സ്നേഹദൂരം.....💜: ഭാഗം 25

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

" നിൻറെ വിവാഹം ഞാൻ ഉറപ്പിക്കാൻ പോവാ..... " വീണ്ടും ഒരു പ്രകമ്പനം അവളുടെ തലയ്ക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.....  " ഹരിയേട്ടാ ഒരിക്കൽ ഹരിയേട്ടൻ പറഞ്ഞത് അനുസരിച്ച് ഹരിയേട്ടൻ പറഞ്ഞ ആളിനെ മുന്നിൽ തലകുനിക്കാൻ തയ്യാറായി നിന്ന ആളാണ് ഞാൻ...... പാതിവഴിയിൽ കോമാളിയാക്കി അവര് പോയപ്പോൾ എനിക്ക് നഷ്ടം ആയത് എന്റെ അമ്മയെ ആയിരുന്നു...... അപ്പോഴും ഹരി ഏട്ടനോട് ഞാൻ പരാതി പറഞ്ഞില്ല, പക്ഷേ ഇനി മറ്റൊരു ജീവിതത്തിനുവേണ്ടി എന്നെ നിർബന്ധിക്കരുത്........അമ്മ നഷ്ടപ്പെട്ട വേദന പൂർണ്ണമായും ഞാൻ ഉൾക്കൊണ്ടിട്ട് പോലുമില്ല....... അതിനുള്ളിൽ വരണമാല്യം ചാർത്താൻ എന്നോട് പറയരുത്.........

ഹരി ഏട്ടനോട് ഉള്ള ഇഷ്ടം കൊണ്ട്, അല്ലെങ്കിൽ ഹരി ഏട്ടനോട് ഉള്ള ബഹുമാനം കൊണ്ട് ഞാൻ ചിലപ്പോൾ അതിനു സമ്മതിച്ചു പോകും ഹരിയേട്ടാ..... പക്ഷേ അത് പൂർണമായും എൻറെ സമ്മതം ആയിരിക്കില്ല, ഇനിയും ഒരാളെ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല...... എൻറെ അമ്മ പോലും എനിക്ക് ഇല്ല ഇപ്പോൾ, എനിക്ക് ആരുമില്ല...... ഹരിയേട്ടൻ എൻറെ നിസ്സഹായത മുതലെടുത്ത് വിവാഹത്തിന് നിർബന്ധിക്കരുത്, ചേട്ടൻറെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഒരു ശല്യമായി വരില്ല...... നല്ലൊരു ജീവിതം തുടങ്ങുവാൻ ഞാനൊരു ഒഴിയാബാധയായി ഇവിടെ ഉണ്ടാവില്ല........ എത്രയും പെട്ടെന്ന് ഞാനിവിടുന്ന് പൊയ്ക്കോളാം......

ഹരിയേട്ടന്റെ ജീവിതത്തിനു ഞാനൊരിക്കലും ഒരു വെല്ലുവിളി ഉയർത്തില്ല, മറ്റൊരു വിവാഹത്തെ പറ്റി പറയരുത്........ ഹരിയേട്ടൻനോടുള്ള പ്രണയവും ഇഷ്ടവും ഒക്കെ എന്റെ അമ്മ പോയ നിമിഷങ്ങളിൽ തന്നെ എന്നിൽ നിന്ന് പോയി, ജാനകിയും അന്ന് മരിച്ചത് ആണ്, ഇപ്പോൾ ഹരിയേട്ടന് മുന്നിൽ നില്കുന്നത് വികാരവും വിചാരവും ഒന്നും ഇല്ലാത്ത ആത്മാവില്ലാത്ത ശരീരം മാത്രം ആണ്..... ഞാൻ ഒരിക്കലും ഹരിയേട്ടനെ വേദനിപ്പിക്കാൻ വരില്ല....." അവൻറെ മുഖത്തേക്ക് നോക്കി ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..... " നീ എന്താ പറഞ്ഞത് ഞാൻ നിൻറെ അവസ്ഥ മുതലെടുക്കുകയാണ് എന്നോ....?

അങ്ങനെ ഒരു ആളാണ് നിന്റെ ഹരിയേട്ടൻ എന്ന് നിനക്ക് തോന്നിയിട്ടുണ്ടോ....? എപ്പോഴെങ്കിലും ഞാൻ അങ്ങനെ നിന്നോട് ഇടപെട്ടിട്ടുണ്ടോ....? തൻറെ ആ ഒരു വാക്ക് അവനിൽ വല്ലാത്ത വേദന നിറച്ചിരുന്നു എന്ന് അവൾക്ക് തോന്നിയിരുന്നു...... " പിന്നെ എന്നോട് നീ തോന്നി എന്ന് പറഞ്ഞ് പ്രണയം അത്രയേ ഉണ്ടായിരുന്നുള്ളൂ നിനക്ക് എന്ന് എനിക്ക് തോന്നുന്നു, അല്ലെങ്കിൽ യഥാർത്ഥ പ്രണയം ആർക്കും ഒരിക്കലും ഉപേക്ഷിക്കുവാനും മറക്കുവാൻ സാധിക്കില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്..... വലിയ എക്സ്പീരിയൻസ് ഒന്നും ഇല്ലെങ്കിലും അത് സത്യമാണെന്ന് പലരുടെയും അനുഭവങ്ങൾ നിന്നും എനിക്ക് മനസ്സിലായിട്ടുണ്ട്....... ഇത് തന്നെയാണ് ഞാൻ നിന്നോട് ആദ്യം മുതൽ പറഞ്ഞത്,

പ്രണയമല്ല ഭ്രമം ആണ് നിനക്കെന്നോട് തോന്നുന്നത് എന്ന്...... അതുകൊണ്ടാണ് എല്ലാം ഉപേക്ഷിച്ച് പോകാൻ സാധിക്കും എന്ന് നീ പറഞ്ഞതും, അല്ലെങ്കിൽ നിനക്ക് ഞങ്ങൾ അത്രത്തോളം അന്യരായി തീർന്നത് കൊണ്ട്...... അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു അപരിചിതത്വം അവനെ തളർത്തുവാൻ കഴിവുള്ളത് ആയിരുന്നു.... " വീണ്ടും വീണ്ടും ഹരിയേട്ടൻ എന്തിനാണ് എൻറെ ഇഷ്ടത്തിന് ഇങ്ങനെ അവഹേളിക്കുന്നത്....? എനിക്ക് ഹരി ഏട്ടനോട് ഉണ്ടായിരുന്നത് ഒരു ഭ്രമം അല്ല അത് ഞാൻ എത്രയൊക്കെ ഉയർത്തി പറഞ്ഞാലും ഹരിയേട്ടൻ അംഗീകരിച്ചു തരില്ല...... ഹരിയേട്ടൻ അങ്ങനെയാണ് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്,

അതുകൊണ്ടുതന്നെ ഞാൻ എത്രവട്ടം പറഞ്ഞാലും ഹരിയേട്ടൻ അംഗീകരിക്കാൻ പോകുന്നില്ല ...... അതുകൊണ്ട് തന്നെയാണ് ഞാൻ എല്ലാം മറക്കാൻ ശ്രെമിക്കുന്നത്....... ഞാൻ പൊയ്ക്കോളാം എന്ന് തീരുമാനം എടുത്തിട്ടുണ്ട് ..... ഉറപ്പോടെ അവൾ പറഞ്ഞു.... " നീ എന്നെ പ്രണയിച്ചോ ഇല്ലയോ എന്നുള്ളതല്ല, നീ എന്നെ ഒരിക്കലെങ്കിലും സ്നേഹിച്ചിരുന്നെങ്കിൽ ഒരു എട്ടൻറെ സ്ഥാനത്ത് എങ്കിലും കണ്ടിരുന്നുവെങ്കിൽ ഒരിക്കലും എന്നെ മറക്കാൻ അല്ലെങ്കിൽ എന്നെ മറന്നു പോകാൻ പറ്റും എന്നും നീ പറയുമായിരുന്നില്ല, ജാനകിക്ക് അതിന് കഴിയുമായിരുന്നില്ല...... അതൊന്നും ഞാനിപ്പോ കാര്യമായി എടുക്കുന്നില്ല...... പ്രായത്തിന്റെ കുഴപ്പമാ അതൊക്കെ...... എനിക്ക് മനസ്സിലാകും........ ശ്രീഹരി പറഞ്ഞു....

" എത്ര വർഷങ്ങൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം, കാത്തിരുന്ന് തെളിയിക്കാമായിരുന്നു എനിക്ക് ഹരിയേട്ടനോട് തോന്നിയത് ഭ്രമം അല്ല എന്ന്, പക്ഷെ ഇപ്പോൾ എനിക്ക് മുന്നിൽ അതിനുള്ള സാഹചര്യം ഒന്നും ഇല്ല...... മനസ്സ് മരിച്ച ഒരാൾ ആണ് ഞാൻ, പ്രണയം ഒന്നും ഇപ്പോൾ എന്റെ ചിന്തകളിൽ പോലും ഇല്ല ഹരിയേട്ട........ പക്ഷെ ജാനകി പ്രണയിച്ചിട്ടുള്ളത് ഒരാളെ മാത്രം ആയിരുന്നു..... എന്നും അതിനുമപ്പുറം മറ്റും ഒന്നും എനിക്ക് പറയാൻ പറ്റില്ല....... ഇപ്പോൾ എന്റെ മാനസികാവസ്ഥ എൻറെ പ്രണയത്തെ ഹരിയേട്ടനെ മുൻപിൽ തുറന്നു കാണിക്കുവാനും സാധിക്കില്ല..... അമ്മ നഷ്ടപ്പെട്ട ദുഃഖം മറന്ന് തുടങ്ങിയിട്ടില്ല, അതിനുള്ളിൽ വീണ്ടും വാക്കുകൾകൊണ്ട് ഹരിയേട്ടൻ എന്നെ നോവിക്കരുത്....... "

ഇല്ല ഞാൻ നിന്നെ ഒരു വാക്കു കൊണ്ടു പോലും നോവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...... എനിക്കതിന് കഴിയുകയില്ല......ഞാൻ പറയാൻ വന്നത്.... "വേണ്ട ഹരിയേട്ടാ..... വിവാഹത്തിൻറെ കാര്യമാണെങ്കിൽ പറയണ്ട, ഇപ്പോഴത്തെ മാനസികാവസ്ഥയിൽ ഒട്ടും അത് കേൾക്കാൻ പോലും കഴിയില്ല അവൾ കൈയ്യെടുത്ത് തടഞ്ഞു കൊണ്ട് പറഞ്ഞു... " ജാനി നീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഞാൻ നിന്നോട് പറയാൻ പോകുന്നത്.... ഒരു നിമിഷം അവൾ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു അവന്.... " ഞാൻ എടുത്ത തീരുമാനം ശരിയാണോ തെറ്റാണോ എന്ന് പൂർണമായും എനിക്കറിയില്ല..... നിൻറെ മുൻപിൽ ഞാൻ ഒരു കളിപ്പാട്ടം പോലെ ആയി പോകുമൊ എന്ന് അറിയില്ല......

ചില കുട്ടികൾക്ക് ചില കളിപ്പാട്ടങ്ങളോട് ഒരു ഭ്രമം തോന്നും, ആ ഭ്രമം തീരുമ്പോൾ കളിപ്പാട്ടം കളയും, അങ്ങനെ ഒരു ഭ്രമമാണ് നിന്റെ പ്രണയം എന്ന് ഞാൻ പറയുന്നില്ല, ചിലപ്പോൾ അത് യാഥാർത്ഥ്യം ആയേക്കാം, ചിലപ്പോൾ നിൻറെ പ്രായതിന്റെ വെറും ചാപല്യം ആയിരിക്കാം, എന്താണെങ്കിലും അത് അംഗീകരിക്കാൻ ഞാനിപ്പോൾ തയ്യാറാണ്....." അവൻ പറഞ്ഞത് എന്താണെന്ന് അവൾക്ക് പൂർണമായും മനസ്സിലായിരുന്നില്ല...... അതിനായി അവൻറെ മുഖത്തേക്ക് ഒരിക്കൽകൂടി അവൾ നോക്കിയിരുന്നു, " ജാനകിയെ വിവാഹം കഴിക്കാൻ എനിക്ക് താൽപര്യം ആണെന്ന്.... അച്ഛനോടും അമ്മയോടും ഇക്കാര്യം സംസാരിച്ചു....

അവർക്ക് രണ്ടുപേർക്കും എതിർപ്പില്ല, പിന്നെ അവർക്കുള്ള ഭയം നീ സമ്മതിക്കുമോ എന്നുള്ളത് മാത്രമാണ്...... നീ എന്നെ സഹോദരൻ ആയാണ് കണ്ടിരിക്കുന്നത് എന്ന്.... അവന്റെ വാക്കുകളിൽ നിലനിന്നിരുന്ന പുച്ഛം അവൾ മനസ്സിലാക്കിയിരുന്നു...... സ്വന്തമായി ആത്മനിന്ദ തോന്നിയിരുന്നു അവൾക്ക്... " ഹരിയേട്ടൻ എന്നെ വീണ്ടും വീണ്ടും കളിയാക്കുവാണോ....? "ഞാൻ എന്തിനാ നിന്നെ കളിയാക്കുന്നത്....? എനിക്ക് നിന്നോട് ഉള്ള സ്നേഹത്തിന് അന്നും ഇന്നും ഒരു കുറവുമില്ല..... എപ്പോഴും കൂടിയിട്ടേയുള്ളൂ, ഞാൻ പറഞ്ഞല്ലോ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല നിനക്ക് തോന്നിയത്.....

എന്നോട് പ്രണയം തോന്നി എന്ന് നീ പറയുന്ന സാഹചര്യങ്ങളിൽ ഒന്നിലും ഒരു ആശയുടെ കണിക പോലും നിനക്ക് ഞാൻ തന്നിട്ടില്ല...... എന്നിട്ടും എന്നെ പോലെ ഒരാളോട് നിനക്ക് പ്രണയം തോന്നിയെങ്കിൽ അത് നിൻറെ മനസ്സിന്റെ പക്വത കുറവായി അല്ലാതെ എങ്ങനെയാണ് ഏട്ടൻ കാണുക....? " പിന്നെ എന്തിനാണ് ചേട്ടൻ ഈ വിവാഹത്തിന് സമ്മതിച്ചത്....? സഹതാപം കൊണ്ടല്ലേ....? എന്നെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തിയത് ഞാൻ ഒറ്റയ്ക്കായി പോയി എന്നുള്ള സഹതാപം കൊണ്ട്, അല്ലെങ്കിൽ അച്ഛനോടും അമ്മയോടും ഉള്ള കടപ്പാട് കൊണ്ട്, അതുകൊണ്ട് മാത്രമല്ലേ വിവാഹത്തിന് സമ്മതിച്ചത്.....

അതിൽ ഒരിക്കൽപോലും എന്നോടുള്ള സ്നേഹം ഉണ്ടായിട്ടില്ല,അങ്ങനെ ഒരു ജീവിതം എനിക്ക് വേണ്ട ഏട്ടാ..... അവളുടെ ആ വാക്കുകളിൽ അവന് ശരിക്കും ഞെട്ടി പോയിരുന്നു.... " നിന്നോട് എനിക്ക് എന്നും സ്നേഹമാണ് ജാനകി, സ്നേഹം മാത്രമേയുള്ളൂ..... പക്ഷേ അത് നീ ആഗ്രഹിക്കുന്ന രീതിയിൽ എനിക്ക് നിന്നോട് ഇല്ല എന്ന് ഇപ്പോഴും ഞാൻ നിന്നോട് തുറന്നു പറയുന്നു...... പക്ഷേ നാളെ ചിലപ്പോൾ ഉണ്ടായിക്കൂടെന്നില്ല, നീ പറഞ്ഞത് പൂർണ്ണമായും ഏട്ടൻ അംഗീകരിക്കാതിരിക്കുന്നില്ല......നിൻറെ അച്ഛനോട് എനിക്കൊരു കടപ്പാടുണ്ട്, പിന്നെ നീ ഒറ്റയ്ക്കായി പോകുന്നതിൽ മറ്റാരേക്കാൾ കൂടുതൽ വേദന എനിക്കുണ്ട്....

അങ്ങനെ പല കാരണങ്ങളും നിന്നെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഒരു തീരുമാനം എടുത്തപ്പോൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്, ഇല്ല എന്ന് ഞാൻ പറയുന്നില്ല...... അതിലുപരി അമലിന്റെ വിവാഹാലോചന ഞാനാണ് കൊണ്ടുവന്നത് നീ പറഞ്ഞതുപോലെ അവനു മുൻപിൽ നീ കോമാളിയായി നിൽക്കേണ്ടി വന്നത് ഞാൻ കാരണമാണ്........" " അതിന് പകരമായി ഹരിയേട്ടൻ തരുന്നത് സ്വന്തം ജീവിതം അല്ലേ....? ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു വിവാഹം കഴിച്ച് സ്വന്തം ജീവിതം നശിപ്പിക്കരുത്..... ജാനകി പറഞ്ഞു.... " സ്വന്തം ജീവിതം മനപ്പൂർവ്വം ആരെങ്കിലും നശിപ്പിക്കാൻ തീരുമാനിക്കുമൊ...? അങ്ങനെയൊന്നും ഞാൻ കരുതിയിട്ടില്ല,

ഞാൻ മറ്റാരുടെ കൈകളിലേക്ക് നിന്നെ ഏൽപ്പിച്ചു കൊടുത്താലും എനിക്ക് സമാധാനം ഉണ്ടാവില്ല..... അതേസമയം ഈ വീട്ടിലാണെങ്കിൽ നീ സുരക്ഷിത ആയിരിക്കും, പിന്നെ ഏറ്റവും കൂടുതൽ നീ ആഗ്രഹിക്കുന്നത് എന്നോടൊപ്പമുള്ള ജീവിതമാണ് എന്ന് പലവട്ടം നീ പറഞ്ഞു കഴിഞ്ഞു, എന്നോട് ചോദിച്ചിട്ടാണോ നീ എന്നെ സ്നേഹിച്ചത്....? അല്ലല്ലോ നമ്മൾ തമ്മിൽ ആദ്യം സംസാരിച്ച സമയത്ത് നീ എന്നോട് പറഞ്ഞത് ഞാൻ തിരിച്ചു സ്നേഹിച്ചില്ലെങ്കിൽ പോലും നീ എന്നെ സ്നേഹിക്കുന്നു എന്നാണ്..... ഇപ്പൊൾ ഏതെങ്കിലും ഒരു കാലത്ത് നിന്നെ സ്നേഹിക്കാൻ തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്..... അതുകൊണ്ട് ആണ് ഞാൻ അങ്ങനെ ഒരു തീരുമാനമെടുത്തതും......

വിവാഹത്തിനെ പറ്റി പറഞ്ഞത്, ഇപ്പൊൾ എന്നെ ഉൾക്കൊള്ളാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ ഇവിടെ വച്ച് നിർത്താം, പെട്ടന്ന് അവൻ പറഞ്ഞപ്പോൾ അവൾ ഞെട്ടി പോയിരുന്നു..... "ഹരിയേട്ടൻ പറഞ്ഞത് ചേട്ടൻറെ ഭാഗം മാത്രമാണ്, അച്ഛനോടും അമ്മയോടുള്ള കടപ്പാട്, എവിടെയെങ്കിലും എന്നോടുള്ള ഇഷ്ടം പോലും ഹരിയേട്ടൻ പറഞ്ഞില്ല...... എന്നോട് സ്നേഹമുണ്ടോ ഹരിയേട്ടന്...? അതിനപ്പുറം ഈ നിമിഷം വരെ എന്നോട് ഒരു സ്നേഹം തോന്നിയിട്ടില്ല, ഞാൻ എൻറെ മനസ്സ് ഹരിയേട്ടന് മുൻപിൽ തുറന്നു കാണിക്കാൻ പോലും കഴിയുന്നില്ല, ഞാൻ എങ്ങനെയാണ് പൂർണ്ണമനസ്സോടെ ഹരിയേട്ടന്റെ മുൻപിൽ നിൽക്കുന്നത്,

ഹരിയേട്ടൻ ഒരിക്കലും എന്നെ സ്നേഹിച്ചില്ലെങ്കിലും ഹരിയേട്ടൻ എന്നെ വിവാഹം കഴിച്ചാൽ ഞാൻ സന്തോഷവതിയായിരിക്കും...... ഹരിയേട്ടനെ പിരിയാതെ ജീവിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ ..... അതിനപ്പുറം ഈ നിമിഷവും ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല....... പക്ഷേ ഇങ്ങനെ വാശി തീർക്കുന്നത് പോലെ ഹരിയേട്ടൻ എന്നെ വിവാഹം കഴിക്കാം എന്ന് പറയുമ്പോൾ ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്.....? ഇത്രത്തോളം എന്നോട് തുറന്നു ഹരിയേട്ടൻ സംസാരിച്ചിട്ട് ഞാൻ എങ്ങനെയാണ് ആ താലി ഏറ്റുവാങ്ങുന്നത്......? കണ്ണുനീരിന്റെ മെമ്പൊടിയോടെ അവൾ പറഞ്ഞു....! "ജാനകി, എല്ലാവരും അവരവരുടെ അവസ്ഥകൾ മാത്രമാണ് ചിന്തിക്കുന്നത്, നീ പറയുന്നതും നിൻറെ ഭാഗം മാത്രമാണ്......

സഹോദരിയെ പോലെ കണ്ട ഒരുവളെ ഭാര്യയായി കാണാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വരും...... അത് നീ മനസ്സിലാക്കണം, നിന്നോട് ഇഷ്ടം ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു തീരുമാനം എനിക്ക് എടുക്കേണ്ട ആവശ്യമില്ലായിരുന്നല്ലോ..... നിൻറെ മനസ്സ് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, നിൻറെ അച്ഛനും അമ്മയും ഉൾപ്പെടെയുള്ള എല്ലാവരോടുമുള്ള കടപ്പാടും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഞാൻ പറഞ്ഞത്..... അതിനർത്ഥം നിന്നെ ഇഷ്ട്ടം അല്ല എന്നല്ല, പിന്നെ ഒരു കാര്യം ഞാൻ തുറന്നു സമ്മതിക്കുന്നു നീ പറഞ്ഞതുപോലെ ഒരു ഇഷ്ടം ഈ നിമിഷം വരെ എനിക്ക് നിന്നോട് തോന്നിയിട്ടില്ല, നാളെ തോന്നി കൂടാ എന്ന് എനിക്ക് പറയാൻ പറ്റില്ല......

പക്ഷേ നിന്നെ വിവാഹം കഴിച്ച് കഴിയുന്ന നിമിഷം മുതൽ നീ എന്റെ ഭാര്യയാണ്, പിന്നെ ഞാൻ അംഗീകരിച്ചേ പറ്റൂ, അത് ഞാൻ എന്റെ മനസ്സിനെ ആത്മാർത്ഥമായി തന്നെ പറഞ്ഞു പഠിപ്പിക്കും സ്വന്തം ജീവിതം വച്ച് നീ ഒരു ഭാഗ്യപരീക്ഷണം നടത്തണം എന്ന് ഞാൻ ഒരിക്കലും പറയില്ല....... ഒരിക്കലും നിന്നെ സ്നേഹിക്കാൻ ഭാര്യയായി അംഗീകരിക്കാൻ കഴിയില്ല എന്നു ഞാൻ പറയുന്നില്ല, പക്ഷേ അതിന് എനിക്ക് കുറച്ച് സമയം വേണ്ടിവരും...... പക്ഷേ അത് ഉൾക്കൊള്ളാൻ എന്റെ മനസിന് കഴിഞ്ഞാൽ നീ എന്നെ സ്നേഹിച്ചതിലും കൂടുതൽ നിന്നെ തിരിച്ച് സ്നേഹിക്കാൻ എനിക്ക് സാധിക്കും ........

ചിലപ്പോൾ നീ എന്നെ സ്നേഹിച്ചതിൽ കൂടുതലായത് ഞാൻ നിനക്ക് തിരികെ നൽകും, പക്ഷേ അത് എപ്പോഴാണെന്ന് എനിക്ക് കൃത്യമായി പറയാൻ കഴിയില്ല...... ഇങ്ങനെ ഒരു കാര്യം നിന്നോട് തുറന്നു പറയാതെ വിവാഹത്തിന് നിന്നോട് സമ്മതം ചോദിക്കാനും എനിക്ക് കഴിയില്ല...... ഇനി നിനക്ക് തീരുമാനിക്കാം എന്തും..... ആത്മാർത്ഥമായി ആയിരുന്നു അവന്റെ വാക്കുകൾ എന്ന് അവൾക്ക് മനസിലായിരുന്നു..... "ഞാൻ പറഞ്ഞല്ലോ ഹരിയേട്ടന്റെ സാമിപ്യം മാത്രമേ ഞാൻ എന്നും ആഗ്രഹിച്ചിട്ടുള്ളു,

"നിന്റെ സുരക്ഷിതത്വം ആണ് പ്രധാനമയും ഞാൻ വിവാഹം കൊണ്ട് മുന്നിൽ കാണുന്നത്...... പെട്ടെന്ന് ഒരു തീരുമാനം നീ പറയണ്ട, നന്നായി ആലോചിച്ചതിനു ശേഷം ഒരു തീരുമാനം എടുത്താൽ മതി..... എന്നിട്ട് നീ എന്നെ അറിയിക്കണം...... നിൻറെ തീരുമാനം എന്താണെങ്കിലും അതിനോടൊപ്പം ഞാൻ മുൻപോട്ട് ഉണ്ടാവും, " ഹരിയേട്ടാ എനിക്ക് സമ്മതമാണ്.......!! " ജാനകിക്ക് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല...... അവൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു പോയിരുന്നു.................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story