സിന്ദൂരം: ഭാഗം 4

sindooram

നിഹാ ജുമാന

ദേവിയെ..പണി പാളിയോ...!! മീനാക്ഷി മനസിൽ പറഞ്ഞു.. അക്ഷയ് മുഷ്ടിചുരുട്ടി അവളുടെ അടുത്തേക്ക് പാഞ്ഞുവന്നു..മീനു പേടിച്ചുകൊണ്ട് ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു... അക്ഷയ് ഓടി വന്ന് അവളുടെ കഴുത്തിന് പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി ഉയർത്തി..ശ്വാസം എടുക്കാൻ വേണ്ടി മീനു പ്രയാസപ്പെട്ടു... അവള് ആവുന്ന വീതം അവനെ തള്ളി മാറ്റാൻ ശ്രേമിച്ചു പക്ഷെ അവന്റെ കൈ കരുത്തിന്റെ മേൽ അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആ സമയം അക്ഷയയുടെ ഉള്ളിലെ ചെകുത്താൻ ആയിരുന്നു....ചെകുത്താൻ!!! 🔹🔸🔹🔸🔹🔸🔹 "കാലാമാട..വിട് എടാ..പട്ടി..."കഴുത്തില് പിടിച്ചുകൊണ്ട് മീനാക്ഷി കാറിപൊളിച്ചു..അവളുടെ അലർച്ച കേട്ടിട്ട് അപ്പുറത്തെ സീറ്റിൽ കിടന്ന് ഉറങ്ങുന്ന അക്ഷയ് ഞെട്ടി എഴുന്നേറ്റു... "മീനു..മീനു..ഡീ പോത്തേ എന്താടി.."കണ്ണുമടച്ചു സീറ്റിൽ ചാരി ഇരുന്ന് കഴുത്തില് പിടിച്ചു കരയുന്ന അവളെ പിടിച്ചു കുലുക്കി കൊണ്ട് അക്ഷയ് ചോദിച്ചു.... അവളുടെ കോക്രി കണ്ട് അക്ഷയക്ക് ചിരി പൊട്ടി..പക്ഷെ.. പിന്നെ അവളിൽ നിന്ന് വന്ന് പേര് കേട്ട് അക്ഷയ ഞെട്ടി..

"ശാലിനി!!!..." ആ പേര് കേട്ടതും അവന്റെ ഉള്ള് ഭൂതകാലത്തേക്ക് ചേക്കേറി..മീനു..ഇവൾക്ക് എങ്ങനെ അറിയാം..!!! അവന്റെ ഉള്ള് ആകെ കലങ്ങി മറിഞ്ഞു..കൈ തലയുടെ മുകളിൽ വെച്ചു അമർത്തികൊണ്ട് ഇരുകണ്ണുകളും അടച്ചു പിടിച്ചിരുന്നു അവന്.. മീനാക്ഷി വീണ്ടും ഉറക്കത്തിൽ ഓരോന്ന് പറയാൻ തുടങ്ങി... അമ്മയുടെ നിർബന്ധപ്രകാരം ഹണിമൂൺ ട്രിപ്പിന് വന്നതായിരുന്നു... ആദ്യം ശിവക്ഷേത്രത്തിലേക്ക് പോണം..അവിടെ ചെന്നിട്ട് ശിവനെ തൊഴുത്തിട്ടേ വേറെ എവിടേക്കെങ്കിലും പോകാവൂ എന്ന് അമ്മയുടെ നിർബന്ധം കൊണ്ട് അമ്പലത്തിലേക്ക്ക് പോകുവാണ് ഇരുവരും.. ഹണിമൂൺ ട്രിപ്പ് എന്ന് കേട്ടതും അക്ഷയയുടെ ബെസ്റ്ഫ്രണ്ട്‌..ഹരിയും വന്നു..കൂടെ പുള്ളിക്കാരന്റെ വൈഫും..ലച്ചു(ലക്ഷ്മി) ഇപ്പൊ നാല് പേരും കാറിൽ കിടന്ന് ഉറങ്ങുവാണ്...അമ്പലത്തിൽ തൊഴുത്തിന്റെ ക്ഷീണം.. ലച്ചുവും മീനുവും നേരത്തെ പരിചയമുള്ളവരാണ്..രണ്ടുപേരും ഒരേ നാട്ടുകാരാണ് എന്ന് ചുരുക്കം... അതുകൊണ്ട് തന്നെ കാറിൽ നിന്ന് അവൾക്ക് ബോർ അടിച്ചില്ല..

രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടു നല്ല കത്തിയായിരുന്നു.. അമ്പലത്തിൽ കേറി തൊഴുതതിന് ശേഷം കാർ സൈഡ് ആക്കി ഒരു സ്ഥലത്തു അവർ എല്ലാവരും ഉറങ്ങാൻ തീരുമാനിച്ചു... കുറച്ചു നേരം ഡ്രൈവറും ഉറങ്ങി എഴുന്നേറ്റു അയാൾ കാർ എടുക്കാൻ തുടങ്ങി... ബാക്കിയെല്ലാവരും ഉറക്കം തന്നെയായിരുന്നു.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "ഡി..എഴുന്നേൽക്ക്.." ആരുടെ കുലുക്കംകൊണ്ടാണ് ഞാൻ എഴുന്നേറ്റത്... അയ്യോ..അപ്പൊ ഞാൻ ചത്തില്ലേ..എന്നെ കാലൻ കൊന്നില്ലേ.. എഴുന്നേറ്റ് ഉടനെ തന്നെ മേൽ ഒന്നാകെ നോക്കിയിട്ട് അവള് അവളോട് തന്നെ സ്വയം ചോദിച്ചു...അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് പുറകിലത്തെ സീറ്റിൽ ഇരുന്ന് പാതി ഉറങ്ങി പാതി കണ്ണ് തുറന്ന്കൊണ്ട് ലച്ചു മീനുവിന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു.. "മിണ്ടാതെ ഉറങ്ങേടി.." എന്നും പറഞ്ഞു ലച്ചു പഴയ പോലെ തന്നെ കണ്ണുമടച്ചു ഹരിയുടെ മേലെ ചാരി കിടന്ന് ഉറങ്ങി... സ്വപ്നയിരുന്നല്ലോ!!!..ദേവി..നീ കാത്തു...{മനസ്സ്} ഒരു വളിച്ച ഇളി അക്ഷയ്ക്ക് ഇളിച്ചുകൊടുത്തതിന് ശേഷം മീനു വേഗം കണ്ണുമടച്ചു അവനെ നോക്കാതെ പെട്ടന്ന് തന്നെ തിരിഞ്ഞു കിടന്നു...

അവന്റെ ഉള്ളിൽ അപ്പോൾ ആ പേര് ആയിരുന്നു.... എങ്ങനെ..!!!!!അവൾക്ക് എങ്ങനെ കിട്ടി ആ പേര്..?? •ശാലിനി• നിന്നെ മറന്ന് ഒരു ജീവിതം നയിക്കാൻ നീ എന്നെ സമ്മതിക്കില്ലേ..? വീണ്ടും വീണ്ടും പഴയതെല്ലാം എന്നെ നീ വീണ്ടും ഓര്മിപ്പിക്കുകയാണോ... എനിക്ക് വേണ്ടി ഇപ്പോ ജീവിക്കാൻ ഒരു പെണ്ണ് ഉണ്ട്..ഇവളെ എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല,!!!! എല്ലാം നിന്റെ ഓർമകൾ കാരണം... എന്തിനാ എന്നെ ഇങ്ങനെ വേട്ടയാടുന്ന..ഞാൻ അവസാനിപ്പിച്ചൊരു അധ്യായമെല്ലാം നീ.. അക്ഷയ് മനസ്സിൽ കരുതി..കണ്ണുകളിൽ എവിടെയോ ചെറിയൊരു നനവ് പടർന്നു.. ©©©©©©©©©©©©©©©©©© ദൈവമേ..ഞാൻ ഇത്രെയും നേരം കണ്ടത് സ്വപ്നമായിരുന്നോ..ഹൊ ശെരിക്കും കഴുത്തു ഒക്കെ വേദനിക്കുന്നു... സ്വപനത്തിൽ ആയാലും ഈ രാക്ഷസൻ..ചെകുത്താൻ തന്നെയാണല്ലോ..ഹൊ ഉള്ള ഉറക്കവും പോയി... മിനിഞ്ഞാന്ന ഉറങ്ങുമ്പോൾ അക്ഷയ് ഉറക്കത്തിൽ പിച്ചും പെയയും പറയുന്നതിന് ഇടക്ക് കേട്ടതാണ് ആ പേര്.. •ശാലിനി• അതാരാ..?? അവളും അവളുടെ ഓർമയും..

ഇതു തന്നെ..ഇങ്ങേര ഉറങ്ങുമ്പോൾ വരെ ഓർക്കാൻ മാത്രം ലെവള് ആരാ... ഉറങ്ങുമ്പോൾ പോയിട്ട് ചത്താലും എന്നെ ഇങ്ങേര ഓർക്കൂല...ഹ്മ്മ്..എന്നാലും ലെവള് ഏതാ...,? എന്റെ ഉള്ള ഉറക്കം ഒക്കെ പോയല്ലോ..രണ്ടീസായി ഒന്ന് ശെരിക്ക് ഉറങ്ങിയിട്ട്... ഡൽഹി ഒന്ന് എത്തട്ടെ എന്നിട്ട് വേണം ഹരിയേട്ടനോട്‌ എല്ലാം ചോദിച്ചറിയാൻ..ആത്മാർത്ഥ സുഹൃത്തല്ലേ അറിയാതെ ഇരിക്കില്ല... മീനാക്ഷിയുടെ ചിന്തകാട് കേറി..അവൾക്ക് ശാലിനിയെ പറ്റിയും അക്ഷയയുടെ ജീവിതത്തിന് പറ്റിയും അറിയാഞ്ഞിട്ട പൊരുതി ഇല്ലായിരുന്നു..തിരിഞ്ഞു മറിഞ്ഞു അവള് ഇരുന്നു..കാറിൽ ആയതുകൊണ്ട് പ്രേതേകിച് ഉറക്കവും ഇല്ലാത്തത് കൊണ്ട് അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. കണ്ണ് തുറന്ന് ചെറുതായിട്ട് സൈഡിലേക്ക് നോക്കിയപ്പോൾ..അക്ഷയ് വിന്ഡോ തുറന്ന് കുട്ടികളെ പോലെ താടി ഡോറിൽ കുത്തികൊണ്ട് കൈഉം മടക്കി പുറത്തേക്ക് നോക്കി ഇരുന്നു..വണ്ടിയുടെ വേഗത കാരണം കാറ്റ് നല്ലാ പോലെ ഉള്ളിലേക്ക് അടിക്കുന്നുണ്ടായിരുന്നു...അവന്റെ ഉള്ളിൽ എന്തോ ഒരു വിങ്ങൽ കിടക്കുന്ന പോലെ അവൾക്ക് തോന്നി.. മീനു മെല്ലെ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.. അക്ഷയ്... അവള് പതിയെ വിളിച്ചു.. മ്മ്.. അവന് ഒന്ന് മൂളികൊണ്ട് അവളുടെ വിളിക്ക് ഉത്തരം നൽകി..

അവള് പതിയെ അവളുടെ കൈ അവന്റെ കൈക്കളിലൂടെ കോർത്തു.. അക്ഷയ് ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി..അവളിൽ നിന്ന് അങ്ങനെയൊരു നീക്കം പ്രേതിക്ഷിക്കാത്ത പോലെ..മീനു ഒരു മാറ്റവും ഇല്ലാതെ അങ്ങനെ തന്നെ ഇരുന്നുകൊണ്ട് തല അവന്റെ ഷോൾഡറിൽ ചാരി കിടന്നു... "എനിക്ക് അറിയാം..നിങ്ങളുടെ ഉള്ളിൽ എന്തോ വല്യ പ്രേശ്നമുണ്ട് എന്ന്..അത് ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല..സമയമാകുമ്പോൾ നിങ്ങൾക്ക് തന്നെ അത് പറയാം..അതുവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്..."അവന്റെ മുഖത്തേക്ക് നോക്കാതെ അത്രയും പറയാൻ തന്നെ അവള് പ്രയാസപ്പെട്ടു..അക്ഷയ് അപ്പോഴും ഒരു ഞെട്ടലോടെ അവളുടെ വാക്കുകൾ കേൾക്കുകയായിരുന്നു.. കാത്തിരിക്കാൻ തയ്യാറാണ്..!!! അവളുടെ ആ വാക്ക് അവന്റുള്ളിൽ മഞ്ഞു പൊഴിഞ്ഞു.. അവള് തന്നെ മനസിലാക്കാൻ തുടങ്ങിയല്ലോ എന്ന് ഒരു സന്തോഷം അവന്റെ ഉള്ളിൽ ഉയർന്നു.. അവൾക്കോ...അക്ഷയ് തന്നിൽ നിന്ന് അകലുമോ എന്നൊരു ഭയമായിരുന്നു..ആരാണ് ശാലിനി..എന്താണ് ഇവർ തമ്മിലുള്ള ബന്ധം..വീണ്ടും അവള് തിരിച്ചു വരുമോ..അക്ഷയ് എന്നെ ഉപേക്ഷിക്കുമോ..എന്ന് ചോദ്യചിന്നങ്ങളായിരുന്നു അവളുടെ മനസ്സ് നിറയെ...അവള അക്ഷയയുടെ കൈക്കൾ മുറുക്കി പിടിച്ചു..

അത് അവനിൽ ആശ്വാസം പടർന്നു... അവന് മെല്ലെ കണ്ണുകൾ അടച്ചു അവളുടെ മേൽ ചാരി കിടന്നു.. ◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️ ഇരുമ്പ് സെല്ലിന്റെ ഉള്ളിൽ കിടന്ന് ആ പെൺകുട്ടി നിരങ്ങി..അവള് തന്റെ കാലിൽ കിടന്ന് ചങ്ങലയെ നോക്കി..തന്റെ വിധിയെ ഓർത്തു അവള് തേങ്ങി... "ഹേയ് ശാലിനി ബേബി..!!!" എരിയുന്ന സിഗ്രെറ്റ് കൈയിൽ പിടിച്ചുകൊണ്ട് ചുണ്ടിൽ തഴുകികൊണ്ട് അവളെ നോക്കി അയാൾ വിളിച്ചു.. അയാളുടെ വൃത്തികെട്ട നോട്ടവും സംസാരവും ഇഷ്ടപെടാത്ത പോലെ ശാലിനി ഇർഷത്തോടെ മുഖം തിരിച്ചു.. അത് അയാളുടെ രക്തം തിളപ്പിച്ച..സെല്ലിന്റെ ഉള്ളിലൂടെ കൈ ഇട്ടുകൊണ്ട് അവളുടെ മുടികുത്തിപ്പിടിച്ചുകൊണ്ട് അയാൾ അലറി.. " **മോളെ..നീ കൂടുതൽ പുച്ഛിക്കല്ലേ..എന്റെ എടുത്ത താ ഇങ്ങനെ.. നരകിച്ചു ജീവിക്കാനാണ് നിന്റെ വിധി..ദേ..നിന്റെ ആ ചെറുക്കൻ വന്ന് രക്ഷിക്കും എന്ന് കരുതിയോ നീ..മാസം എത്രെ ആയെടി നീ ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് എവിടെ അവന്..ഹാ..അവന് വരത്തില്ല.."അവളുടെ രണ്ട് കവിളിലും മാറി മാറി ആഞ്ഞടിച്ചുകൊണ്ട് അയാൾ പറഞ്ഞു..

അടിയുടെ ആഗതയിൽ അവള് പുറകോട്ട് മറിഞ്ഞു തലഇടിച്ചു വീണു.. ആഹ്.. അയാൾ വീണ്ടും അവളുടെ അടുത്തേക്ക് നടന്നു..പെട്ടന്ന് പുറകിൽ നിന്ന് ഒരു പ്രകാശം ആ ഇരുട്ട് മുറിയിലേക്ക് കുത്തികേറി.. അയാൾ നൊടിയിടയിൽ തിരിഞ്ഞു നോക്കി..അവിടെ..!!! @@@@@@@@@@@@@@@@@@@ "അക്ഷയ്..ടാ..എഴുന്നേൽക്ക്.." ഹരിയുടെ ശബ്‌ദം കേട്ടാണ് അവന് എഴുന്നേറ്റത്.. കണ്ണ് തുറന്ന് നോക്കി..ഡൽഹി റെയിൽവെ സ്റ്റേഷനിലാണ്..ലെച്ചുവും മീനുവും എഴുന്നേറ്റിട്ടുണ്ട്..അക്ഷയ് ഹരിയുടെ കൂടെ പുറത്തേക്ക് ഇറങ്ങി ലഗേജ് എല്ലാം എടുത്തതിന് ശേഷം ഡ്രൈവറിന് ക്യാഷും കൊടുത്തു..അവർ സ്റ്റേഷനിലേക്ക് നടന്നു.. ട്രെയിൻ നാളെയാണ്..!! ഹരി വന്ന് പറഞ്ഞത് കേട്ട് അക്ഷയ് തൊട്ടടുത്തുള്ള ഒരു ലോഡ്ജിൽ ഓൺലൈനിലൂടെ റൂം ബുക്ക് ചെയ്തു...ഒരു ടാക്സിയും വിളിച്ചു.. "അതെയ്..അപ്പൊ നാളെയാണോ ട്രെയിൻ..ഇന്ന് എവിടെ താമസ..." ലച്ചു ഹരിയോട് ചോദിച്ചു...ചോദ്യം മുഴുവിപ്പിക്കുന്നതിന് മുമ്പു തന്നെ ഹരിയിൽ നിന്ന് ഒരു തുറിച്ചും നോട്ടമായിരുന്നു അവൾക്ക് കിട്ടിയത്..ലച്ചു അപ്പോൾ തന്നെ മിണ്ടാതെ നിന്നു..ഹരി അവളിൽ നിന്ന് നോട്ടം തെറ്റിച്ച ആ നിമിഷം തന്നെ ലച്ചു പുറകിൽ നിന്ന് കോക്രി കാട്ടി...അവന് തിരിയുമ്പോൾ ഡീസന്റ് ആയി ഇരിക്കും..

ഇതെല്ലാം കണ്ട് അക്ഷയ ചിരിച്ചു.. 'ഹൊ കൂട്ടുകാരന്റെ അതെ സൗഭാവം തന്നെയാണോ...ഇവർക്ക് ഒക്കെ എന്താ കെട്ടിയോൾമാരോട് ഇത്രയ്ക്ക് കലിപ്പ്..കണ്ടാ തോന്നും അവരുടെ ലൈഫ് കോഞ്ഞാട്ട ആക്കിയത് നമ്മൾ പ്യാവം വൈഫുക്കൾ ആണ് എന്ന്...' മീനു മനസിൽ കരുതി... 'ഈ ജാഡതെണ്ടി ഒന്നും പറഞ്ഞു തരും എന്ന് തോന്നുന്നില്ല..അറിയണം എന്നുണ്ടെങ്കിൽ അക്ഷയ്യേട്ടൻ ചോദിക്കാം..' അതും മനസ്സിൽ കരുതി ലച്ചു അക്ഷയയുടെ അടുത്തേക്ക് പോയി..അവനോട് ചോദിച്ചു.. അക്ഷയ് 'ടാക്സി ഇപ്പോ വരുമെന്നും..ഇന്ന് ലോഡ്ജിലാണ് താമസിക്കുന്നത്..ഇന്ന് ഒരു ഡേയ് ഡൽഹി ചുറ്റി കറങ്ങിയിട്ട് നാളെയാണ് കുളു/മണാലി..പോകുന്നത് എന്ന' അവളോട് പറഞ്ഞു..ഡീറ്റെയിൽസ് എല്ലാം ചോദിച്ചറിഞ്ഞതിന് ശേഷം അവർ വീണ്ടും ഓരോന്ന് സംസാരിക്കാൻ തുടങ്ങി.. അക്ഷയ അവളോട് അടുത്ത ഇടപെടുന്നതും ലച്ചു തിരിച്ചു അവനോട് സൗമ്യമായി സംസാരിക്കുന്നതും ഇഷ്ടപ്പെടാതെ അവർ രണ്ടുപേരെയും ദഹിപ്പിച്ചു നോക്കിക്കൊണ്ട് വേറെ രണ്ടുപേർ അവിടെ ഉണ്ടായിരുന്നു...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story