സ്നേഹദൂരം.....💜: ഭാഗം 53

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

" ഇങ്ങനെ നിന്നാൽ നീ ഇന്ന് കോളേജിൽ പോയതുമാണ് കേട്ടോ.......?ഞാൻ റെഡിയായിട്ട് വരാം താഴേക്ക്..... അവസാനം അവൻ തന്നെ ആയിരുന്നു അവളെ തന്നിൽ നിന്നും അകറ്റിയിരുന്നത്..... ചെറുചിരിയോടെ പുറത്തേക്കിറങ്ങി പോകുന്നവളെ ഒരു കുസൃതിച്ചിരിയോടെ അവനും നോക്കി..... അവനും ആസ്വദിക്കുകയായിരുന്നു അവൻറെ പ്രണയ നിമിഷങ്ങൾ...... ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയ ഒരുവളുമായി..... ഇപ്പോൾ തോന്നുന്നു അവളിലും കൂടുതൽ ആർക്കും തന്നെ സ്നേഹിക്കാൻ കഴിയില്ല എന്ന്..... അവൾ ഇന്ന് തന്റെ എല്ലാം ആണ്...... മനസ്സ് എപ്പോഴും അവളുടെ സാന്നിധ്യം മനസ്സ് കൊതിച്ചു തുടങ്ങിയിരിക്കുന്നു......

ഇനി എങ്ങനെയാണ് താൻ അവളെ ഇവിടെ ഒറ്റയ്ക്കാക്കി ആ മരുഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്..... ആ ഒരു ചിന്ത തന്നെ ആയിരുന്നു അവൻറെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്....... കുറച്ചുസമയം ചിന്തകൾക്ക് അവധി കൊടുത്ത് അവൻ തയ്യാറായി തുടങ്ങിയിരുന്നു, രണ്ടുപേരും ഒരുമിച്ചിരുന്ന് തന്നെയാണ് ഭക്ഷണം കഴിച്ചത്......ഭക്ഷണം കഴിച്ചപ്പോൾ എല്ലാവരും ഉണ്ടായിരുന്നു ആ സമയമെല്ലാം ഗൗരവപൂർവ്വം തന്നെയായിരുന്നു ശ്രീഹരിയുടെ മുഖം...... അവൾക്ക് ഒരു കൗതുകം തന്നെയായിരുന്നു അത്‌..... തനിക്ക് അരികിൽ കുസൃതികൾ പറഞ്ഞു തന്നെ നെഞ്ചോട് ചേർത്ത് പ്രണയം ആവോളം പകരുന്ന ഹരിയേട്ടൻ........

മറ്റുള്ളവർക്ക് മുമ്പിൽ ഗൗരവക്കാരൻ ആയി മാത്രം...... തന്നിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ആ കുസൃതികൾ...... അവൾക്ക് വീണ്ടും അവനോട് സ്നേഹം തോന്നുകയായിരുന്നു....... ഒരുപാട് സന്തോഷത്തോടെ ആയിരുന്നു അവനോടൊപ്പം അവൾ കോളേജിലേക്ക് പോകാൻ തയ്യാറായത്....... ആ സന്തോഷം അവളുടെ ഓരോ പ്രവർത്തികളിലും എല്ലാവർക്കും കാണാൻ സാധിക്കുന്നുണ്ടായിരുന്നു...... അങ്ങോട്ടുള്ള യാത്രയിൽ പറയാനുണ്ടായിരുന്നു ജാനകിക്ക് ഒരുപാട് വിശേഷങ്ങൾ, കോളേജിനെ പറ്റിയും കൂട്ടുകാരെ പറ്റിയുമൊക്കെ...... പലവട്ടം കേട്ട് കഴിഞ്ഞ് കഥയാണെങ്കിലും ഒട്ടും മടുപ്പില്ലാതെ അവളെ കേൾക്കാൻ അവൻറെ മനസ്സും ഇഷ്ടപ്പെട്ടിരുന്നു......

കോളേജ് ഗേറ്റിനു മുന്നിൽ കാർ നിർത്തി അവളോടൊപ്പം തന്നെ ശ്രീഹരിയും ഇറങ്ങിയിരുന്നു, പെട്ടെന്ന് ആണ് ബൈക്കിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങിയത്....... പെട്ടെന്ന് ജാനകി അവൻറെ കാതിൽ ഒരു രഹസ്യം പോലെ പറഞ്ഞു, " ഇതാണ് ഞങ്ങടെ അക്കൗണ്ടൻസി സാർ...... ഞാൻ പറഞ്ഞില്ലേ......? " ആഹ്.... എന്റെ ഭാര്യയെ കല്യാണം ആലോചിച്ച മഹാൻ....... ചെറുചിരിയോടെ ശ്രീഹരി കാറിൽ നിന്നും ഇറങ്ങി, പെട്ടെന്ന് ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അവിടേക്ക് വന്നില്ലെങ്കിൽ മോശമല്ലേ എന്ന് കരുതി ശ്രീജിത്ത് അരികിലേക്ക് വന്നിരുന്നു...... " ചേട്ടാ ഇത് എൻറെ അക്കൗണ്ടൻസി പഠിപ്പിക്കുന്ന സാറാണ്...... ശ്രീഹരിക്ക് മുൻപിൽ ശ്രീജിത്തിനെ അവൾ പരിചയപ്പെടുത്തിക്കൊടുത്തു......

" ഇതാരാ ജാനകി.....!! ശ്രീജിത്തും തിരിച്ചു ചോദിച്ചു....!! " എൻറെ ഹസ്ബൻഡ് ആണ് സർ...... അത് പറഞ്ഞപ്പോഴേക്കും ശ്രീജിത്തിന്റെ മുഖത്ത് ഒരു ചെറിയ ചമ്മൽ തോന്നിയിരുന്നു..... എങ്കിലും ശ്രീഹരി ചെറുപുഞ്ചിരിയോടെ അയാൾക്ക് കൈ കൊടുത്തു..... " ശ്രീഹരി..... " ശ്രീജിത്ത്..... ശ്രീഹരി എന്ത് ചെയ്യുന്നു..... " ഞാൻ കുവൈറ്റിലാണ്...... അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുകയാണ്, ഓണത്തിന് വന്നതാ..... അങ്ങനെ ചെറിയ ചില കുശലാന്വേഷണങ്ങൾക്ക് ശേഷം ശ്രീജിത്ത് ചിരി നൽകി സ്റ്റാഫ് റൂമിലേക്ക് പോയപ്പോൾ ശ്രീഹരി അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു...... അതിനുശേഷം പറഞ്ഞു..... " വൈകുന്നേരം വരണോ.....?? " അത് ശ്രീയേട്ടന് ഒരു ബുദ്ധിമുട്ടാവില്ലേ.....?? "

നിനക്ക് വേണ്ടി അല്ലാതെ പിന്നെ ഞാൻ വേറെ ആർക്കുവേണ്ടി ആണ് ബുദ്ധിമുട്ടുന്നത്......?? ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ ജാനകി നാണത്താൽ തുടുത്തു ..... " ഞാൻ വൈകുന്നേരം വരാം..... നീ ഇങ്ങനെ മുഖം ചുവപ്പിക്കാതെ കൊച്ചേ, ഇത് കോളേജ് ആണ്..... "ഏട്ടൻ വായോ, എന്റെ ഫ്രണ്ട്സിനെ ഒക്കെ ഞാൻ പരിചയപ്പെടുത്തിത്തരാം..... എല്ലാവരും വരുന്നതേയുള്ളൂ...... " വൈകിട്ട് ആവട്ടെടി..... എനിക്ക് ഒരു ഫ്രണ്ടിന്റെ വീട്ടിൽ കൂടെ കയറാൻ ഉണ്ട്..... " ഓഹോ.... അപ്പോൾ ഫ്രണ്ടിൻറെ വീട്ടിൽ കയറാൻ വേണ്ടി ആണ് എന്നെ കൊണ്ടു വിടാം എന്ന് പറഞ്ഞതല്ലേ..... അല്ലാതെ എന്നെക്കൊണ്ട് വിടാൻ വേണ്ടി അല്ല...... അവളുടെ മുഖം പരിഭവത്താൽ നിറഞ്ഞു......

" എന്റെ ജാനി, നിന്റെ ഒരു സംശയം....... എനിക്ക് ഇവിടുന്ന് വീണ്ടും പോണം തിരിച്ച്, അത്‌ വേറെ വഴിയാ, നിന്നെ കൊണ്ടു വിടാൻ തന്നെ തീരുമാനിച്ചുറപ്പിച്ചതാണ് ഞാൻ.... നിൻറെ വിചാരം എനിക്കെന്തോ നിന്നെ കോളേജിൽ കൊണ്ടുവരുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ആണ്.....ഇനി എന്നും ഞാൻ കൊണ്ടുവിട്ടോളം പോരെ... ചിരിയോടെ അവൻ പറഞ്ഞു.... " ഞാൻ വെറുതെ പറഞ്ഞതാ ഏട്ടാ...... " ശരി എന്നാൽ എന്റെ മോൾ ചെല്ല്, ഇല്ലേൽ ഞാൻ ചിലപ്പോൾ നിന്നെ തിരിച്ചു വീട്ടിലോട്ട് തന്നെ കൊണ്ടുപോകും..... മുഖത്ത് കുങ്കുമ വർണ്ണം സൗന്ദര്യം ചാർത്തിയപ്പോൾ അവൻ ചിരിയോടെ യാത്ര പറഞ്ഞു.... അവൾ കോളേജിലേക്ക് പോയിരുന്നു.....

വൈകുന്നേരം പറഞ്ഞ സമയത്ത് തന്നെ ശ്രീഹരി അവിടെ ഉണ്ടായിരുന്നു..... കൂട്ടുകാർക്ക് എല്ലാം ശ്രീഹരിയെ പരിചയപ്പെടുത്തി കൊടുക്കുമ്പോൾ ഒരു പ്രത്യേക ഉത്സാഹമായിരുന്നു ജാനകിക്ക്....... അവളുടെ കണ്ണുകളിലെ തിളക്കം അവൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു, പാർക്കിംഗിലേക്ക് ചെന്നപ്പോൾ ആയിരുന്നു ശ്രീഹരിയുടെ ബുള്ളറ്റ് ജാനകി കണ്ടിരുന്നത്..... ശ്രീദേവിന്റെ ബുള്ളറ്റുമായി ആണ് അവൻ വന്നിരിക്കുന്നത്..... അവൾക്ക് ഒരു സന്തോഷം തോന്നി..... ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഹരിയേട്ടന്റെ ഒപ്പം ഒരുപാട് സ്നേഹത്തോടെ ഇരിക്കുമ്പോൾ ഒരു ബൈക്ക് യാത്ര...... പലപ്പോഴും അത് മനസ്സിൽ കൊതിച്ചിട്ടുണ്ട്..... " ഹരിയേട്ടാ ഇതിലാണോ നമ്മൾ പോകുന്നത്.....? "

എന്തേ ഇതിൽ പോയാൽ നിനക്ക് ഇഷ്ട്ടം ആകില്ലേ....? " എനിക്ക് എത്ര ആഗ്രഹമുണ്ടായിരുന്നുന്നോ....? ഇങ്ങനെയൊക്കെ ആയതിനുശേഷം ഏട്ടനോട് ഒപ്പം ഒരു ബൈക്ക് യാത്ര...... " എങ്ങനെയൊക്കെ ആയതിനുശേഷം....? ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ, പെട്ടെന്ന് അവൾ മുഖം മാറ്റിയിരുന്നു....... പരിഭ്രമം നിറയാൻ തുടങ്ങിയപ്പോൾ അവന് ചിരിയായിരുന്നു തോന്നിയത്............ " കേറടി ഇങ്ങോട്ട്........ വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവളവന്റെ പിന്നിലേക്ക് കയറിയിരുന്നു..... തോളിൽ വച്ച് കൈ അവൻ തന്നെ ബലമായി എടുത്ത് തന്റെ വയറിനോട് ചേർത്ത് പിടിച്ചു......

ഒരു പൂ മാത്രം ചോദിച്ചു തനിക്ക് ഈശ്വരൻ നൽകുന്നത് ഒരു വലിയ പൂക്കാലം ആണെന്ന് മനസ്സിലായ വലിയ സന്തോഷമായിരുന്നു അവൾക്ക്..... ഇത്രയൊന്നും താൻ ആഗ്രഹിച്ചിരുന്നില്ല..... ആഗ്രഹിക്കുന്നതിലും അപ്പുറം തന്നെ ഇപ്പോൾ ഹരിയേട്ടൻ തന്നെ സ്നേഹിക്കുന്നുണ്ട്..... ഇതിനപ്പുറം എന്താണ് തനിക്ക് ഈ ജന്മത്തിൽ നേടാനുള്ളത്......? എല്ലാ നൊമ്പരങ്ങളും മാറ്റാൻ ആ സ്നേഹത്തിനു സാധിക്കുന്നുണ്ട്...... അവൾക്കിഷ്ടമുള്ളത് എല്ലാം വാങ്ങി കൊടുത്ത് കുറേനേരം ബൈക്കിൽ അവളെയും കൊണ്ട് അവൻ ചുറ്റിയിരുന്നു...... പാർക്കിലും അവൾക്കിഷ്ടമുള്ള എല്ലായിടത്തും,

തിരികെ വരുമ്പോൾ നല്ല മഴയുണ്ടായിരുന്നു ഇടയ്ക്ക് വണ്ടി നിർത്തി കയറി നിൽക്കാൻ തുടങ്ങിയപ്പോൾ അവൾ തന്നെയാണ് തടഞ്ഞത്..... " നമുക്ക് മഴ നനയാം ഹരിയേട്ടാ......ഒരു സുഖം അല്ലേ ഇങ്ങനെ ചേർന്നിരുന്ന് ഈ മഴ നനയുന്നത്..... ഹരി പിന്നെ ഒന്നും നോക്കിയില്ല കോരിച്ചൊരിയുന്ന മഴയിൽ രണ്ടുപേരും ഒരേ യാത്രയായിരുന്നു....... രാത്രിയായപ്പോൾ നനഞ്ഞ കോഴികളെപ്പോലെ തിരിച്ച് കയറി വരുന്ന രണ്ടുപേരെയും കണ്ടപ്പോൾ സുഗന്ധിക്ക് അദ്ഭുതമാണ് തോന്നിയത്..... " ഇത് എന്താടാ മഴ നനഞ്ഞൊ....? "അത്‌ അമ്മേടെ മരുമോളുടെ ആഗ്രഹമായിരുന്നു, അല്ലാതെ ഞാൻ നിർബന്ധിച്ചു നനഞ്ഞത് ഒന്നും അല്ല..... ചിരിയോടെ അതും പറഞ്ഞു അവൻ മുകളിലേക്ക് കയറിയപ്പോൾ,

ഒരു ചമ്മിയ ചിരിയോടെ ജാനകി അവന് പിന്നിൽ നിന്നും മുന്നിലേക്ക് വന്നു........ പെട്ടെന്ന് തന്നെ ഒരു തോർത്തെടുത്ത് സുഗന്ധി അവളുടെ തലമുടിയിൽ ശ്രദ്ധയോടെ തോർത്തി..... " നിന്റെ ഒരു കാര്യം...... കൊച്ചു കുട്ടികളെക്കാൾ കഷ്ട്ടമാ .... കുളിക്കാൻ നോക്ക് തലയിൽ വെള്ളം ഇറങ്ങുന്നതിനു മുൻപ്...... നിങ്ങൾ വല്ലോം കഴിച്ചോ മോളെ....... കയറി പോകുന്നതിനിടയിൽ സുഗന്ധി ചോദിച്ചു........ " കഴിച്ചു അമ്മേ..... " എങ്കിൽ നീ കുളിച്ചിട്ട് കിടന്നോ..... നീ ക്ഷീണിച്ചു ഇനി ഇങ്ങോട്ട് ഇറങ്ങി വരണ്ട..... ഇവിടെ ജോലികളെല്ലാം തീർന്നു...... എല്ലാരും നേരത്തെ കിടന്നു..... ഞാൻ എല്ലാം ഒതുക്കിയത് ആയിരുന്നു.... നിങ്ങൾക്കുള്ള ഭക്ഷണം മാത്രമേ അടച്ചു വച്ചുള്ളൂ........

അത്‌ ഞാൻ എടുത്തു വച്ചേക്കാം.......കുളികഴിഞ്ഞ് വെപ്രാളപ്പെട്ട് അടുക്കളയിലേക്ക് വരാൻ നിക്കണ്ട..... സുഗന്ധി പറഞ്ഞപ്പോൾ അവൾ ഒന്ന് തലയാട്ടി...... അവൾ മുകളിലേക്ക് കയറുമ്പോൾ ശ്രീഹരിയെ മുറിയിൽ കണ്ടിരുന്നില്ല, കുറച്ചു സമയം കഴിഞ്ഞ് അവൾ നോക്കുമ്പോൾ ബാൽക്കണിയിൽ ഇറങ്ങി നിൽപ്പുണ്ട്, വേഷം പോലും മാറിയിട്ടില്ല...... " ശ്രീയേട്ടാ എന്താ ഇവിടെ നിൽക്കുന്നേ...... പരിഭ്രമത്തോടെ അവൾ ഓടി ചെന്നു..... " ഞാൻ ഇങ്ങനെ വെറുതെ നിന്നതാണ്..... നിന്നെ ഓർത്തു കൊണ്ട്..... " എന്നെ ഓർത്ത് കൊണ്ടോ....? എന്താപ്പോ എന്നെ ഓർക്കാൻ.... " എനിക്ക് ഓർക്കാൻ വേറെ ആരാണ്....? ആദ്യമായിട്ട് ഇവിടെ വച്ച് നീ എന്നോട് ഇഷ്ടം തുറന്നു പറയുന്നത്......

അന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല, പക്ഷേ ഇന്ന് എനിക്ക് മനസ്സിലാകുന്നു ജാനകി, നിൻറെ മനസ്സിൽ എന്നോടുള്ള ഇഷ്ടം........ 100 ജന്മം ഞാൻ നിന്നെ സ്നേഹിച്ചാലും നിനക്കെന്നോട് തോന്നിയത്രത്തോളം ആവുമോ....? ഒരുപാട് നീ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം....... അത് ഞാൻ മനസ്സിലാക്കുന്നുണ്ട്.... " ശ്രീയേട്ടൻ അത് മനസ്സിലാക്കണം എന്നെ എനിക്ക് ഉണ്ടായിരുന്നുള്ളൂ....... ഞാൻ സ്നേഹിച്ചതും ഒരുപാട് ഒരുപാട് മടങ്ങ് കൂടുതൽ ഇപ്പോൾ ശ്രീയേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ട്, ഇതിൽ കൂടുതലൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല..... പെട്ടെന്ന് ഒറ്റ വലിയാൽ അവൻ അവളെ തന്റെ നെഞ്ചോടുചേർത്തു...... " ആരെങ്കിലും വരും ഏട്ടാ... ഇത് ബാൽക്കണി അല്ലേ.... " വരട്ടെ ഞാൻ എൻറെ ഭാര്യയെ ചേർത്തുപിടിച്ചു..... ഇപ്പോൾ ആരും കണ്ടാലും എന്താ.....? " ഒന്നും ഇല്ലേ....? "എങ്കിൽ വിദ്യച്ചിയെ ഞാൻ ഒന്ന് വിളിക്കട്ടെ.....

" നീ എന്നെ നാണംകെടുത്തുമോടി....... അവർക്ക് രണ്ടുപേർക്കും എന്നോട് ചെറിയ ബഹുമാനമുണ്ട്, അടുത്ത ദിവസങ്ങളിലായി അതൊക്കെ കുറഞ്ഞ ലക്ഷണമാണ് കാണുന്നത്....... ഇവിടെ നിന്നാൽ അല്ലേ കുഴപ്പം ഉള്ളൂ, ഇവിടെ നിന്ന് കുറച്ച് മാറിനിന്നാൽ പ്രശ്നമില്ലല്ലോ...... അത്‌ പറഞ്ഞപ്പോഴേക്കും അവൻ അവളെ കൈകളിൽ കോരിയെടുത്ത് കഴിഞ്ഞിരുന്നു..... ഒരു നിമിഷം പോലും മരവിച്ചുപോയിരുന്നു ജാനകി.... ആ കുളിരിലും മെയ്യ് ചൂട് പിടിക്കുന്നത് ഇരുവരും അറിഞ്ഞു..... പെട്ടന്ന് മുറിക്കുള്ളിലേക്ക് കയറി തോർത്ത്‌ ഉപയോഗിച്ച് അവളുടെ തല മുടിയിഴകൾ നന്നായി തന്നെ അവൻ തോർത്തി കൊടുത്തു...... ഒരു പ്രത്യേക വാത്സല്യത്തോടെ.......

" പോയി കുളിക്ക്.....!! സമയം ഒരുപാടായി..... കിടന്നുറങ്ങാം..... ഇല്ലെങ്കിൽ നാളെ നീ എഴുന്നേൽക്കാൻ താമസിക്കും....... പിന്നെ അമ്മയ്ക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങും....... ഒരു പുഞ്ചിരി പകരം നൽകി ജാനകി ബാത്റൂമിൽ ഉള്ളിലേക്ക് കയറി, അവൾ കുളിച്ചു ഇറങ്ങി കഴിഞ്ഞപ്പോഴേക്കും ശ്രീഹരിയും കുളിക്കാനായി കയറിയിരുന്നു..... കുളിയെല്ലാം കഴിഞ്ഞ് മുടിയൊക്കെ വിടർത്തി ഇട്ടതിനു ശേഷമാണ് അവൾക്ക് നല്ല ദാഹം തോന്നിയത്........ വെള്ളം എടുക്കാൻ വേണ്ടി അവൾ അടുക്കളയിലേക്കു പോയിരുന്നു..... എല്ലാവരും കിടന്നു എന്ന് ബോധ്യമുള്ളതുകൊണ്ട് തന്നെ അടുക്കളയിലെ ലൈറ്റ് ഓൺ ആക്കി അവൾ വെള്ളം ചൂടാക്കാൻ വേണ്ടി വച്ചു.....

കുറച്ചുസമയം കഴിഞ്ഞ് കുളികഴിഞ്ഞ് ഇറങ്ങിയ ശ്രീഹരി ജാനകി അവിടെ മുഴുവൻ തിരഞ്ഞുവെങ്കിലും കണ്ടില്ല, ഒരു സംശയം വച്ചാണ് അവൻ താഴേക്ക് ഇറങ്ങി വന്നത്..... ലൈറ്റ് കണ്ടപ്പോൾ തന്നെ അവൾ അവിടെ ഉണ്ടെന്ന് മനസ്സിലായിരുന്നു, "നീ എവിടെ പോയതാ...... ഞാൻ വിചാരിച്ചു എവിടെ പോയി എന്ന്.... " വെള്ളം..... ചൂടുവെള്ളം കുടിക്കാൻ വേണ്ടി, വെള്ളം ഒരു ഫ്ലാസ്ക്കിൽ എടുത്തു കൊണ്ട് അവൾ പറഞ്ഞു..... "ഹരിയേട്ടന് വേണോ.... " എനിക്ക് ദാഹം ഉണ്ട്, പക്ഷെ വെള്ളം കുടിക്കാൻ അല്ലന്ന് മാത്രം.... ഒരു കുസൃതിയോടെ അവൻ പറഞ്ഞു....മുഖം ചുവന്നു എങ്കിലും അവൾ മുഖം മാറ്റി " ഹരിയേട്ടൻ എന്തിനാ ഇങ്ങോട്ട് ഇറങ്ങി വന്നത്....

ഞാൻ അങ്ങോട്ട് വരില്ലായിരുന്നു.....അതോ ഒരു നിമിഷം പോലും എന്നെ കാണാൻ പറ്റില്ല എന്നുള്ള രീതിയിൽ ആയോ..... ഒരു കുസൃതിയോടെ ആണ് അവൾ അത് ചോദിച്ചത്..... എങ്കിലും ഒറ്റവലിക്ക് തന്നെ അവളെ തന്റെ നെഞ്ചോട് ചേർത്ത് ഭിത്തിയിൽ ചേർന്ന് രണ്ട് കൈയും വെച്ച് അവളെ ബ്ലോക്ക് ചെയ്തിരുന്നു..... അതിനുശേഷം അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പ്രണയത്തോടെ പറഞ്ഞു..... " ഞാനിപ്പോ ആ ഒരവസ്ഥയിൽ ആണെന്ന് തോന്നുന്നു...... " ശരിക്കും.....??? ആർദ്രമായി ആയിരുന്നു അവൾ അത് ചോദിച്ചത്...... അതിനു മറുപടിയായി അവളുടെ രണ്ട് കണ്ണുകളിലും ചുംബനം നൽകി ആണ് അവൻ മറുപടി പറഞ്ഞത്...... അതോടൊപ്പം തന്നെ അവളെ ശരീരത്തോട് ചേർത്തു നിർത്തുകയും ചെയ്തു.....

അവളുടെ കൈകളും ഏതോ ഒരു നിമിഷം അവനെ പുണർന്നു..... സേതുവിന് കുടിക്കാൻ തണുത്തവെള്ളം എടുക്കാൻ വേണ്ടി അടുക്കളയിലേക്ക് വന്ന് സുഗന്ധി വല്ലാതെ ആയി പോയിരുന്നു.... ആലിംഗനബദ്ധരായി നിൽക്കുന്ന ശ്രീഹരിയും ജാനകിയും കണ്ടു തിരിച്ചു പോകണോ അതോ അവരെ വിളിക്കണോ എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു സുഗന്ധി...... സുഗന്ധി അവരെ കാണാത്ത പോലെ തിരികെ പോകാൻ ആയി നിന്നു..... ആ നിമിഷമാണ് രണ്ടുപേരും ബോധത്തിലേക്ക് വന്നത്.... തിരിച്ചു പോകാൻ തുടങ്ങുമ്പോഴായിരുന്നു ജാനകി സുഗന്ധിയെ കണ്ടത്...... പെട്ടെന്ന് തന്നെ അവൾ ശ്രീഹരിയിൽ നിന്നും പിടഞ്ഞു മാറിയിരുന്നു.....

ഒരു നിമിഷം കാര്യം മനസ്സിലാക്കാതെ ശ്രീഹരി തിരിഞ്ഞു നോക്കിയപ്പോഴാണ് സുഗന്ധി..... പെട്ടെന്ന് മുൻപിൽ സുഗന്ധിയെ കണ്ടപ്പോൾ ശ്രീഹരി വല്ലാതെ ആയി പോയിരുന്നു..... രണ്ടുപേരോടും ഒന്നും പറയാതെ അവർക്ക് രണ്ടുപേർക്കും മുഖം കൊടുക്കാതെ ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് പെട്ടെന്നുതന്നെ സുഗന്ധി തിരികെ പോയിരുന്നു...... പക്ഷേ ആ നിമിഷം അവരുടെ ചുണ്ടിലൊരു പുഞ്ചിരി ബാക്കിയായിരുന്നു..... അവർ ആഗ്രഹിച്ച മകന്റെയും മകളുടെയും ജീവിതം സുരക്ഷിതമായ ഒരു പുഞ്ചിരി.............................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story