സിന്ദൂരം: ഭാഗം 9

sindooram

നിഹാ ജുമാന

അവന് ദേഷ്യത്തോടെ മുറിയിലേക്ക് കേറി പോയി.... മുറിയിലുള്ള സാധനകൾ എല്ലാം എറിഞ്ഞു ഉടച്ചു...കണ്ണാടിയുടെ ചില്ലുകൾ എല്ലാം തെറിച്ചു നാല് പാടും ആയിരുന്നു... ബാൽക്കണിയിലേക്കുള്ള ഡോർ അവന് കൈകൊണ്ട് കുത്തി തകർത്തു... ദേഷ്യത്തോടെ കൈ ചുമരിൽ ഒരുതി... മീനാക്ഷി...!!!!!!!!!!!!! അവന് അലറി.... തുടരുന്നു.. __________ മുറിയിലേക്ക് കേറിയ വന്ന് ഹരി ആ മുറിയുടെ അവസ്ഥ കണ്ട് തലയിൽ കൈ വെച്ചു പോയി... "എന്തുവാടേ ഈ കാണിച്ചു വെച്ചേക്കുന്നേ..?!" അവനെ നോക്കി ഹരി ചോദിച്ചു.. ഹരിയെ അക്ഷയ് രൂക്ഷമമായി നോക്കി.. "ആ പന്നമോൾക്ക്..🤬🤬 ആരുടെയെങ്കിലും കൂടെ പോണെങ്കിൽ അത് തുറന്ന് പറഞ്ഞ പോവണമായിരുന്നു..അല്ലാതെ..ഇത്‌ വീട്ടുകാരുടെ മുന്നിലും ആളുകളുടെ ഇടയിലും ഞാൻ അവളെ കൊണ്ടു കളഞ്ഞ പോലെയാ...." കൈ ചുരുട്ടി പിടിച്ചുകൊണ്ട് പല്ലുകടിച്ചു അക്ഷയ് പറഞ്ഞു.. "ആരുടെ കൂടെ പോയ എന്ന്..." സംശയത്തോടെ അക്ഷയയെ നോക്കി ഹരി ചോദിച്ചു.. ആ ചോദ്യത്തിന് അക്ഷയ് അവന്റെ നേരെ ഫോൺ നീട്ടി..

ഫോണിൽ മീനു ഏതോ ഒരു ചെക്കൻ ആയിട്ട് രാത്രി സ്ട്രീറ്റിൽ സംസാരിച്ചു നിൽക്കുന്നതാണ് പിന്നെ അവർ ഒരുമിച്ചു നടക്കുന്ന CCTV ഫൂട്ടേജ്.. "ഇതാരാ..?!" ഫോണിലെ വീഡിയോ കണ്ടുകൊണ്ട് മീനുവിന്റെ കൂടെ നിൽക്കുന്ന ചെക്കൻ കാണിച്ചുകൊണ്ട് ഹരി ചോദിച്ചു.. "അത് എനിക്ക് എങ്ങനെ അറിയാനാ.." പല്ലുകടിച്ചുകൊണ്ട് അവനെ നോക്കി അക്ഷയ് ചോദിച്ചു.. "നീ എന്തിനാ അതിന് കലിപ്പാവണേ..അവള് പോകണം എന്ന് തന്നെയല്ലേ നിന്റെ ആഗ്രഹം അത് നടന്നില്ലേ..പിന്നെ എന്താ.." അക്ഷയയുടെ ഭാവം കണ്ടിട്ട് അവള് പോയതിന് അക്ഷയക്ക് സങ്കടം ഉണ്ടോ എന്ന് അറിയാൻ കൂടി ഹരി ഒന്ന് എറിഞ്ഞുനോക്കിയതാണ്.. പക്ഷെ പ്രേതിക്ഷിച്ച പോലെ ഒന്നും അല്ലായിരുന്നു അവന്റെ പ്രേതികരണം.. വെറുതെ ഒന്ന് അമർത്തി മൂളികൊണ്ട് അവന് ഫോൺ എടുത്ത അതിൽ കളിക്കാൻ തുടങ്ങി..

അത് കണ്ട് ഹരി ആകെ പുങ്യാസ ആയി പോയി..പക്ഷെ തോറ്റുകൊടുക്കാൻ ആവാത്തത്കൊണ്ട് അവന് വീണ്ടും ഓരോന്ന് ചോദിക്കാൻ തുടങ്ങി.. "അച്ചു...നിനക്ക് അവള് പോയതിൽ ശെരിക്കും എന്തെങ്കിലും..." "നീ എന്താ ചോദിക്കാൻ വരുന്നത് എന്ന് എനക്ക് നന്നായിട്ട് അറിയാം..എനിക്ക് അവള് പോയതിൽ ഒരു പ്രേശ്നവും ഇല്ലാ..പോയത് നന്നായി അത്രേ ഉള്ളു.." ഹരി ചോദിച്ചു മുഴുവനാക്കുന്നതിന് മുമ്പേ അക്ഷയ് പറഞ്ഞു.. വീണ്ടും ഹരി സോമൻ..!!! അക്ഷയ് തുടർന്നു.. "പിന്നെ സങ്കടം ഒന്നും ഇല്ലേലും..ഒരു കാര്യം ഉണ്ട്..." ഫോണിൽ നോക്കികൊണ്ട് ഒരു കള്ളത്തരംഭാവത്തോടെ അക്ഷയ് പറഞ്ഞു.. "എന്ത് കാര്യം..."ആകാംഷയോടെ ഹരി കണ്ണ് വിടർത്തി ചോദിച്ചു. ©©©©©©©®©©©©®©©©©©©©®©©®© "മുത്തശ്ശി പറയുന്നത് ഒക്കെ മോള് കേൾക്കുന്നുണ്ടോ.." മടിയിൽ ഇരിക്കുന്ന മീനാക്ഷിയുടെ മുടി ഇടങ്ങളിൽ വിരലൊടിച്ചുകൊണ്ട് ആ വൃദ്ധ ചോദിച്ചു.. "മ്മ്..കേൾക്കുന്നുണ്ട്..മുത്തശ്ശി പറഞ്ഞോ.."കണ്ണുകൾ അടച്ചുകൊണ്ട് മീനു പറഞ്ഞു..

വൃദ്ധ തുടർന്നു.. പഴക്കഥകൾ ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു..മീനു അത് കേൾക്കാൻ താല്പര്യപെടുന്നില്ലെങ്കിലും എന്തോ ചില കാര്യങ്ങൾ മറക്കാൻ ആഗ്രഹിക്കുന്നത്കൊണ്ട് അതെല്ലാം അവള് കേട്ടുകൊണ്ടിരുന്നു... ഇന്നലെ രാത്രി അപ്രതീക്ഷിതമായിയാണ് മഹിയെ കണ്ടത്... മഹി...മീനുവിന്റെ കോളേജ് സീനിയറായിരുന്നു.. താൻ കാരണം കോളേജിൽ നിന്ന് പുറത്താക്കപെട്ടവൻ... അവന് എതിരെ ആദ്യ കംപ്ലൈന്റ്റ് എടുത്തത് മീനു ആയിരുന്നു.. കോളേജ് മെമ്മറിയസിൽ വെറുതെ ഒന്ന് ഓർക്കാൻ വേണ്ടി തമാശക്ക് ചെയ്തതാണെങ്കിലും അതിന്റെ ഫലം അനുഭവിച്ചത് മഹി ആയിരുന്നു..... അവനെ കോളേജിൽ നിന്ന് പുറത്താക്കി.. ഒട്ടെറെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി ആ വരാന്തയിൽ പഠിക്കാൻ വന്ന് ഒരു പാവം നാട്ടുമ്പുറത്തുകാരൻ ആണ് മഹി..! തന്റെ സ്വപ്നകൊട്ടാരം ഒറ്റയടിക്കാണ് തകര്ന്ന താഴേ വീണത്.. എന്നോട് അടങ്ങാത്ത പക ഉണ്ടായിട്ട് പോലും എന്തുകൊണ്ടാണ് മഹി അവന്റെ വീട്ടിലേക്ക് തന്നെ ക്ഷണിച്ചത്..??!!!!!! എന്തുകൊണ്ട് അവന് വിളിച്ചപ്പോ ഞാൻ ഇങ്ങോട്ടു വന്നു....?

എന്ത് ധൈര്യത്തിൽ..? മഹിയുടെ വീട്ടിൽ അവനും അവന്റെ അച്ഛമ്മയും മാത്രം ഉള്ളു.... മഹിയുടെ അച്ഛമ്മയുടെ മടിയിൽ ഇരുന്ന് കഥ കേൾക്കുന്ന മീനുവിനെയാണ് മഹി വീട്ടിലേക്ക് കേറി വന്നപ്പോൾ തന്നെ കണ്ടത്.... അവനെ കണ്ട് മീനു പെട്ടന്ന് മുത്തശ്ശിയുടെ മടിയിൽ നിന്ന് എഴുന്നേറ്റു... അവന് ചായ എടുക്കാൻ മുത്തശ്ശി അടുക്കളയിലേക്ക് പോയി.... "മ്മ്..ചായ കുടിച്ചോ.." മുത്തശ്ശി പോയതിന് ശേഷം ആദ്യം ഒന്ന് മടിച്ചുകൊണ്ട് അവളിടെ മുഖത്തു നോക്കാതെ മഹി ചോദിച്ചു.. "കുടിച്ചു.." തല താഴ്ത്തി തന്നെ ഇരുന്നുകൊണ്ട് അവള് പറഞ്ഞു.. പിന്നെ ഒന്നും ചോദിക്കാൻ കിട്ടാത്തത്കൊണ്ട് മഹി അവിടെ നിന്ന് പുറത്തേക്ക് പോകാൻ നിന്നു.... "എന്നെ എന്തിനാ ഇങ്ങോട്ടു കൊണ്ടുവന്നേ..?!" പുറകിൽ നിന്ന് പെട്ടന്ന് അങ്ങനെയൊരു ചോദ്യം ഉയർന്നപ്പോൾ മഹി ഒന്ന് സ്റ്റാക്കായി.. പിന്നെ തിരിഞ്ഞു നോക്കി.. "ആരുകൊണ്ടുവന്നു......?!!!" അവളെ നോക്കി സംശയത്തോടെ പുരികം പൊക്കി അവന് ചോദിച്ചു..മീനു തിരിച്ചും അതേപോലെ നോക്കി... "ഒറ്റക്കാണ് എന്ന് കേട്ടപ്പോൾ കൂടെ പൊന്നോ എന്ന് ഞാൻ പറഞ്ഞപ്പോൾ ചാടി തുള്ളി കേറി പോന്നത് ഞാൻ അല്ലല്ലോ നീയെല്ലേ..?!"

കടുപ്പത്തോടെ അവളെ കൂർപ്പിച്ചു നോക്കിക്കൊണ്ട് മഹി പറഞ്ഞു.. (ചാടി തുള്ളി പോന്നത് തന്റെ കെട്ടിയോൾ..🤬🤬പരട്ട തെണ്ടി..!!ഒറ്റക്കാണ് എന്ന് കേട്ടാൽ എല്ലാരേയും താൻ വീട്ടിലേക്ക് വിളിച്ചു കേറ്റൊ...) മനസ്സിൽ അവനെ കൊഞ്ഞനം കുത്തിയതിന് ശേഷം മീനു പറഞ്ഞു.. "അതെ..ഞാൻ തന്നെയാണ്...പക്ഷെ..എന്നോട് ദേഷ്യം തോന്നുന്നതിന് പകരം എന്തിനാ ഞാൻ ഒറ്റക്കാണ് എന്ന് കേട്ടപ്പോൾ വീട്ടിലേക്ക് കൂട്ടിയത്..?!" ഇല്ലാത്ത വിനയത്തോടെ മീനു നിഷ്കളങ്കയോടെ ചോദിച്ചു... "അതിന് ദേഷ്യം ഇല്ലാ എന്ന് ആരേലും പറഞ്ഞോ..നിന്നോടുള്ള സ്നേഹം കൊണ്ട് ഒന്നും അല്ല...രാത്രി ഒറ്റക്ക കണ്ടപ്പോൾ വിളിച്ചു എന്നേ ഉള്ളു ആ ഏരിയ അത്ര ശെരിയല്ല.....നിന്നെ വീട്ടിൽ കൂട്ടി പാർപ്പിക്കാൻ അല്ല കൊണ്ടുവന്നത്..ഒരു ദിവസത്തിന് താങ്ങാൻ മാത്രം...ഇന്ന് വൈകുന്നേരത്തിന് മുമ്പേ വിട്ടോ..." അവളെ നോക്കി പുച്ഛിച്ചുകൊണ്ട് മഹി പറഞ്ഞു..എന്നിട്ട് തിരിഞ്ഞു പുറത്തേക്ക് നടന്നു.. ( എന്റെ സിവനെ..എനിക്ക് ക്ഷമ തരൂ..ഈ മരങ്ങോടനെ ഞാൻ കൊല്ലും....പറ എന്ന് പറയുമ്പോൾ തറ എന്നാണല്ലോ..തെണ്ടി....)പുറകിൽ നിന്ന് അവനെ കുത്തുന്നത് പോലെ കാണിച്ചുകൊണ്ട് മീനു മനസ്സിൽ തെറിഅഭിഷേകം നടത്തി..

പെട്ടന്ന് അവന് തിരിഞ്ഞുനോക്കിയപ്പോൾ അവനെ കുത്താൻവേണ്ടി ഉയർത്തിയ കൈ അതുപോലെ സ്റ്റാക്കായി.. മഹി അവളെ കൂർപ്പിച്ചുനോക്കി..ഒരു വളിച്ച ഇളി ഇളിച്ചുകൊണ്ട് മീനു അടുക്കളയിലേക്ക് 'എന്തോ..ഇതാ വരുന്നു' എന്ന് പറഞ്ഞ ഒരു ഓട്ടമായിരുന്നു..... __________ "എന്ത് കാര്യം..?!"ആകാംഷയോടെ ഹരി കണ്ണ് വിടർത്തി ചോദിച്ചു. അതിന് അക്ഷയ് ഒന്ന് ഇളിച്ചു കാട്ടി.. "നിന്റെ ഇളി കണ്ടാൽ തന്നെ അറിയ എന്തോ ഉണ്ട് എന്ന് കാര്യം പറയെടാ.."ഹരി അവനെ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു.. "അന്ന് അവള് പോയാ ആ ദിവസം അവളോട് ഞാൻ ശാലിനിയെ പറ്റി പറഞ്ഞിരുന്നു.." ആ പേര് പറയുമ്പോൾ ശബ്‌ദം ഇടറിയെങ്കിലും അവന് ചിരിച്ചുകൊണ്ട് തന്നെ തുടർന്നു.. "എനിക്ക് അവളെ മറക്കാൻ കഴില്ല എന്ന് അറിയാല്ലോ ടാ..അപ്പൊ മീനുവിനെ ഒഴിവാക്കാൻ..അവള് ഒഴുവാക്കണം എന്നൊന്നും എനിക്ക് ഇല്ലടാ..ഇച്ചിരി സമയം വേണമായിരുന്നു...

അപ്പോഴത്തെ ദേഷ്യത്തിൽ എന്തോ.. ഞാൻ ഒന്ന് കൂടി പുലപ്പിച്ചുകൊണ്ടാണ് ഞങ്ങളുടെ(ശാലിനിഅക്ഷയ്)സ്റ്റോറി പറഞ്ഞെ.." അക്ഷയ് പറഞ്ഞ നിർത്തിയാ അവിടെ ഹരി ഒന്ന് സംശയത്തോടെ നോക്കി... "അത്.." "അത്..?" "ഞങ്ങളുടേത് കോളേജ് ലവ് സ്റ്റോറീസ് ഉള്ളതും ഇല്ലാത്തതും ഒക്കെ ഞാൻ കൂട്ടി പറഞ്ഞു..പിന്നെ..അവൾക്ക് വയറ്റിൽ ഉണ്ടായിരുന്നു എന്നും..ഒക്കെ"അന്ന് മീനുവിനോട് പറഞ്ഞതെല്ലാം അക്ഷയ് ഹരിയോട് പറഞ്ഞു....ലാസ്‌റ് അക്ഷയ് അവന്റെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..മെല്ലെ ഒളികണ്ണ് ഇട്ട് ഹരിയെ നോക്കിയപ്പോൾ അവന് ഉണ്ട് നാവ്‌കടിച്ചുകൊണ്ട് അക്ഷയയെ നോക്കി പേടിപ്പിക്കുന്നു.... "ഇതൊക്കെയാണ് പറഞ്ഞ പുലപ്പിച്ചത്...പിന്നെ എങ്ങനയാടാ നാറി എന്റെ പെങ്ങൾ ഇറങ്ങി പോവാതെ ഇരിക്കാ.." ..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story