സിന്ദൂരമായ്‌ ❤: ഭാഗം 16

sinthooramay

രചന: അനു

പതിനഞ്ചാം വയസ്സിൽ തന്നെ വിലക്ക് വാങ്ങാൻ വന്നയാൾ... തന്നെ കാമിക്കാൻ വന്നയാൾ.... തമ്പിയെ നോക്കി അവളുടെ അന്തരംഗം പുലമ്പി... .. .. ആ കഴുകൻ മിഴികൾ തന്നിലേക്ക് വീണു കഴിഞ്ഞിരിക്കുന്നു.... ആശ്രയമെന്നോണം രുദ്രനിൽ പിടിമുറുക്കി.... അവനും കയ്യൊഴിഞ്ഞു.. ആ കൈകൾ അടർത്തി മാറ്റി കൊണ്ട്... രുദ്രൻ ഒരു ചിരിയാലെ തമ്പിയെ പോയി ആശ്ലേഷിച്ചു... പുറത്ത് പൊടുന്നനെ പടക്കം പൊട്ടിയപ്പോൾ ആണ് മാളു സ്ഥലകാല ബോധം വീണ്ടെടുത്തത്... എന്താ ഏട്ടത്തി മുങ്ങാൻ ഉള്ള പരുപാടി ആണോ ... പിന്നിലേക്ക് വെച്ചടി വെച്ചടി നീങ്ങിയ മാളു ദർഷിൽ ചെന്നിടച്ചതും അവൻ ആരാഞ്ഞു.. മാളു ദയനീയമായ്‌ അവനെ ഉറ്റുനോക്കി... ആ ഭാവത്തിൻ അർത്ഥം ആ നിമിഷം അവന് ഗ്രഹിക്കാൻ കഴിഞ്ഞില്ല... ദാ ഇതാട്ടോ ഞങ്ങടെ വീട്ടിലെ പുതിയ അതിഥി.... രുദ്രനൊപ്പം അവർക്ക് നേരെ തിരിഞ്ഞ തമ്പിയോട് കുഞ്ഞുണ്ണി ഉത്സാഹത്തോടെ പറഞ്ഞ് നിർത്തി... മാളുവിന് ഓർമ്മകൾ ഉച്ചസ്ഥായിൽ ആയിരുന്നു.. ഒരു പരുങ്ങലോടെ അവൾ ദർഷിന് പിന്നിലേക്ക് ഒളിക്കാൻ ശ്രമിച്ചു.. തമ്പി രുദ്രന്റെ തോളിൽ നിന്നും കയ്യെടുത്ത് അവൾക്ക് അരികിൽ വന്നു നിന്ന്... എന്താ രുദ്രാ പെണ്ണ് നാണംകുണുങ്ങി ആണോ.... മാളുവിനെ ആപാദചൂഡം ഉഴിഞ്ഞ് കൊണ്ട് പരിഹാസ രൂപേണ ചോദിച്ചു...

രുദ്രൻ പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അല്ലെന്ന് തലയാട്ടി ... തമ്പി നോട്ടം മാറ്റിയതും രുദ്രൻ മാളുവിനേ നോക്കി പിരികം പൊക്കി... അതിനർത്ഥം മനസ്സിലായെന്നോണം മാളു കുഞ്ഞുണ്ണിയിൽ നിന്നും നീങ്ങി നിന്നു... മിഴികൾ ഉയർത്തി മുഖം കാണിക്കാൻ അവൾക്ക് ശേഷി ഇല്ലായിരുന്നു... ചെന്നിയിൽ നിന്ന് ഒലിച്ച് ഇറങ്ങിയ വിയർപ്പ് കണങ്ങൾ ചെവിക്ക് പിന്നിലേക്ക് ഓടി മറഞ്ഞു... തമ്പിയുടെ മിഴികൾ കുറുകി.... അവളെ കാണുമ്പോൾ നാഭിയിൽ തനിക്ക് ഒരിക്കെ ലഭിച്ച വേദന അയാളിൽ ഉണർന്നു... എവിടെയോ കണ്ട ഒരോർമ്മ.... തമ്പി ഓർത്ത് എടുക്കാൻ ശ്രമിച്ചു എന്താ മോൾടെ പേര്.... മാളവിക.... അൽപ്പ നിമിഷം കഴിഞ്ഞിട്ടും അവളിൽ നിന്ന് മറുപടി പൊങ്ങാതിരുന്നത് കൊണ്ട് രുദ്രൻ തന്നെ കൂട്ടിച്ചേർത്തു... അത് കേൾക്കെ മാളു മിഴികൾ ഉയർത്തി ... രുദ്രനിലേക്ക് മിഴികൾ എത്തുന്നതിനു മുൻപേ കൊത്തി പറിക്കുന്ന തമ്പിയുടെ കണ്ണുകളിൽ ആണ് അവളുടക്കിയത് ... ആ മിഴികൾ തിളങ്ങുന്നു... എന്തോ തിരഞ്ഞത് ലഭിച്ചത് പോലെ... വേട്ടക്കാരന് ഇരയെ ലഭിച്ച പോലെ... ചുണ്ടിൽ വശ്യത ചുരത്തുന്ന പുഞ്ചിരി... അതിൽ പരിഹാസവും അമർഷവും മിന്നി മറയുന്നു... മാളുവിന് ശ്വാസം കണ്ഠത്തിൽ തടഞ്ഞ് നിൽക്കുന്നതായി തോന്നി.... കാലിനൊന്നും നിലയുറപ്പിക്കാൻ കഴിയാത്ത അവസ്ഥ...

വെന്തുരുകുന്ന മനസ്സിനെ പൂർവ സ്ഥിതിയിൽ ആക്കാൻ മാളു തന്നോട് തന്നെ കേണു.... വിലപിച്ചു... അവളിൽ നിന്നും നുര പൊന്തുന്ന നൊമ്പരവും ആധിയും മൗനമായി ഘനീഭവിച്ചു... മിഴികൾ സജലങ്ങൾ ആയി തീരാതിരിക്കാനും മാളു ഉള്ളാലെ ശ്രമിക്കുന്നുണ്ടായിരുന്നു..... എന്താ അങ്കിൾ ഏട്ടത്തിയെ ഇങ്ങനെ നോക്കുന്നെ... കാണാതായിട്ട് വീണ്ടും കണ്ടത് പോലെ... മുൻപ് കളഞ്ഞ് പോയത് എന്തോ കിട്ടിയ സന്തോഷവും ഉണ്ടല്ലോ മുഖത്ത്.... രുദ്രൻ ആ വാക്കുകൾ കേട്ട് ഞെട്ടി ... കാരണം പോലും അറിയാതെ... ദർഷിന്റെ ചോദ്യത്തിന് മറുപടി ആയി തമ്പി പുഞ്ചരിച്ചതെയുള്ളൂ... ഞാൻ ആദ്യം ആയിട്ടാ ഇൗ കുട്ടിയെ കാണുന്നെ... പിന്നെ എങ്ങനെയാ കളഞ്ഞ് പോകുന്നത്... ഇത്തവണ ഞെട്ടിയത് മാളുവാണ്... അതിന്റെ പകപ്പ്‌ ആവോളം ആ മുഖത്ത് ഉണ്ട്... കാപട്യം നിറഞ്ഞ മുഖത്തിന് കീഴെ ആ പകപ്പ് കണ്ടാസ്വദിക്കുകയായിരുന്നു തമ്പി... കയ്യിൽ നിന്ന് വഴുതി പോയ വരാല് ആണ് നീ... അവസാനം എനിക്ക് മുൻപിൽ തന്നെ വന്ന് പെട്ടൂ നീ...ഇനി നിനക്ക് രക്ഷയില്ല... തമ്പിയുടെ ഉള്ളം മന്ത്രിച്ചു.... മാളുവിന് നടക്കുന്നതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല... ചോദ്യങ്ങൾക്കുത്തരം അറ്റംമ്മുട്ടാതെ കൂകി പാഞ്ഞു... എങ്കിലും മനസ്സിനൊരു ആശ്വാസം... ഭയപ്പെട്ടത് പോലോന്നും സംഭവിച്ചില്ല...

അതിന് കൂറ്റെന്നോണം മാളു നിശ്വസിച്ചു ... ഇനി അപ്പോ കേക്ക് മുറിക്കൽ അല്ലേ... സംസാരത്തിന് അറുതി വരുത്തി തമ്പി തന്നെ പറഞ്ഞു.... കുഞ്ഞുണ്ണി അത് കേൾക്കേണ്ട താമസം കേക്കെടുത്ത് ഒത്ത നടുക്ക് ഉള്ള മേശമേൽ വെച്ചു... ഏട്ടാ... ഏട്ടത്തി വാ... രണ്ടാളും വന്ന് കേക്ക് മുറിക്ക്... ഇടക്ക് എപ്പോഴോ പാളി നോക്കിയിരുന്ന ഇരുവരുടെയും മിഴികൾ ഒരേ സമയം ഉടക്കി... അവനിലെ തീക്ഷണത ഏറിയപ്പോൾ മാളു തന്നെ നോട്ടം മാറ്റി... രുദ്രൻ ഒഴിഞ്ഞ് മാറാൻ നോക്കി എങ്കിലും തമ്പി ഇടപെട്ടപ്പോൾ അവൻ അനുസരണയോടെ ചെന്ന് നിന്നു... മാളു അപ്പോഴും നിന്നിടത്ത് തന്നെ നിലയുറപ്പിച്ച് നിൽക്കുകയായിരുന്നു... മോളിനി എന്ത് നോക്കി നിൽക്കാ... പുഞ്ചിരിച്ചു കൊണ്ട് തമ്പി അവളെ ചേർത്ത് പിടിച്ചു... അയാളുടെ സ്പർശം ഏറ്റതും മാളുവിന്റെ ശരീരം മുഴുവൻ തരിപ്പ് കടന്നു പോയി... ഒരുതരം അരോചകം... ആളുകൾ കൂട്ടത്തോടെ നോട്ടം തനിലേക്ക്‌ ആയിട്ടും മാളു അവളുടെ തോളിൽ നിന്ന് അയാളുടെ കൈ എടുത്ത് മാറ്റി... എന്നിട്ട് വേഗം രുദ്രനരികിൽ ചെന്ന് നിന്നു... തമ്പിക്ക് നാണം കെട്ടത് പോലെ അനുഭവപ്പെട്ടു... എങ്കിലും അമർഷം മുഷ്‌ട്ടി ചുരുട്ടി തീർത്തു... മാളുവും രുദ്രനും ഒരുമിച്ച് ആ ക്രിസ്തുമസ് കേക്ക് മുറിച്ചു... മധുരം രുദ്രൻ അവൾക്ക് നൽകാതെ കുഞ്ഞുണ്ണിക്ക് നൽകി...

എല്ലാവരിലും അത് മുറുമുറുപ്പ് ഉണ്ടാക്കുമ്പോൾ അത് കണ്ട് സന്തോഷിച്ചത് തമ്പി മാത്രമാണ്... പിന്നെല്ലാം പാട്ടും ഡാൻസും ആയിരുന്നു... രുദ്രനും മാളുവും ഒന്നിലും പങ്കെടുക്കാതെ മാറി നിന്നു... ഇരു ധ്രുവങ്ങളിൽ ആയി.... അവനിലേക്ക് മാത്രം മിഴികൾ പാറി വീഴുമ്പോൾ അവളെ മാത്രം കൊതിയോടെ നോക്കി കാണുന്ന തമ്പിയെ അവളോട്ടും ശ്രദ്ധിച്ചില്ല.... ഒരു വെയിറ്ററെയും കൂട്ടി തമ്പി ഒരു മറവിലേക്ക്‌ ചെന്ന് നിന്നു... മടിക്കുത്തിൽ നിന്നും പണം അയാൾക്ക് നേരെ നീട്ടി... പറഞ്ഞത് പോലെ ചെയ്താൽ മതി... ഒന്നും ഉണ്ടാകില്ല... പക്ഷേ ഒരു പിഴവും വരുത്തരുത് ... പ്ലാൻ പറഞ്ഞ് കൊടുത്തതിനുശേഷം പണം അയാളുടെ കയ്യിൽ തിരുകി തമ്പി അറിയാത്തത് പോലെ വന്ന് നിന്നു... തമ്പി പണം കൊടുത്ത വെയിറ്റർ അവസരം വരാൻ ആയി കാത്ത് നിന്നു.. ഫുഡ് ഇവിടെ വെച്ച് കൊടുക്കണം എന്ന് പറഞ്ഞപ്പോൾ മാളു നിന്നിടത്ത് നിന്ന് അപ്പുറത്തേക്ക് നടന്നു... അവസരം മണത്ത വെയിറ്റർ അവൾക്ക് തൊട്ടുരുമ്മി കടന്നു പോയി.... ഒറ്റ ലെയറിൽ ഉടുത്തിരുന്ന സാരിയുടെ മുന്താണി നിലത്ത് വിരിഞ്ഞ് കിടന്നിരുന്നു...

വെയിറ്റർ അതിൽ അമർത്തി ചവിട്ടി പിടിച്ചു... പൊടുന്നനെ സാരി കുത്തിയ ഇടത്ത് നിന്നും കീറി പറഞ്ഞു... ഒപ്പം ആ ഭാഗത്തെ ബ്ലൗസും........ അതവൾക്ക്‌ മനസിലായതും മിഴികൾ ഉന്തി നിശ്ചലയായി.... ആ പ്രവൃത്തിക്കൊപ്പം അവിടമാകെ അലയടിച്ച ഗാനം നിന്നു... ശ്രദ്ധ തിരിഞ്ഞ് അവളിലേക്ക് എത്തി...അവിടം വിവർണമായി....എല്ലാവരുടെയും നോട്ടം അവളിലേക്കും....... കീറി പറഞ്ഞ സ്ഥലത്തേക്കും.... മാളുവിന്റെ മിഴികൾ നിറഞ്ഞൊഴുകി.... വിറയാർന്ന കൈകൾ കൊണ്ടവൾ അവിടം മറച്ച് പിടിച്ചു.... എല്ലാവരും അവളെ മറ്റൊരു കണ്ണോടെ നോക്കി കാണുന്നത് കണ്ടപ്പോൾ രുദ്രൻ ഓടി വന്നു അവളെ അണച്ച് പിടിച്ചു.... അവൾക്കരികിൽ നിന്നും ഓടി പോയ വെയിറ്ററെ അവൻ തീ പാറുന്ന നോട്ടത്തോടെ നോക്കി.... Everyone except you can go ... The party is over ....I say get out!!!!?!!!????? അവളെ മറ്റുള്ളവരുടെ മിഴികളിൽ നിന്നും മാറ്റി നിർത്തി കൊണ്ട് രുദ്രൻ വെയിട്ടറെ നോക്കി അലറി .... ബാക്കി എല്ലാവരും കേട്ട പാതി കേൾക്കാത്ത പാതി അവിടെ നിന്നൊഴിഞ്ഞു.... ദർഷും രുദ്രനെ പോലെ ദേഷ്യത്തിൽ തന്നെ ആയിരുന്നു.... ഇരുവരുടെയും മിഴികൾ ആ വെയിട്ടർക്ക്‌ നേരെ നീണ്ടു... അവൻ ആണെങ്കിൽ പേടിച്ച് വിറച്ചിട്ടുണ്ട്...

പക്ഷേ അവർക്ക് പിന്നിൽ നിന്ന് തമ്പിയുടെ ഭീഷണി വന്നതും വെയിറ്റർ അവന്റെ വായ തന്നെ മൂടി കെട്ടി.... നീ കേറി പോ ..... ഞാൻ പറഞ്ഞത് കേട്ടില്ലേ കേറി പോകാൻ.... ദർഷിനെ നോക്കി ചീറി അവൻ ആ വെയിറ്ററുടെ കോളറിൽ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ട് പോയി... ആ പന്നയെ അങ്ങ് കൊന്നേക്കാൻ പറ അങ്കിളെ... ഇതവൻ മനഃപൂർവം ചെയ്തതാ... കുറച്ച് നേരമായി അവൻ ഏട്ടത്തിയെ നോട്ടമിടുന്നു... കുഞ്ഞുണ്ണി പല്ല് ഞെരിച്ച് കൊണ്ട് ചവിട്ടി തുള്ളി പോയി... തമ്പി അവന് മുൻപിൽ നല്ലപിള്ള ചമഞ്ഞ് നിന്നു... ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം തമ്പി മാളുവിന്റെ മുറിയിലേക്ക് കടന്നുവന്നു... ലക്ഷ്മി കുറച്ച് വെള്ളമെടുത്ത് കൊടുക്ക്.. മോള് നന്നായി പെടിച്ചിട്ടുണ്ട്..... വാതിൽക്കൽ നിന്ന് ലക്ഷ്മിയുടെ മടിയിൽ തോളിലൂടെ ടവൽ ചുറ്റി പൊട്ടിക്കരയുന്ന മാളുവിനേ നോക്കി അയാൾ ചടുലതയോടെ പറഞ്ഞു... ലക്ഷ്മി അവളെ അടർത്തി മാറ്റി മുഖം തുടച്ച് കൊടുത്തു... വേണ്ട പോണ്ട... നി.. നിക്ക് വെള്ളം വേണ്ട..... അവളങ്ങനെ ഒക്കെ പറയും ലക്ഷ്മി... നീ പോയി എടുത്ത് കൊണ്ട് വാ... ലക്ഷ്മിയേ ആശ്രയത്തിന് പിടിച്ച കൈകൾ അടർന്നു മാറി... ലക്ഷ്മി പോയപ്പോൾ മാളു തല മുട്ടിൽ വെച്ച് താഴ്ത്തി ഇരുന്നു... നിന്നെ എനിക്ക് മനസിലായിലെന്ന് കരുതിയോടി....

ഗാഭീര്യം നിറഞ്ഞ തമ്പിയുടെ ശബ്ദം അവളിൽ വന്ന് വീണതും വിതുബുന്ന ചുണ്ടുകളോടെയും കേട്ട വാക്കുകൾ ഒന്നൂടെ ഓർത്ത് ആ പകപ്പോടെയും അവൾ തലയുയർത്തി .... ഇത്ര നേരം താൻ കണ്ടതോ മാറ്റാരും കണ്ട മുഖം ആയിരുന്നില്ല അയാളുടെത്..... അങ്ങ് തടിച്ച് കൊഴുത്തല്ലോടി നീ... ആ കിളുന്ത് ശരീരം അല്ല ഇപ്പോ നിന്റെ.. പാകമായി.... അവളെ ചൂഴ്ന്നു നോക്കി തമ്പി പറഞ്ഞു... മാളു അറപ്പോടെ മുഖം വെട്ടിച്ചു മേലെ പുതച്ച ടവൽ ഒന്നൂടെ ശരീരത്തിന് ഒട്ടി പിടിച്ചു... തമ്പി പാഞ്ഞ് വന്ന് വെട്ടിച്ച അവളുടെ മുഖം കൊങ്ങക്ക് പിടിച്ച് അയാൾക്ക് അഭിമുഖം ആക്കി... വേദന കൊണ്ട് പിടക്കുന്ന അവളുടെ മിഴികൾ അയാൾക്ക് ആനന്ദം ആയിരുന്നു... കോടികൾ ആണ് നിന്റെ തറവാട്ടിൽ എറിഞ്ഞ് ഇട്ട് കൊടുത്തത്... എത് മുതലാക്കുന്നതിന് മുൻപേ എനിക്കിട്ട് ഒന്ന് തന്ന് നീ പോയി... എവിടെ പോയാലും തമ്പി ആശിച്ചത് ദേ ഇൗ കൈവള്ളയിൽ വരും... ഇപ്പോ നീ വന്നത് പോലെ... അശ്ലീലത നിറഞ്ഞ നോട്ടം അവൾക്ക് നേരെ തൊടുത്തു വിട്ടു.. മാളുവിന് സർവ്വനാഡിഞരമ്പുകൾ തളരുന്നതായി പ്രതീതമായി.... വാക്കുകൾ നാവിൻ തുമ്പിൽ തന്നെ ചിലമ്പിച്ചു.... ഇപ്പോ തന്ന ട്രീറ്റ് എങ്ങനെ ഉണ്ടായിരുന്നു.... പുച്ഛത്തോടെ ചോദിക്കുമ്പോൾ അവളുടെ മിഴികൾ മിഴിഞ്ഞ് വന്നൂ... ആരോടെങ്കിലും ഇത് പറഞ്ഞാല് കത്തിച്ച് കളയും നിന്നെ... അറിയാലോ... നാവ് മടക്കി ശൗര്യതോടെ തമ്പി മൊഴിഞ്ഞു... ആരുടെയോ കാൽ പെരുമാറ്റം കേട്ടതും തമ്പി വേഗം മാറി ....

മാളു ശ്വാസത്തിന് വേണ്ടി ആഞ്ഞ് ചുമച്ചു.... ഒന്നും ഉണ്ടായിട്ടില്ല... ഇങ്ങനെ കരയാൻ മാത്രം... ലക്ഷ്മി ഒന്ന് സമാധാനിപ്പിക്ക്‌ .. എനിക്ക് കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല.... കണ്ണുകൾ അമർത്തി തുടച്ച് അയാൾ കുടിലതയോടെ പുറത്തേക്ക് ഇറങ്ങി... തമ്പി മുറി വിട്ടതും ലക്ഷ്മിയെ ഉടുമ്പ് അടക്കം പിടിച്ചവൾ പൊട്ടിക്കരഞ്ഞു... രുദ്രൻ ഒരുത്തനെ കൊണ്ട് പോയതന്വേഷിച്ച് തമ്പി പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ട് നടുങ്ങി... മതീടാ.... അവൻ ഇനി ചാവും... ചോര തുപ്പി നിലത്തേക്ക് പിടഞ്ഞ് വീണ വെയിറ്ററെ താങ്ങി പിടിച്ച് തമ്പി പിരികകൊടികൾ ഉയർത്തി.. അങ്കിൾ മാറ്.. ഇൗ പുന്നാര മോൻ കാണിച്ചത് കണ്ടില്ലേ....ഇവനിതൊന്നും പോരാ... ഇമ്മാതിരി പണി ഇനി അവൻ കാട്ടിക്കൂട്ടാ.... പറയുമ്പോൾ രുദ്രൻ നന്നേ കിതച്ചിരുന്നു.... നീ ഒന്ന് അടങ്ങു മോനേ... ഇവനെ ഇനി തല്ലിയാൽ ചത്ത് പോകും... ഞാൻ പോലീസിൽ ഏൽപ്പിച്ചോണ്ട്... പറ്റില്ല... എന്റെ കൈ തരിപ്പ് മാറിയിട്ടില്ല... ഇവനെ ഇന്ന് ഞാൻ... രുദ്രൻ വീണ്ടും അടിക്കാൻ ഓങ്ങിയതും ആ കൈകളെ തമ്പി തടഞ്ഞ് വെച്ചു.. നിന്റെ അച്ഛനെ പോലെ ആണ് എന്നെ കണ്ടിട്ടുള്ളത് എങ്കിൽ ഞാൻ പറയുന്നത് നീ കേൾക്കും... നീ ചെല്ല്... അവസാനമായി അവന്റെ മൂക്കിനിട്ട്‌ കൊടുത്ത് രുദ്രൻ അകത്തേക്ക് കയറി പോയി.... അവൻ അങ്ങനെയാ ഒരു ബോധവും ഇല്ല... ഇതൊക്കെ നല്ലൊരു ആശുപത്രിയിൽ പോയി കാണിച്ചാൽ വേഗം മാറും... ഒടുങ്ങി നുറുങ്ങി നിൽക്കുന്ന വെയിറ്റർ പയ്യനെ നേരെ നിർത്തി തോളിൽ തട്ടി .... നിഗൂഢതയോടെ പുഞ്ചിരിച്ച് അവനെയും കൊണ്ട് തമ്പി യാത്രയായി ........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story