സ്നേഹദൂരം.....💜: ഭാഗം 4

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

സേതു ആയിരുന്നു ഫോൺ എടുത്തിരുന്നത്...... മറുവശത്തു നിന്നും കേട്ട വാർത്ത അയാളിൽ ചെറിയൊരു ഉത്കണ്ഠ നിറച്ചിരുന്നു...... എങ്കിലും ഈ അവസരത്തിൽ അത് പറയാതിരിക്കുന്നതാണ് നല്ലത് എന്ന് അയാൾക്ക് തോന്നിയിരുന്നു....മറുപടി പറഞ്ഞു അയാൾ ഫോൺ വെച്ചു കഴിഞ്ഞു...... " നല്ല കുട്ടി ആയിരുന്നു എല്ലാവർക്കും ഇഷ്ടമായിരുന്നു..... ഈ ചെക്കന്റെ ഒരു കാര്യം...... സുഗന്ധി തൻറെ മനോവിഷമം അങ്ങനെ ഒരു വാക്കിൽ തീർത്തിരുന്നു..... " സാരമില്ല..... ഇതിലും നല്ലത് കിട്ടും എന്ന് വിചാരിക്കാം..... ജയന്തി ഒരു വിധം അവരെ ആശ്വസിപ്പിച്ചിരുന്നു.... "അവൻറെ ഇഷ്ടമാണല്ലോ നോക്കേണ്ടത്..... സേതു പറഞ്ഞപ്പോൾ അത് തന്നെയാണ് ശരി എന്ന് സുഗന്ധിക്കും തോന്നിയിരുന്നു.....

"നിർബന്ധിച്ച് കഴിക്കേണ്ട ഒരു കാര്യമല്ലല്ലോ വിവാഹം..... എല്ലാരും ഒന്ന് നിശ്വസിച്ചു... തിരിച്ചു പോകാനൊരുങ്ങിയ ജയന്തിയെ സുഗന്ധി നിർബന്ധിച്ച് പിടിച്ചുനിർത്തി.... വൈകുന്നേരത്തേക്ക് പോയാൽ മതി എന്ന് പറഞ്ഞു..... ഇനിയും എതിർക്കുന്നത് മോശമാണെന്ന് തോന്നിയതുകൊണ്ട് ജയന്തിയും നിന്നു....... സുഗന്ധിയും ജയന്തിയും നേരെ അടുക്കളയിലേക്ക് കയറിയപ്പോൾ പിള്ളേർ എല്ലാം കൂടി വർത്തമാനം പറയുന്ന തിരക്കിലായി...... കോളേജ് വിശേഷങ്ങളും കാര്യങ്ങളും മറ്റും ജാനകിയോട് ചോദിച്ചും പറഞ്ഞും സമയം പോയത് അവർ അറിഞ്ഞില്ല..... പെട്ടെന്ന് ശ്രീദേവിനെ ഒരു കൂട്ടുകാരൻ വിളിച്ചപ്പോൾ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് അവൻ യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ തയ്യാറായി.....

"ഞാൻ വന്നതിനു ശേഷം മാത്രമേ പോകാവൂ എന്ന് ജാനകിയോട് പ്രത്യേകം ശ്രീദേവ് പറയുകയും ചെയ്തിരുന്നു..... ഇന്ന് പോകണ്ട ഇന്ന് ഇവിടെ നിൽക്കാൻ ജയന്തിയെ കൊണ്ട് സമ്മതിപ്പിക്കാൻ ജാനകിയെ ചട്ടംകെട്ടികൊണ്ട് ഇരിക്കുക ആയിരുന്നു ശ്രീവിദ്യ..... അത് നടക്കില്ല എന്ന് അവൾക്ക് ഉറപ്പുള്ളത് കൊണ്ട് പറഞ്ഞു നോക്കാം എന്ന വാക്കിൽ മാത്രം ജാനകി നിന്നു.... സേതുവും സുഗന്ധിയും അത്രമേൽ നിർബന്ധിച്ചപ്പോൾ അന്നൊരു ദിവസം അവിടെ നിൽക്കാം എന്ന തീരുമാനത്തിൽ ജയന്തിയും എത്തിയിരുന്നു..... ജാനകി ആയിരുന്നു അതിൽ ഏറ്റവും കൂടുതൽ സന്തോഷം.....

ശ്രീദേവ് ചേട്ടനും ഹരിച്ചേട്ടനും വിദ്യ ചേച്ചിക്കും ഒപ്പം ഒരു ദിവസം നിൽക്കുക എന്നു പറയുന്നത് അവളെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗം കീഴടക്കിയ സന്തോഷമാണ്..... ഒറ്റയ്ക്ക് വളരുന്ന കുട്ടി ആണല്ലോ അവൾ എന്ന് വിചാരിച്ചു കൂടിയായിരുന്നു ജയന്തി ഇതിന് സമ്മതം മൂളുന്നത്..... വിവരം അറിഞ്ഞതോടെ ആഘോഷമാക്കി വിദ്യ..... അപ്പോൾ തന്നെ ശ്രീദേവനെ വിളിച്ച് കാര്യം പറഞ്ഞു..... വൈകുന്നേരം ഹരി ചേട്ടനെയും കൂട്ടി പുറത്ത് പോകാമെന്നായി ശ്രീദേവ്.... താൻ വന്നതിനുശേഷം അതിനുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യാം എന്ന് പറയുകയും ചെയ്തു..... സിനിമയൊക്കെ പ്ലാൻ ചെയ്തു...... കുറെ സമയം കഴിഞ്ഞപ്പോൾ വിദ്യയ്ക്ക് അവളുടെ പ്രിയപ്പെട്ടവന്റെ ഫോൺ കോൾ വന്നപ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞ് വിദ്യാ പോയി......

കുറെ സമയം കാത്തിരുന്നു എങ്കിലും ഉടനെ ഒന്നും വിദ്യ വരില്ല എന്ന് മനസ്സിലായപ്പോൾ ജാനകി മേല്ലെ അടുക്കളയിലേക്കു നീങ്ങി...... അവിടെ സുഗന്ധിയും ജയന്തിയും വിശേഷങ്ങൾ പറഞ്ഞ് അരിയലും മറ്റുമാണ്..... സേതു അങ്കിൾ ആണെങ്കിൽ ന്യൂസ് ചാനൽ കാണുന്ന തിരക്കിലും...... പിന്നെ ആകെയുള്ള ആശ്രയം ഹരി ചേട്ടനാണ്..... വന്നതിനുശേഷം നന്നായി ചേട്ടനോട് സംസാരിക്കാനും പറ്റിയില്ല...... പിന്നെ ഒന്നും നോക്കാതെ അവൾ ശ്രീഹരിയുടെ മുറിയിലേക്ക് നടന്നു..... മുറിയുടെ അരികിലേക്ക് ചെന്നപ്പോൾ തന്നെ ഉച്ചത്തിൽ പാട്ടു വെച്ചിരിക്കുന്നത് കേൾക്കാം....... 💙💙നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ.. നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..

നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ.. നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..💙💙💙 അല്ലെങ്കിലും ഹരി ചേട്ടൻ വന്നാൽ ഇത് പതിവാണ്..... ചേട്ടന് പാട്ട് എന്ന് വെച്ചാൽ ഭ്രാന്താണ്..... എപ്പോഴും വച്ചു കൊണ്ടേയിരിക്കും..... പക്ഷെ നമ്മുടെ ഒന്നും ടേസ്റ്റിൽ ഉള്ളത് ആയിരിക്കില്ല.....എല്ലാം പഴയ പാട്ടുകൾ ആയിരിക്കും.... അതിനപ്പുറം അതിൻറെ വരികളും കേട്ടിരുന്നു പോകും .......അല്ലെങ്കിലും പഴയ പാട്ടുകൾ ആണ് എപ്പോഴും ഹരിയേട്ടന് ഇഷ്ട്ടം.... ചില പാട്ടുകൾ മറ്റുള്ളവർ കേൾക്കുക പോലും ചെയ്യാത്തത് ആയിരിക്കും..... അത്രമേൽ പഴയ പാട്ടുകൾ പോലും ഹരിയേട്ടൻ ഇഷ്ടപ്പെടാറുണ്ട്..... പാട്ടു വെച്ചിട്ട് മൊബൈലിൽ എന്തോ നോക്കി കൊണ്ടിരിക്കുകയാണ് ആണ്......

ഒരു ബ്ലാക്ക് ടീ ഷർട്ടും കാവി മുണ്ടും ആണ് വേഷം... "ഹരി ചേട്ടാ.....! വാതിൽക്കൽ വന്നു വിളിച്ചപ്പോഴും ആൾ തലപൊക്കി നോക്കി ഇരുന്നു...... തന്നെ കണ്ടപ്പോഴേക്കും ഒരു പുഞ്ചിരിയോടെ മൊബൈൽ കട്ടിലിനു മുകളിലേക്ക് വെച്ചതിനുശേഷം എഴുന്നേറ്റു.... " എന്താടി അവിടെ തന്നെ നിന്നത്.... ഒരു അനുവാദം ചോദിക്കൽ ഒക്കെ.... കേറിവാ..... ചേട്ടൻ പറഞ്ഞപ്പോഴേക്കും അകത്തേക്ക് കയറി.....കട്ടിലിൽ ഇരുന്ന ഹരിച്ചേട്ടൻ അല്പം നീങ്ങി തനിക്ക് ഇരിക്കാൻ കൂടി ഇടം നൽകി.... " ഹരി ചേട്ടന് എന്താ അപ്പുറത്തേക്ക് വരാതെ ഇരുന്നത്..... ഞങ്ങളെല്ലാവരും ഹരിയേട്ടനെ നോക്കി ഇരിക്കുകയായിരുന്നു...... " കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കണം എന്ന് തോന്നി......

"നമ്മൾ കണ്ട ചേച്ചി നല്ലത് ആയിരുന്നു ...... ഹരി ചേട്ടൻ എന്തിനാ അത് വേണ്ടെന്ന് പറഞ്ഞത്..... തന്റെ മുഖത്തേക്ക് നോക്കി ചോദിക്കുന്ന ജാനി യോട് എന്ത് പറയണം എന്ന് അവനും അറിയില്ലായിരുന്നു..... "അത് പറഞ്ഞാൽ മോൾക്ക് മനസ്സിലാവില്ല..... നിന്നെപ്പോലെ ഒരു കുട്ടി..... എങ്ങനെയാ മോളെ ചേട്ടൻ ആ കുട്ടിയെ കല്യാണം കഴിക്കാ.... പിന്നെ അത് ചേച്ചിയൊന്നും അല്ല... നിൻറെ പ്രായം കാണുള്ളൂ..... പിന്നെ മോളുടെ പഠിത്തം ഒക്കെ എങ്ങനെ പോകുന്നു......" കൂടുതൽ ആ കാര്യത്തിന് പറ്റി സംസാരിക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല എന്ന് അവൾക്ക് തോന്നിയിരുന്നു...... അതുകൊണ്ട് തന്നെ പിന്നീട് അവളും അതിനെപ്പറ്റി ഒന്നും ചോദിച്ചിരുന്നില്ല.....

കുറേസമയം രണ്ടുപേരും ഇരുന്നു ഓരോന്നൊക്കെ സംസാരിച്ചിരുന്നു...... " പിന്നെ ഹരിയേട്ടാ അമ്മ പറഞ്ഞു ഇന്ന് ഇവിടെ നിൽക്കാം എന്ന്..... ഉത്സാഹത്തോടെ പറഞ്ഞു.... "ഇന്ന് മാത്രം വേണ്ട, ഒരു രണ്ടു മൂന്നു ദിവസം ഇവിടെ നിൽക്കണം...... നമുക്കൊന്ന് അടിച്ചുപൊളിക്കാം...... ഹരിച്ചേട്ടന്റെ സന്തോഷങ്ങൾ എന്നൊക്കെ പറയുന്നത് ഇത് മാത്രം അല്ലേ....? വർഷത്തിൽ ഒരു മാസം നിൽക്കാൻ വേണ്ടി വരുന്ന എനിക്ക് പോകുന്നത് വരെ ഇഷ്ടമുള്ളവരെ ഒക്കെ കാണുന്നത് വലിയ സന്തോഷം അല്ലേ മോളെ.....? ഒരാഴ്ച ഇവിടെ നിൽക്കടി..... അവിടെ പോയിട്ട് എന്ത് അത്യാവശ്യം ആണ്.... ഞാൻ നിന്നെ ഇവിടുന്നു കോളേജിൽ കൊണ്ട് വിടുകയും തിരിച്ചു കൊണ്ടുവരികയും ചെയ്യാം...... വാത്സല്ല്യത്തോടെ അവൻ പറഞ്ഞു.... "

എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ ചേട്ടാ.... എന്താ ചെയ്യാ കേൾക്കില്ല അമ്മ..... ഇപ്പോൾ തന്നെ അമ്മ പറഞ്ഞിരിക്കുന്നത് ചേട്ടൻറെ കല്യാണം കഴിഞ്ഞാൽ പിന്നെ ഒരുപാട് അടുപ്പത്തിന് ഒന്നും പോകണ്ട എന്നാണ്.... നിഷ്കളങ്കമായി അവൾ പറഞ്ഞപ്പോൾ അവൻ മുഖം ഉയർത്തി... "അതെന്താ....? അവന്റെ നെറ്റി ചുളിഞ്ഞു.... "അത് ഒക്കെ ചേട്ടന് പിന്നെ ബുദ്ധിമുട്ടാവും എന്ന്..... അത് കേട്ടപ്പോ എനിക്ക് വലിയ വിഷമം തോന്നി..... എനിക്ക് ആരും ഇല്ലാതായി പോകുന്നതുപോലെ.... അവന്റെ നെഞ്ചിൽ ആയിരുന്നു ആ വാക്കുകൾ കൊണ്ടത്..... " സത്യം പറഞ്ഞാൽ ദേവേട്ടനെയും വിദ്യയേച്ചിയെം കാൾ അകലെയാണെങ്കിലും ഹരി ചേട്ടൻ ആണ് എന്നെ കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത്.....

എന്നോട് കൂടുതലും സംസാരിക്കുന്നത്, ഹരി ചേട്ടൻ ദേഷ്യപ്പെട്ടാൽ പോലും എനിക്ക് സങ്കടം വരാറില്ല.... എൻറെ വിഷമങ്ങൾ ഒക്കെ ഞാൻ പറഞ്ഞിട്ടുള്ളത് ചേട്ടനോട് ആണ്..... അങ്ങനെയുള്ള ചേട്ടൻറെ കല്യാണം കഴിഞ്ഞ് ഒരുപാട് അടുത്ത് ഇടപെടരുത് എന്ന് അമ്മ പറഞ്ഞപ്പോൾ സങ്കടം വന്നിരുന്നു..... പക്ഷെ അതാണ് ശരി എന്ന് പിന്നെ തോന്നി.... പറഞ്ഞപ്പോൾ തന്നെ അവളുടെ വാക്കുകൾ ഇടറി.... " ഒക്കെ നിൻറെയും അമ്മയുടെയും തോന്നലാ മോളെ..... അങ്ങനെ ഒരു വിവാഹം കഴിഞ്ഞത് കൊണ്ട് എല്ലാവരെയും മറന്നു പോകുമൊ ഞാൻ....? അങ്ങനെ ആണ് ഞാൻ എന്നാണോ നീ കരുതുന്നത്..... ആരൊക്കെ മറന്നാലും നിങ്ങളെ മറക്കാൻ എനിക്ക് കഴിയുമോ....

ഹരി ചേട്ടൻ എന്നും മോൾക്കൊപ്പം ഉണ്ടാവും..... അതോർത്തു വിഷമിക്കേണ്ട ....... അവളെ തന്നോട് ചേർത്തു പിടിച്ചപ്പോൾ അറിയാതെ അവളും അവന്റെ നെഞ്ചിലേക്ക് ചേർന്ന് പോയിരുന്നു...... കാരണം അത്രമേൽ ഇഷ്ടമായിരുന്നു അവൾക്ക് ഹരി ചേട്ടനോട്....... ഹരി ചേട്ടനോട് സംസാരിക്കാതെ ഒരു ദിവസം പോലും ജീവിതത്തിൽ കടന്നു പോയിട്ടില്ല...... എല്ലാ ദിവസവും ഒരു അഞ്ചുമിനിറ്റ് ആണെങ്കിലും ഹരി ചേട്ടൻ വിളിക്കും..... വീട്ടിലെ വിവരങ്ങളും തന്റെ വിശേഷങ്ങളും തിരക്കും..... അങ്ങനെയുള്ള ഒരാളോട് പെട്ടെന്ന് ഒരു ദിവസം അകന്ന് നിൽക്കണം എന്ന് അമ്മ പറഞ്ഞപ്പോൾ മനസ്സിൽ വലിയ വിഷമം ഉണ്ടായി...... " പക്ഷേ അമ്മ പറഞ്ഞത് ശരിയല്ലേ ചേട്ടാ..... വേറെ ഒരാൾ വരുമ്പോൾ ഞങ്ങൾ ഇവിടെ ആരാ....?

ആരും അല്ല വെറുതെ പറയാമെന്നേ ഉള്ളൂ..... പക്ഷേ ഞങ്ങൾ കാരണം ചേട്ടനും ഈ വീടിനും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്.... " അങ്ങനെ ആണ് എങ്കിൽ ഞാൻ നിൻറെ കല്യാണം കഴിഞ്ഞിട്ട് കെട്ടുന്നുള്ളു, അപ്പോൾ പ്രശ്നം ഇല്ലല്ലോ..... പിന്നെ ഈ ഒരു പരാതി ഇല്ലല്ലോ, അന്നേരം നീ എന്നോട് പറയരുത് ഹരി ചേട്ടൻ എന്നോട് കൂടുതൽ സംസാരിക്കേണ്ട എൻറെ അടുത്ത് വരേണ്ട അതൊന്നും ചേട്ടന് ഇഷ്ട്ടം ആവില്ല എന്ന്......" ചെറുചിരിയോടെ അവനത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.... ഒരു നിമിഷം അത് കണ്ട് അവൻറെ മുഖവും വല്ലാതായി..... " അയ്യേ നീ എന്തിനാ കരയുന്നത്, വല്ല്യ കുട്ടികൾ ഇങ്ങനെ കരയാവോ....? അവളുടെ മുടിയിൽ തഴുകി അവൻ പറഞ്ഞു....

" ഞാൻ അങ്ങനെ എപ്പോഴെങ്കിലും പറയുമെന്ന് തോന്നുന്നുണ്ടോ ചേട്ടന് ....? ഈ ലോകത്ത് എൻറെ അമ്മ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ സ്നേഹിക്കുന്നത് ഹരിയേട്ടനെ ആണ്.... ഹരിചേട്ടനോട്‌ മിണ്ടാതെ അങ്ങനെ ഞാൻ ചിന്തിച്ചിട്ടില്ല..... അത് എനിക്ക് പറ്റില്ല..... അത് പറഞ്ഞപ്പോഴേക്കും മിഴികൾ നിറഞ്ഞു പോയിരുന്നു ..... " എടി തൊട്ടാവാടി...!! ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാ.... നീ അതിന് നീ ഇങ്ങനെ കണ്ണു നിറച്ചാലോ.... കൊലുപോലെ വളർന്നുവലുതായി എങ്കിലും ഇപ്പോഴും ആ പഴയ പൊട്ടിപ്പെണ്ണ് തന്നെയാണ് നീ.... അവളുടെ തലയ്ക്കു ഒരു കൊട്ട് കൊടുത്തു അവൻ പറഞ്ഞപ്പോൾ അവർ രണ്ടുപേരും ഒരുപോലെ ചിരിച്ചു പോയിരുന്നു..

പെട്ടെന്ന് അവന്റെ ഫോണിൽ ഒരു കാൾ വന്നപ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞ് ഫോണും ആയി ബാൽക്കണിയിലേക്ക് ഹരി നീങ്ങി നിന്നു....... അവൾ പാട്ടിന്റെ വരികൾ വെറുതെ ശ്രെദ്ധിച്ചു.... 💚💚💚 മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം.. കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ..തൻ രാഗ സംഗീതം.. ഇരു കരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം.. നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ....💚 ആ നിമിഷം അവൾ ആലോചിക്കുകയായിരുന്നു പിരിയേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച്, വിവാഹം കഴിഞ്ഞാൽ ഹരി ചേട്ടൻ മറ്റൊരാൾക്ക് സ്വന്തം ആണ് എത്രയൊക്കെ സ്വന്തമാണെന്ന് പറഞ്ഞാലും അദ്ദേഹത്തിൻറെ സ്വന്തം സഹോദരി അല്ല താൻ, കയറി വരുന്ന പെൺകുട്ടിക്ക് ഒരിക്കലും അത് അംഗീകരിക്കാൻ സാധിക്കില്ല.....

താൻ ആണെങ്കിൽ പോലും അത് സമ്മതിച്ചു കൊടുക്കില്ല..... തീർച്ചയായും താൻ അകലുക തന്നെ വേണം.... പക്ഷേ അതിനെ പറ്റി ചിന്തിക്കാൻ പോലും വയ്യ..... എന്നും ഹരി ചേട്ടൻ തന്റെ സ്വന്തമായി തൻറെ ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോയിരുന്നു.... ഈ വീട്ടിൽ ജനിക്കാത്തതിൽ അവൾ ഒരു നിമിഷം വേദനിച്ചു പോയി...... ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന ഹരിയുടെ മുഖത്തേക്ക് തന്നെ അവൾ നോക്കി നിന്നു ..... തന്റെ മനസ്സിൽ അവന്റെ സ്ഥാനം എത്രയാണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ അവൾക്കറിയില്ല, കുട്ടിക്കാലം മുതൽ തന്നെ ഇത്രത്തോളം മനസിലാക്കിയ വേറെ ഒരാൾ ഇല്ല.... തന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരുന്ന ഒരാളായിരുന്നു ഹരി ചേട്ടൻ..... അച്ഛൻറെ മരണശേഷം തൻറെ ആവശ്യങ്ങളെല്ലാം ഹരി ചേട്ടൻ ഉണ്ടായിരുന്നു, പറയുന്ന പല കാര്യങ്ങൾക്കും അമ്മയൊരു അതിർവരമ്പ് സൃഷ്ടിക്കുമ്പോൾ ആ അതിർവരമ്പുകളെ ഭേദിച്ച് തന്റെ ഇഷ്ടങ്ങൾ എന്താണെങ്കിലും അത് സാധിച്ചു തരാൻ ഹരി ചേട്ടൻ ഉണ്ടായിരുന്നു.....

തന്റെ ഇഷ്ട്ടങ്ങൾ തന്നെക്കാൾ കൂടുതൽ അറിഞ്ഞ ആൾ.... തന്റെ ആവശ്യങ്ങൾ ഒക്കെ ഒരു സമ്മാനം ആക്കി കൈകളിൽ ഹരി ചേട്ടൻ എത്തിക്കുമ്പോൾ അച്ഛനില്ലാത്ത വിടവ് ആയിരുന്നു ഹരി ചേട്ടൻ തീർക്കുന്നത്...... തൻറെ മനസ്സിൽ വലിയ സ്ഥാനമായിരുന്നു ചേട്ടന്... ആരോടോ ഫോണിൽ സംസാരിക്കുകയാണ് അവൻ..... വെറുതെ അവൾ അവനെ ഒന്ന് ശ്രേദ്ധിച്ചു..... നല്ല കട്ടിയുള്ള മീശയും താടിയും ഒക്കെ ഒരു നിമിഷം അവൾ നോക്കി നിന്നു പോയി..... വിടർന്ന മിഴികളും നീണ്ട നാസികയും കട്ടി മീശയും ആകെ ഒരു ഐശ്വര്യം ആണ്.... പ്രായം 31 ഉണ്ടെങ്കിലും 27 ഇൽ കൂടുതൽ പറയില്ല..... കണ്ടാൽ ഇപ്പോഴും സുന്ദരനാണ്.... തടി വച്ചു എന്നതൊഴിച്ചാൽ ഇപ്പോഴും ഹരി ചേട്ടന് പ്രായം 27ന് അപ്പുറം ആണെന്ന് ആരും പറയില്ല....! ആ നിമിഷം തന്നെ ഒരിക്കലും ചിന്തിക്കാൻ പാടില്ലാത്ത ഒരു ചിന്ത അവളുടെ മനസ്സിൽ കൂടി ഒരു മിന്നൽപിണർ പോലെ കടന്നുപോയി..... "

ഹരി ചേട്ടൻ തന്നെ വിവാഹം ചെയ്തിരുന്നെങ്കിലോ....? അപ്പോൾ ഒരിക്കലും ഹരിയേട്ടനെ തനിക്ക് പിരിയേണ്ടി വരില്ലായിരുന്നു.... എന്നും ആ സ്നേഹം അനുഭവിച്ച് ഈ വീട്ടിൽ തന്നെ ജീവിക്കാമായിരുന്നു..... തൊട്ടടുത്ത നിമിഷം തന്നെ താനെന്തൊരു തെറ്റാണ് ചിന്തിച്ചത് എന്ന് അവൾ വിചാരിച്ചു...... ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പാടില്ലമ്.... തനിക്ക് സഹോദരനാണ് ഹരി ചേട്ടൻ..... സഹോദരനായി മാത്രമേ ഇന്നുവരെ തന്നോട് പെരുമാറിയിട്ടുള്ളൂ..... ഒരു ആങ്ങളയുടെ സ്ഥാനത്തു നിന്ന് നല്ലത് മാത്രേ പറഞ്ഞു തന്നിട്ടുള്ളു..... ഇന്നുവരെ തൻറെ ശരീരത്തിൽ പോലും മോശം ആയി അദ്ദേഹം സ്പർശിച്ചിട്ടില്ല...... ധൈര്യത്തോടെ ഓടി ചെന്ന് ചേർത്തുപിടിച്ച് ആ നെഞ്ചിലേക്ക് ചേരാൻ സാധിക്കുന്നത് അദ്ദേഹം പറയുന്ന ഒരു വാക്കിന്റെ പുറത്താണ്, "നീയും എൻറെ അനിയത്തി അല്ലേ"

അങ്ങനെ പറയുന്ന ഒരു ആളെ ആണ് ഒരു ചിന്ത കൊണ്ട് ആണ് താൻ ഇപ്പോൾ ഇല്ലാതാക്കിയത്, ഒരു നിമിഷത്തെ ബുദ്ധിശൂന്യത കൊണ്ട് താൻ കളങ്കപ്പെടുത്തിയത് അങ്ങേയറ്റം പവിത്രമായ ഒരു ബന്ധത്തെ ആണ് എന്ന് അവൾ ചിന്തിച്ചു പോയി..... അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല എന്ന് അവൾ മനസ്സിനെ അവൾ വിലക്കി കൊണ്ടിരുന്നപ്പോഴും മനസ്സ് പിടിവലി നടത്തുകയായിരുന്നു.... തൻറെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് അറിയാതെ അവളും അത്ഭുതപ്പെട്ടു പോയിരുന്നു..... പെട്ടെന്ന് തന്നെ ചിന്തകളെ കീറി മുറിച്ചു ആ ഗാനത്തിൻറെ വരികൾ അവളുടെ കാതിൽ തട്ടി പ്രതിധ്വനിച്ചു.... 💙💙💙 മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ.. മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു.. ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു.. നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..💙💙💙 ആ വരികൾ അവളുടെ ഉള്ളിൽ പതിഞ്ഞു പോയി...... അതുതന്നെയാണ് തൻറെ മനസ്സ് തേടുന്ന ചോദ്യത്തിന് ഉള്ള ഉത്തരം എന്ന് അവൾക്കും തോന്നി..... ""മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു.. ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു.."...................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story