സിന്ദൂരം: ഭാഗം 32 || അവസാനിച്ചു

sindooram

നിഹാ ജുമാന

മാസങ്ങൾക്ക് അപ്പുറം.... മീനുവിന്റെയും അക്ഷയയുടെയും ഇടയിലെ അകൽച്ച പതിയെ മാറാൻ തുടങ്ങിയിരുന്നു... മീനു അത് മാറ്റിയെന്ന് തന്നെ വേണം പറയാൻ. "മീനു....❣️"ഹോസ്പിറ്റലിൽ നിന്ന് വന്ന് ഉടൻ ആ വിളി പതിവ് ആയിരുന്നു.അതുകൊണ്ട് തന്നെ കോളേജിലുള്ള വർക്ക് ഒക്കെ ആദ്യം തന്നെ തീർത്തിയതിന് ശേഷം മീനു അവന്റെ വരവിന് കാത്തു നിലക്കായിരുന്നു. "മ്മ്..പറ ഇന്ന് എന്തക്കെണ്ട്..?!"ഫ്രഷ് ആയി വന്ന് ഉടൻ അവളുടെ മുന്നിൽ ഇരുന്ന്കൊണ്ട് അക്ഷയ് ചോദിച്ചു.കോളേജിൽ നടന്ന എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ അക്ഷയയോട് അവള് പറയും..അത് സ്ഥിരം ആയിരുന്നു..അവള് പറയുന്നത് കൗതുകത്തോടെ നോക്കി നിൽക്കും അക്ഷയ്.. ഇതേസമയം മറ്റൊരിടത്തു.. "ടി..പതുക്കെ നടക്കടി...."പ്രെഗ്നൻസി ടെസ്റ്റിൽ രണ്ട് വര കണ്ട് നാൾ തൊട്ടേ ഹരി ഇങ്ങനെ ആയിരുന്നു.അവളെ നിൽക്കാനോ ഇരിക്കാനോ ഒക്കെ ശ്രേദ്ധയിൽ ആയിരുന്നു അവന് നോക്കി ചെയ്യുന്നത്. "ചോക്കോബാർ.."മംഗോബാർ രണ്ട് കൈയിലുള്ളതും തിന്ന് കഴിഞ്ഞില്ല അപ്പോഴൊക്കും അവള് അടുത്ത ഓർഡർ കൊടുത്ത.അത് കേട്ട് ഹരി അവളെ നോക്കി നാവ്‌ കടിച്ചു...

"ഇതും കൂടി കൂട്ടി പതിനാലാമാത്തെയാണ്..എന്റെ കൊച്ചായി പോയി നിന്റെ വയറിൽ..അല്ലെങ്കിൽ ണ്ടല്ലോ..."പല്ലുകടിച്ചുകൊണ്ട് ഹരി പറഞ്ഞു ഒരു ലോഡ് പുച്ഛം വാരി വിതറികൊണ്ട് ലെച്ചുവും. എല്ലാം തന്റെ വിധിയെന്ന് സ്വയം പറഞ്ഞുകൊണ്ട് അവള് തിന്നുന്നത് താടക്ക് കൈകൊടുത്ത ഹരി നോക്കി നിന്നു. ________ ലെച്ചുവിനെ മൂന്നാം മാസം ആയപ്പോൾ ബെഡ് റസ്റ്റ് പറഞ്ഞു.അപ്പൊ തൊട്ട് ഹരിക്ക് പണിയായി.അവളെ നോക്കുന്നത് ഒക്കെ അവനായി.മീനുവിനാണെൽ കോളേജിൽ പോകാനുള്ള കൂട്ടും ഇല്ലാതായി. ഒരുദിവസം ഒട്ടും വയ്യായിക തോന്നി മീനുവിനെ കോളേജിൽ നിന്ന് പിക്ക് ചെയ്യാൻ അക്ഷയ് പോയി. "എന്താ മിസ്സ്..എന്താണ് പ്രോബ്ലം.."വെപ്രാളത്തോടെ അക്ഷയ് വന്ന് ചോദിച്ചു... "ഏയ്..നോ..ഡോണ്ട് വെറി..ഷീ ഈസ് ആൾ റൈറ്റ് നൗ..ചെറിയഒരു തലകറക്കം..ഐ തിങ്ക് ശീ ഈസ് കേറിങ്..ഒന്ന് ഡോക്ടർ കാണിച്ചെക്ക്.."വെപ്രാളം നിറഞ്ഞ ആ മുഖം പതിയ പുഞ്ചിരി വിരിഞ്ഞു..

കോളേജസ്റ്റുഡന്റസ്ന്റെ മുന്നിൽ വെച്ചായിരുന്നു മിസ്സ് അത് പറഞ്ഞത്.മീനുവിന് അത് കേട്ട് ചെറിയൊരു നാണകേട് തോന്നി. തന്നെ ചുറ്റിവലിഞ്ഞ അക്ഷയയുടെ കൈയിൽ അവള് പതുക്കെ നുള്ളി എന്നിട്ട് കൂർപ്പിച്ചു നോക്കി.അക്ഷയ് അവളെ സിന്ദൂരം💓അണിഞ്ഞ നെറ്റിയിൽ ചുണ്ടമർത്തി..ചെറിയൊരു നനവ് അവളുടെ കണ്ണിൽ പടർന്നപ്പോൾ അവള് അറിഞ്ഞു. അക്ഷയയോട് കൈകൾ കോർത്ത അവള് ആ കോളേജ് പടികൾ ഇറങ്ങി.പരസ്പരം പുഞ്ചിരിച്ചുകൊണ്ട് ഉള്ളിലെ സന്ദോഷം കൈകളിൽ മുറുക്കെ പിടിച്ചുകൊണ്ട് അറിയിച്ചുകൊണ്ട് അവർ കാറിലേക്ക് കേറി.. കോളേജ് വരാന്തയിൽ ഇതെല്ലാം കണ്ട് നിന്ന് ചെറിയൊരു പുഞ്ചിരിയിൽ മഹി നടന്നു നീങ്ങി...ഉള്ളിൽ എവിടെയോ പറയാൻ ബാക്കി വെച്ചു ഒരു പ്രണയം മൂടിക്കൊണ്ട്.. _________

നാളുകൾക്ക് ശേഷം.. "അച്ചു..തെ മോള് എഴുന്നേറ്റു..കരച്ചിൽ നിർത്തുന്നില്ല.. നീ ഒന്ന് എടുത്തടെ അവളെ.." അമ്മയുടെ വാക്ക് കണ്ടപ്പോൾ ആണ് അക്ഷയ് കുളിച്ച ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നത്.അപ്പോൾ തന്നെ അവന് കുഞ്ഞിനെ വാങ്ങി.അവനെ കണ്ടതും.ആ ഉണ്ടകവിളുകൾ പുഞ്ചിരിച്ചു. "അച്ഛേടെ വാവേ..." "ന്തോ..."കൈ രണ്ടും കോട്ടികൊണ്ട് കുഞ്ഞു പല്ലുകൾ കാട്ടി അവള് പറഞ്ഞു.. മീനാക്ഷിയുടെ അതെ പതിപ്പ് തന്നെയായിരുന്നു അവള്.. രക്ഷാ ശാലിനി..ശാലുട്ടി എന്ന് വിളിക്കും..അക്ഷയ് എന്ന് വെച്ചാ കൊച്ചിന് ജീവനാണ്..ഒരു വയസ്സ് തികഞ്ഞിട്ടേ ഉള്ളു.വികൃതിക്ക് ഒന്നും ഒട്ടും കുറവില്ല.എപ്പോഴും അച്ഛന് തന്നെ വേണം.ഒരു ഡാഡ്സ് ഗേൾ ആണ്.. ഇവളെക്കാൾ നാല് മാസത്തിന് മുതിർന്നതാണ് തുമ്പിയും കിച്ചുവും..ഹരിയുടെയും ലെച്ചുവിന്റെയും മോളും മോനും..ഇരട്ടകുട്ടികളുടെ അച്ഛനും അമ്മയും ആണ് ഇവർ ഇപ്പൊ.രണ്ടിനെയും നയിക്കാൻ ഒരുപാട് കഷ്ടപെടുന്നുണ്ട് രണ്ടാളും.. കിച്ചുവും ശ്രീയും ആദ്യം കുട്ടികൾ ഒന്നും പെട്ടന്ന് വേണ്ടാ എന്ന് ആയിരുന്നു തീരുമാനിച്ചത്..

അവരുടെ കല്യാണത്തോട് ഒപ്പം ഐഷുവിന്റെയും ഭദ്രന്റെയും കൂടി നടന്നതോടെ അവർ എല്ലാവരും ഇപ്പൊ ഒരുമിച്ച് അമേരിക്കയിലാണ്.. പ്രേമിച്ച കെട്ടിയ കിച്ചുവിന്റെയും ശ്രീയുടെയുക്കാൾ മുമ്പ് തന്നെ ഭദ്രനും ഐഷുവും ഗോൾ അടിച്ചു..ആമിമോള്..അവരുടെ കൊച്ച..ഐഷുവിന് വിശേഷം ഉണ്ട് എന്ന് അറിഞ്ഞാൽ പിന്നെ കിച്ചുവും ശ്രീയും വെറുതെ ഇരിക്കോ..അധ്വാനത്തിന്റെ ഫലമായി ശ്രീയും ഇപ്പൊ പ്രെഗ്നന്റ് ആണ്..❣️ എല്ലാവരുടെയും കാര്യം പറഞ്ഞ പറഞ്ഞ..ഞാൻ ഒരാളെ വിട്ട് പോയി..എന്റെ മീനു..😍 എവിടെയും പോയിട്ടില്ല ട്ടോ..ആൾ റെസ്റ്റിലാണ്..എന്റെ കുഞ്ഞ ഉണ്ണിക്കണ്ണൻ ഉദരത്തിൽ ഉണ്ട്..(ഞങ്ങൾ ഇച്ചിരി ഫാസ്റ്റാ..🙈)അവന് വേണ്ടി കാത്തിരിപ്പിലാണ്..മീനുവിന്റെ ബോഡി വീക്ക് ആണ്..അപ്പൊ ശാലു മോളെ ഇപ്പൊ നോക്കുന്നത് ഒക്കെ ഞാൻ തന്നെയാ... ഒന്നും വരുത്താതെ അവന് ഇങ്ങോട്ട വരട്ടെ ലെ..എന്ന് ദൈവത്തോട് പ്രാർത്ഥിക്കണേ എല്ലാവരും.. എന്നാ ഞങ്ങൾ ഇപ്പൊ പോയി ട്ടോ... ശുഭം..💞

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story