സിന്ദൂരം: ഭാഗം 7

sindooram

നിഹാ ജുമാന

ബ്രേക്ക്ഫാസ്റ്റും കഴിച്ചു കഴിഞ്ഞ അവർ നാലുപേരും കൂടി ഇറങ്ങി..ഡൽഹി ചുറ്റികറങ്ങാൻ...! മീനു അവന്റെ അടുത്തേക്ക് പോലും പോയില്ല എപ്പോഴും ലച്ചുന്റെ കൂടെ തന്നെ നിന്നു..പക്ഷെ അക്ഷയ്ക്ക് അതൊരു ആശ്വാസമായി തോന്നി.. ഡൽഹിയിൽ പല ഇടങ്ങളും അവള് ചൂറ്റി കണ്ടു..ഹരിക്ക് ലെച്ചുവിനോട് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ ലച്ചു അവന്റെ അടുത്തേക്ക് പോലും പോയില്ല എന്ന് മാത്രമല്ല ഒന്ന് നോക്കിയതുപോലുമില്ല.. ആ ദിവസം അങ്ങനെ പോയി.. ഷാജഹാൻ ചക്രവർത്തിയുടെ ഭാര്യ മുംതാസിനെ വേണ്ടി പണി കയ്പ്പിച്ച ആ മഹാസൗധം 💕താജ് മഹൽ💕 കാണാൻ മീനുവിന് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ അക്ഷയ് അത് വിലക്കി..അവിടെ പോകാൻ അവന് താല്പര്യം കാട്ടിയില്ല.. പക്ഷെ മീനുവിന്റെ ഉള്ളിൽ താജ് മഹൽ കാണാനുള്ള കൊതി അധികമായിരുന്നു.. രാത്രി റൂമിൽ എത്തിയ നാല് പേരും ക്ഷീണംകൊണ്ട് പെട്ടന്ന് ഉറങ്ങാൻ തീരുമാനിച്ചു... ലച്ചു മീനുവിന് അവളുടെ മുറിയിലേക്ക് കൊണ്ടുപോയി..ഹരിയെ റൂമിൽ നിന്ന് ഗെറ്റ് ഔട്ട് അടിച്ചു...

രണ്ടുകാര്യങ്ങൾ കൊണ്ടായിരുന്നു അവർ റൂം മാറിയത്.. ഒന്ന് അവരുടെ കെട്ടിയോന്മ്മാരെ പാട്ടിലാക്കാനുള്ള അവരുടെ പ്ലാനിലെ A ഐഡിയ അതായിരുന്നു.. രണ്ട്..അവർ ഉറങ്ങിയിട്ട് താജ് മഹൽ കാണാൻ പോക..🤞🤟 കുരുട്ടുബുദ്ധിയുടെ മുത്തശ്ശിയുടെ മുത്തശ്ശിയെ വരെ തോൽപ്പിക്കാനുള്ള കഴിവുള്ള ടീമാണല്ലോ...അതുകൊണ്ട് താജ് മഹൽ കാണാൻ പോവാൻ ആ പരട്ട കെട്ടിയോൻസ് ന്റെ ആവിശ്യം ഇല്ല..😏 ••••••••••••••© താജ്മഹൽ...!!! വൗ..!!! ശാലുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു... അക്ഷയ് അവളെ പുറകിൽ കൂടി വാരിപ്പുണർന്നു... "അച്ചു.." എന്നും വിളിച്ചു ശാലു അവന്റെ കവിളിൽ ചുണ്ടമർത്തി... അക്ഷയ് തിരിച്ചും അവളുടെ കവിളിലും ഒരു ഉമ്മകൊടുത്തതിന് ശേഷം അവളുടെ മുന്നിലേക്ക് ഒരു ചെറിയ കേക്ക് നീട്ടി... "4 ഇയർസ് ആനിവേഴ്സറി മൈ ലാബ്‌" അവളുടെ ചെവിയോരം വന്നുകൊണ്ട് അക്ഷയ് പറഞ്ഞു..അത് കേട്ട് ശാലു ചിരിച്ചുകൊണ്ട് അവനോട് തിരിച്ചും വിഷ് ചെയ്തു.. ശാലുന്റെ കണ്ണിൽ നോക്കിക്കൊണ്ട് അവന് പറഞ്ഞു.. "ഷാജഹാൻ തന്റെ പ്രിയതമക്ക് വേണ്ടി പണിതതാണ് ഈ സൗധം..അഗാധമായ പ്രണയം കാണിക്കാൻ...."

"ആഹാ..അപ്പൊ ഈ അക്ഷയ് ചക്രവർത്തി എനിക്ക് വേണ്ടി എന്ത് പണിയും..?" അവന്റെ ഹിസ്റ്ററിക്ലാസ് കേൾക്കുന്നതിന് മുമ്പേ ശാലിനി കേറി അവന്റെ ഷോൾഡറിൽ രണ്ടും കൈ ഉം വെച്ചു ചോദിച്ചു.. "ഞാനോ..."ഒരു കള്ളാചിരിയോടെ അക്ഷയ് ചോദിച്ചു..അവള് ഒന്ന് മൂളി... "ഞാൻ എന്റെ പ്രിയതമനെയുംകൊണ്ട് ഒരു നൈസറി തുടങ്ങും..ആ നൈസറിയുടെ ഹെഡ്മാസ്റ്റർ അത് ഞാനായിരിക്കും..!!കല്യാണം കഴിഞ്ഞിട്ട് നമുക്ക് അഭിമാനത്തോടെ പറയാല്ലോ സ്വന്തമായിട്ട ഒരു നൈസറിയുണ്ട് എന്ന്.." അവന് പറയുന്നത് കേട്ടിട്ട് അവള് അവന്റെ നെഞ്ചിൽ കുത്തി.. "ഉഹു..എടി പതുക്കെ.." അവന് നെഞ്ച ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.. "നിനക്ക് ഈ ലോകത്ത ഏറ്റവും ഇഷ്ടാ ആരോടാ അച്ചു.." അവള് ഒരു കുസൃതിയോടെ ചോദിച്ചു.. അവന് അവളെ ഒന്ന് നോക്കി..അപ്പോഴും അവള് അവനെ കൗതുകത്തോടെ തന്നെ നോക്കി നിന്നു.. "നിന്നോട്..💞" അവളുടെ കണ്ണുകളിലെ തിളക്കം അവനിൽ പ്രണയത്തിന് പൂക്കൾ പാകികൊണ്ടിരുന്നു ••••••••••••••© "ട്ടെ.." ഇഞ്ചിമിട്ടായി...ഹമ്മോ ചെവിയിലൂടെ പോക പോകുന്നു..ലച്ചു തല ഒന്ന് കുടഞ്ഞു.. ഹേയ്..നിങ്ങൾ എന്നെ തല്ലിയല്ലേ....എടൊ കിളവ.. കവിളത് കൈഉം വെച്ചു ഹരിയെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അവള് പറഞ്ഞു..

"തനിക്ക്‌ എന്നെ... "ഇവിടെ വാടി പുല്ലേ.." ലച്ചുനെ ബാക്കി പറയാൻ സമ്മതിക്കാതെ ഹരി ബലമായി അവളുടെ കൈയിൽ പിടിച്ചുകൊണ്ട് മുറിയിലേക്ക് കൊണ്ടുപോയി.. പൊലീസ് സ്റ്റേഷനിൽ നിന്ന് വരുന്ന വരവ...രണ്ട് സിംഹറാണിക്കൾ... താജ് മഹൽ കാണാനുള്ള ആസ്സ മൂത്ത ലോഡ്ജിന്റെ മതിൽ ചാടിയാതാ..നേരെ വണ്ണ പോയാൽ മതിയായിരുന്നു..പിന്നെ ഇച്ചിരി മെമ്മോറി ഉണ്ടാക്കാൻ വേണ്ടി കുരുട്ടിബുദ്ധിസ് ചെയ്തതാ.. റോഡിലൂടെ പോയാ ഏതോ ഒരു ഞെരമ്പ്രോഗിക്ക് ഇട്ട് രണ്ടണ്ണം പൊട്ടിച്ചു..അടിയും പിടിയുമായി അവസാനം സ്റ്റേഷനിൽ കേറി... അവിടെന്ന് ലോയേറെ വിളിച്ചു വരുത്തിയതിന് ശേഷമാണ് അക്ഷയ് രണ്ടണ്ണത്തിനെയും പുറത്തു ഇറക്കിയത്.. ഹരിയും ലച്ചുവും പോയതിന് ശേഷം റൂമിൽ അക്ഷയയും മീനുവും മാത്രമായി.. അക്ഷയയിൽ നിന്ന് ആദ്യം തന്നെ ഒന്ന് കിട്ടിയത്കൊണ്ട് മീനു പിന്നെ ഒന്ന് മിണ്ടാൻ പോയില്ല...

"മീനാക്ഷി.." ഘോരശബ്‌ദം മുഴങ്ങിയത് പോലെ അവൾക്ക് തോന്നി ഞെട്ടികൊണ്ട് അവള് തല ഉയർത്തി അവനെ നോക്കി... അവളുടെ മുഖത്തേക്ക് അവന് ഒരു പേപ്പർ എറിഞ്ഞു.. ആഹ്.. നേരത്തെ തല്ലിയെ കവിളിലെ നീറൽ ഇതുവരെ പോയിട്ടില്ല.. ഒരു പേനും അവന് അവളുടെ കൈയിൽ കൊടുത്തു.. "വണ് ഇയർ കഴിഞ്ഞാലുള്ള ഡിവോഴ്സ്ന് വേണ്ടിയുള്ളതാ..." അവന് പറയുന്നത് ഒരു ഞെട്ടലോടെ അവള് കേട്ടു നിന്നു.. ഹണിമൂണിന് വന്നിട്ട് ഫാമിലി ഉണ്ടാക്കുന്നതിന് പകരം ഫാമിലി കോർട്ടിൽ പോകേണ്ട അവസ്ഥയാണല്ലോ.. മീനു മനസ്സിൽ കരുതി.. അവന് വീണ്ടും അവളോട് അതിൽ സൈൻ ചെയ്യൻ പറഞ്ഞു.. "ശാലിനിക്ക് വേണ്ടിയാണോ എന്നെ ഒഴിവാക്കുന്നത്..??!" പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് അവന് ഒന്ന് ഷോക്ക് ആയി... പിന്നെ ഒന്നും മിണ്ടാതെ...അവളോട് അതിൽ സൈൻ ചെയ്യാൻ ആവിശ്യപ്പെട്ട്...

"ഇല്ലാ.." (മീനു) അവന്റെ പേശികൾ മുറുക്കാൻ തുടങ്ങി.. സൈൻ ചെയ്യടി..!!! എന്നൊരു അലർച്ചയോടെ അവന് അവളുടെ കവിളിൽ കുത്തിപിടിച്ചു...വേദനകൊണ്ട് അവള് പുളഞ്ഞു..നേരത്തെ കൊണ്ടതിന്റെ വേദന തന്നെ മാറിയിട്ടില്ലായിരുന്നു.. "ശാലിനി...!! അതാരാ എന്ന് നിനക്ക് അറിയണോ..??!" അവന്റെ കൈക്കൾ അവളിൽ അമർന്നുകൊണ്ട് അവന് ചോദിച്ചു.. "മ്മ്.." തേങ്ങലിന്റെ ശബ്‌ദം അലയടിച്ചുകൊണ്ട് അവള് മൂളി... "ശാലിനി...എന്റെ ശാലു...എന്റെ പെണ്ണ്..!! എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്നവൾ..എനിക്ക് വേണ്ടി ജീവൻ വെടിയാൻ വരെ തയ്യാറായവൾ...! എന്റെ ജീവനും ജീവിതവും എല്ലാമായവൾ..."ബാക്കി പറയാൻ കഴിയാതെ അവന് വിങ്ങിപ്പൊട്ടി... കേട്ടതെല്ലാം വിശ്വസിക്കാൻ കഴിയാതെ.. ജീവൻ നിലച്ചു പോകുന്നത് പോലെ മീനുവിന് തോന്നി...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story