സിന്ദൂരം: ഭാഗം 24

sindooram

നിഹാ ജുമാന

😲കിസ്സോ..!! അക്ഷയ് അറിയാതെ പറഞ്ഞു പോയി.. 😱🥶അവള മിണ്ടുന്നില്ല തേങ്ങ മാങ്ങാ പറഞ്ഞിട്ട്..നീ ഗ്യാപ്പിൽ ഒക്കെ ഗോൾ അടിക്കുന്നുണ്ടല്ലോ..നന്പൻ തെണ്ടി...!!!എടാ ഉമ്മച്ചാ..നിനക്കുള്ളത് ഞാൻ നാളെ താരാടാ.. അക്ഷയ് മനസ്സിൽ പറഞ്ഞു.. അവരെ തന്നെ നോക്കി വാ പൊളിച്ചു നിൽക്കുന്ന മീനുവിനെ നോക്കി പേടിപ്പിച്ചതിന് ശേഷം അക്ഷയ് ആ മുറിയുടെ വാതിൽ അടച്ചു.അവളെ വലിച്ചു മുറിയിലേക്ക് കൊണ്ട് പോയി... നല്ലൊരു സീൻ മിസ്സ് ആക്കിയതിന് മീനു മുറിയിൽ എത്തി അക്ഷയുടെ പുറത്തേക്ക് ഒന്ന് കുത്തി.. "എന്താടി.."പുറം ഉഴിഞ്ഞുകൊണ്ട് അവന് ചോദിച്ചു.. "കുന്തം.."അവനെ നോക്കി കൊഞ്ഞനം കുത്തിയതിന് ശേഷം മീനു പറഞ്ഞു.. പുല്ല് തീറ്റിപ്പിക്കും ഇല്ല..എന്നാൽ കാണാനും പറ്റൂല.. എന്താ ഇത്‌.. പിറുപിറുത്തുകൊണ്ട് മീനു ബെഡിൽ ഇരുന്നു..

"ലേശം ഉളുപ്പ്..."അവളുടെ പരിഭവം കേട്ട് അക്ഷയ് പറഞ്ഞു..അവള് ഒന്ന് ഇളിച്ചു കൊടുത്തു..കഷ്ടം എന്ന് പറഞ്ഞ അക്ഷയ് ബെഡിലേക്ക് കിടന്നു.. "നാളെ എനിക്ക് ഒരിടം വരെ പോണം..നേരത്തെ രാവിലെ എന്നെ വിളിക്കണം കേട്ടല്ലോ.."ബെഡിൽ കിടന്ന് കണ്ണടച്ച്കൊണ്ട് അക്ഷയ് പറഞ്ഞു.. എവിടേക്ക്... ആ അല്ലേൽ വേണ്ടാ...ചോദിച്ചിട്ട് എന്താ..ജാഡ കൊരങ്ങാൻ പറഞ്ഞ തരൂലല്ലോ..😒(ആത്‌മഗദം) ••••••••••••••••• ദീർഖനേരത്തിന് ശേഷം ഹരി അവളെ വിട്ടു..ഇപ്പോഴും കിളി പോയി നിലക്കാണ് ലച്ചു..ശ്വാസം കിട്ടാതെ കിതക്കുമ്പോളും അവള് ഹരിയെ അന്തംവിട്ടു നോക്കി നിലക്കാണ്.. "റെഡ് അലർട്ട് ആയി പോയി നിനക്ക്..അല്ലെങ്കിൽ ഇതൊരു മണിയാറ ആക്കിയേനെ ഞാൻ.."അവളുടെ അന്തംവിടൽ മൈൻഡ് ആക്കാതെ ഹരി ചുണ്ട് തുടച്ചുകൊണ്ട് പറഞ്ഞു.

ഹരിയുടെ സംസാരം കേട്ട് അവളുടെ കണ്ണ് തള്ളി പോയിരുന്നു.. ഇത്‌ ഹരിയേട്ടൻ അല്ല എന്റെ ഹരിയേട്ടൻ ഇങ്ങനെ അല്ല.. ഷോക്ക് അടിച്ച കാക്കയെ പോലെ ലച്ചു കുറെ നേരം അങ്ങനെ നിന്നു.. "ലൈറ്റ് ഓഫ് ആക്കി വന്ന് കിടക്കെടി.."എന്നൊരു അലർച്ച കേട്ടപ്പോൾ ഞെട്ടികൊണ്ട് ലച്ചു വേഗം മുറിയിലെ ലൈറ്റ് ഓഫ് ആക്കി ബെഡിൽ പോയി കിടന്നു.. ഇങ്ങേര എന്താ ദേവിയെ ഇങ്ങനെ..!! കൈ മലർത്തികൊണ്ട് ആരോട് എന്നില്ലാതെ അവള് പതിയെ പറഞ്ഞു.. "മുറുമുറുക്കാതെ മിണ്ടാതെ ഉറങ്ങാൻ നോക്ക് പോത്തേ.."എന്ന് പറഞ്ഞ ഹരി അവളെ കെട്ടിപിടിച്ചു കിടന്നു.. പാതിരാത്രി കാക്ക മലർന്ന് പറന്നോ എന്ന് നോക്കാൻ മെനക്കേട് ആയത്കൊണ്ട് ലച്ചു ഒന്നും മിണ്ടാതെ തിരിച്ച ഹരിയേയും കെട്ടിപിടിച്ചു ഉറങ്ങി.. ±±±±±±±±±±±±±±±±±±±±±±±±±±±±±± "ഹെലോ..ഗ്രാൻഡ്മാ.." രാവിലത്തെ പ്രാതൽ എല്ലാവരും കൂടി കഴിച്ചോണ്ടിരിക്കുമ്പോൾ ആണ് റാം അങ്ങോട്ട് വന്നത്.. "ഹൈ.."മുത്തശ്ശി അവനെ നോക്കി ചിരിച്ചതിന് ശേഷം പറഞ്ഞു.. അക്ഷയ് രാവിലെ ആറുമണിക്ക് മുമ്പ് തന്നെ പോയിരുന്നു..എവിടേക്കാണ് എന്നോ എപ്പോ വരുമെന്നോ അവന് പറഞ്ഞില്ല..

അക്ഷയ് പെട്ടന്ന് വരില്ല എന്ന് മാത്രം പറഞ്ഞു..അവന് പോയതിൽ അവൾക്ക് അതിയായ സങ്കടം ഉണ്ടായിരുന്നു..അതിലും കൂടുതൽ കുശുമ്പ് ആയിരുന്നു.. അക്ഷയയുടെ കൂടെ താരയും പോയിരുന്നു.. പോകുമ്പോൾ എവിടേക്കാണ് എന്ന് ചോദിച്ചപ്പോൾ അത് നീ അറിയണ്ട എന്ന് അക്ഷയയുടെ ഗൗരവമുള്ള വാക്കുകൾ താരയുടെ മുന്നിൽ വെച്ചു കേട്ടതിന്റെ ദേഷ്യവും അവൾക്ക് ഉണ്ടായിരുന്നു.. കുറെ നേരം പ്ലേറ്റിൽ കൈകൊണ്ട് ഓരോന്ന് വെറുതെ വരച്ചതിന് ശേഷം എന്തക്കയോ പിറുപിറുത്തു മീനു ഇരുന്നു..ബ്രേക്ഫാറ്സ് കഴിക്കുമ്പോൾ റാം മാത്രം ആയിരുന്ന് അവളെ ശ്രേദ്ധിച്ചത്.. പ്ലേറ്റിൽ നിന്ന് പെട്ടന്ന് നോട്ടം മാറ്റിയ മീനു കണ്ടത് തന്നേ തന്നെ നോക്കി നിൽക്കുന്ന റാമിനെയാണ്.. മീനു അപ്പോൾ തന്നെ അവിടെ നിന്ന് എഴുന്നേറ്റുപോയി........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story