സിന്ദൂരമായ്‌ ❤: ഭാഗം 29

sinthooramay

രചന: അനു

എന്തെ ഞാൻ തന്നാൽ കഴിക്കിലെ.... എന്നാ കഴിക്ക്‌.... മാളു വാ തുറന്നു... അവൻ നീട്ടിയ ഭക്ഷണം വാങ്ങി.... ഉള്ളം സന്തോഷം കൊണ്ട് തുള്ളിച്ചാടി... ഇനി എനിക്ക് താ.... രുദ്രൻ വാ തുറന്നു... ഇന്നന്നേ താ പെണ്ണേ.. വല്ല ഈച്ച കേറും എന്റെ വായേൽ.... അവന്റെ സംസാരം അവളിൽ ചിരി പടർത്തി....പ്രണയതോടെ അവളും അവന് നേരെ ഭക്ഷണം നീട്ടി.... നിറമനസ്സാലെ അവനത് വാങ്ങി കഴിച്ചു.. ബാക്കിയുള്ള ഭക്ഷണം പരസ്പരം പങ്കിട്ടു കഴിച്ചു... മാളു എല്ലാം ഒതുക്കി വെച്ചതിനു ശേഷമാണ് മുറിയിലേക്ക് ചെന്നത്... ചെല്ലുമ്പോൾ രുദ്രൻ ഫോൺ കയ്യിൽ പിടിച്ച് ഗഹനമായ ചിന്തയിൽ ആയിരുന്നു... മാളു അരികിൽ പോയി ഇരിക്കണോ വേണ്ടയോ എന്ന സംശയത്തിൽ നിന്നു ... ബാൽക്കണി വഴി വീശി വന്ന കാറ്റ് മുറിയിൽ വന്നടിച്ചു... മുഖത്ത് കാറ്റ് തട്ടിയപ്പോൾ രുദ്രൻ ചിന്തയിൽ നിന്നുണർന്നു... ചിന്തകളെ മറ്റൊരു തലത്തിലേക്ക് വിടാതെ മുന്നിൽ നിൽക്കുന്നവളെ നോക്കിയവൻ പുഞ്ചിരിച്ചു... എന്നിട്ട് ബെഡിന്റെ ഒരോരത്തേക്ക്‌ മാറി കിടന്നു.. മാളു മടിച്ച് നിക്കാൻ നിന്നില്ല... കതക് അടച്ച് മറുപുറത്ത് ചെന്നിരുന്നു... കിടക്ക്.... കിടക്കണോ വേണ്ടയോ എന്ന സംശയത്തിൽ ഉലയുന്ന അവളുടെ കാതിൽ വാക്കുകൾ വന്നു മുഴങ്ങി... മറ്റൊന്നും ചിന്തിക്കാതെ മാളു കേറി കിടന്നു...

രുദ്രൻ അപ്പോഴും ഹെഡ് ബോർഡിൽ തലവെച്ച് മുന്നിലേക്ക് നോക്കി തന്നെ കിടന്നു... കിടക്കുന്നില്ലെ എന്ന് ചോദിക്കാൻ ഉള്ളം വെമ്പി എങ്കിലും ചോദിച്ചില്ല... മുഖം ശാന്തമാണ് .. പക്ഷേ ഇങ്ങനെ ചിന്തിച്ച് ഇരിക്കണമെങ്കിൽ കാര്യാമായ്‌ എന്തോ ആണ് ആലോചിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി... മിഴികൾ ആകെ അവനിൽ അലഞ്ഞു നടന്നു... ഇടക്ക് എപ്പോഴോ ആ നോട്ടവും തനിലേക്ക്‌ വരുന്നുണ്ട് എന്നറിഞ്ഞതോടെ കണ്ണടച്ച് കിടന്നു... ഉറങ്ങി എന്ന് കരുതി രുദ്രൻ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളെ മാടി ഒതുക്കി.. തുടുത്ത് നിൽക്കുന്ന കവിളുകളിൽ ഉരസി... മാളുവിന്റെ ശരീരം പിടഞ്ഞു... മാളു കണ്ണടച്ച് കിടക്കാൻ നന്നേ പാടുപെട്ടു... അവളുടെ വിരിനെറ്റിയിൽ മുത്തമിട്ടതിന് ശേഷം രുദ്രൻ എഴുന്നേറ്റു... ഡ്രോയർ തുറക്കുന്ന ശബ്ദം കേട്ട് മാളു പാതി മിഴികൾ തുറന്നു നോക്കി... പുല്ലാങ്കുഴൽ എടുത്തിട്ടുണ്ട് എന്ന് കണ്ടതും മിഴികൾ വിടർന്നു... കൂടെ പോകാൻ മനസ്സ് കൊതിച്ചു... എങ്കിലും ഉറങ്ങി കിടന്നതായി അഭിനയിച്ചതല്ലേ .. ഇനി എങ്ങനെ പറ്റും... അവളിൽ നിരാശ തളം കെട്ടി... രുദ്രൻ പിന്തിരിഞ്ഞ് നോക്കിയതും മാളു വീണ്ടും കണ്ണടച്ച് കിടന്നു.... കതക് തുറന്ന് ഇറങ്ങാതെ രുദ്രൻ ബാൽക്കണിയിലേക്ക് നടന്നു... മാനത്ത് അമ്പിളിമാമനൊപ്പം തിളങ്ങി നിൽക്കുന്ന താരകത്തിലേക്ക്‌ പതിഞ്ഞു...... അംബരത്തിൽ ശോഭിക്കുന്ന ഓരോ താരകങ്ങളും ആത്മാക്കളാണ്.. നമ്മെ വിട്ട് പിരിഞ്ഞ് പോകാൻ ആഗ്രഹിക്കാതെ നമ്മുക്ക് വേണ്ടി കണ്ണുചിമ്മുന്നവ...

ഒരിക്കൽ അമ്മയും അവിടെ ഉണ്ടാകും... മോനേ വിട്ട് പിരിയാതെ ... രാവിൻ കൂട്ടായ്...... യാമിനിയുടെ വാക്കുകൾ അവനിലേക്ക് അരിച്ചിറങ്ങി.... അമ്മയുടെ ഓർമകൾ മിഴികളെ സജലമാക്കി.... അമ്മക്കായ്‌ അവൻ പുല്ലാങ്കുഴൽ ഊതി.... വഴി തെറ്റി പോയെന്ന് നിനച്ച കാറ്റ് പോലും പുല്ലാങ്കുഴലാൽ മനോഹര ഗീതമായി പുറത്തേക്ക് ഒഴുകി... മാളുവിന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല... എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു... കാലിലെ കൊല്ലുസ് പോലും ആ നാദത്തിൽ മുഴങ്ങി... ശബ്ദത്തിന്റെ ലോകത്തിനും അപ്പുറത്ത്‌ അത് വായിക്കുന്ന മായക്കണ്ണനെ പ്രണയിക്കുകയായിരുന്നു അവൾ... പുല്ലാങ്കുഴൽ അവസാനിച്ചതും ഇരുവരും ഒരുപോലെ മിഴികൾ തുറന്നു... മാളു രുദ്രൻ കാണുവാതിരിക്കാൻ തിരികെ പോകാൻ ഒരുങ്ങി... പക്ഷേ അതിനു മുൻപേ കൈയിൽ പിടുത്തം വീണു... ഒപ്പം വലിച്ചവൻ നെഞ്ചിലേക്ക് ഇട്ടു... മാളു മിഴികൾ ഇറുക്കെ പൂട്ടി മാടാപ്രാവിനേ പോലെ കുറുകി ആ നെഞ്ചില് തന്നെ നിന്നു... രുദ്രൻ കുസൃതിയോടെ അടഞ്ഞ മിഴികളിലേക്കു ഊതി... പിടപ്പോടെ പേടമാൻ മിഴികൾ തുറന്നു... തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രന്റെ നോട്ടം അവളുടെ കവിളുകളെ രക്തവർണമാക്കി... അവളെയും ചേർത്ത് പിടിച്ച് കൊണ്ട് അങ്ങനെ നിന്നു.. അവരെ നോക്കി പ്രകാശിച്ചു മാനത്ത് താരകവും.. ★

ദിവസങ്ങൾ പിന്നെയും കടന്നു പോയി... രുദ്രനും മാളുവും പരസ്പരം അറിഞ്ഞും സ്നേഹത്തോടെ ജീവിതം ആരംഭിച്ചു... രുദ്രൻ വന്നതോടെ ബിസിനസ്സ് എല്ലാം ഒന്നൂടെ ഉഷാർ ആയി... കുഞ്ഞുണ്ണിയുടെ ലീവ് കഴിയാൻ ഇനി മൂന്നു ദിവസമേയുള്ളൂ... ഒന്നും രണ്ടും പറഞ്ഞ് ഉടക്കി ദിവസം മൂന്നായി .. രണ്ട് ദിവസം അവൻ മിണ്ടാതെ നടന്നു എങ്കിൽ മൂന്നാം നാൾ അവൾ മിണ്ടാതെ ആയി.. ഇനിയിപ്പോ രണ്ടിൽ ഒന്നറിഞ്ഞെ വിശ്രമം ഉള്ളൂ പറഞ്ഞ് രാവിലെ തന്നെ അവളുടെ കോളേജിന് മുൻപിൽ കുത്തിയിരിപ്പ് ആണ് കക്ഷി... എന്റെ മാഷേ സത്യം ആ പെണ്ണിന് എന്നെ ഇഷ്ട്ടൊക്കെ തന്ന്യാ... ഇൗ പിണക്കം മാറ്റാണ്ട് എനിക്കൊരു സമാധാനമില്ല... ആ ഞാൻ തോന്നീത് പറഞ്ഞിട്ട് തന്ന്യാ എന്ന് വെച്ച് അവൾക്ക് എന്നോട് മിണ്ടിക്കൂടെ... ഞാൻ വിളിക്കാം... ഇതിലൊന്ന് തീരുമാനം ആക്കട്ടെ.... എന്തായാലും മാഷ് പറഞ്ഞ് തന്ന അടവ് തന്നെ പയറ്റാം... ദർഷ് കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ ഇട്ടു... കോളേജിലേക്ക് ഓരോരുത്തരായി പ്രവേശിക്കുന്നുണ്ട്... അകലെ നിന്നും നിത്യയുടെ സ്കൂട്ടി ശ്രദ്ധയിൽ പെട്ടതും അവന്റെ മിഴികൾ തിളങ്ങി... ദർഷ് ഇച്ചിച്ചതും ദൈവം കൽപ്പിച്ചതും ഒന്നായി... നിത്യയുടെ കൂടെ പഠിക്കുന്ന കൊച്ച് ദർഷിനെ കണ്ടതും കോളേജിലേക്ക് കടക്കാതെ അവന്റെ അരികിൽ വന്നു നിന്നു...

അവളോട് സംസാരിക്കുന്നു എങ്കിലും കണ്ണുകൾ ബൈക്കിന്റെ മിററിൽ ആയിരുന്നു... പിന്നിൽ നിന്നും വരുന്നവളുടെ പ്രതികരണം അറിയാൻ...പ്രതീക്ഷിച്ചത് പോലെ സ്‌കൂട്ടി സൈഡ് ആക്കി ഹെൽമെറ്റ് ഊരി തങ്ങളെ നോക്കി നിൽക്കുന്ന നിത്യയെ അവൻ കണ്ടൂ... കൗശല ബുദ്ധിയോടെ തന്നെ ദർഷ് സംസാരത്തിൽ പുഞ്ചിരി കൂടി കലർത്തി... പെൺകുട്ടി അറു കോഴി ആയതിനാൽ അവന് അധികം പണിപ്പെടേണ്ടി വന്നില്ല... നിത്യയെ കുശുമ്പ് കേറ്റാൻ ഉള്ളത് ആ പെൺകുട്ടി തന്നെ ചെയ്ത് വെച്ചു... മതി മതി ഒന്ന് പോയെ കൊച്ചെ എന്റെ പെണ്ണിന്റെ മുഖം ഇപ്പോ വീർത്ത് പൊട്ടും.... കുഞ്ഞുണ്ണി മനസ്സിൽ എഴുതിയിട്ടു... എങ്ങനെ ഒക്കെയോ അവനാ പെൺകുട്ടിയെ തിരികെ അയച്ചു... പിന്തിരിഞ്ഞ് നോക്കിയതും നോക്കി പേടിപ്പിച്ച് നിൽക്കുന്നു നിത്യ.. കണ്ടപ്പോ ആദ്യം ഒന്ന് പെടിച്ചെങ്കിലും ആരെയും മയക്കുന്ന ചിരി പിന്നീട് എടുത്ത് അണിഞ്ഞു.... നിത്യാ ....... ഐ ഹേറ്റ് യൂ...... അവന്റെ വിളി പൂർത്തിയാക്കും മുൻപേ നിത്യ അത്രയും പറഞ്ഞ് ദേഷ്യത്തോടെ പോയി... കുഞ്ഞുണ്ണിയുടെ നെഞ്ചിൽ ഭാരം കയറ്റി വെച്ചത് പോലെ ആയി.... മനസ്സിൽ അത്രയും നേരം ദൈവതുല്യൻ ആയി കണ്ട ഗൗരേഷിനെ അവൻ സ്മരിച്ചു.... എടാ പിടി വിടെടാ.... നീ എന്നെ കൊല്ലോ... വിടെടാ...

ഗൗരേഷ് കഴുത്തിൽ നിന്നും കുഞ്ഞുണ്ണിയുടെ കൈ തട്ടി മാറ്റാൻ ഉള്ള ശ്രമത്തിൽ ആണ്... ദർഷ് കൈ മാറ്റി അൽപ്പം മാറി നിന്ന് സ്വയം നെറ്റിയിൽ അടിച്ചു... ഇൗ ഒണക്ക പ്ലാൻ എവിടെന്ന് കിട്ടിയതാന്നാ പറഞ്ഞെ ... പറ മനുഷ്യാ... ഡാ ഞാൻ ഒന്നൂലേലും ഒരു മാഷ് അല്ലേ.. സ്വൽപം റസ്പെക്ട് താടാ... ഗൗരേഷ് അവന്റെ തോളിൽ കൈയിട്ട് ഒരിടത്തേക്ക് ഇരുന്നു... സത്യം പറഞ്ഞാ പോസസ്സീവ്നെസ്സ്‌ കേറി നമ്മളോട് ഒടക്കി സ്നേഹം ഒഴുകാണ് വേണ്ടത്.. അല്ല അതാണ് ഞാൻ പ്ലാൻ ചെയ്തത്... പക്ഷേ പിള്ളേരൊക്കെ അങ്ങ് വല്ലാതെ മാറി പോയി.. ഇതൊന്നും അവരിൽ ഏശില്ല... ഒരു ചൊല്ലുണ്ടല്ലോ ഉറങ്ങുന്നവനെ ഉണർത്താൻ എളുപ്പാ എന്നാലോ ഉറക്കം നടിച്ച് കിടക്കുന്നവരെ ഉണർത്താൻ പാടാ.. ദർഷ് അവനെ ഇരുത്തി നോക്കി... ഇനിയിപ്പോ കയ്യൊഴിഞ്ഞാൽ പോരെ... മാഷ് നോക്കിക്കോ ഇനി എന്റെ അവസാന അടവ് എടുക്കാൻ പോകുവാ... ഇതിൽ അവൾ വീഴും.. മൂക്കും കുത്തി വീഴും... ഇത്രയും പറഞ്ഞവൻ നിന്ന് താളം ചവിട്ടാൻ തുടങ്ങി.. ഡയലോഗ് പറഞ്ഞ് കാൽ ഉയർത്തിയാൽ വരാൻ ഉടുത്തിരിക്കുന്നത് മുണ്ടല്ല ജീൻസാ.... ഗൗരേഷ് പറഞ്ഞപ്പോൾ ആണ് അമിളി പറ്റിയത് അവനോർത്തത് തന്നെ... ഒന്നിളിച്ച് കാട്ടി അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു... കൂട്ടത്തിൽ വേതാളത്തെ പോലെ മാഷിനേം കൂട്ടി...

മാഷിനെ വീട്ടിൽ ഇറക്കി വിട്ടതിനു ശേഷം കുഞ്ഞുണ്ണി രുദ്രനെ വിളിച്ച് കാര്യം പറഞ്ഞു... രുദ്രന്റെ വാക്കുകൾ കേട്ടതിനു ശേഷം അവൻ വീണ്ടും നിത്യയെ വിളിച്ചു... ക്ലാസിൽ ആയത് കൊണ്ട് അവൾക്കത് എടുക്കുവാൻ സാധിച്ചില്ല... പക്ഷേ ലഞ്ച് ബ്രേക്ക് ആയതും അവളുടെ കോൾ അവനെ തേടി എത്തി.... അൽപ്പ നേരത്തെ മൗനത്തിനു ശേഷം കുഞ്ഞുണ്ണി തന്നെ തുടങ്ങി... സോറി ഡാ..... മറുപടി ആയി അവളുടെ തേങ്ങൽ ആയിരുന്നു അവന് ലഭിച്ചത്... അത് അവന്റെ നെഞ്ചിനെ പൊള്ളിച്ചു... അത് മാറ്റുവാൻ അവന് കഴിയുമായിരുന്നു.... പിണക്കത്തെ ഇണക്കത്തിൽ അവസാനിപ്പിച്ചാണ് ഇരുവരും കോൾ നിർത്തിയത്.... ഒരു മാപ്പിൽ തീരാവുന്ന പിണക്കങ്ങൾ വെറുതെ ഊതി വീർപ്പിച്ച് വലിതാക്കരുത്.. തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ആണെന്ന ഭാവം പെണ്ണിൽ അടിച്ച് ഏൽപ്പിക്കരുത്... ചെയ്തിട്ടുണ്ട് എങ്കിൽ അവൾക്ക് മുന്നിൽ താഴുന്നു എന്നതിൽ ഒരു തെറ്റുമില്ല... നീ അവളോട് ഒരു സോറി പറ... ഇതൊക്കെ അതോടെ തീരും.... കുഞ്ഞുണ്ണി രുദ്രന്റെ വാക്കുകളെ ഓർത്തു... ഐ ലവ് യു ഏട്ടാ...... എല്ലാം കലങ്ങി തെളിഞ്ഞ സന്തോഷത്തിൽ അവൻ പുഞ്ചിരി തൂകി... ❇ തൃക്കേടത്ത് തറവാട്ടിലേക്ക് ആളുകൾ തടിച്ച് കൂടി... വസ്തു ലേലത്തിൽ പിടിക്കാൻ വന്നവരും കാഴ്ച്ച കാണാൻ എത്തിയവരും കൂട്ടത്തിൽ ഉണ്ട്... അവിടെ നിന്നും അൽപ്പം നീങ്ങി എല്ലാം നഷ്ടപ്പെട്ട് തളർന്നു തറവാട്ട് ജനങ്ങളും... ലേലം വിളിക്കാൻ ആയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി...

എല്ലാവരും മുന്നിൽ ഒരുക്കി ഇട്ടിരുന്ന കസേരകളിൽ ഇരുന്നു... ഓരോ സംഖ്യകൾ ഉയർത്തുമ്പോൾ കാൽച്ചുവട്ടിൽ നിന്നു ഒലിച്ച് പോകുന്ന മണ്ണ് തൃക്കേടത്തുകാർ അറിയുന്നുണ്ടായിരുന്നു... അവസാനം പവിത്രൻ എന്നയാൾ ആ പതിനാറു കെട്ട് തറവാടിന് അഞ്ചരകോടി വിലയിട്ട് സ്വന്തമാക്കി... ആ മനുഷ്യന്റെ കാല് പിടിച്ചിട്ടാണെങ്കിലും നമ്മുക്ക് ഇത് തിരികെ പിടിക്കണം മോനെ... വല്യമാമയുടെ ദയനീയമായ വാക്കുകൾ ഏവരിലും വന്നു പതിച്ചു.. ലേലം നടപടി കഴിഞ്ഞ് ഏവരും പോയി... വസ്തു വാങ്ങിയവൻ അപ്പോഴും അവിടെ നിലകൊണ്ടു.. അപ്പോ നിങ്ങള് ഇപ്പോ എവിടെയാ താമസം... അല്ല ഇത്രയും പേരെ കണ്ടൊണ്ട് ചോദിച്ചതാ.... പവിത്രന്റെ ചോദ്യത്തിന് മുൻപിൽ ഏവരും തലകുനിച്ച് നിന്നു... ഞങ്ങൾക്ക് പോകാൻ ഒരിടമില്ല... ഈ പിഞ്ചു കുഞ്ഞുങ്ങളെ കൂട്ടി തെരുവിൽ ഇറങ്ങാൻ പറ്റ്വോ... ഈ തറവാട് ഞങ്ങൾക്ക് തന്നെ വിട്ട് തരണം.... പണം ഞങ്ങൾ തരും... അൽപ്പ സാവകാശം തന്നാ... വല്യമാമായുടെ മൂത്തമകൻ തന്നെ ആദ്യം മുന്നിലേക്ക് വന്ന് സങ്കടം ബോധിപ്പിച്ചു.... പിന്നാലെ ഓരോരുത്തരും ആ കാലിൽ വന്ന് വീഴാൻ തുടങ്ങി.... നിങ്ങള് ഇതെന്താ കാണിക്കുന്നെ ... മാറി നിൽക്കു... നിങ്ങളുടെ സങ്കടം എനിക്ക് കാണാൻ കഴിഞ്ഞു... അത് കേട്ടതും ഏവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു... പക്ഷേ എന്തിയാം.. ഞാൻ വെറും വലം കൈ..... ഇതിന്റെ യഥാർത്ഥ ഉടമക്ക് മുന്നിൽ ഈ അപേക്ഷ നടത്തിയാൽ നിങ്ങൾക്ക് ചിലപ്പോ ഇത് തിരികെ ലഭിച്ചേക്കും...

ഈ വസ്തു ആയി എനിക്ക് ഒരു ബന്ധവുമില്ലാ.. പവിത്രന്റെ വാക്കുകൾ അവരിൽ ഞെട്ടൽ ഉണ്ടാക്കി.... പലരിലും മുറുമുറുപ്പ് തുടങ്ങി.. ദാ അവർ എത്തിയല്ലോ... പവിത്രൻ സന്തോഷത്തോടെ പറയുന്നത് കേട്ട് ഏവരും ഗേറ്റ് കടന്നു വരുന്ന ബ്ലാക്ക് ബെൻസ് കാറിലേക്ക് മിഴികൾ പായിച്ചു... പൊടി പറത്തി കാർ അവർക്ക് മുന്നിൽ ആയി വന്നു നിന്നു... കാറിൽ നിന്നും പ്രൗഢിയോടെ ഇറങ്ങുന്ന രുദ്രനെ കണ്ടതും അവർ വിളറി വെളുത്തു... ഇതാണ് എന്റെ മുതലാളി... പവിത്രൻ ഗമയിൽ തന്നെ പറഞ്ഞു നിർത്തി.. രുദ്രൻ മുണ്ട് കുടഞ്ഞ് ഇട്ട് വല്യമാമക്ക് മുന്നിൽ ആയി ചെന്ന് നിന്നു.. ഒരുപാട് പ്രൗഢിയും അഹങ്കാരവും ചേർന്ന ഒരു കൂട്ടം ആൾക്കാരെ ഒരിക്കൽ ഞാൻ ഇവിടെ കണ്ടിരുന്നു... അല്ലേ.... പിരികകൊടികൾ ഉയർത്തി രുദ്രൻ തെല്ലും കൂസലില്ലാതെ പറഞ്ഞു... ആ വാക്കുകളിൽ അവർ ഇല്ലാതായി... മോനേ... മോൻ ആയിരുന്നോ ഇത് വാങ്ങിയത്... സന്തോഷായി... മോൻ ആയത് കൊണ്ട് ചോദിക്കാലോ .. ഒരു നിവൃത്തി ഇല്ലാണ്ടാ.. തറവാട് ഞങ്ങൾക്ക് തരണം... അത് കൊള്ളാലോ... വാങ്ങിയ മുതല് തിരികെ എങ്ങന്യാ കൊട്‌ക്കണെ... ഏവരിലെയും വിനയം കണ്ട് രുദ്രൻ പുച്ഛത്തോടെ നോക്കി... പിന്നെ കാർണോരെ ഇതിന്റെ ഉടമ ഞാൻ അല്ല... തറവാട് അന്യാതീന പെട്ട്‌ പോയിട്ടൊന്നും ഇല്ല... എത്തിച്ചേരണ്ട കയ്യിൽ തന്നെയാണ് എത്തിയിരിക്കുന്നത് ... ഇറങ്ങി വാ...... കാറ്റുകൾ പോലും നിശബ്ദമാക്കി നിർത്തിയ അന്തരീക്ഷത്തിൽ രുദ്രന്റെ ശബ്ദം മുഴങ്ങി....

മാളു കാറിൽ നിന്നിറങ്ങി .... മാളുവിനെ കണ്ടതും രുദ്രനെ കണ്ടത്തിനേക്കാൾ ഏറെ വല്ലാതെ ആയ്... ഇവളാണ് ഈ തറവാടിന്റെ ഇപ്പോഴത്തെ അവകാശി.... മാളവികരുദ്രൻ... അവനോപ്പം നിന്ന മാളുവിനേ അവൻ ചേർത്ത് നിർത്തി... പിന്നെ ഇവളുടെ കാലിൽ വീണു ഇവിടെ കയറി കൂടാൻ എന്ന ചിന്ത വല്ലതും ഉണ്ടെങ്കിൽ അതങ്ങ് കളഞ്ഞെക്ക്‌.. ഒരുപാട് തട്ടിപ്പും വെട്ടിപ്പും നടത്തി ആർഭാട ജീവിതം നയിച്ചതല്ലെ ഇനി സാധാരണക്കാരന്റെ ജീവിതം നയിക്കൂ... ഇവളുടെ മുന്നിൽ നിൽക്കാൻ പോലും നിങ്ങള് യോഗ്യരല്ല.... മാളുവിന് അവരുടെ അവസ്ഥയിൽ ദുഃഖം തോന്നി... പക്ഷേ രുദ്രന്റെ വാക്കുകളെ എതിർക്കാൻ അവൾ മുതിർന്നില്ല... ഒരിക്കൽ ഈ പടി ഇറങ്ങി പോകുമ്പോൾ നോക്കി നിന്നവർ ആണ് ഇന്ന് തന്നെ സാക്ഷി ആക്കി പടി ഇറങ്ങി പോകുന്നത്... ഇതൊക്കെ വേണോ ഏട്ടാ... ഞാൻ അല്ല അവർ തന്ന്യാ ഇവിടെ താമസിക്കേണ്ടത്... ഈ മണ്ണ് എനിക്ക് പ്രിയപ്പെട്ടത് തന്നെയാണ് ... എങ്കിലും... ഒരുപാട് വിഷമം തോന്നുന്നു ഏട്ടാ.... മാളു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. വിഷമിക്കല്ലെടോ... ഇവർ ഇവിടേക്ക് തന്നെ തിരികെ വരും... ജീവിതം പഠിച്ചതിനു ശേഷം.... രുദ്രൻ അവളെ ആശ്വസിപ്പിച്ചു... ❇ ഏവരും സന്തോഷത്തെ വരവേൽക്കുമ്പോൾ അങ്ങ് അകലെ ഒരമ്മ അഴലിൽ ആയിരുന്നു.... കയ്യിൽ കരുതിയ പത്ത് രൂപയും അവസാനിച്ച് ഒരിറ്റ് വറ്റിനായി ആ അമ്മ നടന്നു.... വിയർപ്പിൽ ആരും കാണാതെ ഒളിപ്പിച്ച് വെച്ച സിന്ദൂരം അലിഞ്ഞ് മുഖത്തേക്ക് പടർന്നു ഒഴുകി..... സൂര്യൻ അപ്പോഴും ആ തലക്ക് മുകളിൽ ആയി നിലകൊണ്ടു............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story