സ്നേഹദൂരം.....💜: ഭാഗം 50

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

കിതച്ചു പോയിരുന്നു രണ്ടുപേരും..... ആ നിമിഷം തന്നെ അവളിൽ നിന്നും അവൻ വേർപെട്ടു, ഒരു കള്ളച്ചിരിയോടെ അവളെ നോക്കി ഒന്ന് മീശപിരിച്ചു..... അതിനുശേഷമാണ് ഫോണെടുക്കാൻ ആയി പുറത്തേക്ക് പോയിരുന്നത്, ജാനകി ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു, ശ്വാസഗതികൾ ക്രമത്തിൽ അവൾ നന്നേ ബുദ്ധിമുട്ടി..... കടന്നു പോയ നിമിഷങ്ങൾ ഒരു ചെറു പുഞ്ചിരി ആയി അവളുടെ ചുണ്ടിലും പരിണമിച്ചിരുന്നു, എങ്കിലും ശരീരം വിറ കൊള്ളുകയും ആണെന്ന് അവൾ മനസ്സിലാക്കി....... ഏറ്റവും കൂടുതൽ സ്നേഹിച്ച ഒരിക്കലും അകലരുത് എന്ന് ആഗ്രഹിച്ച ആൾ, ആ ഒരുവൻ തന്നെ പ്രണയത്തോട് നോക്കുന്നത് എത്രയോ കാലം താൻ സ്വപ്നം കണ്ടിട്ടുണ്ട്,

ഇപ്പോൾ അത് യാഥാർഥ്യമായി....... തനിക്ക് മുൻപിൽ നിലനിന്ന ആ ഒരു സത്യത്തെ അംഗീകരിക്കാൻ പോലും അവർക്ക് സാധിക്കുന്നുണ്ടായിരുന്നില്ല....... ഇത് സത്യമോ അതോ സ്വപ്നമോ എന്ന അവസ്ഥയിൽ ആയിരുന്നു അവൾ......... പെട്ടെന്നാണ് ഫോണുമായി ശ്രീഹരി കേറിവന്നത്, അമ്മയാണ് എന്ന് പറഞ്ഞ് അവളുടെ കൈകളിലേക്ക് ഫോൺ കൊടുത്തതിനുശേഷം ഒന്ന് കണ്ണിറുക്കി അവളെ കാണിച്ചു...... അവൾ സുഗന്ധിയുടെ വിശേഷങ്ങളെല്ലാം പറയുന്നതിനിടയിലും അവളുടെ മുഖത്തും കഴുത്തിലും ഒക്കെ ആയി അവൻ കുസൃതികൾ കാണിച്ചു കൊണ്ടിരുന്നു...... കുറച്ചു കഴിഞ്ഞു അവൻ കുളിക്കാനായി പോയി......

ശ്രീഹരി കുളി കഴിഞ്ഞ് തിരികെ ഇറങ്ങിയിരുന്ന സമയത്ത് അവൾ സുഗന്ധിയോട് മറുപടി പറഞ്ഞു ഫോൺ വെച്ച് കുളിക്കാൻ ആയിപോയി........ അവരനെ അഭിമുഖീകരിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല, അവളുടെ ബുദ്ധിമുട്ടുകൾ അവനും മനസ്സിലായി തുടങ്ങിയിരുന്നു....... ചെറു ചിരിയോടെ അവൻ ഹോളിലേക്ക് വന്നിരുന്നു,അപ്പോഴാണ് സലിംമിനെ വിളിക്കുന്ന കാര്യം അവൻ ഓർത്തത്, ഇത്ര ദിവസമായിട്ടും അവനെ ഒന്ന് വിളിച്ചിട്ടില്ല ഇടയ്ക്ക് വാട്സ്ആപ്പിൽ മെസ്സേജ് അയച്ചത് ഉണ്ടായിരുന്നുള്ളൂm.... പെട്ടെന്ന് തന്നെ ഫോണെടുത്ത് ഒരു മിസ്കോൾ കൊടുത്തു, കുറച്ചു സമയങ്ങൾക്ക് ശേഷം സലീമിന്റെ ഫോൺ തിരികെ വന്നു......

ഉടനെ തന്നെ ഫോൺ എടുത്തു, ജോലിസ്ഥലത്തെ ചില വിശേഷങ്ങളും കുശലാന്വേഷണങ്ങളും എല്ലാം കഴിഞ്ഞപ്പോൾ ചെറിയ ചമ്മലോടെ ആണ് ഹരി സംസാരിച്ചുതുടങ്ങിയത്...... " സലീമേ നീ എനിക്കൊരു ഉപകാരം ചെയ്യാമോ.....? " എന്നാടാ പറ, കാശ് വല്ലോം ഇടണോ.....? ഇങ്ങനെ ഫോർമാലിറ്റി ഇടാതെ നീ നേരെ പറ അളിയാ..... " അതൊന്നും അല്ല, നീ നമ്മുടെ രാജീവ്‌ സാറിനോട് ഒന്ന് ചോദിക്കാമോ....? എനിക്ക് ഒരു 10 ദിവസം കൂടെ ലീവ് നീട്ടി തരാമോ എന്ന്......, എനിക്ക് ഒരു രണ്ടു മാസം ലീവ് ഉണ്ടല്ലോ അതിൽ നിന്ന് 10 ദിവസം കുറച്ചാൽ മതി എന്ന് പറഞ്ഞാൽ മതി..... അല്പം മടിയോടെ ഹരി ചോദിച്ചു...... " നീ എന്തിനാ ഇപ്പോൾ ഓടിപ്പിടിച്ച് അങ്ങോട്ട് പോയത്.....

നാലുമാസം കഴിഞ്ഞ് നിനക്ക് രണ്ടര മാസത്തെ ലീവ് ആയിട്ട് അവിടെ പോകരുന്നല്ലോ.... അപ്പോൾ നിനക്കറിയില്ലായിരുന്നോ.....? പിന്നെ ഈ ഒരു ടെൻഷൻ വേണ്ടായിരുന്നല്ലോ...... സലിം ഗൗരവത്തോടെ ചോദിച്ചു.... " ഞാൻ പറഞ്ഞ കാര്യം നിനക്ക് ചോദിക്കാൻ പറ്റുമോ ഇല്ലയോ....? ഹരി അക്ഷമനായി.... " നിനക്ക് വിളിച്ചു ചോദിച്ചാൽ എന്താ.....? " എടാ എനിക്ക് വിളിച്ചു ചോദിക്കാൻ പറ്റില്ല, കഴിഞ്ഞ പ്രാവശ്യം ഞാൻ അങ്ങോട്ട് ലീവ് മതി എന്ന് പറഞ്ഞത് ആണ്.... പിന്നെ ഞാൻ കൂട്ടി ചോദിക്കുമ്പോൾ എന്താ കരുതുക.......? " അല്ല നിനക്കെന്താ ഇപ്പോൾ 10 ദിവസം കൂടെ കൂടുതൽ അവിടെ ആവശ്യം....? " അതൊക്കെ ഉണ്ട് ..... " നിനക്ക് എന്തോ ഒരു ഇളക്കം പോലെ ഉണ്ടല്ലോ ഹരി.....!!

പെങ്ങളെ കണ്ടിട്ട് ഇങ്ങോട്ട് വരാൻ പറ്റുന്നില്ലേ.....?? " പെങ്ങളോ.....?? " ആഹ്, നിന്റെ പെങ്ങൾ ആയിരുന്ന ഭാര്യ , കെട്ടിയ പെണ്ണിനെ നീ ഇപ്പോഴും സ്വന്തം പെങ്ങളെ പോലെ അല്ലേ കാണുന്നത്....? അതാ ചോദിച്ചത്, പെങ്ങളെ കണ്ടതുകൊണ്ട് തിരികെ പോകാൻ പറ്റുന്നില്ലേന്ന്.... " ഒന്ന് പോടാ, നിനക്ക് പറ്റില്ല എങ്കിൽ വേണ്ട ഞാൻ ചോദിച്ചോളാം... "ഹരി...!!! എനിക്ക് മനസ്സിലാകുന്നുണ്ട് നിന്റെ ചാട്ടം......ഞാൻ അങ്ങേരോട് പറഞ്ഞു നോക്കാം, ഏതായാലും നീ അങ്ങേർടെ പ്രിയപ്പെട്ട ജോലിക്കാരൻ ആയതുകൊണ്ട് പുള്ളി സമ്മതിക്കാതിരിക്കാൻ സാധ്യത ഇല്ല...... ഏതായാലും ഞാൻ നിന്നെ നാളെ വിളിക്കാം, ശരി ആയിക്കോട്ടെ മോനേ.....

ഒരു പ്രത്യേക താളത്തിൽ സലിം അത് പറഞ്ഞ് ഫോൺ വെച്ചപ്പോൾ ഒരു ചെറിയ ചിരി ശ്രീഹരിയുടെ ഉള്ളിലും ബാക്കി നിന്നിരുന്നു...... അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞ് ജാനകി വന്നിരുന്നു, അവളുടെ മുഖത്ത് ചമയങ്ങൾ ഒന്നുമില്ലെങ്കിലും സീമന്ത രേഖയിൽ ജ്വലിച്ചു നിന്ന സിന്ദൂരം അവൾ എത്ര സന്തോഷവതിയാണെന്ന് എടുത്തു കാണിക്കുന്നുണ്ടായിരുന്നു....... പൂജാമുറിയിൽ ചെന്ന് അവൾ വിളക്കുവച്ച് കുറച്ചുസമയം പ്രാർത്ഥിച്ചു, എത്രയോ നാളുകൾക്ക് ശേഷമാണ് ഈ പൂജാമുറിയിൽ വിളക്ക് വെക്കുന്നത്...... അത് ഓർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു, നേരത്തെ ഒരു നേരം പോലും മുടക്കാറില്ല......

എങ്കിലും സന്തോഷപൂർവ്വം തന്നെയായിരുന്നു അവൾ അവിടെ നിന്ന് പ്രാർത്ഥിച്ചത്....... ടിവി ഒന്നുമില്ലാത്തതുകൊണ്ട് ഫോണിലും യൂട്യൂബിൽ ഒക്കെയായി കുറെ സമയം കളഞ്ഞു....... ആ സമയമെല്ലാം അവനെ അഭിമുഖീകരിക്കാതെ മറ്റു പല തിരക്കുകളുമായി ജാനകി നിൽകുകയും ചെയ്തു........ മിഴികൾ കൊണ്ട് ഇടയ്ക്കിടയ്ക്ക് പരസ്പരം മത്സരിക്കുന്നുണ്ടായിരുന്നു രണ്ടാളും...... അവസാനം ഭക്ഷണം എല്ലാം കഴിഞ്ഞ് രണ്ടുപേരും കിടക്കുന്നതിന് തൊട്ടുമുൻപാണ് ശ്രീഹരി ഒട്ടും പ്രതീക്ഷിക്കാതെ കട്ടിലിൽ ഇരുന്ന അവളുടെ മടിയിലേക്ക് കിടന്നത്, ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് അവൾക്ക് മനസ്സിലായിരുന്നില്ല......

ആദ്യത്തെ പകപ്പ് വിട്ട് മാറിയപ്പോൾ ശ്രീഹരിയെ കൗതുകത്തോടെ നോക്കിയിരുന്നു അവൾ.... " നീയൊന്ന് തല മസാജ് ചെയ്യടി...... പണ്ട് അമ്മ ചെയ്യുമായിരുന്നു, ഉത്സാഹത്തോടെ അവൻറെ തല മുടിയിഴകളിൽ അവൾ വിരൽ കോരുത്ത് വലിച്ചു....... ഒരു പ്രത്യേക സുഖം ശ്രീഹരിക്ക് തോന്നിയിരുന്നു, അവളുടെ വയറിനോട് ചേർന്നു തന്നെ കിടന്നു...... മീശ കൊണ്ട് അവളുടെ വയറ്റിൽ ഒന്ന് ഉരസുവാൻ മറന്നിരുന്നില്ല..... ആ നിമിഷംതന്നെ ജാനകി പൊളിഞ്ഞു പോയിരുന്നു......... " അടങ്ങിയിരിക്ക് ശ്രീയേട്ടാ...... " ഇത്രനാളും ഞാൻ അടങ്ങി ഇരികുവരുന്നില്ലേ.....??? ഒന്ന് സ്നേഹിക്കാമേന്ന് വിചാരിച്ചപ്പോൾ അടങ്ങിയിരിക്കാൻ......

അങ്ങനെ തന്നെ ചെയ്തു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ശ്രീഹരി, അവളുടെ മുഖം ചോര തൊട്ട് എടുക്കാമെന്ന വിധത്തിൽ ചുവന്നുതുടുത്ത് ഇരിക്കുകയാണ്......... അത് കാണെ അവന് ചിരിവന്നു...... " ഞാൻ ഇങ്ങനെ എന്തെങ്കിലും പറയുമ്പോൾ തന്നെ നീ ഇങ്ങനെ അങ്ങോട്ട് ചുവന്നു പോയാൽ ഞാൻ കുറെ പാട് പെടും എൻറെ പെണ്ണേ....... ഒന്നുമായില്ല..... അവളുടെ മുഖത്തേക്ക് നോക്കി ചെറിയൊരു കുസൃതിയോടെ അവൻ അത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖം താണുപോയി...... താണുപോയ മുഖം ചൂണ്ടുവിരലിനാൽ ഉയർത്തി ശ്രീഹരി, അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി...... പ്രണയം ആർത്തിരമ്പുന്ന ആ മിഴികളിൽ നോക്കി അവൻ ചോദിച്ചു, " നാണം ആണോ നിനക്ക്....?? "

മ്മ്, ചിരിയോടെ ഒന്ന് തല ചലിപ്പിച്ചു അവന്റെ നെഞ്ചിൽ തന്നെ അവൾ മുഖം ഒളിപ്പിച്ചു, ശേഷം അവന്റെ നെഞ്ചിലെ രോമത്തിൽ വിരലോടിച്ചു പറഞ്ഞു.... " എനിക്ക് അറിയില്ല ശ്രീയേട്ടാ ഇങ്ങനെ ഒന്നും, പക്ഷെ എനിക്ക് ഒത്തിരി ഇഷ്ട്ടവാ...... ഒത്തിരി ഒത്തിരി... " എങ്ങനെ ഒന്നും.....???? കുസൃതിയോടെ മീശയിൽ ഇടം ചുണ്ടാൽ ഒന്ന് കടിച്ചു കുസൃതിയോട് അവൻ ചോദിച്ചു.... " ശ്രീയേട്ടനെ പോലെ ഇങ്ങനെ ഉമ്മ വയ്ക്കാൻ ഒന്നും എനിക്ക് അറിയില്ല ...... നിഷ്കളങ്കമായി പറയുന്നവളോട് ആ നിമിഷം അവന് തോന്നിയത് വാത്സല്യം ആയിരുന്നു...... "സാരമില്ല, ശ്രീയേട്ടൻ പതിയെ പഠിപ്പിച്ചു തരാം....!!എന്നിട്ട് നീയാണല്ലോ ആദ്യം ഉമ്മ തന്നത്.....

മര്യാദക്ക് ഇരുന്ന എന്നെ ഉമ്മിച്ചിട്ട് ഇപ്പോൾ ഒന്നും അറിയില്ല പോലും, അവളൊരു നിഷ്കളങ്ക..... ചെറു ചിരിയോടെ കുസൃതിയോട് അവൻ പറഞ്ഞപ്പോൾ നാണത്താൽ അവന്റെ നെഞ്ചിൽ തന്നെ അഭയം പ്രാപിച്ചവൾ, " അത്‌ അത്രയ്ക്ക് ഇഷ്ടം തോന്നിയോണ്ട് ആണ്..... അവന്റെ ഷർട്ടിലെ ബട്ടൺ ഊരുകയും ഇടുകയും ചെയ്തവൾ പറഞ്ഞു.....അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ച് അവൻ അതേ ഇരുപ്പിൽ അവളും ആയി കാട്ടിലിലേക്ക് ചാഞ്ഞു..... അവളുടെ മുടിയിഴകൾ മനോഹരം ആയി ഒതുക്കി വച്ച് അവൻ ഒരു കൈയ്യ് കുത്തി അവൾക്ക് അഭിമുഖം ആയി കിടന്നു.... " എന്നെ ഇത്രത്തോളം ഇഷ്ടപ്പെടാൻ എന്താ കാരണം.......?

ആ ഒരു ചോദ്യം കേൾക്കെ അറിയാതെ അവളുടെ മിഴികളും അവൻറെ മിഴികളുമായി കൊരുത്ത് പോയിരുന്നു..... " എനിക്ക് അറിയില്ല ശ്രീയേട്ടാ, സത്യമായി ഈ നിമിഷംവരെ അതിൻറെ കാരണം എനിക്കറിയില്ല...., പക്ഷേ ഞാൻ ഈ ലോകത്തിൽ മറ്റാരെയും ഇത്രയും സ്നേഹിച്ചിട്ടില്ല, ഒരിക്കലും എനിക്ക് വേറെ ആരെയും സ്നേഹിക്കാൻ പോലും കഴിയില്ല...... ചേട്ടന് അറിയോ, എന്നെ വേണ്ട എന്ന് പറഞ്ഞ ആ ദിവസം ആത്മഹത്യയെപ്പറ്റി വരെ ഞാൻ ചിന്തിച്ചു, പിന്നെ മറ്റൊരാളുടെ സ്വന്തമാകണമെന്ന് ശ്രീയേട്ടൻ പറഞ്ഞ ആ നിമിഷം....... അതാണ് എൻറെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസം എന്ന് ഇപ്പോഴും ഞാൻ കരുതുന്നത്,

ശ്രീയേട്ടനെ മറന്നു ഒരു ജീവിതം എനിക്ക് ഒട്ടും സാധ്യമായിരുന്നില്ല, ഞാൻ കാരണം ചേട്ടന് നല്ലൊരു ജീവിതം ഉണ്ടാകില്ല എന്ന് പറഞ്ഞതുകൊണ്ട് മാത്രം ഞാൻ അന്ന് വിവാഹത്തിന് സമ്മതിച്ചത്, ഒട്ടും താൽപര്യമില്ലാതെ..... എപ്പോഴും മനസ്സിൽ ശ്രീയേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ചേട്ടനോട് ഒരു തരം ഭ്രാന്തമായ ഇഷ്ടമായിരുന്നു എനിക്ക്....... അവൻ ഒന്ന് ചോദിക്കാൻ കാത്തിരുന്നത് പോലെ തന്നെ ഉള്ളം അവനു മുൻപിൽ അവൾ തുറന്ന് കാണിച്ചിരുന്നു....... അതിനിടയിൽ കണ്ണുനീർ വന്നു, അവനെ പറ്റി പറയുമ്പോൾ അവൾ വാചാലയാകുന്നുണ്ടായിരുന്നു..... ശ്രീഹരി നോക്കി കാണുകയായിരുന്നു തന്നെ സ്നേഹിക്കുന്ന പെണ്ണിൽ താൻ നൽകിയ അവഗണനയുടെ ആഴം....

അത്‌ അവളുടെ മനസ്സിൽ ഏൽപ്പിച്ച മുറിവുകൾ എത്രത്തോളം ആണ് എന്ന്..... എത്രയൊ അവൾ തന്നെ സ്നേഹിച്ചിരുന്നു എന്ന്....... പറഞ്ഞു തീർന്നപ്പോഴേക്കും ആ മിഴികൾ നനഞ്ഞുകുതിർന്നിരുന്നു, പെട്ടെന്ന് തന്നെ അവളുടെ അരികിൽ നിന്നും എഴുന്നേറ്റ് അവളെ തന്റെ നെഞ്ചോട് ചേർത്തു, അതിനുശേഷം നിറഞ്ഞ ആ മിഴികളിൽ ഒന്നു ചുംബിച്ചു....... ആ കുഞ്ഞു മുഖം തന്റെ മുഖത്തോട് ചേർത്ത് മൂക്ക് കൊണ്ട് മൂക്കിൽ ഒന്ന് ഉരസി........ ശേഷം അവളെ നോക്കി ചോദിച്ചു....... " ഒരുപാട് വിഷമിപ്പിച്ചോ ഞാൻ എൻറെ മോളെ, " ഒരുപാട് ഞാൻ വിഷമിച്ചിരുന്നു ശ്രീയേട്ടാ, പക്ഷേ ഇപ്പോൾ എനിക്ക് വിഷമം ഇല്ല, ഒരുപാട് സന്തോഷത്തില് ആണ് ഞാൻ.....

സ്നേഹത്തോടെ അതിലുപരി പ്രണയത്തോടെ സംസാരിച്ചില്ലെ എന്നെ ചേർത്തുപിടിച്ചില്ലേ......? ഇതൊന്നും ഞാൻ ഒരിക്കലും ചിന്തിച്ചിട്ട് കൂടിയില്ല, ഒരുപാട് ഇഷ്ടമായിരുന്നു എന്നതൊഴിച്ചാൽ നമ്മൾ തമ്മിലുള്ള ജീവിതത്തെ പറ്റി ഒന്നും കടന്നു ചിന്തിച്ചിട്ടില്ല....... അതിനുള്ള അവസരം ഉണ്ടായിട്ടില്ലല്ലോ, അങ്ങനെയൊക്കെ ഞാൻ സ്വപ്നം കണ്ടാലും നടക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു....... അതുകൊണ്ട് എൻറെ സ്വപ്നങ്ങളിൽ ഒന്നും നമ്മുടെ ഒരുമിച്ചുള്ള ഒരു ജീവിതം വന്നിട്ടില്ല...... " ഇതൊന്നുമല്ല മോളെ പ്രണയം, നിന്റെ ശ്രീയേട്ടന്റെ പ്രണയം നീ കാണാനിരിക്കുന്നതേയുള്ളൂ...... ചിരിയോടെ പറഞ്ഞു അവളുമായി അവന് കട്ടിലിലേക്ക് ഒന്നു മറിഞ്ഞു.......

ഒരു നിമിഷം തൻറെ കരവലയത്തിൽ കിടക്കുന്നവളെ നോക്കിയപ്പോൾ മനസ്സിൽ മറ്റു പല വികാരങ്ങളും ഉടലെടുക്കുന്നത് ശ്രീഹരി അറിഞ്ഞു...... പ്രണയത്തെ മറ്റു പല വികാരങ്ങളും കീഴടക്കാൻ തുടങ്ങിയിരിക്കുന്നു, " ജാനി.....!! ആർദ്രമായി ആയിരുന്നു അവൻറെ വിളി ഒന്ന് മറുപടി പറയാൻ പോലും അശക്തയായിരുന്ന അവളുടെ മുഖത്ത് നിന്നും അവൻ മുഖം മാറ്റിയിരുന്നില്ല...... " ഈ നിമിഷം നിന്നെ സ്വന്തമാക്കാൻ എനിക്ക് തോന്നുന്നുണ്ട്, പരിഭ്രമിച്ചു പോയിരുന്നു ജാനകി.......... ഒരു നിമിഷം അവളുടെ മുഖത്ത് പരിഭ്രമവും നാണവും കൂടി കലർന്ന ഭാവങ്ങൾ ഒരു കൗതുകത്തോടെയാണ് ശ്രീഹരി തിരിച്ചറിയുന്നത്..... " പക്ഷേ അത് എൻറെ വീട്ടിൽ വച്ച് നമ്മുടെ മുറിയിൽ വെച്ച് വേണം എന്ന് എനിക്ക് നിർബന്ധമുണ്ട്.......

നമ്മുടെ സ്വർഗ്ഗം അതാണ് ജാനി, നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം ആ നാല് ചുവരുകൾക്കുള്ളിൽ വേണ....... അവിടെ ഞാൻ നിന്റെ മാത്രം ശ്രീയേട്ടൻ ആയിരിക്കും....... ഞാൻ നിൻറെ കൊച്ചു കൊച്ചു കുറുമ്പുകൾക്കും കുസൃതികൾക്കും ഒക്കെ ഒപ്പം നിൽകും.... നമ്മുടെ എല്ലാ സന്തോഷങ്ങളും ആദ്യം കാണേണ്ടത് ആ മുറിയാണ്....... ആ മുറിക്ക് അപ്പുറം ശ്രീഹരി ഒരു മകനാണ്, സഹോദരനാണ്, പക്ഷേ ആ മുറിയിൽ ശ്രീഹരി നിൻറെ നിന്റെ മാത്രമായിരിക്കും........... ഒരു കാമുകനായി, ഭർത്താവായി, സുഹൃത്തായി, നിൻറെ മാത്രം....... വിറയാർന്ന അധരങ്ങളാൽ അവൻറെ കവിളിലേക്ക് അവളുടെ ചുംബന ചൂട് പതിഞ്ഞ നിമിഷം ശ്രീഹരിയും കണ്ണുകളടച്ചു പോയിരുന്നു......

പിന്നീടാ മുഖം മുഴുവൻ ശ്രീഹരിയെ അവൾ ചുംബനങ്ങൾ കൊണ്ട് മൂടി........ " ഉമ്മ വയ്ക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട്...... ഒരു കുസൃതിയോടെ അവളെ ചേർത്ത് തന്റെ നെഞ്ചോട് ചേർത്ത് ആണ് അവൻ ചോദിച്ചത്..... " ശ്രീയേട്ടാ.....!! ഒരു കൊഞ്ചലോട് അവൾ അവന്റെ നെഞ്ചിൽ കുറുകി... പറയാനും അറിയാനും ഉള്ള ഒരു പാട് കാര്യങ്ങൾ കേട്ടും പറഞ്ഞു ആ രാത്രി അവർ തള്ളിനീക്കി....... അതിനിടയിലെപ്പോഴോ ചേർന്ന് കിടന്നു മതിവരാത്ത പോലെ രണ്ടു പേരും മത്സരിച്ചു കൊണ്ട് തന്നെ പുണർന്നുക്കൊണ്ടിരുന്നു...... അവനെ എത്ര പുണർന്നിട്ടും മതിവരാത്ത പോലെ അവന്റെ ഷർട്ടിന്റെ ഉള്ളിലൂടെ കൈകടത്തി അവന്റെ ശരീരത്തിൽ ചേർന്ന് ആയിരുന്നു ജാനകി കിടന്നുറങ്ങുന്നത്....... ഒരു ആകുലതകളും കടന്നു വരാത്ത രാത്രി, ശ്രീയേട്ടന്റെ ജാനകിയും ജാനകിയുടെ ശ്രീയേട്ടനും ആയി മാത്രം ഇരുവരും നിദ്രയെ പുൽകിയ രാത്രി........

പ്രണയത്തിൻറെ പൂർണതയ്ക്ക് ഉടലുകൾ പൂക്കേണ്ട ആവശ്യമില്ല എന്ന് രണ്ടുപേർക്കും മനസ്സിലായ ഒരു രാത്രി........ മനസ്സുകൾ ഒന്നു ചേരുമ്പോൾ തന്നെ പ്രണയം പകുതിയിലധികവും പൂർണ്ണമാകും എന്ന് മനസ്സിലാക്കിയ നിമിഷം...... അവളുടെ പ്രണയത്തെ അടുത്തറിയാൻ ശ്രമിച്ചവനും അവൻറെ ഉള്ളിൽ നാമ്പിടുന്നു പ്രണയത്തിന് പറ്റി കൗതുകപൂർവം അറിഞ്ഞവളും...... ആ ഒരു രാത്രി രണ്ടുപേർക്കും പ്രിയപ്പെട്ടതായിരുന്നു....... എങ്കിലും ശ്രീഹരിക്ക് ജാനകിയോട് ഉള്ളത് വാത്സല്യത്തിൽ കുതിർന്ന പ്രണയം തന്നെയാണ്.... ജാനകിക്ക് ആകട്ടെ ബഹുമാനം കലർന്ന പ്രണയമാണ് അവനോട്...... അവൻ ഇല്ലാതെ അവൾ ഇല്ല എന്ന് പറയാതെ പറഞ്ഞ ഒരു പ്രണയം...... അവൻ എന്നതിനുമപ്പുറം അവൾ മറ്റൊന്നും ആഗ്രഹിക്കുന്നില്ല................................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story