സ്നേഹദൂരം.....💜: ഭാഗം 23

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

അങ്ങനെ ഒരു വാക്ക് അവർക്ക് നൽകിയപ്പോൾ അവരുടെ കണ്ണിൽ ഒരു പ്രത്യാശ തിളങ്ങിയിരുന്നു, ആ നിമിഷം തന്നെ ആ ജീവൻ ലോകത്തിൽ നിന്നും വിട വാങ്ങുകയും ചെയ്തിരുന്നു, ശ്രീഹരിയുടെ കൈയ്യിൽ പിടിച്ചിരുന്ന കരങ്ങൾ താഴേക്ക് ഊർന്നു വീണു...  ഒരു നിമിഷം ശ്രീഹരിയും ഞെട്ടിത്തരിച്ചു പോയിരുന്നു, ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച...... ഒരു ജീവൻ ഈ ലോകത്തിൽ നിന്നും വിട പറയുന്നത് നേരിട്ട് കാണുന്ന അവസ്ഥ, അത് അവനെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു, യാഥാർത്ഥ്യത്തിലേക്ക് വരുവാൻ അവൻ കുറെ സമയങ്ങൾ എടുത്തിരുന്നു, ഒരുപക്ഷേ ഈ ഒരു വാക്ക് തന്നോട് പറയുവാൻ വേണ്ടി മാത്രമായിരുന്നു അവരുടെ അവസാന നിമിഷങ്ങൾ ബാക്കി നിന്നിരുന്നത് എന്ന് പോലും അവന് തോന്നിയിരുന്നു, അവന്റെ മനസ്സിലേക്ക് ജാനകിയുടെ മുഖം ആണ് ഓർമ്മ വന്നത്,

അക്ഷരാർത്ഥത്തിൽ ഈ നിമിഷം മുതൽ അവൾ അനാഥ ആണ് എന്ന ചിന്ത അവനെ ഉലച്ചു തുടങ്ങി...... അച്ഛനുമമ്മയും ഇല്ലാതെ ഒറ്റയ്ക്കായ പെൺകുട്ടി, ഈ സമൂഹത്തിൽ ഈ നിമിഷം മുതൽ അവൾ ഒറ്റയ്ക്കാണ് എന്ന ചിന്ത അവനെ അസ്വസ്ഥനാക്കി തുടങ്ങിയിരുന്നു...... അതിനോടൊപ്പം ആ സത്യത്തിനെ അംഗീകരിക്കുവാനും സാധിച്ചിരുന്നില്ല, ഒറ്റദിവസംകൊണ്ട് എത്ര പെട്ടെന്നാണ് ഓരോരുത്തരുടെ ജീവിതം മാറിമറിയുന്നത്....... ചിലപ്പോൾ ആ വിവാഹനിശ്ചയം നടത്തി ഇല്ലായിരുന്നുവെങ്കിൽ ജയന്തി കുറച്ചുനാൾ കൂടി ലോകത്തിൽ ജീവിച്ചേനെ എന്ന ചിന്ത അവൻറെ മനസ്സിലുണ്ടായി, ഉടനടി അത് ഒരു കുറ്റബോധം ആയി അവനിൽ ഉടലെടുക്കുകയും ചെയ്തിരുന്നു,

താൻ കാരണം ആണോ ജയന്തിയുടെ ജീവൻ നഷ്ടമായത് എന്ന് അവൻ ചിന്തിച്ചു, ഇല്ല ഒരു നിയോഗമാണ്, പക്ഷേ അതിനുള്ള നിയോഗം ആ വിവാഹനിശ്ചയം ആയിരുന്നു, എങ്കിലും അവളോട് ഈ സത്യം പറയാൻ ഉള്ള ശക്തി ഉണ്ടായിരുന്നില്ല, തന്നെ കാത്തിരിക്കുന്നവരോട് ഈ വിവരം പറയാൻ വേണ്ടി പുറത്തേക്കിറങ്ങിയപ്പോൾ പ്രതീക്ഷയോടെ എല്ലാ കണ്ണുകളും അവൻറെ നേരെ നോക്കി, അതിൽ ഏറ്റവും പ്രധാനമായി അവൻ കണ്ടത് ജാനകിയുടെ ആയിരുന്നു, " ഹരിയേട്ടാ...... അത് പറഞ്ഞത് പ്രതീക്ഷയോടെ അവൻറെ അരികിലേക്ക് ഓടി വരുന്ന ആ പെണ്ണിനോട് എന്തു പറയണമെന്ന് അറിയില്ലായിരുന്നു അവന്..... ഒരു നിമിഷം അവളെ അവൻ തൻറെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു,

അപ്രതീക്ഷിതമായ ആ നീക്കത്തിൽ അവൾ ഞെട്ടിപ്പോയിരുന്നു, പക്ഷേ അവൻ അവൾക്ക് ഉള്ള മറുപടി പറയാതെ പറയുന്നുണ്ടായിരുന്നു, "ഹരിയേട്ടാ..... എൻറെ അമ്മയ്ക്ക് എന്താ പറ്റിയത്....? അവളുടെ ശബ്ദം കുറച്ചു കൂടി ദൃഢമായ പോലെ അവന് തോന്നിയിരുന്നു, അവളെ തന്നിൽ നിന്ന് അകറ്റി ഒരു കസേരയിലേക്ക് അവൻ കണ്ണുകളടച്ച് ഇരുന്നു.... കുറച്ചു സമയങ്ങൾക്കു ശേഷം നേഴ്സ് വന്ന് ദുഃഖ വാർത്ത പറഞ്ഞപ്പോഴേക്കും ജാനകി തലകറങ്ങി നിലത്തേക്ക് വീണു പോയിരുന്നു....... എന്തുചെയ്യണമെന്നറിയാതെ ശ്രീഹരിയും ഇരുന്നു..... ജാനകി കണ്ണുതുറക്കുമ്പോൾ ഒരു ട്രിപ്പ് സ്റ്റാൻഡ് ആണ് കാണുന്നത്, തന്റെ അരികിൽ അലിവോടെ ഇരുന്ന് തന്റെ മുടിയിഴകളിൽ തലോടുന്ന സുഗന്ധിയും,

"ആന്റി എന്റെ അമ്മ..... അവരുടെ മുഖത്തേക്ക് നോക്കി അവൾ കരഞ്ഞിരുന്നു, "നീ കരഞ്ഞോ മോളെ..... നിൻറെ വിഷമം തീരുന്നതുവരെ, നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, ഇതൊക്കെ ഈശ്വരൻറെ വിധിയാണ്...... വിധിയെ തടുക്കാൻ നമുക്ക് കഴിയില്ലല്ലോ, അലിവോടെ അവളോട് ഓരോന്ന് പറയുമ്പോഴും ഈ ആശ്വാസവാക്കുകൾ ഒന്നും അവളുടെ ജീവിതത്തിൽ യാതൊരു രീതിയിലും ഏൽക്കുന്നത് അല്ല എന്ന് അവർക്കും അറിയാമായിരുന്നു, ഈ ഈ വാർത്തയുടെ ആധിക്യത്തിൽ ആയിരുന്നു എല്ലാവരും, പെട്ടെന്നുതന്നെ ബാക്കി ചടങ്ങുകളൊക്കെ ചെയ്യുവാൻ വേണ്ടി തീരുമാനിച്ചിരുന്നു, കരഞ്ഞുകരഞ്ഞ് ജാനകി ഒരു പരുവം ആയി കഴിഞ്ഞിരുന്നു,

നിശ്ചലമായ അമ്മയുടെ ശരീരം കൊണ്ടുവന്ന് കിടക്കുമ്പോൾ കുറച്ചു സമയങ്ങൾക്ക് മുൻപ് ആഘോഷം കൊണ്ടാടിയിരുന്ന ആ വീട് ദുഃഖത്തിൽ നിറഞ്ഞുനിൽക്കുകയാണ് എന്ന സത്യത്തിനെ അവൾ മനസ്സിലാക്കി, ആ ഒരു ചിന്ത പോലും അവൾക്ക് ചിന്തിക്കുവാൻ സാധിക്കുന്നതിനുമപ്പുറം ആയിരുന്നു, പ്രത്യേകിച്ച് വരുവാനും പറയുവാനും ബന്ധുക്കൾ ആരും ഇല്ലാത്തതുകൊണ്ട് തന്നെ ചടങ്ങുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ആയിരുന്നു നടത്തിയിരുന്നത്....... ഒരു ആഘോഷത്തിനു വേണ്ടി ഉയർന്ന പന്തൽ മരണ പന്തൽ ആയി മാറി നിർജീവമായി അവൾ അവരുടെ മുഖത്തേക്ക് നോക്കി, ജാനകിയുടെ അമ്മയുടെ അവസ്ഥയ്ക്ക് കാരണം താനാണെന്ന് കുറ്റബോധം ആയിരുന്നു അവളുടെ മനസ്സ് നിറയെ........

ഒരുപക്ഷേ താൻ ഹരിയേട്ടൻ മറ്റൊരു കണ്ണിലൂടെ കണ്ടില്ലായിരുന്നെങ്കിൽ, ഇത്രയും പെട്ടന്ന് തന്റെ വിവാഹം നടത്തുവാൻ ഹരിയേട്ടൻ തയ്യാറായിരുന്നില്ല, അതുകൊണ്ടാണ് തനിക്കു തന്റെ അമ്മയെ നഷ്ടപ്പെട്ടത്, അമ്മയെ കൊല്ലാൻ കാരണക്കാരി താനാണോ എന്ന ചിന്ത അവളിൽ ഉണർന്നു തുടങ്ങി...... ശ്രീഹരി പാതി തളർന്നിരുന്നു ...... അമ്മയുടെ ശരീരം ചിതയിലേക്ക് എടുത്ത് കഴിഞ്ഞപ്പോഴേക്കും അവൾ തകർന്നു പോയിരുന്നു, കരയാൻ പോലും കണ്ണുനീർ ബാക്കി ഇല്ലായിരുന്നു...... നനഞ്ഞ വസ്ത്രങ്ങളോടെ തീകൊളുത്തി കഴിഞ്ഞ നിമിഷം തന്നെ അവൾ വീണ്ടും തലകറങ്ങി വീണു, ആ ദുഖത്തിൽ പിടിച്ചുനിൽക്കാനുള്ള ധൈര്യം ആ പെണ്ണിന് ഉണ്ടായിരുന്നില്ല എന്ന് എല്ലാവർക്കുമറിയാമായിരുന്നു.......

ഒരു വിധത്തിൽ അവളെ എടുത്ത് കട്ടിലിൽ കിടത്തി എല്ലാവരും ആശ്വസിപ്പിക്കുപോഴും മുഖത്ത് വെള്ളം തളിക്കുമ്പോഴും എല്ലാം അമ്മയുടെ മുഖം മാത്രമായിരുന്നു അവളുടെ മനസ്സിൽ..... ഒറ്റദിവസംകൊണ്ട് താൻ അനാഥ ആയി പോയിരിക്കുന്നു, ആ ചിന്ത അവളെ വേദനിപ്പിക്കാൻ തുടങ്ങി, ആത്മഹത്യയെപ്പറ്റി പോലും അവൾ ആലോചിച്ചിരുന്നു...... അല്ലെങ്കിൽ തന്നെ താൻ ഇനി ആർക്കു വേണ്ടിയാണ് ജീവിക്കുന്നത്....? ഈ ലോകത്തിപ്പോൾ സ്വന്തം എന്ന് പറയുവാൻ തനിക്ക് ആരുമില്ല, പതിയെ പതിയെ ആളും ആരവും എല്ലാം ഒഴിഞ്ഞു, മരണവീട് മൂകതയിൽ ആണ്ടു കിടക്കാൻ തുടങ്ങി, സേതുവും കുടുംബവും ഇന്ന് പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നു, അവളോടൊപ്പം സുഗന്ധി ഉണ്ടായിരുന്നു,

അവളുടെ മേൽ ഒരു കണ്ണ് വേണം എന്ന് സേതു പറഞ്ഞ് ഏല്പിച്ചിരുന്നു...... അവൾ എന്തെങ്കിലും ചെയ്തു പോകുമോ എന്ന് അവർക്കും സംശയം ഉണ്ടായിരുന്നു, അവളുടെ മുടിയിഴകളിൽ തലോടി അവർ....... സുഗന്ധിയുടെ മടിയില്ലായിരുന്നു അവൾ ഉറങ്ങിയിരുന്നത്, എങ്കിലും ഉണരുമ്പോൾ എല്ലാം അവർ ഞെട്ടി പൊട്ടിക്കരയാൻ തുടങ്ങി........ അവളെ ആശ്വസിപ്പിച്ചു കൊണ്ട് സുഗന്ധിയും സേതുവും....... ഇതൊന്നും കാണാനുള്ള ശേഷി ഇല്ലാതെ അപ്പുറത്ത് ശ്രീഹരി ഇരിപ്പുണ്ടായിരുന്നു, ഈ ഒരു വരവിൽ ഇത്രത്തോളം ദുഃഖങ്ങൾ ആയിരുന്നോ ഈശ്വരൻ തനിക്കായ് കരുതി വച്ചിരുന്നത് എന്നായിരുന്നു അവൻ ചിന്തിച്ചിരുന്നത്...... സഹോദരിയെ പോലെ കണ്ട ഒരു അവളുടെ മനസ്സിൽ കാമുകൻറെ സ്ഥാനം,

സ്വന്തം അമ്മയെപ്പോലെ കണ്ടവരുടെ മരണത്തിനുത്തരവാദി, അങ്ങനെ ദൈവം തനിക്ക് ചാർത്തി തന്നിരിക്കുന്നത് പലപല സ്ഥാനങ്ങളാണ് എന്ന് അവൻ വേദനയോടെ ഓർത്തു....... പിറ്റേന്ന് രാവിലെ നിർബന്ധിച്ചാണ് സുഗന്ധി അവളെ കൊണ്ട് എന്തെങ്കിലും ആഹാരം കഴിപ്പിച്ചത്....... രണ്ടു ദിവസം കൂടി അവിടെ തുടർന്നു, അവളെ ഒറ്റയ്ക്കാക്കി പോകാൻ അവർക്ക് മനസ്സില്ലാത്തത് കൊണ്ട് ഒരുപാട് നിർബന്ധിച്ചു അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ, വരാൻ കൂട്ടാക്കിയില്ല അവൾ....... അമ്മ ഉറങ്ങുന്ന മണ്ണിൽ നിന്നും മറ്റ് എങ്ങോട്ടും വരില്ല എന്ന് അവൾ വാശി പിടിച്ചു, എല്ലാവരോടും പുറത്തു നിൽക്കാൻ പറഞ്ഞിട്ട് ശ്രീഹരി അവളുടെ അരികിലേക്ക് ഇരുന്നു,

" നിന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിട്ട് ഞങ്ങൾ എങ്ങനെയാണ് സമാധാനത്തോടെ പോവുക....? "ഇനി ഇന്നും ഞാൻ ഒറ്റയ്ക്കല്ലേ ...? എനിക്ക് സ്വന്തമെന്നു പറയാൻ മറ്റാരും ഇല്ലല്ലോ, ചേട്ടൻ പൊയ്ക്കോളൂ, ഒറ്റയ്ക്ക് ജീവിക്കാൻ പഠിച്ചു തുടങ്ങാം, മുഖത്ത് നോക്കാതെ അവൾ പറഞ്ഞു... "ഞാൻ നിന്നെ പോലെ ഇത്രയും പ്രായമുള്ള ഒരു പെൺകുട്ടിയെ ഒരു വീട്ടിൽ ഒറ്റയ്ക്കാക്കിയിട്ട് പോകാൻ മാത്രം മനസ്സാക്ഷിയില്ലാത്തവൻ അല്ല ഞാൻ..... " ഏട്ടാ ഞാൻ വരില്ല..... അമ്മയുടെ അരികിൽ ആണ് ഞാൻ.... അമ്മ ഉണ്ടാകും എനിക്കൊപ്പം ഈ വീട്ടിൽ, അമ്മയുടെ ആത്മാവുണ്ട് ഇവിടെ...... ഇവിടെ നിന്നും ഞാൻ ഇവിടേക്ക് വരില്ല, "സമ്മതിച്ചു...... പക്ഷേ ഏതെങ്കിലും ഒരു അർത്ഥത്തിൽ നീ എന്നെ സ്നേഹിച്ചിട്ട് ഉണ്ടെങ്കിൽ,

ഞാൻ പറയുന്ന വാക്കിന് വില നൽകുന്നുണ്ടെങ്കിൽ ഈ നിമിഷം എൻറെ കൂടെ വരണം, എല്ലാ ദിവസത്തേക്ക് വേണ്ടി ഞാൻ കൊണ്ടു പോവുകയല്ല, വിഷമങ്ങൾ ഒക്കെ മാറിയതിനുശേഷം തിരിച്ച് ഇങ്ങോട്ട് വരാം, അതുവരെ നീ ഇവിടെ നിന്നാൽ ശരിയാവില്ല..... അവൻറെ വാക്കുകളെ തട്ടി കളയുവാൻ അവൾക്ക് സാധിക്കില്ലായിരുന്നു, അല്ലെങ്കിലും എന്നും അവൻ തന്നെ തോൽപ്പിച്ചിട്ടുണ്ട്, അത് അങ്ങനെ ആയിരുന്നല്ലോ, അവൻറെ വാക്കുകളിലൂടെ മാത്രമേ തനിക്ക് നിശബ്ദ ആകാൻ കഴിയൂ..... അവസാനം മനസ്സില്ലാമനസ്സോടെ പോവാൻ വേണ്ടി അവർക്കൊപ്പം ഇറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ മറന്നിരുന്നില്ല ജാനകി, അമ്മയുടെ ആത്മാവ് ഇവിടെയുണ്ട്,

പക്ഷെ അമ്മ സന്തോഷിക്കുന്നുണ്ടാവും, അച്ഛനോടൊപ്പം ജീവിച്ച സമയത്തും അമ്മയ്ക്ക് തന്നേക്കാൾ പ്രിയം അച്ഛനോട് ആയിരുന്നു, ഇപ്പോഴും അച്ഛൻറെ അരികിൽ ആണെന്നതിൽ അമ്മ സന്തോഷിക്കുന്നുണ്ടാവും, ഒറ്റയ്ക്ക് ആണ് എന്ന ചിന്ത അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു, വീണ്ടും കണ്ണു നിറയുന്നതു കണ്ടപ്പോൾ നിർബന്ധിച്ച് ശ്രീവിദ്യ തന്നെയാണ് അവളെ കാറിലേക്ക് കയറ്റിയത് , വീട്ടിലേക്ക് ചെന്നപ്പോഴും ആരോടും സംസാരിക്കുവാനോ പഴയ ഉത്സാഹത്തിൽ നിൽകുവാനോ ജാനകിക്ക് കഴിഞ്ഞിരുന്നില്ല, അവളുടെ മാനസിക അവസ്ഥ മനസ്സിലാക്കി വിദ്യയുടെ മുറിയിൽതന്നെ ആരും അവളെ ശല്യപ്പെടുത്താൻ വന്നില്ല, പക്ഷേ ശ്രീഹരി മാത്രം വല്ലാത്തൊരു അവസ്ഥയിലായിരുന്നു,

അവൾ പറഞ്ഞത് ശരിയാണ്, ഇനിയങ്ങോട്ട് അവൾ തനിച്ചാണ്, ഇന്നല്ലെങ്കിൽ നാളെ തനിക്ക് അവൾക്ക് സംരക്ഷണം നൽകാൻ സാധിക്കും, പിന്നീട് നാട്ടുകാർ തന്നെ ഓരോ കഥകൾ മെനയും, എത്രയൊക്കെ ആണെങ്കിലും അവൾ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ്, ഒരു പരിധിയിൽ കൂടുതൽ തനിക്ക് അവളെ സംരക്ഷിക്കാൻ കഴിയില്ല, അവൾ തന്നെയാണ്...... ഒരു വിവാഹം കഴിച്ച് അവളുടെ ഭാവി സുരക്ഷിതമാക്കാം എന്ന് കരുതിയാലും എങ്ങനെയാണ് താൻ ഇനി വിശ്വസിച്ച് ഒരാളുടെ കൈകളിലേക്ക് അവളെ ഏൽപ്പിക്കുന്നത്, അമലിനെ പോലെ തന്നെ ആരുടെയേലും കൈകളിൽ അവളെ വിശ്വസിച്ചേൽപിച്ച കടമ തീർക്കുന്നത് പോലെ ആയിപ്പോവും.......

അമ്മ അവസാനം ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു, ഒരു മരണമൊഴി പോലെ..... തൻറെ മകളെ നോക്കണം എന്ന്, അവർക്ക് നൽകിയ വാക്കും അതായിരുന്നു, എനിക്ക് ജീവനുള്ള കാലംവരെ അവൾക്കൊപ്പം ഉണ്ടാകും എന്ന്, ആ വാക്ക് പാലിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്,...? താൻ അവളെ വിവാഹം കഴിക്കാൻ കഴിക്കണമെന്ന് ആയിരിക്കുമോ അമ്മ ആഗ്രഹിച്ചിട്ട് ഉണ്ടാവുക, അതിൻറെ പല അർത്ഥതലങ്ങൾ അവൻ തേടി നോക്കി, ഒരു രീതിയിലും അവിടെ അവളെ ഭാര്യയായി കാണാൻ മനസ്സനുവദിക്കുന്നില്ല, പക്ഷേ ഈ സമൂഹത്തിൻറെ കരങ്ങളിലേക്ക് അവളെ എറിയുവാൻ തൻറെ മനസ്സ് സമ്മതിക്കുന്നില്ല, എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ ഉഴറുകയായിരുന്നു,

ഒരുപക്ഷേ താനും അവളും തമ്മിൽ ഒന്നിക്കാൻ ഈശ്വരൻ കാണിച്ചു വെച്ച് നിയോഗങ്ങൾ ആണോ ഇതെന്നു പോലും അവൻ ചിന്തിച്ചു പോയിരുന്നു....... എന്തുചെയ്യണമെന്നറിയാതെ ആ രാത്രി അവൻ തള്ളിനീക്കാൻ ശ്രെമിച്ചു...... ശ്രീദേവിന് ഒരു പ്രണയം ഉണ്ട്, തന്നോട് അവൻ പറഞ്ഞിട്ടുണ്ട്, ഇല്ലെങ്കിൽ അവന് വേണ്ടി ജാനിയെ ആലോചിക്കാമായിരുന്നു, പല ചിന്തകൾ മനസിലൂടെ കറങ്ങി, കുറ്റബോധം കൊണ്ട് അവൻ ആടി ഉലഞ്ഞു..... മനസ്സ് വല്ലാതെ വിഷമിച്ചെന്ന് തോന്നിയപ്പോൾ സേതുവിന്റെ മുറിയിലേക്ക് ചെന്നു വിളിച്ചു..... രണ്ടുമൂന്നു വട്ടം ഡോർ കൊട്ടി തുടങ്ങിയതിനുശേഷമാണ് തുറന്നത്, മകനെ ആ സമയത്ത് കണ്ടപ്പോൾ അയാൾ ഒന്ന് ഭയന്നു പോയിരുന്നു..... "എന്താ മോനെ എന്തുപറ്റി....?

ആകുലതകളുടെ അവൻറെ മുഖത്തേക്ക് നോക്കി ചോദിച്ചു.... " അച്ഛൻ അമ്മയെ കൂടി ഒന്ന് വിളിക്കാമൊ...? നിങ്ങളോട് രണ്ടുപേരോടും ആയി എനിക്കൊന്ന് സംസാരിക്കാനുണ്ട്, വളരെ ഗൗരവമായി തന്നെ അവൻ അത് പറഞ്ഞപ്പോൾ എന്തോ കാര്യമായ കാര്യമാണ് അവന് പറയാനുള്ളത് അയാൾക്ക് തോന്നിയിരുന്നു, അതും പറഞ്ഞ് ശ്രീഹരി ഹാളിലേക്ക് നടന്നു, കുറച്ചു കഴിഞ്ഞപ്പോൾ സേതുവും സുഗന്ധിയും കൂടി പുറത്തേക്ക് വന്നു, " എന്താടാ എന്താ നിനക്ക് സംസാരിക്കാൻ ഉള്ളത്... അവന്റെ മുടിയിഴകളിൽ അലിവോടെ തലോടികൊണ്ട് സുഗന്ധി ചോദിച്ചിരുന്നു, എങ്ങനെ പറയും എന്ന് അവനും അറിയില്ലായിരുന്നു....

പറഞ്ഞു തുടങ്ങിയാൽ അച്ഛനും അമ്മയും തന്നെ തെറ്റിദ്ധരിച്ചല്ലോ അല്ലെങ്കിൽ തന്നെ പറ്റി മോശമായി ചിന്തിച്ചാലോ..? എങ്കിലും പറയാതെ വയ്യല്ലോ, ധൈര്യം സംഭരിച്ച് അവൻ മുഖത്തേക്ക് നോക്കി ചോദിച്ചു.... " ജാനകിയെ....... ജാനകിയെ.... ഞാൻ വിവാഹം കഴിക്കട്ടെ അച്ഛാ.....? ഒരു നിമിഷം മകൻറെ ആ വാക്കുകൾ കേട്ട് അച്ഛനുമമ്മയും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു പോയി.............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story