സിന്ദൂരം: ഭാഗം 31

sindooram

നിഹാ ജുമാന

സന്ധ്യയോട് അടുപ്പിച്ചു അവർ അവിടെ നിന്ന് ഇറങ്ങി.കാറിൽ യാത്ര തുടർന്നു..അവരുടെ ഇടയിൽ മൗനം താളം തട്ടിയിരുന്നു.അതിനെ ബേധിക്കാൻ രണ്ടാളും തയ്യാറായില്ല.. 🎶Paakatha enna paakatha Kuthum paarvaiyaala enna paakatha Pogatha thalli pogatha🎶🎶 Enna vittu vittu thalli thalli pogatha..🎶🎶🎶 🎶Paakatha enna paakatha Kuthum paarvaiyaala enna paakatha🎶 Pogatha thalli pogathaEnna vittu vittu thalli thalli pogatha🎶🎶🎶 🎶Vena venanu naan irunthen Neethanae ennae izhuthuvitta Podi pod nu naan thoratha Vambula neethaanae maativitta🎶🎶 അവളെ ഒന്ന് നോക്കിയതിന് ശേഷം അവന് പാട്ടു കേട്ട് ഡ്രൈവ് ചെയ്തു.അവനെ നോക്കാതെ പുറത്തെ കാഴ്ച്ച നോക്കിയിരുന്നു മീനു.ഉള്ളിൽ തന്റെ പ്രേതികാരദാഹം എവിടെയോ ദേഹിച്ചപോലെ അവൾക്ക് തോന്നി.താൻ ചെയ്യേണ്ടേ പ്രതികാരം അത് അക്ഷയ് ചെയ്ത എന്ന് അറിഞ്ഞ ചെറിയോരു ദേഷ്യം ഉള്ളിൽ ഉണ്ടെങ്കിലും ലക്ഷ്യം ഇവിടെ പൂർണമായല്ലോ എന്ന് ഒരു ആശ്വാസവും അവളിൽ ഉണ്ടായിരുന്നു.അവിടെ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അവള് അരുണേട്ടൻ(അമ്മയുടെ അനിയൻ..

മീനുവിനെ വളർത്തിയ അവളുടെ ഏട്ടൻ..മറന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു)നെ എല്ലാം വിളിച്ചു പറഞ്ഞിരുന്നു. അരുൺയേട്ടൻ കാര്യമായി ഒന്നും അവളോട് പറഞ്ഞില്ല.അങ്ങനെ എല്ലാം അവസാനിച്ചുല്ലോ എന്ന് പറഞ്ഞു ദൈവത്തെ സ്മരിക്ക മാത്രമേ ചെയ്തോളു.അതുകൊണ്ട് തന്നെ മീനുവും കാര്യം മറന്നു..ഇനി അരുണേട്ടനെ വിളിക്കണ്ട ആ സിം പൊട്ടിച്ചു കളയാൻ അവളോട് പറഞ്ഞു..ഇനി നല്ലൊരു ജീവിതം എനിക്കും ജീവിക്കണം..പകയും അഭിനയവും ഒന്നും ഇനി ഇല്ല..എന്നൊരു വാശിയിൽ അവള് പുറത്തെ കാഴ്ചകൾ നോക്കി നിന്നു.. താൻ വൃന്ദാവനത്തിൽയാണ് എന്ന് അറിയാത്തവരോട്..അവിടെ നിന്ന് ഇറങ്ങിയപ്പോൾ 'ഞാനും ഇവിടെത്തെ കുട്ടി തന്നെയാ'എന്ന് പറഞ്ഞു തങ്കുവിനോടും മിങ്കുവിനോടും കണ്ണിറുക്കി കാണിച്ചത് കണ്ട് അവരുടെ വായയും പൊളിച്ചുള്ള മുഖം ആലോചിച്ചു അവളുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു.. "എന്താണ് പൊണ്ടാട്ടി..ഒറ്റക്ക് ആലോചിച്ചു ചിരിക്കുന്നത്...ഹേ..?!"ഡ്രൈവ് ചെയ്യുന്നതിന് ഇടക്ക് അവന് ചോദിച്ചു.

അത് കേട്ടപ്പോൾ മീനു അവന് ഒന്ന് ഇളിച്ചുകൊടുത്തു.. ഈ കിളവൻ എപ്പോഴും എന്നെനോക്കി നിക്കൽ ആണോ പണി..നേരെ നോക്കി വണ്ടി ഓടിച്ചോടെ..🤒 "നിനക്ക് ന്തേലും കഴിക്കാൻ വേണോ.."ഒരു റെസ്റ്റോറന്റ്ന്റെ മുന്നിൽ കാർ സ്ലോ ആക്കിയിട്ട് അക്ഷയ് ചോദിച്ചു.മീനു വയർ ഒന്ന് തടവി..മ്മ്മ്മ്..കോഴി കൂവുന്നുണ്ട്.. "മ്മ്..."അവള് വേണം എന്ന് മട്ടിൽ തലയാട്ടി.. അക്ഷയ് കാർ അവിടെ പാർക്ക് ചെയ്തു.മീനുവും കാറിൽ നിന്ന് ഇറങ്ങി.രാത്രി ആയത്കൊണ്ട് തന്നെ ആ റെസ്റ്റോറന്റ് കാണാൻ നല്ല ഭംഗിയിരുന്നു.ഇരുട്ടിൽ ലൈറ്റ്സ് എല്ലാം കത്തി കുറച്ചു കസ്റ്റമേഴ്സ് മാത്രം ഉള്ള ഷോപ്..ഒട്ടുമിക്ക ക്യാപിൽസ് മാത്രം ക്യാൻഡിലെ ലൈറ്റ് ഡിന്നറിന് വന്നവർ.. അവിടെത്തെ ഡെക്കറേഷനും ഷോപ്പിന്റെ ഭംഗിയും എല്ലാം അവള് നോക്കി കണ്ടു.. അവള് കാൽ തട്ടി വീഴാൻ പോയതും അക്ഷയ് പെട്ടന്ന് അവളുടെ കൈ പിടിച്ചു.അവള് നെഞ്ചിൽ കൈ വെച്ചു..ഹൊ ഭാഗ്യം..ഇപ്പൊ വീണ് നാണംകെട്ടെനെ..!.അവള് അക്ഷയയെ നോക്കി ഇളിച്ചു..അവന് അവളെ നോക്കി പേടിപ്പിച്ചു..

"അട്ടത് നോക്കി നടക്കാതെ താഴെ നോക്കി നടക്കടി..."അവളുടെ കൈയിൽ മുറുകെ പിടിച്ചു നടക്കുമ്പോൾ അക്ഷയ് പറഞ്ഞു.. "ഇഇഇ.."അവള് ഒന്ന് ഇളിച്ചു.അവന് രൂക്ഷമമായി ഒരു നോട്ടം എറിഞ്ഞപ്പോൾ ആ ഇളിയും പോയി.. ഹൊ ജാഡ..😒 മീനുവിനേയും കൊണ്ട് അക്ഷയ് ഒരു ടേബിളിൽ പോയി ഇരുന്നു.അവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം അവർ രണ്ടുപേരും വീട്ടിലേക്ക് വിട്ടു.. പുലർച്ച മൂന്ന്മണി ആയിരുന്നു അവർ വീട്ടിൽ എത്തിയത്.ക്ഷീണം കാരണം അവർ വേഗം മുറിയിലോട്ട് പോയി.ഡ്രസ്സ് പോലും മാറാതെ അവർ രണ്ടുപേരും ബെഡിലേക്ക് മറിഞ്ഞു. ക്ഷീണംകൊണ്ട് പെട്ടന്ന് തന്നെ ഉറങ്ങിയിരുന്നു. ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️ ദിവസങ്ങൾ ശടപടെ എന്ന് പറഞ്ഞ പോയി.അക്ഷയയുടെ അച്ഛന് വന്നതോടെ വീട് ഒന്നാകെ മാറിയിരുന്നു.അടുക്കും ചിട്ടയും അദ്ദേഹത്തിന് മസ്റ്റ് ആയിരുന്നു.

ആരാണ് എന്ന് ഒന്നും ഇല്ലാതെ അദ്ദേഹം എല്ലാവരോടും ചൂടാവുമായിരുന്നു.അക്ഷയ്ക്കും അച്ഛന്റെ അതെ സൗഭാവം തന്നെയാണ് എന്ന് അവള് മനസ്സിൽ ഓർത്തു. ലെച്ചുവിനെ വിളിച്ചപ്പോൾ അവിടെ ഭയങ്കര രസമാണ്..ഹരിയുടെ അച്ഛന് ഭയങ്കര കമ്പനിയാണ് എന്ന് ലെച്ചു വിളിച്ചു പറഞ്ഞപ്പോൾ മീനുവിന് കുശുമ്പായി. അടുക്കും ചിട്ടയും ഒട്ടും ഇല്ലാത്തത്കൊണ്ട് തന്നെ മീനുവിന് എപ്പോഴും വഴക്ക് കേൾക്കുമായിരുന്നു... രാത്രിയിൽ മുറിയിൽ എത്തിയാൽ അച്ഛനെ പ്രാകൽ ആയിരുന്നു മീനുവിനെ സ്ഥിരം പണി.ശാലുവും ഇങ്ങനെ തന്നെയായിരുന്നു..ദേഷ്യത്തോടെ അവള് ഹിറ്റ്ലർ പാപ്പാ എന്ന് വിളിച്ചു പിണങ്ങി പോകുന്നത് ഓർത്തു ഒരേസമയം ചിരിയും വിഷമവും അവന് വന്നു. ഓർമകൾക്കെ അങ്ങനെ സാധിക്കു..ഒരേ സമയം മനുഷ്യരെ ചിരിപ്പിക്കാനും കരയിപ്പിക്കാനും അതിന് കഴിവുണ്ട്.. ❇️❇️❇️❇️❇️❇️❇️❇️

"ഇനി ഞാൻ ഡ്രെസ്സിൽ അഴുക്ക് ആകില്ല....ഒന്നേ... ഇനി ഞാൻ ഡ്രെസ്സിൽ അഴുക്ക് ആകില്ല..രണ്ടേ.. ഇനി ഞാൻ ഡ്രെസ്സിൽ അഴുക്ക് ആകില്ല..മൂന്നേ.. ഇനി ഞാൻ ഡ്രെസ്സിൽ അഴുക്ക് ആകില്ല..നാലേ.. ഇനി ഞാൻ ഡ്രെസ്സിൽ അഴുക്ക് ആകില്ല..അഞ്ചേ.. ഇനി ഞാൻ ഡ്രെസ്സിൽ അഴുക്ക് ആകില്ല..ആറെ ഇനി ഞാൻ ഡ്രെസ്സിൽ അഴുക്ക് ആകില്ല..ഏഴ്.. ഇനി ഞാൻ ഡ്രെസ്സിൽ അഴുക്ക് ആകില്ല...എട്ട്.."കൈയിൽ പേനും ബുക്കും പിടിച്ചു സോഫയിൽ കാൽ ചമ്രം അടിഞ്ഞ ഇരുന്നുകൊണ്ട് മീനു ഉറക്കെ പറഞ്ഞുകൊണ്ട് എഴുതുന്നത് കേട്ട് കണ്ണ് അടച്ചുകിടക്കുന്ന അക്ഷയ് കണ്ണ് തുറന്ന് അവളെ സൂക്ഷിച്ചു നോക്കി.. "എന്താടി..?!" ഉറക്കം അലാസ്‌പെട്ട ദേഷ്യത്തിൽ അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് അക്ഷയ ചോദിച്ചു. "ആ..യെ..ശു.."അവനെ നോക്കി പേടിപ്പിച്ചു ചുണ്ടിൽ വിരൽ വെച്ച മിണ്ടരുത് എന്ന് അവള് കാണിച്ചു.അക്ഷയ് കിളി പോയി അവളെ നോക്കി നിന്നു..

"ഇനി ഞാൻ ഡ്രെസ്സിൽ അഴുക്ക് ആകില്ല..ഒമ്പത്.. ഇനി ഞാൻ ഡ്രെസ്സിൽ അഴുക്ക് ആകില്ല..ഹേയ്..പത്ത..ഹാവു അങ്ങനെ പത്ത തവണം എഴുതി.."ഒരു ദീർഖശ്വാസം എടുത്ത വിട്ടതിന് ശേഷം മീനു പറഞ്ഞു.. ഹാ ബെസ്റ്..!!ഡ്രെസ്സിൽ ചളി ആക്കിയതിന് അച്ഛന് കൊടുത്ത പണിഷ്മെന്റ് ആണല്ലേ..😂😂അവളോട് ഞാൻ ഒരു ആയിരം വട്ടം പറഞ്ഞതാ..അച്ഛന് ഇഷ്ടല്ല..കുട്ടന്റേയും ചിന്നുന്റെയും കൂടെ കളിക്കാൻ പോണ്ട എന്ന്... എന്തായാലും നന്നായി...!! മീനു ബുക്ക് എടുത്ത വെച്ചതിന് ശേഷം ബെഡിൽ ഇരുന്നു.പുതപ്പു മൂടികിടന്നു. "ഹലോ മാഡം.."അവളെ തോണ്ടി അക്ഷയ് വിളിച്ചു.ചെറുതായിട്ട് ഒന്ന് മൂള മാത്രം അവള് ചെയ്തു.. "നീ ബ്രെഷ് ചെയ്തോ..?!" "ഹും.." "അയ്യടി കള്ളി..പോയി പല്ലുതെക്കെടി.." "നാളെ രാവിലെ.." "ഞാൻ പാപ്പയെ വിളിക്കണോ..?!"അത് കേട്ടതും മീനു ചാടിഎഴുന്നേറ്റു.അത് കണ്ട് അക്ഷയക്ക് ചിരി പൊട്ടി.

"ഹൊ..കൊക്കാച്ചി വരുന്നു എന്ന് പറഞ്ഞപോലെ..ഇത്‌ എന്ത് കഷ്ടാ..രാവിലെയും തെക്കേണം രാത്രിയും തേക്കണം..ഞാൻ എന്താ ബാബു മേസ്ത്രിയോ..ഹും.." പിന്നെയും എന്തക്കോ പിറുപിറുത്തുകോണ്ട് മീനു ബ്രെഷ് ചെയ്യാൻ പോയി.. അക്ഷയ് അത് കണ്ട് പൊട്ടിചിരിച്ചു... പിന്നീടുള്ള ദിവസങ്ങളിലും ഇത്‌ സ്ഥിരം ആയിരുന്നു.പക്ഷെ വഴുകാതെ അവള് അച്ഛനോട് അടുത്ത.അവളുടെ വായാടിത്തരം അക്ഷയയുടെ അച്ഛന് ഏറെ ഇഷ്ടായി..അവള് പപ്പയുടെ കാന്താരിയായി..🥰 മുത്തശ്ശിയുടെ വയ്യായിക മാറിയെങ്കിലും അക്ഷയ്യുടെ അച്ഛന് അവരെ എങ്ങോട്ടും വിട്ടില്ല.അവർ എല്ലാവരും ഒരുമിച്ച് കൗസ്തുഭത്തിൽ തങ്ങി...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story