സ്നേഹദൂരം.....💜: ഭാഗം 51

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

പിറ്റേന്ന് രണ്ടുപേരും ഉണരാൻ നന്നേ വൈകിയിരുന്നു . എങ്കിലും ആദ്യം ഉണർന്നത് ജാനകി ആയിരുന്നു...... പോയി കുളിയെല്ലാം കഴിഞ്ഞ് ചായയുമായി എത്തിയപ്പോഴായിരുന്നു ശ്രീഹരി ഉറക്കമുണർന്നത്....... അവളെ കണ്ടതും ചെറുചിരിയോടെ കൈകൾ ഒന്ന് നിവർത്തി ഞൊട്ട വിട്ടുകൊണ്ട് അവൻ എഴുന്നേറ്റു...... " നീ എപ്പോഴാ എഴുന്നേറ്റു പോയത്......? " ഞാൻ എഴുന്നേറ്റ് പോയപ്പോൾ ചേട്ടൻ നല്ല ഉറക്കം...... പിന്നെ വിളിക്കണ്ട എന്ന് വിചാരിച്ചു..... ചായ കൈകളിലേക്ക് കൊടുത്തുകൊണ്ട് അവൾ അത് പറഞ്ഞു, അവളെ ഒന്നു നോക്കി ചിരിച്ചതിനുശേഷം അവൻ ചായ കുടിച്ചു..... " രാവിലെ കഴിക്കാൻ എന്താ ഉണ്ടാകണ്ടെ.....?

പുട്ട് ഉണ്ടാകട്ടെ, അമ്മ എപ്പോഴോ പുട്ട് ഏട്ടന് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്........ ഉത്സാഹത്തോടെ അവൾ പറഞ്ഞു....!! " നിൻറെ ഒരു കാര്യം എൻറെ ഇഷ്ടങ്ങൾ ഒക്കെ ഇങ്ങനെ നോക്കി നടക്കാണോ......?? എൻറെ ഇഷ്ടങ്ങൾ മാത്രം മതിയോ, നിൻറെ ഇഷ്ടങ്ങൾ കൂടി നോക്കണ്ടേ.......? നിനക്കെന്താ ഇഷ്ടം അത്‌ വെച്ച് അത് ഉണ്ടാക്കിയാൽ മതി, " ശ്രീയേട്ടന്റെ ഇഷ്ട്ടം അല്ലേ എന്റെ ഇഷ്ടം...... ശ്രീയേട്ടന് ഇഷ്ട്ടം ഉള്ളത് ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്........ " ആണോ....??? " പിന്നല്ലാതെ........ അവന്റെ മുഖത്തേക്ക് നോക്കി ആണ് അവൾ പറഞ്ഞത്........ " എങ്കിൽ എനിക്ക് ഇപ്പൊൾ നമുടെ വീട്ടിൽ പോണം എന്ന് തോന്നുന്നു....... " അത് എന്താ ഏട്ടാ,

ഇവിടെ ഇഷ്ടം ആകാഞ്ഞിട്ടാണോ.. പെട്ടെന്ന് അവളുടെ മുഖം വാടി..... " ഇവിടെ ഇഷ്ടക്കുറവ് ഒന്നുമുണ്ടായിട്ടല്ല....... മറ്റ് ചിലരോടെ എനിക്ക് ചില ഇഷ്ടക്കൂടുതൽ ഉണ്ടായി എന്ന് ഞാൻ പറഞ്ഞില്ലേ., നമുക്ക് വീട്ടിൽ പോയിട്ട് നമ്മുടെ മുറിയിൽ പോയി ഒന്ന് സ്നേഹിക്കാം....... പെട്ടെന്ന് അവളുടെ ഇടുപ്പിലേക്ക് പിടിച്ച് അവളെ തന്നോട് ചേർത്തു ഒരു കുസൃതി ചിരി ചിരിച്ചു, അവൻറെ ചിരിയിലെ അപായസൂചന വളരെ പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലായിരുന്നു...... പെട്ടെന്ന് അവനെ നോക്കാൻ കഴിയാതെ അവൾ മുഖം മാറ്റി കളഞ്ഞു...... " നമുക്ക് പോയാലോ..... "ശ്രീയേട്ടന്റെ ഇഷ്ടം.... " നീ അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാര്യയൊന്നും ആകേണ്ട കാര്യമില്ല,

ഒരു കുടുംബ ജീവിതത്തിൽ ഭാര്യയുടെയും ഭർത്താവിന്റെയും ഇഷ്ടങ്ങൾക്ക് തുല്യപ്രാധാന്യമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്...... ഭാര്യയെ അടിമയാക്കുന്ന ഭർത്താവ് ആകാൻ ഒന്നും ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല ....... അതുകൊണ്ട് തന്നെ ഇങ്ങനെ എൻറെ ഇഷ്ടത്തിന് മാത്രം പ്രാധാന്യം നൽകി നീ നിൽകണ്ട...... നിൻറെ ഇഷ്ടങ്ങൾക്ക് കൂടെ ഒരു വില കൊടുക്കാവുന്നതാണ് ..... നിനക്ക് ഇവിടെ കുറച്ചു ദിവസം കൂടി നിൽക്കണം എന്ന് ഉണ്ടെങ്കിൽ നമുക്ക് തീരുമാനിച്ച പോലെ രണ്ട് ദിവസം കഴിഞ്ഞിട്ട് പോകാം..... അല്ലെങ്കിൽ വൈകുന്നേരം തിരിച്ചു പോയിട്ട് പോകുന്നതിനു മുമ്പ് ഒന്നുകൂടി വരാം....... " പോകുന്നു" എന്ന വാക്ക് കേട്ട് അപ്പോഴേക്കും അവളുടെ മുഖം വീണ്ടും ഇരുണ്ട് തുടങ്ങിയിരുന്നു.... "

പറഞ്ഞപോലെ 10 ദിവസം കഴിയുമ്പോൾ ഏട്ടന് പോണ്ടേ.....? ഓരോ ദിവസവും തീർന്നു കൊണ്ടിരിക്കുകയാണ്, ചേട്ടൻ പോയാൽ ഞാൻ എങ്ങനെ സഹിക്കും....?? " ഇനിയുള്ള പോക്ക് ദുഃഖപൂർണ്ണമായിരിക്കും എന്ന് എനിക്ക് അറിയാം മോളെ....... പക്ഷേ പോകാതിരിക്കാൻ പറ്റില്ലല്ലോ....... " എങ്കിലും, ഇത് നിർത്തിയിട്ട് നാട്ടിൽ എന്തെങ്കിലും ചെറിയ ജോലി നോക്കിക്കൂടെ ഹരിയേട്ടാ...... " എനിക്കും ആഗ്രഹമുണ്ട്, പക്ഷേ ഞാൻ ആ ജോലി നിർത്തിയിട്ട് ഇവിടെ വന്നാൽ എന്ത് ചെയ്യും.....? അച്ഛനും വയ്യാത്ത അമ്മയും, ശ്രീദേവിനും നല്ല ഒരു ജോലി ഇല്ല..... പിന്നെ ഇത് ലാസ്റ്റ് വർഷം..... ഈ വർഷം കഴിഞ്ഞ് അവൻ ഡോക്ടറായി, ആ ഒരു സമാധാനം എനിക്കുണ്ട്......

ഇനിയിപ്പോ അവൻറെ കാര്യത്തിൽ ഒരുപാട് വിഷമിക്കേണ്ട കാര്യമില്ലല്ലോ...... പിന്നെ വിദ്യയുടെ കല്യാണം, നിന്നെ നീ ഇഷ്ടപ്പെടുന്നത് വരെ പഠിപ്പിക്കണം, ഇനി ഒരുപാട് കടമകൾ, പിന്നെ നമുക്ക് ഒരു വീട് വെക്കണം...... ഇതിനെല്ലാം ഞാൻ തിരികെ പോകാതെ എന്തെങ്കിലും നടക്കുമോ....? നീ നന്നായിട്ട് പഠിക്കണം, പഠിച്ചു ഒരു സർക്കാർ ജോലി ഒക്കെ വാങ്ങണം...... അപ്പോഴേക്കും ശ്രീയേട്ടൻ തിരികെ പോരാം....... പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു പെട്ടെന്ന് അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു....... " ഞാൻ ഉള്ള ദിവസം സന്തോഷമായിരിക്കു...... പിന്നെ ഇതൊക്കെ പ്രവാസികളുടെ ജീവിതമാണ്, അത് കുറച്ചു കഴിയുമ്പോൾ നിനക്ക് ശീലമായിക്കൊള്ളും......

പിന്നെ എല്ലാം ശരിയാകും എന്ന് വിശ്വസിക്കാം..... ആ ഒരു വിശ്വാസത്തിൽ മുന്നോട്ട് പോകാം, അത്രേയുള്ളൂ..... വിഷമിക്കാതെ....... കണ്ണുനിറഞ്ഞു കണ്ടാൽ പിന്നെ എനിക്ക് സഹിക്കാൻ പറ്റില്ല, അവൾ പെട്ടെന്ന് കണ്ണുകൾ തൂത്തു വിഷമിക്കോന്നും വേണ്ട ,ഞാൻ ഇപ്പൊൾ പോയാലും നാലുമാസം കഴിഞ്ഞു വരുമ്പോൾ രണ്ടു മാസം ലീവ് ആണ്....... ഇവിടെ രണ്ടു മാസം കൂടെ നിൽക്കാം..... ഇതൊക്കെയാണെങ്കിലും നിനക്ക് കോളേജിൽ പോണ്ടേ.....?? " നാളെ മുതൽ പോണം, " നാളെ ഞാൻ കോളേജ് കൊണ്ടുവിടാം..... നിന്റെ വലിയ ആഗ്രഹമായിരുന്നല്ലോ..... പിന്നെ മറ്റേ സാർ ഉണ്ടോ....? നിന്നെ കല്യാണം ആലോചിച്ച, പുള്ളിയെ എനിക്ക് നന്നായിട്ട് ഒന്ന് കാണണം.......

ഷർട്ടിന്റെ സ്ലീവ് മടക്കിക്കൊണ്ട് ചെറു ചിരിയോടെ അവൻ പറഞ്ഞപ്പോൾ അറിയാതെ അവൾ ചിരിച്ചു പോയിരുന്നു...... രണ്ടാളും പുറത്തു നിന്നായിരുന്നു ഭക്ഷണം കഴിച്ചത്, അതിന് ശേഷം ചെറിയതോതിൽ അവിടെയൊക്കെ അവളെ കൊണ്ട് ഒന്ന് കറങ്ങുകയും ചെയ്തിരുന്നു..... വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിനുമുൻപ് കയറി പോയതാ, അവളെയെങ്ങും കൊണ്ടുപോയിട്ടില്ല എന്ന വേദന അവൻറെ മനസ്സിൽ ഉണ്ടായിരുന്നു, അടുത്ത വരവിൽ അവളെ കൊണ്ടുപോകാവുന്ന സ്ഥലങ്ങളിലൊക്കെ കൊണ്ടുപോകണമെന്നും അവൻ തീരുമാനിച്ചിരുന്നു..... വൈകുന്നേരത്തോടെ തന്നെ രണ്ടാളും തിരികെ വീട്ടിലേക്ക് വന്നു.......

വീട്ടിലേക്ക് വന്നപ്പോൾ ശ്രീവിദ്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട നല്ല ചൂട് മുളക് ബജി വാങ്ങി കൊണ്ടാണ് രണ്ടുപേരും വന്നത്..... അത്‌ കണ്ടതോടെ അവൾക്ക് സന്തോഷമായി..... പിന്നീട് സുഗന്ധി ചായ എല്ലാം ഇട്ടു കഴിച്ചു കൊണ്ട് എല്ലാവരും വിശേഷങ്ങളിലേക്ക് കടന്നു..... വീട്ടിലേക്ക് പോയതും ശ്രീഹരി പാചകം ചെയ്യുന്നതും എല്ലാം വിശദമായി തന്നെ ജാനകി പറഞ്ഞിരുന്നു..... കേട്ട് എല്ലാവരുടെയും മനസ്സ് നിറഞ്ഞിരുന്നു, പതിവ് ജോലികളിൽ ആയി എല്ലാവരും...... സന്ധ്യയ്ക്ക് നാമജപവും സീരിയലും ഭക്ഷണവും എല്ലാം കഴിഞ്ഞ് ശ്രീഹരിയുടെ അരികിലേക്ക് പോകുവാൻ എന്തുകൊണ്ടോ അവൾക്ക് ഒരു പരിഭ്രമം തോന്നി......

നേരത്തെ തന്നെ ഭക്ഷണം കഴിഞ്ഞ് ശ്രീഹരി മുറിയിലേക്ക് പോയതാണ്, ഒരു വിധത്തിൽ ആണ് അവൾ മുറിക്കുള്ളിലേക്ക് കയറിയത്..... മുറിക്കുള്ളിൽ എത്തിയപ്പോൾ തന്നെ കേൾക്കാമായിരുന്നു ഉച്ചത്തിൽതന്നെ ശ്രീഹരി പാട്ട് വെച്ചിരിക്കുന്നത്....... 🎶🎶 കോടമഞ്ഞിൻ ഓഹോ ....താഴ്വരയിൽ ഓഹോ... രാക്കടമ്പ് പൂക്കുമ്പോൾ ലാ...ലാ... മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ് ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ് 🎶🎶🎶 വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ അവൻറെ ചുണ്ടിൽ മിന്നി നിൽക്കുന്ന ആ കുസൃതി ചിരി കണ്ടപ്പോൾ അവളുടെ വെപ്രാളം വീണ്ടും വർദ്ധിക്കുകയായിരുന്നു......

" നീ എന്താടി ഇത്രയും താമസിച്ചത്....... ഞാൻ ഇവിടെ കാത്തിരിക്കുകയാണെന്ന് അറിയില്ലേ..... " ഹരിയേട്ടന് ഉറങ്ങായിരുന്നല്ലേ...... . അവൻറെ മുഖത്തേക്ക് നോക്കാതെ ആണ് അവൾ അത് ചോദിച്ചത്.... ആ നിമിഷം അവളുടെ മുഖത്ത് നിറഞ്ഞു നിന്ന നാണം വീണ്ടും അവന് കൗതുകമായിരുന്നു..... അതിനുശേഷം അവന് മുഖം നൽകാതെ ബാത്റൂമിലേക്ക് കയറിപ്പോകുന്നവളെ കണ്ടപ്പോൾ അവന് ചിരി പൊട്ടി...... 🎶🎶 ആദ്യസമാഗമമായ് യാമിനി വ്രീളാവതിയായി തെന്നൽ തഴുകുന്നപോൽ തളരും താമരമലരായ് നീ തുടുതുടെ തുടിക്കും പൂങ്കവിൾ മദനൻറെ മലർക്കുടമായ്... അതുവരെ നനയാ കുളിർമഴയിൽ നാമന്നു നനഞ്ഞുലഞ്ഞു... പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ് ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്....🎶🎶

ബാത്റൂമിൻ ഉള്ളിൽ നിന്ന് ദേഹം കഴുകുമ്പോഴും അവൾക്ക് കേൾക്കാമായിരുന്നു പാട്ടിലെ ഓരോ വരികളും..... പ്രണയം തുളുമ്പുന്ന ഓരോ വരികൾക്കും ഒപ്പം അവൾക്ക് ഹൃദയമിടിപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു..... അതിനോടൊപ്പം ചെറിയൊരു നാണവും, ബാത്റൂമിൽ പുറത്തേക്കിറങ്ങി അവൾ പതിവില്ലാത്ത ഓരോ ജോലികളിൽ ഏർപ്പെടാൻ തുടങ്ങി.... മുടി മുഴുവൻ എടുത്ത് മുകളിലേക്ക് കെട്ടിവയ്ക്കുകയും അതോടൊപ്പം തന്നെ അവനെ ശ്രദ്ധിക്കാതെ ഓരോ ജോലികൾ ചെയ്യുകയും, " നീ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇതൊക്കെ കെട്ടിവയ്ക്കുന്നത്..... എല്ലാം ഇപ്പോൾ അഴിഞ്ഞു പോകും......

ചിരിയോടെ അവൻ പറഞ്ഞപ്പോൾ വീണ്ടും അവളുടെ മുഖത്ത് ഒരു പരിഭ്രമം നിറഞ്ഞുനിന്നു...... അവളുടെ പരിഭ്രമം കാണെ അവന് ചിരിവന്നു.... അവസാനം അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് വന്നു, അവന് തന്റെ അരികിലേക്ക് വരും തോറും പരിഭ്രമം അവളിൽ വർദ്ധിച്ചു വന്നിരുന്നു...... അവളെ തൻറെ ശരീരത്തോട് ചേർത്ത് നിർത്തി ആ കവിളിൽ ഒന്ന് ചൂണ്ട് ചേർത്തു ശ്രീഹരി..... അതിനുശേഷം അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു...... " പേടിയാണോ...? അതോ സമയം വേണോ....?? മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി, " നിനക്കെന്നെ പേടിയാണോന്ന്.,. അവളുടെ മുഖത്തേക്ക് നോക്കി ഒരിക്കൽ കൂടി അവൻ ചോദിച്ചു.....

മറുപടി പറയാൻ അറിയാതെ അവൾ നിന്ന് പോയി... " നീ പേടിക്കേണ്ട, നിൻറെ സമ്മതമില്ലാതെ നമ്മുക്കിടയിൽ ഒന്നും സംഭവിക്കില്ല ..... പോരെ..... " ശ്രീയേട്ടാ.... അതിനെന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു.... എങ്കിലും അവൾ അവൻറെ നെഞ്ചിൽ തന്നെ അഭയം പ്രാപിച്ചിരുന്നു, " സമയം ഒരുപാടായി കിടക്കാം..... ലൈറ്റ് കെടുത്തി അവൻ തന്നെയാണ് അവളെ കട്ടിലിലേക്ക് കിടത്തിയത്, അവന്റെ നെഞ്ചിൽ ചേർന്നു കിടക്കുമ്പോഴും അവളിൽ ഒരു മൗനം തളം കെട്ടിയിരുന്നു.., " ശ്രീയേട്ടാ..... " എന്തോ..... ആ മറുപടി ആണ് അവളിൽ ഒരു ആശ്വാസം നിറച്ചിരുന്നത്.... " എന്നോട് പിണക്കം ആണോ...? "എന്തിനാ പിണക്കം, "

പേടിയൊന്നുമല്ല, എനിക്കെന്തോ ഇങ്ങനെ ഒന്നും അറിയില്ല, മടിച്ചുമടിച്ച് അവൾ അത് പറഞ്ഞപ്പോൾ പെട്ടെന്ന് അവൻ തിരിഞ്ഞ് അവൾക്ക് അഭിമുഖമായി കിടന്നു.... അരണ്ട വെളിച്ചത്തിൽ അവൾക്ക് കാണാമായിരുന്നു അവന്റെ പ്രണയം ഒഴുകുന്ന മിഴികൾ..... ഒരു നിമിഷം അവനെ അഭിമുഖീകരിക്കാൻ മടി തോന്നി ആ നെഞ്ചിലേക്ക് തന്നെ ചാഞ്ഞു... " അതാടി പറയുന്നേ പ്രേമം തോന്നാൻ ഒരു നിമിഷം മതി എന്ന്..... പക്ഷേ ജീവിതത്തിൽ പിന്നെയും ഓരോ ഘട്ടങ്ങളും ഇങ്ങനെ കിടക്കുവാണ്..... കുസൃതിയോട് അവന് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് നാണം അലയടിച്ചു, അവനെ നോക്കാതിരിക്കാൻ വേണ്ടി ഒരിക്കൽ കൂടി അവനോട് ചേർന്ന് അവനെ ഒന്നു മുറുക്കി പുണർന്നു കിടന്നു....

. " നീ ഇങ്ങോട്ട് നോക്ക്.... ചിരിയോടെ പറഞ്ഞിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ അവളെ അല്പം ബലമായി തന്നെ തിരിച്ചു..... അവളുടെ മുഖത്തേക്ക് നോക്കി, മുഖം ചുവന്നു നില്കണ്..... " എടി ഈ സിനിമയിലൊക്കെ കാണുന്നപോലെ പെട്ടെന്ന് ഒന്ന് കണ്ടാൽ ഉടനെ എനിക്ക് അങ്ങനെ ഒന്നും തോന്നില്ല.... ഇങ്ങനെ നമ്മൾ പതിയെ സംസാരിച്ച് ഒക്കെ കിടന്ന്, പതുക്കെ ഒരു ഉമ്മ ഒക്കെ തന്ന്..... അങ്ങനെ അങ്ങനെ... അവളുടെ കൈകൾ തന്റെ ചുണ്ടോട് ചേർത്ത് കൊണ്ട് ഒരു കുസൃതിയോടെ പറയുന്നവനെ അറിയാതെ അവൾ നോക്കി പോയിരുന്നു.... അവൻറെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പ്രണയത്തിൻറെ പല വർണ്ണങ്ങളും മനസ്സിലാക്കുകയായിരുന്നു.....

മെല്ലെ തിരിഞ്ഞു വന്ന അവളുടെ ചുണ്ടിലേക്ക് അവൻ ഒരു ചുംബനം നൽകിയിരുന്നു, അതിനുശേഷം മേല്ലെ കഴുത്തിലും ശരീരത്തിലെ ഓരോ ഭാഗങ്ങളിലുമായി അത് വ്യാപിച്ചു.....മെല്ലെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒളിപ്പിച്ച വികാരങ്ങൾക്ക് ഇടയിലും നിറഞ്ഞ പ്രണയം തുളുമ്പുന്ന മിഴികൾ... നാണം കൊണ്ട് പുളഞ്ഞു പോയവൾ..... അവന്റെ കരലാളങ്ങളാൽ തളർന്നു പോയവൾ..,അവൾക്ക് അറിയാത്ത പല വികാരങ്ങളും മെയ്യും മനസ്സും കൊതിക്കുന്നത് അവൾ അറിഞ്ഞു..... അവളുടെ പാതി അടഞ്ഞു പോയ മിഴികൾ താൻ ചുംബിച്ചു ഉലച്ച അധരങ്ങൾ എല്ലാം അവനെ ഉന്മാദത്തിന്റെ കൊടുമുടിയിൽ എത്തിച്ചു....

കാൽ വിരലുകൾ അവളുടെ വെള്ളിപാദസരങ്ങൾക്ക് ഇടയിലൂടെ ചുഴറ്റി അവളെ തന്നോട് ചേർത്തവന്റെ നെഞ്ചിലെ രോമങ്ങളിൽ ചേർന്ന് കിടന്ന സ്വർണ്ണ മാലയിൽ അവളുടെ വിരലുകൾ മുറുകി,പ്രണയാലസ്യത്തിൽ അടിമുടി പൂത്തു പോയ ഉടലുകൾ, ഗൗരവം മാത്രം നിറഞ്ഞു നിന്ന ആ മുഖത്ത് നിറഞ്ഞനിൽക്കുന്ന പ്രണയവും രതിയും ആ ഒത്തുചേരൽ നിമിഷത്തിലും അവളിൽ അത്ഭുതം തീർത്തു.... മനസുകൊണ്ട് എന്നോ ഒന്നയവന്റെ ഉടലിന്റെയും അവകാശി ആയി അവൾ മാറിയ നിമിഷം, പ്രണയം മറ്റു പല വികാരങ്ങൾക്കും അടിമപ്പെട്ടു പോയി.,..... തമ്മിലുള്ള അവസാന സ്നേഹദൂരവും നഷ്ടം ആയവർ അവരെ പരസ്പരം പങ്കുവച്ചു..... 🎶 നീലജലാശയത്തിൽ ഇനി നാം ഇണയരയന്നങ്ങൾ രാഗസരോവരത്തിൽ നിൻമനം ചന്ദനമിവേണു വെറുതേ പിണങ്ങും വേളയിൽ പരിഭവ മഴമേഘം പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ് ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ് 🎶.................................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story