സ്നേഹദൂരം.....💜: ഭാഗം 31

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ചിലപ്പോൾ അവൻ പറഞ്ഞതൊക്കെ സത്യങ്ങൾ ആയിരിക്കാം, തങ്ങളുടെ പ്രായത്തിന് അന്തരം ചിന്തകളിലും പ്രവർത്തികളിലും ഒക്കെ വരാം... പക്ഷേ അവനോളം വലുതായി തനിക്ക് ഒന്നും ഇല്ല.....  ഓരോ ചിന്തകളാൽ മൂടപ്പെട്ടതുകൊണ്ടുതന്നെ അമ്പലം ആയതു പോലും അവൾ അറിഞ്ഞിരുന്നില്ല, പുറത്തേക്ക് കണ്ണുകൾ നോക്കി ഇരിക്കുന്നവളെ കണ്ടപ്പോൾ അവളുടെ ശരീരം മാത്രമേ ഇവിടെയുള്ളൂ എന്ന് അവന് തോന്നിയിരുന്നു....... മനസ്സ് മറ്റെന്തൊക്കെയോ ചിന്തകളിൽ ആണ്, ഒരു പക്ഷേ താൻ പറഞ്ഞതിനെ പറ്റി ചിന്തിക്കുന്നത് ആയിരിക്കാം, ഒരു കണക്കിന് അവളുടെ അവസ്ഥ ഓർത്തപ്പോൾ അവന് സഹതാപം തോന്നി,

അവളുടെ പ്രായം അതാണ് ആരോട് വേണമെങ്കിലും പ്രണയം തോന്നി പോവുന്ന ഒരു പ്രായം, അങ്ങനെയൊരു തോന്നൽ അവളുടെ മനസ്സിൽ വന്നു, ചില സാഹചര്യങ്ങൾ തങ്ങളെ ഒന്നാക്കി മാറ്റി...... ഇനിയിപ്പോൾ അവളുടെ മനസ്സിൽ തോന്നിയ ആ ഒരു കാര്യത്തിന് താൻ എന്തിനാണ് വീണ്ടും വീണ്ടും അവളെ കുറ്റപ്പെടുത്തുന്നത്, അവസാനനിമിഷം താൻ വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോഴും സഹതാപത്തിന്റെ പേരിൽ ഹരിയേട്ടനെ താലി വേണ്ടെന്ന് പറഞ്ഞവളാണ്, ഇനി താൻ ഇത്തരം വാക്കുകളാൽ അവളെ ക്രൂശിക്കരുത് എന്ന് അവൻ മനസ്സിൽ ചിന്തിക്കുകയായിരുന്നു, മനസ്സിൽ കുന്നുകൂടിയ വാത്സല്യം പുറത്തേക്ക് വരാൻ വെമ്പൽ കൊള്ളുന്നത് പോലെ, " ജാനി.....!!

ആർദ്രമായിരുന്നു അവൻറെ ശബ്ദം, അവൾ പെട്ടെന്ന് ഞെട്ടിയതുപോലെ അവന്റെ മുഖത്തേക്ക് നോക്കി, " ഇറങ്ങുന്നില്ലേ....?? ശ്രീഹരി സംസാരിച്ചപ്പോൾ ഒന്നു തലയാട്ടിയതിനു ശേഷം അവൾ പുറത്തേക്കു ഇറങ്ങി, അമ്പലത്തിലേക്ക് ചെന്ന് ശ്രീകോവിലിനു മുൻപിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ രണ്ടുപേർക്കും ഒരൊറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ, ഈ ജീവിതം സമാധാനപൂർവ്വം ആയും സന്തോഷ പൂർണമായും മുൻപോട്ടു പോകണം എന്ന്...... ശ്രീഹരിയുടെ മനസ്സിലും ആ ഒരു പ്രാർത്ഥന തന്നെയായിരുന്നു നിറഞ്ഞുനിന്നിരുന്നത്, ആകുലതകൾ എല്ലാം മാഞ്ഞു പോയി അവളെ തന്റെ നല്ല പാതിയാക്കണേ എന്ന് , പെട്ടെന്ന് സാധ്യമാവില്ല എങ്കിലും തന്റെ മനസ്സിന് അതിനുള്ള ഒരു പ്രാപ്തി ഈശ്വരൻ നൽകണം എന്ന് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചിരുന്നു,

കൈവന്ന ഭാഗ്യം ഒരിക്കലും നഷ്ടമാകരുത് എന്നായിരുന്നു അവളുടെ പ്രാർത്ഥന, തന്നെ ഭാര്യ അംഗീകരിച്ചില്ല എങ്കിൽ പോലും സാരമില്ല തന്നിൽ നിന്നും ഹരിയേട്ടൻ അകാലതിരുന്നാൽ മാത്രം മതി, ഒരിക്കലും തന്നെ ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിൽ ഹരി തന്നെ ഉപേക്ഷിക്കുമോ എന്നായിരുന്നു അവളുടെ ഭയം, പ്രായത്തിന് വെറും പക്വതയില്ലായ്മ കൊണ്ടുള്ള പേടിയാണെന്ന് അവൾ അറിഞ്ഞിരുന്നില്ല....... പൂജാരി കയ്യിലേക്ക് പ്രസാദം നൽകിയപ്പോൾ അതിൽ നിന്നും ഒരു നുള്ളു കുങ്കുമം എടുത്ത് അവൾ സീമന്തരേഖ ചുവപ്പിക്കുന്നത് കൗതുകത്തോടെ ആയിരുന്നു കണ്ടത്, തനിക്ക് വേണ്ടി ആണല്ലോ ആ സീമന്ത രേഖ ചുവക്കുന്നത് എന്നോർത്തപ്പോൾ വീണ്ടും മനസിലേക്ക് ആവശ്യമില്ലാത്ത ഒരു സംഘർഷം കടന്നുവരുന്നത് പോലെ, തനിക്കുവേണ്ടി സീമന്തരേഖ ചുവപ്പിക്കുന്നത് ഒരിക്കലും അവൾ ആയിരുന്നില്ല മനസ്സിൽ.......

ഭർത്താവിൻറെ ആയുസ്സിന് വേണ്ടി ഭാര്യ സീമന്തരേഖ ചുവപ്പിക്കുന്നത് ഏതൊരു ഭർത്താവിനും കാണുമ്പോൾ സന്തോഷം നൽകുന്ന ഒരു കാഴ്ചയാണ്, പക്ഷേ ഇത് തനിക്ക് എന്തൊ ഒരു പിരിമുറുക്കം നൽകുന്ന ഒരു കാഴ്ചയാണ്, ഈ ജന്മം സഹോദരിയായ കണ്ടവൾക്കൊപ്പം....... മനസ്സിൽ നിറയുന്ന സംഘർഷം മാറാൻ കുറെ സമയം ആവശ്യമാണല്ലോ എന്ന് അവന് ആശ്വസിച്ചു....... ചന്ദനം തൊട്ട് കൊടുത്താൽ അവന് ഇഷ്ടപ്പെടുമോ എന്ന ഭയം ജാനകിക്ക് ഉണ്ടായിരുന്നു, പണ്ടത്തെ ഹരിയേട്ടൻ ആയിരുന്നുവെങ്കിൽ ധൈര്യപൂർവ്വം തനിക്ക് ചന്ദനം തൊട്ട് കൊടുക്കാമായിരുന്നു, പക്ഷേ ഇന്ന് അതിന് കൈകൾക്ക് ശക്തി ഇല്ലാത്തതു പോലെ...... അതുകൊണ്ടുതന്നെ അവന് നേരെ അവൾ ചന്ദനം നീട്ടിയിരുന്നു,

അവളുടെ മനസ്സിലെ ബുദ്ധിമുട്ട് മനസ്സിലാക്കി അതിൽ നിന്നും അല്പം ചന്ദനം എടുത്ത് അവൻ തൊട്ടു, അതിനുശേഷം രണ്ടു പേരും വഴിപാടുകൾ കഴിച്ചതിനുശേഷം നേരാ ജാനകിയുടെ വീട്ടിലേക്ക് പോയി, കുറെ നാളുകളായി ആരും താമസിക്കാത്ത ലക്ഷണങ്ങളെല്ലാം ആ വീടിനു മുൻപിൽ ഉണ്ടായിരുന്നു, കുറ്റിക്കാടുകൾ വളർന്നു നിൽക്കുന്നു..... അത് കണ്ടപ്പോൾ അവൾക്ക് സങ്കടം തോന്നി..... ഒരു കുഞ്ഞു കാട് പോലും വളർത്താതെ താൻ കൊണ്ടുനടന്ന മുറ്റമാണ്, ചെടികൾ എല്ലാം വാടി പോയിരിക്കുന്നു വേണ്ട വളവും വെള്ളവും ഒന്നും ലഭിക്കാതെയാണ്...... അവയ്ക്ക് ഇടയിലും ചില കാടുകൾ ഒക്കെ വളർന്ന് നിൽപ്പുണ്ട്,

ഒരിക്കൽ താനും അമ്മയും താമസിച്ചിരുന്ന തങ്ങളുടെ മാത്രം സ്വകാര്യനിമിഷങ്ങൾ നിറഞ്ഞു നിന്നിരുന്ന ഒരു വീട് ഇപ്പോൾ അനാഥമായി കിടക്കുന്നു ..... തന്നെ പോലെ....... അറിയാതെ തന്നെ അവളുടെ കണ്ണുകൾ ചുവന്നു തുടങ്ങിയിരുന്നു, ശ്രീ ഹരി അത് മനസ്സിലാക്കുകയും ചെയ്തിരുന്നു, അവൾ ഇപ്പോൾ കരയും എന്ന് തോന്നിയതുകൊണ്ട് തന്നെ അവൻ പറഞ്ഞു, "താക്കോൽ എവിടെ ജാനി....!! അവൻ പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് ബാഗിൽ നിന്നും താക്കോലെടുത്ത് കഥക്ക് തുറന്നു, കുറേദിവസം പൂട്ടിയിട്ടിരുന്ന ഒരു മുറിക്കുള്ളിൽ നിറഞ്ഞിരുന്ന ഗന്ധം അവിടെ നിറഞ്ഞു...... അതോടൊപ്പം അവിടെയുമിവിടെയും എല്ലാം പൊടിപിടിച്ചു കിടക്കുന്നത് കണ്ടു,

ഒപ്പം ശ്രീഹരി ഉണ്ടെന്ന് പോലും ഓർക്കാതെ അവൾ നേരെ പോയത് അമ്മയുടെ മുറിയിലേക്ക് ആയിരുന്നു..... ആ മുറി തുറന്നു കുറച്ചു സമയം അവൾ അതിനുള്ളിൽ ഇരുന്നു, അമ്മ അരികിൽ വന്നതുപോലെ ഒരു കുളിർതെന്നൽ തന്നെ തഴുകി തലോടുന്നത് അവളറിഞ്ഞു, അമ്മ ആയിരിക്കും, ഇപ്പോൾ ഈ നിമിഷം മുറിക്കുള്ളിലെ ആത്മാവ് നിൽക്കുന്നത് സന്തോഷത്തോടെ ആയിരിക്കുമോ....? അതോ തൻറെ വേദനകളെല്ലാം കണ്ടു മരവിച്ച മനസ്സോടെ ആയിരിക്കുമോ.....? പര ലോകത്തും അമ്മയ്ക്ക് സമാധാനം ഉണ്ടാകാതെ ഇരിക്കുമോ....? ജീവിതത്തിൽ ഒരിക്കലും തന്റെ നന്ദി കാര്യങ്ങൾ ഓർത്തു അമ്മ സമാധാനത്തോടെ ഒരു രാവു പോലും നീക്കിയിട്ടില്ല,

തന്റെ ഭാവിയെപ്പറ്റിയും തന്റെ നല്ല ജീവിതത്തെപ്പറ്റിയും ആയിരുന്നു അമ്മ സ്വപ്നം കണ്ടിരുന്നത് ....... അച്ഛൻ മരിച്ചതിനുശേഷം തനിക്ക് നല്ലൊരു ജീവിതം നൽകണമെന്നായിരുന്നു അമ്മ ആഗ്രഹിച്ചിരുന്നത്....... ഇപ്പോൾ അമ്മ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന ഒരാളുടെ കൈകളിൽ തന്നെയാണ് താൻ, പക്ഷേ അമ്മയുടെ മനസ്സ് സന്തോഷിക്കുന്നുണ്ടാകുമോ....? അതോ മകളുടെ ഈ വിധിയിൽ അമ്മയും വേദനിക്കാറുണ്ടാകുമൊ...? അങ്ങനെ ഒരുപാട് സംശയങ്ങൾ...... അവിടെ ഇരുന്ന് സമയം പോയത് പോലും അവളറിഞ്ഞില്ല, ആ സമയത്തിനുശേഷം വാതിൽക്കൽ ശ്രീഹരിയെ കണ്ടപ്പോഴാണ് അവൻ ഒപ്പം ഉള്ള കാര്യം പോലും താൻ വിസ്മരിച്ചു എന്ന് അവളോർത്തത്, പെട്ടന്ന് അവൾ പിടഞ്ഞെഴുനേറ്റു "വേണ്ട....!!

നീ നിനക്ക് ഇഷ്ടമുള്ള സമയം വരെ അവിടെ ഇരുന്നൊ..! കാണാഞ്ഞപ്പോൾ ഞാൻ നീ എന്തിയെന്ന് ഓർത്തു തിരക്കി വന്നതാ, അവളുടെ മുഖഭാവം കണ്ട് അവൻ പറഞ്ഞു...... " ഹരിയേട്ടാ....!! നമുക്ക് പോകാം, ഇവിടെ നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ, അമ്മ ഇവിടെ ഉണ്ടെന്നു തോന്നുന്നു, ഇവിടെ ഇരിക്കുമ്പോൾ എനിക്കും അമ്മയുടെ അരികിലേക്ക് പോകാൻ തോന്നുന്നു..... അവളുടെ ആ സംസാരം അവനിൽ വല്ലാത്തൊരു ഭീതി തന്നെ ജനിപ്പിച്ചിരുന്നു, " എന്തൊക്കെയാ ജാനി നീ പറയുന്നത്, മരിച്ചുപോയവർ തിരിച്ചുവരുമോ.....? ഒരിക്കലും സാധ്യമാകുന്ന കാര്യമല്ല, അമ്മയുടെ ആത്മാവ് നിന്റെ ഒപ്പം തന്നെ ഉണ്ടാകും...... അത് സത്യമാണ്....!!

എന്ന് പറഞ്ഞ് അമ്മയോടൊപ്പം പോകണം എന്ന് ഒക്കെ പറഞ്ഞാൽ നീ എന്താ ഉദ്ദേശിക്കുന്നത്.....? വെറുതെ വേണ്ടാത്ത കാര്യങ്ങളൊക്കെ ചിന്തിച്ചു കൂട്ടാതെ നീ നിൻറെ മുറിയിൽ പോയി നിനക്ക് പഠിക്കാനുള്ള പുസ്തകങ്ങളും ആവശ്യമുള്ള ഡ്രസ്സും എന്താണെന്ന് വച്ചാൽ വേഗം എടുക്കാൻ നോക്ക്, നാളെ തന്നെ കോളേജിലേക്ക് കൊണ്ടുപോയി ബാക്കി കാര്യങ്ങൾ നോക്കാൻ ആണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്, അവളുടെ മനസ്സ് മാറുന്നതിനു വേണ്ടി ആയിരുന്നു അവൻ അങ്ങനെ പറഞ്ഞിരുന്നത്, അല്ലെങ്കിൽ നീ എൻറെ കൂടെ വന്നാൽ മതി, ഞാൻ എടുക്കാം..... എന്തൊക്കെയാണെന്ന് പറഞ്ഞാൽ മതി.... അവൻ നിർബന്ധിച്ചു അവളെയും കൂട്ടി മുറിയിലേക്ക് എത്തി,

അതിനുശേഷം അവളോട് ചോദിച്ചു തന്നെ ആവശ്യമുള്ള പുസ്തകങ്ങളും അവൾക്കാവശ്യമുള്ള വസ്ത്രങ്ങളുമെല്ലാം എടുത്തിരുന്നു, അപ്പോൾ എല്ലാം അവളുടെ മനസ്സ് അമ്മയുടെ അരികിൽ മാത്രം ആയിരുന്നു, ആ നിമിഷം ശ്രീഹരിയുടെ ഒരു പ്രവർത്തികളും അവളുടെ കൺ മുൻപിൽ തെളിഞ്ഞിരുന്നില്ല, അവളുടെ കണ്ണിൽ ശ്രീഹരിയോടുള്ള പ്രണയം പോലും ആ നിമിഷം ഉണ്ടായിരുന്നില്ല, ആ സമയങ്ങളിൽ മുഴുവൻ അമ്മയുടെ അരികിലേക്ക് എത്താൻ വെമ്പൽ കൊള്ളുന്ന ഒരു മനസ്സായിരുന്നു അവളുടെ, അനാഥത്വം എത്ര ഭീകരമാണെന്ന് അവൾ അറിയുകയായിരുന്നു, ചേർത്തുപിടിക്കാൻ ഒരാൾ ഉണ്ടാവുക എന്ന് പറയുന്നത് വലിയ ഒരു കാര്യം തന്നെയാണ് ......

സ്വന്തം എന്ന് പറയുവാൻ ഈ ഭൂമിയിൽ ആരും ഇല്ലാതാകുന്ന നിമിഷം മാത്രമേ ആ അവസ്ഥ മനസ്സിലാവുകയുള്ളൂ, "ഒന്നും മറന്നിട്ടില്ലല്ലോ അല്ലേ....? ഹരി വീണ്ടും ചോദിച്ചപ്പോൾ അവൾ യാന്ത്രികമായി തല അനക്കിയിരുന്നു...... പക്ഷേ കണ്ണുകൾ നിർത്താതെ പെയ്യുകയാണ്, എന്ത് പറഞ്ഞവളെ ആശ്വസിപ്പിക്കണം എന്ന് അവനും അറിയുമായിരുന്നില്ല " ജാനി..... അലിവോടെ അവൻ വിളിച്ചു, " പോയവർ പോയി.....!! വീണ്ടും വീണ്ടും കരഞ്ഞു നീ എന്തെങ്കിലും അസുഖം ഉണ്ടാക്കാതിരിക്കു, അതുകൊണ്ട് ആണ് നീ ഇങ്ങോട്ട് വരണ്ട എന്ന് ഞാൻ വിചാരിച്ചിരുന്നത്, എനിക്കറിയാമായിരുന്നു വന്നാൽ ഇങ്ങനെയൊക്കെ ആകുമെന്ന്, "

ഇവിടെ വന്നില്ലെങ്കിലും എനിക്ക് എന്നെങ്കിലും അമ്മയും അച്ഛനും മറക്കാൻ പറ്റുമോ...? എനിക്ക് സ്വന്തമെന്നു പറയാൻ ഈ ഭൂമിയിൽ ഉണ്ടായിരുന്നു അവസാന കണ്ണിയായിരുന്നു അമ്മ, അമ്മ കൂടി നഷ്ടമായതോടെ അക്ഷരാർത്ഥത്തിൽ ഞാൻ അനാഥയായി പോയില്ലേ ഹരിയേട്ടാ......? എനിക്ക് സ്വന്തം എന്ന് പറയാൻ ഈ ഭൂമിയിൽ ആരാണുള്ളത്....? അച്ഛൻ മരിച്ചപ്പോൾ എനിക്കൊരു ആശ്വാസംത്തിന് അമ്മ ഉണ്ടായിരുന്നു.... പക്ഷേ ഇപ്പൊൾ എന്താ ചെയ്യുന്നത്, ആരുമില്ലാതെ വരുമ്പോൾ മാത്രമേ ഉണ്ടായിരുന്നവർ നമുക്ക് എത്രത്തോളം വലുതായിരുന്നു എന്ന് നമുക്ക് അറിയാൻ സാധിക്കു ഹരിയേട്ടാ...... ഞാനിപ്പോ പൂർണ്ണമായും ഒരു അനാഥ അല്ലേ.....? അത് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു.....

എന്തു പറഞ്ഞു അവളെ ആശ്വസിപ്പിക്കും എന്ന് അവനും അറിയില്ലായിരുന്നു, ഏതോ ഓർമ്മയിൽ അവളെ ഒന്ന് പുൽകാൻ മടിച്ചു അവൻ..... പക്ഷേ തൻറെ മുൻപിൽ നിന്ന് നിസ്സഹായമായി കരയുന്ന പെൺകുട്ടിയെ ഒരുപാട് നേരം നോക്കി നിൽക്കുവാൻ അവന്റെ മനസ്സാക്ഷി അനുവദിച്ചിരുന്നില്ല, കയ്യിൽ കരുതിയിരുന്ന പുസ്തകങ്ങൾ എല്ലാം, മേശപ്പുറത്തേക്ക് വെച്ച് അവളുടെ അരികിലേക്ക് ചെന്നു, രണ്ടും കൽപ്പിച്ച് അവളുടെ ചുമലിൽ അവൻ കൈകൾ വച്ചു..... " എന്തൊക്കെയാ നീ പറയുന്നത്, ഞങ്ങൾ ആരും നിൻറെ ആരും അല്ല എന്നാണോ നീ വിചാരിക്കുന്നത്.....? ഈ ഭൂമിയിൽ നിനക്ക് മറ്റാരും ഇല്ലാ എന്നാണോ നീ കരുതുന്നത്.....? ഇങ്ങനെയാണ് നീ ചിന്തിക്കുന്നത്....?

എങ്കിൽ ഞാൻ ഈ ചെയ്തതിനൊക്കെ എന്തർത്ഥമാണുള്ളത്....? ഞാൻ നിന്റെ ആരും അല്ലേ......? ഞാനീ കെട്ടിയ താലി അത് നിനക്ക് ഒന്നും അല്ലേ.....? അവൻറെ ആ വാക്കുകൾ ആയിരുന്നു അവൾ ശ്രെദ്ധിച്ചിരുന്നത്, അങ്ങനെ അവൻ പറയും എന്ന് അവൾ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല, ഒരു നിമിഷം അവനെ നോക്കാൻ പോലും അവൾക്കു മടി തോന്നി,എങ്കിലും ഒരു സന്തോഷം ഉള്ളിൽ നിറഞ്ഞു അവന്റെ വാക്കുകൾക്ക് വലിയ ശക്തി ഉണ്ട് തന്റെ വേദനകളെ പോലും ഉരുക്കി കളയാൻ, " സ്വന്തമായി ആരും ഇല്ലെന്ന് പറയരുത്...... നിന്നെ കല്യാണം കഴിക്കാൻ എൻറെ മുൻപിൽ പല കാരണങ്ങളും പല ന്യായങ്ങളും ഉണ്ടായിരുന്നു,

പക്ഷേ കല്യാണം കഴിഞ്ഞ് നിമിഷം മുതൽ നീ എൻറെ ഭാര്യയാണ്, ഈ ലോകത്തിൽ മറ്റെന്തിനെക്കാളും പവിത്രമായ ഒരു ബന്ധം തന്നെയാണ് ഭാര്യാഭർതൃബന്ധം എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്..... പക്ഷേ കുറച്ചു സമയം എനിക്ക് വേണം എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ, അതിനർത്ഥം നീ എനിക്ക് ആരുമല്ല എന്നല്ല, ലോകത്ത് മറ്റാരും ഇല്ലാതായാലും ശ്രീഹരിയുടെ ഭാര്യ എന്ന മേൽവിലാസം നിനക്ക് ഉണ്ടാകും, ആ പദവി മാത്രമല്ല ഭാര്യ എന്ന അർത്ഥത്തിൽ നിന്നെ ഞാൻ സ്നേഹിക്കും, അതിനു ഉടനെ എനിക്ക് സാധിക്കില്ല എന്ന് മാത്രമേയുള്ളൂ, അതിനർത്ഥം നിന്നോട് എനിക്ക് സ്നേഹം ഇല്ല എന്നല്ല മോളെ, പഴയ അത്രയും ഇഷ്ടം ഇപ്പോഴും എനിക്ക് നിന്നോട് ഉണ്ട്, അതിൽ കൂടുതൽ തന്നെ ഉണ്ട്.....

പക്ഷേ ഭാര്യ ആയി കണ്ട് സ്നേഹിക്കാൻ എനിക്ക് കുറച്ച് സമയം വേണം എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ..... അതിനർത്ഥം നിന്നെ ഞാൻ അനാഥയാക്കി എന്ന് അല്ല, ഈ ലോകത്ത് നിനക്ക് ഞാൻ ഉണ്ടാകും, എൻറെ ശരീരത്തിൽ നിന്നും ജീവൻ വേർപെടുന്ന നിമിഷംവരെ ഞാൻ ഉണ്ടാകും...... ഇത് ഞാൻ നിൻറെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്, ആ വാക്ക് ഞാൻ വീണ്ടും നിനക്കും തരികയാണ്..... ഒരിക്കലും നീ ഇപ്പോൾ ചിന്തിച്ചത് പോലെ ഇനി ചിന്തിക്കരുത്, ഈ ലോകത്തിൽ നിനക്ക് ആരും ഇല്ല എന്ന് പറഞ്ഞാൽ അവിടെ തോറ്റു പോകുന്നത് ഞാനാണ്...... അവൻറെ ആ വെളിപ്പെടുത്തൽ വീണ്ടും അവളിൽ ഒരു പ്രകമ്പനം ആയിരുന്നു നിറച്ചിരുന്നത്, അമ്മ ഹരി ഏട്ടനോട് പറഞ്ഞിരുന്നൊ തന്നെ അനാഥ ആകരുത് എന്ന്,

അപ്പോൾ ആ വാക്കിൻറെ പുറത്ത് ആയിരിക്കാം ഹരിയേട്ടൻ തന്നെ വിവാഹം കഴിച്ചത്, വീണ്ടും ഒരു അപകർഷതാബോധം അവളിൽ ഉടലെടുക്കാൻ തുടങ്ങിയിരുന്നു, അവൻ പറഞ്ഞ മറ്റൊന്നും അവൾ കേട്ടിരുന്നില്ല എന്നതാണ് സത്യം, "അമ്മ ഹരിയേട്ടനോട് അങ്ങനെ പറഞ്ഞോ....? എന്നെ ഒറ്റയ്ക്ക് ആക്കരുതെന്ന്....? അവളുടെ ചോദ്യത്തിന് മുൻപിൽ അവൻ ഒന്ന് പതറി പോയിരുന്നു, ഒരു നിമിഷം താൻ അത് പറയേണ്ടിയിരുന്നില്ല എന്നും തോന്നിയിരുന്നു...... പക്ഷേ ഒന്നും മറച്ചു വെക്കുന്നത് ശരിയല്ല എന്ന് അവനു തോന്നി,

കാരണം അവൾ അറിയണം തനിക്ക് അവളെ വിവാഹം കഴിക്കാൻ ഇടയായ സാഹചര്യം അവൾ അറിയണം ഇല്ലെങ്കിൽ അവൾ തന്നെ തെറ്റിദ്ധരിച്ചാൽ അവൾക്ക് തോന്നിയത് പോലെ തനിക്കും അവളോട് ഒരു ആകർഷണം തോന്നി എന്ന് അവൾ വിചാരിച്ചാൽ അത് തന്നെ സംബന്ധിച്ചിടത്തോളം വേദനയുളവാക്കുന്ന ഒരു കാര്യം തന്നെയാണ്, പിന്നെ താൻ അവളോട് പറഞ്ഞ ഉപദേശത്തിന് ഒന്നും അർത്ഥം ഇല്ലാതാകും, " പറഞ്ഞിരുന്നു.....!! അവളുടെ മുഖത്തേക്ക് നോക്കാതെ ആയിരുന്നു അവൻ അത് പറഞ്ഞതെങ്കിലും അവൻറെ വെളിപ്പെടുത്തലിൽ നടുങ്ങി പോയിരുന്നു ജാനകി, ഒരു നിമിഷം തന്റെ മാറിൽ ചേർന്നുകിടക്കുന്ന താലി തന്നെ ചുട്ടുപൊള്ളിക്കുന്നത് പോലെ അവൾക്ക് തോന്നി.............................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story