സിന്ദൂരമായ്‌ ❤: ഭാഗം 28

sinthooramay

രചന: അനു

ഒരിക്കലും കരുതിയതല്ല.. അവളെ അങ്ങനെ വിട്ട് പൊരാനും തോന്നിയില്ല.. പക്ഷേ വീണ്ടും അവളെ തന്നോട് തന്നെ ചേർത്തു...ഇതിനായിരുന്നോ താൻ അവളെ തന്നിൽ നിന്നും പിരിച്ചത്....ആഗ്രഹിച്ചിരുന്നു... പക്ഷേ ഇനി താൻ കാരണം അവൾ ദുഃഖിച്ച്‌ കൂടാ... ❇ ഞങ്ങൾക്ക് അൽപ്പം കൂടി സമയം തരൂ... തൃക്കെടത്‌ അംഗങ്ങൾ കാലുപിടിച്ചു പറയുവാൻ തുടങ്ങി...പക്ഷേ മുന്നിൽ നിൽക്കുന്ന ആളുകളെ വകഞ്ഞ് മാറ്റി ഭിത്തിയിൽ ജപ്തി നോട്ടീസ് പതിഞ്ഞു കഴിഞ്ഞിരുന്നു.... ഞങ്ങൾക്ക് വേറെ നിർവാഹമില്ല.... ഇനി ഇൗ തറവാട് ഞങൾ ലേലത്തിന് വേക്കുന്നതായിരിക്കും ... നിങ്ങൾക്ക് അന്ന് ഇത് തിരികെ എടുക്കാം.... കാര്യങ്ങളിൽ തീർപ്പായതും അവിടെ നിന്നൊരു കോൾ രുദ്രന്റെ ഫോണിലേക്ക് പാഞ്ഞെത്തി.... വിവരങ്ങൾ കേട്ട് കഴിഞ്ഞതും അവൻ നിഗൂഢമായൊന്നു പുഞ്ചിരിച്ചു... ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്... നേർത്ത സ്വരം കേട്ടു രുദ്രൻ പിന്തിരിഞ്ഞ് നോക്കി... സാരിയിൽ തലതാഴ്ത്തി നിൽക്കുന്ന മാളുവിനെ അവൻ കൺചിമ്മാതെ നോക്കി... കഴുത്തിൽ താൻ അണിയിച്ച താലിയും സീമന്തരേഖയിൽ പ്രണയത്താൽ ചാലിച്ച സിന്ദൂരവും... തന്റെ പഴയ പെണ്ണിനെ തിരികെ ലഭിച്ച പോലെ... അതിൽ നിന്നും അണുവിടാത്ത പ്രകൃതം... ഇത് പറയാൻ നീ എന്തിനാ ഇങ്ങനെ വിറക്കുന്നത്... ഹേ ?? .. കപട ഗൗരവം കലർത്തി സ്വരത്തിൽ... നിക്ക് പേടി ഇല്ല ... പറച്ചിൽ അതാണെങ്കിലും തല ഉയർത്താൻ അവൾ മുതിർന്നില്ല... ആണോ...

ഒരു പ്രത്യേക ഈണത്തിൽ ചൊല്ലി അവൻ അവൾക്ക് അരികിലേക്ക് നടന്നു... മാളു പതർച്ച കൂടാതെ തന്നെ നിന്നിടത്ത് തുടർന്നു... എങ്കിലും ചെന്നിയിലൂടെ ശരവേഗത്തിൽ ഒലിച്ച് ഇറങ്ങുന്ന വിയർപ്പ് കണങ്ങൾ അവളുടെ മനസ്സിന്റെ മറുബാക്കി ആയി.. അവൻ അടുത്ത് എത്തിയിട്ടും മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല... രുദ്രൻ സാരി വിടവിലൂടെ കൈ കടത്തി... ഇക്കിളി കൂട്ടിക്കൊണ്ട് മാളു കുറുകലോടെ മറ്റൊന്നും ആലോചിക്കാതെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അവളിൽ വിരിയുന്ന പുഞ്ചിരി അവനിലും പ്രതിധ്വനിച്ചു.... ഒരിക്കലും വേദനിപ്പിക്കില്ലെന്ന് മനസ്സിൽ ആണയിട്ടു കൊണ്ടവൻ അവളെ തന്നിലേക്ക് ആവാഹിച്ചു... ഹാളിൽ നിന്ന് ലക്ഷ്മി അമ്മയുടെ സ്വരം കേട്ട് ഇരുവരും പിടഞ്ഞ് മാറി... പരസ്പരം നോക്കാൻ കഴിയാത്ത വിധം എന്തോ ഇരുവരെയും വരിഞ്ഞ് മുറുക്കുന്നുണ്ടായിരുന്നു... ദാ വരണ്.... ഉച്ചത്തിൽ വിളിച്ചു പറഞ്ഞു മാളു മുറിയിൽ നിന്നെറങ്ങി ഓടി... അവളുടെ ഓട്ടം കണ്ട് നെഞ്ചില് തടവി രുദ്രൻ കള്ളപുഞ്ചിരി തൂകി... രുദ്രനൊപ്പം തന്നെയാണ് മാളുവും കഴിക്കാൻ ഇരുന്നത്... കൂടുതലും അവനെ ഊട്ടുന്നതിൽ ആയിരുന്നു അവളുടെ ശ്രദ്ധ... അവളുടെ പരിചരണം ഒരിക്കെ അവനിൽ ദേഷ്യം നിറച്ചെങ്കിൽ ഇന്നവന് അതിൽ പ്രണയം കണ്ടെത്താൻ ആയി...

വിവാഹം റെജിസ്റ്റർ ചെയ്യാൻ ഉള്ളത് കൊണ്ട് രുദ്രൻ ഭക്ഷണം കഴിച്ചു വേഗം ഇറങ്ങി... മാളു ലക്ഷ്മിയെ സഹായിച്ചതിന് ശേഷം മുറിയിലേക്ക് പോകാൻ ഒരുങ്ങി... പിന്നെന്തോ ഓർത്തപോലെ അവളുടെ കാലുകൾ അനിയന്ത്രിതമായി മറ്റൊരു മുറിയിലേക്ക് നീങ്ങി... തുറക്കാൻ കഴിയുമോ എന്നൊരു സംശയം ഉടലെടുത്തു ... പക്ഷേ തുറക്കാൻ കഴിഞ്ഞു... മുറിയിലേക്ക് പ്രവേശിച്ചതിന് ശേഷം കതക് കുറ്റിയിട്ടു ലൈറ്റ് തെളിച്ചു... ചുവരിലെ വലിയ ഫോട്ടോ ഫ്രെയിമിൽ കണ്ണുകൾ ഉടക്കി... ഇത് വരെ പറഞ്ഞ് കേട്ട അറിവെയുള്ളൂ രുദ്രന്റെയും ദർഷിന്റെയും മാതാപിതാക്കളെ പറ്റി.. പറഞ്ഞ് കേട്ടത്തിനേക്കാൾ സുന്ദരി ആണ് യാമിനിയമ്മയെന്ന് അവളോർത്തു... രുദ്രന് അച്ഛന്റെ അതേ ഛായ ആണെന്നും അവൾക്ക് തോന്നി... അച്ഛനോട് ഒട്ടി നിൽക്കുന്ന രുദ്രനെയും അവൾ നോക്കാൻ മറന്നില്ല... പെട്ടന്നാണ് അവളുടെ മിഴികൾ യാമിനിയുടെ കഴുത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചത്... യാമിനി താലി കോർത്ത അതേ മാലയാണ് തന്റെ കഴുത്തിൽ... മാളു കഴുത്തിലെ മാലയിൽ കയ്യിൽ കൊരുത്ത് പിടിച്ചു... പൊട്ടിച്ചറിഞ്ഞ മാല തന്നെ വീണ്ടും കഴുത്തിൽ അണിയണം ..അതായിരുന്നു ആഗ്രഹം... പക്ഷേ ഇപ്പോ ഇൗ മാല തനിക്കൊരു അനുഗ്രഹം ആണ്... ഇൗ ലോകത്ത് ഇന്നിലെങ്കിലും ഇതും തനിക്ക് അമ്മയാണ്... ഇൗ മാല അമ്മയുടെ അനുഗ്രഹവും... മാളുവിന് ആ മുറിവിട്ടിറങ്ങാൻ മനസ്സ് അനുവദിച്ചില്ല... ഏറെ നേരം അവിടെ ചിലവിട്ടു... ❇

റെജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ ആണ് രുദ്രൻ അതിന്റെ ആവശ്യമേ ഇല്ലെന്ന് അറിഞ്ഞത്... അതിന്റെ ഞെട്ടൽ അവനിൽ ആവോളം ഉണ്ടായിരുന്നു... ഒരുപാട് സംശയങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഉള്ളിൽ നേരിയ തോതിൽ ദേഷ്യം അവനിൽ ഉടലെടുത്തു... ആരും ഒന്നും പറയാത്തതിൽ... പറഞ്ഞത് എല്ലാം കളവായതിൽ... എല്ലാം തന്നെ ആദ്യം ബോധിപ്പിച്ചത് വക്കീൽ ആയത് കൊണ്ട് രുദ്രൻ വക്കീൽ ഓഫീസിലേക്ക് ആണ് പോയത്.... താൻ ഇതെല്ലാം എന്നെങ്കിലും അറിയുമെന്ന് അന്നെ അവനോട് പറഞ്ഞതാ.. പക്ഷേ കേൾക്കണ്ടെ... എന്തായാലും അതോണ്ട് ഉപദ്രവം ഒന്നും ഉണ്ടായില്ലലോ... അല്ലേ രുദ്രാ.... വക്കീൽ തോളിൽ ചിരിയോടെ തട്ടി ... രുദ്രൻ ചിരിച്ചെന്ന് വരുത്തി അവിടെ നിന്നും തിരിച്ചു... പോകും വഴി വീട്ടിലേക്ക് വിളിച്ച് തിരക്കി... ദർഷ് വീട്ടിൽ ഇല്ലെന്ന് അറിഞ്ഞതും കവല തിരിഞ്ഞ് വണ്ടി മുന്നോട്ട് എടുത്തു... കലുങ്കിൽ ഇരുന്നു കാര്യമായി എന്തോ അയവറക്കുന്ന ദർഷിനെ കണ്ടതും രുദ്രൻ വണ്ടി ബ്രേക്ക് ഇട്ടു നിർത്തി... രുദ്രനെ കണ്ടതും ദർഷ് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... നോക്കി നിൽക്കാതെ വന്നു കയറെടാ.... രുദ്രൻ അലറിയതും കണ്ണടച്ച് ഓടി വന്നു വണ്ടിയിൽ കയറി... ഉള്ളിൽ മുന്നൂറ്റിമുക്കോടി ദൈവങ്ങളെ വിളിച്ചാണ് കുഞ്ഞുണ്ണി രുദ്രനൊപ്പം യാത്ര തുടർന്നത്...

ആദ്യ പ്രതികരണം മാത്രമേ പേടിയുള്ളൂ.. ഇത് വരെ തല്ലാത്ത ഏട്ടൻ തല്ലിയാലോ... ജിപ്സി ഒരു കായലോരം വന്നു നിന്നു.... രുദ്രൻ ഇറങ്ങി അൽപ്പം മുൻപോട്ട് കയറി കായലിലേക്ക് നോക്കി നിന്നു... പിന്നിലേക്ക് തല ചെരിച്ച് നോക്കി മുരടനക്കി... കുഞ്ഞുണ്ണി അത് കേൾക്കെ താനേ അവനോരം ചേർന്ന് വന്നു നിന്നു... എന്തിനായിരുന്നു എന്നോട് ഇൗ കള്ളം പറഞ്ഞത്.... അത് ഏട്ടാ ഞാൻ... എനിക്ക് നിങ്ങള് പിരിയുന്നത് കാണാൻ പറ്റില്ലായിരുന്നു.. ആ ഞാൻ എങ്ങനെയാ നിങ്ങടെ ഡിവോഴ്‌സിന് വേണ്ടി നടക്കണെ... കൂസലും കൂടാതെ പറയുന്ന കുഞ്ഞുണ്ണിയുടെ വാക്കുകൾ കേട്ട് രുദ്രന് ചിരി വന്നെങ്കിലും സമർഥമായി ഒളിപ്പിച്ചു.... ഇതിന് കള്ളം പറയണോ... പിന്നെ ഞാൻ എന്തിയ്യാ... കാണാൻ വന്നാ ഒരേ ചോദ്യം ഡിവോഴ്സിന്റെ കാര്യം എന്തായി.. എന്തായി... ജയിലിൽ കെടക്കണ ഏട്ടന്റെ ആവശ്യം നടക്കില്ല എങ്കിലും നടന്നെന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ ഞാൻ ബാധ്യസ്ഥൻ അല്ലേ... പിന്നെ ഏട്ടന് ഏട്ടത്തിയെ ഇഷ്ട്ടാണെന്ന് ഒക്കെ എനിക്ക് അറിയാ...പോരാത്തതിന് ബോധം ഇല്ലാതെ കൗൺസിലിംഗ് ചെയ്യുന്ന ഏട്ടത്തിയെ കൊണ്ട് ഞാൻ എങ്ങനെ ഒപ്പിടിപ്പിക്കും.. അല്ലാതെ വേറെ ഒന്നും കൊണ്ടല്ലാട്ടോ... ഡിവോഴ്‌സ് ആണെന്ന് കരുതി അല്ലെടാ അവളെ പെണ്ണുകാണാൻ ഒരുത്തൻ വന്നത്...

അവളെങ്ങാനും കെട്ടി പോയിരുന്നെങ്കിൽ ... ഒന്ന് പോ ഏട്ടാ... ഏട്ടൻ അതിന് സമ്മതിക്കില്ല അതിന് മുൻപേ ഏട്ടത്തിയെ അങ്ങ് കേട്ടും ന്ന്‌ എനിക്ക് ഉറപ്പായിരുന്നു... കുഞ്ഞുണ്ണി രുദ്രന്റെ നെഞ്ചില് ചാഞ്ഞ് ഷർട്ടിന്റെ ബട്ടണിൽ തിരിപ്പിടിച്ച് കൊണ്ട് പറഞ്ഞു.... പറഞ്ഞത് സത്യം ആയത് കൊണ്ട് രുദ്രനും മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല... മ്മ്‌ പോട്ടെ... അരുതാത്തത് ഒന്നും നടന്നില്ല .. വാ പോകാം... അയ്യോ നിക്ക് ഏട്ടാ... ഇനിയും ഉണ്ട് സത്യങ്ങൾ... അല്ല എനിക്ക് വയ്യ ഇനി ടെൻഷൻ അടിക്കാൻ ... രുദ്രന്റെ നോട്ടം കണ്ട് കുഞ്ഞുണ്ണി അറിയാതെ പറഞ്ഞു പോയി... പെണ്ണ് കാണാൻ വന്നിലെ... ഒരു ഗൗരേഷ്... അത് ഞാൻ പറഞ്ഞിട്ട് വന്നതാ.. ഒരു ഡ്രാമ... പുള്ളിക്കാരൻ കെട്ടീതാ... എടാ മോനേ.... രുദ്രൻ നെഞ്ചത്ത് കൈ വെച്ചു... പിന്നെ സ്വത്ത് ഒന്നും ഏട്ടതീടെ പേരിൽ അല്ലാ... എല്ലാം ഏട്ടന്റെ പേരിൽ തന്ന്യാ.. സ്വത്ത് ഒക്കെ മാറ്റിന്നു പറഞ്ഞത് കള്ളാ..... രുദ്രൻ ദയനീയമായി അവനെ ഉറ്റുനോക്കി... ഇനിയും ഉണ്ടോടാ ഇത് പോലുള്ള സത്യങ്ങൾ.... ഇനി മാളുവിന്റെ ഓർമ്മ പോയെന്ന് ഉള്ളത് നുണ ആണോടാ മോനേ.... ഏയ് അത് നുണ അല്ല ഏട്ടാ.. ശെരിക്കും പോയതാ... കുഞ്ഞുണ്ണി അത്ര നേരം ഉണ്ടായിരുന്ന കുസൃതി മാറ്റി ഗൗരവം എടുത്ത് അണിഞ്ഞു... ഓർമ്മ വരാത്തത് ആണ് നല്ലത് അല്ലേടാ...

അങ്ങനെ ഒരു ദുഃഖത്തിൻ ഏടുകൾ അവളുടെ ഓർമ്മയിൽ ഉണ്ടാവാതിരിക്കട്ടെ... സന്തോഷം അത് മാത്രം മതി ഇനി അങ്ങോട്ട് നിന്റെ ഏട്ടത്തിയുടെ ജീവിതത്തിൽ... എന്നെ അല്ലാതെ തന്നെ ഇഷ്ടപ്പെടുമായിരിക്കും ലേ... എന്താ സംശയം.. എന്റെ ഏട്ടൻ പൊളി അല്ലേ... കുഞ്ഞുണ്ണി അവനെ ആലിംഗനം ചെയ്തു... അടർന്നു മാറി പുഞ്ചിരിച്ചു.. അല്ല ഏട്ടാ ഏട്ടത്തിയെ എങ്ങനെ കെട്ടി.. അതും അവിടെ പോയി.. ഒരു ഒളിച്ചോട്ടം എനിക്ക് മണക്കുന്നു.. പറഞ്ഞ് തന്നാ ഉപകാരായി.. എനിക്കും ആവശ്യം ഉണ്ടെ..... ഇത്തവണ മണലിൽ പെരുവിരൽ കൊണ്ട് ദർഷ് നാണത്താൽ കളമെഴുതി..... നിന്ന് കിണുങ്ങാതേ വന്നു വണ്ടീൽ കേറടാ തെമ്മാടി.... തലക്ക് ഒരു കിഴ്‌ക്കും കൊടുത്ത് മുണ്ട് മടക്കി കുത്തി രുദ്രൻ വണ്ടിയിൽ കയറി..... ഭാര്യയെ മതിൽ ചാടി കെട്ടിയിട്ട് എന്നെ തെമ്മാടി എന്ന്.. ഇത് ഞാൻ കേസാക്കും... വീട് എത്തട്ടെ... തിരുവനന്തപുരത്തേയ്ക്ക് ഞാൻ വിളിക്കും.. ഹാ... വെല്ലുവിളിച്ച് കുഞ്ഞുണ്ണിയും വണ്ടിയിൽ ഹാജർ വെച്ചു... അവനെ വീട്ടിൽ ഇറക്കി രുദ്രൻ വീണ്ടും പോയി... ഇനി പഴയത് പോലെ നടക്കാൻ അല്ല ഭാവം... അച്ഛൻ പണിത് ഉയർത്തിയ സൗധങ്ങൾ എല്ലാം ഇനി നോക്കി നടത്തേണ്ടത് താൻ ആണ് എന്ന ഉത്തമ ബോധ്യം അവന് ഉണ്ടായിരുന്നു...

ജയിൽപ്പുള്ളി ആയിട്ട് കൂടി അതൊന്നും ആരും പുറത്ത് എടുത്തില്ല... അതവനും ആശ്വാസം പകർന്നു... ദേവരാജന്റെ നൈപുണ്യം ആവോളം ഉള്ളതിനാൽ എല്ലാം കൈപടിയിൽ ഒതുക്കാൻ രുദ്രന് കഴിഞ്ഞു... എല്ലാം ഒന്നെന്ന്‌ തുടങ്ങേണ്ട അവസ്ഥ ആയതിനാൽ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോലും ചെയറിൽ നിന്നിറങ്ങാൻ സാധിച്ചില്ല... വിശപ്പ് അസഹ്യമായി മാറിയെന്ന് തോന്നി തുടങ്ങിയത് തന്നെ മനസ്സിലേക്ക് മാളുവിന്റെ മുഖം കടന്നു വന്നപ്പോഴാണ്.... രുദ്രൻ ടേബിളിൽ ഇരുന്ന ഫയൽ ഒതുക്കി വെച്ച് ചേയറിലേക്ക്‌ ചാഞ്ഞിരുന്നു... ഒളിഞ്ഞ് നിന്നും പാളി നോക്കിയും അവളറിയാതെ അവളെ അറിഞ്ഞ നിമിഷങ്ങൾ അവനോർത്ത് എടുത്തു.. കളിയും ചിരിയും കുസൃതിയുമായി ലക്ഷ്മിഅമ്മയോടും തൊടിയിൽ വരുന്ന തത്തമ്മയോടും ശലഭങ്ങളോടും കിന്നാരം പറയുന്ന ഒരു നാട്ടിൻപുറത്ത്ക്കാരി ആയ ഭാര്യയെ.. തന്നെ കാണുമ്പോ ആഗ്രഹം ഉണ്ടായിട്ടും മുഖം ഉയർത്തി നോക്കാത്തവളെ... ഉറക്കത്തിൽ നെറ്റിയിൽ അരുമയോടെ ചുംബിക്കുമ്പോൾ കുറുകലോടെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നവളെ.. ആഗ്രഹം തോന്നിയിട്ടും വാശിപ്പുറത്ത് പകയുടെ പുറത്ത് പ്രകടിപ്പിക്കാൻ വിട്ടുപോയ ഒരു പ്രണയമുണ്ട്... അതിനി അവൾക്ക് ആവോളം നൽകണം... രുദ്രൻ സമയം നോക്കി ...

സമയം ഏറെ പിന്നിട്ടിരിക്കുന്നു... ഒരു മിസ്സിഡ് കോൾ വന്നിട്ടുണ്ട്... പക്ഷേ പരിചയമില്ലാത്ത നമ്പർ... എങ്കിലും ഉള്ളിൽ ഒരു സംശയം തോന്നി... തിരിച്ച് വിളിച്ചു... ആദ്യ റിംഗിൽ തന്നെ കോൾ എടുത്തു... ഹലോ.... രുദ്രൻ വിളിച്ചു.. അവിടം നിശബ്ദമാണ്... പക്ഷേ സ്വരം കേട്ടെ രുദ്രൻ കോൾ കട്ട് ചെയ്യൂ എന്ന വാശിയിൽ ആയിരുന്നു... ഹ.. ഹലോ.... നേർത്ത ശബ്ദം.... മാളുവിന്റെ ശബ്ദം... ആരാ ..മനസ്സിലായില്ല... അറിഞ്ഞിട്ടും രുദ്രൻ ആരാഞ്ഞു.. ഞാൻ... ഇൗ ഞാൻ എന്ന് പറയണ ആൾക്ക് പേരില്ലേ... സ്വരത്തിൽ കുസൃതി ഇടം പിടിച്ചു.. മാ..ളു... മാളവിക... രുദ്രൻ ഒന്ന് മന്ദഹസിച്ചു പിന്നെ തുടർന്നു എന്റെ നമ്പർ എവിടെ നിന്ന് കിട്ടി.. അല്ല എന്തിനാ വിളിച്ചത്... കുഞ്ഞുണ്ണി തന്നൂ... ഇത്ര നേരായപ്പോ കാണാഞിട്ട്‌... ഞാൻ വരാം.. എല്ലാവരോടും കഴിച്ച് കിടന്നോളാൻ പറ.. (അൽപ്പം കഴിഞ്ഞ്) നീയും... ഒരു ചെറുമൂളൽ മാത്രം മറുപടി ആയി ലഭിച്ചു... അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അവളെ ഒരു നോക്ക് കാണാൻ കൊതിച്ച് ഇരിക്കുകയാണ് അവൻ... വേഗം തന്നെ ഓഫീസ് പൂട്ടി അവനിറങ്ങി... ❇ ല്ലാരും കഴിച്ച് കിടന്നു.. ഇനി ഞാൻ ആരോടാ പറയണ്ടേ... ഫോൺ കട്ട് ആയതും മാളുവിന്റെ മുഖത്തേക്ക് പരിഭവം ഇരച്ചു കയറി.. തുറന്നിട്ട ഗേറ്റിലേക്ക് എങ്കിലും മിഴികൾ പാഞ്ഞു... ഉമ്മറപടിയിൽ നിന്നെഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി...

എന്നും പൂവിടാറുള്ള പാതിരാമുല്ല എന്നതേതിലും അധികം സുഗന്ധത്തിൽ പൂവിട്ടിരിക്കുന്നു... ആ ഗന്ധം അവളെ വലയം ചെയ്തു... ഒരുപാട് നേരം അവിടെ ചിലവിട്ടു... നേരം കടന്നു പോകാത്തത് പോലെ തോന്നി അവൾക്ക്... ഒത്തിരി നേരം കഴിഞ്ഞപ്പോൾ മാളു വീണ്ടും ഉമ്മറപ്പടിയിൽ ചെന്നിരുന്നു... തല തൂണിൽ ചായ്ച്ചു ... മയക്കം മിഴികളെ പുണർന്നു.. എന്നിരുന്നാലും വാശിയോടെ കാത്തിരുന്നു... ഗേറ്റ് കടന്നു വരുന്ന ജിപ്സി കണ്ടതും മാളു എഴുന്നേറ്റ് ഉമ്മറത്തേക്ക് കയറി നിന്നു... ജിപ്സി ഇറങ്ങി വരുന്ന രുദ്രൻ തന്നെ കാത്തിരിക്കുന്ന മാളുവിനെ കണ്ടതും മുഖം പ്രകാശിച്ചു... ഒപ്പം മാളുവിന്‍റെയും... നീ കിടന്നില്ലെ പെണ്ണേ.... പെട്ടെന്ന് അവളെ കണ്ട ആവേശത്തിൽ ഉള്ളിൽ ഉള്ള സ്നേഹം പുറത്തേക്ക് അണപൊട്ടി ഒഴുകി.... പെണ്ണേ എന്ന് വിളിച്ചതിന്റെ ഞെട്ടൽ ആ മുഖത്ത് കണ്ടപ്പോൾ ആണ് രുദ്രനും പറഞ്ഞത് ഓർത്തത്... ഇനിയിപ്പോ എന്താ മറച്ച് വെക്കാൻ ഉള്ളത്... രുദ്രൻ പുഞ്ചിരിച്ച് അകത്തേക്ക് കയറി... ആ പുഞ്ചിരിയിൽ അവലളിഞ്ഞ് ഇല്ലാതാകുന്നത് പിടചിലോടെ അവളറിഞ്ഞ്...

മാളു അതേ പകപ്പൊടെ തന്നെയാണ് അകത്തേക്ക് കയറിയത്... ഞാൻ ഒന്ന് കുളിച്ച് വരാം... കഴിക്കാൻ എടുത്ത് വെക്ക്‌... മാളു തലയാട്ടി വേഗം അടുക്കളയിലേക്ക് നടന്നു... തലപ്പ് എളിയിൽ കുത്തി... ഭക്ഷണം ചൂടാക്കി ടേബിളിൽ കൊണ്ട് വെച്ചു...അപ്പോഴേക്കും രുദ്രൻ കുളി കഴിഞ്ഞ് എത്തി... രുദ്രന് വിളമ്പി കൊടുത്ത് മാളു നീങ്ങി നിന്നു... നീ കഴിച്ചോ... മാളു നിഷേധാർത്ഥത്തിൽ തലയാട്ടി... അയ്യോ കഴിക്കുന്നില്ലെ... രുദ്രൻ എഴുന്നേറ്റത് കണ്ടപ്പോൾ മാളൂവിന് സങ്കടം ആയ്.. പക്ഷേ ആ സങ്കടത്തിന് അറുതി വരുത്തി രുദ്രൻ അവളെ പിടിച്ച് ചെയറിൽ ഇരുത്തി... എന്നിട്ട് അവൾക്ക് അരികിൽ ആയ് അവനും... മാളുവിന് എന്താ നടക്കാൻ പോകുന്നത് എന്നറിയാതെ കുഴഞ്ഞു... രുദ്രൻ പ്ലേറ്റിൽ നിന്ന് ഭക്ഷണം എടുത്ത് അവൾക്ക് നേരെ നീട്ടി... മാളു വിശ്വാസം വരാതെ മിഴിച്ച് നോക്കി... എന്തെ ഞാൻ തന്നാൽ കഴിക്കിലെ.... എന്നാ കഴിക്ക്‌.... മാളു വാ തുറന്നു... അവൻ നീട്ടിയ ഭക്ഷണം വാങ്ങി.... ഉള്ളം സന്തോഷം കൊണ്ട് തുള്ളിച്ചാടി... ഇനി എനിക്ക് താ.... രുദ്രൻ വാ തുറന്നു... ഇന്നന്നേ താ പെണ്ണേ.. വല്ല ഈച്ച കേറും എന്റെ വായേൽ.... അവന്റെ സംസാരം അവളിൽ ചിരി പടർത്തി....പ്രണയതോടെ അവളും അവന് നേരെ ഭക്ഷണം നീട്ടി.... നിറമനസ്സാലെ അവനത് വാങ്ങി കഴിച്ചു..........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story