സ്നേഹദൂരം.....💜: ഭാഗം 47

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

അവൾ തന്നെ പരിഭ്രമത്തോടെ നോക്കിയപ്പോൾ ഒരു പുഞ്ചിരി അവൾക്ക് വേണ്ടി അവൻ സമ്മാനിച്ചിരുന്നു......... അവനെ മറികടന്ന് പോകാൻ തുടങ്ങിയവർക്ക് മുൻപിൽ അവൻ ഒരു മാർഗ്ഗ തടസ്സമായി നിന്നപ്പോൾ അവന്റെ മുഖത്തേക്ക് ദയനീയതയോടെ അവളൊന്നു നോക്കി...... അത് കണ്ടപ്പോൾ അവനും ചിരിയായിരുന്നു വന്നത്, " അമ്മ തിരക്കും ഹരിയേട്ടാ...... ഞാൻ ഈ തുണി ഒന്ന് താഴെ കൊണ്ടുവക്കട്ടെ, അവന്റെ മുഖത്തേക്ക് നോക്കാതെയാണ് അവൾ അത് പറഞ്ഞത്, " നിൻറെ സമ്മാനം എനിക്ക് ഇഷ്ടായിട്ടോ.......!! അത്രയും പറഞ്ഞ് ചെറുചിരിയോടെ അവൻ മുറിക്കുള്ളിലേക്ക് നടന്നപ്പോൾ അത്ഭുതമായിരുന്നു ജാനകിക്ക് തോന്നിയിരുന്നത്.......

ഒരു പക്ഷേ അവൻ തന്നെ വഴക്കു പറയും എന്നായിരുന്നു അവൾ പ്രതീക്ഷിച്ചിരുന്നതെങ്കിലും, അത്രമേൽ ഇഷ്ടം തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തുപോയത്...... അത്‌ തെറ്റായിപ്പോയെന്ന് പോലും പിന്നീട് ചിന്തിച്ചിരുന്നു...... പക്ഷേ ഈ മറുപടി വലിയൊരു സമാധാനം തന്നെയായിരുന്നു, എങ്കിലും ഇനി അവനെ അഭിമുഖീകരിക്കാൻ കഴിയില്ലെന്ന് അവൾക്ക് തോന്നിയിരുന്നു...... ചെറു ചിരിയോടെ അവൾ താഴേക്ക് പോയി, കൂടുതൽ സമയവും ജാനകി വിദ്യയ്ക്ക് ഒപ്പം തന്നെ ഇരുന്നു........ ഈ സമയങ്ങളിലെല്ലാം ഹരി അവളെ പറ്റി കൂടുതൽ ചിന്തിക്കുകയായിരുന്നു........ വെറുതെ ഇരുന്നപ്പോഴാണ് വൃത്തിയായി അടുക്കിവെച്ചിരിക്കുന്ന മേശയിലെ അവളുടെ ബുക്കുകൾ കണ്ടത്,

അതിൽ വ്യത്യസ്തമായ ഒരു ഗിഫ്റ്റ് പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്ന ഒരു ബുക്കിലേക്ക് അവൻറെ ശ്രദ്ധ ചെന്നു, പെട്ടെന്ന് അവൻ അത് നിവർത്തി...... വടിവൊത്ത അക്ഷരത്തിൽ അതിൽ എഴുതിയിരിക്കുന്ന ആദ്യ വരിയിൽ തന്നെ അവൻറെ കണ്ണുകളുടക്കി, " ജാനകിയുടെ മാത്രം ശ്രീയേട്ടൻ... " ആ ഡയറി അവന് പറഞ്ഞു കൊടുത്തൂ അവൻ അവൾക്ക് ആരായിരുന്നു എന്ന്, അവളുടെ മനസ്സിൽ അവനുള്ള സ്ഥാനം എന്തായിരുന്നു എന്ന്..... എപ്പോൾ മുതലാണ് പ്രണയം തോന്നിയത് എന്ന്, അവനോട് പ്രണയം തോന്നിയ നിമിഷം മുതൽ ഉള്ള ഓരോ വരികളും അവൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു.... ജാനകിയുടെ മനസ്സ് വായിച്ചു തീർന്നത് പോലെയാണ് ശ്രീഹരിക്ക് തോന്നിയത്........

ഉള്ളിനുള്ളിൽ അവളോട് തോന്നിയ പ്രണയം പൂർവാധികം ശക്തിയോടെ ഉണർന്നത് അവൻ അറിഞ്ഞിരുന്നു, ഇത്രത്തോളം അവൾ തന്നെ സ്നേഹിച്ചിരുന്നൊ....? അതിനുമാത്രം എന്ത് ആയിരുന്നു തനിക്ക് മേന്മ....? അവന് ഡയറിയിൽ നിന്ന് വ്യക്തമായി താൻ മാത്രമാണ് അവളുടെ ജീവിതം എന്ന്, അത്രത്തോളം അവൾ തന്നെ സ്നേഹിക്കുന്നുണ്ട്...... തന്റെ ഭാഗത്തുനിന്ന് കിട്ടുന്ന ഒരു ചെറിയ പരിഗണനയിൽ പോലും അവൾ അനുഭവിക്കുന്ന സന്തോഷം, അത്‌ വ്യക്തമായി തന്നെ അതിൽ എഴുതിയിട്ടുണ്ടായിരുന്നു, അവളോട് ഒരുപാട് സ്നേഹം ആയിരുന്നു ആ നിമിഷം തോന്നിയിരുന്നത്..... അതിലെ അവസാന വരി.... " നിന്നോട് എനിക്കുള്ള പ്രണയം വാക്കുകൾ ഇല്ലാതെ വാചാലമാവുമ്പോൾ,

അതിന്റെ അർത്ഥങ്ങൾ തേടി നീ അലയും,ഒടുവിൽ നീ എത്തുന്ന ഉത്തരം,നിന്നിൽ നിന്ന് എന്നിലേക്ക് ഉണ്ടായിരുന്ന സ്നേഹദൂരം അപ്രതീക്ഷ്യം ആക്കും.... " ( കടപ്പാട്, വൈഗ കൃഷ്ണൻ ) അവൾ എഴുതിയിരുന്ന ആ വാക്കുകൾ ഹൃദയത്തിലേക്ക് ആയിരുന്നു മോഹങ്ങൾ കോറി ഇട്ടിരുന്നത്..... അതെ ഈ സ്നേഹ ദൂരം അലിഞ്ഞു ഇല്ലാതാകും..... ഇല്ലാതാവുക തന്നെ വേണം....... അങ്ങനെ ഒരു തീരുമാനം എടുത്തു അവളെ മാത്രം മനസ്സിൽ ആവാഹിച്ചു ആണ് അവൻ കിടന്നത്....... കുറെ സമയങ്ങൾക്ക് ശേഷമാണ് ജാനകി മുറിയിലേക്ക് വന്നത്, വിദ്യ പറഞ്ഞു വിട്ടതാണ്, വിദ്യ ഉറക്കം വരുന്നു എന്നു മുറിയിൽ പോയി കിടന്നപ്പോൾ,

നീ കൂടി കുറച്ച് നേരം ഉറങ്ങാൻ പറഞ്ഞു മുറിയിലേക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല, എല്ലാരും ഉച്ചയുറക്കത്തിന്റെ തിരക്കിലാണ്... മുറിയിലേക്ക് വന്നപ്പോഴും ശ്രീഹരി കിടപ്പാണ്,ഇടം കൈ എടുത്തു കണ്ണിന് മുകളിൽ വച്ചിട്ടുണ്ട്..... അങ്ങനെയാണ് എപ്പോഴും ഉള്ളത്, അതുകൊണ്ട് ഉറക്കം ആണോ അല്ലയോ എന്ന് അവൾക്ക് മനസ്സിലായിരുന്നില്ല....... അവൻറെ മുഖത്തേക്ക് ഒന്ന് നോക്കി, അതിനു ശേഷം അവൾ ശബ്ദമുണ്ടാക്കാതെ ഡോർ അടച്ചു.... ഡോർ അടച്ച് അവൾ തിരിഞ്ഞപ്പോഴേക്കും കട്ടിലിൽ നിന്ന് ശ്രീഹരി എഴുന്നേറ്റിരിക്കുന്നുണ്ട്..... ചമ്രം പിടഞ്ഞാണ് ഇരിക്കുന്നത്..... ഒരു നിമിഷം മുറിക്ക് പുറത്തേക്ക് പോകണോ വേണ്ടയോ എന്ന് ചിന്തിച്ച് അവൾ നിന്നിരുന്നു.......

അവന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിഞ്ഞില്ല, " നീ ആ റിംഗ് കൈയ്യിൽ ഇട്ടോ ജാനി....... വളരെ സൗമ്യമായ ആയിരുന്നു അവൻറെ ചോദ്യം, " ഇല്ലേട്ടാ...... " എങ്കിൽ എടുക്ക്, അവൻ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ അലമാരി തുറന്ന് മോതിരം എടുത്തു അവൾ.... അതിനുശേഷം അവൻറെ കൈകളിലേക്ക് കൊടുത്തു, അവൻ തന്നെയാണ് അതിൽ നിന്ന് ആ മോതിരം എടുത്തു അവളുടെ വലതു കൈ വിരലിൽ കല്യാണമോതിരത്തിന്റെ അരികിൽ തന്നെയുള്ള വിരലിലേക്ക് ഇട്ടു കൊടുത്തത്, പൊടുന്നനെ അവളുടെ കൈകൾ അവൻ തൻറെ ചുണ്ടോടു ചേർത്തു, ഒരു നിമിഷം ജാനകി സ്തംഭിച്ചു പോയിരുന്നു,

എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കി എടുക്കാൻ അവൾക്ക് കുറച്ച് നിമിഷങ്ങൾ തന്നെ വേണ്ടി വന്നിരുന്നു ...... അപ്പോഴും അവളുടെ കയ്യിൽ അവൻറെ ചുംബന ചൂട് ഉണ്ടായിരുന്നു..... " ഹാപ്പി ആനിവേഴ്സറി..... അവളുടെ മുഖത്തേക്ക് നോക്കിയാണ് അവൻ പറഞ്ഞത്, അത്ഭുതപ്പെട്ട് ഇരിക്കുന്ന പെണ്ണിനെ കണ്ടപ്പോൾ അവന് ചിരിയാണ് വന്നിരുന്നത്..... " നീ എന്താ ഇങ്ങനെ നോക്കുന്നത്, എന്നെ ഇതിനുമുമ്പ് കാണാത്തത് പോലെ..... ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവൻ അത് പറഞ്ഞപ്പോൾ അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു...... " നിനക്ക് എന്നെ ഒരുപാട് ഇഷ്ടമാണോ ജാനി......!!! ആർദ്രം ആയിരുന്നു അവൻറെ ചോദ്യം,

അവളുടെ കണ്ണുകളിലേക്ക് നോക്കി ആണ് അവൻ ചോദിച്ചത്........ ഒരു നിമിഷം അവളുടെ മിഴികൾ പെയ്തു പോയിരുന്നു...... " ഇനിയും സംശയം ഉണ്ടോ ഹരിയേട്ടന്, " ഹരിയേട്ടൻ അല്ല, ശ്രീയേട്ടൻ, നീ എന്നെ അങ്ങനെ വിളിച്ചാൽ മതി....... മനസ്സിൽ ഒരായിരം തവണ നീ എന്നെ വിളിക്കുന്നത് അങ്ങനെയാണെന്ന് എനിക്കറിയാം, പിന്നെ എന്നെ കാണിക്കാൻ വേണ്ടിയാണ് ഈ ഒരു വിളി എങ്കിൽ, അത്‌ വേണ്ട, പഴയതൊന്നും നമുക്കിടയിൽ വേണ്ട... ജാനകിയുടെ മാത്രം ശ്രീയേട്ടൻ, അത്‌ മതി .....!! അത്ഭുതം തോന്നിയിരുന്നു ജാനകിക്ക് അവൻറെ ഓരോ വാക്കുകളിലും, " അറിയാം എനിക്ക് ഈ മനസ്സ് നന്നായിട്ട് അറിയാം ജാനി, എന്നെ ഒരുപാട് സ്നേഹിക്കുന്നു നീ എന്ന് എനിക്കറിയാം, "

ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞാൻ.... പെട്ടന്ന് അവൾ വാചാല ആയി.... " ഞാൻ നിന്നെ തിരിച്ചും സ്നേഹിക്കുന്നുണ്ട് ജാനി ഒരുപാട്, വൈകാതെ നിന്റെ മാത്രം ശ്രീയേട്ടൻ ആയി ഞാൻ മാറും, ഇതെൻറെ ഭാര്യയ്ക്ക് ഞാൻ തരുന്ന ഉറപ്പാണ്,ജാനകിയുടെ ശ്രീയേട്ടൻ ആകണം എനിക്ക് എന്നും,... അത് പറഞ്ഞു അവളെ തന്റെ നെഞ്ചിലേക്ക് അവൻ ചേർത്തിരുന്നു..... ഒരു നിമിഷം സംഭവിക്കുന്നത് സത്യമാണോ മിഥ്യ ആണോ എന്നറിയാതെ ഒരു അവസ്ഥയിലായിരുന്നു ജാനകി, എങ്കിലും അവളുടെ വിരലുകൾ അവനെ പുൽകിയിരുന്നു, നീണ്ടുനിന്ന ഒരു ആലിംഗനം...... ജാനകി വളരെയധികം ആഗ്രഹിച്ച ഒരു നിമിഷം,

ഈ കരങ്ങൾ തന്നെ ഒന്ന് ചേർത്തുപിടിക്കാൻ എത്രത്തോളം ആഗ്രഹിച്ചിരുന്നു...... ഇത്രമേൽ ഭ്രാന്തമായി ജാനകി ഒന്നിനെയും സ്നേഹിച്ചിട്ടില്ല, അവളെയൊന്നു ചേർത്ത് പുൽകിയപ്പോൾ അവൻറെ കൈകൾ ഒന്നു വിറച്ചിരുന്നു....... എങ്കിലും മറ്റു ചിന്തകൾക്കൊന്നും അവൻ മനസ്സിൽ സ്ഥാനം കൊടുത്തിരുന്നില്ല, വിറയാർന്ന അധരങ്ങൾ കൊണ്ട് അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകി അവൻ, തന്റെ പ്രിയപ്പെട്ടവൾക്ക് നൽകിയ ആദ്യ പ്രണയ ചുംബനം........ ജാനകി ആകട്ടെ തന്റെ പ്രണയചുംബനത്തിന്റെ അനുഭൂതിയിൽ സ്വയം മറന്നു..... ജാനകിയുടെ മിഴികൾ കൂമ്പിയടഞ്ഞു പോയിരുന്നു, ഒരു സുരക്ഷിത കവചം പോലെ അവൻറെ നെഞ്ചോട് ചേർന്ന് അവൻറെ കരവലയത്തിൽ നിൽക്കുമ്പോൾ ഈ ലോകത്തിൽ വച്ച് ഏറ്റവും സമാധാനം നിറഞ്ഞ നിമിഷം ഇതാണെന്ന് ജാനകി മനസ്സിലാക്കുകയായിരുന്നു.......

ശ്രീഹരിയെ സ്നേഹം കൊണ്ട് ജാനകി തോൽപ്പിച്ച് നിമിഷങ്ങൾ....... തൻറെ മനസ്സിൽ തോന്നിയത് ചാപല്യം ആണെന്ന് പറഞ്ഞവൻറെ മുൻപിൽ തെളിമയോടെ ഉള്ള പ്രണയം ആണെന്ന് തെളിയിച്ചു കൊടുത്തവൾ, ഒരു വിജയത്തോടെയാണ് നിൽക്കുന്നതെങ്കിലും ഈ വിജയത്തേക്കാൾ കൂടുതൽ അവളെ സന്തോഷിപ്പിച്ചത് തന്റെ സ്നേഹത്തെ മനസ്സിലാക്കി ചേർത്തുപിടിച്ച ശ്രീഹരിയുടെ സ്നേഹമായിരുന്നു........ ഈയൊരു മനസ്സിന്റെ അവകാശി ആകാൻ വേണ്ടി ആയിരുന്നില്ലേ ഇത്രയും നാളത്തെ തന്റെ കാത്തിരിപ്പ്.....? തനിക്ക് തോന്നിയത് വെറും ഒരു ഭ്രമം അല്ല പ്രണയമായിരുന്നു എന്ന് ഈ മനസ്സിനോട് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയായിരുന്നില്ല ഇത്രകാലം തപസ്സ് ചെയ്തത്......?

അത് മനസ്സിലാക്കേണ്ടവൻ മനസ്സിലാക്കിയ സന്തോഷം അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു...... ഈ നിമിഷം മരണത്തെ പുൽകിയാലും ജാനകി സന്തോഷവതിയായിരിക്കും..... ഇനി ഒരു ജന്മം ജനിച്ചാൽ മതി, ഒരു മരത്തിലെ രണ്ടു ഇലകളായി...... എത്ര സമയം ആ നിൽപ്പ് തുടർന്നു എന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു, രണ്ടുപേരും ഒരു പ്രത്യേക അനുഭൂതിയായിരുന്നു....... ആദ്യാനുരാഗം പകർന്ന മനോഹരമായ ഒരു അവസ്ഥയിൽ.... " റെഡി ആവണ്ടേ.....?? ശ്രീഹരി തന്നെയാണ് ചോദിച്ചത്, " വേണ്ട എനിക്ക് ഇങ്ങനെ എന്നും ഈ നെഞ്ചോട് ചേർന്ന് നിന്നാൽ മതി, ഇതാണ് എന്റെ സ്വർഗം... " അതിന് ഈ ജന്മം മുഴുവൻ ബാക്കിയില്ലേ....? അവളുടെ മുഖം താടിതുമ്പാൽ ഉയർത്തി അവൻ ചോദിച്ചു....

അവൾ അതെയെന്ന അർത്ഥത്തിൽ തലയാട്ടി അവനിൽ നിന്ന് അകന്നു, എന്തുകൊണ്ടോ അവനെ നോക്കാൻ അവൾക്ക് സാധിച്ചിരുന്നില്ല, അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി എന്നതുപോലെ ശ്രീഹരി ഒരു ചിരിയോടെ പറഞ്ഞു, " നീ പോയി റെഡി ആയിട്ട് വാ.... ആ ഒരു മറുപടിക്ക് കാത്തുനിന്നത് പോലെ അവൾ അലമാരിയിൽനിന്നും തോർത്തുമായി കുളിമുറിയിലേക്ക് കയറിയിരുന്നു, തിരിച്ചു ജാനകി റെഡിയായി കഴിയുന്നതുവരെ ശ്രീഹരി മുറിയിൽ പോലും കയറാതെ ബാൽക്കണിയിലേക്ക് പോയിരുന്നു....... കഴിഞ്ഞു പോയ സന്തോഷ നിമിഷങ്ങളെ പറ്റി ചിന്തിക്കുകയായിരുന്നു അവൻ....... ജാനകി റെഡി ആയ ശേഷമാണ് ശ്രീഹരി കുളിച്ചൊരുങ്ങി വന്നത്.......

രണ്ടുപേരും എല്ലാരോടും യാത്രപറഞ്ഞ് കാറിലേക്ക് കയറിയപ്പോൾ, എല്ലാവരുടെയും മനസ്സ് നിറഞ്ഞിരുന്നു...... അവരുടെ മുഖഭാവങ്ങൾ നിന്ന് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു ഈ ജീവിതത്തിൽ അവർ സന്തോഷഭരിതരാണെന്ന്..... അത്‌ എല്ലാവരുടെയും മനസ്സ് നിറച്ചിരുന്നു, അങ്ങോട്ടുള്ള യാത്രയിൽ മൗനമായിരുന്നു കൂടുതൽ........ സ്റ്റീരിയോയിൽ നിന്ന് ശ്രീഹരിക്ക് പ്രിയപ്പെട്ട പ്രണയഗാനങ്ങൾ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. 🎶🎶 തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു. പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..

🎶🎶 ഇടയ്ക്കിടെ ജാനകിയുടെ കൈകൾക്ക് മുകളിൽ അമരുന്ന ശ്രീഹരിയുടെ കൈകൾ ഒരു കൗതുകത്തോടെയാണ് അവൾ നോക്കിയത്....... അവൻറെ കണ്ണുകളിലും തെളിഞ്ഞുനിൽക്കുന്നത് പ്രണയമാണെന്ന് അവൾക്ക് മനസ്സിലായിരുന്നു, റിസോർട്ടിലേക്ക് എത്തിയപ്പോൾ രണ്ടുപേരുടെയും മനസ്സ് നിറഞ്ഞിരുന്നു...... അത്രയ്ക്ക് മനോഹരമായിരുന്നു ആ റിസോർട്ട്, തടിയിൽ തീർത്ത അതിമനോഹരമായ മുറികൾ, ഓരോ മുറികളും ഒരു കൂടാരം പോലെ തോന്നിച്ചു...... അങ്ങനെയാണ് ചെയ്തിരിക്കുന്നത്...... പ്രകൃതിയോടിണങ്ങി നിൽക്കുന്ന അതി മനോഹരമായ രീതിയിലുള്ള ഒന്ന്, റിസപ്ഷനിൽ പറഞ്ഞപ്പോൾ തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കിയ മുറിയിലേക്ക് പറഞ്ഞു വിട്ടു,

അവിടേക്ക് ചെന്നപ്പോൾ കട്ടിലിനു മുകളിൽ രണ്ട് പ്രണയം കൈമാറുന്ന അരയന്നത്തെ തോന്നിപ്പിക്കുന്ന ആകൃതിയിൽ രണ്ട് പുതപ്പുകൾ വച്ചിരിക്കുന്നതും അതിനോട് ചേർന്ന റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതും ഒക്കെ കണ്ട് രണ്ടുപേരും അത്ഭുതപ്പെട്ട് പോയിരുന്നു, മുറിയിൽ ചെന്ന് ഫ്രഷായതിനുശേഷം റിസോർട്ടിൽ നിന്ന് തന്നെ ആഹാരവും കഴിച്ചു, കാൻഡിൽ ലൈറ്റ് ഡിന്നർ ആയിരുന്നു ഇരുവർക്കും വേണ്ടി ശ്രീദേവ് ഒരുക്കിയിരുന്നത്, ജാനകിക്ക് പുതുമ ആയിരുന്നു ഇതൊക്കെ.... തിരികെ മുറിയിലേക്ക് എത്തിയപ്പോൾ ജാനകിക്ക് ശ്രീഹരിയെ നോക്കുവാൻ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു, എല്ലാ തിരക്കുകളും ഒന്ന് ഒതുങ്ങി കഴിഞ്ഞ് പുറത്തേക്ക് കാഴ്ചകളിലേക്ക് കണ്ണുകൾ നീട്ടിയിരുന്ന ജാനകിയെ പിന്നിലൂടെ തന്നോട് ചേർത്തിരുന്നു ശ്രീഹരി.......

അവളുടെ കഴുത്തിലൂടെ തൻറെ മുഖം ചേർത്തുകൊണ്ട് മെല്ലെ അവളെ തന്നോട് ചേർത്തു ശ്രീഹരി നിന്നപ്പോഴും ശരീരത്തിൽ ഒരു വിറയൽ കയറുന്നത് ജാനകി അറിഞ്ഞിരുന്നു..... " ജാനി..... ആർദ്രമായി അവൻ വിളിച്ചപ്പോൾ അതിലും ആർദ്രമായി അവൾ ഒന്നു മൂളി..... " നിനക്ക് മനസ്സിലാകുന്നുണ്ടല്ലോ നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്, പതുക്കെ പതുക്കെ നിന്നെ സ്നേഹിക്കാൻ ആണ് എനിക്കിഷ്ടം..... അങ്ങനെ ആവുമ്പോൾ മാത്രേ എനിക്ക് നിന്നെ കൂടുതൽ അറിയാൻ പറ്റൂ, നിന്നെ കൂടുതൽ സ്നേഹിക്കാൻ പറ്റൂ, എൻറെ നെഞ്ചോട് ചേർക്കാൻ പറ്റൂ.... പതുക്കെ ഒരു കൗമാരക്കാന്റെ കൗതുകത്തോടെ നിന്നെ ഇഷ്ടപ്പെട്ട്,

സ്നേഹിച്ച നിന്നോടൊപ്പമുള്ള ഓരോ നിമിഷങ്ങളും മനോഹരമാക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്, ഇത്രകാലവും എൻറെ സ്നേഹത്തിനുവേണ്ടി നീ കാത്തിരുന്നില്ലേ, ഇപ്പോൾ നീ എന്നെ സ്നേഹിക്കുന്നതതിലും ഇരട്ടിയായി ഞാൻ നിന്നെ തിരിച്ചു സ്നേഹിക്കുന്നുണ്ട്, സ്നേഹം അതിന് പല അർത്ഥങ്ങളുണ്ട്, പ്രണയം, മോഹം, അതിനുമപ്പുറം മറ്റു പല അർത്ഥങ്ങളുണ്ട്....... അവിടെയൊക്കെ ഞാൻ വരുന്നതേ ഉള്ളു, ഇപ്പൊ ഒരു മനോഹര അവസ്ഥയിലാണ് ഞാൻ..... ഇങ്ങനെ നിന്നെ ഞാൻ സ്നേഹിച്ചു വരട്ടെ ഞാൻ ...... കുറച്ചു നാൾ കൂടി നിന്റെ ശ്രീയേട്ടന് വേണ്ടി നിനക്ക് കാത്തിരുന്നു കൂടെ,

ഒരുപാട് സമയം ഒന്നും വേണ്ടി വരില്ല, ഞാനും നിന്നെ ആഗ്രഹിക്കട്ടെ , പെട്ടെന്ന് എനിക്ക് പറ്റില്ല, എനിക്ക് ഇഷ്ടമാണ് നിന്നെ...... എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്..... അത് പറയാൻ പോലും എനിക്കറിയില്ല, എൻറെ ജീവനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്...... പക്ഷേ നിന്നെ സ്വന്തമാക്കാൻ പറ്റുന്ന ഒരു അവസ്ഥയിലേക്ക് ഞാൻ എത്തിയിട്ടില്ല, അതുവരെ നിനക്ക് കാത്തിരുന്നു കൂടെ......? ഒരു വർഷം നമ്മുടെ ഇടയിലുള്ള അകലം മാറാൻ കാത്തിരുന്നില്ലേ, ഇനി കുറച്ചു നാൾ കൂടി, അത് വരെ ഞാൻ നിന്നെ പ്രണയിച്ചോട്ടെ, അത്രയും അവൻ പറഞ്ഞപ്പോഴേക്കും അവൾ അവൻറെ വായപൊത്തി കളഞ്ഞിരുന്നു.......................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story