സിന്ദൂരം: ഭാഗം 28

sindooram

നിഹാ ജുമാന

അക്ഷയും താരയും വന്നു കൂടെ താരയുടെ അമ്മയും ലാൻഡ് ആയിരുന്നു.അവളുടെ എല്ലാ കാര്യത്തിനും സപ്പോർട്ട് കൊടുക്കുന്ന ഒരേയൊരു നീചസ്ത്രീയാണ് അവർ.. അവരെ ആർക്കും ഇഷ്ടമല്ല.. യാത്ര ക്ഷീണം എന്ന് പറഞ്ഞു അവർ മൂന്ന്പേരും കിടക്കാൻ പോയത്കൊണ്ട് ഹാളിൽ എല്ലാവരും ഇരുന്ന് ചർച്ച തുടങ്ങി.. കല്യാണ ചർച്ച.. അടുത്ത മാസം 15നാണ് കല്യാണം.. രണ്ട് വീട്ടുകാരും അത് അങ്ങു ഉറപ്പിച്ചു.ഭദ്രന്റെയും ഐഷുവിന്റെയും നടത്തിയാലോ എന്ന് ഒരു ചെറിയ അഭിപ്രായം മുത്തശ്ശി പറഞ്ഞു.കല്യാണ ഇപ്പോ വേണ്ട എനിക്ക് പഠിക്കണം എന്ന് ഐഷുന്റെ ഒറ്റ ഒരു വാദം കൊണ്ട് ആ ആലോചന തള്ളി കളഞ്ഞു.. അങ്ങനെ ചർച്ചകൾ എല്ലാം അവസാനിച്ചു.എല്ലാവരും അവരുടെ റൂമിലേക്ക് പോയി.. മീനുവും മുറിയിൽ എത്തി..അക്ഷയ് നല്ല ഉറക്കം ആയിരുന്നു..നാളെ രാവിലെ ചോദിക്കാം എന്ന് മനസ്സിൽ കരുതി മീനുവും അവന്റെ ഒപ്പം ചേർന്ന് കിടന്നു.. ❇️❇️❇️❇️❇️ പിറ്റേദിവസം പുലര്ച്ചക്ക് ആയിരുന്നു എല്ലാവരും പോകുന്നത്.മുത്തശ്ശിക്ക് വയ്യാത്തത്കൊണ്ട് മുത്തശ്ശി മാത്രം പോകുന്നില്ല.ബാക്കി എല്ലാവരും പോകുന്നുണ്ട്.റാംഉം ശീതളും ഇന്നലെ രാത്രി തന്നെ പോയിരുന്നു.

അവർക്ക് ഏത്ക്കയോ പാർട്ടിയുണ്ട് എന്ന് പറഞ്ഞ രാത്രി തന്നെ പോയിരുന്നു.ഉടനെ ചിലപ്പോൾ വരും എന്ന് പറഞ്ഞായിരുന്നു പോക്ക്. ഭദ്രനെയും കിച്ചുവിനെയും പറഞ്ഞായ്ക്കുന്ന തിരക്കിലായത്കൊണ്ട് അക്ഷയയോട് ശെരിക്ക് സംസാരിക്കാൻ മീനുവിന് കഴിഞ്ഞില്ല.എന്തായാലും താര അവനോട് പറഞ്ഞത് എന്ത് എന്ന് അറിഞ്ഞിയില്ലേൽ സമാധാനം ഇല്ല എന്ന് അവൾക്ക് അറിയായിരുന്നു.മീനു മുത്തശ്ശിയോട് ഒപ്പം ആയിരുന്നു അന്ന് ഇരുന്നിരുന്നത് അവളുടെ വേവലാതിയെല്ലാം മുത്തശ്ശി ശ്രെദ്ധിക്കുണ്ടായിരുന്നു.പക്ഷെ അവർ മൗനം പാലിച്ചയിരുന്നു. "മീനു.." അക്ഷയയുടെ വിളികേട്ട് മീനു ഓടിമുറിയിലേക്ക് പോയി.അവന്റെ വിളി കാത്തു നിന്നത് പോലെ.അവളുടെ പോക്ക് കണ്ട് മുത്തശ്ശി ചിരിച്ചു. അവരെ ഒരു ശക്തിയും പിരിക്കല്ലേ.... എന്ന് പ്രാർത്ഥിക്കുകയും ചെയ്ത അവർ.. ❇️❇️❇️❇️❇️❇️❇️❇️❇️ "മീനു.."അടുത്ത വിളിക്ക് മുമ്പ് അവള് അവിടെ എത്തിയിരുന്നു.അവന് അവളെ ഒന്ന് അടിമുടി നോക്കി.അവള് നിന്ന് കിതക്കുന്നുണ്ടായിരുന്നു.അവന് ഒന്ന് ചിരിച്ചതിന് ശേഷം അവളുടെ നേരെ ഒരു കവർ നീട്ടി.

അവള് ഒരു സംശയത്തോടെ നോക്കിയതിന് ശേഷം അത് വാങ്ങി.തുറന്ന് നോക്കിയതും അവളുടെ കണ്ണ് വിടർന്നു.അവള് അവനെ നോക്കി.. "എന്തെ..ഇഷ്ടായില്ലേ..?!"പുരികം ഉയർത്തി സംശയത്തോടെ അവന് ചോദിച്ചു.അവള് ഇഷ്ടായി എന്ന് അർത്ഥത്തിൽ തലയാട്ടി.പിന്നെ..എന്ന് ചോദിച്ചു അവന് അവളുടെ അടുത്ത നീങ്ങി നിന്നു.. Violet കളർയിലുള്ള ഒരു സാരി ആയിരുന്നു അത്.വേല്ലവേറ്റന്റെ കട്ടിങ് ഉണ്ടായിരുന്നു സ്ലീവ്സിൽ.സാരിയുടെ താഴെ മിറാർ വർക്ക് ഉം ഉണ്ടായിരുന്നു.അവള് അത് നോക്കി കാണുന്നത് അവന് കൗതുകത്തോടെ നോക്കി.. "ഇഷ്ടായി.." ആ സാരിയിൽ വിരോളോടിച്ചുകൊണ്ട് അവള് പറഞ്ഞു.അവന് അവളിലേക്ക് ചേർന്ന് നിന്നു.അവളുടെ ശ്വാസം ഉയർന്നു.അവന് അവളുടെ പിന്കഴുത്തിൽ ചുംബിച്ചു.അവള് ഒരു പുഞ്ചിരിയോടെ അവനെ തള്ളിമാറ്റി..

അവന് വീണ്ടും അവളെ പിടിച്ചു അവന്റെ നെഞ്ചിൽ അടിപ്പിച്ചു നിർത്തി.കണ്ണുകൾ തമ്മിൽ ഉടക്കി.. ഒരു കൈ അവളുടെ അരയിൽ ചുറ്റിവെച്ചതിന് ശേഷം മറു കൈകൊണ്ട് അവളുടെ കൈ കോർത്ത ബ്ലുടൂത് സ്‌പീക്കറിലെ സോങ് പ്ലേയ് ചെയ്ത അവർ ചുവടു വെച്ചു..💛 I Can Never be Without Your Love🎵🎶 You Know Me Your Love is in My Heart and Blood 🎶It Runs Deep Whatever You Want In Life You Know It’s On Me I’ll be Standing By You Till the End🎵🎶🎼 Yeah We Built It Over Trust I’ll Never Get Enough You Got Me All In Love With You🎶🎵 കണ്ണുകളിൽ പ്രണയം നിറഞ്ഞ രണ്ടുപേരും കളിച്ചു.. "അയ്യോ...എന്റെ മോള്...!!" പെട്ടന്ന് അങ്ങനെഒരു നിലവിളി കേട്ടതും മീനു ഞെട്ടി.അക്ഷയയെ നോക്കിയപ്പോൾ അവന് വല്യ ഭാവമാറ്റം ഒന്നും അവള് കണ്ടില്ല.വീണ്ടും ആരുടെയാക്കോ ശബ്‌ദം കേട്ടതും മീനു മുറിയുടെ പുറത്തേക്ക് ഇറങ്ങി നോക്കി.താല്പര്യം ഇല്ലാത്ത മട്ടിൽ അക്ഷയയും..

താരയുടെ മുറിയിൽ നിന്നായിരുന്നു ശബ്‌ദം കേട്ടത്.അങ്ങോട്ട് പോയി നോക്കിയപ്പോൾ.. അവിടെത്തെ കാഴ്ച്ച കണ്ട് മീനു ഞെട്ടി..വായയിൽ നിന്ന് നുരയും പതയും ഒക്കെ വന്നു കണ്ണ് ഒക്കെ പുറത്തേക്ക് തള്ളി വന്നുകൊണ്ട് ബെഡിൽ അനങ്ങാതെ കിടക്കുന്ന താരയെയാണ്. "She is gone..!!!"അവളുടെ കൈ തണ്ടയിൽ പിടിച്ച നോക്കിയതിന് ശേഷം ഹരി പറഞ്ഞു അത് കേട്ട് ആ മുറിയിൽ കരച്ചിൽ ഉയർന്നു.. മീനു ശെരിക്കും പേടിച്ചയിരുന്നു.അവള് തിരിഞ്ഞ നോക്കിയപ്പോൾ അക്ഷയയുടെ മുഖത്തു അവള് ഒരു പുച്ഛഭാവം കണ്ടു.. അത് അവളിൽ കൂടുതൽ ഭയം ഉണർത്തി...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story