സിന്ദൂരമായ്‌ ❤: ഭാഗം 23

sinthooramay

രചന: അനു

ചായുമായി വരുന്ന മാളുവിന്റെ മുഖത്തേക്ക് അവനുറ്റു നോക്കി... കുളിച്ച് നേരെ അടുക്കളയിൽ കേറിയതാണെന്ന് കണ്ടാലേ അറിയാം.... ഈറൻ ഇപ്പോഴും തോർന്നിട്ടില്ല... ഒരു കുഞ്ഞ് ചന്ദനം മാത്രം... പണ്ട് ആയിരുന്നെങ്കിൽ ആ സീമന്ത രേഖയിൽ ഒരു ചുവപ്പ് പുഷ്പം പൂത്ത് നിൽക്കുമായിരുന്നു... രുദ്രൻ അവളുടെ കയ്യിൽ നിന്നും ചായകപ്പ്‌ വാങ്ങി.... പിന്നേ നമ്മുടെ ആ മാഷ് വരുന്നുണ്ട് ഇന്ന്.... ഇത് പോലെ ചായയുമായി വന്നേക്കണം ചമ്മലോന്നും കൂടാതെ.... ഒരു കുഞ്ഞു പെണ്ണ് കാണൽ ആണേ ദർഷിന്റെ വാക്കുകൾ ശ്രവിച്ചതും കുടിച്ചിരുന്ന ചായ നെറീൽ കയറി രുദ്രൻ ചുമക്കാൻ തുടങ്ങി... കേട്ടതിൽ തരിച്ചു നിൽക്കുന്ന മാളുവിനു രുദ്രനേ ദയനീയമായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.....

ഇങ്ങനെ അന്താളിച്ച് നിക്കല്ലെ മാളുവേച്ചി... പോയി ഒരുങ്ങി ചുന്ദരി പെണ്ണായിക്കോ... മാഷിന്റെ കണ്ണ് തള്ളണം... കുടിച്ച് തീർത്ത കപ്പ് മാളുവിന് നൽകി...മറുത്തൊന്നും പറഞ്ഞില്ല... രുദ്രനേ പാളി നോക്കിക്കൊണ്ട് മാളു അകത്തേക്ക് കയറി പോയി.... കണ്ടോ ഏട്ടാ കണ്ടോ.... മാളു പോയതും അവിടേക്ക് തന്നെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രുദ്രന്റെ തോളിൽ കൈ പിണച്ചു കൊണ്ടവൻ പറഞ്ഞു... എന്ത് കണ്ടോന്ന്... തീരെ താല്പര്യം ഇല്ലാത്ത മട്ടിൽ അവൻ മറുപടി നൽകി.. മാളുവേച്ചിയുടെ മുഖത്തെ നാണം.... മാഷിനെ ഓർത്തിട്ടുണ്ടാകും അല്ലേ ... ആ എനിക്ക് അറിയില്ല.... രുദ്രൻ ദേഷ്യത്തിൽ തോളിൽ കുലുക്കി ദർഷിന്റേ കൈ തട്ടി മാറ്റി... അതിന് ഏട്ടൻ എന്തിനാ ഇത്ര ദേഷ്യപ്പെടുന്നത്... ഓഹ് ഏട്ടന് ഞാൻ പെണ്ണ് കണ്ടെത്തി തന്നില്ല... അതല്ലേ... ഏട്ടന് കൂടി പെണ്ണ് സെറ്റ് ആക്കിയിട്ടെ എനിക്കിനി വിശ്രമം ഉള്ളൂ...

അനിയൻ ആയി പോയി ഇല്ലേൽ എടുത്ത് പെരുമാറിയേർന്ന്... മാറങ്ങോട്ട്.... തറപ്പിച്ചൊന്ന് ഉഴിഞ്ഞ് രുദ്രനും അകത്തേക്ക് കയറിപ്പോയി... ആഹാ എന്തൊരു മനപ്പൊരുത്തം... പറഞ്ഞിട്ട് എന്താ രണ്ടും രണ്ട് വക്കിൽ... ഇവരെ ഒന്നിപ്പിക്കാൻ പാഡ് പെട്ട് ഞാനും.... ഇതൊക്കെ കാണുന്നുണ്ടോ എന്റെ അമ്മേം അച്ഛനും ... ഒന്ന് ഹേൽപ്പിയ്തേക്കണെ .... മുകളിൽ നോക്കി പറഞ്ഞാവലാതിപ്പെട്ടു കുഞ്ഞുണ്ണി പടിയിലേക്ക്‌ ഇരു കാലും നിവർത്തി ഇരുന്നു.... ❇ മോളിത് വരെ ഒരുങ്ങിയില്ലെ.... ആ ചെക്കൻ ഇപ്പങ്ങ് എത്തും... എന്നിട്ട് പെണ്ണ് കുളിച്ച അതെപ്പടി നിൽക്കാ... അടുക്കളയിൽ വെരുകിനെ പോലെ ചുറ്റി തിരിയുന്ന മാളുവിനേ കണ്ട് ലക്ഷ്മി പരിഭവം ആരാഞ്ഞു... ഇതൊക്കെ വേണോ ലക്ഷ്മ്മ്യമ്മെ.... ഞാൻ ഇവിടെ നിൽക്കണതോണ്ട് നിങ്ങൾക്ക് ആർക്കേലും എതിർപ്പ് ഉണ്ടോ.... മാളു ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു ചോദിച്ചു... മോള് ഇവിടെ നിൽക്കണം...

അതന്ന്യാ ആഗ്രഹം... പക്ഷേ... മാളുവിന്റെ മുഖത്ത് ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞാടി... രണ്ട് പയ്യന്മാർ ഉള്ള വീടാ... അവര് കല്യാണം കഴിച്ച് കൊണ്ട് വരണ കുട്ട്യോൾക്ക്‌ മോളിവിടെ നിക്കണത് വല്യൊരു നീരസം ആവും... മോൾക്ക് പറയണത് മനസ്സിലാവണുണ്ടോ... മാളു കൂടുതൽ തെളിച്ചമില്ലാത്ത മുഖവുമായി തലയാട്ടി... അപ്പോ കുഞ്ഞുണ്ണിയുടെ ഏട്ടൻ കല്യാണം കഴിക്ക്യോ... അതെന്താ രുദ്രൻ കുഞ്ഞിന് വേണ്ടെ ഒരു കുടുംബം ഒക്കെ... കുഞ്ഞുണ്ണി അവന്റെ ഏട്ടത്തിയെ കണ്ടെത്തി കഴിഞ്ഞു എന്നാ പറഞ്ഞെ... അവൻ പറഞ്ഞാ രുദ്രൻ മറുത്ത് പറയില്ല... എന്തോ ഉള്ളിൽ ഒരു വിങ്ങൽ വന്നടിയുന്നു... ബാക്കി കേൾക്കാൻ നിൽക്കാതെ മാളു മുറിയിലേക്ക് നടന്നു... എല്ലാം ഒന്ന് കലങ്ങി തെളിയണെ ഭഗവതീ... ലക്ഷ്മി മനസ്സുരുകി പ്രാർത്ഥിച്ചു... അൽപ്പ നേരം കഴിഞ്ഞതും കണിമംഗലം മുറ്റത്ത് കാർ വന്നു നിന്നു...

അതിൽ നിന്നും വെള്ളി കരയുള്ള മുണ്ടും കരിം പച്ച ഷർട്ടും ഇട്ട് ദൃഢഗാത്ര ശരീരവുള്ള ചെറുപ്പക്കാരൻ ഇറങ്ങി വന്നൂ... മുഖത്ത് നിന്ന് കൂളിംഗ് ഗ്ലാസ് ഊരി കാറിനുള്ളിൽ വെച്ച് അവനാ വീടാകെ കണ്ണോടിച്ചു... എന്റെ മാഷേ ഇങ്ങ് കേറി പോര്... കുഞ്ഞുണ്ണിയുടെ ശബ്ദം കേട്ടതും അവൻ ഒരു ചിരിയാലെ ഹാളിലേക്ക് പ്രവേശിച്ചു... മാഷ് ആയത് കൊണ്ട് പറയല്ല ഒട്ടും പഞ്ച്വാലിട്ടി ഇല്ലാട്ടോ... കുഞ്ഞുണ്ണിയുടെ വാക്കുകൾക്ക് മറുപടി അവൻ പറഞ്ഞത് കാതോരം ചുണ്ട് ചേർത്ത് ആയിരുന്നു... കാര്യം കേട്ടതും കുഞ്ഞുണ്ണി ചിരി അടക്കി പിടിച്ച് തോളിൽ തട്ടി.... വാ... ഇരിക്ക്‌... ഞാൻ എല്ലാരേം വിളിക്കാം.... കുഞ്ഞുണ്ണി പോയതും അവൻ സെറ്റിയിലേക്ക് ഇരുന്നു... ടീപ്പോയിൽ ഇരുന്ന മാസിക എടുത്ത് മറച്ചു... ഉള്ളിലെ ഭയത്തിനും വെപ്രാളത്തിനും അറുതി വരുത്താൻ ഹാളിലെ ശബ്ദം കേട്ട് ഇരുക്കപ്പൊറുതി ഇല്ലാതെ ആണ് മാളു മുറിയിൽ നിന്ന് തലയിട്ടത്....

ചുറ്റും നോക്കുന്ന കൂട്ടത്തിൽ അപ്പുറത്തെ മുറിയിൽ തന്നെ പോലെ തലയിട്ട്‌ നോക്കുന്ന രുദ്രനേ കണ്ടതും അൽഭുതം കൂറി മാളു തല പിൻവലിച്ചു... തന്റെ ചെയ്തിയുടെ പൊരുൾ തനിക്ക് നല്ല നിശ്ചയമുണ്ട്... പക്ഷേ കുഞ്ഞുണ്ണിയുടെ ഏട്ടൻ എന്തിനാ തന്നെ പോലെ താഴേക്ക് ഏന്തി നോക്കുന്നത്... ഇതിപ്പോ ഇരട്ടി വെപ്രാളം ആയല്ലോ ദേവീ...മനസ്സിത്രയും കൈവിട്ട് പോയ നിമിഷമില്ല.... നെടുവീർപ്പ് ഇട്ടു കൊണ്ടവൾ ഭിത്തിയിലേക്ക് തലചായ്ച്ചു.. ❇ കുഞ്ഞുണ്ണി വന്ന് വിളിച്ചാണ് മാളു താഴേക്ക് ഇറങ്ങി പോന്നത്... ഞാൻ ഗൗരേഷ്...ഗൗരേഷ് മുകുന്ദൻ...***** കോളേജിലെ ഹിസ്റ്ററി അധ്യാപകൻ ആണ്... വീട് അങ്ങ് എറണാകുളത്ത് ആണ്... ഇവിടത്തെ കോളേജിൽ പഠിപ്പിക്കണം എന്നത് ഒരാശ ആയിരുന്നു... എന്തായാലും വരവ് നഷ്ട്ടം ആയില്ല... മാളവികയെ പോലൊരു നിധിയെ അല്ലേ കിട്ടാൻ പോകുന്നത്.... വീട്ടിൽ വന്നയാളെ മുഷിപ്പിക്കണ്ട കരുതിയാണ് രുദ്രൻ വിവരങ്ങൾ തിരിക്കിയത്...

എങ്കിലും കാണാൻ സുമുഖനും പെരുമാറാൻ തരക്കേടില്ലാത്ത്തും രുദ്രനിൽ ആശങ്കയുടെ വിത്തുകൾ പാകി... മാളു കല്യാണത്തിന് സമ്മതിച്ചാൽ .... രുദ്രന്റെ സമനില തെറ്റുന്നതായി അവനറിഞ്ഞു... അല്ല രുദ്രൻ എന്ത് ചെയ്യുന്നു..... രുദ്രൻ അവൻ ചോദിക്കുന്നത് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.... ചിന്തകളിൽ മുഴുകി ഇരിക്കുകയാണ് എന്ന കാര്യം ഉള്ളാലെ മനസ്സിലാക്കി ഗൗരേഷ് പിന്നെ ചോദിക്കാനും മുതിർന്നില്ല.... കുഞ്ഞുണ്ണിക്കൊപ്പം മാളു പടികൾ ഇറങ്ങി വന്നൂ.... തന്നെ കാണാൻ വന്നയാളെ നോക്കാതെ മിഴികൾ ഉടക്കി നിന്നത് വലിഞ്ഞ് മുറുകുന്ന മുഖവുമായി തലതാഴ്ത്തി ഇരിക്കുന്ന രുദ്രനിലേക്ക്‌ ആണ്... ചായ കുടിക്കൽ ഒക്കെ നേരത്തെ കഴിഞ്ഞത് കൊണ്ട് ചെക്കനും പെണ്ണും സംസാരിക്കട്ടെ അല്ലേ ഏട്ടാ... രുദ്രൻ ഒരു നോട്ടമെ എറിഞ്ഞുള്ളൂ... അതിന്റെ അർത്ഥം കുഞ്ഞുണ്ണിക്ക് വ്യക്തമായി പിടികിട്ടി... ഏട്ടന് എപ്പോഴേ സമ്മതം.... നിങ്ങള് ആ ഗാർഡനിലേക്ക് പോക്കൊളൂ... അവിടെ നല്ല പ്രൈവസി കിട്ടും... ഇങ്ങനെ ഇരുന്നു ചോര ഊറ്റാതെ അങ്ങ് നടക്ക്‌ മാഷേ....

ഗൗരേഷ് ഒന്ന് ചൂളി കൊണ്ട് പുറത്തേക്ക് നടന്നു... മാളു അപ്പോഴും പോകാതെ മടിച്ച് നിൽക്കുകയായിരുന്നു... ദെ ചെക്കൻ പോയി... പെണ്ണ് ഇപ്പോഴും ഇവിടെ നിൽക്കുവാണോ... ചെന്നെ... ചെന്നേ.... അത്..... ഒന്നും പറയണ്ട.... നടക്ക് നടക്കു.... കുഞ്ഞുണ്ണി അവളെ ഉന്തി തള്ളി പറഞ്ഞയച്ചു.... തിരികെ വന്നു മുഷ്ട്ടീ ചുരുട്ടി ദേഷ്യം കടിച്ചമർത്തി ഇരിക്കുന്ന രുദ്രനേ കാൺകെ നേരിയ ഉൾഭയം ഉണ്ടായെങ്കിലും കുഞ്ഞുണ്ണി അത് കാര്യാമാക്കി എടുത്തില്ല.... ഹൊ എന്ത് നാണാമാ രണ്ടാൾക്കും... മെയിഡ്.... ബാക്കി പറയുന്നത് കേൾക്കാതെ ചവിട്ടി തുള്ളി രുദ്രൻ മുകളിലേക്ക് പോയി... മ്മ്‌ മ്മ്‌...ബാൽക്കണിയിൽ ചെന്ന് സീൻ പിടിക്കാൻ ഉള്ള ഓട്ടം ആണ്... നടക്കട്ടെ നടക്കട്ടെ... ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ .... കുഞ്ഞുണ്ണി വിചാരിച്ചത് അക്ഷരം പ്രതി ശരിയായിരുന്നു... രുദ്രൻ ബാൽക്കണിയിൽ നിന്നും ഗാർഡനിൽ നിൽക്കുന്ന ഇരുവരെയും വീക്ഷിച്ചു.... മാളു തലതാഴ്ത്തി നിൽപ്പാണ്... പക്ഷേ അവളെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്ന ഗൗരേഷിനെ കാണുമ്പോൾ അമർഷം നുര പൊന്തി....

എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... അതിന്റെ പരിണിത ഫലമായി മാളുവിന്റെ മുഖത്തെ ഭയം അകന്നു പുഞ്ചിരി തൂകി... ആദ്യത്തെ തടസ്സമെ ഉണ്ടായിരുന്നുള്ളൂ ... പിന്നെ ഇരുവരും കളിച്ചിരി ആയി.... രുദ്രന് ഇനിയും കണ്ട് നിൽക്കാൻ കഴിഞ്ഞില്ല.... വെന്ത് വെണ്ണീർ ആക്കുന്നു കാഴ്ചകൾ അവനിലെ ഹൃദയത്തെ.... മിഴികളിൽ ജലകൂമ്പുലഞ്ഞു... ഓർമ്മയിൽ നോവുന്നതു മറക്കാൻ കഴിഞ്ഞെങ്കിൽ ഓർമ്മകളിനിമേലിൽ പിറക്കാതിരുന്നെങ്കിൽ...!!! ഹൃദയം ശ്വാസം കിട്ടാതെ പിടഞ്ഞു.... ഒരില അറ്റ് വീഴുന്നത് നോക്കി നിൽക്കുന്ന മരം പോലെ നിസ്സഹായൻ ആയിരുന്നു അവൻ... ഇപ്പോ ഭയം ഒക്കെ മാറിയില്ലേ.... മാളു പുഞ്ചിരിയോടെ തലയാട്ടി... എന്നാ പിന്നെ നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം അല്ലേ മാളവിക... മാഷേ... മാഷിന് എന്നോട് വിരോധം ഒന്നും തോന്നരുത്... എനിക്കീ വിവാഹത്തിന് സമ്മതമല്ല.... മാളവിക താൻ.... മാഷിനെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല...

ഉള്ളിന്റെ ഉള്ളിൽ മറ്റാരുടെയോ മുഖം തെളിഞ്ഞ് വരുന്നുണ്ട്... ആ മുഖം തന്നെ വിലക്കുന്നു.... ആരാണെന്ന് വ്യക്തം അല്ലെങ്കിലും ആ മുഖം തനിക്ക് അത്രയേറെ പ്രിയപ്പെട്ടത് ആണ്... തന്റെ ആത്മാവ് പോലെ അതൊക്കെ തന്റെ തോന്നൽ ആവും മാളവിക.... തോന്നൽ ആയിലെങ്കിലോ.... വേണ്ട... മാഷ് തന്നെ പറയണം എന്നെ ഇഷ്ട്ടം ആയില്ലെന്നു... അപേക്ഷയാണ്.... അവന് മുൻപിൽ കൈകൂപ്പി നിൽക്കുന്നവളോട് എന്ത് പറയണമെന്ന് അറിയാതെ കുഴഞ്ഞു.... പക്ഷേ മറുപടി ആഗ്രഹിച്ചു നിൽക്കുകയായിരുന്നില്ല മാളു... അത് കൊണ്ട് തന്നെ മാളു അവനെ മറികടന്ന് പോയ് കഴിഞ്ഞിരുന്നു... ❇ ഡാ ചെറുക്കാ ഇത് കളിക്കുന്ന കളി അല്ല... അവള് തന്നെ എന്റെ മുഖത്ത് നോക്കി പറഞ്ഞൂ ഇൗ കല്യാണം വേണ്ട എനിക്ക് ഇഷ്ടമല്ലന്നു നിങ്ങളോട് പറയാൻ... എന്നിട്ടിപ്പോ ഞാൻ കല്യാണം വേണമെന്ന് വാശി പിടിക്കാനോ...

വഴിയരികിൽ തണലിലേക്ക്‌ മാറി നിന്ന് കൊണ്ട് ഗൗരേഷ് തുടർന്നു... മാഷ് ഞാൻ പറയുന്നത് പോലെ കേട്ടാൽ മതി... ഒന്ന് പെണ്ണ് കാണാൻ വന്നപ്പോ തന്നെ എന്തൊരു മാറ്റമാ എന്റെ ഏട്ടന്റെ മുഖത്ത്.... അത് ഞാനും കണ്ടൂ... നോക്കി ദഹിപ്പിക്കുന്നത് ... മാഷിന് എന്റെ ഏട്ടനെ പേടി ഉണ്ടോ.... ഒന്ന് പോടാ എനിക്ക് നിന്റെ ഏട്ടനെ അല്ല... വീട്ടിൽ ഒരുത്തി ഉണ്ട്... എന്റെ പെൺബറന്നോത്തി... അവളെങ്ങാനും അറിഞ്ഞാൽ... ഹൊ ആലോചിക്കാൻ കൂടി വയ്യ .... അസ്ഥാനത്ത് കയറി ചിരിക്കല്ലെ.... കുഞ്ഞുണ്ണി ചിരി കടിച്ചമർത്തി... രണ്ട് പേരെ ഒന്നിപ്പിക്കാൻ അല്ലേ ... അതിന്റെ പുണ്യം കിട്ടും മാഷിന്... ഉവ്വുവ്വ..... ഞാൻ എന്നാ പോട്ടെ... ഇന്നവള് ആയിട്ട് ഒരു കൊച്ചു ഷോപ്പിംഗ് ഉണ്ട്.... ഷോപ്പിംഗ് ഒക്കെ കൊള്ളാം ഏട്ടന്റെ മുന്നിൽ മീരേച്ചി ആയിട്ട് ചാടണ്ട.... ഗൗരേഷ് ദയനീയമായി നോക്കി.... പിന്നെ നനഞ്ഞില്ലെ ഇനി കുളിക്കാമെന്നായി.... മാഷിന് നല്ലൊരു യാത്രയയപ്പ് നൽകി കുഞ്ഞുണ്ണി തിരികെ വണ്ടിയിൽ കയറി..

വണ്ടി സ്റ്റാർട്ട് ആക്കുവാൻ ഒരുങ്ങവെ തനിക്ക് നേരെ ഓടി വരുന്നവളെ അവൻ മിററിലൂടെ കണ്ടൂ.... നിത്യ..... ഒരിളം ചിരിയാലേ അവൻ മന്ത്രിച്ചു... ഒരു കിതപ്പോടെ മുന്നിൽ വന്നു നിന്നു നിത്യ അവനെ സാകൂതം നോക്കി.... ഒരു കുഞ്ഞു പുഞ്ചിരി പോലും തന്നെ കണ്ടിട്ട് ഇല്ലെന്നുള്ള സത്യം അവളെ ദുഃഖത്തിൽ ആഴ്‌ത്തി.... മ്മ്‌ എന്ത് വേണം.... എന്നെ മനസ്സിലായില്ലേ .. ശേരിക്ക്‌ ഒന്ന് നോക്കിക്കേ.... കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി നിത്യ ചോദിച്ചു... ആരിത് വാര്യംബിള്ളിയിലെ മീനാക്ഷിയല്ലെ ഇത്.... വല്യ ഭാവമാറ്റം കൂടാതെ തന്നെയാണ് കുഞ്ഞുണ്ണി അത് ചോദിച്ചത്... പക്ഷേ ആ ചോദ്യം കേട്ടയാൾക്ക്‌ അത്ര രസിച്ചട്ടില്ല .. മുഖം കടന്നലു കുത്തിയത് പോലെ വീർത്തിട്ടുണ്ട്... ഒന്ന് മാറിക്കെ പോയിട്ട് അൽപ്പം ധൃതി ഉള്ളതാ... കുഞ്ഞുണ്ണി ഹാണ്ടിലിൽ നിന്നും നിത്യയുടെ കൈ മാറ്റി കൊണ്ട് വണ്ടി എടുത്തു... ഇതൊക്കെ ഒന്ന് കരക്ക്‌ എത്തിച്ചിട്ട് വേണം ഇൗ പെണ്ണിനെ ഒന്ന് സ്വന്തമാക്കാൻ...അപ്പോഴേക്കും കൈവിട്ടു പോകല്ലെ.... വഴി തിരിയവേ അവളെ ഒരിക്കൽ കൂടെ നോക്കി കൊണ്ട് കുഞ്ഞുണ്ണി മന്ത്രിച്ചു.......തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story