നിലേക്ക് നോക്കാൻ പറഞ്ഞു......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story