സിന്ദൂരമായ്‌ ❤: ഭാഗം 27

sinthooramay

രചന: അനു

ആ പെണ്ണിനെ ഇവിടെ എങ്ങും കാണാൻ ഇല്ലാ..... ത്രിക്കെടത്ത് ഏവരുടെയും ഉറക്കം കളഞ്ഞ് കൊണ്ട് വാക്കുകൾ അലയടിച്ചു ഇൗ നേരം സോഫയിൽ തലകുനിച്ച് ഇരിക്കുന്ന രണ്ട് പേരെ ഒന്നിരുത്തി നോക്കുന്ന തിരക്കിൽ ആയിരുന്നു കുഞ്ഞുണ്ണി... എന്നാലും രണ്ടും പണി പറ്റിച്ചൂലോ... മാളുവിന്റെ കഴുത്തിൽ കിടക്കുന്ന താലിയിലേക്കും സീമന്ത രേഖയിൽ പടർന്ന സിന്ദൂരവും നോക്കി അവൻ മുറുമുറുത്തു... ഇങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചില്ല... ഒരു വാക്ക് എന്നോട് പറയാമായിരുന്നു... രണ്ടും കണ്ണടച്ച് പാൽ കുടിക്ക്യായിരുന്നു ലേ... നീ ഒന്നടങ്ങു കുഞ്ഞുണ്ണി... അവര് ചെയ്തതിൽ ഒരു തെറ്റൂം ഇല്ലാ... ലക്ഷ്മി പറയുന്നത് കേട്ട് ദർഷ് ഒന്നിരുത്തി നോക്കി... യൂദാസ് പോലും ഇങ്ങനെ കാല് വാരില്ല.. ചതി... എങ്ങ് തിരിഞ്ഞാലും ചതി... ഞാൻ വിവാഹം രെജിസ്റ്റർ ചെയ്യാൻ ഉള്ളത് ചെയ്യട്ടെ... അതൊക്കെ ആവാം നിങ്ങള് ഇപ്പൊ മുറിയിലേക്ക് ചെല്ല് മക്കളെ ... ഞാൻ ചായക്ക് എടുക്കാം.. ലക്ഷ്മി ഇരുവരെയും മുറിയിലേക്ക് പറഞ്ഞയച്ചു.... രുദ്രനു പിറകിൽ ആയി മാളു പുഞ്ചിരിയോടെ നടന്നു... അവർ മുറിയിൽ കയറീ എന്ന് കണ്ടതും കുഞ്ഞുണ്ണി ലക്ഷ്മിക്ക് നേരെ പാഞ്ഞടുത്തു... എന്ത് പണിയാ കാണിച്ചത്... എന്നിട്ട് അങ്ങ് സപ്പോർട്ട് ചെയ്തോക്കാ ... ഇതാപ്പോ നന്നായെ... നീയും ഞാനും ഇത് തന്നെ അല്ലേ ആഗ്രഹിച്ചെ... രണ്ടാളും വീണ്ടും ഒരുമിച്ച് കുടുംബം ആയി കഴിയാ...സംഭവിക്കാൻ പോവാ അത് .... ലക്ഷ്മിയുടെ മുഖത്ത് പൂർണ്ണ ചന്ദ്രൻ ഉദിച്ച തെളിച്ചം ആയിരുന്നു...

ആഗ്രഹം ഒക്കെ ഇത് തന്നെ.. പക്ഷേ ഇങ്ങനെ അല്ല... ഇതിപ്പോ ആകെ കുഴപ്പം ആയി.... ദർഷ് ടെൻഷൻ കൊണ്ട് നഖം കടിച്ചു കീറി... നിനക്ക് എന്താടാ ആകെ ഒരു വെപ്രാളം.. മറന്നോ എല്ലാം.... ദെ ഡിവോഴ്സ് കഴിയാത്ത ആൾക്കാരാ വീണ്ടും കെട്ട്യോക്കണത്... രെജിസ്റ്റർ ചെയ്യാൻ പോകുമ്പോ ഏട്ടൻ ഇതെല്ലാം അറിഞ്ഞാ.. എനിക്ക് ഓർക്കാൻ കൂടെ വയ്യാ... ഞാൻ ആ കാര്യം ഓർത്തില്ല്യ... ഇനീപ്പോ എന്താ ചെയ്യാ... എന്തിയ്യാൻ ഞാൻ കുറച്ച് നാളേക്ക് എങ്ങോട്ടെലും മുങ്ങ്യാലോ ... ഇനി സ്വത്ത് എല്ലാം ഏട്ടത്തീടെ പേരിൽ അല്ല എല്ലാം ഏട്ടന്റെ പേരിൽ തന്നെയാണെന്ന് അറിഞ്ഞാലോ... എനിക്ക് ഒരു ഓല കീറും വെള്ളതുണിയും എടുത്ത് വേച്ചേക്ക്‌.. ദർഷ് മെപ്പോട്ട്‌ നോക്കി നിശ്വസിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.... പെട്ടെന്ന് ഇങ്ങനെ ഒരു നീക്കം എങ്ങനെ ഉണ്ടായി... അതും അവിടെ പോയി ഇറക്കി കൊണ്ട് വന്നിരിക്കുന്നു... എന്തായിരിക്കും ശെരിക്കും നടന്നിട്ടുണ്ടാകുക... പോകും വഴി ദർഷിന്റെ മനസ്സ് അവയിലായി കുരുങ്ങി കിടന്നു.... ❇ മുറിയിലേക്ക് കയറി രുദ്രൻ അൽപ്പം നീങ്ങി നിന്നു... മാളു പിന്നാലെ കയറി കതകടച്ചു... വസ്ത്രം മാറാൻ ആണെങ്കിൽ ഞാൻ പുറത്ത് പോകാം.... അവളെ പിന്തിരിഞ്ഞ് നോക്കി അവൻ പറയുമ്പോൾ അതെല്ലാം കൗതുകത്തോടെ മാളു വീക്ഷിച്ചു...

എനിക്ക് അറിയാം നിനക്ക് ഇതൊക്കെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടാവില്ല... ഞാൻ ഒരു അധികാരവും എടുക്കില്ല നിന്റെമേൽ ... മാനസികമായാലും ശാരീരികമായാലും... നിനക്കിവിടെ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.... മാളു എല്ലാം മൂളി കേട്ടു... പുറത്തേക്ക് പോണംന്നില്ല.. ബാൽക്കണിയിൽ ചെന്നിന്നാലും മതീ... മാളു അവൻ പോകുന്നതും നോക്കി നിന്നു .. വസ്ത്രം മാറാതെ ബെഡിലേക്ക്‌ അമർന്നു ആടിക്ക് കയ്യും കൊടുത്ത് ഇരുന്നു... കൈകൾ ആലിലതാലിയെ ചുണ്ടോണ്ട് അടുപ്പിച്ചു... കൈകളിൽ പടർന്ന സിന്ദൂരം നോക്കി മാളു കണ്ണുചിമ്മി... സിന്ദൂരം.... അപക്യമായ സ്നേഹത്തിൻ പര്യായം... സിന്ദൂരത്തില് രചിച്ച കാവ്യത്തിൽ മാളു തീർത്തും സന്തുഷ്ട ആയിരുന്നു... രുദ്രൻ പിന്നീട് ഒന്നും പറയാൻ നിന്നില്ല... ബാൽക്കണിയിൽ ചെന്ന് നിന്നു... രുദ്രൻ കഴിഞ്ഞ രാത്രി ഓർത്തെടുത്തു.. ഉറങ്ങാതെ ബെഡിൽ ഇരുന്നു തോരാതെ മിഴിനീർ വാർക്കുന്ന അവളെ ഓടി ചെന്ന് പുണരാൻ ആണ് തോന്നിയത്... പക്ഷേ സാധിച്ചില്ല... കൈകൾ ജനാലയിൽ അമരുമ്പോൾ കാത്ത് വെച്ചത് ആ കൈകളിൽ തന്നെ ഉണ്ടായിരുന്നു.... രുദ്രൻ അവളെ വിളിക്കുക പോലും ചെയ്യാതെ തിരികെ നടന്നു... പോകാൻ മനസ്സ് അനുവദിച്ചില്ല... പക്ഷേ നിൽക്കാനും നിർവാഹമില്ല...

രുദ്രൻ ചടപ്പോടെ നടന്നു... ആരുടെയോ അടക്കി പിടിച്ച ശബ്ദം കേട്ടപ്പോൾ രുദ്രൻ അവിടേക്ക് ശ്രദ്ധ പാളിച്ചു... താൻ ഇവിടെ വന്നപ്പോൾ കാണാത്ത മുഖം ആണ്... അവൻ കാര്യമാക്കാൻ നിന്നില്ല.... തിരികെ പൊരാനൊരുങ്ങി... ഇതൊക്കെ അവളുടെ സ്വത്ത് കിട്ടാൻ ഉള്ള ട്രിക്ക്‌ അല്ലേ പെണ്ണേ.. നിന്നെ ഞാൻ അങ്ങനെ മറക്കുമോ.... മാളവിക അവളൊരു പൊട്ടിയാ... കെട്ടി കഴിഞ്ഞ് കാര്യം നേടി കഴിഞ്ഞാൽ അവൾ പിന്നെ കറിവേപ്പിലയാ... വെറും കറിവേപ്പില... രുദ്രന്റെ കാലുകൾ നിശ്ചലമായി... കേട്ടത് വിശ്വസിക്കാൻ ആവാതെ തരിച്ചു നിന്നു... അവന്റെ കണ്ണുകൾ ജ്വലിച്ചു.... ഇപ്പോ തന്നെ കൊന്നു കുഴിച്ച് മൂടാൻ ആണ് തോന്നിയത്... പക്ഷേ പാടില്ല... രുദ്രൻ തിരികെ മാളുവിന്റെ മുറിയുടെ പുറത്ത് ചെന്ന് നിന്നു.... മാളു.... അവന്റെ നേർത്ത സ്വരം ആയിട്ട് കൂടി അവളത് കേട്ടു... ജനാലക്ക്‌ സമീപം അവനെ കണ്ടതും ഒരു വിതുമ്പലോടെ അവനരികിലേക്ക് ഓടി വന്നു.... പുറത്തേക്ക് ഇറങ്ങാൻ പറ്റുമോ... എങ്കിൽ ഇറങ്ങി വാ.... ആ കണ്ണൊന്നു തുടക്ക്‌.... രുദ്രൻ പറയുന്നത് കേട്ട് മാളു തലയാട്ടി... കൂടുതൽ ശബ്ദം എടുക്കാതെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി... മാളു ഇവിടെ.... ബാക്കി പറയുന്നതിന് മുൻപേ അവൾ അവന്റെ നെഞ്ചില് സ്ഥാനം കണ്ടെത്തി കഴിഞ്ഞിരുന്നു...

എന്നെ ഇവിടെ നിന്ന് കൊണ്ടോവോ... എനിക്ക് ഇവിടെ നിക്കണ്ട.... രുദ്രൻ അവളെ അടർത്തി മാറ്റി.... ആ മിഴികളിൽ ഉറ്റുനോക്കി.... കയ്യിൽ കരുതിയ താലി ഏതോ ഒരു ഉൾപ്രേരണയിൽ അവൻ അണിയിച്ചു... പകപ്പോടെ മാളു അനങ്ങാതെ നിന്നു... വാ പോകാം.... അവളുടെ കൈ പിടിച്ചവൻ മുന്നോട്ട് നീങ്ങി... ഓർമ്മകളിൽ നിന്നും മടക്കം... ഒരിക്കലും കരുതിയതല്ല.. അവളെ അങ്ങനെ വിട്ട് പൊരാനും തോന്നിയില്ല.. പക്ഷേ വീണ്ടും അവളെ തന്നോട് തന്നെ ചേർത്തു...ഇതിനായിരുന്നോ താൻ അവളെ തന്നിൽ നിന്നും പിരിച്ചത്....ആഗ്രഹിച്ചിരുന്നു... പക്ഷേ ഇനി താൻ കാരണം അവൾ ദുഃഖിച്ച്‌ കൂടാ... ❇ ഞങ്ങൾക്ക് അൽപ്പം കൂടി സമയം തരൂ... തൃക്കെടത്‌ അംഗങ്ങൾ കാലുപിടിച്ചു പറയുവാൻ തുടങ്ങി... പക്ഷേ മുന്നിൽ നിൽക്കുന്ന ആളുകളെ വകഞ്ഞ് മാറ്റി ഭിത്തിയിൽ ജപ്തി നോട്ടീസ് പതിഞ്ഞു കഴിഞ്ഞിരുന്നു.... ഞങ്ങൾക്ക് വേറെ നിർവാഹമില്ല.... ഇനി ഇൗ തറവാട് ഞങൾ ലേലത്തിന് വേക്കുന്നതായിരിക്കും ... നിങ്ങൾക്ക് അന്ന് ഇത് തിരികെ എടുക്കാം..............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story