സ്നേഹദൂരം.....💜: ഭാഗം 49

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ജാനകി ഈ സന്തോഷം അപ്പോൾ തന്നെ ഓടിച്ചെന്ന് സുഗന്ധി ആയിരുന്നു അറിയിച്ചിരുന്നത്...... തങ്ങൾ രണ്ടുപേരും കൂടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ തന്നെ സുഗന്ധിക്ക് സന്തോഷമായി, അപ്പോൾ തന്നെ സേതു ഒരാളെ വിളിച്ച് അവിടെ എല്ലാം വൃത്തിയാക്കി ഇടുവാനും അറിയിച്ചിരുന്നു, ഹരി ഒരുങ്ങി തിരിച്ച് വന്നതിനുശേഷം ആയിരുന്നു ജാനകി ഒരുങ്ങാൻ പോയത്, അവന് ഏറ്റവും പ്രിയപ്പെട്ട ഒരു ചുരിദാർ തന്നെയായിരുന്നു അവളാണിഞ്ഞിരുന്നത്. ചെറിയൊരു ബാഗിൽ കൊള്ളുന്ന തങ്ങൾക്ക് വേണ്ട അത്യാവശ്യം വസ്ത്രങ്ങളും അവൾ ബാഗിൽ ആക്കി,

2 ദിവസത്തേക്ക് ആണെങ്കിലും അവിടെ ഒന്നുമില്ലെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു, ജാനകി ഇറങ്ങി വരുമ്പോഴേക്കും പുതിയ ഒരു അതിഥി കൂടി ഉണ്ടായിരുന്നു അവരെ വരവേൽക്കാൻ, ശ്രീഹരി വാങ്ങിയ പുതിയ വണ്ടി....... വളരെയധികം സന്തോഷം ആയിരുന്നു എല്ലാവരിലും നിറച്ചിരുന്നത്, അമ്പലത്തിൽ പോയി വണ്ടി ഒന്ന് പൂജിച്ചതിനുശേഷം തിരിച്ച് വീട്ടിലേക്ക് പോകാൻ സേതു പറഞ്ഞതോടെ അങ്ങനെയാവട്ടെ എന്ന് അവരും തീരുമാനിച്ചിരുന്നു.........ആദ്യം അമ്പലത്തിലേക്ക് ആയിരുന്നു പോയത്......

വണ്ടി ഒന്ന് പൂജിച്ചതിനു ശേഷം ശ്രീകോവിലിനു മുൻപിൽ നിന്ന് പ്രാർത്ഥിച്ചപ്പോൾ തിരുമേനി നൽകിയ പ്രസാദം വാങ്ങിയത് ശ്രീഹരി ആയിരുന്നു....... ഇത്തവണ അവനെ ഒട്ടും ചിന്തിക്കേണ്ടി വന്നില്ല, പ്രസാദത്തിൽ ഉണ്ടായിരുന്ന ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്തരേഖയിൽ ചുവപ്പിക്കാൻ....... ആ സീമന്തരേഖ ചുവന്നപ്പോൾ നിറഞ്ഞ മിഴികളോടെ ജാനകി ശ്രീഹരിയെ നോക്കി, ആ നിമിഷം ഒരു കുസൃതിച്ചിരിയോടെ അവൻ അവൾക്ക് മുൻപിലേക്ക് തലതാഴ്ത്തി കൊടുത്തു നിന്നു...... പ്രസാദം നെറ്റിയിലേക്ക് ചാർത്തി തന്നോളൂ എന്നായിരുന്നു അതിനർഥം എന്ന് അവൾക്ക് മനസ്സിലായി....... ഒരിക്കൽ നിഷേധിച്ചത് എല്ലാം അവൻ തിരികെ നൽകുകയായിരുന്നു.......

അവൾ ആഗ്രഹിച്ച ആ ശ്രീകോവിലിനു മുൻപിൽ വച്ച് തന്നെ ചന്ദനത്തിന്റെ കുളിർമ നെറ്റിയിൽ പതിഞ്ഞു. പ്രണയം ചാപല്യം അല്ല സത്യമാണ് എന്ന് മനസ്സിലാക്കി കൊടുത്ത ഒരു വിജയവും അവളുടെ മുഖത്ത് തെളിഞ്ഞു നിന്നു........ ഈ ശ്രീകോവിലിൽ ഇരിക്കുന്ന ഈശ്വരന് അല്ലാതെ മറ്റാർക്കും തൻറെ പ്രണയത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല, ഇപ്പോൾ അത് അറിയേണ്ടവനു മുൻപിൽ അറിയിച്ച ഒരു സന്തോഷം അവൾക്കുണ്ടായിരുന്നു...... ഇലയിൽ നിന്നും ഒരല്പം ചന്ദനം എടുത്ത് അവളുടെ നെറ്റിയിൽ തൊടാൻ ശ്രീഹരിയും മറന്നിരുന്നില്ല........ തിരികെ വണ്ടിയിലേക്ക് കയറുമ്പോഴും അവരുടെ കരങ്ങൾ പരസ്പരം കോർത്തിരുന്നു........

" ഹരിയേട്ടാ... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... " ശ്രീയേട്ടാന്ന് വിളിച്ചാൽ മതി നീ എന്നെ, നിൻറെ സ്നേഹം മുഴുവൻ എനിക്ക് മനസ്സിലാകുന്നത് ആ വിളിയിൽ ആണ്..... " അത് എനിക്ക് അങ്ങനെ എപ്പോഴും വരില്ല ഹരിയേട്ടാ, നമ്മൾ മാത്രം ആയി സ്നേഹത്തിൽ ഇരിക്കുന്ന സമയത്ത് ചിലപ്പോഴൊക്കെ എനിക്ക് അങ്ങനെ വിളിക്കാൻ തോന്നുന്നും, എപ്പോഴും വരില്ല, പെട്ടെന്ന് ഹരി വണ്ടി ഒന്ന് നിർത്തി...... അതിനുശേഷം കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി.... " അത് എപ്പഴാ...? നമ്മൾ മാത്രമായിട്ട് സ്നേഹത്തിൽ ഇരിക്കുന്ന സമയം.......? അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ പിടിച്ച് അവൻ അത് ചോദിച്ചപ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തു......

അവനിലും കുസൃതികൾ വിരിഞ്ഞു തുടങ്ങി, അവനെ നോക്കാൻ കഴിയാതെ നാണത്താൽ അവൾ മുഖം കുനിച്ചു....... മുഖം കുനിച്ച് ഇരിക്കുന്നവളുടെ കൈകൾ എടുത്ത് നെഞ്ചോട് ചേർത്ത് ഒന്ന് ചുണ്ടോടു ചേർത്തു അവൻ........ ആ നിമിഷം തന്നെ അവൾ നിറഞ്ഞു നിന്ന പ്രണയത്തോടെ അവൻറെ മുഖത്തേക്ക് ഒന്ന് നോക്കി........ " ശ്രീയേട്ടാ...... കൊഞ്ചി അവൾ വിളിച്ചപ്പോൾ ഒരു പ്രത്യേക താളത്തിൽ അവൻ വിളികേട്ടു, " എന്തോ...........!!അപ്പൊ ഇതാണല്ലേ നമ്മൾ മാത്രമായിട്ടുള്ള നമ്മുടെ സന്തോഷ നിമിഷങ്ങൾ....... " കളിയാക്കല്ലേ ശ്രീയേട്ടാ...... " ഞാൻ കളിയാക്കിയത് അല്ല, കാര്യമായിട്ട് പറഞ്ഞതാ........ അതൊക്കെ പോട്ടെ നീ എന്തിനാ ഇപ്പൊൾ എന്നെ വിളിച്ചത്.....

"നമുക്ക് വീട്ടിലേക്ക് പോകുമ്പോൾ കുറച്ച് സാധനങ്ങൾ വാങ്ങിയിട്ട് പോകാൻ, എനിക്ക് വീട്ടിൽ ചെന്ന് ആഹാരം ഒക്കെ ഉണ്ടാക്കണം....... ഒരു ആഗ്രഹം......!! " നമ്മളിപ്പോൾ ഒന്ന് ഒന്ന് രണ്ട് ദിവസം അല്ലേ അവിടെ നിൽക്കുന്നുള്ളൂ...... അതിനുവേണ്ടി സാധനം വാങ്ങണോ......? പുറത്തൂന്ന് ഫുഡ് വാങ്ങിച്ചാൽ പോരെ..... " പ്ലീസ് ചേട്ടാ, എൻറെ ഒരു ആഗ്രഹം അല്ലേ......? നമുക്ക് എന്തെങ്കിലുമൊക്കെ സാധനങ്ങൾ വാങ്ങാം........ എനിക്ക് തന്നെ പാചകം ചെയ്തു ശ്രീയേട്ടന് തരണമെന്ന് എൻറെ പണ്ടുമുതലേയുള്ള ആഗ്രഹം ആണ്...... വെറുതെ ഞാനാഗ്രഹിക്കാറുണ്ട്, ചേട്ടനെ കല്യാണം കഴിക്കുന്നതും നമ്മൾ വീട്ടിലേക്ക് വരുന്നതും അമ്മയും ഞാനും കൂടി ആഹാരം ഉണ്ടാക്കുന്നതും,

അമ്മ കാണാതെ അരികിൽ വന്ന് ശ്രീയേട്ടൻ ഇരിക്കുന്നത് ഒക്കെ........ ഒരിക്കലും നടക്കില്ലെന്ന് തന്നെ കരുതിയത് ആണ്...... എല്ലാം നടന്നെങ്കിലും അമ്മ ഇല്ലല്ലോ. .... അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, ഒരു വിഷമത്തിന് ഇടകൊടുക്കാതെ അപ്പോഴേക്കും അവൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു........ " കണ്ണ് നിറയ്ക്കല്ലെ, അത് കാണുമ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല ....... നിൻറെ കണ്ണ് നിറഞ്ഞ് എന്തോ ഹൃദയം വല്ലാതെ പൊട്ടി പോകുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്....... അമ്മ എല്ലാം കാണുന്നുണ്ട്, സന്തോഷിക്കുന്നാണ്ടാവും, അത് ഓർത്ത് വിഷമിക്കേണ്ട...... ഇപ്പോൾ എന്താ വേണ്ടത് നമുക്ക് അവിടെ പോയി എന്തെങ്കിലും ഒക്കെ ഉണ്ടാക്കണം,

കഴിക്കണം, എനിക്ക് വേണ്ടി നിനക്ക് വെച്ച് വിളമ്പണം, അത്രയല്ലെ ഉള്ളൂ, അമ്മയുടെ ആത്മാവ് അവിടെത്തന്നെയുണ്ട് എവിടേക്ക് പോവാനാ.....? നമ്മൾ അവിടെ ചെല്ലുമ്പോൾ നിൻറെ അച്ഛനും അമ്മയും ഒക്കെ തന്നെ ഉണ്ടാവും, അവരുടെയൊക്കെ സാന്നിധ്യത്തിൽ തന്നെ നമ്മൾ അവിടെ ഭക്ഷണം കഴിക്കും, എന്തൊക്കെ സാധനങ്ങൾ വേണ്ടെന്നുവച്ച പോകുന്ന വഴിക്ക് വാങ്ങാം....... അവളെ അത് പറഞ്ഞ് ആശ്വസിപ്പിച്ച് തൻറെ നെഞ്ചോട് ചേർത്ത് മുടിയിഴകളിൽ തഴുകിക്കൊണ്ടിരുന്നു..... അവൻറെ സ്നേഹാശ്വസങ്ങൾക്കിടയിൽ ഒരു കുഞ്ഞു നൊമ്പരം പോലും അവളെ അലട്ടുന്നില്ല എന്നതായിരുന്നു സത്യം.......... ഷോപ്പിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങിയാണ് രണ്ടാളും വീട്ടിലേക്ക് പോയത്,

അപ്പോഴേക്കും സേതു ഒരാളെ വിളിച്ച് അവിടെ എല്ലാം വൃത്തിയാക്കിയിരുന്നു, അതുകൊണ്ട് ഒരുപാട് പഴമ ഒന്നും ആ വീടിന് തോന്നിയിരുന്നില്ല, എങ്കിലും ആ വീട്ടിലേക്ക് വരുമ്പോൾ മനസ്സിൽ ആർത്തലച്ച് ഒരു വേദന ഉണരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.......... പക്ഷേ അപ്പോഴേക്കും അവരെ തഴുകി പോയേ കാറ്റിനെ കർപ്പൂര ഗന്ധമായിരുന്നു, അത്‌ അമ്മയാണ് എന്ന് വിശ്വാസിക്കാൻ ആയിരുന്നു അവൾക്കിഷ്ടം ...... അമ്മയ്ക്ക് കർപ്പൂരഗന്ധം ആണ് .......... നിറഞ്ഞ മനസ്സോടെയാണ് അമ്മയുടെ മോള് ഇപ്പോൾ ഇവിടെ വന്നിരിക്കുന്നത്, സ്നേഹം മാത്രം നൽകുന്ന ഒരു ഭർത്താവിനൊപ്പം.......... അമ്മ ഏറ്റവും ആഗ്രഹിച്ച സുരക്ഷിതമായ കരങ്ങളിൽ തന്നെ മകൾ എത്തിയതിന് ചാരിതാർത്ഥ്യം ആ മനസ്സിൽ ഉണ്ടാകും എന്ന് അവൾക്ക് ഉറപ്പായിരുന്നു......

കതക് തുറന്ന് അകത്തേക്ക് കടന്നപ്പോഴും ഒരുപാട് നാൾ അടച്ചിട്ട ഒരു ഗന്ധം ഒന്നും വീട്ടിലുണ്ടായിരുന്നില്ല, സേതു ആളെ നിർത്തി അവിടെ വൃത്തിയാക്കിയിരുന്നു....... അവിടേക്ക് ചെന്ന് നേരെ ജാനകി പോയത് ജയന്തിയുടെ മുറിയിലേക്ക് തന്നെയാണ്, കുറച്ചുനേരം അവളെ ശല്യപ്പെടുത്താൻ ശ്രീഹരിയും ഇഷ്ടപ്പെട്ടിരുന്നില്ല, അവിടെ അമ്മയും മകളും മാത്രം മതി എന്ന് അവനു തോന്നി, അവളും അതായിരിക്കാം ആഗ്രഹിക്കുന്നത് എന്ന് അവന് ഉറപ്പുണ്ടായിരുന്നു........... ജാനകി കുറച്ചുസമയം കഴിഞ്ഞ് ആണ് തിരികെ വന്നത്, എല്ലാദിവസവും പൊട്ടി കരഞ്ഞു കൊണ്ട് ഇറങ്ങി വരുന്നവൾ, ഇന്ന് കണ്ണുനീർ ഇല്ലാതെയാണ് തിരികെ ഇറങ്ങിയത്......

താൻ നൽകിയ സ്നേഹത്തിൻറെ ഒരു സംരക്ഷണം കാരണമാണെന്ന് അവന് മനസ്സിലായിരുന്നു ........ " ഹരിയേട്ടൻ വേഷം ഒന്നും മാറിയില്ലേ....? നീ വരട്ടെ എന്ന് കരുതി, അതും പറഞ്ഞു അവളും മുറിയിലേക്ക് പോയിരുന്നു....... ശ്രീഹരി വേഷമൊക്കെ മാറി വന്നപ്പോഴേക്കും ജാനകി ചെറിയതോതിൽ അവിടെല്ലാം ഒന്നുകൂടി വൃത്തിയാക്കിയിട്ടുണ്ട്, പൂപ്പൽ പിടിച്ചിരുന്ന പാത്രങ്ങൾ എല്ലാം നന്നായി തന്നെ കഴുകി വെച്ചിട്ടുണ്ട്....... " വൈകിട്ട് ശ്രീയേട്ടന് എന്താ ഇഷ്ടം, നീ എന്ത് ഉണ്ടാക്കിയാലും എനിക്കിഷ്ടം ആണ്..... പ്രേത്യേകിച്ചു ഒന്നുമില്ല........ " സത്യം പറഞ്ഞാൽ ഞാൻ ഇപ്പൊൾ എല്ലാം മറന്നു പോയത് പോലെ ആണ്.... ഇവിടെ വച്ച് ഞാൻ എല്ലാ ജോലി ചെയ്യുന്നു,

അവിടെ വന്നു കഴിഞ്ഞ് പിന്നെ ഒരു ജോലിയും ചെയ്തിട്ടില്ല, എല്ലാ കാര്യങ്ങളും ഞാൻ മറന്നത് പോലെ തോന്നുന്നത്....... " നീ അപ്പോൾ എൻറെ അമ്മയേ ഒറ്റയ്ക്ക് ഇട്ടു കഷ്ടപ്പെടുത്താണോടി..... " ഞാൻ അടുകളയിൽ നിൽക്കാൻ സമ്മതിക്കില്ല..... എന്നെ കൊണ്ട് എന്തെങ്കിലും ഒരു ജോലി ചെയ്യിപ്പിക്കില്ല, സമ്മതിച്ചാൽ അല്ലേ പറ്റുള്ളൂ,.. " പണ്ടുമുതലേ അച്ഛൻ അങ്ങനെയാ...... അമ്മയുണ്ടാക്കുന്നത് മാത്രം കഴിക്കുക, അമ്മ ഉണ്ടാക്കിയാലേ അച്ഛൻ തൃപ്തിയാവൂ....... ആരോടും പറയാറില്ല, അച്ഛൻ അമ്മ ഉണ്ടാക്കുന്നത് കഴിക്കാതെ അച്ഛൻ ഇറങ്ങില്ല എന്ന് ഞങ്ങൾ എപ്പോഴും കളി ആയിട്ട് പറയും....... പുറത്ത് പോയാൽ പോലും അച്ഛൻ വേറെ ഒന്നും കഴിക്കില്ല,

അമ്മയുടെ കൈ കൊണ്ട് ഒരു ചമ്മന്തി അരച്ചാലും മതി എന്ന് അച്ഛൻ പറയാറുണ്ട്....... പക്ഷെ രണ്ടുപേരും തമ്മിൽ എപ്പോഴും വഴക്കാണ്, " അപ്പോൾ ശ്രീയേട്ടന് അങ്ങനെ ഒന്നും ഇല്ലേ .....? " എങ്ങനെ.....? " ഞാൻ ഉണ്ടാകുന്നത് കഴിക്കണമെന്ന്.....? കുസൃതിയോടെ അവന്റെ കണ്ണിൽ നോക്കി അവൾ ചോദിച്ചു..... " പിന്നില്ലേ.....??? അവളുടെ മുടിയിഴകൾ പുറകിലേക്ക് ഒതുക്കിവെച്ച് അവളുടെ കഴുത്തിൽ ഒരു ചുംബനം നല്കിക്കൊണ്ട് കാതോരം ഒരു രഹസ്യം പോലെ ആയിരുന്നു ഹരി അത്‌ പറഞ്ഞിരുന്നത്........ അവന്റെ താടിരോമങ്ങൾ കഴുത്തിൽ ഉരസിയപ്പോൾ പെണ്ണൊന്ന് പുളഞ്ഞു......... ആ കുസൃതി ഇഷ്ടപ്പെട്ടത് പോലെ അവൻ വീണ്ടും വീണ്ടും അങ്ങനെ തന്നെ ചെയ്യാൻ തുടങ്ങി,

" ശ്രീയേട്ടാ. .!!! കൊഞ്ചലോടെ വീണ്ടും അവൾ വിളിച്ചു, " എനിക്ക് ഇക്കിളി എടുക്കുന്നു ശ്രീയേട്ടാ..... " ഞാനൊന്ന് ചെറുതായി തുടങ്ങിയപ്പോഴേക്കും ഇങ്ങനെയാണെങ്കിൽ, ഇതിനുമപ്പുറം പലതും ആകുമ്പോൾ എന്തായിരിക്കും നിന്റെ അവസ്ഥ........? പൊടുന്നനെ അവളുടെ മുഖത്ത് കുങ്കുമ വർണ്ണം വിതറി...... അത്‌ അവനിലും പ്രണയം ആയി തുടങ്ങി........ അവൻറെ കൈവിരലുകൾ അവളുടെ കഴുത്തിൽ തലോടി കൊണ്ടിരുന്നു, അവസാനം പുറം കഴുത്തിൽ എത്തി നിന്ന കൈകൾ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി...... ഒരു ചുംബനം നൽകി, വൈകിട്ട് രണ്ടുപേരും കൂടി ഒരുമിച്ച് ആയിരുന്നു ചപ്പാത്തിയും വെജിറ്റബിൾ കറിയും എല്ലാം ഉണ്ടാക്കിയിരുന്നത്.

ചപ്പാത്തി ഓരോന്നും ശ്രീഹരി പരത്തി കൊടുത്തപ്പോൾ ചുട്ടെടുക്കുക ആയിരുന്നു ജാനകിയുടെ ജോലി....... ശ്രീഹരി വലിയ കാര്യത്തിൽ തലയിൽ തോർത്ത് കെട്ടി വളരെ കാര്യമായ പാചകത്തിൽ ആയിരുന്നു...... ശ്രീഹരിക്ക് നന്നായി പാചകം വശം ഉണ്ടെന്നും അവൾക്ക് മനസ്സിലായിരുന്നു, ഓരോ കൂട്ടുകളും തന്നെക്കാൾ കൃത്യമായാണ് മറ്റും അവനെ ഇടുന്നത്....... അതോടൊപ്പം തന്നോട് കുശലാന്വേഷണങ്ങൾ പറയുന്നുണ്ട്, ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നത് എന്ന് ജാനകിക്ക് തോന്നിയിരുന്നു, അവസാന ചപ്പാത്തിയും ചുട്ട് കാസറോളിൽ എടുത്തു വെച്ചതിനുശേഷം ആയിരുന്നു അവൾ തള്ളി അവനെ കുളിക്കാനായി പറഞ്ഞു വിട്ടത്......

" ഇനി എന്തെങ്കിലും സഹായം വേണോ മോളെ....? തലയുടെ മുകളിൽ കെട്ടിയിരുന്ന തോർത്തെടുത്ത് കഴുത്തിലേക്ക് ഇട്ടു കൊണ്ട് ചോദിച്ചു, "ഇനിയിപ്പോൾ ഒരു സഹായവും വേണ്ട എൻറെ മോൻ പോയി കുളിക്കാൻ നോക്ക്, " എൻറെ മോള് കുളിക്കുന്നില്ലേ.....?? " ശ്രീയേട്ടൻ കുളിച്ചിട്ട് ഞാൻ കുളിച്ചോളാം...... തന്റെ തോളിൽ കിടന്ന തോർത്തെടുത്ത് അവളെ വട്ടം പിടിച്ചു വലിച്ചു തന്നിലേക്ക് ചേർത്തുകൊണ്ട് ആ കാതിൽ രഹസ്യം പോലെ അവൻ പറഞ്ഞു......... " ഏതാണെങ്കിലും രണ്ടാൾക്കും കുളിക്കണം,പിന്നെന്തിനാടി മോളേ രണ്ടുവട്ടം ബാത്റൂമിൽ വെള്ളം കളയുന്നത്, നമുക്ക് ഒരുമിച്ച് കുളിച്ചാലോ.....? പെട്ടന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം അവളുടെ മുഖം ചുവന്നു പോയിരുന്നു,

അവൾക്ക് പരിചിതമല്ലാത്ത മറ്റൊരു ശ്രീഹരിയാണ് മുൻപിൽ നിൽക്കുന്നത് എന്ന് പോലും അവൾക്ക് തോന്നി തുടങ്ങി....... ഇത്തരം തമാശകൾ പറയുന്ന ഹരിയേട്ടൻ മുൻപ് ഓർമയിൽ പോലും ഇല്ല....... അല്ലെങ്കിലും തന്നോട് ഒരിക്കലും സഭ്യത വിട്ട് ഒന്നും ഹരിയേട്ടൻ സംസാരിച്ചിട്ടില്ല, ഇപ്പോൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നതിന്റെ കാരണം താൻ ഹരിയേട്ടന്റെ സ്വന്തം ആണെന്ന് തോന്നൽ കൊണ്ട് തന്നെയാണ്...... പെൺകുട്ടികളോട് അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല ഹരിയേട്ടൻ എന്ന് തനിക്ക് നേരത്തെ അറിയാവുന്നതാണ്..... അവന്റെ മുഖഭാവവും ചേഷ്ടകളും ഒക്കെ അവൾക്ക് പുതിയതായിരുന്നു...... ഇങ്ങനെയൊന്നും ഹരിയേട്ടനെ പറ്റി അവൾ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല,

അത്ഭുതത്തോടെ തന്നെയാണ് അവൻറെ മുഖത്തേക്കവൾ നോക്കിയത്, ആ നിമിഷം അവൾക്ക് കാണാൻ സാധിച്ചത് തന്നോടുള്ള പ്രണയം മാത്രം തെളിഞ്ഞു നിൽക്കുന്ന മിഴികൾ ആ...... ഒരുനിമിഷം അവന്റെ മിഴികളെ അഭിമുഖീകരിക്കാൻ കഴിയാതെ അവൻറെ നെഞ്ചിലേക്ക് തന്നെ അവൾ മുഖമൊളിപ്പിച്ചു, എന്നാൽ അവളെ അല്പം ബലമായി തന്നെ തന്നിൽ നിന്നും അടർത്തി അവളുടെ മുഖത്തേക്ക് പ്രണയാർദ്രമായി നോക്കി അവൻ, ഒരു നിമിഷം അവളുടെ മിഴികളും അവൻറെ മിഴികളുമായി കോർത്ത് പോയിരുന്നു..... ശ്വാസം എടുക്കാൻ പോലും മറന്നു പോയ നിമിഷങ്ങൾ...... അവളെ പെട്ടെന്ന് തന്നെ ചുമരോട് ചേർത്തുനിർത്തി അവൻ, അവളിലേക്ക് അമർന്നു,

മീശത്തുമ്പുകളാൽ അവളെ ഒന്ന് ഇക്കിളി കൂട്ടി, അവളുടെ അധാരങ്ങൾ സ്വന്തമാക്കിയിരുന്നു......... ഒരു പൂവിൽ നിന്നും തേൻ കുടിക്കുന്നതുപോലെ, വളരെ മൃദുലമായി...... ജാനകിക്ക് പുതിയ അറിവുകളായിരുന്നു ഇവയെല്ലാം എങ്കിലും നാണത്താൽ കൂമ്പിയ മിഴികൾ അടഞ്ഞുപോയി....... അവളുടെ നീളൻ വിരലുകൾ അവൻറെ ഷർട്ടിന് ഉള്ളിലൂടെ രോമാവൃതമായ അവൻറെ പുറത്ത് നിണം പൊഴിച്ചു..... ഏറെനേരം നീണ്ടുനിന്ന ഒരു ചുംബനം രണ്ടുപേരും അതിൽ നിന്നും മുക്തരാകാൻ ആഗ്രഹിച്ചിരുന്നില്ല, ഇടുപ്പിൽ അമർന്ന അവന്റെ കരങ്ങൾ അവളുടെ അണിവയറിൽ ചിത്രങ്ങൾ വരച്ചു......!! മിഴികൾ അടച്ചു ശ്രീഹരിയും പൂർണ്ണമായും ആ ചുംബനത്തിൽ ലയിച്ചു....... പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത്, ആ ഒരു നിമിഷം ആണ് രണ്ടു പേരും സ്ഥലകാലബോധത്തിലേക്ക് എത്തിയത്.............................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story