സ്നേഹദൂരം.....💜: ഭാഗം 48

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

" എന്ത് ശ്രീയേട്ടാ ഈ പറയുന്നേ, ഇതിനുമപ്പുറം ഒന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല..... പതുക്കെ പതുക്കെ ഏട്ടൻ എന്നെ സ്നേഹിച്ചാൽ മതി, ധൃതിയില്ല എനിക്ക്..... സ്നേഹിക്കുന്നു എന്ന് പറഞ്ഞില്ലേ......? ജീവനെക്കാളേറെ എന്നെ ഇഷ്ടപ്പെടുന്നു എന്ന ആ ഒരു വാക്ക് മാത്രം മതി ഈ ജീവിതകാലം മുഴുവൻ എനിക്ക് ജീവിക്കാൻ....... ഈ മനസ്സിൻറെ കോണിൽ എവിടെയെങ്കിലും ഞാൻ ഉണ്ടാകണമെന്ന് മാത്രം ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ, എൻറെ സ്നേഹം എന്നെങ്കിലും ചേട്ടൻ മനസ്സിലാക്കണമെന്നെ എനിക്ക് ഉണ്ടായിരുന്നുള്ളൂ, അത് നടന്നല്ലോ അതുമതി....... ഇഷ്ടം പോലെ സമയമെടുത്തു പതുക്കെ പതുക്കെ മതി, എൻറെ കൂടെ എന്നും, എന്നെ കേൾക്കാൻ, എന്നെ ചേർത്തുപിടിക്കാൻ ശ്രീയേട്ടൻ ഉണ്ടായാൽ മതി, ഒരിക്കലും എന്നെ ശ്രീയേട്ടൻ മാറ്റി നിർത്താതെ ഇരുന്നാൽ മതി......

മനസ്സിൽ ആ ഒരു സ്ഥാനം മാത്രം മതി..... ഇടറിയ വാക്കുകളോട് നിറഞ്ഞ മിഴികളോട് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.... " എന്നെ എത്രത്തോളം സ്നേഹിക്കുന്ന നിന്നെ ഞാൻ എങ്ങനെയാ മോളെ മാറ്റിനിർത്തുന്നെ...... അവളുടെ മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി അവളെ തന്റെ കരവലയത്തിലേക്ക് ചേർത്തുകൊണ്ട് ആണ് അവൻ അത് ചോദിച്ചത്..... ആ നിമിഷം ജാനകിയും കണ്ടു അവൻറെ കണ്ണിൽ തെളിയുന്ന അവളോടുള്ള നിലയ്ക്കാത്ത പ്രണയം, ആ പ്രണയത്തിൻറെ ഒരു പ്രത്യേക അനുഭൂതിയിൽ ആയിരുന്നു ആ നിമിഷം ജാനകി..... ആ മുഖത്തേക്ക് നോക്കിയപ്പോൾ ആ പ്രണയത്തിൻറെ സാഗരം തനിക്ക് താങ്ങാൻ കഴിയില്ലെന്ന് തോന്നി .....

ഈ വട്ടം തൻറെ അധരങ്ങൾ അവളുടെ കവിളുകളിലേക്ക് ചേർക്കുമ്പോൾ ശ്രീഹരിക്ക് കൈകൾ വിറച്ചിരുന്നില്ല, ആ നിമിഷം തന്റെ പ്രിയപ്പെട്ടവളോടുള്ള പ്രണയം മാത്രമായിരുന്നു അവന്റെ കണ്ണിൽ....... മറ്റൊരു വികാരങ്ങൾക്കും അവിടെ സ്ഥാനമുണ്ടായിരുന്നില്ല...... അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് ചുംബനങ്ങളാൽ മൂടി അവൻ നിന്നു...... ജാനകിയുടെ എല്ലാ കാലത്തെയും സ്വപ്നമായിരുന്നു അവനോട് ചേർന്ന്, അവന്റെ കരങ്ങളുടെ സംരക്ഷണത്തിൽ ആ നെഞ്ചിൽ മുഖം ചേർത്ത് കിടന്നുറങ്ങണം എന്നത്, ആ ഒരു സ്വപ്നം സാക്ഷാത്കരിച്ച രാത്രി ആയിരുന്നു അത്....... അവൻറെ നെഞ്ചിൽ ചേർന്ന് അവൻ നൽകുന്ന സംരക്ഷണം പുൽകി, ശ്രീഹരി ചിന്തിക്കുകയായിരുന്നു

ആരും കൊതിക്കുന്ന ആരും ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി, ഇന്ന് തന്റെ സ്വന്തമായി തൻറെ കരവലയത്തിൽ, താന്റെ സ്നേഹത്താൽ ജീവിതസാഫല്യം നേടിയത് പോലെ കിടക്കുന്നു, താൻ ഇതിനൊക്കെ അർഹനായിരുന്നോ....? ആ ഒരു ചോദ്യം വീണ്ടും അവളുടെ മനസ്സിലേക്ക് കയറി വന്നു, അവൾ തന്നെ സ്നേഹിക്കുന്നതിന്റെ ഒരംശമെങ്കിലും താനിതുവരെ തിരികെ കൊടുത്തിട്ടുണ്ടോ.....? കുറ്റബോധം മനസിനെ വല്ലാതെ ഉലയ്ക്കാൻ തുടങ്ങിയ നിമിഷം..... അവളെ ഒരിക്കൽ കൂടി തന്റെ നെഞ്ചോട് ചേർത്തു,

അതിനുശേഷം അവളെ മുറുകെ പുണർന്നു കൊണ്ടാണ് ആ രാത്രി അവൻ കിടന്നത്....  പിറ്റേന്ന് ഒരു പകൽ റിസോർട്ടിൽ നിന്നും ചെറിയ സമ്മാനങ്ങൾ ഒക്കെ ഇരുവർക്കും നൽകിയിരുന്നു, ഒരു ബോട്ടിംഗ്, ഹണ്ടിങ് അങ്ങനെ എല്ലാം സൗകര്യങ്ങളും നൽകിയതിനുശേഷം റിസോർട്ടിൽ കുറച്ചു കാര്യങ്ങൾ കാണാനും ഉണ്ടായിരുന്നു, അതെല്ലാം കണ്ടതിനു ശേഷമാണ് അവർ മടങ്ങാൻ വേണ്ടി തീരുമാനിച്ചിരുന്നത്..... മടങ്ങുമ്പോൾ ജാനകി ഉത്സാഹവതിയാണെന്ന് ശ്രീഹരിക്ക് തോന്നിയിരുന്നു...... " ഏട്ടാ എനിക്കൊരു ആഗ്രഹമുണ്ട്, പോകുന്നതിനു മുൻപ് അവൻറെ ഷർട്ടിലെ ബട്ടണിൽ വിരൽ തെരുത്ത് വലിച്ചു കൊണ്ട് അവൾ പറഞ്ഞു, " പറ......!!

അവളുടെ താഴ്ന്ന മുഖം ചൂണ്ടുവിരൽ കൊണ്ട് ഉയർത്തിക്കൊണ്ടാണ് അവൻ ചോദിച്ചത്....... ഏറെ ആർദ്രമായ രീതിയിൽ തന്നെ, " ഏട്ടൻ പോകുന്നതിന് മുമ്പ് ഒരു ദിവസം നമുക്ക് വീട്ടിൽ പോയി നിൽക്കണം, നമ്മൾ രണ്ടുപേരും മാത്രം ആയിട്ട്....... എനിക്ക് വലിയ ആഗ്രഹം ആണ്.... " അതാണോ ഇത്ര വലിയ കാര്യം, അതിനിപ്പോ എന്താ...... അത് ഞാൻ നീ പറഞ്ഞില്ലെങ്കിലും തീരുമാനിച്ചതായിരുന്നു, ഇപ്പൊൾ തിരിച്ചു പോകുന്ന കാര്യം ഓർക്കുമ്പോൾ എനിക്ക് സങ്കടം ആണ്.... നിരാശയോടെ അവളുടെ മുഖത്തേക്ക് നോക്കി പറയുന്നവന്റെ ഭാവം അവൾക്ക് അന്യമായിരുന്നു, " എനിക്കും.....!!

അവന്റെ മുഖത്തേക്ക് നോക്കി ആ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് ജാനകി പറഞ്ഞപ്പോൾ കൈകൾ കൊണ്ട് അവളെ പുണർന്നു അവൻ, ഇരുവരും തിരികെ വീട്ടിലേക്ക് വന്നപ്പോഴും ജാനകി സന്തോഷവതിയാണെന്ന് എല്ലാവർക്കും മനസ്സിലായി, പിന്നീട് കുറെ സമയം എല്ലാവരും വർത്തമാനങ്ങളും ഒക്കെയായി മാറിയിരുന്നു, കുറച്ചുനേരം ഉറങ്ങാനായി ശ്രീഹരി പോയപ്പോൾ, വിദ്യയ്ക്ക് ഒപ്പമായിരുന്നു ജാനകി, ഉറക്കം എല്ലാം കഴിഞ്ഞ് ശ്രീഹരി എഴുന്നേറ്റപ്പോൾ ചായയുമായി അരികിലെക്ക് ജാനകി എത്തി....... എല്ലാവരും ഹാളിൽ ഇരുന്ന് വർത്തമാനം പറയുകയായിരുന്നു, ചായ വാങ്ങുന്ന കൂട്ടത്തിൽ ആരും കാണാതെ ജാനകിയുടെ കയ്യിൽ ഒന്ന് സ്പർശിച്ചു.... ഒന്ന്പിച്ചി വിടാനും ശ്രീഹരി മറന്നിരുന്നില്ല......

അവൾ കണ്ണുകൊണ്ട് ദയനീയതയോടെ അവനെ നോക്കിയപ്പോൾ ഒരു കണ്ണിറുക്കി കാണിച്ചാണ് ശ്രീഹരി അതിന് മറുപടി പറഞ്ഞിരുന്നത്...... ശ്രീദേവും ശ്രീവിദ്യയും എല്ലാം എന്തോ സംസാരത്തിൽ ആയിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവർക്കുമുള്ള പലഹാരങ്ങളും ആയി സുഗന്ധി അവിടേക്ക് വന്നു, പിന്നീട് എല്ലാവരും കൂടി ഇരുന്ന് ഓരോ കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു........അതിനിടയിലും കുസൃതി കാണിക്കുന്ന തിരക്കിലായിരുന്നു ശ്രീഹരി, അവളുടെ കാലിൻറെ മുകളിൽ തന്റെ കാൽവിരൽ കൊണ്ട് ഉരസിയും കണ്ണുകൾ കൊണ്ട് അവളെ കുസൃതി കാട്ടിയുമൊക്കെ ശ്രീഹരി മറ്റുള്ളവരുടെ മുൻപിൽ ശ്രദ്ധയോടെ ഇരിക്കുകയായിരുന്നു.......

പക്ഷേ ഇതെല്ലാം ജാനകിക്ക് മാത്രമേ മനസ്സിലാക്കാന്നുള്ളായിരുന്നു, അവളുടെ മുഖഭാവം കണ്ട് ശ്രീഹരിക്ക് ചിരി വരികയും ചെയ്തിരുന്നു, സേതു എന്തോ പറഞ്ഞതിന് ഗൗരവപൂർവ്വം മറുപടി പറയുന്നതിന് ഇടയിലും അവളുടെ കൈകളിൽ വിരൽ കോർത്തു കൊണ്ടായിരുന്നു ശ്രീഹരി സംസാരിച്ചിരുന്നത്, " നിങ്ങളാരും എന്താ ഈ കഴിക്കാൻ കൊണ്ടുവെച്ച ഒന്നും എടുക്കാത്തത്...... മോളെ ജാനകി നീ അച്ചപ്പം എടുത്തു കഴിക്ക് നിനക്ക് ഒത്തിരി ഇഷ്ട്ടം അല്ലേ...... അവളുടെ മുഖത്തേക്ക് സുഗന്ധി നോക്കി പറഞ്ഞപ്പോൾ വലത്തേ കയ്യ് സ്വന്തമാക്കി വച്ചിരുന്ന ശ്രീഹരിയുടെ മുഖത്തേക്ക് അവളൊന്നു നോക്കിയിരുന്നു, എന്നിട്ടും അവന് യാതൊരു ഭാവഭേദവും ഇല്ല, ചിരിയോടെ തന്നെയാണ് അവൻ ദേവനോട് സംസാരിക്കുന്നത്, "

എടുത്തു കഴിക്ക് ജാനകി, അവസാനം ശ്രീഹരി കൂടി പറഞ്ഞപ്പോൾ ദൈന്യതയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി, ആ മുഖത്ത് അപ്പോഴും നിലനിൽക്കുന്നത് കുസൃതി തന്നെയാണ്, ഇടയിൽ എന്തോ എടുക്കാൻ അകത്തേക്ക് പോയ വിദ്യ ഇത് കണ്ടും കെട്ടും ആണ് വന്നത്....അവൾക്ക് മനസ്സ് നിറഞ്ഞു..... ," ഏട്ടൻ അവളുടെ കയ്യീന്ന് വിടാതെ അവൾ എങ്ങനെ കഴിക്കുക....? വിദ്യ ചോദിച്ചപ്പോൾ ശ്രീഹരി ഞെട്ടി പോയി, ശരിക്കും ചമ്മൽ ആയിപ്പോയ ഒരു നിമിഷം..... ശ്രീഹരി സ്തബ്ദനായി പോയിരുന്നു, പെട്ടെന്ന് ഷോക്ക് അടിച്ചത് പോലെ ശ്രീഹരി ജാനകിയുടെ കൈവിട്ടിരുന്നു...... എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞപ്പോൾ ഇനി അവിടെ ഇരുന്നാൽ ശരിയാവില്ല എന്ന് തോന്നി ശ്രീഹരി മെല്ലെ ഫോൺ വന്നു എന്ന് പറഞ്ഞു അവിടെ നിന്നും മുറിയിലേയ്ക്ക് നടന്നു,

" ഈ പെണ്ണിൻറെ ഒരു കാര്യം....... സുഗന്ധി ചിരിയോടെ മകളെ നോക്കി കണ്ണുരുട്ടി, " ഈ കഥകളി ഒക്കെ കാണിച്ചിട്ട് കഴിക്ക് എന്നൊരു ഡയലോഗും, കണ്ണടച്ചു പാലു കുടിച്ചാൽ ആരും അറിയില്ലെന്ന് ഓർക്കുന്ന, വിദ്യ പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് ചിരിയായിരുന്നു, ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ജാനകി....... കൂടുതൽ അവളെ ചമ്മിക്കണ്ട എന്ന് കരുതി സേതു മറ്റൊരു വിഷയം എടുത്തിട്ടു " മോളവന്റെ അടുത്തേക്ക് ചെല്ല്.... സുഗന്ധി ആണ് അവളുടെ മുഖഭാവം കണ്ട് പറഞ്ഞത്, ഒരു ആശ്വാസം കിട്ടിയത് പോലെ പെട്ടെന്ന് തന്നെ ജാനകി അടുക്കളയിൽ ചെന്ന് ഗ്ലാസ് കഴുകിയതിനുശേഷം നേരെ മുറിയിലേക്ക് നടന്നു,

മുറിയിലേക്ക് ചെന്നപ്പോഴും ആള് ഫോണിൽ എന്തോ കാര്യമായി നോക്കുകയാണ്...... അവളെ കണ്ടതോടെ പെട്ടെന്ന് മാറ്റിവെച്ചു, അവളുടെ മുഖത്തേക്ക് കുസൃതിയോടെ ഒന്ന് നോക്കി... " ഏട്ടൻ നല്ല ആളാ, എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോന്നു അല്ലെ.....? " പിന്നല്ലാതെ, അവൾ പറഞ്ഞത് കേട്ടില്ലേ, എല്ലാവരും എന്ത് വിചാരിക്കും എന്ന് കരുതിയാണ് ഞാൻ പെട്ടെന്ന് എഴുന്നേറ്റ് പോന്നത്, നിനക്ക് എന്റെ പുറകെ വന്നാൽ പോരായിരുന്നോ......?നീ പിന്നെ അവിടെ നിന്നുകൊണ്ട് അല്ലേ....? അവൾ എന്തെങ്കിലും പറഞ്ഞോ പിന്നെ, അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചമ്മിയ മുഖത്തോടെ ശ്രീഹരി ചോദിച്ചു, " പിന്നെ ഒന്നും പറഞ്ഞില്ല..... അമ്മ പറഞ്ഞു ഞാൻ ഇങ്ങോട്ട് വരാൻ...

" ശെ..... അമ്മയൊക്കെ എന്ത് വിചാരിച്ചു കാണും, "അത് ഇപ്പോഴാണോ ഓർക്കുന്നെ, അപ്പോൾ തന്നെ ഓർത്തു കൂടായിരുന്നോ..... " നിന്നെ കാണുമ്പോൾ ഇപ്പോൾ ഞാൻ സത്യം പറഞ്ഞാൽ ഒന്നും ഓർക്കുന്നില്ല..... അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ അതും പറഞ്ഞ് ഉടുത്തിരുന്ന മുണ്ട് അവൻ മടക്കി കുത്തുന്നത് കണ്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്, മീശ ഒന്ന് പിരിച്ചു അവളെ നോക്കിയതിനു ശേഷം അവൻ ഡോർ ലോക്ക് ചെയ്തപ്പോൾ ഒരു നിമിഷം അവളും ഒന്ന് അത്ഭുതപ്പെട്ടു പോയിരുന്നു...... ഡോർ ലോക്ക് ചെയ്തതും ഒറ്റവലിയിൽ അവളെ തൻറെ കരവലയത്തിൽ ആക്കി കഴിഞ്ഞിരുന്നു, അതിനുശേഷം പ്രണയാർദ്രമായി അവളുടെ മുഖത്തേക്ക് നോക്കി,

അവൻറെ ആ നോട്ടത്തെ അഭിമുഖീകരിക്കാൻ കഴിയാതെ അവൾ മുഖം കുനിച്ചു, അവളുടെ നാണം കണ്ടുകൊണ്ട് തന്നെ അവൻറെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു, പിന്നീട് മുഖത്ത് ഓരോ ഭാഗങ്ങളിലും മുദ്ര ചാർത്തി കൊണ്ടിരുന്നു..... അവസാനം ചുംബനം മുഖത്തു നിന്നും മെല്ലെ കഴുത്തിലേക്ക് ഊർന്നിറങ്ങി, അവളുടെ മനസ്സിലും പുതിയ പല വികാരങ്ങൾക്കും തുടക്കംകുറിക്കുകയായിരുന്നു..... ജാനകിക്ക് പരിചിതമല്ലാത്ത ഭാവങ്ങളിലൂടെ ഒക്കെ ചുംബനം തുടർന്നു കൊണ്ടിരുന്നപ്പോൾ ഒരു നിമിഷം ജാനകി ഒന്ന് ഞരങ്ങി.. " ശ്രീയേട്ടാ......!! ഒരുതരം ആവേശത്തോടെയായിരുന്നു അവൻ മൂളി ഇരുന്നത് പോലും....ചെറു ചിരിയോടെ അവനെ തള്ളി മാറ്റി അവൾ അവനിൽ നിന്ന് അകന്നപ്പോൾ അവളെ വലിച്ചു തന്റെ നെഞ്ചോട് ചേർത്ത് കട്ടിലേക്ക് ഒന്ന് മറിഞ്ഞു അവൻ,

പിന്നീട് ഒരിക്കൽ കൂടി അവളെ ഒന്ന് നോക്കി, ആ നോട്ടത്തിൽ നിറഞ്ഞു നിൽക്കുന്ന ഭാവങ്ങൾ പലത് ആയിരുന്നു, പ്രണയം, മോഹം, സ്നേഹം, കരുതൽ, അതിനെ പുറമെ അവൾക്ക് അറിയാത്ത പല വികാരങ്ങളും, അവളുടെ കഴുത്തിലൂടെ ഇഴഞ്ഞ കൈകൾ അവളുടെ മുഖത്ത് തഴുകി കടന്നു, പിന്നെ അവളിൽ ഒരു ചുംബനമഴ പെയ്തു...... മെല്ലെ ചുംബനം അവളുടെ അധരങ്ങളിൽ തന്നെ വന്ന് നിന്നു, ഒരു നിമിഷം ശ്രീഹരിക്ക് കൈകൾ ഒന്ന് വിറച്ചു, എങ്കിലും അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്ന ആ കുഞ്ഞു മുഖം, വിറയാർന്ന അവളുടെ അധരങ്ങൾ, ഒരു നിമിഷം അവന്റെ നിയന്ത്രണം നശിച്ചു, ബുദ്ധി പറഞ്ഞത് വികാരം അനുസരിക്കാതെ ഇരുന്ന നിമിഷം...

അവളുടെ അധരങ്ങൾ അവൻ സ്വന്തം ആക്കി..... ഏറെനേരം നീണ്ടുനിന്ന ഒരു അധര പാനം, ജാനകി പുളഞ്ഞു പോയിരുന്നു..... അവൾക്ക് പരിചിതമല്ല ആയിരുന്നു ഈ ചുംബനങ്ങൾ ഒന്നും, അതുകൊണ്ട് തന്നെ അവളുടെ നീളൻ നഖങ്ങൾ അവൻറെ പുറത്ത് ആഴ്ന്നിറങ്ങി നൊമ്പരം തീർക്കുമ്പോഴും ആവേശത്തോടെ അവളിൽ ചുംബനം നൽകുന്ന തിരക്കിലായിരുന്നു ശ്രീഹരി..... പ്രതിഷേധം തീർത്ത അവളുടെ കാലുകൾ തന്റെ കാലുകളാൽ തട തീർത്തു ശ്രീഹരി ....... അവസാനം അവളിൽ നിന്നും അവൻ പിടഞ്ഞു മാറുന്ന നിമിഷം രണ്ടുപേരും കിതച്ചു പോയിരുന്നു, മുഖത്തോട് മുഖം നോക്കാൻ രണ്ടുപേർക്കും ഒരു ബുദ്ധിമുട്ട് തോന്നി......

എങ്കിലും അവളെ നെഞ്ചോട് ചേർത്ത് കുറേസമയം ശ്രീഹരി കിടന്നു..... " ജാനി....... പുറത്തു വന്ന വിദ്യ വിളിച്ചപ്പോഴാണ് രണ്ടുപേർക്കും സ്ഥലകാല ബോധം വന്നത്...... പെട്ടെന്ന് അവനിൽ നിന്നും അകന്നു പോകാൻ തുടങ്ങുന്നവളെ അവൻ പിടിച്ചുനിർത്തി, അവളുടെ മുടിയിഴകളും വേഷവും എല്ലാം നന്നായി തന്നെ അവൻ ശ്രദ്ധിച്ചു നോക്കി, ഒരു കുഴപ്പവും ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അവളെ പോകാൻ അനുവദിച്ചത്...... അതിനുമുൻപ് അവളുടെ കഴുത്തിൽ പറ്റിയിരുന്ന തൻറെ മീശയുടെ അംശം കണ്ടപ്പോൾ അവന് ചിരിയാണ് തോന്നിയത്, " മീശ പൊഴിഞ്ഞു തുടങ്ങി..... അതോ നീ കടിച്ചുപറിച്ചോ.....?

മീശയിൽ ഒന്ന് ഉഴിഞ്ഞു ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ ജാനകിയുടെ മുഖം ചുവന്നു തുടുത്തിരുന്നു, " ശ്രീയേട്ടാ...... കൊഞ്ചലോടെ അവൾ വിളിച്ചപ്പോൾ അവളെ ഒരിക്കൽ കൂടി തന്നെ നെഞ്ചോട് ചേർത്ത് മൂർദ്ധാവിൽ ഒരു ചുംബനം നൽകിയിരുന്നു അവൻ.... " ഞാൻ കുളിക്കാൻ പോവാ, നീ അവിടെ ചെന്ന് അവളോട് കത്തിയടിച്ചിരിക്കരുത്, വേഗം പോയി എന്താണെന്ന് ചോദിച്ചിട്ട് തിരിച്ചുവന്ന് റെഡി ആവണം...... വൈകുന്നേരം നമ്മൾ നിന്റെ വീട്ടിലേക്ക് പോകുന്നു...... അത് കഴിഞ്ഞ് നാളെ വൈകിട്ട് തിരിച്ചു വരുന്നുള്ളൂ, ഒരു ദിവസം മുഴുവൻ നിനക്ക് വേണ്ടി മാത്രം നിൻറെ ശ്രീയേട്ടൻ മാറ്റിവച്ചിരിക്കുകയാണ്.....

" സത്യമാണോ ശ്രീയേട്ടാ..... "ഞാൻ നിന്നോട് കള്ളം പറയുമോടി.....? അവളുടെ കവിളിൽ ഒന്ന് വലിച്ചു വിട്ടതിനുശേഷം ചോദിച്ചു, " എൻറെ മോള് നാത്തൂന്റെ അടുത്ത് ചെന്ന് ലാത്തി അടിച്ചിട്ട് വാ..... ചേട്ടന് കുളിച്ചിട്ട് വരാം.... അതും പറഞ്ഞു ശ്രീഹരി ബാത്റൂമിലേക്ക് പോയപ്പോൾ തന്റെ ജീവിതത്തിൽ സന്തോഷങ്ങൾ തിരികെ വരികയാണെന്ന് ജാനകി തോന്നി............................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story