സിന്ദൂരമായ്‌ ❤: ഭാഗം 31

sinthooramay

രചന: അനു

ദേവൻ മുഖം കുത്തി പിടിച്ച് അവളുടെ നെറുകയിൽ ചുംബിച്ചു... എന്നിട്ട് കവിളിൽ തട്ടി അവൻ മുറി വിട്ടു പോയി.... അവൻ പോയെന്ന് കണ്ടതും അടുത്ത് ഇരിക്കുന്ന ജഗ്ഗിൽ നിന്നും അവൾ നെറ്റി അമർത്തി കഴുകി .. പൊരാന്ന് തോന്നാതെ തുണി എടുത്ത് പലപ്രാവശ്യം ഉരച്ചു.... ഒരു പൊട്ടികരച്ചിലോടെ താഴേക്ക് ഊർന്നു ഇരിക്കുമ്പോൾ മനസ്സിൽ കുഞ്ഞുണ്ണി മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവൻ തന്ന നല്ല ഓർമകളും... ❇ കുഞ്ഞുണ്ണിയുടെ സ്വരത്തിൽ മാറ്റം രുദ്രന്റെ ശ്രദ്ധയിൽ പെട്ടിരുന്നു... നേരിട്ട് കാണാതെ ഒന്നും അവൻ പറയില്ല... തന്നെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതും... മാളുവിനെ ഇവിടെ തനിച്ച് വിടാനും പറ്റില്ല.... രുദ്രൻ ആട്ടുതോട്ടിലിൽ ഇരുന്നു... അവന്റെ മുഖം മങ്ങിയത് കണ്ടാണ് മാളു അടുക്കളയിൽ നിന്നും വന്നത്.... എന്താ ഏട്ടാ... മുഖം വല്ലാതെ... വയ്യായ ഉണ്ടോ... മാളു അവന്റെ നെറ്റിയിലും മറ്റും തൊട്ടു നോക്കി... എനിക്ക് ഒരിടം വരെ പോകണം മാളു.. പക്ഷേ നിന്നെ തനിച്ചാക്കി.... പറയുന്നത് മുഴുവൻ ആക്കാതെ അവളുടെ മുഖത്തേക്ക് അവൻ നോക്കി... ദർഷിന്റെ കാര്യത്തിന് ആണെന്ന് എന്തോ പറയുവാൻ തോന്നിയില്ല... അതിനാ ഇങ്ങനെ ഇരിക്കണെ... ഏട്ടൻ പോയി വാ ഞാൻ ഇവിടെ ഇരുന്നോളാം... നീ തനിച്ചോ... അത് വേണ്ട.... എന്തോ മനസ്സിൽ വന്നപോൽ അവൻ നിഷേധിച്ചു...

മ്മ് അങ്ങനെ ആണേൽ ഞാൻ മീനുവിന്റെ വീട്ടിലേക്ക് പോകാം... അത് പറ്റോ... മീനു അവിടെ ഉണ്ടാകുമോ... അതറിയില്ല... എന്തായാലും അമ്മ അവിടെ ഉണ്ടാകും... ഞാൻ അവിടെ ചെന്ന് ഇരിക്കാം ഏട്ടൻ വന്നാ വിളിച്ച മതി... എന്ത് കൊണ്ടോ ആ വഴി നല്ലതാണെന്ന് അവന് തോന്നി... അവളെ മീനുവിൻെറ വീട്ടിൽ ആക്കിയതിന് ശേഷം അവൻ കണിമംഗലത്തേക്ക്‌ തിരിച്ചു.... അവൻ പോകുന്നത് നോക്കി അവൾ മീനിവിന്റെ വീട്ടിലേക്ക് കയറി... ഇവിടെ ആരും ഇല്ലേ... വാതിൽ തുറന്നിട്ട് ആരുടെം അനക്കം ഒന്നും കേൾക്കണില്ലാലോ ... അതും ആലോചിച്ച് നിൽക്കുമ്പോൾ ആണ് മുറിയിൽ നിന്ന് അടുക്കളയിൽ നിന്നും കയ്യും തുടച്ച് മീനു ഇറങ്ങി വന്നത്... മാളുവിനേ ഇവിടെ കണ്ടതിന്റെ പകപ്പ്‌ ആ മുഖത്ത് ഉണ്ട്... മീനുവിനെ കണ്ടപ്പോൾ മാളുവിനും സന്തോഷമായി..... പിന്നെ കെട്ടിപ്പിടിക്കൽ ആയി സന്തോഷം പുതുക്കൽ ആയി...മീനുവിന്റെ ഭർത്താവും മോളും മലക്ക്‌ പോകാൻ വസ്ത്രം മാറീത്രെ... അവൾക്ക് ആണേൽ കുളിതെറ്റിയത് കൊണ്ട് അവിടെ നിൽക്കാനും പറ്റില്ല.. അത് കൊണ്ട് ഇവിടെ വന്നിട്ട് രണ്ട് ദിവസം ആയീത്രെ... വിശേഷം പറയുന്നതിന്റെ ഇടയിൽ ഇടക്ക് തറവാടിന്റെ കാര്യവും വന്നു... രണ്ടാൾക്കും അതിനെ പറ്റി കൂടുതൽ പറയാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് അതൊക്കെ വഴി മാറ്റി വിട്ടു...

എന്നിരുന്നാലും മാളുവിന്റെ സന്തോഷം അവളിൽ നിന്ന് തന്നെ മീനുവിന് വായിച്ചെടുക്കാൻ സാധിച്ചു... എല്ലാം അറിഞ്ഞിട്ടും നീ ഇത് വരെ പറഞ്ഞില്ലേ .... മീനു അത് ചോദിച്ചപ്പോൾ മാളു മുഖം താഴ്ത്തി... പറഞ്ഞില്ല അല്ലേ... മാളു മുഖം ഉയർത്താതെ തന്നെ ഇല്ലെന്ന് തലയനക്കി... എന്ത് കൊണ്ട് മാളു....പറയാമായിരുന്നു ...എന്തായാലും ഇപ്പോ ഉള്ളത് നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന രുദ്രൻ അല്ലേ... അത് കൊണ്ട് തന്നെയാണ് മീനു എനിക്ക് ഓർമ്മ വന്ന വിവരം ഞാൻ മനപ്പൂർവം ഒളിപ്പിച്ചത്... മാളു മുഖം ഉയർത്തി പറഞ്ഞതും മീനു സംശയത്തിൽ നെറ്റി ചുളിച്ചു... വയ്യെടി എനിക്ക് മുന്നിൽ തലതാഴ്ത്തി കുറ്റബോധത്തിൽ നിൽക്കുന്ന ഏട്ടനെ കാണാൻ... കഴിഞ്ഞ് പോയത് ഒന്നും ഏട്ടൻ മറന്നട്ടില്ല.... എനിക്ക് ഒന്നും ഓർമ്മ ഇല്ലെന്ന് അറിഞ്ഞിട്ടും എനിക്ക് മുൻപിൽ തലകുനിച്ച് നിൽക്കുന്ന ഏട്ടനെ ഞാൻ കണ്ടതാ... ഇനിയും എന്നെ കൊണ്ട് അത് കാണാൻ പറ്റില്ല... എന്നോട് തെറ്റ് ചെയ്തു പേരിൽ ഞാൻ ചെയ്ത തെറ്റ് പോലും ഏറ്റെടുത്ത് ഏട്ടൻ കുറെ അനുഭവിച്ചു... ഇനി ഞാൻ കൂടി... വേണ്ട... ഞാനും ഓർമിക്കാൻ ആഗ്രഹിക്കാത്തത് ആണ് ആ ദിവസങ്ങൾ... ഓർമ്മ വരേണ്ടി ഇരുന്നില്ല എന്ന് ഇപ്പഴും ആഗ്രഹിക്കുന്നത്... നിനക്ക് അറിയോ മീനു ഏട്ടൻ ഒരു പെണ്ണിനെ പോലും തെറ്റായി ഒന്നു നോക്കുകയോ വാക്കുകൾ കൊണ്ട് താഴ്ത്തുകയോ ചെയ്തിട്ടില്ല...

എന്നിട്ടും അത് എന്നോട് ചെയ്തു.. ബലമായി എന്നെ ഒരിക്കെ സ്വന്തമാക്കി... അതിലും ആ മനുഷ്യനിൽ ഞാൻ കാമമോ മറ്റ് വികാരമോ കണ്ടട്ടില്ല... പക ആയിരുന്നു ആ കണ്ണിൽ... ഒരു പെണ്ണിനെ തെറ്റായി കാണാത്ത ഏട്ടൻ എന്നോട് അത് ചെയ്തെങ്കിൽ അത്രയും വലിയ ഒരു കനൽ അകത്ത് ഉണ്ടായിന്നിരിക്കണം... അതും ചെയ്തത് പോലും മദ്യാസക്തിയിൽ... പിന്നീട് ഒരിക്കലും എന്റെ ദേഹത്തേക്ക് ആ കണ്ണുകൾ വന്നു വീണട്ടില്ല... തെറ്റ് ധാരണയുടെ പുറത്ത് ആണെങ്കിൽ പോലും എന്നോട് ഇത്ര ഒക്കെ ചെയ്യാമെങ്കിൽ ആ തമ്പിക്ക് ഏട്ടൻ എന്ത് ശിക്ഷ നൽകാൻ ആകും കരുതിയിട്ടുണ്ടാകുക... അതിൽ നിന്നും ഞാൻ ആണ് അയാളെ രക്ഷിച്ചത്... അയാള് അങ്ങനെ മരിക്കേണ്ടവൻ അല്ലെന്ന് ഗീതമ്മ പറഞ്ഞാണ് ഞാൻ അറിഞ്ഞത്.... രക്ഷപെട്ടു ഇൗ കൈ കൊണ്ട്.... മാളു അവളുടെ കയ്യിലേക്ക് വെറുപ്പോടെ നോക്കി... രക്ഷപെടും. ഇൗ ജന്മം മാത്രം.. കാരണം എന്താണെന്നോ ... അങ്ങേര് ഇല്ലെങ്കിൽ നീ രുദ്രന്റെ പക്കൽ എത്തുമായിരുന്നോ.. വല്ല കോന്തനെ കെട്ടി നാല് മക്കളെ പ്രസവിച്ചു ഇരുന്നേർന്നു... പക്ഷേ ഇൗ ജന്മം ചെയ്ത പാപത്തിന് അയാൾക്ക് ഇനി ഒരു ജന്മം കൂടി ദൈവം അനുവദിക്കും... പാപത്തിന്റെ കണക്ക് പറ്റുവാൻ മാത്രം... പകുതി കളി ആയും കാര്യമായും മീനു പറഞ്ഞ് നിർത്തി...

മാളു അതിന്നൊന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിക്ക് തെളിച്ചം കൂട്ടാൻ വീണ്ടും മീനു രുദ്രന്റെ കാര്യം എടുത്ത് ഇട്ടു.. അവനെ പറ്റി പറയുമ്പോൾ സന്തോഷം അവളിലേക്ക് ഇരച്ചു കയറുന്നത്‌ നോക്കി മീനു സന്തോഷിച്ചു... ❇ കുഞ്ഞുണ്ണിയിൽ നിന്നും നിത്യ കോൾ എടുക്കാതത്തിന്റെ കാര്യവും അവൻ അവൾ താമസിച്ചിരുന്ന അങ്കിളിന്റെ വീട്ടിൽ പോയ കാര്യവും രുദ്രൻ അറിഞ്ഞു... ചെക്കൻ നല്ല ടെൻഷനിൽ ആണ്... ഞാൻ അവളുടെ വീട്ടിൽ പോയി നോക്കിയാലോ ഏട്ടാ... എനിക്ക് എന്തൊക്കയോ പോലെ തൊന്നുവാ... ആകെ ഒരു വിമ്മിഷ്ടം.. നെഞ്ച് ഒക്കെ വിങ്ങുന്ന പോലെ.... നീ ഇങ്ങനെ ഡെസ്പ്പ്‌ ആകാതെ... അവളുടെ വീടിന്റെ അഡ്രസ് നീ എനിക്ക് താ.. നിന്റെ ഇൗ പ്രശ്നം ഏട്ടൻ സോൾവ് ചെയ്ത് തരാം... നീ അങ്ങോട്ട് പോകണ്ട.. കേട്ടല്ലോ... അവളെ കണ്ടാ ഒരു പെണ്ണ് കാണൽ എങ്കിലും ഒപ്പിച്ച് ഏട്ടൻ വരും.. പോരെ.. അത് കേട്ടപ്പോ തന്നെ അവന് പാതി ആശ്വാസം ആയി... അപ്പൊൾ തന്നെ തിരിച്ച് പോകണമെന്ന് കരുതിയെങ്കിലും ചെക്കൻ ഇത് വരെ ഒന്നും കഴിച്ചിട്ടും കുടിച്ചിട്ടും ഇല്ലാത്തത് കൊണ്ട് രുദ്രൻ അവനൊപ്പം ഇരുന്നു.... താൻ വരാൻ വൈകുമെന്ന കാര്യം മാളൂവിനെ വിളിച്ച് അറിയിച്ചു... മീനു അവിടെ ഉണ്ടെന്ന വിവരം അറിഞ്ഞപ്പോൾ രുദ്രനും സന്തോഷമായി .. ദർഷിനെ കൊണ്ട് ഒന്ന് പുറത്തേക്ക് പോയി.. അവന്റെ മൂഡ് ഒന്ന് ചേഞ്ച് ആവാൻ... പിന്നീട് തൃക്കെടത്തേക്ക്‌ തിരിക്കുമ്പോൾ സന്ധ്യയോട് അടുത്തിരുന്നു... നേരെ പോയത് മീനുവിന്റെ വീട്ടിലേക്ക് ആണ്...

അവിടെ ചെന്നപ്പോൾ അല്ലേ അറിയുന്നത് രണ്ടാളും കൂടെ തൃക്കേടത് ആണെന്ന്... വണ്ടി ഗേറ്റ് കടന്നതും കണ്ടൂ തുളസി തറയിൽ ദീപം കത്തിക്കുന്ന പെണ്ണിനെ... മീനു കാര്യമായി എന്തോ പറഞ്ഞ് നടപ്പരയിൽ തന്നെ ഉണ്ട്.... വാഹനം ഒതുക്കി നിർത്തി അവൻ ഇറങ്ങി.... ഹ അപ്പോ ഇനി എനിക്ക് പോവാലോ... രുദ്രനേ കണ്ടതും മീനു മൂട്ടിലെ പൊടിയും തട്ടി എഴുന്നേറ്റു.... അതെന്ത് പോക്കാടോ... കുറച്ച് നേരം കൂടെ കഴിഞ്ഞ് പോകാം... അല്ലേ ഭാര്യെ.. മാളുവിന്റെ തോളിലൂടെ കയ്യിട്ട് അവൻ മീനുവിനോടായി പറഞ്ഞു... അയ്യയ്യോ പറ്റില്ല.... ദെ ഇൗ പെണ്ണിനോട് സംസാരിച്ച് എന്റെ തൊണ്ടയിലെ വെള്ളം വറ്റി.. ഇനി രാത്രി എനിക്ക് എന്റെ കണവനോട് കൂടി മിണ്ടാൻ ഉള്ളതാണെ.. എന്നെ വിട്‌.... മീനു കളിയാലെ പറഞ്ഞ് നിർത്തി.... രുദ്രനോട് യാത്ര പറഞ്ഞു മാളുവിനേ നോക്കി കണ്ണുചിമ്മി മീനു നടന്നു... പോയ കാര്യം എന്തായി... മീനു നടന്നു അകന്നതും മാളു ആരാഞ്ഞു... ഹ കുഴപ്പമില്ല... പിന്നെ നമ്മുക്ക് നാളെ ഒരു യാത്ര ഉണ്ടാകും.. ഒരാളെ തപ്പി കൊടുക്കാൻ ഉണ്ട്.... അവളെയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറും വഴി അവൻ പറഞ്ഞു.. പക്ഷേ മാളുവിന് കാര്യം പിടി കിട്ടിയില്ല.... അവള് സംശയ ദൃഷ്ടിയോടെ അവനെ നോക്കി... എന്റെ പെണ്ണിന് സംശയം കാണും... അറിയാം..

നാളെ ആവട്ടെ അപ്പോ എല്ലാം പിടി കിട്ടും.. ഇനി ഇന്ന് തന്നെ അറിയണമെന്ന് വാശി ഉണ്ടോ.. മാളു ഞൊടി ഇടയിൽ ഇല്ലെന്ന് തലയാട്ടി..... രുദ്രൻ ഒരു പുഞ്ചിരിയോടെ തന്നെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... ഞാൻ എന്നാ ഒന്ന് കുളിച്ച് വരാം... വരുമ്പോലേക്കും ഒരു കാപ്പി കിട്ടിയാൽ ഉഷാർ ആയി... അയ്യോ ദാ ഇപ്പോ ആയി.. അവള് അവനിൽ നിന്നും പിടഞ്ഞ് മാറി അകത്തേക്ക് കയറി.... അവള് പോകുന്നതും നോക്കി രുദ്രൻ മാറ്റാൻ ഉള്ള വസ്ത്രവും എടുത്ത് കുളത്തിലേക്ക് നടന്നു.... കുളത്തെ മൊത്തമായി വീക്ഷിച്ചു കുളത്തിൽ ഒക്കെ കുളിച്ചിട്ട് ഒരുപാട് നാൾ ആയത് കൊണ്ടാവണം അവന് നീന്തി തുടിച്ചിട്ടും മതിവരാതത് പോലെ.... കാപ്പി ആക്കി വെച്ചിട്ട് മണിക്കൂർ കഴിഞ്ഞ്.. രുദ്രനെ കുറെ നേരം നോക്കി നടപ്പരയിൽ തന്നെ നിന്നു മാളു... പിന്നെ പൊറുതി മുട്ടി കുളത്തിൽ ചെന്ന് നോക്കാൻ തന്നെ തീരുമാനിച്ചു... കുളത്തിനു സമീപം എത്തുന്നതിനു മുൻപേ കേട്ടു മൂളിപ്പാട്ട്.... ആഹാ മൂളിപ്പാട്ട് പാടി നിൽക്കാണോ ആശാൻ... നേരം എത്രയായി എന്ന് ഒരു ബോധവും ഇല്ല... മാളു നേര്യത് ഇടുപ്പിൽ കുത്തി കുളിപ്പുരയിലേക്ക് കയറി... മാളു വന്നതൊന്നും അറിയാതെ രുദ്രൻ അപാര കുളിയിൽ ആണ്.... അവനെ ഒന്ന് കൂർപ്പിച്ച് നോക്കിയിട്ട് പടിയിൽ കിടന്ന ഒരു വലിയ ഉരുളൻ കൽ അവള് കയ്യിൽ എടുത്തു...

എന്നിട്ട് അതെടുത്ത് കുളത്തിലേക്ക് ഇട്ടു....അപ്രതീക്ഷിതം ആയത് കൊണ്ട് രുദ്രൻ ഒന്നു പേടിച്ച് നിലവിളിച്ച് പോയി.... അവന്റെ നിലവിളി കേട്ടപ്പോൾ ആണ് ചെയ്തത് കൂടോ പോയോ എന്ന ബോധ്യം വന്നത് .... അവൻ തിരിഞ്ഞ് നോക്കുന്നതിന് മുൻപേ മാളു കുളിപ്പുര ഓടി കടന്നിരുന്നു... ആരാ.... ചുറ്റും ഒന്ന് നോക്കിയതിനു ശേഷം അൽപ്പം പതർച്ചയോടെ ആണ് അവൻ ആരാഞ്ഞത്... എന്നാല് ഇൗ സമയം എന്ത് ചെയ്യും എന്ന് അറിയാതെ നേര്യതിൽ വിരൽ ചുഴറ്റി ആലോചിക്കുക ആയിരുന്നു മാളു .... അത്... അത് ഇവിടത്തെ പ്രേതാ..... നാവില് വന്നത് എന്തോ അത് വിളിച്ച് പറഞ്ഞൂ... ഓഹോ.. മാളു പ്രേതം ആയിരുന്നോ.. .... രുദ്രന്റെ ചിരിയോടെ ഉള്ള വാക്കുകൾ കേട്ടപ്പോൾ ആണ് മാളു പറഞ്ഞത് എന്താണെന്ന് ശ്രദ്ധിച്ചത്.. ചമ്മി കൊണ്ട് അവൾ നാവ് കടിച്ചു... ഇനി ഇവിടെ നിൽക്കുന്നത് പന്തി അല്ലെന്ന് തോന്നിയതും മെല്ലെ വലിയാൻ ശ്രമിച്ചു .... ഓടരുത് മാളു... എന്റെ കയ്യിൽ കിട്ടിയാൽ അറിയാലോ... രുദ്രൻ വെള്ളത്തിൽ ഓളം തല്ലി കുസൃതിയാൽ മൊഴിഞ്ഞു... അറിയാതെ അല്ലേ... പ്ലീസ്... മാളു കുളത്തിലേക്ക് തലയിട്ട്‌ നോക്കി...

രുദ്രൻ കൂർപ്പിച്ച് നോക്കുന്നത് കണ്ടപ്പോ തന്നെ ഓടി... ഓടുന്ന പോക്കിൽ വേഗം കയറി വരാനും പറയാൻ അവൾ മറന്നില്ല... ഒന്ന് കൂടി മുങ്ങി നിവർന്ന് അവൻ പടവിലേക്ക്‌ കയറി... വേഷം മാറി തല തുവർത്തി കൊണ്ട് അവൻ തറവാട്ടിലേക്ക് നടന്നു... പോകുന്ന വഴിക്ക് മാളു അറിയാതെ തന്നെ അഴിഞ്ഞ് പോയ വെള്ളി കൊലുസ്സും അവൻ കയ്യിൽ ഏന്തി.... തറവാട് എത്തുന്നത് വരെ അത് കയ്യിൽ ഇട്ടവൻ അമ്മാനാമാടി ... പിന്നെ ഒന്നും അറിയാത്ത പോലെ മുണ്ടിന്റെ മടക്കിൽ ഒളിപ്പിച്ച് വെച്ചു... താൻ വരുന്നുണ്ടോ എന്നു തൂണിന്റെ മറവിൽ നിന്നെ നോക്കുന്നുണ്ട് കക്ഷി... അൽപ്പം ഗൗരവം വരുത്തി കാണാത്ത പോലെ മറി കടന്നു മുറിയിലേക്ക് പോയി... ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടൂ എന്തൊക്കെയോ പറഞ്ഞ് പതം പറയുന്ന പെണ്ണിനെ... എന്നെ പേടിപ്പിക്കാൻ നോക്കിയല്ലെ.. ചേട്ടൻ മോളെ ശെരിയാക്കി തരാം... ഒരു ചിരിയോടെ അവൻ നടന്നു... ശ്ശേ വേണ്ടായിരുന്നു... ഇതിപ്പോ ദേഷ്യം ആയിന്നാ തോന്നണെ... വേണമന്ന് വെച്ചല്ലല്ലോ ... കുളിച്ച് കേറാണ്ട് വന്നപോ ഒരു തമാശക്ക്... ഇങ്ങനെ ദേഷ്യം കാട്ടണോ അതിനു.. ഇനി നിക്കാൻ പറഞ്ഞിട്ട് ഓടിയതിന് ആകുമോ... ദേവീ എന്താപ്പോ ചെയ്യാ... ഒരു സോറി ചെന്ന് പറഞ്ഞാലോ.... മാളു അവൻ പോയ വഴിയേ ഒന്ന് നോക്കി.. ഹും ഒന്ന് തിരിഞ്ഞ് പോലും നോക്കുന്നില്ല ദുഷ്ട്ടൻ...

മാളു ചുണ്ട് കോട്ടി... പിന്നെ ഒന്നാഞ്ഞ് ശ്വാസം എടുത്ത് വിട്ടു കാപ്പി ആയി മുറിയിലേക്ക് ചെന്നു... മുടി ഒതുക്കി നിർത്തുന്ന തിരക്കിൽ ആണ് മഹാൻ... അല്ലെങ്കിലും ചുള്ളൻ തന്നെ അല്ലേ.. ഇനി എങ്ങോട്ടാ ഇൗ മുടി കൂടി ഒരുക്കി... മാളു അവളെ സ്വയം ഒന്ന് നോക്കി... കുളിച്ച് മുടി തുവർത്തി ഒന്ന് ഉണങ്ങി കണ്ടപ്പോ വെറുതെ കോതി കെട്ടിവച്ചതാണ്.... മുടി മാറ്റി താടിയും മീശയും ഒത്തുക്കുന്നത് കൂടെ കണ്ടപ്പോ മാളു ചുണ്ട് ചുളുക്കി... ഇതെല്ലാം കണ്ണാടി വഴി അവൻ കാണുന്നുണ്ട് എങ്കിലും ഗൗനിക്കാൻ പോയില്ല... ഏട്ടാ കാപ്പി.... എവിടെ നോക്കണ്.... ഏട്ടാ കാപ്പീ .... ഇത്തിരി കൂടി ശബ്ദം കൂട്ടി വിളിച്ചു.. ഏഹേ കുലുക്കമില്ല... രണ്ട് മൂന്ന് വട്ടം ചുമച്ചോക്കി... പക്ഷേ കക്ഷി ദർശന കടാക്ഷം പോലും ചൊരിയുന്നില്ല ... ശെരിക്കും പിണങ്ങി എന്ന് തോന്നി തുടങ്ങിയപ്പോൾ അവളുടെ മുഖം വാടി.... മ്മ് ഇങ്ങ് തന്നേക്ക്‌... ഗൗരവം ഒട്ടും വിടാതെ അവൻ അവൾക്ക് നേരെ കൈ നീട്ടി.. മാളു ദയനീയമായ ഒരു നോട്ടം എറിഞ്ഞു... രുദ്രൻ പതറി പോയെങ്കിലും ഗൗരവം വിട്ടില്ല... സോറി ഞാൻ ഒരു തമാശക്ക് അല്ലേ.. അറിയാണ്ട്... ഇങ്ങനെ പേടിക്കുംന്ന്‌ ഞാൻ അറിഞ്ഞോ....പരിഭവത്തോടെ മാളു പറഞ്ഞ് നിർത്തി.. ആര് പേടിച്ചു.... എടുതടിച്ച് അവന്റെ ചോദ്യം വന്നൂ.... അവന്റെ കണ്ണ് രണ്ടും കണ്ടാ ഇപ്പോ എന്നെ പിടിച്ച് വിഴുങ്ങുന്ന പോല്യാ...

പേടിച്ചില്ല പോലും... പിന്നെ എന്റെ ഭൂതം ആണോ പെടിച്ചെ... ശബ്ദം ഉയർത്താൻ നിന്നില്ല മനസ്സിൽ തന്നെ ഒതുക്കി... പിന്നെ അൽപ്പം പാവം പിടിച്ച വണ്ണം നിന്നു... വെറുതെ എന്തിനാ കണ്ണുരുട്ടൽ വാങ്ങി കൂട്ടുന്നത്... ഹൊ നിൽക്കണ നിൽപ്പ് കണ്ടില്ലേ.. ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ... രുദ്രൻ അവളെ ചെറഞ്ഞ് നോക്കി.. ആ നോട്ടം കണ്ടപ്പോ ആമ തല തോടിനുള്ളിൽ പോകുന്നത്തിലും വേഗത്തിൽ ആണ് മാളുവിന്റെ തല കുമ്പിട്ട് പോകുന്നത്... കുമ്പിട്ട് കുമ്പിട്ട് കഷ്ടപ്പെടേണ്ട കരുതി അവൻ ഒന്നിരുത്തി നോക്കി നടന്നു....ആട്ടുതൊട്ടിലിൽ ചെന്ന് ഇരുന്നു കാപ്പി ചുണ്ടൊണ്ട് അടുപ്പിച്ചു.... താൻ പോയതും പെണ്ണ് വീണ്ടും തുടങ്ങിയിട്ടുണ്ട് പതം പറച്ചിൽ ... ഒരു ചിരിയോടെ എല്ലാം ശ്രദ്ധിച്ചു കേൾക്കാൻ ചെവി കൂർപ്പിച്ചു... പറഞ്ഞിട്ടും വല്യ കാര്യം ഇല്ലെന്ന് കരുതിയത് കൊണ്ടാകും ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി.... ഇന്ന് ഓഫീസിലേക്ക് പോകാത്തത് കൊണ്ട് കുറച്ച് അധികം വർക്ക്‌സ് പെന്റിങ് ഉണ്ട്.... അത് ചെയ്ത് നേരം പോയത് അറിഞ്ഞില്ല.... ഭക്ഷണം കഴിക്കാൻ ഉള്ള മാളുവിന്റെ വിളി ആണ് നേരം അറിയിച്ചത് തന്നെ.... ഇത്തിരി പേടിയോടെ തന്നെയാണ് വന്നു വിളിച്ചത്.... ഒക്കെ കണ്ട് ചിരി അടക്കി പിടിച്ചു നിന്നു.... നീ കഴിക്കുന്നിലെ ... തനിക്കൊപ്പം ഇരിക്കാതെ നിൽക്കുന്ന അവളോട് അൽപ്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു.. മ്മ്ച്ചും..... എന്തെ.... വേണ്ട വേശിപ്പില്ല.... കളിക്കാൻ നിക്കാണ്ട് ഇരിക്ക്.... രുദ്രൻ അടുത്ത് ഉള്ള ചെയർ നീക്കി ഇട്ടു...

ഇരിക്കാൻ കൂട്ടാക്കാത്തവളെ ബലം പ്രയോഗിച്ച് ഇരുത്തി.... ചുണ്ട് കൂർപ്പിച്ച് വെച്ചിട്ടുണ്ട്... അല്ലെങ്കിലും ഇൗ ഇടെ ആയിട്ട് പെണ്ണിന് ഇത്തിരി കുറുമ്പ് കൂടുതലാ.... രുദ്രൻ അവനായി പകർന്ന ചോറ് തന്നെ കുഴച്ച് അവൾക്ക് നേരെ നീട്ടി.... വിടർന്ന കണ്ണോടെ ചിമ്മി ചിമ്മി നോക്കുന്നുണ്ട്... മ്മ് ന്താ...!??! അപ്പോ പിണക്കം മാറിയോ..... അതിനു ഞാൻ പിണങ്ങി ഇല്ലാലോ... അത്രയും പറഞ്ഞ് അവൻ ഉരുള അവളുടെ വായയിൽ വെച്ചു... ഉരുള തീരുന്നത് വരെ മാളു അടുത്തത് ചോദിക്കാൻ ഉള്ളത് അടക്കി പിടിച്ച് നിന്നു... അപ്പോ ഇത്ര നേരം മിണ്ടാതെ നടന്നതോ... നീ ഒരു താമശ കാണിച്ചു പകരം ഞാൻ ഒരു തമാശ കാണിച്ചു.... രുദ്രൻ കണ്ണിറുക്കി അടുത്ത ഉരുള ഉരുട്ടി... ഇതാണോ തമാശ... ദേഷ്യവും പരിഭവവും അങ്ങനെ എന്തോ ഭാവം ആണ് അവളുടെ മുഖത്ത്.... ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാട്ടി രുദ്രൻ അടുത്ത ഉരുളയും ഉരുട്ടി കൊടുത്തു.... അങ്ങനെ ചോദ്യവും ഉത്തരവും അതിന്റെ ഇടക്ക് പീര പോലെ ഉരുളകളും ആയി രുദ്രൻ അവളുടെ വയർ നിറപ്പിച്ചു... ശേഷം അവൾ തന്നെ അവന് വാരി കൊടുത്തു... ശേഷം രുദ്രന് ഒരു കോൾ വന്നപ്പോ ഇപ്പോ വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയി... ഒതുക്കി വെക്കാൻ ഉള്ളതെല്ലാം വെച്ച് മാളു രുദ്രനു വേണ്ടി കാത്ത് നിന്നു...

പിന്നെ വരുന്നത് കാണാതെ ആയപ്പോൾ ദർഷിനേ വിളിച്ച് സംസാരിച്ചു ഇരുന്നു .. പിന്നിൽ നിന്നും രുദ്രൻ അവളെ പുണർന്നു കൊണ്ട് തോളിൽ ആടി കുത്തി നിന്നു... കൂടെ അവളെയും പിടിച്ച് നിന്ന നിൽപ്പിൽ ആട്ടുന്നുമ്മുണ്ട് .... എന്താണ് ഏട്ടത്തിയും ചെക്കനും തമ്മിൽ ഒരു സംസാരം.... മ്മ്ഹ്‌ ?? അവളുടെ തലയിൽ തല തട്ടിച്ച് അവൻ ചോദിച്ചു... ചുമ്മാ വെറുതെ ഇങ്ങനെ.... എന്നാലും ചെക്കന് ചെറുതായി ഒരു മൂഡ് ഓഫ് ഇല്ലെന്ന് തോന്നി... ചോദിച്ചപ്പോ പറയാ ഏട്ടത്തി പോയത് കൊണ്ടാത്രെ.... ആഹാ അവനും മിസ്സ് ചെയ്യുന്നുണ്ടോ... ഒരു പ്രത്യക താളത്തിൽ അവൻ പറയുന്നത് കേട്ട് മാളു തല ചെരിച്ച് നോക്കി... അതെന്താ ഇൗ അവനും എന്ന പ്രയോഗം... പിന്നെ ആർക്കാ എന്നെ മിസ്സ് ചെയ്യുന്നത്... ലക്ഷ്മി അമ്മക്കാണോ.... മ്മ്ഹും... ഗീതമ്മാ ആണോ.... അവൻ വീണ്ടും അല്ലെന്ന് തലയാട്ടി.... പിന്നെ ആര്.... മാളു കാര്യാമായി ആലോചിച്ചു... വീണ്ടും തല വെട്ടിച്ച് നോക്കി.... ഓഹോ എല്ലാരേം ഓർമ്മ ഉണ്ട്.. ഇൗ എന്നെ മാത്രം ഇല്ല... അതിനു എങ്ങന്യാ സ്നേഹം വേണം.. അത് നിനക്ക്... ബാക്കി പറയുന്നതിന് മുൻപേ തിരിഞ്ഞ് നിന്ന് അവന്റെ ഷർട്ടിന്റെ കോളർ പിടിച്ച് ദേഷ്യത്തിൽ തന്നിലേക്ക് അടുപ്പിച്ചിരുന്നു... ദെ എനിക്ക് സ്നേഹം ഇല്ലെന്ന് പറഞ്ഞാ ഉണ്ടല്ലോ... എന്റെ സ്വഭാവം മാറും....

ദേഷ്യം കൊണ്ട് അവളുടെ ചുണ്ട് വരെ വിറ പൂണ്ടിരുന്നു.... രുദ്രൻ അതെല്ലാം കൗതുകത്തോടെ നോക്കി കണ്ടൂ.. ഇനി പറയോ അങ്ങനെ... പറയോന്ന്... അവൻ പറയുമെന്ന് തലയനക്കി... മാളു കൂടുതൽ ശക്തിയിൽ അവനെ തന്നോട് അടുപ്പിച്ച് ആ കണ്ണുകളിലേക്ക് തറപ്പിച്ച് നോക്കി... ദേവ്യെ പെണ്ണ് ഭദ്രകാളി ആകുവാണല്ലോ..... ദെ പെണ്ണേ മൂക്കും കവിളും ഒക്കെ ചുവന്നു കേറി.... ഇങ്ങനെ ഒക്കെ കണ്ടാ എനിക്ക് കടിച്ച് എടുക്കാൻ തോന്നും ട്ടോ.... ഇത്തിരി കള്ളത്തരം ഒളിപ്പിച്ച് തന്നെ പറഞ്ഞു....പോരാത്തതിന് ഇടുപ്പിൽ ഒരു നുള്ളും... കഴിഞ്ഞില്ലേ കഥ... പെണ്ണ് ദാ പിടഞ്ഞ് കൊണ്ട് രണ്ടടി മാറി നിൽക്കുന്നു.... ശ്ശേ ഇങ്ങിനെ അടുത്ത് നിൽക്കാൻ നല്ല രസം ആയിരുന്നു.... അയ്യട അത്ര രസിക്കണ്ട... മാളു ചിറി കോട്ടി.... എന്നാ ഒന്നു കാണണമല്ലോ... താടി ഒന്ന് തടവി മീശ പിരിച്ച് വെച്ച് അവൻ അവൾക്ക് നേരെ നടന്നടുത്തു... ആ വരവ് കണ്ടപ്പോ തന്നെ അവൾക്ക് പന്തികേട് തോന്നി... വേണ്ട വേണ്ടാന്ന് തലയനക്കുമ്പോൾ ചെക്കന്റെ കള്ളച്ചിരി കൂടുന്നതല്ലാതെ കുറയുന്നില്ല.... തിരിഞ്ഞ് പോകാൻ നിന്നതും രുദ്രൻ കൈ പിടിച്ച് വലിച്ച് അവളെ കൊരി എടുത്തു.... മാളു ഞെട്ടി അവനെ നോക്കി.... അടങ്ങി കെടക്ക്‌ എന്റെ പെണ്ണേ.... മ്മ്‌ കാണുന്ന പോലെ അല്ല ഇത്തിരി തടി ഒക്കെ ഉണ്ട് ട്ടോ നിനക്ക്....

അത്ര നേരം ഉണ്ടായിരുന്ന പിടച്ചിൽ നിർത്തി അവള് അവനെ കൂർപ്പിച്ച് നോക്കി... അത് കണ്ടവൻ ഒന്ന് പൊട്ടി ചിരിച്ചു.... എന്തോ അതിൽ തന്നെ നോക്കി നിന്നു പോയി മാളു.... മുറി എത്തിയതോ ബെഡിൽ കിടത്തിയതോ ഒന്നും തന്നെ അവൾ അറിഞ്ഞില്ല... ഡീ ഉണ്ടക്കണ്ണി ഇങ്ങനെ നോക്കല്ലെ ഞാൻ മൊത്തത്തിൽ തിന്നും നിന്നെ.... മീശ ഒന്ന് കൂടി പിരിച്ച് അവൻ പറഞ്ഞു... എന്നിട്ട് അടുത്ത് നിന്ന് മാറാൻ നോക്കിയതും അവൾ ആ കൈകളിൽ പിടി മുറുക്കി.... രുദ്രൻ സംശയത്തോടെ അവളെ നോക്കി.... ഇരു കൈകളും നീട്ടി അവള് അവനെ തന്നിലേക്ക് ക്ഷണിച്ചു... രുദ്രൻ വിശ്വാസം വരാതെ അവളെ നോക്കി....അവൾക്ക് സമ്മതം ഇല്ലാതെ അവളെ സ്വന്തം ആക്കില്ലെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചതാണ്... പെണ്ണ് ഇപ്പഴും കൈ നീട്ടി കൊണ്ട് കിടപ്പാണ്.... അടക്കി വെച്ച വികാരമെല്ലാം നൂൽ പൊട്ടിയ പട്ടം കണക്കെ പാറി പറക്കുവാൻ വെമ്പുന്നതവൻ അറിഞ്ഞു... തനിക്ക് മുൻപിൽ കിടക്കുന്നവളിലേക്ക്‌ അവൻ മിഴികൾ പായിച്ചു.... കത്തി ജ്വലിച്ചു നിൽക്കുന്ന അവളുടെ സൗന്ദര്യം.... വിറ കൊള്ളുന്ന അധരങ്ങൾ... ചുവന്നു കേറിയ കവിളിണകൾ എല്ലാം അവന്റെ വികാരങ്ങൾക്ക് തീവ്രത നൽകുന്നവ ആയിരുന്നു.. രുദ്രൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി കാലിന്റെ അടുത്ത് ചെന്ന് നിന്ന് മുണ്ടിന്റെ അഴിയിൽ നിന്നും അവളിൽ നിന്ന അഴിഞ്ഞ് വീണ പാദസരം എടുത്തു ... അപ്പോഴാണ് മാളുവും കാലിലേക്ക് നോക്കുന്നത്.... കാലിൽ തഴുകി അവൻ പാദസരം അണിയിച്ചു...

തന്റെ ഒരു തലോടൽ പോലും അവളിൽ വികാരം സൃഷ്ടിക്കുന്നത് അവളുടെ പിടച്ചിലിൽ അവന് വ്യക്തമായി... അതവനെ ഹരം കൊള്ളിക്കുകയാണ് ചെയ്തത്... കണ്ണുകൾ ഇറുകെ പൂട്ടി ഇരിക്കുന്ന അവളെ നോക്കി കൊണ്ട് തന്നെ അവൻ അരികിലേക്ക് ചെന്നു.... അവളെ ബെഡിലേക്ക്‌ ചായ്ച്ച് അവളുടെ ഇളം മേനിയിലേക്ക്‌ പയ്യെ അമർന്നു കൊണ്ട് രുദ്രൻ കാതോരം ആരാഞ്ഞു... ശെരിക്കും സമ്മ്തമാണോ.... ഒരു പ്രത്യേക ഭാവം ആയിരുന്നു ആ വാക്കുകളിൽ ആ ചുടു നിശ്വാസം തട്ടിയപ്പോൾ മൂളാൻ അല്ലാതെ അവൾക്ക് മറ്റൊന്നിനും സാധിച്ചില്ല... ഇറുകെ പൂട്ടി കിടക്കുന്ന ആ കണ്ണുകളിലേക്ക് അവൻ ഊതി.... ഒരു പിടച്ചിലോടെ വീണ്ടും തുറന്നു അടച്ചതല്ലാതെ അവൾക്ക് അവനെ നേരിടാൻ സാധിച്ചില്ല... മാളു........ മ്മ്..... ഒന്ന് കണ്ണ് തുറന്നു നോക്ക് പെണ്ണേ... മ്മ്ഹും... മാളു പ്ലീസ്....... അവളുടെ കവിളിൽ മുഖം ഉരസി അവൻ പറഞ്ഞതും മാളു മിഴി തുറന്നു.... അവന്റെ കണ്ണിലെ വശ്യ ഭാവം അവളെ തളർത്തി....മുമ്പത്തേക്കാൾ കൂടുതൽ ആയി ആ കവിളുകൾ രക്തവർണം ആയി.... കണ്ണുകൾ അടക്കരുത്.... അടക്കോ... മാളു മറുപടി പറയാതെ ഉമിനീർ ഇറക്കി... ഇത് വരെ കാണാത്ത ഭാവം അവളെ വല്ലാതെ പരവശ ആക്കിയിരുന്നു... വീണ്ടും കുസൃതിയിൽ അവൻ ആരാഞ്ഞപ്പോൾ മാളു ഇല്ലെന്ന് തലയനക്കി....

കണ്ണുകളിൽ അടക്കാൻ ആവാത്ത വിധം അവൻ മുത്തം നൽകി.... ചുണ്ടുകൾ മുഖത്ത് കൂടെ തഴുകി ഇറങ്ങി... അവ കവിളിലും മറ്റും മുദ്രണം ചാർത്തി... മാളു കണ്ണുകൾ അടക്കാതിരിക്കാൻ കഴിവതും ശ്രമിച്ചു... അതിനു ഫലമായി ആ കൈകൾ ബെഡ്ഷീറ്റിൽ മുറുകി... അതിനും തടയെന്നോണം അവൻ കൈകൾ വേർപ്പെടുത്തി അവന്റെ ദേഹത്തേക്ക് വെച്ചു... നിന്നിൽ വരുന്ന ഓരോ മാറ്റവും ഞാൻ തന്നെ അറിയണം മാളു..... ഇൗ കണ്ണുകളിലെ പിടച്ചിൽ ഉൾപെടെ... അവന്റെ നനുത്ത ശ്വാസം അധരങ്ങളിൽ തട്ടിയെതും മാളുവിന്റെ ഹൃദയം നിലച്ചത് പോലെ ആയി.... കണ്ണുകൾ മിഴിഞ്ഞ് വന്നെങ്കിലും അവയെ കൂമ്പി അടക്കാൻ തക്കത്തിൽ അവൻ അവളുടെ അധരങ്ങളെ നുണഞ്ഞെടുത്തു... വിറ കൊള്ളുന്ന അധരങ്ങൾ അവന്റെ ചുണ്ടുകൾക്ക് ഇടയിൽ പിടഞ്ഞു.... അത്രയും സോഫ്റ്റ് ആയ അവളുടെ ചുണ്ടുകളെ എത്ര ചുംബിച്ചുട്ടും എത്ര നുണഞ്ഞിട്ടും അവന് മതിയായില്ല... ഒരു തരം ഭ്രാന്തമായ ആവേശത്തോടെ അവൻ കീഴ്ചുണ്ടിനെ കടിച്ചെടുത്തു... ഒരു കുഞ്ഞു സീൽക്കാരം അവളിൽ നിന്ന് ഉയർന്നു... വിരലുകൾ അവന്റെ തോളിൽ പിടി മുറുക്കി.... തന്റെ അധരങ്ങളിലെ ചൂടും നനവും ഒരുപോലെ പകർന്നു കൊടുക്കുകയായിരുന്നു അവൻ അപ്പൊൾ...

. അവളിലെ സീൽക്കാരം ഉയർന്നു വന്നതും ഒട്ടിപിടിച്ച ചുണ്ടുകൾ അടർത്തി അവനിലെ നാവ് അവളെ പുൽകാൻ തുടങ്ങിയിരുന്നു.... ഇത്രയും നേരം അടക്കി വെച്ച അവളിലെ രതി ഭാവവും കെട്ട് പൊട്ടി തുടങ്ങാൻ പ്രാപ്തി എന്നോണം ആ നാവ് അവൾക്കുള്ളിൽ പ്രകമ്പനം കൊള്ളിച്ചു.... അവൾ പോലും അറിയാതെ അവളുടെ അധരങ്ങളും അവന്റെ ചുണ്ടുകളെ നാവ് കൊണ്ട് ഉഴിഞ്ഞു.... അവന്റെ കൈ ഇടുപ്പിൽ മുറുകി.... അവളുടെ അധരങ്ങൾ അവന്റെ അധരങ്ങൾക്ക്‌ ഒപ്പം നുണയാൻ തുടങ്ങി .... ഭ്രാന്തമായ ചുംബനം.... കാമത്തിന്റെ എല്ലാ ഭാവവും നിറഞ്ഞാടിയ ചുംബനം.... അവളിലെ പെണ്ണിനെയും അവനിലെ പുരുഷനെയും ഉണർത്താൻ കഴിയുന്ന ചുംബനം.... അവിടെ അവരുടെ നാവുകൾ ഇണ ചേരുന്ന സർപ്പങ്ങൾ ആയിരുന്നു...ദംശിച്ചാൽ ചോര ചീറ്റുന്ന സർപ്പങ്ങൾ... നിന്റെ ചുംബനത്തിൽ ഞാൻ മതി മറന്നു പോകും പ്രിയനേ.... അവ നൽകുന്ന രതിയുടെ ഭാവം എന്റെ ശ്വാസത്തെ പോലും പിടിച്ച് ഉലക്കും... രതിയുടെ ഞാൺ ഭേദിച്ച് അവ മുന്നേറിയാൽ ചുംബനം അധരങ്ങളിൽ ഒതുങ്ങാതെ.... അവക്ക് വേറെ തലങ്ങൾ വരും.. ഭാവങ്ങൾ വരും.... അവയിൽ ആണ് നാം... ഞാൻ വേർപെടുത്താൻ പോലും ആഗ്രഹിക്കാത്ത ഒന്നിൽ... എന്നെ ഭ്രാന്തമാക്കുന്ന ഒന്നിൽ... മത്സരം ആയിരുന്നു ചുണ്ടുകൾ തമ്മിൽ ഉള്ള വികാര മത്സരത്തിൽ.........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story