സ്നേഹദൂരം.....💜: ഭാഗം 52 NEW

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ജനാലയിൽ കൂടി വെളിച്ചം മുറിയിലേക്ക് അരിച്ചിറങ്ങിയപ്പോഴാണ് ജാനകി കണ്ണുകൾ തുറന്നത്...... ക്ലോക്കിലേക്ക് നോക്കിയപ്പോൾ അവൾക്ക് മനസിലായി താമസിച്ചു പോയി എന്ന്...... സാധാരണ എത്ര തിരക്കുണ്ടെങ്കിലും അഞ്ചര ആകുമ്പോൾ ഉണരുന്നതാണ്...... പക്ഷേ ഉറങ്ങിപ്പോയി, അരികിൽ തന്റെ മാറോട് തലവച്ച് കിടക്കുന്നവനെ കണ്ടപ്പോൾ ഒരു നിമിഷം ജാനകിയ്ക്ക് തലേ ദിവസം രാത്രിയിൽ നടന്ന സംഭവങ്ങളായിരുന്നു മനസിലൂടെ കടന്നുപോയത്...... നാണത്താൽ പുളഞ്ഞു പോയവളുടെ ചോടിയിൽ ഒരു നാണവും പുഞ്ചിരി ആയി പരിണമിക്കുകയും ചെയ്തിരുന്നു. ആ മുഖത്തേക്ക് നോക്കിയപ്പോൾ വീണ്ടുമൊരു ചമ്മൽ അനുഭവപ്പെടുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു.....

ലോകത്ത് ഈ ഒരുവന് വേണ്ടിയല്ലാതെ മറ്റൊന്നിനു വേണ്ടിയും താൻ ആഗ്രഹിച്ചിട്ടില്ല, അത്രമേൽ പ്രാർത്ഥിച്ചിട്ടില്ല...... അത്രമേൽ തീവ്രമായി ആഗ്രഹിച്ചാൽ ആ ഇഷ്ട്ടം ആത്മാർത്ഥം ആണെങ്കിൽ, ഈ പ്രകൃതി തന്നെ നമ്മുടെ കൈകളിലേക്ക് അതിനേ എത്തിക്കും എന്ന് പറയുന്നത് എത്ര സത്യം ആണെന്ന് ജാനകി ഓർത്തു ഇരിക്കുകയായിരുന്നു ..... തങ്ങൾക്ക് ഇടയിലുള്ള അവസാന സ്നേഹദൂരവും ഇന്നലെയാണ് അവൻ ഇല്ലാതെ ആക്കിയത്...... തന്നിലേ പ്രണയിനിയെ എല്ലാ അർത്ഥത്തിലും പൂർണമാക്കി, മെയ്യും മനസ്സും തന്നോട് ചേർത്ത്....... ഇനിയെന്നും ജാനകിയുടെ മാത്രം ശ്രീയേട്ടൻ, ആ മുഖത്തേക്ക് നോക്കിയപ്പോൾ അറിയാതെതന്നെ അവളിൽ പ്രണയം ഉയർന്നു തുടങ്ങിയിരുന്നു.....

അവന്റെ കവിളിൽ ഒരു ചുംബനം കൊടുത്തു, ആ നിമിഷം അവളെ ഒരിക്കൽക്കൂടി തന്നോട് ചേർത്ത് ഒന്നിളക്കി കിടന്നിരുന്നു അവൻ...... ആ നിമിഷംതന്നെ ഹരിയുടെ ഫോണിൽ അലാറം അടിച്ചിരുന്നു, പെട്ടെന്ന് കണ്ണുതുറന്ന് ഓഫ് ചെയ്തപ്പോഴാണ് ഉണർന്നു കിടക്കുന്നവളെ കണ്ടത്....... ഒരു നിമിഷം അവനെ നോക്കാൻ കഴിയാതെ പുതപ്പിനുള്ളിലേക്ക് മുഖമൊളിപ്പിച്ചവളെ കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്..... " എന്തേ അഞ്ചുമണിക്ക് എഴുന്നേറ്റിലെ.....? ഇന്ന് നേരത്തെ പോയില്ലേ.....?? അവളെ തന്നോട് ചേർത്ത് ഒരു ചുംബനം നൽകി കൊണ്ട് ആണ് അവൻ ചോദിച്ചത്...... ജാനകി കണ്ണുകൾ തുറന്നിരുന്നില്ല, " എനിക്ക് കുളിക്കണം ഹരിയേട്ടാ....... "

ഹാ... നീ പോയി കുളിക്ക്.... " അതല്ല.... ഏട്ടന് മുറിക്ക് പുറത്തേക്ക് പോകു.... തന്നെ നോക്കാൻ വയ്യാതെ കണ്ണുകൾ ഇറുക്കിയടച്ചു കിടക്കുന്നവളെ കണ്ടപ്പോൾ ചിരി വന്നു പോയി അവന്..... അവളുടെ മുഖത്തേക്ക് തന്നെയാണ് നോക്കിയത്..... കണ്ണുതുറന്ന് ജാനകി ശ്രീഹരിയുടെ മിഴികളുമായി കൊർത്തു..... ആ നിമിഷം തന്നെ അവൾ കണ്ണടച്ച് പോയി...... അവന് വീണ്ടും മുഖത്ത് നോക്കി.... " ശ്രീയേട്ടാ എനിക്ക് നാണം ആണ്... " എടീ നിൻറെ നാണം കാണേണ്ടവൻ ഞാൻ തന്നെയാണ്..... നീ എന്നെ ഒന്ന് നോക്കിക്കേ...... ഇല്ലാതെ എത്ര സമയം കഴിഞ്ഞാലും ഈ മുറിക്ക് പുറത്തേക്ക് ഞാൻ പോവില്ല...... അവന്റെ അവസാന വാചകത്തിൽ കണ്ണുകൾ തുറക്കാതെ അവൾക്ക് നിവൃത്തിയില്ലായിരുന്നു.....

അല്പം മടിയോടെ തന്നെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവന് വീണ്ടും തോന്നിയത് പ്രണയവും വാത്സല്യവും ഒക്കെ തന്നെ ആയിരുന്നു .... അവളെ തന്റെ മാറോടു ചേർത്ത് ഒന്നുകൂടി ചുംബിച്ചതിനുശേഷം ഒരു രഹസ്യം പോലെ അവളുടെ കാതിൽ പറഞ്ഞു, " നീ എന്തിനാടി നാണിക്കുന്നത്, ഞാനല്ലേ....? നീ ഒരുപാട് ഒരുപാട് എന്നെ ഇഷ്ടപ്പെടുന്നില്ലേ...? ആഗ്രഹിക്കുന്നില്ലേ....? പിന്നെ ഇങ്ങനെ മുഖത്ത് നോക്കാതിരിക്കേണ്ട കാര്യം എന്താ ...? കല്യാണം കഴിഞ്ഞിട്ടുള്ള എല്ലാവർക്കും സംഭവിക്കുന്നത് അല്ലേ ഇത് ഒക്കെ ...... നമ്മൾ ആണെങ്കിൽ ഒരുപാട് ലേറ്റ് ആയി പോയി ...... ആദ്യം ഒരു നാണം ഒക്കെ കാണും, പക്ഷേ ഇതൊക്കെ ഒരു പ്രകൃതിനിയമം അല്ലേ....?

നിത്യ ജീവിതത്തിൽ സംഭവിക്കുന്നതിന് ചമ്മൽ ഒന്നും കാണിക്കേണ്ട കാര്യമില്ല...... എനിക്ക് ഇല്ലല്ലോ, അങ്ങനെയാണെങ്കിൽ ഞാൻ അല്ലേ ഏറ്റവും കൂടുതൽ നാണിക്കേണ്ടത്.....? ചിരിയോടെ അവളെത്തന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് അവൻ അത് പറഞ്ഞപ്പോൾ അവളിൽ ഒരു പുഞ്ചിരി വിടർന്നു...... " ഞാൻ പോവാ.... നീ കുളി ഒക്കെ കഴിഞ്ഞു വന്നാൽ മതി..... അതും പറഞ്ഞു അവളെ തന്നിൽ നിന്നും അകറ്റി അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു, മുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തു, അതിനുശേഷം അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു....... " ഇനിയും നാണം ആണെങ്കിൽ, ഒന്നൂടെ മാറ്റാം..... വേണോ....? അവന്റെ മുഖത്ത് മിന്നി നിൽക്കുന്ന കുസൃതി കാണെ അവളിൽ വീണ്ടും നാണം വിരിയുന്നുണ്ട്.......

" ഒന്ന് പോ ശ്രീയേട്ടാ....... അവസാനം അവൾ കരഞ്ഞു പറയേണ്ടിവന്നു, ഷർട്ട് ഇട്ടു മുറിയിൽനിന്നും ഒരു ചിരിയോടെ ശ്രീഹരി എഴുന്നേറ്റുപോയി, അവൻ പോയ വഴിയെ നോക്കി ഒരു ചിരിയോടെ അവൾ പുതപ്പ് വാരി ചുറ്റി ബാത്ത്റൂമിലേക്ക് നടന്നു.... ശ്രീഹരി താഴേക്കിറങ്ങി വരുമ്പോൾ ഹോളിൽ എല്ലാവരും ഉണ്ടായിരുന്നു, ദേവൻ ഒഴികെ...... എല്ലാവരും വലിയ സംസാരത്തിൽ ആണ്.... അച്ഛനും വിദ്യയും നടക്കാൻ പോയിട്ട് വന്നതാണെന്ന് തോന്നുന്നു..... വണ്ണം വയ്ക്കുന്നു എന്നു പറഞ്ഞ് രാവിലെ അച്ഛനെയും കൂട്ടി അവൾക്ക് ഒരു നടപ്പ് സ്ഥിരം ഉള്ളതാണ്...... ശ്രീഹരിയെ കണ്ട് അവന്റെ കൈകളിലേക്ക് ചായ കൊടുത്ത് കൊണ്ട് സുഗന്ധി ചോദിച്ചു..... " ജാനി എന്തിയേടാ.....?

രാവിലെ സാധാരണ അഞ്ചുമണിക്ക് എഴുന്നേറ്റു വന്ന് പൂജാമുറിയിൽ വിളക്ക് വെക്കുന്നത് ആണ്.... ഇന്ന് കൊച്ചിനെ കണ്ടില്ല, എന്തെങ്കിലും വയ്യായ്ക ഉണ്ടോ ...? . പെട്ടെന്ന് ചൂട് ചായ ഹരിയുടെ തൊണ്ടയിൽ കുരുങ്ങുന്നതുപോലെയാണ് അവന് തോന്നിയിരുന്നത്..... " ഇന്നലെ കുറേനേരം പഠിച്ചു....... അത്‌ കഴിഞ്ഞിട്ട് കിടന്നത് താമസിച്ചത് ആണ്... അതുകൊണ്ട് എഴുന്നേൽക്കാൻ താമസിച്ചുപോയി..... രാവിലെ എഴുന്നേറ്റപ്പോൾ ഞാനാ പറഞ്ഞത് കുറച്ചു കൂടി കിടന്നോളാം.... ആരുടേയും മുഖത്ത് നോക്കാതെ അവന് പറഞ്ഞു... " അതിന് ഇന്ന് അല്ലേ അവളുടെ കോളേജ് തുറക്കുന്നത്.... അതിനുമുമ്പ് ഒക്കെ പഠിക്കാൻ ആയോ.....?

ശ്രീവിദ്യ അങ്ങനെ ശ്രീഹരിയുടെ പെട്ടിയിലെ ആദ്യത്തെ ആണിയടിച്ചപ്പോൾ എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു ശ്രീഹരിക്ക്...... " ഇന്ന് കോളേജ് തുറക്കാൻ പോവാ, അതിനു മുമ്പ് കഴിഞ്ഞുപോയ പാഠഭാഗങ്ങൾ ഒക്കെ ഒന്ന് നോക്കി പഠിക്കണ്ടേ.....? നിനക്ക് അങ്ങനെ ഒരു ശീലം കാണില്ലായിരിക്കും അതുകൊണ്ടാണ്...... അവൾ രാത്രി വരെ ഇരുന്നു ആണ് പഠിച്ചത്...... ശ്രീഹരി പറഞ്ഞു....!! " ഹോ ഭാര്യയെ വെള്ളപൂശാൻ കിട്ടിയ അവസരങ്ങളൊന്നും ഭർത്താവ് വെറുതെ കളയുന്നില്ല.... ചെറുചിരിയോടെ വിദ്യ അത് പറഞ്ഞപ്പോൾ അവളുടെ മനസ്സും നിറഞ്ഞിരുന്നു..... " അങ്ങനെ വെള്ളപൂശണ്ട കാര്യമൊന്നുമില്ല, അവൾ നല്ല കുട്ടിയാ ഹരി.....

എന്തൊരു ചിട്ട ആണെന്ന് അറിയോ, എന്ത് കാര്യം ചെയ്യുന്നതിലും...... വെറുതെ ഒരു വാക്ക് പോലും ഒരാളോടും പറയില്ല, അല്ലെങ്കിലും ജയന്തി വളർത്തിയ കുട്ടിയല്ലേ......? ഇപ്പൊൾ എനിക്ക് തോന്നുന്നത് എനിക്ക് എന്തേ ഇത് നേരത്തെ തോന്നിയില്ലന്നാ...... ഹരിക്ക് അവളെ തന്നെ ആലോചിച്ചാൽ മതി ആയിരുന്നു....... അതിനിടയിൽ വെറുതെ ഒരു വിവാഹാലോചന കൊണ്ടുവന്നു ജയന്തിയുടെ മനസ്സ് വിഷമിപ്പിച്ചു...... ആദ്യം തന്നെ നീ അവളെ വിവാഹം കഴിക്കുകയാണെങ്കിൽ ജയന്തി എന്കിലുമ് ജീവനോടെ കണ്ടേനെ....... ആ കൊച്ചിന്റെ കല്യാണം കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു അവൾക്ക്..... അവളുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും.....

എന്നെക്കാൾ കൂടുതൽ നിന്നെ ഇഷ്ടം ആയിരുന്നു അവൾക്ക്..... എപ്പോഴും പറയുമായിരുന്നു ഹരിക്കുട്ടൻ ഒരു പാവമാണ് നല്ലൊരു പെൺകുട്ടിയെ കെട്ടണം എന്നൊക്കെ..... അവൾ ആഗ്രഹിച്ച പോലെ നല്ലൊരു പെൺകുട്ടിയെ തന്നെ അവന് കിട്ടിയല്ലോ.... നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി..... സുഗന്ധി അത് പറഞ്ഞപ്പോൾ ശ്രീഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...... " അവൻ ഇപ്പോൾ നല്ല സന്തോഷത്തില ജീവിക്കുന്നത് എന്ന് ചിരി കണ്ടിട്ട് നിനക്ക് മനസ്സിലായില്ലേ.....? സേതു ചോദിച്ചപ്പോഴായിരുന്നു ശ്രീഹരി അമ്മയെ ചമ്മലോടെ നോക്കിയത്...... എല്ലാം മനസ്സിലായി എന്നുള്ള ഒരു രീതിയായിരുന്നു സേതു....

അപ്പോഴേക്കും കുളികഴിഞ്ഞ് ജാനകി താഴെ എത്തിയിരുന്നു, " മോൾ വന്നോ.....? നിനക്ക് ഇന്ന് കോളേജിൽ പോണ്ടത് അല്ലേ..... എട്ടര ആകുമ്പോൾ ബസ് വരും, എന്തിനാ ഒരുപാട് രാത്രി ഇരുന്ന് പഠിക്കാൻ പോയത്.....? അതുകൊണ്ടല്ലേ എണീക്കാൻ താമസിച്ചത്, സുഗന്ധി ചോദിച്ചപ്പോൾ ജാനകി ഹരിയുടെ മുഖത്തേക്ക് നോക്കി..... അവിടെ ഞാനൊന്നുമറിഞ്ഞില്ല എന്ന ഭാവമാണ്..... " ഇന്ന് ശ്രീയേട്ടൻ കൊണ്ടുവിടാമെന്ന് ആണ് പറഞ്ഞത്...... അതുകൊണ്ട് ഞാൻ പിന്നെ.... " എന്നാ പിന്നെ കുഴപ്പമില്ല, നീ ഇരിക്ക് ചായ എടുത്തോണ്ട് വരാം...... " അല്ല ജാനി, നീ ഈ വരവിന് ഏട്ടൻ വന്നപ്പോൾ വരെ നീ ഏട്ടനെ ഹരിയേട്ടൻ എന്ന് അല്ലേ വിളിച്ചത്......? ഇപ്പൊ എന്താ പെട്ടെന്ന് ഒരു ശ്രീയേട്ടൻ ......

വിദ്യ കളിയോടെ ചോദിച്ചു.... " വിദ്യ !! നിനക്കെന്താ ശരിക്കും അറിയേണ്ടത്, അടുക്കളയിലേക്ക് പോകാൻ തുടങ്ങിയ സുഗന്ധി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ വിദ്യ ഒരു നിമിഷം ചിരിച്ചു പോയിരുന്നു....... " അവളുടെ ഭർത്താവിനെ അവൾക്കിഷ്ടമുള്ളത് വിളിക്കുന്നുണ്ട്...... നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ....?? സുഗന്ധി ദേഷ്യത്തോടെ ചോദിച്ചു.... " എനിക്ക് എന്ത് ബുദ്ധിമുട്ട്...... പെട്ടെന്ന് വിളി മാറിയപ്പോൾ എന്തുപറ്റി എന്ന് ചോദിച്ചതാ, നീ ശ്രീയേട്ടാന്നോ ഹരിയെട്ടാന്നോ, അതല്ലെങ്കിൽ കൂട്ടാന്നോ പോന്നെന്നോ എന്ത് വേണമെങ്കിലും വിളിച്ചോ...... ഇവിടെ അല്ലെങ്കിലും അമ്മായിയമ്മയും മരുമോളും ഒറ്റക്കെട്ട് ആണല്ലോ.....

ശ്രീവിദ്യ അത് പറഞ്ഞപ്പോൾ ചിരിയോടെ സുഗന്ധി അകത്തേക്ക് പോയി...... അതിനു ശേഷം ഒരു കപ്പ് ചായ എടുത്തു ജാനകിയുടെ നേരെ നീട്ടി, ജാനകി ആണെങ്കിൽ ശ്രീഹരിയെ നോക്കാതെ ഇരുന്നാണ് ചായകുടി മുഴുവൻ... ചായയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവളെ കണ്ടപ്പോൾ, ശ്രീഹരിക്ക് അറിയാതെ ചിരിപൊട്ടി പോയിരുന്നു..... സേതു വായിച്ചു കൊണ്ടിരുന്ന പേപ്പർ ഹരിയുടെ കൈകളിലേക്ക് കൊടുത്തുകൊണ്ട് മെല്ലെ എഴുന്നേറ്റുപോയി..... ആ നിമിഷവും വിദ്യ എന്തൊക്കെയോ ഫോണിൽ കാണുകയായിരുന്നു..... " ഏട്ടാ എന്നെ ഒന്ന് രാവിലെ എൻറെ ഫ്രണ്ടിന്റെ വീട് വരെ ഒന്ന് കൊണ്ടു വിടാമോ...? ഇവളെ കൊണ്ടു വിട്ടിട്ട് , എനിക്ക് കുറച്ച് നോട്സ് വാങ്ങാൻ ഉണ്ട്......

" നീ ദേവനെ വിളിച്ചിട്ട് പോ..... എനിക്ക് ഇന്ന് വല്ലാത്ത ക്ഷീണം,ഉറക്കം കിട്ടിയില്ല ഇന്നലെ അത് പറഞ്ഞ് അവൻ കഴികൈയ്യൊന്ന് നന്നായി നിവർത്തി വിട്ടപ്പോൾ അരികിലിരുന്നവളുടെ ചായ തലയ്ക്ക് മുകളിലേയ്ക്ക് കയറി ചുമക്കാൻ തുടങ്ങിയിരുന്നു..... അത് കാണെ ശ്രീഹരിക്ക് ചിരി വന്നു പോയി...... ഇനിയും ഇവിടെ നിന്നാൽ ചിരിച്ചു പോകും എന്ന് തോന്നിയത് കൊണ്ട് അവളെ ഒന്നു നോക്കി അവൻ പുറത്തേക്കിറങ്ങി പത്രവുമായി..... ശ്രീവിദ്യയ്ക്ക് ആ ചിരി കണ്ട് സംശയം തോന്നി...... " ജാനി..... ഞാൻ ചോദിക്കുന്നത് ശരിയല്ല.., നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ മാറി എന്ന് തോന്നുന്നല്ലോ..... ഹരിയേട്ടൻ ആകപ്പാടെ ഒരു സന്തോഷം, ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്.....

" ഒന്ന് പോ ചേച്ചി, എഴുന്നേൽക്കാൻ പോയവളെ കൈകളിൽ പിടിച്ചു തന്നെ വിദ്യ അരികിൽ ഇരുത്തി..... " സത്യം പറ മോളെ നിങ്ങൾ തമ്മിൽ ജീവിച്ചു തുടങ്ങിയോ.....? ചേച്ചിക്ക് അത് മാത്രം അറിഞ്ഞാൽ മതി, എല്ലാദിവസവും ചേച്ചി ആ ഒരൊറ്റ കാര്യത്തിനുവേണ്ടി ആണ് പ്രാർത്ഥിക്കുന്നത്...... ഹരിയേട്ടൻ നിന്നെ ഭാര്യയായി കാണുമെന്ന്, നിങ്ങൾ തമ്മിൽ സന്തോഷത്തോടെ ഉള്ള ഒരു ജീവിതം തുടങ്ങണമെന്ന്....... " എങ്കിൽ ചേച്ചിയുടെ പ്രാർത്ഥന ഫലിച്ചു...... ഈ ലോകത്ത് ഇപ്പോൾ ഹരിയേട്ടൻ ഒരുപാട് എന്നെ സ്നേഹിക്കുന്നുണ്ട്...... നിങ്ങളെയൊക്കെ പോലെ തന്നെ, " ഞങ്ങളെ പോലെ അല്ല, നിന്നെയാണ് കൂടുതൽ സ്നേഹിക്കേണ്ടത്... ഞങ്ങളൊക്കെ അത്‌ കഴിഞ്ഞേ വരൂ.....

ചേട്ടനോടൊപ്പം എന്നും നിൽക്കേണ്ടത് നീയാണ്..... നീ മാത്രമാണ്...... അതുകൊണ്ട് ഹരിയേട്ടൻ എന്നും നിന്നെ കൂടുതൽ സ്നേഹിക്കുന്നത് ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടം.... 🎶 ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ്🎶 ഒരു ചിരിയോടെ അവളുടെ മുഖത്ത് തഴുകി വിദ്യ അത് പാടിയപ്പോൾ അറിയാതെ അവളും ചിരിച്ചു പോയിരുന്നു..... ഇതുപോലൊരു കുടുംബം ലഭിച്ചതല്ലേ ഏറ്റവും വലിയ ഭാഗ്യമെന്നു അവൾ ഓർക്കുകയായിരുന്നു ..... ചായ കുടിച്ചു കഴിഞ്ഞു അടുക്കളയിലേക്കു ചെന്ന് ജാനകി സുഗന്ധിയെ സഹായിക്കാൻ നിന്ന് എങ്കിലും പെട്ടെന്ന് റെഡി ആകാൻ പറഞ്ഞ് മുറിയിലേക്ക് വിട്ടു......

മുറിയിലേക്ക് ചെന്ന് ഒരു വൈറ്റ് കുർത്തയും ചുവന്ന നിറത്തിലുള്ള ലെഗ്ഗിങ്സും അണിഞ്ഞു മുടിയൊന്ന് നന്നായിത്തന്നെ വിടർത്തി ഇട്ടു.., അതിനുശേഷം ഒരു ക്ലിപ്പ് എടുത്തു രണ്ടു വശത്തോ ട്ടും ഒരു വകച്ചിൽ എടുത്തു ആണ് മുടി കെട്ടി ഇരിക്കുന്നത്..... സീമന്തരേഖ ഇന്ന് ഏറെ തെളിഞ്ഞു നിൽക്കണം എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു..... സീമന്തരേഖയിൽ സിന്ദൂരം അണിയുമ്പോൾ അതുവരെ താൻ അണിയുന്നതിനേക്കാൾ കൂടുതൽ ഇന്ന് സുന്ദരിയാണെന്ന് അവൾക്ക് തോന്നി...... ഇന്നലെ അത് ചുംബിച്ച് പടർത്തിവൻ ഇന്ന് തന്റെ സ്വന്തം ആണ്..... അതുകൊണ്ട് തന്നെ സീമന്തരേഖ ചുവന്നുതുടുത്ത് തന്നെയാണ്, അതോടൊപ്പം ഒരു കുഞ്ഞു പൊട്ടും തൊട്ടു..... അവന് പറഞ്ഞതുപോലെ നന്നായെന്ന് കണ്ണെഴുതി.... ഇന്ന് ജാനകിക്ക് ഒരുങ്ങാൻ ഒരു പ്രത്യേക സന്തോഷമായിരുന്നു.....

സ്വന്തം സൗന്ദര്യം വിലയിരുത്തി നോക്കി കൊണ്ടിരിക്കുമ്പോഴാണ് മുറി തുറന്ന് ശ്രീഹരി വന്നത്..... ശ്രീഹരിയെ കണ്ടപ്പോൾ വീണ്ടും ഒരു പരിഭ്രമം തോന്നിയെങ്കിലും അവൾ അവിടെ നിന്നും അനങ്ങാതെ നിന്നു... പിറകിൽ നിന്നും തന്നോട് ചേർത്ത് ഒരു ചുംബനം നൽകി, നിലക്കണ്ണാടിക്ക് മുൻപിലെ തങ്ങളുടെ രൂപം അവളിൽ വല്ലാത്ത ഒരു സന്തോഷം നിറച്ചു.... ആ നിമിഷം തന്നെ അവൾക്ക് അഭിമുഖമായി നിന്ന് ഒന്ന് നോക്കിയവൻ.... പ്രണയം തുളുമ്പുന്ന അവൻറെ മിഴികൾ അവളുടെ മനസ്സിലും മറ്റു പരിഭ്രമങ്ങളെല്ലാം മാറ്റി കളഞ്ഞിരുന്നു......അവൾ ആവോളം ചുംബനത്താൽ മൂടിയ ആ നിമിഷം ശ്രീഹരിയുടെ കണ്ണുകളും അടഞ്ഞു പോയിരുന്നു................................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story