സിന്ദൂരമായ്‌ ❤: ഭാഗം 26

sinthooramay

രചന: അനു

എടുക്കാൻ ഉള്ളതെല്ലാം എടുക്കാൻ പറഞ്ഞിട്ടും വെറും കൈയ്യോടെ ആണ് മാളു ആ പടികൾ ഇറങ്ങിയത്... തിരികെ ഇങ്ങോട്ട് തന്നെ വരുമെന്ന് അവളുറച്ച് വിശ്വസിച്ചിരുന്നു... പോകും നേരം മാളു ദയനീയമായി രുദ്രനേ നോക്കി... ആ നോട്ടത്തിൽ രുദ്രൻ പതറി... അതിന് പിന്നിലെ അർത്ഥങ്ങൾ അവന് ഗ്രഹിക്കാൻ കഴിഞ്ഞില്ല.... ഗേറ്റ് കടന്നു പോകുന്നത് വരെ തിരികെ വരാൻ അവളും വിടാതിരിക്കാൻ അവനും മനസ്സ് കൊണ്ടാഗ്രഹിച്ചു... മഹാലക്ഷ്മിയാ പടിയിറങ്ങി പോയത്.... വിതുമ്പലോടെ ലക്ഷ്മി പറഞ്ഞ് നിർത്തുമ്പോൾ ഒരു തരി ശ്വാസത്തിനായി പിടയുകയായിരുന്നു അവന്റെ ഉള്ളം..... ❇ ഗേറ്റ് കടന്നു പോയതും മാളുവിന്റെ കരച്ചിലിന്റെ ആക്കം കൂടി... പക്ഷേ ഇതൊന്നും തങ്ങളെ ബാധിക്കുന്നതെയല്ലന്ന മട്ടിൽ ആയിരുന്നു ബാക്കി ഉളളവർ... അത്രനേരം മുഖത്ത് തളം കെട്ടിയ വിനയഭാവം എങ്ങോ പോയ് മറഞ്ഞിരുന്നു... യാത്രയിൽ ഉടനീളം മാളു തേങ്ങി കൊണ്ടിരുന്നു...അഭിനയത്തിൽ നിറഞ്ഞാടി കൂടെ ഉള്ളവർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു... അതിനൊന്നും വഴങ്ങാതെ മാളു വിതുബുന്നത് അവരിൽ ഈർഷ്യയുടെ വിത്തുകൾ പാകി എങ്കിലും അടക്കി പിടിച്ചു ഇരുന്നു....

വാഹനം തൃക്കേടത്തെത്തിയിട്ടും മാളു ശില കണക്കെ കാറിൽ നിന്നിറങ്ങാതെ ഏവരെയും നിസ്സംഗതയോടെ നോക്കി... ഇറങ്ങി വാ മോളേ... മോളെ കാത്തിരിക്ക്യാ .. വാ.... മാളു മടിയോടെ ആണെങ്കിലും ആ മുറ്റത്തേക്ക് കാലുകുത്തി... വർഷങ്ങൾക്ക് ശേഷം ആ മണ്ണിൽ കാലുകുത്തിയപ്പോൾ ദേഹമാകെ തരിപ്പ് പടർന്നു കയറി.... ഓർമകൾ മനസ്സിലേക്ക് വേരോടി .. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ലാളനയും.. തനിക്കേറ്റ പ്രഹരങ്ങളും.. അവ മനസ്സിൽ തന്നെ കുഴികുത്തി മൂടി സമാധി കെട്ടി.... ഉണ്ടക്കണ്ണ് മിഴിച്ച് പഴക്കമേറിയ ആ തറവാടിന്റെ പൂമുഖം അവളെറെ ശ്രദ്ധയോടെ നോക്കി കണ്ടൂ... തറവാട്ടിലെ അംഗങ്ങൾ എല്ലാം പുഞ്ചിരി അണിഞ്ഞു തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ നോട്ടം അവരിലേക്ക് മാറ്റി.. പലരെയും പരിചയമില്ല... പുതുമുഖങ്ങൾ ഏറെ... ഏട്ടത്തിമ്മാരാകം... എല്ലാവരും മിഴിച്ച് നോക്കുന്നുണ്ട്.... മാളൂവും അതേ ഭാവത്തിൽ നിന്നു... പുഞ്ചിരിക്കാൻ നിന്നില്ല... അല്ല കഴിഞ്ഞില്ല.. അതാണ് സത്യം... ആരതി തട്ടുമായി അപ്പച്ചി വന്നു... ആരതി ഉഴിഞ്ഞ് തലയിൽ തലോടി.... ഇതേ കൈ കൊണ്ട് ഒരുപാട് കരണം പുകഞ്ഞിട്ടുണ്ട്... മുടികുത്തിൽ പിടിച്ച് വലിച്ച് സ്നേഹിച്ചിട്ടുണ്ട്.... എന്തൊരു ദ്രാവിഡമാണ് ... അകത്തേക്ക് വാ മോളെ....

അപ്പചി അവളെ ചേർത്ത് പിടിച്ചു പടികൾ കയറി.... മ്മ്‌ടെ തറവാടിന്റെ ലക്ഷ്മി തിരികെ വന്നിരിക്ക്യാ... മോൾക്കിവിടെ ഒരു കൊറവും ഞങ്ങള് അറിയിച്ചിട്ടില്ല്യ.. ഇനി അറിയിക്കേം ഇല്ല്യാ... വല്യമ്മമ്മാരിൽ ഒരുവർ പറഞ്ഞത് എല്ലാവരും ശെരി വെച്ചു... മാളുവിന് അവരോട് എല്ലാം സഹതാപം ആണ് തോന്നിയത്... ചെയ്ത് കൂട്ടിയതിൽ മൂടുപടം മൂടി തനിക്ക് മുന്നിൽ നല്ലപിള്ള ചമയുന്നവരേ കണ്ട്... പക്ഷേ എന്തിന്... ഇങ്ങനെ ഒരു മാറ്റം... ഇത്രയും പരിഗണന... സ്നേഹം.... അതും ഒരിക്കൽ നോട്ടം കൊണ്ട് പോലും അംഗമായി കാണാതാവർ ... മാളുവിന്റെ മനസ്സിൽ അൽഭുതം കൂറി... ആ ഭാവം പ്രകടിപ്പിക്കാൻ മുതിർന്നില്ല... തന്റെ നോട്ടം മാറുമ്പോൾ ചെവികൾ കാർന്നു തിന്നുന്നവരെ പാടെ അവഗണിച്ച് മാളു അങ്ങനെ തന്നെ നിന്നു... മോൾക്ക് നല്ല ക്ഷീണം കാണും.. സംസാരം പിന്നീട് ആവാം.. മോൾക്ക് ഉള്ള മുറി കാണിച്ച് കൊട്‌ക്ക്‌... ചെല്ല്.... വല്യമാമയുടെ ശബ്ദം ഉയർന്നതും പലരും അകത്തേക്ക് വലിഞ്ഞ്... പരിചയം ഇല്ലാത്ത ഒരുവളൊടോപ്പം മാളു പാത പിന്തുടർന്നു... തൂണിനു മറവിൽ നിന്നും വാൽത്സല്യം തുളുമ്പുന്ന കുഞ്ഞു മുഖങ്ങൾ ഉയർന്നു വരുന്നത് കണ്ട് അത്ര നേരം നൊമ്പരം നിറഞ്ഞ ചൊടിയിൽ മന്ദഹാസം മൊട്ടിട്ടു.... അവരെ നോക്കി കണ്ണുചിമ്മി... ഭീതി നിറഞ്ഞ മുഖങ്ങൾ തെളിഞ്ഞ് വന്നു...

കിന്നരി പല്ലുകൾ കാട്ടി പുഞ്ചിരി തൂകി... അത് കാൺകെ മനസ്സ് അൽപമെങ്കിലും നിയന്ത്രണ വിധേയമായി... ഇതാട്ടോ മുറി... മാളു ആകമാനം വീക്ഷിച്ചു... ഇത്രയും നല്ലൊരു മുറി ... എന്താണ് ഇവർക്കെല്ലാം പറ്റിയത്... മാളുവില്‍‌ സംശയം കനത്തു.. ഇവിടത്തെ..... ചോദിക്കാൻ മുതിർന്നെങ്കിലും മറുബാക്കി പറയാതെ സങ്കൊച്ചത്തോടെ നിർത്തി... ഇന്ദ്രേട്ടന്റെ ഭാര്യയാണ് പ്രിയ...പുഞ്ചിരിയോടെ മറുപടി ലഭിച്ചപ്പോൾ മാളു മറ്റൊന്നും ചിന്തിക്കാതെ തിരിച്ചും പുഞ്ചിരിച്ചു... പിന്നീട് സംഭാഷണങ്ങൾ ഒന്നുമുണ്ടായില്ല... പ്രിയ മുറിവിട്ട്‌ പോയതും മാളു ജനലോരം ചെന്ന് നിന്നു ഭിത്തിയിലേക്ക്‌ തലച്ചായ്‌ച്ചു.... പുറത്ത് തൊടിയിൽ നിന്നൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ടതും മാളു അവിടേക്ക് ഏന്തി വലിഞ്ഞ് നോക്കി.... നിലത്ത് കിടക്കുന്ന കണ്ണിമാങ്ങ കടിച്ച് വായ പൊള്ളിയത് കൊണ്ടാകാം.... മാളു ഊഹിച്ചു... ആരുടെ മകളാണ് ഇത്.... കൂടെ ആരും ഇല്ലെ.... ചിന്തിച്ച് നിൽക്കുമ്പോൾ ആണ്... ഓടി വന്നു കുഞ്ഞിനെ എടുത്ത് ചുണ്ട് പരിശോധിക്കുന്ന മീനുവിനെ കണ്ടത്... അവളെ കണ്ടതും മാളുവിന്‌ ഒത്തിരി സന്തോഷമായി ... ഉള്ളിൽ അടക്കി വെച്ച നോവ് അണപൊട്ടി.... ഒട്ടും താമസിക്കാതെ കാലുകൾ അവരുടെ അടുത്തേക്ക് ചലിച്ചു.... ❇ ഇനീപ്പോ എങ്ങന്യാ കാര്യങ്ങള് അച്ഛാ...

വല്യമാമയുടെ മുറിയിൽ മക്കളും പേരക്കുട്ടികളും വന്നോത്ത് കൂടിയിട്ടുണ്ട്...... വെറ്റില ചവച്ച് കോളാഭിയിൽ തുപ്പിയതിന് ശേഷം വല്യമ്മാമ ഏവരെയും ഗൂഢതയോടെ വീക്ഷിച്ചു... അവൾക്ക് വല്യ പരിഭവം ഒന്നുമില്ലെന്ന് തോന്നുന്നു... ഇല്ലെങ്കിൽ നമ്മുടെ കൂടെ വരുവാൻ സമ്മതിക്ക്യോ... മക്കളിൽ ഒരുവൻ പറഞ്ഞു... ശെരിയാണ്... പക്ഷേ മുത്തച്ഛൻ എന്താ കരുതി വെച്ചിരിക്കണത്.... കോളാമ്പി മേശമേൽ വെച്ചതിനു ശേഷം അയാള് അവനെ അടുത്തേക്ക് വിളിച്ചു... ഇനി ചെയ്യാൻ ഉള്ളതെല്ലാം നിനക്കാണ് കുട്ട്യേ.... ആരോമൽ എന്തിയ്യാനാ അച്ഛാ.... ആ സംശയം അവനും ഉണ്ടായിരുന്നു... അവൾക്കൊന്നും ഓർമ്മില്ല്യാ... ഇനി വരാനും പോണില്ല... കെട്ടി കഴിഞ്ഞതും അവനേം ഒന്നും.... അതോണ്ട് തന്നെ നീ വിവാഹം കഴിക്കണം ഇനി അവളെ.... അത് കേട്ടതും ആരോമൽ ദേഷ്യത്തോടെ എഴുന്നേറ്റു.... ഏവർക്കും പറഞ്ഞത് അംഗീകരിക്കാൻ അവനെ പോലെ ബുദ്ധിമുട്ട് ആയിരുന്നു...... മുത്തച്ഛൻ എന്ത് വേണമെങ്കിലും പറഞ്ഞോ ചെയ്യാം.. ബട്ട്‌ ദിസ്... നോ നെവർ.... ഹൗ... എനിക്ക് ഇമാജിൻ ചെയ്യാൻ കൂടെ കഴിയുന്നില്ല... അവളെ... തുഫ്.... അവന്റെ ഒപ്പം അന്തി ഉറങ്ങിയ അവളെ.... പിഴച്ചു പെറ്റ അവളെ... ഐ കാന്റ്‌.... ആരോമൽ ഉറഞ്ഞ് തുള്ളി..... മോനേ... നീ ഇവിടെ ഇരിക്ക്... മുത്തച്ഛൻ പറയട്ടെ.... അയാൾ അവനെ പിടിച്ച് അരികിലേക്ക് ഇരുത്തി... നീ അവളെ വിവാഹം കഴിക്കാൻ അല്ലേ പറഞ്ഞുള്ളൂ... കൂടെ പൊറുപ്പിക്കാൻ പറഞ്ഞില്ല്യാലോ... ഏവരും കാര്യം മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കി...

ആരോമൽ ആകെ കുഴങ്ങി മറഞ്ഞ അവസ്ഥയിൽ ആയിരുന്നു... ഒരുപാട് സ്വത്തുക്കൾ ആണ് അവളുടെ പേരിൽ... വിവാഹം കഴിഞ്ഞ് അതെല്ലാം നിന്റെ പേരിലാക്കണം... പിന്നെ എന്ത് ചെയ്യണമെന്നു മുത്തച്ഛൻ പറയണ്ടല്ലോ...... കൂർമതയോടെ ... അതിലേറെ കപട ഭാവത്തോടെ അയാൾ പറയുന്നത് കേട്ടപ്പോൾ ഏവരുടെയും മുഖം വിടർന്നു... ആരോമൽ മനസ്സിലായെന്ന പോലെ തലയാട്ടി.... ❇ മീനുവിന്റെ മടിയിൽ മുഖമമർത്തി കരയുന്ന മാളുവിനേ അവളാശ്വസിപ്പിച്ച് കൊണ്ടെയിരുന്നു... ഒന്നും നിന്റെ അറിവോട് കൂടെ ആയിരുന്നില്ല്യാലോ .. എല്ലാം ആ സർവേശ്വരൻ മുന്നേ കൂട്ടി എഴുതി വെച്ചതാ... അതിനിനി കണ്ണീരൊഴുക്കീട്ട്‌ കാര്യല്ല... മാളു മുഖം ഉയർത്തി... കരഞ്ഞ് നാസിക തുമ്പ് പോലും രക്തവർണ്ണമായിട്ടുണ്ട്... എല്ലാം ശേര്യാവും... മീനു മിഴികൾ തുടച്ച് കൊടുത്തു... മാളു വെറുതെ ഒന്ന് മൂളി... പിന്നെ ഇവിടെ നിന്നെ സ്നേഹിക്കണത് എല്ലാം വെർത്യാ.... കടത്തിന് മേലെ കടാ... തീർത്തും പറഞ്ഞാ മൂക്കറ്റം കടം.. തറവാട് പോലും പണയത്തിൽ ആണെന്നാ കേട്ടെ.. എല്ലാം കുടിച്ചും വിറ്റും തൊലച്ചു... മാളുവിന് അതിശയം തോന്നിയില്ല... മുത്തച്ഛൻ പണ്ടെ പറയുമായിരുന്നു എല്ലാം താൻ പോയാ അന്യാധീനപെട്ടു പോകുംന്നു...അതോർത്തപ്പോൾ നെഞ്ചിലോരു വിങ്ങൽ...

പക്ഷേ അതിന് എന്നെ എന്തിനാ.... അത് തന്ന്യാ എനിക്കും അറിയാത്തെ.. നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.... വീണ്ടും തന്നെ വിറ്റ് കാശാക്കാൻ ആകുമോ.... മാളുവിൽ നേരിയ ഭയം നുരപോന്തി.... എന്നാ നീ അങ്ങോട്ട് ചെന്നോ .. ഇനി നമ്മളെ ഒരുമിച്ച് കണ്ട് ആരും ഒന്നും ധരിക്കണ്ട.... മീനു അവളുടെ നെറ്റിയിൽ തലോടി അവളെ പറഞ്ഞയിച്ചു.... ഇനിയും പരീക്ഷിക്കരുത് ആ പെണ്ണിനെ... മീനുവിൻെറ ഉള്ളം മന്ത്രിച്ചു... ❇ മാളു പോയതിന്റെ വിഷമം കുഞ്ഞുണ്ണിയുടെ മുഖത്തും തളം കെട്ടി നിൽപ്പുണ്ട്... ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും രുദ്രനെ പോലെ അവനും പോയില്ല.... വീട് ഇരുട്ടിൽ മുങ്ങിയത് പോലെ.... എല്ലാം താൻ കരുതിയത് പോലെ തന്നെ ആയിരുന്നു മുന്നോട്ട് പോയിരുന്നത്.... ഇങ്ങനെ ഒന്ന് തന്റെ മനസ്സിൽ പോലും വന്നിട്ടില്ല.... ഏട്ടന് തടയാമായിരുന്നു... കുഞ്ഞുണ്ണി ആലോചിച്ചു കൊണ്ടെ ഇരുന്നു... ഒന്നിനും ഒരു പ്രതിവിധിയും തെളിഞ്ഞ് വരുന്നില്ല... അൽപ്പം സമാധാനത്തിന് വേണ്ടി അവൻ നിത്യയെ കോൾ ചെയ്തു.... രണ്ട് മൂന്ന് റിങ് പോയതിനു ശേഷമാണ് അവൾ കോളെടുത്തത്.... അവളോട് സംസാരിക്കാൻ ആയ് ഹാളിൽ ഇരുന്ന അവൻ മുറിയിൽ കയറി കതകടച്ചു.... ഇതേ സമയം രുദ്രൻ ബെഡിൽ നിന്നെഴുന്നേറ്റു.... മാളു പോയതിൽ പിന്നെ അകത്ത് കയറിയതാണ്... അവനാകേ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.... ഒരുതരം വെപ്രാളം... പരവേശം.... കണ്ണുകൾ ഇറുകെ പൂട്ടി ... ശ്വാസം നീട്ടി സ്വീകരിച്ചു... ഡ്രോയർ തുറന്ന് സൂക്ഷിച്ച് വച്ചിരുന്നത് ഉള്ളം കയ്യിൽ ഭദ്രമാക്കി അവൻ പുറത്തേക്ക് ഇറങ്ങി....

ആരോടും പറയാതെ ആ രാത്രി അവൻ ജിപ്സി എടുത്ത് കണിമംഗലം വിട്ടു... നേരെ പോയത് തൃക്കേടത്തേക്കാണ്... ഒരിക്കൽ പോയതിനാൽ വഴി എല്ലാം നിശ്ചയം ആയിരുന്നു... നേരം ഒരുപാട് വൈകിയത് കൊണ്ട് ഗേറ്റ് പൂട്ടിയിരുന്നു.... കാണാൻ തന്നെ വന്നതാണ്... ഒരു നോക്ക് കാണാതെ തിരികെ പോകാൻ ആവില്ല.... രുദ്രൻ മുണ്ട് മടക്കി കുത്തി.... മതിൽ ചാടി.... ഇതിൽ മാളുവിന്റെ മുറി ഏതാകും... മുകളിൽ ആവുമോ... എങ്ങനെ കണ്ട് പിടിക്കും... രുദ്രൻ വല്ലാതായി... അങ്ങനെ നോക്കി നിൽക്കുമ്പോൾ ആണ് താഴത്തെ ഒരു മുറിയിൽ മാത്രം അവന് പ്രകാശം കാണാൻ കഴിഞ്ഞത്.. മറ്റൊന്നും ആലോചിക്കാതെ കാലുകൾ അങ്ങോട്ട് നീങ്ങി... അടക്കാത്ത ജനാലയിലൂടെ ഉള്ളിലേക്ക് മിഴിനാട്ടി... തേടിയത് മിഴികളിൽ തെളിഞ്ഞപ്പോൾ രുദ്രന്റെ ഉള്ളം തുടിച്ചു...... ഹൃദയം പതിന്മടങ്ങ് ആയി മിടിച്ചു... ഉറങ്ങാതെ ബെഡിൽ ഇരുന്നു തോരാതെ മിഴിനീർ വാർക്കുന്ന അവളെ ഓടി ചെന്ന് പുണരാൻ ആണ് തോന്നിയത്... പക്ഷേ സാധിച്ചില്ല... കൈകൾ ജനാലയിൽ അമരുമ്പോൾ കാത്ത് വെച്ചത് ആ കൈകളിൽ തന്നെ ഉണ്ടായിരുന്നു... ❇ ആ പെണ്ണിനെ ഇവിടെ എങ്ങും കാണാൻ ഇല്ലാ..... ത്രിക്കെടത്ത് ഏവരുടെയും ഉറക്കം കളഞ്ഞ് കൊണ്ട് വാക്കുകൾ അലയടിച്ചു ഇൗ നേരം സോഫയിൽ തലകുനിച്ച് ഇരിക്കുന്ന രണ്ട് പേരെ ഒന്നിരുത്തി നോക്കുന്ന തിരക്കിൽ ആയിരുന്നു കുഞ്ഞുണ്ണി... എന്നാലും രണ്ടും പണി പറ്റിച്ചൂലോ... മാളുവിന്റെ കഴുത്തിൽ കിടക്കുന്ന താലിയിലേക്കും സീമന്ത രേഖയിൽ പടർന്ന സിന്ദൂരവും നോക്കി അവൻ മുറുമുറുത്തു..............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story