സിന്ദൂരമായ്‌ ❤: ഭാഗം 25

sinthooramay

രചന: അനു

വലിപ്പു തുറന്ന് സിന്ദൂരചെപ്പ് എടുത്തു.. ശ്വാസം നീട്ടി സ്വീകരിച്ചു... ഒരു നുള്ള് സീമന്ത രേഖയിൽ ചാർത്തി.... ശേഷം പ്രതിബിംബത്തെ നോക്കി.... പൂർണ്ണത വന്നിരിക്കുന്നു ... മിഴികൾ സജലമായി... മാളു കണ്ണാടിയിൽ അരുമയോടെ തലോടി.... കാലുകൾ യാന്ത്രികമായി ജനലോരം നടന്നെത്തി... ജനാല തുറന്ന് കർട്ടൻ വകഞ്ഞ് മിഴികൾ പുറത്തേക്ക് നാട്ടി... ഗാർഡനിൽ ബെഞ്ചിൽ അലസമായി കിടക്കുന്ന രുദ്രനെ നോക്കി നിന്നു.... കവിൾത്തടം നനക്കാൻ വെമ്പി മിഴിനീർ കുമിഞ്ഞ് ചാടി.... ❇ എന്താണ് ഇന്ന് പതിവിലാത്ത ഒരു പരുങ്ങല്... കുളിച്ച് തലേകെട്ടും മാറ്റീട്ടില്ല.. ചന്ദനോം തൊട്ടട്ടില്ല്യ.. മ്മ് ന്താണ്.... കറിയിൽ ഉപ്പ് പാകത്തിന് ഇട്ടതിനു ശേഷം ലക്ഷ്മി ചിന്തയിൽ മുഴുകി നിൽക്കുന്ന മാളൂവിനെ പിന്തിരിഞ്ഞ് നോക്കി ... കാര്യായ ചിന്തേൽ ആണല്ലോ... ലക്ഷ്മി അവളുടെ ആടിയിൽ പിടിച്ച് കൊഞ്ചിച്ചു..... നിക്ക് ഒരു സാരി തെരോ... മുഖവുര കൂടാതെ മനസ്സിൽ ഉള്ളത് നാവിൽ വിളങ്ങി... സാര്യോ... അതിപ്പോ ന്താ അങ്ങനെ ഒരു പൂതി... നരച്ചതായാലും സാരല്യ... ഒരെണ്ണം... വെറുതെ ഉടുക്കാൻ... ലക്ഷ്മിയുടെ ചുണ്ടിൽ നീരസം കലർന്ന പുഞ്ചിരി വിരിഞ്ഞു... ഒരിക്കെ ഇത് പോലൊരു ചോദ്യം തനിക്ക് നേരിടെടി വന്നിരുന്നു... ഉടുക്കാൻ ഒന്നുമില്ലാത്തവളുടെ ദയനീയമായ ചോദ്യം...

തെരോ.... ന്താ തരായ്‌കാ എന്റെ മോൾക്ക്... ഇവിടെ നിക്ക്‌ .. ഇപ്പോ ഇട്‌ത് വെരാ... മാളു സന്തോഷത്തോടെ തലകുലുക്കി.. പോകാൻ ഒരുങ്ങിയ ലക്ഷ്മിയുടെ കവിളിൽ മുത്തി.... ലക്ഷ്മിക്ക് ആശ്ചര്യം തോന്നി അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട്... ലക്ഷ്മി നേരെ നടന്നു ചെന്നത് രുദ്രന്റെ മുറിയിലേക്ക് ആയിരുന്നു... വാർഡ്രോബ് തുറന്ന് മാളുവിന്റെ സാരി ഒരെണ്ണം എടുത്തു... അന്ന് അവസാനമായി മടക്കി വെച്ചതാണ്... ഒന്ന് പോലും അനങ്ങാതെ ഇപ്പോഴും ഇരിപ്പുണ്ട് .... അതുമായി താഴേക്ക് ചെന്നു... ദാ ഇനി മോൾക്ക് സാരി തന്നില്ലെന്ന് വേണ്ട... കയ്യിലെ സാരി മാളുവിന് കൈമാറി... മാളു സാരിയിൽ അരുമയോടെ തഴുകി... ഇത് .... ഇത് അമ്മേടെ തന്നെയാണോ.... സാരിയിൽ നിന്നും കണ്ണെടുക്കാതെ അവളുടെ ചോദ്യം ഉയർന്നു... മുന്നെപ്പൊഴോ ഇവിടത്തെ മക്കൾ തന്നെ വാങ്ങി തന്നതാ.. ഞാൻ അങ്ങനെ ഉടുക്കാറില്ല... കണ്ടില്ലേ ഇതൊക്കെ മോൾക്ക് ചേരണ സാര്യാ... മാളു തലകുലുക്കി .. ന്നാ അമ്മ അങ്ങിട്ട്‌ ചെല്ലട്ടെ... മോള് പോയി ആ തലേകെട്ട്‌ അഴിക്ക്‌ ഇല്ലേൽ നീരെറങ്ങും.... ലക്ഷ്മി പോയതും മാളു സാരി നെഞ്ചോട് അടക്കി പിടിച്ചു ... അത്രയേറെ പ്രിയത്തോടെ... മുറിയിൽ ചെന്ന് സൽവാർ മാറി സാരി ഉടുത്തു... ഈറൻ പറ്റിയ മുടി അഴിച്ച് തോർത്തി.... കണ്ണാടിയിൽ നോക്കി സ്വയം വിലയിരുത്തി... തെളിച്ചം ഉണ്ടായിരുന്നില്ല ആ മുഖത്തിന്... അതിന് പരിഹാരം ചെയ്യാൻ കഴിയാതെ മാളു സങ്കടം പൂണ്ടു .... ഇന്നത്യാവശ്യം വേയർത്തു അല്ലേ ഏട്ടാ......

ജോഗിങ് കഴിഞ്ഞ് വന്ന കുഞ്ഞുണ്ണി ടവ്വൽ കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പി... അതേ... ഇന്ന് ഒരുപാട് ദൂരം കവർ ചെയ്തിട്ടുണ്ട്... അൽപ്പം വിയർത്താൽ എന്താ... ഒരുണർവ് വന്നില്ലേ... രുദ്രൻ പറഞ്ഞ് കൊണ്ട് കുഞ്ഞുണ്ണിയുടെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി അതിലെ തണവാർന്ന ജലം മുഖത്തേക്ക് ഒഴിച്ചു... ഒഴുകി ഇറങ്ങുന്ന ജലത്തെ കരങ്ങളാൽ വദ വടിച്ചെടുത്ത് കൈ കുടഞ്ഞ് രുദ്രൻ അകത്തേക്ക് കയറി.... രുദ്രൻ അകത്തേക്ക് കയറി മുഖമുയർത്തി നോക്കിയത് മാളുവിനെയാണ്.... അവളെ കണ്ടതും രുദ്രൻ പരിസരം മറന്നു.... പഴയ തന്റെ പെണ്ണിനെ അവന്റെ മിഴികൾ വീണ്ടും ആ സാരി ഉടുത്തവളിൽ തേടി.... തന്നെ കണ്ടതും ആ മുഖം മറ്റൊരു ഭാവത്തോടെ താഴേക്ക് കുനിയുന്നതും അവന്റെ ശ്രദ്ധയിൽ പെട്ടു .. പക്ഷേ അത് തന്റെ പഴയ മാളു അല്ല... താൻ താലി കെട്ടി ഭാര്യ ആക്കിയവൾ അല്ല.... കഴുത്തിലേയും സീമന്തരേഖയിലെ ശൂന്യത അവനെ ഓർമ്മപ്പെടുത്തി... നിശ്ചലനായി നിൽക്കുന്ന രുദ്രനെ കണ്ട് കൊണ്ടാണ് ദർഷ് അകത്തേക്ക് പ്രവേശിച്ചത്.... മാളുവിനേ നോക്കി നിൽപ്പാണെന്ന് മനസിലായതും അവന് സന്തോഷമായി... പക്ഷേ രുദ്രന്റെ മുഖത്തെ നൊമ്പരം ആ സന്തോഷത്തിന് അൽപ്പായുസെ നൽകിയുള്ളൂ.... എന്താണ് മാളുവേച്ചി സാരി ഒക്കെ ഉടുത്ത് സുന്ദരി പെണ്ണായിട്ടുണ്ടല്ലോ.. മ്മ്‌ മ്മ്‌ ...

നിക്കൊക്കെ മനസ്സിലാവണുണ്ട്.... ദർഷ് അർത്ഥം വെച്ചപോലെ തലയിളക്കി.... ദർഷിൻെറ ശബ്ദം കേട്ടാണ് മാളു തലയുയർത്തി നോക്കിയത്... പക്ഷേ സംസാരം കേട്ട് കഴിഞ്ഞതും അവളുടെ ചുണ്ട് കൂർത്തു... പക്ഷേ ഇപ്പോഴും തന്നെ നോക്കി നിൽക്കുന്ന രുദ്രനെ കാൺകെ ജാള്യതയോടെ തലകുനിച്ച് തന്നെ നിന്നു... ഏട്ടന് മനസ്സിലായില്ലേ.... ദർഷ് അവനെ തോളിൽ തട്ടി വിളിച്ചു.... ഏട്ടൻ ഇത് ഏത് ലോകത്താ... ഞാൻ ചോദിച്ചത് കേട്ടോ... എവിടെ... രുദ്രൻ അവനെ നോക്കി കണ്ണുരുട്ടി... കല്യാണം ആയതും ചേച്ചിപെണ്ണിന്റേ ഒരു നാണം കണ്ടോ.. മാഷിന് ഇപ്പോ തന്നെ ഇൗ വേഷത്തിൽ ഉള്ളൊരു ഫോട്ടോ അയച്ചു കൊടുക്കാം... ആവേശത്തോടെ ദർഷ് പറയുമ്പോൾ കേട്ടത് വിശ്വസിക്കാൻ ആവാതെ തരിച് നിൽക്കുകയായിരുന്നു മാളുവും രുദ്രനും..... നീയെന്താ പറഞ്ഞെ... കല്യാണമോ... അത് ഞാൻ പറയാൻ വിട്ടു പോയി... മാഷ് വിളിച്ചിരുന്നു ചേച്ചിയെ ഒരുപാട് ഇഷ്ട്ടായിത്രെ... എത്രേം പെട്ടെന്ന് കെട്ടി കൂടെ പോറുപ്പിക്കാൻ കാത്ത് നിൽക്കാ....... ചേച്ചി ഇങ്ങോട്ട് വാ .. ഒരു ഫോട്ടോ എടുക്കട്ടെ.... കുഞ്ഞുണ്ണി മാളുവിന്റെ കയ്യിൽ പിടിച്ച് വലിച്ച് മുറ്റത്തേക്ക് കൊണ്ട് പോയി... പോകുമ്പോഴും നോട്ടം നോവാൽ പുഞ്ചിരി വിടർത്തുന്ന രുദ്രനിൽ തന്നെയായിരുന്നു...

. ഇന്നെനിക്ക് ഒരാഗ്രഹമെയുള്ളൂ... ഒരു നുള്ള് സിന്ദൂരം എന്നിലെ തോടുവിരാലാൽ ചാർത്തണം... പവിത്രതയാർന്ന ആലിലത്താലി കഴുത്തിൽ അണിയിക്കണം.... സീമന്തരേഖയിൽ മുത്തി ഞാൻ അണിയിച്ച താലിയിൽ നോക്കി നിന്നെ നേടി എടുത്ത സന്തോഷത്തിൽ എനിക്കൊന്നു മനസ്സറിഞ്ഞ് പുഞ്ചിരിക്കണം... എന്നിൽ നുരപൊന്തിയ ആഗ്രഹം ഇന്ന് പാഴ്മോഹം ആയി പരിണമിക്കുന്നു... മുറിയിൽ ചെന്ന് ബാത്ത്റൂമിൽ കയറി കതകടച്ചു... ഷവറിനു കീഴെ നിന്ന് തലമുതൽ പാദം വരെ നനച്ചു ജലകണികകൾ കടന്നു പോയി.... ഒപ്പം അവന്റെ ഉപ്പുകലർന്ന മിഴിനീരും... കുഞ്ഞുണ്ണി നിക്ക് ഇൗ കല്യാണം വേണ്ട... മാളുവിന്റെ വാക്കുകൾ കേൾക്കെ ഉള്ളിൽ ആനന്ദം തിരയാടി എങ്കിലും അന്താളിപ്പ്‌ കലർത്തി ദർഷ് അവളെ ഉറ്റുനോക്കി.... ചേച്ചി ഇതെന്തോക്ക്യാ പറയണേ ... മാഷ് കണ്ട് പോയന്ന് ഞാൻ ചോദിച്ചതാ .. അപ്പോ ഒരെതിർപ്പും ഇല്ല്യാർന്നു... ഇപ്പോ വേണ്ടാന്നു പറഞ്ഞാ എങ്ങന്യാ... അല്ല മാഷിന് എന്താ ഒരു കുറവ്... നല്ല അടിപൊളി സ്വഭാവം... പൊന്നു പോലെ നോക്കും.... മാഷിന് വേറെ നല്ല പെണ്ണിനെ കിട്ടും..... എന്നെ നിർബന്ധിക്കരുത്.... ചേച്ചി.... മാളു ചേച്ചി...... അവനെ മറികടന്ന് പോകുന്ന മാളുവിനേ അവൻ വിളിച്ച് കൊണ്ടേയിരുന്നു... പക്ഷേ തിരിഞ്ഞ് നോക്കാതെ അവൾ വീട്ടിലേക്ക് തന്നെ കയറി പോയി.... ഹൊ എന്റെ മാഷേ അങ്ങനെ നിങ്ങള് രക്ഷപ്പെട്ടു... അല്ല ഞാൻ രക്ഷപ്പെട്ടു... നെഞ്ചില് തടവി ദർഷ് ആശ്വാസത്തോടെ അതിലുപരി സന്തോഷത്തോടെ നെടുവീർപ്പിട്ടു.,. ❇

രാവിലെ കുളിച്ച് ഇറങ്ങി പോയതാണ് രുദ്രൻ... ഉച്ചയായിട്ടും ആളെ കാണാനില്ല.... മാളു തന്നെ വീട്ടിൽ ചടഞ്ഞ് കുത്തിയിരിക്കുന്ന കുഞ്ഞുണ്ണിയെ അവനെ തേടി കൊണ്ട് വരുവാൻ ആയി പറഞ്ഞയച്ചു.. ഇരുവരും വന്നിട്ടെ ഭക്ഷണം കഴിക്കൂ എന്ന തീരുമാനത്തിൽ അവരെയും കാത്ത് മാളു ഉമ്മറത്ത് തന്നെയിരുന്നു.... രുദ്രനെ അന്വേഷിച്ച് പോയ കുഞ്ഞുണ്ണി തിരികെ വന്നില്ല പകരം ആദ്യം എത്തിയത് രുദ്രൻ തന്നെ ആയിരുന്നു... അവൻ വരുന്നത് കണ്ടതും ഇരിക്കുന്നിടത് നിന്നെഴുന്നേറ്റു തൂണിന്റെ പിറകിൽ ചെന്ന് നിന്നു.... രുദ്രൻ അവളെ നോക്കി കടന്നു പോയി... അവനൊപ്പം കയറാൻ ഒരുങ്ങിയ മാളു ഗേറ്റ് കടന്നു വരുന്ന മറ്റൊരു വാഹനത്തിന്റെ ശബ്ദം ശ്രവിച്ച് നിന്നു... അതിൽ നിന്നിറങ്ങി വരുന്നവരെ കണ്ടതും അവളുടെ മുഖം വിളറി വെളുത്തു.... ആരാണെന്ന് വന്നതെന്ന് അറിയാൻ അകത്തേക്ക് കയറി പോയ രുദ്രനും തിരിയെത്തി... വരുന്നവരെ കാൺകെ അവന്റെ പേശികൾ വലിഞ്ഞ് മുറുകി... മിഴികൾ കുറുകി... വല്യമ്മാമയെ മറന്നോ കുട്ട്യേ.... അവൾക്ക് അരികിലേക്ക് വന്നയാൾ അവളുടെ തലയിൽ വാൽത്സല്യത്തോടെ തലോടി... മാളു ഭീതിയോടെ പിന്നിലേക്ക് വേച്ചു... വീണ്ടും അടുത്തേക്ക് വരുന്നത് കണ്ടതും അവളകത്തേക്ക് ഓടി മറഞ്ഞു.... എന്തിനാണ് ഇപ്പോ ഇങ്ങോട്ട് ഒരു വരവ്...

ഇത് വരെ ഇല്ലാത്ത ഒരു സ്നേഹം.... അവൾക്ക് ഇവിടെ ആരെയും കാണണ്ട... നിന്ന് സമയം കളയാതെ നിങ്ങൾക്ക് പോകാം.... തിരിഞ്ഞ് നടക്കാൻ ഓങ്ങവെ ആ മനുഷ്യൻ അവന്റെ കാൽക്കൽ വീണു കാലിൽ പിടിമുറുക്കി... രുദ്രൻ ഞെട്ടി മാറി... വയസ്സായ ആ മനുഷ്യനെ പിടിച്ച് എഴുന്നേൽപ്പിച്ചു... മോനേ ഞങ്ങടെ കുട്ടീ.... തെറ്റാ ഞങ്ങള് ചെയ്തത്... അതിന് പ്രായിശ്ചിത്തം ചെയ്യാനാ ഞാൻ വന്നത്... രുദ്രൻ കാര്യമറിയാതെ അയാളെ നോക്കി... പിന്നെ കൂടെ വന്നവരെയും... എല്ലാവർക്കും താൻ കാണാത്തൊരു വിനയഭാവം... ഞങ്ങടെ അനിയന്റെ രക്തം.... അത്യായത് ത്രിക്കേടത് രക്തം... അവള് ജീവിക്കേണ്ടത് അവിടെയാ... അവൾക്ക് വേണ്ടി കാത്തിരിക്കാ ല്ലാരും... ചെയ്ത് പോയ തെറ്റുകൾക്ക് ന്റെ കുട്ടീടെ കാല് കഴുകി വെള്ളം കുടിക്കണം... അവളെ സ്നേഹം കൊണ്ട് മൂടണം.. അതിനായി ഞങ്ങൾക്കൊപ്പം അവളെ വിടണം.... ഇൗ വൃദ്ധന്റെ അപേക്ഷയാണ് ... മോൻ പറഞ്ഞാ അവള് കേൾക്കും... ഇത്രയൊക്കെ കേട്ടിട്ടും രുദ്രൻ ഒരുക്കമായിരുന്നില്ല.... അവന്റെ ജീവൻ വേണമെന്നാണ് അവർ ചോദിക്കുന്നത്... ശരീരം ഇവിടെയും ജീവൻ അവിടെയും... അങ്ങനെ ഒരു നിലനിൽപ്പ് തന്നെ അസാധ്യം.... പക്ഷേ വന്നവര് എല്ലാം കരഞ്ഞ് കാല് പിടിച്ചു.. രുദ്രന്റെയും മാളുവിന്റെയും...

മാളുവിന്റെ മുത്തച്ഛന്റെ പേരും പറഞ്ഞ് അവർ ഒരുവിധം മാളുവിനേ കൊണ്ട് സമ്മതിപ്പിച്ചു... അവളെ തടയാൻ താനാരെന്ന ചോദ്യം അവനിൽ ഉയർന്നപ്പോൾ അവന്റെ നാവിനെ അടക്കി നിർത്തി... പോയിട്ട് വരാം ലക്ഷ്മിഅമ്മേ... മാളുവിനേ പോലെ ആ മിഴികളും നിറഞ്ഞ് തൂവിയിരുന്നു... എടുക്കാൻ ഉള്ളതെല്ലാം എടുക്കാൻ പറഞ്ഞിട്ടും വെറും കൈയ്യോടെ ആണ് മാളു ആ പടികൾ ഇറങ്ങിയത്... തിരികെ ഇങ്ങോട്ട് തന്നെ വരുമെന്ന് അവളുറച്ച് വിശ്വസിച്ചിരുന്നു... പോകും നേരം മാളു ദയനീയമായി രുദ്രനേ നോക്കി... ആ നോട്ടത്തിൽ രുദ്രൻ പതറി... അതിന് പിന്നിലെ അർത്ഥങ്ങൾ അവന് ഗ്രഹിക്കാൻ കഴിഞ്ഞില്ല.... ഗേറ്റ് കടന്നു പോകുന്നത് വരെ തിരികെ വരാൻ അവളും വിടാതിരിക്കാൻ അവനും മനസ്സ് കൊണ്ടാഗ്രഹിച്ചു... മഹാലക്ഷ്മിയാ പടിയിറങ്ങി പോയത്.... വിതുമ്പലോടെ ലക്ഷ്മി പറഞ്ഞ് നിർത്തുമ്പോൾ ഒരു തരി ശ്വാസത്തിനായി പിടയുകയായിരുന്നു അവന്റെ ഉള്ളം..... ❇ ഗേറ്റ് കടന്നു പോയതും മാളുവിന്റെ കരച്ചിലിന്റെ ആക്കം കൂടി... പക്ഷേ ഇതൊന്നും തങ്ങളെ ബാധിക്കുന്നതെയല്ലന്ന മട്ടിൽ ആയിരുന്നു ബാക്കി ഉളളവർ... അത്രനേരം മുഖത്ത് തളം കെട്ടിയ വിനയഭാവം എങ്ങോ പോയ് മറഞ്ഞിരുന്നു.............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story