സ്നേഹദൂരം.....💜: ഭാഗം 28

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

മുടിയിൽ തലോടി അവളുടെ കൈകളിലേക്ക് പാല് വെച്ച് കൊടുക്കുമ്പോൾ അവൾക്ക് ആ അമ്മയോട് സഹതാപമായിരുന്നു തോന്നിയത്....... ഇത്രത്തോളം തന്നെ സ്നേഹിക്കുന്നവരെ ഒക്കെ താൻ വേദനിപ്പിക്കുന്ന പോലെ അവളുടെ മനസ്സിൽ ഇരുന്ന് ആരോ പറഞ്ഞു..... ഇനി ജീവിതകാലം മുഴുവൻ ആ ചിന്ത തന്നെ പിന്തുടരുമെന്നും അവൾക്ക് തോന്നിയിരുന്നു........ ഒരുപക്ഷേ മനസ്സുനിറഞ്ഞ് തനിക്ക് ഒരിക്കലും സന്തോഷിക്കാൻ സാധിക്കില്ലായിരിക്കാം........ എങ്കിലും ഒരു സമാധാനം വന്നിട്ടുണ്ട് മനസ്സിൽ..... ജീവിതത്തിൽ ആദ്യമായി ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മേൽ ഈശ്വരൻ ആദ്യമായി നൽകിയ കയ്യൊപ്പ്....... തന്റെ മാറിൽ ചേർന്നു കിടക്കുന്ന ശ്രീഹരിയുടെ താലി......!

ഇത്രമേൽ ഒന്നിനെയും തീവ്രമായി താൻ ആഗ്രഹിച്ചിട്ടില്ല.........! താൻ അത്രമേൽ ആഗ്രഹിച്ചത് ഒന്നും തന്നെ ഈശ്വരൻ തനിക്ക് നൽകിയിട്ടുമില്ല, പലപ്പോഴും ചുണ്ടിനും കപ്പിനും ഇടയിൽ ആയിരുന്നു ആഗ്രഹങ്ങൾ എല്ലാം ഈശ്വരൻ നഷ്ടപ്പെടുത്തി കളഞ്ഞത്......... പക്ഷേ ഇതുമാത്രം, ഇത് മാത്രം എന്നും ജാനകിക്ക് അമൂല്യമായ ഒരു നിധിയായിരിക്കും....... ശ്രീഹരിയെ മാത്രം ഈശ്വരൻ തനിക്ക് നൽകി, സന്തോഷം നിറഞ്ഞ ജീവിതം ആണെങ്കിലും ദുഃഖം നിറഞ്ഞ ജീവിതം ആണെങ്കിലും തനിക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല, കാരണം ആ ഒരുവനിൽ ലോകം തന്നെ തീർത്ത ഒരുവൾക്ക് ഇത് മഹാഭാഗ്യം ആണ്........

തൻറെ മനസ്സിൽ വളരെ കുറച്ച് നിമിഷങ്ങൾ കൊണ്ട് തോന്നിയ പ്രണയം...... വർഷങ്ങളുടെ കണക്കുകൾ ഒന്നും പറയാൻ ഇല്ലാത്ത ഒരു പ്രണയം........ പക്ഷേ ഇപ്പോൾ തോന്നുന്നുണ്ട് ഇത് ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചത് ആയിരുന്നില്ല എന്ന് ...... എപ്പോഴോ ഉള്ളിൽ ഉണ്ടായിരുന്നു ഹരിയേട്ടൻ..... എന്നും ഒരല്പം മുൻപന്തിയിൽ തന്നെയായിരുന്നു ഹരിയേട്ടനോട് ഉള്ള ഇഷ്ട്ടം ...... ശ്രീദേവിനോടും ശ്രീവിദ്യയോടും തോന്നാത്ത ഒരു അടുപ്പം എന്നും തനിക്ക് ഹരിയേട്ടൻ തോന്നിയിട്ടുണ്ട്....... അത് പ്രണയമായിരുന്നു........ ജാനകി ശ്രീഹരിയിൽ നേടിയത് സ്വന്തം ഇണയെ തന്നെയായിരുന്നു........

കഴിഞ്ഞകാല ജീവിതത്തെപ്പറ്റി ഒരു കണക്കെടുപ്പ് നടത്തുമ്പോൾ തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അത് പ്രണയം ആയിരുന്നു എന്ന്........ പക്ഷേ അന്നത്തെ തന്റെ പ്രായത്തിൽ അത് മനസ്സിലാക്കുവാനോ അത് പ്രണയമാണെന്ന് തിരിച്ചറിയുമോ തനിക്ക് സാധിച്ചിരുന്നില്ല...... ആകർഷണം തോന്നി തുടങ്ങിയ കാലഘട്ടത്തിലാണ് ശ്രീഹരി തനിക്ക് ആരായിരുന്നു എന്ന് തനിക്ക് ഇപ്പോൾ ആണ് മനസ്സിലാക്കാൻ സാധിക്കുന്നത്........ അത് പ്രണയമായിരുന്നു...... ഒരിക്കലും താൻ ശ്രീഹരിയെ കണ്ടിരുന്നത് സഹോദരൻറെ സ്ഥാനത്ത് ആയിരുന്നില്ല, ആയിരുന്നുവെങ്കിൽ ഒരിക്കലും തനിക്ക് അവനെ മറ്റൊരു കണ്ണോടെ നോക്കാൻ കഴിയുമായിരുന്നില്ല.......

ശ്രീദേവിനെ വിവാഹം കഴിക്കാൻ പറഞ്ഞാൽ തനിക്ക് അംഗീകരിക്കാൻ സാധിക്കുമോ....? ഒരിക്കലുമില്ല, അതുപോലെ ആയിരിക്കും ഒരു പക്ഷെ താൻ സഹോദരൻറെ സ്ഥാനത്തായിരുന്നു ശ്രീഹരിയെ കണ്ടതെങ്കിൽ തോന്നുക.... താൻ പോലുമറിയാതെ തൻറെ ഉള്ളിൽ പീലി വിരിച്ചിരുന്നത് ശ്രീഹരിയോടുള്ള പ്രണയം ആയിരുന്നു എന്ന് ആ നിമിഷം അവൾ മനസ്സിലാക്കുകയായിരുന്നു....... ഒരിക്കൽപോലും ശ്രീഹരി യോടുള്ള ഇഷ്ടത്തിന്റെ അർത്ഥം താൻ തിരഞ്ഞിട്ടില്ല...... എന്നും ഹരിയേട്ടൻ തനിക്കൊപ്പം ഉണ്ടാകുമല്ലോ എന്ന് മാത്രമേ വിശ്വസിച്ചിരുന്നുള്ളൂ.........

അവൻ എന്നന്നേക്കുമായി തനിക്ക് നഷ്ടമാകും എന്ന് തോന്നിയ നിമിഷം ആണ് തൻറെ മനസ്സിൽ നിന്നു യഥാർത്ഥത്തിലുള്ള തൻറെ പ്രണയം പുറത്തുവന്നത്........ ശ്രീഹരി മറ്റൊരാളുടെ ആയാൽ തനിക്ക് അവനുമേൽ യാതൊരു അവകാശങ്ങളും ഇല്ല എന്ന് അമ്മ പറഞ്ഞ ആ ദിവസം, അന്ന് തന്നെ തൻറെ മനസ്സിൽ ആദ്യത്തെ അസ്വസ്ഥ തനിറഞ്ഞു....... പിന്നീട് കൂടുതൽ ചിന്തിച്ചപ്പോൾ മനസ്സിലാക്കി തനിക്ക് അവനോട് ഇഷ്ടം ഉണ്ടെന്ന് തന്നെയാണ്മ്....... ആ ഇഷ്ടത്തിന്റെ നിറം എന്നും പ്രണയത്തിൽ ചാലിച്ചത് തന്നെയായിരുന്നു......... ഒരു 19 കാരിക്ക് അല്ലെങ്കിൽ ഒരു പതിനേട്ടുകാരിക്ക് അത് മനസിലാക്കാൻ വർഷങ്ങൾ വേണ്ടി വന്നു എന്ന് മാത്രം.......

തൻറെ മാതാപിതാക്കൾ കഴിഞ്ഞാൽ എന്നും വലിയ സ്ഥാനം നൽകിയിരുന്നത് ശ്രീഹരിക്ക് തന്നെയായിരുന്നു, ഈ കുടുംബത്തിൽ മറ്റാരോടും തനിക്ക് അത്രത്തോളം അടുപ്പം തോന്നിയിട്ടില്ല... ദേവേട്ടനോടോ വിദ്യയോടോ പോലും തോന്നാത്ത ഇഷ്ട്ടം എന്നും ശ്രീഹരിയോട് ഉണ്ടായിരുന്നു......... അവൻറെ ഓരോ ഫോൺകോളിൽ താനനുഭവിച്ച സന്തോഷം, ഒരു ദിവസം അവൻ വിളിക്കാതിരിക്കുമ്പോൾ താനനുഭവിച്ച ഹൃദയവേദന ഇതെല്ലാം പ്രണയമായിരുന്നു എന്ന് ഇപ്പോൾ അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്........ പക്ഷേ അതിൻറെ അർത്ഥവും തലവും മനസ്സിലാക്കിയെടുക്കാൻ ഒരുപാട് വർഷങ്ങൾ എടുത്തു ഒരുപക്ഷേ നേരത്തെ തനിക്ക് മനസ്സിലായിരുന്നു

എങ്കിൽ ഹരി ഏട്ടനോട് സൂചിപ്പിക്കാമായിരുന്നു....... ചിന്തകൾ മനസ്സിൽ വലിയൊരു യുദ്ധം തന്നെ നടത്തുമ്പോഴും മുകളിലേക്ക് കയറുവാൻ അവൾ മടിച്ചു........ ഇതുവരെ പോയ പോലെയല്ല വല്ലാത്ത ഒരു ശ്വാസം മുട്ടൽ ആ മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ തനിക്ക് തോന്നും എന്ന് അവൾക്ക് തോന്നിയിരുന്നു......... നൂറുവട്ടം കയറി ഇറങ്ങിയിട്ടുള്ള മുറിയാണ് പക്ഷേ ഇന്ന് ഈ നിമിഷം, ആ മുറിയിൽ കയറുമ്പോൾ അവിടെ ഇരിക്കുമ്പോൾ ഒരു ശ്വാസംമുട്ടൽ തനിക്ക് തോന്നും എന്ന് ഉറപ്പാണ്, എങ്കിലും അവൾ ധൈര്യം സംഭരിച്ച് മുകളിലേക്ക് കയറി, കാലുകൾക്ക് ഒരു ബലക്ഷയം ഉള്ളതുപോലെ.......

മുറിയുടെ വാതിൽക്കൽ വരെ എത്തി നിന്നിട്ടും അകത്തേക്ക് കയറുവാൻ മനസ്സ് അനുവദിക്കാത്തതു പോലെ....... " നീ എന്താടി ഇവിടെനിന്ന് തിരഞ്ഞു കളിക്കുന്നത്....? അകത്തേക്ക് കയറാൻ ഇനി നിന്നെ പ്രത്യേക ആരെങ്കിലും ക്ഷണിക്കണോ....? ശ്രീവിദ്യയുടെ ചോദ്യമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്..... പരിഭ്രമം നിറച്ചു ഉയർത്തിയിരിക്കുന്ന മുഖം കണ്ടപ്പോൾ വിദ്യയ്ക്ക് ചിരിയാണ് വന്നത്, " എന്തുപറ്റി പെണ്ണേ....? " എനിക്കെന്തോ അകത്തേക്ക് കയറാൻ ഒരു ബുദ്ധിമുട്ട് പോലെ.....!! " തൽക്കാലം ബുദ്ധിമുട്ടുണ്ട, ഹരിയേട്ടൻ ബാൽക്കണിയിൽ ദേവും ആയിട്ട് കല്യാണത്തിന്റെ കണക്കുകൾ ചർച്ചചെയ്ത് കൊണ്ടിരിക്കാ, മുറിയിൽ ഇപ്പോൾ വേറെ ആരും ഇല്ല.....

ഇതാണ് ബെസ്റ്റ് ടൈം, പെട്ടെന്ന് തന്നെ നീ ചാടി മുറിക്കകത്തേക്ക് കേറിക്കോ....? വിദ്യ അങ്ങനെ പറഞ്ഞപ്പോൾ ചെറിയ ഒരു ആശ്വാസം അവൾക്ക് തോന്നിയിരുന്നു, "എന്താ കൊണ്ടാകണോ....? തമാശയുടെ മേമ്പൊടിയോട് അവൾ ചോദിച്ചപ്പോഴും ജാനി സൂക്ഷിച്ചു നോക്കുകയായിരുന്നു ചെയ്യുന്നത്, " എടി പെണ്ണെ, നീ ഇങ്ങനെ പേടിക്കാതെ, നിനക്ക് ഏട്ടനെ ഇഷ്ടമായിരുന്നു എന്ന് പറയുകയും ചെയ്തു, നിൻറെ ഇഷ്ടത്തിനെ ബഹുമാനിച്ചുകൊണ്ട് തന്നെയായിരിക്കും ഹരിയേട്ടൻ നിന്നെ വിവാഹം കഴിച്ചത്, പിന്നെയും നീ ടെൻഷനടിക്കേണ്ട കാര്യമൊന്നുമില്ല...... പിന്നെ സമയമെടുക്കും, പക്ഷേ നമ്മൾ സ്ത്രീകളുടെ അത്രയും ബുദ്ധിമുട്ട് ഉണ്ടാവില്ല പുരുഷൻമാർക്ക്,

ഒരാളെ ഇഷ്ടപ്പെട്ട കഴിഞ്ഞാൽ അയാളെ മറക്കാൻ ഒരു സ്ത്രീക്ക് ജീവിതകാലത്ത് ഒരിക്കലും കഴിഞ്ഞെന്നുവരില്ല, പുതിയൊരു ജീവിതവുമായി അവൾക്ക് പൊരുത്തപ്പെടാൻ കഴിയും എങ്കിലും മറക്കാൻ ഒരുപാട് കാലഘട്ടങ്ങൾ വേണ്ടി വരും, പക്ഷേ ഒരു പുരുഷൻ അങ്ങനെയല്ല ഒരു സ്ത്രീയിൽ നിന്നും മറ്റൊരു സ്ത്രീയിലേക്ക് വളരെ പെട്ടെന്ന് പൊരുത്തപ്പെടുവാൻ അയാൾക്ക് കഴിയും....... ഇവിടെ ഹരിയേട്ടന്റെ ജീവിതത്തിൽ മറ്റാരുമില്ല, ഹരിയേട്ടനെ സംബന്ധിച്ചിടത്തോളം ഒരു പ്രണയം ഉള്ളതായി ഞങ്ങൾക്ക് അറിയില്ല....... അതിനുള്ള സാഹചര്യം ഹരിയേട്ടന് ഒട്ടുമില്ല, അതുകൊണ്ട് മനസ്സിൽ മറ്റാരും ഇല്ലെന്ന് ആശ്വസിക്കാം..... നീയാ മനസ്സിലേക്ക് കയറാൻ കുറച്ച് സമയമെടുക്കും,

അത് നീയൊന്നു മനസ്സിലാക്കിയാൽ മാത്രം മതി....... നിന്നെ പുള്ളി കണ്ടത് മറ്റൊരു രീതിയിൽ ആയിപോയി, ആ മനുഷ്യന് നീ കുറച്ച് സമയം കൊടുക്കുക, ഞാൻ പറഞ്ഞില്ലേ പുരുഷൻറെ മനസ്സ് യാഥാർത്ഥ്യവുമായി വളരെ പെട്ടെന്ന് തന്നെ പൊരുത്തപ്പെടും, ഹരിയേട്ടൻ എല്ലാം മറന്ന് നിന്നെ നന്നായി തന്നെ സ്നേഹിക്കുന്ന ഒരു കാലം ഒരുപാട് വിദൂരമല്ല.... വിദ്യ പറഞ്ഞത് പൂർണ്ണമായും ശരിയാണെന്ന് അവൾക്കും തോന്നിയിരുന്നു, കുറച്ചു കാലങ്ങൾക്കു ശേഷം ചിലപ്പോൾ ഹരിയേട്ടൻ തന്നെ സ്നേഹിക്കാൻ കഴിയുമായിരിക്കും, പ്രതീക്ഷയില്ലാത്ത ഒരു പ്രതീക്ഷ എവിടെയോ കിടന്നു.......

ആ ആശ്വാസത്തിൽ മുറിക്കുള്ളിലേക്ക് കയറി, കൈയിലുണ്ടായിരുന്ന പാൽ മേശപ്പുറത്തേക്ക് വെച്ച് മുറിയുടെ ഒരു അരികിൽ ആയി ഇരുന്നു..... അപ്പോഴും ചിന്തകൾ മനസ്സിനെ മദ്ദിക്കാൻ തുടങ്ങി....... . താൻ ചെയ്തത് അച്ഛൻറെയും അമ്മയുടെയും ആത്മാവിന് ഇഷ്ടപ്പെട്ടിട്ട് ഉണ്ടാകുമോ എന്നൊരു ഭയം ആ നിമിഷം മനസ്സിൽ നിറഞ്ഞു....... കുറേ നേരം കഴിഞ്ഞിട്ടും ഹരിയെ കാണാതായപ്പോൾ അവൾക്കും അതൊരു ആശ്വാസമായിരുന്നു തോന്നിയത്........ ഒരുപക്ഷേ ഈ നിമിഷം മുതൽ ഹരിയേട്ടനെ നോക്കുവാൻ തനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു...... ഒരു ആവേശത്തിന്റെ പുറത്ത് ഹരി ഏട്ടനോട് ഇഷ്ടം തുറന്നു പറഞ്ഞിരുന്നു,

പക്ഷേ ഹരിയേട്ടൻ ഒപ്പം ഒരു ദിവസം ഒരു മുറിക്കുള്ളിൽ കഴിയുക എന്ന് പറയുന്നത് വലിയൊരു ഉദ്യമം തന്നെയായിരിക്കും എന്ന് അവൾക്കും ഉറപ്പായിരുന്നു...... 💚 റിൻസി 💚 സംഘർഷം നിറഞ്ഞ മനസ്സുമായി പുറത്തു നിൽക്കുകയായിരുന്നു ശ്രീഹരിയും..... കുറേ സമയമായി ശ്രീദേവ് കണക്കെടുപ്പ് എല്ലാം കഴിഞ്ഞ് തിരിച്ചു പോയിട്ട്, പക്ഷേ മുറിയിലേക്ക് പോകാൻ കഴിയുന്നില്ല..... കാലിൽ ചങ്ങല വീണപോലെ...... ഇത്രയും സമയം എങ്ങനെയൊക്കെയോ താൻ പിടിച്ചുനിന്നു, പക്ഷേ ഇനി ആണ് വലിയ കടമ്പ എന്ന അവന് തോന്നിയിരുന്നു....... എങ്ങനെയാണ് താനാ മുറിക്കുള്ളിലേക്ക് കയറുന്നത്......

വിവാഹ രാത്രിയാണ് രണ്ടുപേർക്കും ഒരുപാട് സ്വപ്നങ്ങളും ഒരുപാട് പ്രതീക്ഷകളും ഉള്ള രാത്രി......... അരികിലേക്ക് ചെന്നു അവളോട് ഒന്ന് സംസാരിക്കാൻ പോലും തനിക്ക് ധൈര്യം ഇല്ല....... അവളെ എങ്ങനെയാണ് താൻ കാണുന്നത്......? എന്ത് പറഞ്ഞ് ആണ് അവളോട് തുടങ്ങുക, ഒന്നിലും അവനൊരു ധാരണയുണ്ടായിരുന്നില്ല........ അവളുടെ അരികിൽ നില്കുന്നത് ചിന്തിക്കാൻ പോലും അവന് സാധിക്കുന്നുണ്ടായിരുന്നില്ല......... കുറ്റബോധത്താൽ ഉരുകി ജീവിക്കുവാൻ വയ്യാത്തതുകൊണ്ട് എടുത്ത തീരുമാനം ആണ്, പക്ഷേ മുന്നോട്ട് എന്ത് എന്ന് ഇപ്പോൾ തോന്നുന്നു....... നെഞ്ചിൽ ചേർത്തു കിടത്തി താരാട്ടുപാട്ട് പാടി ഉറക്കിയവൾ ആണ്.....

ഇപ്പോഴും ഇടനെഞ്ചിൽ ആ വാത്സല്ല്യ ചൂട് ബാക്കിയാണ്...... അങ്ങനെയുള്ള ഒരുവളെ എങ്ങനെയാണ് താൻ......? ചിന്തകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നത് പോലെ തോന്നിയിരുന്നു........ പക്ഷെ പോകാതിരിക്കാൻ സാധിക്കില്ല...... താൻ ആയി തന്നെ അവളെ തന്റെ ജീവിതത്തിലേക്ക് വലിച്ചിട്ടത് ആണ്...... അവളുടെ മനസ്സ് അറിഞ്ഞതും ആണ്, അവളെ വേദനിപ്പിക്കാൻ ഒരു കാരണമായി മാറരുത്........ ഒരുപക്ഷേ തനിക്കൊരു ബുദ്ധിമുട്ടാണ് അവൾ എന്ന് തോന്നിയാൽ അവൾക്ക് ജീവിതത്തിൽ വലിയ വിഷമം ആയിരിക്കും ഉണ്ടാവുക..... ഈ ലോകത്തിൽ താനല്ലാതെ സ്വന്തം എന്ന് പറയുവാൻ ഈ നിമിഷം മുതൽ മറ്റാരുമില്ലാത്ത ഒരുവളാണ്.......

താലി കഴുത്തിൽ ഏറിയ നിമിഷം മുതൽ അവൾ ആഗ്രഹിച്ചത് ഒരാൾ സ്വന്തമായി ഉണ്ടായല്ലോ എന്ന് ആയിരിക്കും...... ആ ഒരു വിശ്വാസത്തിനെ നിലനിർത്തേണ്ടത് തന്റെ കടമ ആണ്.... പക്ഷേ അത് ഉടനെ ഒന്നും തന്നെ കൊണ്ട് സാധിക്കില്ല എന്ന് ശ്രീഹരിക്ക് ഉറപ്പായിരുന്നു....... അവൾക്ക് തന്നെ മനസ്സിലാകും....... തന്നെ എപ്പോഴെങ്കിലും അവൾ സ്നേഹിച്ചിട്ടുണ്ട് എന്ന് പറയുന്നത് സത്യമാണെങ്കിൽ തന്നെ മറ്റാരേക്കാൾ നന്നായി അവൾ മനസ്സിലാക്കും എന്ന് അവന് ഉറപ്പായിരുന്നു........ 💚 റിൻസി 💚 അവൻ മുറിയിലേക്ക് കയറി വരുമ്പോൾ മേശയിൽ തല ചായ്ച്ചുറങ്ങുന്ന ജാനകിയെയാണ് കണ്ടത്, സീമന്തരേഖയിൽ പടർന്നു തുടങ്ങിയ താൻ ചാർത്തീയ സിന്ദൂരം.....

അത് താൻ അവളുടെ ഭർത്താവ് ആണ് എന്ന് ഓർമിപ്പിച്ചു കൊണ്ടിരുന്നു........ സത്യം ആണെങ്കിലും അത് അംഗീകരിക്കാൻ കൂട്ടാക്കാതെ മനസ്സ് മടിച്ചുനിന്നു........ ഒടുവിൽ രണ്ടും കല്പ്പിച്ചു അവൻ അകത്തേക്ക് കയറി വാതിലടച്ചു........ അവൻ വാതിലടക്കുന്ന ശബ്ദം കേട്ട് കൊണ്ടായിരുന്നു ജാനകി കണ്ണുതുറന്നത്....... പെട്ടെന്ന് പ്രേതത്തെ കണ്ടതുപോലെ ഭയത്തോടെ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു........അവളുടെ ആ പ്രവർത്തിയുടെ കാരണം അവന് മനസ്സിലായിരുന്നില്ല....... കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് ഭീതിയാണ്....... എന്തായിരിക്കും തന്റെ പ്രതികരണം എന്ന് അറിയാത്തതുകൊണ്ട് ആയിരിക്കും എന്ന് അവൻ ഊഹിച്ചു .....

തൻറെ മനസ്സിലെ സംഘർഷം അവളെ അറിയിക്കാതെ ഒരു ചെറിയ പുഞ്ചിരി അവൾക്ക് നൽകി.... "കിടക്കാമായിരുന്നില്ലേ.....? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, " ഹരിയേട്ടൻ വരട്ടെ എന്ന് കരുതി...... ഇനി എന്ത് പറയണം എന്ന് അവനും അറിയില്ലായിരുന്നു, വാക്കുകൾ അന്യമായി പോയ നിമിഷങ്ങൾ..... രണ്ടുപേർക്കുമിടയിൽ മൗനം കൂടുകൂട്ടിയ നിമിഷം..... ഭീകരമായ മൗനം രണ്ടുപേരെയും വരഞ്ഞു മുറുക്കുക ആയിരുന്നു...... എന്ത് സംസാരിക്കണമെന്ന് രണ്ടുപേർക്കും അറിയില്ല ,ഒരു തുടക്കം കിട്ടിയാൽ ബാക്കി സംസാരിക്കാം എന്ന നിലയിലായി രണ്ടുപേരും....... അവസാനം മൗനത്തിന്റെ വാത്മീകം ഭേദിച്ചു അവൻതന്നെ സംസാരിച്ചുതുടങ്ങി......

" ജാനി....!! ഇന്ന് മുതൽ നീ എൻറെ ഭാര്യയാണ്........ ഇന്നത്തെ ദിവസം നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസമാണ്, ഞാൻ താലികെട്ടിയ എൻറെ പെണ്ണ്.....!! അവൻ ഒന്നു നിർത്തി..... അതിനുശേഷം അവളുടെ മുഖത്തേക്ക് നോക്കി, അവളുടെ മുഖം കണ്ടാൽ തനിക്ക് ഒന്നും സംസാരിക്കാൻ കഴിയില്ല, വീണ്ടും ആ വാത്സല്യം കൂട്ടിന് എത്തും...... അതുകൊണ്ടുതന്നെ അവളുടെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞുനിന്ന് ആണ് അവൻ സംസാരിച്ചത്.....

"നിന്നെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്...... പെട്ടെന്നൊരു ദിവസം താലികെട്ടി, നീ എൻറെ ഭാര്യ ആണെന്ന് പറഞ്ഞാലും എൻറെ മനസ്സിനെ അത് പറഞ്ഞു പഠിപ്പിക്കാൻ എനിക്ക് കുറച്ച് സമയം വേണം എന്ന് നമുക്ക് രണ്ടു പേർക്കും അറിയാം........ ഞാനീ ചെയ്യുന്നത് തെറ്റാണെങ്കിൽ മോൾ ഏട്ടനോട് ക്ഷമിക്കണം......!! ഏട്ടന് കുറച്ചുസമയം..... കുറച്ച് സാവകാശം ലഭിച്ചേ പറ്റൂ....... അപേക്ഷ പോലെ അവൻ പറഞ്ഞു...... തൻറെ കണ്ണുകളിലേക്ക് ഉറ്റു നോക്കി നിൽക്കുന്നവളോട് ഇനിയും എന്തുപറയണമെന്നറിയാതെ ശ്രീഹരിയും നിന്നും..................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story