സിന്ദൂരം: ഭാഗം 27

sindooram

നിഹാ ജുമാന

"താര എങ്ങനെ ഇപ്പോ ഇങ്ങനെ ആയി..?! whats the reason..?!..ശാലിനിക്കും വൃന്ദാവനം ആയിട്ട് എന്താ കണക്ഷൻ..?!!അവള് അവിടെത്തെ കുട്ടിയാണോ..അവള് എന്റെ കസിൻ വല്ലതും ആണോ..??!!...എന്താ ഏട്ടാ മിണ്ടാതെ...പറ..എനിക്ക് അറിയേണ്ടത് എല്ലാം എനിക്ക് പറഞ്ഞു താ..അക്ഷയ് ഇപ്പോ എന്തിന് പോയി..??!താര എന്താ പിന്നെ ഇങ്ങനെ ഒക്കെ..?ശാലിനി എവിടെ..?!!" തുടരെ തുടരെ അവള് ചോദിക്കാൻ തുടങ്ങി.. "ഒന്ന് ശ്വാസം വിടാനുള്ള സമയയെങ്കിലും എനിക്ക് തരോ.."അവളുടെ പറച്ചിൽ കേട്ടിട്ട് ഹരി പറഞ്ഞു..മീനു ഒന്ന് ഇളിച്ചുകൊടുത്തു.. കുറച്ചു നേരം ഒന്ന് നിശബ്തമായതിന് ശേഷം ഹരി തുടർന്നു.. "നീ പറഞ്ഞത് കറക്റ്റ് ആണ് ശാലിനി ഈസ് യൂവർ കസിൻ..... നിന്റെ അമ്മയുടെ ജേഷ്ഠൻ രാജേന്ദ്ര കലമന്റെ മകൾ.. വൃന്ദാവനത്തിലെ ഒരേയൊരു പെണ്ണ് തരി ആയി വളർന്നവൾ.. അവിടെത്തെ പെണ്ണ് സിംഹം തന്നെ.. മക്കളില്ലാത്ത നിന്റെ അമ്മയുടെ രണ്ടാമത്തെ ജേഷ്ഠൻ ഉണ്ടല്ലോ..ശേഖരൻ അവരുടെയും പുത്രി പോലെ തന്നെയായിരുന്നു അവള്.. ശാലിനിയുടെ അച്ഛന് അത്ര നീറ്റ് അല്ലായിരുന്നു..

അവളെ ഒരുപാട് ഉപദ്രിവിക്കാറുണ്ട്..സ്‌നേഹനിധിയായ അച്ഛന് പെട്ടന്ന് അങ്ങനെ മാറിയതിന് കാരണം അക്ഷയ് ആണ്.." "അക്ഷയ് യോ..?!!!"മീനു സംശയഃ ഭാവത്തിൽ ചോദിച്ചു..ഹരി ഒന്ന് മൂളി.. "അക്ഷയുമായിയുള്ള പ്രേമം അവളുടെ വീട്ടുക്കാർ ഇഷ്ടമല്ലായിരുന്നു..ആ തറവാട്ടിൽ പ്രേമം എന്ന് സംഭവം തന്നെ നിരോധിച്ചിട്ടുണ്ട്.. അത് നിനക്ക് അറിയാല്ലോ.. നിന്റെ അമ്മയുടെ കാര്യം നിനക്ക് അറിയില്ലേ..പ്രേമത്തിന്റെ പേരിൽ..ഹമ്.......കുടുംബം..."ഹരി ദേഷ്യം കൊണ്ട് പല്ലു കടിച്ചുകൊണ്ട് പറഞ്ഞു..മീനു തല താഴ്ത്തി..അവളുടെ കണ്ണുകളിൽ ഒരിറ്റ് കണ്ണീർ പൊഴിഞ്ഞു.. അവളുടെ അമ്മയെ ഓർത്തത്കൊണ്ടായിരുന്നു ആ കണ്ണീർ.. "ശാലു എവിടെയെന്ന് നിനക്ക് അറിയണോ..?!"ശബ്‌ദം ചെറുതായിട്ട് ഇടറികൊണ്ട് ഹരി ചോദിച്ചു.. അതിൽ നിന്ന് വ്യക്തമായിരുന്നു ശാലിനി അവന് എത്രെ പ്രിയപ്പെട്ടത് ആയിരുന്നുവെന്ന്.. "മുഹ്‌..."വേണം എന്ന് അർത്ഥത്തിൽ അവള് ചെറുതായിട്ട് തലയാട്ടി.. "കൊന്നതാ...ആ പന്ന മോള്🤬🤬താര...!

"അത് കേട്ട് ലെച്ചുവും മീനുവും ഒരേപോലെ ഞെട്ടി.അവന്റെ മുഖത്തു നിറയുന്ന ഭാവം എന്ത് എന്ന് പോലും അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ലച്ചു പേടിച്ചുകൊണ്ട് പതിയ അവന്റെ കൈയിൽ പിടിച്ചു..അവന് അത് തട്ടിമാറ്റി.. "ചിരിച്ചും കളിച്ചും നടക്കുന്നുണ്ട് എന്നേ ഉള്ളു..ഉള്ളിൽ എരിയുന്ന പകയാ..എന്റെയും അച്ചുവിന്റേയും ഉള്ളിൽ...🔥"കണ്ണുകൾ നിറഞ്ഞ പകയോടെ ഹരി പറഞ്ഞു.. "പ്രേതികാരം..?!താര എന്തിന്..?" "അവളുടെ കാമുകൻ അതുൽ കൃഷ്ണയെ കൊന്നതിന് പോലും തുഫ്..."പുച്ഛഭാവത്തോടെ ഹരി പറഞ്ഞു.അതുകേട്ട് ലെച്ചുവും മീനുവും ഞെട്ടി പോയി..ഓരോ ചുരുൾ അഴിക്കുമ്പോളും പേടി കൂടി കൂടി വന്നിരുന്നു.. ചെറിയ ഒരു കാര്യം പോലും ഭയക്കുന്ന ലെച്ചുവിന് ഇതെല്ലാം കേട്ട് തല കറങ്ങുന്നത് പോലെ തോന്നിയിരുന്നു..അതുപോലെ ഉള്ളിൽ ഹരിയോടുള്ള ഭയവും.. "ഹമ്..ശാലുനെ ജീവനേക്കാൾ ഇഷ്ടം ആണ് അച്ചുവിന്..അങ്ങനെയുള്ള അവന്റെ പെണ്ണിനെ തൊട്ട് അതുലിനെ അവന് വെറുതെ വിടോ..എന്റെ പെങ്ങൾ പോലെ അല്ല പെങ്ങൾ തന്നെ ആയിരുന്നു ശാലു..അവളെ ഉപദ്രവിക്കാൻ നോക്കിയ അവനെ തല്ലി ഇഞ്ചി പരുവമാക്കിയിരുന്നു..പക്ഷെ പിറ്റേ ദിവസം അവന്റെ മരണവാർത്ത കേട്ട് ശെരിക്കും ഞെട്ടി എന്ന് വേണം പറയാൻ..

അവന ചാവാൻ മാത്രം ഞങ്ങൾ ഒന്നും ചെയ്തില്ല..പിന്നെ എങ്ങനെ എന്ന് ഞങ്ങളുടെ ഉള്ളിലും ആ ചോദ്യ വന്നിരുന്നു.. അന്വേഷിച്ചപ്പോൾ ആണ് അറിയുന്നത്..അവന് ഡ്രഗ്സ് അഡിക്ട ആണ് എന്നും..അത് അടിച്ച കേറ്റുന്നതിന് ഇടക്ക് ബോധം ഇല്ലാതെ ബാൽക്കണിയിൽ നിന്ന് വീണതാണ് എന്നും.. പക്ഷെ അവനെ ഞങ്ങൾ ഉപദ്രവിച്ചതിന് പാട് എല്ലാം അവന്റെ മേൽ ആവോളം കണ്ടിരുന്നു...പണം ഉള്ളത്കൊണ്ട് ഞങ്ങൾ എല്ലാം ഒതുക്കി...ഞങ്ങളോടുള്ള താരയുടെ പക മാത്രം ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... താരക്ക് അവനോട് സംസാരിക്കണം എന്ന് പറഞ്ഞത്കൊണ്ടാണ് ഇപ്പോ അവന് അവളുടെ കൂടെ പോയത്...എന്താണ് എന്നോ എന്തിനാണ് എന്നോ ഒന്നും എനിക്ക് അറിയില്ല.."അത്രയും പറഞ്ഞ ഹരി നിർത്തി..മീനുവും ലെച്ചുവും ഒരു നേടിവീർപ്പ് ഇട്ടു.. "മീനു...പറയുന്നത്കൊണ്ട് ഒന്നും വിചാരിക്കരുത്..അച്ചു.. അവന്റെ ഉള്ളിൽ ശാലു ഉള്ള അത്ര പോലും നീയില്ല.. താലി ചാർത്തിയ പെണ്ണ് എന്ന് നില മാത്രം ആണ് അവന് ഈ കാണിക്കുന്ന സ്നേഹം..അത് എത്ര കാലം നീളും അറിയില്ല...

"ഹരിയുടെ വാക്കുകൾ കേട്ട് ഒന്ന് മൂളാനെ അവൾക്ക് കഴിഞ്ഞൊള്ളു.. "നീ ഇനിയും അവനെ മാറ്റിയെടുക്കണം എന്ന് ഞാൻ പറയില്ല..കാരണം നിനക്ക് വേണ്ടി അവന് തന്നെ മാറും... പക്ഷെ ഒരിക്കലും.. ഒരിക്കലും നീ ശാലുവിനോടുള്ള അവന്റെ ഇഷ്ടവും നിന്നോട് കാണിക്കുന്ന സ്നേഹവും തമ്മിൽ താരതിമ ചെയ്യരുത്..അതിന്റെ പേരിൽ അവനോട് വയ്യാക്കിടരുത്..അങ്ങനെ ചെയ്താൽ അധിക കാലം നീ കൗസ്തുഭത്തിൽ ഉണ്ടാക്കില്ല.."അത്രയും പറഞ്ഞ ഹരി ബെഡിൽ നിന്ന് എഴുന്നേറ്റു നിന്നു.. മീനു തലതാഴ്ത്തി തന്നെ ആയിരുന്നു ഇരിക്കുന്നത്.ലച്ചു ആണേൽ ശെരിക്ക് ഒന്നും കത്താതെ കിളി പോയി ഇരിക്കുന്നു.തന്റെ കെട്ടിയോൻ തനിതെമ്മാടി ആയിരുന്നു വെന്ന് ഓർത്തു അവള് ഒരു നിമിഷം അതിശയിച്ചു നിന്നു.കളി ചിരി മാത്രം ഉള്ള് ആ മുഖത്തു തിളങ്ങുന്ന രൗദ്രഭാവത്തെ അവള് ആശ്ച്ചര്യത്തോടെ നോക്കി നിന്നു.. "രണ്ടാളും ഒന്ന് പോ..എനിക്ക് കുറച്ചു നേരം തനിയെ ഇരിക്കണം.."കണ്ണുകൾ അടച്ചു സോഫയിൽ ഇരുന്നുകൊണ്ട് ഹരി പറഞ്ഞു..പിന്നെ ഒരുനിമിഷം മീനു അവിടെ നിന്നില്ല അവള് എഴുന്നേറ്റ് റൂമിലേക്ക് പോയി....ലച്ചു അവിടെ തന്നെ ഇരുന്നു.. "പോ.."അവളുടെ സാന്നിത്യം മനസിലാക്കിയെന്നോണം കണ്ണുകൾ തുറക്കാതെ ഹരി പറഞ്ഞു..

താൻ അവനിൽ നിന്ന് എത്രയോ അകന്നാണ് ഇരിക്കുന്നത് എന്നിട്ടും താൻ ഇവിടെ ഇരിക്കുന്നത് അവന് അറിയുന്നത് കണ്ട് അവൾക്ക് അത്ഭുതം തോന്നി..ചെറുതായിട്ട് സന്തോഷവും.. "എനിക്കും ഒരു കാര്യം അറിയാനുണ്ട്.."അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് അവള് പറഞ്ഞു.. "മ്മ്..പറ.."അവന് പറഞ്ഞത് കേട്ട് അവളുടെ കണ്ണ് വിടർന്നു.മുറിയിൽ നിന്ന് ഇറങ്ങി പോവാൻ അവന് പറയും എന്ന് കരുതി അവള്.. "ഈ കോളേജിൽ പഠിക്കുമ്പോൾ..ഹമ്..അതായത്..നിങ്ങൾക്കും കല്യാണത്തിന് മുമ്പ് വെല്ല..?!" "വല്ല..?" "പ്രേമവും..?!" മടിച്ചു മടിച്ച അവള് ചോദിച്ചു.അത് കേട്ട് കണ്ണുകൾ അടച്ചുകിടക്കുന്ന അവന്റെ ചുണ്ടിൽ ഒരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു. "Umm..I have.."പുറത്തേക്ക് വന്ന് ചിരി പിടിച്ചു വെച്ചുകൊണ്ട് ഹരി പറഞ്ഞു.അത് കേട്ട് ലെച്ചുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു..ആരോട് എന്ന് അറിയണം എന്നുണ്ടെങ്കിലും ചോദിക്കാൻ തോന്നിയില്ല ലെച്ചുവിന്..അവള് ഒന്ന് മൂളികൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു പോവാൻ ഒരുങ്ങി..പെട്ടന്ന് അവളുടെ കൈയിൽ ഒരു പിടിത്തം വീണു..

"നിൽക്ക് ഡോ.."അവളെ അവിടെ പിടിച്ചിരുത്തിയതിന് ശേഷം ഹരി തുടർന്നു.. "നിനക്ക് അറിയണ്ടേ അത് ആരാ എന്ന്..?!"അവളുടെ കണ്ണുകളിൽ നോക്കി ഹരി ചോദിച്ചു..വേണ്ടാ എന്ന് പറയണം എന്നും ഉണ്ടെങ്കിലും തൊണ്ടയിൽ നിന്ന് ഒരക്ഷരം വന്നില്ല..അവള് തലയാട്ടി.. "നീ..."അവളുടെ കണ്ണുകളിൽ തന്നെ നോക്കി അവന് പറഞ്ഞു ഞെട്ടികൊണ്ട് അവൾ തലയുയർത്തി.. "കല്യാണത്തിന് മുമ്പ് എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്...ഒരാളോട് മാത്രം..എന്റെ മുറപെണ്ണിനോട്..💛💛 എന്റെ ലെച്ചുവിനോട്..എന്റെ പെണ്ണിനോട്.. ഇഷ്ടാടി..പണ്ടേക്കും പണ്ടേ നിന്നെ ഇഷ്ടാ.."ബാക്കി പറയുന്നതിന് മുമ്പ് തന്നെ അവള് അവനെ ഇറുക്കി കെട്ടിപിടിച്ചിരുന്നു..അവന് തിരിച്ചും അവളെ വാരിപ്പുണർന്നു.. ®®®®®®®®®®®®®®®®®®®®®

മണിക്കൂറുകൾ ശടവേഗത്തിൽ പാഞ്ഞു.അക്ഷയയും താരയും വീട്ടിൽ എത്തി.യാത്ര ക്ഷീണം കാരണം മീനുവിന് അവനെ ശ്രേധിക്കാൻ കഴിഞ്ഞില്ലായിരുന്നു..ക്ഷീണം കാരണംഅവന് കിടന്ന് ഉറങ്ങിയിരുന്നു.. മീനു അത് കാര്യമാക്കിയില്ല..ബെഡിൽ കിടന്ന് ഉറങ്ങുന്ന അവന്റെ മേൽ ബ്ലാങ്കറ്റ് പുതപ്പിച്ചു കവിളിൽ ഒരു മുത്തം കൊടുത്തതിന് ശേഷം അവള് എഴുന്നേറ്റ് താഴേക്ക് പോയി..അവിടെ മാധവ് അങ്കിളിലും സരള ആന്റിയും(ശ്രീയുടെയും ഭദ്രന്റെയും പരെന്റ്സ്) സൂര്യനന്ദൻ അങ്കിളിലും സാവിത്രി ആന്റിയും (കിച്ചുവിന്റെയും ഐഷുവിന്റെയും പരെന്റ്സ്)വന്നിരുന്നു.. മീനു നേരെ അവരുടെ അടുത്തേക്ക് ചെന്നു....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story