സിന്ദൂരം: ഭാഗം 30

sindooram

നിഹാ ജുമാന

വൈകിട്ട് ഹരി വന്നപ്പോൾ ലെച്ചു മാറ്റി ഒരുങ്ങി നിന്നിരുന്നു.'അമ്മ ആദ്യം തന്നെ പോയി.അവിടെ എന്തക്കോ ഒരുക്കാനുണ്ട് എന്ന് പറഞ്ഞ പോയതാണ്.അക്ഷയയുടെ അമ്മയും തിരക്കിലാണ്.വല്യച്ഛനും വരുന്നുണ്ട് ല്ലോ.. "ലെച്ചു.."കാറിൽ കേറിയിട്ട് നിശബ്തമായി നിൽക്കുന്ന അവളെ നോക്കി ഹരി വിളിച്ചു.അവള് ഒന്ന് മൂളുക മാത്രം ചെയ്തു. "ന്താടി..ഒരു മ്ലാനത.." "ഹും..ഒന്നും ഇല്ല..മീനുവിനെ വല്ലാണ്ട് മിസ്സ് ചെയ്യൂന്നു.." "മ്മ്.." "അവർ എവിടേക്ക് പോയതാ ഹരിയേട്ടാ.." "വൃന്ദാവനം വീട്ടിലേക്ക്.." "അവിടെക്കോ..?!"കണ്ണ് മിഴിച്ചു ലെച്ചു ചോദിച്ചു.ഹരി അതെയെന്ന് തലയാട്ടി. "എന്തിന്..?!" ❇️❇️❇️❇️❇️❇️❇️❇️❇️❇️ മുറ്റത് നിറയെ ചപ്പ് കവറുകളും ഇലകളും കണ്ട് മീനു ഒന്ന് നെറ്റിചുളിച്ചു.അക്ഷയ് ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.മീനു ആ വീട് ചുറ്റുനോക്കി നടന്നു.കാലങ്ങളായി അവിടെ മനുഷ്യർ വസിച്ചുയിട്ട് ഉണ്ടാകും എന്ന് തോന്നും ആ പരിസരം കണ്ടാൽ. ഈ സമയം ഒരാൾ അവിടേക്ക് വന്നു. "ആരാ..എന്താ ഇവിടെ ശേഖരൻ സാർ കാശ് തരാനുള്ള ആരെങ്കിലും ആണോ..

"അയാൾ പകപ്പോടെ ചോദിച്ചു.അക്ഷയ് പുഞ്ചിരിച്ചുകൊണ്ട് അല്ല എന്ന് തലയാട്ടി. ശേഖരൻ അങ്കിൾ..!! അമ്മയുടെ ഏട്ടൻ അല്ലേ അത്...അവർ ഒക്കെ ആർക്കാ ക്യാഷ് കൊടുക്കാനുള്ളത്.. "അല്ല..ആരിത് അക്ഷയ് കൊച്ചോ.."പെട്ടന്ന് അപ്പുറത്തു വീട്ടിലെ ഒരു ചേച്ചി ഓടി പാഞ്ഞു വന്നുകൊണ്ട് പറഞ്ഞു.ഇയാളുടെ ഭാര്യയാണ് എന്ന് തോന്നുന്നു.. അക്ഷയയെ അയാൾ ഒന്ന് നെറ്റിചുളിച്ചു നോക്കി പിന്നെ എന്തോ ഓർത്ത പോലെ പറഞ്ഞ.. "എന്റെ കൃഷ്ണ..!!!!അച്ചുവല്ലേ ഇത്‌.."അയാൾ മുഖത്തു പുഞ്ചിരി വിരിച്ചുകൊണ്ട് പറഞ്ഞു..അക്ഷയ് അതെയെന്ന് തലയാട്ടി.അവർ ഓടി വന്ന് അക്ഷയയെ കെട്ടിപിടിച്ചു... "ശാലുമോളുടെ ആനന്തരചടങ്ങിന് ശേഷം മോനെ ഇങ്ങോട്ട് ഒന്ന് കണ്ടില്ലല്ലോ.." "ഹമ്.." അവരുടെ സംസാരം എല്ലാം മീനു നോക്കി കണ്ട് നിന്നു.. ശാലുവിന്റെ കൂടെ വരാറുള്ള അക്ഷയയെ അവർക്ക് എല്ലാവര്ക്കും ജീവനായിരുന്നു എന്ന് അവൾക്ക് അവരുടെ പെരുമാറ്റത്തിൽ നിന്ന് വെക്തമായി..പക്ഷെ അപ്പോഴും അവളുടെ ഉള്ളിൽ സംശയഃനിഴൽ ആയിരുന്നു...അത് വൃന്ദാവൻ തറവാടിന്റെ കോലം കണ്ടിട്ട് ആയിരുന്നു..ആൾവാസം ഇല്ലാത്ത ഒരു ശ്‌മശാനം പോലെ..

"ഇത്‌ ആരാ മോനെ.."പെട്ടന്ന് ആ ചേച്ചി എന്നെ നോക്കി അക്ഷയയോട് ചോദിച്ചു. "അത് എന്റെ.."അക്ഷയ് എന്റെ മുഖത്തേക്ക് നോക്കി തന്നെ പറഞ്ഞു..ബാക്കി കേൾക്കാൻ ഞാനും കാതോർത്തു.അക്ഷയ് എന്നെ തന്നെ നോക്കി നിലക്കായിരുന്നു.ഞാനും ഇമചിമ്മാതെ അക്ഷയയെ നോക്കി.. "ദൈവമേ..നിന്റെ മംഗല്യവും കഴിഞ്ഞോ ടാ.."എന്റെ കഴുത്തില് കിടക്കുന്ന താലി കണ്ടുകൊണ്ട് ചേച്ചി ചോദിച്ചു..അക്ഷയ് അവർക്ക് ഒന്ന് ഇളിച്ചുകൊടുത്തു.. "ഞാൻ ഇപ്പോ വരവേ.."പെട്ടന്ന് ഫോൺ റിങ് ചെയ്തപ്പോൾ അക്ഷയ അവരെ നോക്കികൊണ്ട് പറഞ്ഞു..മാറിനിൽക്കുന്നത് മുമ്പ് അവന് ഒന്ന് മീനുവിനെ നോക്കി..മീനു അപ്പൊ തലയാട്ടി... "മോളുടെ പേര് എന്താ.." "മീനാക്ഷി..അല്ല..മീനു എന്ന് വിളിച്ചാൽ മതി.."അവരുടെ തോളിൽ കൈ വെച്ചുകൊണ്ട് ഉത്സാഹത്തോടെ മീനു പറഞ്ഞു.പെട്ടന്ന് അടുപ്പം കാണിച്ചതുകൊണ്ട് എന്തോ അവർ അവളെ അത്ഭുതത്തോടെ നോക്കുന്നുണ്ട്.. "അല്ല ചേച്ചിയുടെ പേര്.." "തങ്കമണി.."നേർത്ത ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു..

"ഐ വിൽ കാൾ യൂ തങ്കു.."അവരുടെ കവിളിൽ പിച്ചികൊണ്ട് മീനു പറഞ്ഞു..അത് കേട്ട് അവർ ഒന്ന് ചിരിച്ചു.. "അല്ല മിങ്കു അങ്കിൾ.." തങ്കമണിയുടെ ഭർത്താവിനെ നോക്കികൊണ്ട് അവൾ വിളിച്ചു.. "അയ്യോ മോളെ എന്റെ പേര് രാജൻ എന്ന് ആ ...." അവർ പറയുന്നതിന് മുമ്പു തന്നെ മീനു അവരുടെ നേരെ കൈ ഉയർത്തി.എന്നിട്ട് അയാളുടെ മുന്നിൽ നിന്നു.കൈ രണ്ടും അരയിൽ വെച്ചു നിന്നതിന് ശേഷം മീനു പറഞ്ഞു.. "സീ മിസ്റ്റർ...താങ്കൾ എന്ത് പറഞ്ഞാലും ശെരി..ഐ വിൽ കാൾ യൂ ഒൺലി മിങ്കു..ഓക്കേ..?!!!!🤨🤨" അയാളുടെ നേരെ പുരികം ഉയർത്തികൊണ്ട് മീനു പറഞ്ഞു.. "ഉവ്വേ.."പുഞ്ചിരിയോടെ തന്നെ അയാൾ പറഞ്ഞു.. അമ്മയോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന അക്ഷയ് മാറി നിന്ന് അവളുടെ കാട്ടിക്കൂട്ടലും സാധുക്കളായി അവരോടുള്ള കുറുമ്പും ഒക്കെ കാണുവായിരുന്നു.പണ്ട് ഇതേ സ്ഥലത്തു ഇതേ ആളുകളായി തന്റെ ശാലുവിന്റെ സംസാരം ഒരുനിമിഷം അവന് ഓർത്തു പോയി.. അവളെ വല്ലാണ്ട് മിസ്സ് ചെയ്യുന്നത് പോലെ അവന് ആ നിമിഷം തോന്നി പോയി..

അവന് ഫോൺ വെച്ചു മുറ്റത്തു നിന്ന് കുറച്ച അങ്ങോട്ടുള്ള ഇടവഴിയിലൂടെ നടന്നു..കുറച്ച നടന്ന കഴിഞ്ഞപ്പോൾ ഒരു കുഴിമാടതിന് മുന്നിൽ അവന് നിന്നു. മുട്ട്കുത്തി അവന് അവിടെ ഇരുന്നു.. "ശാലു...ടാ.. ഉറങ്ങുവാണോ ടാ..നീ കാണുന്നില്ലേ അവള് താ എന്റെ പൊണ്ടാട്ടി..തെയ് നിന്റെ സ്ഥാനത് നിന്നുകൊണ്ട് നല്ലോണം വിലസുന്നുണ്ട്..ഹും..😄 നീ ഇപ്പൊ ഇവിടെ ഉണ്ടേൽ അവളെ വലിച്ചു ഭിത്തിയിൽ ഒട്ടിച്ചേനെ.. ഡേയ്..അച്ഛന് എത്തി ഓസ്ട്രേലിയയിൽ നിന്ന്..നിന്റെ ഹിറ്റ്ലർ ഡോക്ടർ അല്ലായിരുന്നു പാപ്പാ.. ടി........" മണ്ണിലേക്ക് നോക്കിക്കൊണ്ട് കൊച്ചു കുട്ടിയുടെ നിഷ്കളങ്കയിൽ അക്ഷയ് ഓരോന്ന് പറയാൻ തുടങ്ങി. ❇️❇️❇️❇️❇️❇️❇️ "അല്ല..മിസ്റ്റർ മിങ്കു..ഇവിടെ എന്താ ആരും ഇല്ലേ..ആൾതാമസം ഇല്ലാത്ത പ്രേദേശം പോലെ ഉണ്ടല്ലോ.."സംസാരത്തിന്റെ ഇടയിൽ മീനു ചോദിച്ചു.. "ഹാ..4 മാസം മുമ്പ് ആയിരുന്നു രാജേന്ദ്രൻ തമ്പ്രാൻ ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടത്..അവർ പോയതോടെ അവരുടെ ഭാര്യക്ക് സമാനില തെറ്റി..

മോളും(ശാലിനി)ഭർത്താവായും മരിച്ചതിലുള്ള അഗാധത.. രണ്ട് മാസം മുമ്പ് ശേഖരൻ തമ്പ്രാന്റെ ബിസിനസ് പൊളിഞ്ഞു..അതോടെ കടം കേറി പുള്ളി നാടു വിട്ടു..ആത്‍മഹത്യ ചെയ്ത എന്നോ വേറെ നാട്ടിൽ തെണ്ടി തിരിഞ്ഞ നടക്കണ എന്നോ നാട്ടുകാര് പറയുന്നുണ്ട്.. ഇളയതമ്പ്രാന്റെ(ശേഖരൻ)ഒളിച്ചോട്ടതോടെ കടകാരുടെ ശല്യം കൂടി അയാളുടെ ഭാര്യയും ഇവിടെ നിന്ന് പോയി..ഇപ്പൊ ഇവിടെ ആരും ഇല്ല..ഒരു മരണവീട് പോലെയാ ഇപ്പൊ ഇത്‌.."രാജന്റെ വാക്കുകൾ കേട്ട് ശെരിക്കും മീനു ഞെട്ടി...ശേഖരന്റെ ഒളിച്ചോട്ടവും രാജേന്ദ്രന്റെ മരണവും എല്ലാം അവൾക്ക് ഊഹിക്കാവുന്നതേ ഉള്ളായിരുന്നു അതിന്റെ പിന്നിൽ ഒക്കെ ആരാ എന്ന്... "ഹും..വൃന്ദാവനം തറവാട് ഒക്കെ എന്നോ മരിച്ചതാ മോളെ..നമ്മുടെ ലക്ഷ്മി കൊച്ചിന്റെ മരണത്തോടെ..എല്ലാം.."തോളിൽ കിടക്കുന്ന തോർത്തിൽ മുഖം തോർത്തികൊണ്ട് അയാൾ പറഞ്ഞു.അത് കേട്ട് അറിയാതെ മീനുവിന്റെ കണ്ണും നിറഞ്ഞു..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story