സ്നേഹദൂരം.....💜: ഭാഗം 45

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

പിന്നീട് അങ്ങോട്ട് ഓണത്തിൻറെ തിരക്കായിരുന്നു എല്ലാവരും, ആ തിരക്കുകളിൽ മുഴുകി പോയിരുന്നു...... ഉപ്പേരി വറക്കിലും ശർക്കര വരട്ടി ഉണ്ടാക്കലും ഒക്കെയായി ജാനകിയും വിദ്യായും സുഗന്ധിയെ സഹായിക്കുവാനായി എത്തിയിരുന്നു, അധികം ബന്ധുക്കൾ ഒന്നുമില്ലാതെ അവരുടെ കുടുംബത്തിൽ മാത്രമൊതുങ്ങുന്ന ഒരാഘോഷമായി അത് മാറി, എങ്കിലും അവളുടെ മനസ്സിൽ ആ നിമിഷം ജയന്തി ഒരോർമ്മയായി മാറിയിരുന്നു, അമ്മയ്ക്കൊപ്പം ആയിരുന്നു എല്ലാ വർഷവും ഓണം, ഒരുമിച്ച് ഉപ്പേരി വറുത്തു അത്തപ്പൂക്കളം ഇട്ടു, ഓർമ്മകളുടെ കുത്തൊഴുക്ക് മനസ്സിൽ നിറഞ്ഞു........ അതോടൊപ്പം അമ്മയുടെ വകയുള്ള രണ്ടു കൂട്ടം പായസവും,

ആരുമില്ലെങ്കിലും രണ്ടു കൂട്ടം പായസവും അമ്മ ഉണ്ടാക്കിത്തരും, ആഘോഷങ്ങളിൽ എന്നും തന്റെ മനസ്സും വയറും നിറഞ്ഞു ഇരിക്കണം എന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു...... ആ ഓർമ്മയിൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, പക്ഷേ ചുറ്റും സ്നേഹം കൊണ്ട് മൂടി കുറെയധികം ആളുകൾ....... ഓണത്തിന് ശേഷം വീട്ടിലേക്ക് പോകണം എന്ന് ഹരി ഏട്ടനോട് പറയണം എന്ന് അവൾ തീരുമാനിച്ചിരുന്നു...... തിരക്കുകൾക്കിടയിൽ മറ്റൊന്നും ആലോചിക്കാൻ ഉള്ള സമയം പോലും ലഭിച്ചിരുന്നില്ല, ഹരിയേട്ടനെ ആണെങ്കിൽ കാണാൻ പോലും കിട്ടുന്നില്ല..... സേതുവിന് പറമ്പിൽ കുറച്ച് കൃഷികൾ ഒക്കെ ഉണ്ട്, എല്ലാ വർഷവും ഓണത്തിന് അതാണ് എടുക്കാറ്,

അത്‌ അയാൾക്ക് നിർബന്ധമാണ്, അതിനോടൊപ്പം പറമ്പിൽ ഓരോ പണികളിൽ മുഴുകിയിരിക്കുകയാണ് ശ്രീഹരി, വിയർപ്പ് തങ്ങിയ ഷർട്ടുമൊക്കെ ഇട്ട് തലയിൽ തോർത്തും കെട്ടി ഉള്ള ആ നിൽപ്പ് എന്നും ഒരു കൗതുകം ആയിരുന്നു ജാനകിക്ക്, ഒട്ടൊരു കൗതുകത്തോടെ ആയിരുന്നു ജാനകി ആ മുഖത്തേക്ക് നോക്കിക്കണ്ടിരുന്നത്, ഓണ ദിവസം രാവിലെ എല്ലാവരും തിരക്കുകളിൽ ആയിരുന്നു....... കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ശ്രീഹരി ജാനകിയെ കണ്ടത്, പതിവില്ലാതെ അവൾ സെറ്റും മുണ്ടും ഒക്കെ ഉടുത്ത് കാത്തുനിൽക്കുകയാണ്, അമ്പലത്തിൽ പോകാൻ ആകുമെന്ന് അവന് തോന്നിയിരുന്നു....

" നീ റെഡിയായോ....... ഞാൻ പെട്ടെന്ന് വരാം, " ഹരിയേട്ടാ ഈ ഡ്രസ്സ് ഇട്ടാൽ മതി........ " കൈയ്യിലിരുന്ന ഒരു കവർ അവന് നേരെ നൽകിക്കൊണ്ട് അവൾ പറഞ്ഞു, "ഇതെന്താ ഇത്.....??? " ഹരിയേട്ടനെ വേണ്ടി ഞാൻ വാങ്ങിയ ഓണക്കോടി...... " ഇത് നീ എപ്പോൾ വാങ്ങി....? അവന്റെ വാക്കുകളിൽ അത്ഭുതം നിറഞ്ഞു, " ഞങ്ങൾ എല്ലാരും കൂടെ ഓണക്കോടി വാങ്ങാൻ പോയില്ലേ...? അക്കൂട്ടത്തിൽ ഹരിയേട്ടൻ വേണ്ടി ഞാൻ വാങ്ങിയിരുന്നു, " അത് ഞാൻ വരുന്നതിന് മുൻപ് അല്ലേ.....? ഞാൻ വരുമെന്ന ഉറപ്പു ഇല്ലാതെ നീ വെറുതെ ഓണക്കോടി വാങ്ങിയോ.....? " വരും എന്ന് ഉറപ്പ് ഇല്ലായിരുന്നെങ്കിലും എല്ലാവർക്കും വാങ്ങി, കൂട്ടത്തിൽ ഞാൻ ഹരിയേട്ടന് കൂടി വാങ്ങിയത് ആണ്.....

എപ്പോഴെങ്കിലും ഹരിയേട്ടൻ വരുമ്പോൾ തരാം എന്ന് ഓർത്തു, പിന്നെ അമ്മ പറഞ്ഞിരുന്നു എല്ലാ വർഷവും ഓണത്തിന് എന്തെങ്കിലുമൊക്കെ സാധനങ്ങൾ ആരെങ്കിലും കൂട്ടുകാരുടെ കയ്യിൽ കൊടുത്തു വിടാർ ഉണ്ടെന്ന്, ആ കൂട്ടത്തിൽ കൊടുത്തു വിടാമെന്ന് ഓർത്തു,. ഏതായാലും എൻറെ ഭാഗ്യം കൊണ്ട് ചേട്ടൻ വന്നില്ലേ......? ഓണത്തിന് എൻറെ ആഗ്രഹം പോലെ..... ആ വാക്കുകളിൽ അവൻറെ മനസ് നിറഞ്ഞിരുന്നു....... തന്റെ അഭാവത്തിൽ പോലും അവൾ നൽകുന്ന സ്നേഹം, കരുതൽ, ഏതൊരു പുരുഷനാണ് ആ ഒരു സന്തോഷം അനുഭവിക്കാൻ ആഗ്രഹിക്കാത്തത്......? അതുകൊണ്ടുതന്നെ അവന്റെ മുഖത്തും സന്തോഷം പ്രകടമായിരുന്നു......

അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ച് ആ കവർ വാങ്ങി..... അവളുടെ സെറ്റുമുണ്ടിനോട്‌ ചേർന്ന പർപ്പിൾ നിറത്തിലുള്ള ഒരു ഷർട്ട് ആയിരുന്നു അത്‌ പർപ്പിൾ കരയുള്ള മുണ്ടും, അതി മനോഹരമായ രീതിയിൽ തന്നെ തോന്നിയിരുന്നു അവന്......... കുളികഴിഞ്ഞ് അതുതന്നെയായിരുന്നു ശ്രീഹരി ഹരിയാനിഞ്ഞത്, തയ്യാറായി വന്നവനെ കണ്ണ് ചിമ്മാതെ ജാനകി നോക്കി നിന്നു,ജെല്ല് തേച്ചു ഒതുക്കി വച്ച മുടി, കൈ മുട്ടോളം മടക്കി വച്ച പർപ്പിൾ നിറത്തിലെ ഷർട്ട്,അതിന് ചേരുന്ന പർപ്പിൾ കരയുള്ള മുണ്ട്, കൈയ്യിലെ രോമരാജികളിൽ ചേർന്ന് കിടക്കുന്ന വെള്ളി ചെയിൻ, മറുകൈയ്യിൽ ടാൻ നിറത്തിൽ ഉള്ള ലെതർ വാച്ച്, നെഞ്ചിലെ രോമങ്ങൾ ഷർട്ടിന്റെ ബട്ടണിന്റെ ഉള്ളിൽ നിന്ന് പുറത്ത് വന്നു നില്പുണ്ട്,

ചുവന്ന അധരങ്ങൾക്ക് മുകളിലെ കട്ടി മീശയും അതിന്റെ അരികിൽ അലംങ്കാരം തീർത്തു കുറ്റിരോമങ്ങൾ, സൗമ്യമാണ് ആ മുഖം,നോക്കി നിന്നു പോയി ജാനകി...!! എല്ലാവരും ഒരുമിച്ച് ആയിരുന്നു അമ്പലത്തിൽ പോയത്, അമ്പലദർശനം എല്ലാം കഴിഞ്ഞ് തിരികെ വന്ന് ജാനകിയും വിദ്യയും ഒരുമിച്ച് അത്യാവശ്യം നല്ലൊരു പൂക്കളം തന്നെ ഒരുക്കിയിരുന്നു....... അത്യാവശ്യം നല്ലൊരു സദ്യ തന്നെയായിരുന്നു സുഗന്ധി ഒരുക്കിയിരുന്നത്, ആണുങ്ങളുടെ വകയായി രണ്ടു കൂട്ടം പായസവും, അതിന്റെ മേൽനോട്ടം ശ്രീഹരിയും സേതുവും ആയിരുന്നു, ശ്രീദേവ് അവരെ കഴിച്ചു സഹായിച്ചു....... എല്ലാംകൊണ്ടും അതിമനോഹരമായിരുന്നു ഓണമായിരുന്നു.......

ജാനകിയുടെ ഓർമ്മയിൽ തന്നെ ആദ്യമായാണ് ഇങ്ങനെയുള്ള ആഘോഷങ്ങൾ ഒക്കെ, വീട്ടിൽ അമ്മയും അവളും മാത്രമായി ഒതുങ്ങിയ ആഘോഷങ്ങൾക്ക് ഇപ്പോൾ കൂടുതൽ അംഗങ്ങൾ വന്നിരിക്കുന്നു..... ഒരു കുടുംബത്തിൻറെ ഒത്തൊരുമ എങ്ങനെയാണെന്ന് അവൾ നന്നായി മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു എങ്കിലും ഒരു ഓർമ്മയായി അമ്മയും അച്ഛനും മനസ്സിൽ നിറഞ്ഞുനിന്നിരുന്നു...... അതു മനസ്സിലാക്കി എന്നതുപോലെ അവളെ ഒട്ടും വേദനയ്ക്ക് വിടാതെ അവർ കൂടെ ഉണ്ടായിരുന്നു,ജയന്തിയ്ക്കായ് കത്തിച്ച നിലവിളക്കിന് മുന്നിൽ ഒരുപിടി ചോറ് സുഗന്ധി വച്ചപ്പോൾ മാത്രം ജാനകി കരഞ്ഞു പോയി, ആ നിമിഷം സേതു അവളെ ചേർത്തു പിടിച്ചു....

ജാനകി കാണാതെ ഇടയ്ക്കിടെ പാളി എത്തുന്ന ശ്രീഹരിയുടെ നോട്ടങ്ങൾ, അവളോടുള്ള പ്രണയം തന്നെയായിരുന്നു വിളിച്ചു പറഞ്ഞിരുന്നത്........ പക്ഷേ അത് പ്രകടിപ്പിക്കാൻ സാധിക്കാതെ അവൻ വീർപ്പുമുട്ടുന്നുണ്ടായിരുന്നു........ ഓണ തിരക്കിന്റെ ക്ഷീണത്തിൽ എല്ലാവരും രാത്രിയിൽ ഉറങ്ങി പോയി, പന്ത്രണ്ടു മണി ആയപ്പോൾ ആയിരുന്നു ശ്രീഹരിയുടെ വാതിലിൽ ഒരു കൊട്ട് കേട്ടത്, പെട്ടെന്ന് ശ്രീഹരി ആണ് ആദ്യം ഉണർന്നത്..... ഉടനെ തന്നെ ജാനകിയും ഉണർന്നിരുന്നു...... " ഈ സമയത്ത് ആരാണോ....? നീ കിടന്നോ....!! ശ്രീഹരി പറഞ്ഞു,ശ്രീഹരി തന്നെയാണ് വാതിൽ തുറന്നത്........ മുൻപിൽ നിൽക്കുന്ന ശ്രീദേവിന്റെ മുഖം കണ്ടപ്പോൾ ശ്രീഹരിയുടെ ഉള്ളിലൊരു ഭയം ഉടലെടുത്തു......

അച്ഛനും അമ്മയ്ക്കും എന്തെങ്കിലും അസുഖം ആണോ എന്ന ഭയമായിരുന്നു അവൻറെ മുഖത്ത്, " എന്താടാ......?? എന്തുപറ്റി പരിഭ്രമത്തോടെ ശ്രീഹരി ശ്രീദേവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു, അവൻറെ മുഖത്ത് പരിഭ്രമം നിറഞ്ഞുനിന്നു....... കാര്യമറിയാതെ ഇരിക്കും തോറും ശ്രീഹരിയുടെ മനസ്സിൽ പരിഭ്രമം കൂടി വന്നു........ ഒരു പരിഭ്രമം ജാനകിയിലും നിറഞ്ഞു, എങ്കിലും അവൾ അവരെ അനുഗമിച്ചിരുന്നു........ താഴേക്ക് ഇറങ്ങി ചെല്ലുമ്പോഴും ശ്രീദേവ് ഒന്നും സംസാരിച്ചിരുന്നില്ല, " എന്താടാ കാര്യം പറ....... ശ്രീഹരിക്ക് ക്ഷമ നശിച്ചിരുന്നു.... " അത് പിന്നെ ചേട്ടാ..... അവൻ അത് പറഞ്ഞതും പെട്ടെന്ന് വലിയൊരു ശബ്ദമായിരുന്നു കേട്ടത്, ശ്രീഹരിയും ജനകിയും ഭയന്നു പോയിരുന്നു,

പെട്ടെന്ന് ശ്രീഹരിയുടെ കൈകളിലേക്ക് ജാനകി പിടിച്ചിരുന്നു..... അപ്പോൾ തന്നെ വെളിച്ചം തെളിഞ്ഞു, അതോടൊപ്പം ഹാപ്പി വേഡിങ് ആനിവേഴ്സറി ശ്രീഹരി ആൻഡ് ജാനകി എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടിരുന്നു, ജാനകിയും ശ്രീഹരിയും ഒരുപോലെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി എന്ന ചിന്തയിൽ എത്തി...... വിദ്യ ചിരിയോടെ അതിമനോഹരമായ ഒരു കേക്ക് ആയി എത്തി..... സുഗന്ധിയും സേതുവും സന്തോഷപൂർവ്വം അരികിൽ നിന്നു...... " നിങ്ങൾ മറന്നു പോയിട്ടുണ്ടാവും, ഇന്ന് നിങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണ്.. ... ശ്രീഹരിയും ജാനകിയും അത്ഭുതപ്പെട്ടുപോയ നിമിഷമായിരുന്നു അത്, " രണ്ടുപേരും ഒന്നു കേക്ക് മുറിച്ചേ, സമയം 11. 59 ആയതേയുള്ളൂ,

12 ആകുമ്പോഴേക്കും മുറിക്കണം, പെട്ടെന്ന് ശ്രീദേവ് പറഞ്ഞപ്പോൾ രണ്ടുപേരും അവിടേക്ക് ചെന്നിരുന്നു, രണ്ടുപേരും ഒരുമിച്ച് തന്നെയാണ് കേക്ക് മുറിച്ചത്...... ഒരു പീസ് എടുത്ത് ജാനകിയുടെ വായിലേക്ക് വെച്ച് കൊടുക്കുവാൻ ശ്രീഹരിക്ക് ഒരല്പം ചമ്മല് തോന്നിയിരുന്നു, എങ്കിലും എല്ലാവരും തങ്ങളെ തന്നെ ശ്രദ്ധിച്ചിരിക്കുന്നത് കൊണ്ട് അത് ചെയ്യാതെ നിവൃത്തി ഇല്ലല്ലോ എന്ന് കരുതി എടുത്ത് അവൾക്കുനേരെ അവൻ ഒന്ന് നീട്ടി, അത്ഭുതം പോലെയാണ് അവൾക്ക് തോന്നിയത്, അത്‌ വാങ്ങി ഒരു പീസ് എടുത്ത് തിരികെ അവന് നൽകുവാൻ അവളും മറന്നിരുന്നില്ല, മനോഹരമായ സന്തോഷ നിമിഷങ്ങൾ ആയിരുന്നു അത്.....

" ഹാപ്പി ആനിവേഴ്സറി ഏട്ടാ, ഏട്ടത്തി ശ്രീവിദ്യ ആണ് രണ്ടുപേർക്കും ഒരു കവർ കൊണ്ട് കൊടുത്തതിനുശേഷം പറഞ്ഞത്, " എന്താടി ഇത്, " ഇത് ദേവൻറെ ഒരു ഫ്രണ്ടിന്റെ റിസോർട്ട് ആണ്, ഒരു ഡേ നിങ്ങൾക്ക് ബുക്ക്‌ ചെയ്തിട്ട് ഉണ്ട്, നാളെ വൈകുന്നേരം മുതൽ മറ്റെന്നാൾ വൈകുന്നേരം വരെ, വെറൈറ്റി ആണ്, ഒക്കെ ദേവൻ സെറ്റ് ചെയ്തോ കേട്ടോ, ഇത് ഞങ്ങളുടെ രണ്ടുപേരുടെയും വക ഗിഫ്റ്റ്, പിന്നെ ഇന്ന് ഉച്ചക്ക് അമ്മേടെ വക അടിപൊളി ഒരു ചെമ്മീൻ ബിരിയാണി, ഉത്സാഹത്തോടെ ശ്രീവിദ്യ പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു....എല്ലാം പ്ലാനിങ്ങിൽ ആയിരുന്നു എന്ന് ശ്രീഹരിക്ക് മനസ്സിലായിരുന്നു...... " എങ്കിലും നിങ്ങൾ ഈ ദിവസം മറന്നു പോയത് ഭയങ്കര മോശമായിപ്പോയി കേട്ടോ.....

ദേവൻ ആയിരുന്നു പറഞ്ഞത്.... " ഞങ്ങൾ മറന്നു പോയിട്ടൊന്നുമില്ല, മറ്റാരോർത്തില്ലെങ്കിലും ഞങ്ങൾ വേണ്ടേ ഓർക്കാൻ..... ശ്രീഹരി അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് സുഗന്ധിയുടെയും സേതുവിന്റെയും ജാനകിയുടെയും മുഖം തെളിഞ്ഞിരുന്നു....... അവന്റെ " ഞങ്ങൾ" എന്ന് സംബോധന ആയിരുന്നു എല്ലാവരുടെയും മുഖത്ത് പ്രകാശം തെളിച്ചിരുന്നത്, " ഞാൻ വിചാരിച്ചത് നിങ്ങളൊക്കെ മറന്നിട്ട് ഉണ്ടാകുമെന്ന് ആണ്... ശ്രീഹരി പറഞ്ഞു.... " ഞങ്ങൾ ആരും മറന്നില്ല എന്ന് ഇപ്പോൾ മനസ്സിലായില്ലേ, പോയി കിടന്നു ഉറങ്ങിക്കോ, നാളെ വൈകുന്നേരം അവിടെ റിസോർട്ട് പോകാനുള്ളതല്ലേ.......ഒരു കൊച്ചു ഹണിമൂൺ ശ്രീദേവ് പറഞ്ഞു.... "

അതൊന്നും വേണ്ടായിരുന്നു, ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടാണോ ഹണിമൂൺ പോകുന്നത്.....? ശ്രീഹരി ചോദിച്ചു... " കല്യാണം കഴിഞ്ഞ് പെട്ടെന്ന് ചേട്ടൻ പോയില്ലേ, അതുകൊണ്ടല്ലേ ഹണിമൂൺ ഒക്കെ പറ്റാതെ പോയത്, ഇവളെ ഒറ്റയ്ക്ക് ഹണിമൂൺ വിടാൻ പറ്റുമോ.....? ശ്രീവിദ്യ ചോദിച്ചപോൾ എല്ലാരും ചിരിച്ചു പോയി.... " പാതിരാത്രിക്ക് തന്നെ വിളിച്ച് ഒരു സർപ്രൈസ് തരണ എന്ന് ആയിരുന്നു ഞങ്ങൾ വിചാരിച്ചത്, ഇനി നിങ്ങൾ പോയി കിടന്നോളൂ, സേതു പറഞ്ഞപ്പോൾ എല്ലാവരും മുറിയിലേക്ക് പോയിരുന്നു...... ജാനകിക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു, ഹരി തന്നെ അംഗീകരിച്ച് തുടങ്ങിയത് അവൾക്ക് മനസ്സിലായി.....

ഒരു പ്രകടിപ്പിക്കൽ ഇല്ലെങ്കിലും ആ മനസ്സിൽ താൻ ഉണ്ടെന്ന് അവൾക്കിപ്പോൾ പൂർണമായി ബോധ്യമുണ്ട്...... അവന്റെ ഓരോ പ്രവർത്തികളിലും അത് തെളിഞ്ഞു നിൽക്കുന്നുണ്ട്, " ഹരിയേട്ടാ.....?? മടിച്ചുമടിച്ചാണ് അവൾ വിളിച്ചത്..... " എന്താടി....... അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,. " ശരിക്കും ഹരിയേട്ടൻ ഓർത്തിരുന്നോ നാളെയാണ് നമ്മുടെ വെഡിങ് ആനിവേഴ്സറി എന്ന്....? " അതെന്താ നിനക്ക് ഒരു സംശയം പോലെ...... നീ മറന്നു പോയിരുന്നോ......? " ഞാൻ മറന്നിട്ടില്ല, ഞാൻ പറയാതിരുന്നത് ആണ്.... " അതെന്താ ഞാൻ മറന്നു പോകുമേന്ന് നീ വിചാരിച്ചോ...? ഇത് നമ്മുടെ രണ്ടുപേരുടെ വിവാഹ ദിവസം അല്ലെ.....? മറ്റെന്തൊക്കെ മറന്നാലും ഒരാളും ജീവിതത്തിൽ ഈ ദിവസം ഒരിക്കലും മറക്കില്ല......

നീ മറന്നിട്ടുണ്ടാവില്ല എന്ന് എനിക്കറിയായിരുന്നു, പക്ഷേ ഞാൻ മറന്നു എന്ന് നീ വിശ്വസിച്ചു എന്നും എനിക്കറിയാം....... ഞാൻ നാളെ നിന്നോട് പറയാൻ ആണ് വിചാരിച്ചത്......അപ്പോഴേക്കും ദേവൻ സർപ്രൈസ് തന്നില്ലേ....? ജാനകി ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു... പിറ്റേന്ന് രാവിലെ ജാനകി കാപ്പിയും ആയി മുറിയിലേക്ക് ചെന്നപ്പോൾ ആയിരുന്നു ശ്രീഹരി പറഞ്ഞത്, " ഒരു 10 മണി ഒക്കെ ആകുമ്പോൾ നമ്മുക്ക് ഒന്ന് പുറത്ത് പോകണം, " എന്താ ചേട്ടാ, " വെറുതെ ഒന്ന് പുറത്തുപോയി കൂടെ...... ഒരു കുസൃതിചിരിയോടെ അവൻ അത്‌ ചോദിച്ചപോൾ അവൾ ഒന്ന് തലയാട്ടി, അവൻ പറഞ്ഞ സമയത്ത് തന്നെ വേഗം അവൾ തയ്യാറായി വന്നിരുന്നു,

അപ്പോഴേക്കും ശ്രീഹരിയും തയ്യാറായി.........അവൾ ഒരു മംഗോ മഞ്ഞ നിറത്തിലുള്ള പാവാടയും, അതിനു ചേർന്ന ചാണക പച്ച നിറത്തിലുള്ള ഒരു ടോപ്പും ആയിരുന്നു അണിഞ്ഞിരുന്നത്, കണ്ണൊക്കെ നന്നായി എഴുതിയിട്ടുണ്ട്, നീളൻ മുടി പോണിടൈൽ കെട്ടിയിരിക്കുന്നു, അതിൽ നിറഞ്ഞു നിൽക്കുന്ന സിന്ദൂരവും ഒരു കുഞ്ഞു കറുത്ത പൊട്ടും, ഇപ്പോൾ പഴയ ജാനകിയെ പോലെ തന്നെയാണ് അവൾ എന്ന് ശ്രീഹരി ഓർത്തു, ആ കുട്ടി ജാനകിയുടെ നിഷ്കളങ്കതയും കുറുമ്പും എല്ലാം ആ മുഖത്ത് ഇപ്പോൾ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്........ താൻ ആഗ്രഹിച്ച പഴയ ജാനകിയെ കണ്ടപ്പോൾ ഒരു സമാധാനം നിറച്ചിരുന്നു ശ്രീഹരിയുടെ മുഖത്ത്.....

സിന്ദൂരത്തിന് ആണ് പതിന്മടങ്ങു സൗന്ദര്യം എന്ന് അവന് തോന്നിയിരുന്നു... ... അറിയാതെ അവളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നു പോയി....... കാറിലേക്ക് കയറിയപ്പോൾ ശ്രീഹരി സ്റ്റീരിയോ ഓൺ ആക്കി, 🎶🎶 വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കുളിർ മഞ്ഞിൽ കുറുകുന്ന വെൺപ്രാവേ ഒന്ന് കണ്ടോട്ടെ ഞാൻ, മെയ്യിൽ തൊട്ടോട്ടെ ഞാൻ, നിനക്ക് എന്ത് അഴകാണ് അഴകേ, 🎶🎶 ഒരു നിമിഷം ശ്രീഹരിയുടെ നോട്ടം ജാനകിയിൽ ഉടക്കി, വാക്കുകളുടെ അകമ്പടി ഇല്ലാതെ ഏറെ നേരം മൗനം കഥകൾ പങ്കുവച്ചു..... അവൻ നേരെ കൊണ്ടുവന്ന് നിർത്തിയത് ഒരു ജ്വല്ലറി ഷോപ്പിന്റെ മുൻപിലേക്ക് ആയിരുന്നു...... അവൾ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി. .

" നിനക്കിഷ്ടമുള്ളത് എന്താണോ അത് പോയി നീ വാങ്ങിക്കോ...... നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമല്ലേ, അവൻ പറഞ്ഞപ്പോൾ അവളിൽ നിറഞ്ഞുനിന്നത് അത്ഭുതവും അതിശയവും ആയിരുന്നു.... ഹരിയേട്ടൻ ഇങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിച്ചില്ല, നിനച്ചു ഇരിക്കാതെ വന്ന സന്തോഷം അവളുടെ മുഖത്ത് നിറഞ്ഞു........ എങ്കിലും സ്നേഹപൂർവ്വം തന്നെ അവനോട് പറഞ്ഞു.. " എനിക്കങ്ങനെ സ്വർണത്തോടു വലിയ താല്പര്യമില്ല ഹരിയേട്ടാ, ഹരിയേട്ടൻ ഇങ്ങനെയൊക്കെ പറഞ്ഞല്ലോ, ഇന്നത്തെ ദിവസം എനിക്ക് സമ്മാനം തരണം എന്ന് തോന്നിയല്ലോ, അതു മാത്രം മതി..... " എന്നാൽ . എനിക്ക് അതു മാത്രം പോരാ,

"എനിക്ക് ഗോൾഡ് ഒന്നും വേണ്ട ഹരിയേട്ടാ, ഹരിയേട്ടൻ എനിക്കൊരു ചോക്ലേറ്റ് വാങ്ങി തന്നാൽ മതി..... " ചോക്ലേറ്റ് തത്കാലം അവിടെ നിൽക്കട്ടെ, നമ്മൾ ഒരുമിച്ചുള്ള ആദ്യത്തെ വെഡിങ് ആനിവേഴ്സറി ആണ്....... ചിലപ്പോൾ ഇനിവരുന്ന വർഷങ്ങൾ ഞാൻ അവിടെ ആയിരിക്കും, നീ ഇവിടെയായിരിക്കും, ഒരുമിച്ച് ഒക്കെ ഇങ്ങനെ ഇനി എപ്പോഴെങ്കിലുമൊക്കെ പറ്റൂ, അതുകൊണ്ട് ഞാൻ ഇവിടെ ഉള്ള സ്ഥിതിക്ക് നമ്മുടെ ആദ്യത്തെ വെഡിങ് ആനിവേഴ്സറി അല്ലേ, നീ വേഗം പോയി നിനക്ക് ഇഷ്ടമുള്ള എന്താണെന്ന് വെച്ചാൽ സെലക്ട് ചെയ്യ്, ഞാൻ കാർ പാർക്ക് ചെയ്ത് വരാം, അവൻ പറഞ്ഞപ്പോൾ പിന്നീട് അത്‌ തള്ളാനുള്ള ശക്തി അവന് ഉണ്ടായിരുന്നില്ല......

പ്രത്യേകിച്ച് നോക്കി എടുക്കാൻ ഒന്നുമുണ്ടായിരുന്നില്ല ജാനകിക്ക്, വെള്ള കല്ലുകൾകൊണ്ട് "S" എന്ന് ആകൃതി ഉള്ള ഒരു മോതിരം ആയിരുന്നു അവൾ തെരഞ്ഞെടുത്തത്, അപ്പോഴും ശ്രീഹരിക്ക് അത്ഭുതമായിരുന്നു തോന്നിയത്...... എല്ലാകാര്യത്തിനും തനിക്ക് അവൾ മുൻഗണന നൽകുന്നത്, അത്രമാത്രം അവൾ തന്നെ സ്നേഹിക്കുന്നുണ്ടോ....? ശ്രീഹരി ഒരു സന്തോഷത്തോടെ ആ സത്യം തിരിച്ചറിയുക ആയിരുന്നു, " ഇതുമാത്രം മതിയോ.....? നീ നെക്ലൈസൊ പാദസരമോ അങ്ങനെ എന്തെങ്കിലും എടുത്തോ, " എനിക്ക് ഇത് മാത്രം മതി ഹരിയേട്ടാ, എനിക്കിഷ്ടായി..... നിറഞ്ഞ മനസ്സോടെ ആണ് അവൾ അത് പറഞ്ഞത് എന്ന് അവനും തോന്നി,എങ്കിലും അവൾ കാണാതെ അവൻ കറുത്ത മുത്തുകളും സ്വർണ്ണ മുത്തുകളും ഇട കലർന്ന ഒരു കൊലുസ് അവൾക്ക് വേണ്ടി വാങ്ങി, അവൾ കാണാതെ സൂക്ഷിച്ചു....!!

തിരികെ പുറത്തുനിന്നും അവൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എല്ലാം വാങ്ങി കൊടുത്തു കൊണ്ടാണ് അവൻ തിരികെ പോയത്, ഒപ്പം കുറച്ച് ചോക്ലേറ്റും , വണ്ടി കൊണ്ട് പോർച്ചിൽ നിർത്തിയപ്പോഴും ജാനകി വലിയ ആലോചനയിലായിരുന്നു, " എന്തു പറ്റി ഇത്ര കാര്യമായിട്ട് ചിന്തിക്കുന്നത്.....? " ഒന്നുമില്ല ഹരിയേട്ടൻ എനിക്ക് സമ്മാനം തന്നു, വിവാഹവാർഷികത്തിന് രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും കൊടുക്കേണ്ടത് അല്ലേ....? ഞാൻ ഒന്നും തന്നില്ലല്ലോ, അതിനെപ്പറ്റി ഞാൻ ആലോചിക്കുകയായിരുന്നു...... " അതാണോ...... നിനക്ക് നല്ല ജോലിയൊക്കെ കിട്ടി കഴിഞ്ഞു നല്ല ഘനത്തിൽ നീ എന്തെങ്കിലും ഒരു സമ്മാനം തന്നാൽ മതി......

ഞാൻ സ്വീകരിച്ചോളം...... ഇപ്പോൾ നിനക്ക് തരാൻ പറ്റിയ മാർഗ്ഗം ഇല്ല എന്ന് എനിക്ക് നന്നായി അറിയാം...... " എങ്കിലും ഒരു ചെറിയ സമ്മാനം എങ്കിലും ഹരിയേട്ടന് തന്നില്ല എങ്കിൽ എനിക്കൊരു സമാധാനം ഉണ്ടാവില്ല, " നിന്റെ ഒരു കാര്യം, നമ്മൾ വാങ്ങിയിട്ടുള്ള സ്വീറ്റ്സിൽ നിന്ന് എന്തെങ്കിലും ഒരു സ്വീറ്റ് എടുത്ത് എനിക്ക് തന്നാൽ മതി, നീ ഒരു മിട്ടായി ആണ് തരുന്നത് എങ്കിലും ഞാനത് സന്തോഷത്തോടെ തന്നെ വാങ്ങും, കാരണം എനിക്ക് നീ തരുന്ന സമ്മാനങ്ങൾ വലുതാണ്... അവളുടെ മുഖത്തേക്ക് നോക്കി ആണ് അവൻ അത് പറഞ്ഞത്,

" എങ്കിൽ ഞാനൊരു സമ്മാനം തരട്ടെ, ഹരിയേട്ടൻ ദേഷ്യപ്പെടുമോ....? " എന്തിനാ ദേഷ്യപ്പെടുന്നെ, ഒരാൾ നമുക്ക് സ്നേഹത്തോടെ ഒരു സമ്മാനം തരുമ്പോൾ നമ്മൾ ആരെങ്കിലും ദേഷ്യപ്പെടുമോ....? പ്രത്യേകിച്ച് ഞാൻ ആരെങ്കിലും സ്നേഹത്തോടെ എന്തു തന്നാലും അത് നിഷേധിക്കുന്ന ഒരു വ്യക്തിയല്ല, " ഉറപ്പാണല്ലോ......??? " നിൻറെ ഒരു കാര്യം, പണ്ടുമുതലേ ഉണ്ട് നിനക്കെന്താ ഞാൻ കാര്യം പറഞ്ഞാൽ ഒരു വിശ്വാസക്കുറവ്.... പെട്ടെന്നായിരുന്നു അത് സംഭവിച്ചത് ശ്രീഹരിക്ക് ചിന്തിക്കുവാൻ പോലും ഇടകൊടുക്കാതെ അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ പതിഞ്ഞു പോയ നിമിഷം..... ആ നിമിഷം ശ്രീഹരി നിശ്ചലനായി പോയിരുന്നു.................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story