സ്നേഹദൂരം.....💜: ഭാഗം 46

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

തൻറെ മനസ്സിൽ അവളോട് തോന്നിയ ഓരോ വികാരങ്ങളും വിവേകത്തിൽ പൊതിഞ്ഞു സൂക്ഷിക്കുമ്പോൾ ആണ് അവളുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു പ്രവർത്തി, അത്‌ ശ്രീഹരിയെ ഞെട്ടിച്ചു കളഞ്ഞിരുന്നു...... അവന്റെ മുഖത്തേക്ക് നോക്കാൻ ഒരു അവസരം നൽകാതെ പെട്ടെന്നുതന്നെ പെണ്ണ് കാറിൽനിന്നിറങ്ങി അകത്തേക്കോടി കഴിഞ്ഞിരുന്നു....... ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയെടുക്കാൻ തന്നെ ശ്രീഹരിക്ക് സമയമെടുത്തു, പിന്നീട് അവൻറെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി നിറഞ്ഞുനിന്നു....... അതോടൊപ്പം അവർ ചുംബിച്ച കവിളിൽ അവൻറെ വിരലുകൾ ഒന്ന് പരതി ,തൻറെ ആദ്യ ചുംബനം........

അതും പ്രണയത്തിലും ജീവിതത്തിലും തന്നെ മാത്രം സ്വപ്നം കണ്ടു ഹൃദയത്തിലും മനസ്സിലും തന്നെ മാത്രം നിറച്ച് കഴിയുന്ന ഒരുവളിൽ നിന്നും, ആ ഒരു നിമിഷം ശ്രീഹരിയെ സംബന്ധിച്ചെടുത്തോളം വളരെ വലുതായിരുന്നു........ അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി ബാക്കി നിന്നു, ഒരു മായാലോകത്തെത്തീയത് പോലെയാണ് ശ്രീഹരിക്ക് തോന്നിയത്....... തനിക്ക് പരിചിതമല്ലാത്ത പല വികാരങ്ങളും തന്നിൽ ആധിപത്യം നേടുന്നത് പോലെ, പ്രണയത്തെ മറ്റെന്തൊക്കെയോ വികാരങ്ങൾ അടിമപ്പെടുത്തുന്നു...... തനിക്കും തിരിച്ച് ശക്തമായ രീതിയിൽ അവളോട് പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു...... ആ ഒരു ചിന്ത അവനിൽ ഒരു പുഞ്ചിരി നിറച്ചിരുന്നു,

അതിൽ കൂടുതലൊന്നും അവളെപ്പറ്റി ചിന്തിക്കുവാൻ ആ നിമിഷം അവൻ ഇഷ്ടപ്പെട്ടിരുന്നില്ല...... ഒരുപാട് കടന്ന് ചിന്തിച്ചാൽ തൻറെ മനസ്സിൽ ഇപ്പോൾ അവളോട് തോന്നുന്ന പല വികാരങ്ങളും തണുത്തുറഞ്ഞു പോകും എന്ന് അവന് ഉറപ്പായിരുന്നു...... അവൾ തൻറെ ഭാര്യയാണ്, അതിനുമപ്പുറം അവൾ തന്നെ പ്രണയിക്കുന്നു, തീവ്രമായി തന്നെ...... അതേ തീവ്രതയിൽ തിരിച്ചും ഇപ്പോൾ താൻ അവളെ പ്രണയിക്കുന്നുണ്ട്....... അതിനുമപ്പുറം മറ്റൊന്നും അവളെപ്പറ്റി ചിന്തിക്കുവാൻ അവൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.... " എട്ടാ...... ശ്രീദേവ് ഗ്ലാസിൽ കൊട്ടുമ്പോഴാണ് ഓർമ്മകളിൽനിന്നും ശ്രീഹരി ഉണർന്നത്...... ഒരു നിമിഷം അവന് ഒരു ജാള്യത തോന്നിയിരുന്നു....

പെട്ടെന്ന് കാറിൽനിന്നിറങ്ങി ശ്രീദേവിന്റെ മുഖത്തേക്ക് അവൻ നോക്കിയിരുന്നു..... " ഏട്ടൻ എന്താ കാറിൽ തന്നെ ഇരിക്കുന്നേ.....?? ജാനി വന്ന് കുറെ സമയമായിട്ടും ഏട്ടനെ കാണാത്തതുകൊണ്ട് ഞാൻ തിരക്കി ഇറങ്ങിയത്, ശ്രീദേവ് അങ്ങനെ പറഞ്ഞപ്പോഴാണ് സ്ഥലകാലബോധം തിരികെ വന്നത് ശ്രീഹരിക്ക് ...... " എനിക്കൊരു ഫോൺ വന്നു....... ഞാൻ സംസാരിച്ചു കൊണ്ടിരിക്കായിരുന്നു..... ശ്രീഹരിയെ ആകെപ്പാടെ ഒന്ന് നോക്കി ശ്രീദേവ് ചിരിച്ചപ്പോൾ ശ്രീഹരിക്ക് എന്തോ ഒരു വല്ലായ്മ തോന്നിയിരുന്നു......താൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന് അവൻ ചിന്തിച്ചു....... ശ്രീദേവിന്റെ മുഖത്തെ കുസൃതിനിറഞ്ഞ ചിരിയുടെ അർത്ഥം ശ്രീഹരിക്ക് മനസ്സിലായിരുന്നില്ല,

അവൻ മനസ്സിലാകാതെ അവനെ നോക്കിയപ്പോഴേക്കും ശ്രീദേവ് കർച്ചീഫ് എടുത്തു അവൻറെ കവിളിൽ ഒന്ന് തുടച്ചു.... ഒരു അന്താളിപ്പോടെ ശ്രീഹരി അവനെ നോക്കി...... " കണ്മഷിയുടെ പാടുകൾ തുടച്ചു കളഞ്ഞതാ...... ഒരു ഫോൺ കോൾ വന്നപ്പോൾ ഇത്ര കിളിപോയ അവസ്ഥയിലാകും ഹരിയേട്ടൻ എന്ന് ഞാൻ വിചാരിച്ചില്ല....... ഒരു നിമിഷം ശ്രീഹരി ചൂളി പോയത് പോലെ തോന്നിയിരുന്നു.... " കൺമഷിയോ.....?പോടാ അത് ഞാൻ അങ്ങോട്ട് വന്നപ്പോൾ വണ്ടിക്ക് എന്തോ ചെറിയൊരു പ്രശ്നം പോലെ, ബോണറ്റ് തുറന്നത് ആയിരുന്നു, അതിലെ കരിയായിരിക്കും..... ചമ്മൽ അടക്കാൻ ബുദ്ധിമുട്ടുന്ന ശ്രീഹരിയെ കണ്ടപ്പോൾ ശ്രീദേവിന് ചിരിയായിരുന്നു വന്നിരുന്നത്.....

" എന്റെ ചേട്ടാ ഇതൊക്കെ നിത്യജീവിതത്തിലെ സംഭവങ്ങൾ അല്ലേ, എൻറെ ഏട്ടൻ ഇത്ര ടെൻഷൻ അടിക്കണ്ട ആവശ്യം ഒന്നും ഇല്ല, എനിക്ക് പറഞ്ഞാൽ മനസ്സിലാവും..... ഏട്ടൻ വന്നെ, അവിടെ അമ്മ ഏട്ടന് ഇഷ്ടം ഉള്ള ചെമ്മീൻ ബിരിയാണി ഉണ്ടാക്കാൻ ഉള്ള തിരക്കില, അതിന് വേണ്ടിയുള്ള എന്തൊക്കെയോ സാധനങ്ങളുടെ ലിസ്റ്റ് തന്നിട്ടുണ്ട്, ഞാൻ ഏട്ടനെ നോക്കിയിരുന്നത് ആണ്....കാറിൻറെ കീ തന്നിട്ട് പൊക്കോ, ഒരുപാട് ഇവിടെ നിന്ന് ചമ്മണ്ട.... ശ്രീദേവ് പറഞ്ഞപ്പോഴേക്കും ശ്രീഹരിയിലും ഒരു പുഞ്ചിരി വിടർന്നു..... ആ ചിരിയോട് തന്നെ ആയിരുന്നു അവൻ ഉള്ളിലേക്ക് കയറിയത്..... 🌼 റിൻസി 🌼 ശ്രീഹരി മുറിയിലേക്ക് കയറിയപ്പോൾ എല്ലാം ആദ്യം കണ്ണുകൾ പരതിയത് അവളെ തന്നെയായിരുന്നു......

തനിക്ക് ഒരു ചുംബനം നൽകി തൻറെ മുഖത്ത് പോലും നോക്കാതെ ഓടിപ്പോയ ആ കൊച്ചുകുറുമ്പത്തിയെ.....എല്ലാരേയും കണ്ടു എങ്കിലും അവളെ മാത്രം അവിടെ കണ്ടില്ല, വെറുതെ ഒന്ന് അകത്തേക്ക് നോക്കി അപ്പോൾ സുഗന്ധിയും സേതുവും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്നത് കേൾക്കാം. രണ്ടുപേർക്കും പതിവാണ് ഇത്..... ദിവസം ഒരുവട്ടമെങ്കിലും രണ്ടുപേരും തമ്മിൽ വഴക്കിടും..... കുറച്ചുകഴിയുമ്പോൾ ഒരുമിച്ചിരിക്കുന്നത് കാണാം, സ്വാഭാവികമായും വിദ്യയുടെ ഒപ്പം ആയിരിക്കും ജാനകി എന്ന് അവനു തോന്നിയിരുന്നു...... പെട്ടെന്ന് മുകളിലേക്ക് കയറിപ്പോയി,

വിദ്യയുടെ മുറിയിൽനിന്നും സംസാരം കേട്ടപ്പോൾ തന്നെ ഇരുവരും അവിടെ ഉണ്ടെന്ന് മനസ്സിലായി, പെട്ടെന്ന് അവിടേക്ക് പോയാൽ വിദ്യയ്ക്ക് സംശയം തോന്നിയാലോ എന്ന് കരുതി, ശ്രീഹരി മുറിയിലേക്ക് തന്നെ പോയി...... മുറിയിലേക്ക് ചെന്ന് നേരെ അവൻ കട്ടിലിലേക്ക് കിടക്കുകയായിരുന്നു ചെയ്തത്, വസ്ത്രം പോലും മാറാതെ മുറിക്കുള്ളിലേക്ക് കിടന്ന് അവൻ കഴിഞ്ഞു പോയ നിമിഷങ്ങളെ പറ്റി ഓർത്തു പോയി....... അവളുടെ മനസ്സിൽ തന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന് അവൻ മനസ്സിലാക്കിയ നിമിഷങ്ങൾ....... വീണ്ടും വീണ്ടും അവളെ കൂടുതലായി അറിയുവാൻ അവൻറെ മനസ്സ് വല്ലാതെ മുറവിളി കൂട്ടി.......

കുറെ സമയം നോക്കി ഇരുന്നിട്ടും ജാനകി വരുന്ന ലക്ഷണമൊന്നുമില്ല എന്നറിഞ്ഞപ്പോൾ അവൻ നേരെ ശ്രീവിദ്യയുടെ മുറിയിലേക്ക് ചെന്നു അവിടെയും അവളെ കാണാതെ ഇരുന്നപ്പോഴാണ് ഹാളിലേക്ക് ഇറങ്ങിച്ചെന്നത്, അപ്പോൾ അടുക്കളയിൽ രണ്ടുപേരും സുഗന്ധികൊപ്പം തകൃതിയായ പാചകത്തിലാണ്, അവിടേക്ക് പോകുന്നത് മോശമാണെന്ന് തോന്നിയത് കൊണ്ട് അവൻ തിരിക്കെ വന്നു, കുളിക്കാൻ ആയി കയറി, കുളിച്ചു ഇറങ്ങിയപ്പോൾ കണ്ടു ജാനകി വസ്ത്രം മാറിപ്പോയ ലക്ഷണങ്ങൾ, ഇട്ടുപോയ ഡ്രസ്സ് ഹാങ്ങറിൽ തൂക്കിയിട്ടുണ്ട്, താൻ കുളിമുറിയിലേക്ക് കയറുവാൻ വേണ്ടി അവൾ കാത്തിരുന്നത് ആയിരുന്നു എന്ന് അവന് തോന്നിയിരുന്നു.......

തന്നെ ഇനി കുറച്ച് സമയത്തേക്ക് നോക്കുവാൻ അവൾക്ക് ഒരു ചമ്മൽ ഉണ്ടാകുമെന്ന് അവൻ ചിരിയോടെ ഓർത്തു....... ഭക്ഷണം കഴിക്കാനായി ഹരിയെ വിളിക്കാൻ വന്നതും വിദ്യയായിരുന്നു...... അവൾ മനപ്പൂർവം മാറിയതാണെന്ന് ശ്രീഹരിക്ക് തോന്നിയിരുന്നു, കാരണം തന്നെ അഭിമുഖീകരിക്കാനുള്ള അവളുടെ മടി ആയിരിക്കാം അല്ലെങ്കിൽ താൻ ദേഷ്യപ്പെടുമോ എന്നുള്ള ഭയമായിരിക്കാം, എന്താണെങ്കിലും മുഖത്ത് ഗൗരവം വരുത്തി തന്നെയാണ് അവൻ താഴേക്ക് ഇറങ്ങി ചേന്നിരുന്നത് ........ താഴെ ഇറങ്ങിയപ്പോൾ എല്ലാം വിളമ്പാനും മറ്റുമായി ജാനകി അവിടെ നിൽക്കുന്നത് കണ്ടു, അവന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല എന്നതായിരുന്നു സത്യം,

അവനെ കണ്ടതോടെ അവളുടെ ഓരോ പ്രവർത്തികളിലും ഒരു പരിഭ്രമം നിറയുന്നതും അവൻ മനസ്സിലാക്കി...... പരിഭ്രമത്തോടെ ഉള്ള അവളുടെ ഓരോ ജോലികൾ കണ്ടപ്പോൾ അവന് ചിരിയാണ് വന്നിരുന്നത്, എങ്കിലും അവൻ സമർത്ഥമായി തന്നെ അത് മനസ്സിൽ ഒളിപ്പിച്ചാണ് ഇരുന്നത് ... ഓരോന്ന് വിളമ്പുന്നതിനിടയിൽ അവൻ നോക്കാത്ത സമയങ്ങളിലെല്ലാം അവളുടെ മിഴികൾ അവനെ തന്നെ ഉഴിഞ്ഞു പോകുന്നുണ്ടായിരുന്നു......... അവളുടെ ഓരോ നോട്ടങ്ങളും ഒട്ടൊരു കൗതുകത്തോടെ ആണ് അവൻ മനസ്സിലാക്കിയിരുന്നത്......... മിഴികൾ ഇടയുമ്പോൾ പെട്ടെന്ന് ജാനകി നോട്ടം മാറ്റുന്നത് കാണുമ്പോൾ ശ്രീഹരിക്കും ചിരി വരുമായിരുന്നു,

" മോൾ ഇരുന്നോടി.... സുഗന്ധി പറഞ്ഞപ്പോൾ ജാനകി ചിരിയോടെ ഒഴിഞ്ഞുമാറി..... " വേണ്ട ഞാൻ അമ്മയുടെ കൂടെ ഇരുന്നോളാം..... " അമ്മയുടെ കൂടെ അല്ല ഏട്ടന്റെ കൂടെ ആണ് ഇരിക്കുന്നത്...... ഇന്ന് നിങ്ങടെ വിവാഹവാർഷികമാണ്.... ശ്രീദേവ് അത് പറഞ്ഞപ്പോഴാണ് ജാനകി ശ്രീഹരിയെ നോക്കിയത് അപ്പോൾ ആ മുഖത്ത് ഒരു കുസൃതിച്ചിരി മിന്നി നിൽക്കുന്നത് കണ്ടപ്പോൾ ജാനകിക്ക് അദ്ഭുതമാണ് തോന്നിയത്..... " അതേ നിങ്ങളുടെ വിവാഹ വാർഷികമാണ്, ഇന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം, സേതു പറഞ്ഞപ്പോൾ അവൾ ശ്രീഹരിയുടെ അരികിലേക്ക് ഇരുന്നു...... " ഇനിയിപ്പോ നീ എന്തിനാ അവിടെ നിൽക്കുന്നത്, നീയും കൂടി ഇരിക്കു....

എല്ലാവരും കൂടി ഒരുമിച്ച് കഴിക്കുന്നത് ആണ് അതിൻറെ ഒരു ഭംഗി..... സേതു പറഞ്ഞപ്പോൾ സുഗന്ധിയും അവിടേക്ക് ഇരുന്നു.... ബിരിയാണിയും സലാടും എല്ലാം വിളമ്പി കഴിഞ്ഞ് കഴിക്കാൻ എടുത്തു തുടങ്ങി, ശ്രീഹരി കഴിക്കുന്നതിന് മുൻപാണ് വിദ്യ പറഞ്ഞത്..... " അയ്യോ ഏട്ടാ കഴിക്കല്ലേ..... കഴിക്കുന്നതിനു മുൻപ് ആദ്യ ഒരുരുള ജാനിക്ക് കൊടുക്ക്, അങ്ങനെയാണല്ലോ അതിന്റെ ഒരു പതിവ്...... ചിരിയോടെ ശ്രീവിദ്യ പറഞ്ഞപ്പോഴും സുഗന്ധി അവളെ കണ്ണുരുട്ടി നോക്കി,അപ്പോഴാണ് പറഞ്ഞതിന്റെ അബദ്ധം അവൾക്ക് മനസ്സിലായത്..... " സോറി അമ്മേ, ചേട്ടത്തിക്ക് കൊടുക്ക്, പോരേ....?? സുഗന്ധിയെ നോക്കി വിദ്യാ ചോദിച്ചപ്പോൾ, സുഗന്ധിയിലും ഒരു ചിരി വന്നിരുന്നു,

ആ ചിരിയിൽ എല്ലാവരും പങ്കു ചേർന്നു...... ശ്രീഹരി ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു, എങ്ങനെയാണ് എല്ലാവരുടെയും മുൻപിൽ വച്ച് അങ്ങനെ ചെയ്യുന്നത് എന്നായിരുന്നു അവന്റെ മനസ്സിൽ.... " എടുത്തു കൊടുക്ക് ഏട്ടാ, ശ്രീദേവ് ഒരിക്കൽ കൂടി പ്രോത്സാഹിപ്പിച്ചപ്പോഴും അച്ഛനും അമ്മയും തന്നെ തെറ്റിദ്ധരിക്കുമോന്ന് ആയിരുന്നു, " എന്തിനാടാ മടിക്കുന്നെ, കൊടുക്കടാ..... നിൻറെ ഭാര്യയ്ക്ക് വേണം ആദ്യത്തെ ഉരുള കൊടുക്കാൻ, ബൈബിളിൽ പറഞ്ഞിരിക്കുന്ന കേട്ടിട്ടില്ലേ, നീ ഉണ്ടില്ലെങ്കിലും നിൻറെ ഭാര്യയെ ഊട്ടണമെന്ന്, സേതു കൂടി പ്രോത്സാഹിപ്പിച്ചപ്പോൾ പിന്നെ ശ്രീഹരിക്കും മടി ഒന്നും തോന്നിയിരുന്നില്ല,

അവൻ പെട്ടെന്ന് തന്നെ പാത്രത്തിൽ നിന്നും ഒരു ഉരുള എടുത്തു ജാനിക്ക് നേരെ നീട്ടിയിരുന്നു...... ജാനകിക്കും വല്ലാത്ത ഒരു ചമ്മൽ തോന്നിയിരുന്നു എങ്കിലും അത്ഭുതം ആയിരുന്നു മുന്നിട്ട് നിന്നത്, അതുകൊണ്ട് യാന്ത്രികമായി തന്നെ അവൾ അത് വാങ്ങിയിരുന്നു, എല്ലാവരും സന്തോഷപൂർവ്വം ആയിരുന്നു ഭക്ഷണം കഴിച്ചത്...... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശ്രീഹരിയെ തേടി അവളുടെ മിഴികൾ വരുന്നുണ്ടായിരുന്നു, " എന്തൊരു ഗ്ലാമർ ആണ് ഈ മനുഷ്യന്.... അവൾ അറിയാതെ ചിന്തിച്ചു പോയിരുന്നു..... " ഏത് സൈഡിലൂടെ നോക്കിയാലും സൗന്ദര്യം, അവളുടെ മനസ്സിൽ ആ ചിന്തകൾ തന്നെയായിരുന്നു, അതോടൊപ്പം ഭക്ഷണം കഴിച്ച് വെള്ളം കുടിക്കുന്നതിനിടയിൽ ആണ് ജാനകിയുടെ ചെവിയിൽ ആയി രഹസ്യം പോലെ ശ്രീഹരി അത് പറഞ്ഞത്.... " ഒരു മയത്തിലൊക്കെ നോക്കെന്റെ കൊച്ചേ,....!!

ചെറിയൊരു കുസൃതിച്ചിരിയോടെ അതും പറഞ്ഞ് മീശയും പിരിച്ച് ഒരു കണ്ണുമടച്ച് അവളെ കാണിച്ചു പ്ളേറ്റും എടുത്ത് പോകുന്നവനെ കണ്ടപ്പോൾ വീണ്ടും എവിടെയൊ പോയ പരിഭ്രമം ജാനകിക്ക് തിരികെ വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.......അവളെ സംബന്ധിച്ചിടത്തോളം ശ്രീഹരിയുടെ ഈ ഭാവങ്ങളൊക്കെ അവളിലും ഒരു പ്രത്യേകതയായിരുന്നു നിറച്ചിരുന്നത്...... ഇതിനു മുൻപ് ഗൗരവക്കാരനായി മാത്രം കണ്ടിട്ടുള്ള ഹരിയേട്ടൻ, ഇങ്ങനെ തമാശകളും കുസൃതികളും ഒക്കെ തന്നോട് പറയുമോ എന്നായിരുന്നു അവൾക്ക് തോന്നിത്തുടങ്ങിയത്....? അവളുടെ മുഖത്ത് ആ പരിഭ്രമം വ്യക്തമായിരുന്നു.....

അത് കാണെ ശ്രീഹരിക്ക് വീണ്ടും ചിരിയും വന്നു, അതോടൊപ്പം അവളോട് സ്നേഹവുമായിരുന്നു തോന്നിയത്........ അവൾ നൽകിയ ചുംബനത്തിന്റെ ചൂട് അപ്പോഴും ഉണ്ടായിരുന്നു, അതിനുശേഷം അവളെ ഒന്ന് അടുത്ത് കിട്ടിയിട്ട് പോലുമില്ല ..... സംസാരിക്കാതെ മനഃപൂർവം ഒഴിഞ്ഞുമാറുന്നത് എന്താണെന്ന് വ്യക്തമായി അറിയാമായിരുന്നു, " വൈകുന്നേരം അഞ്ചുമണി ആകുമ്പോൾ റിസോർട്ടിൽ എത്തിയാൽ മതി ആയിരിക്കും ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി ശ്രീദേവ് പറഞ്ഞപ്പോഴാണ് സുഗന്ധി വിളിച്ചുപറഞ്ഞത്, " ജാനി തുണി മുകളിൽ വിരിച്ചിട്ടുണ്ട്, മഴ വരുന്നുണ്ടെന്നു തോന്നുന്നു..... തുണി ഒന്ന് എടുത്തേ, " ശരി അമ്മേ, അത്‌ പറഞ്ഞു മുകളിലേക്ക് കയറുന്ന ജാനകിയെ ശ്രീഹരി കണ്ടിരുന്നു, ശ്രീദേവിനോട്‌ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇരുന്നത് എങ്കിലും അവന്റെ ശ്രദ്ധ അവളിൽ തന്നെയായിരുന്നു.....

അവൾ മുകളിലേക്ക് പോയപ്പോൾ അവൻ ആകെ ഒന്ന് നോക്കി.... സേതു ആണെങ്കിൽ ടി വി കാണുകയാണ്, എല്ലാവരും ഓരോ ജോലിയിലാണ്, മുകളിൽ ഇപ്പോൾ അവൾ മാത്രമേ ഉള്ളൂ എന്ന് ശ്രീഹരിക്ക് മനസ്സിലായി, ശ്രീദേവിനോട് എന്തൊക്കെയോ പറഞ്ഞതിനുശേഷം ഒരു ഫോൺ വിളിക്കാൻ ഉണ്ട് എന്ന് പറഞ്ഞ് ശ്രീഹരി മുറിയിലേക്ക് പോയിരുന്നു, തുണിയും എടുത്തു കൊണ്ട് തിരിഞ്ഞു വരുന്ന ജാനകി കണ്ടത് തന്റെ മുൻപിൽ കൈകൾ കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന ശ്രീഹരിയെ ആണ്...... ഒരു നിമിഷം ശരീരത്തിലേക്ക് ഒരു വിറയലും അതോടൊപ്പം പരിഭ്രാന്തിയും എല്ലാം നിറയുന്നത് അവൾ അറിഞ്ഞിരുന്നു....................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story