സ്നേഹദൂരം.....💜: ഭാഗം 54

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

"അയ്യേ അമ്മേ എന്തു വിചാരിച്ചു കാണും ഹരിയേട്ടാ.....?? വേദനയോടെ ജാനകി ചോദിച്ചു...... " അമ്മയ്ക്ക് മനസ്സിലാവില്ലേ.... നമ്മൾ ഭാര്യയും ഭർത്താവും ആണെന്ന്.... " ഹരിയേട്ടന് ഒരു പരിസരബോധമില്ല കെട്ടോ.... " നിന്നെ കണ്ട് കഴിഞ്ഞാൽ ഇപ്പോൾ ഞാൻ പരിസരം മറക്കും...... എനിക്ക് ഉറക്കം വരുന്നു..... സാരമില്ല....!! അമ്മ അതിനെപ്പറ്റി ഒന്നും ചോദിക്കാൻ പോകുന്നില്ല, വേഗം വെള്ളം എടുത്തിട്ട് വരാൻ നോക്ക്..... എനിക്ക് ഉറക്കം വരുന്നു....... ഗൗരവത്തിൽ പറഞ്ഞു എങ്കിലും അവനും ചമ്മൽ മറക്കാൻ പാടുപെടുന്നുണ്ടായിരുന്നു..... ഒരുവിധത്തിൽ മുറിയിൽ എത്തിയപ്പോൾ രണ്ടു പേരുടെയും മുഖത്ത് ഒരു കുസൃതിച്ചിരി നിറഞ്ഞു...... ആ രാത്രിയും ഒരു പങ്കുവയ്ക്കലിൽ തന്നെയാണ് അവസാനിച്ചത്.......

രാവിലെ സുഗന്ധി ഉണർന്നു സേതുവിന് പതിവ് ചായ കൊടുക്കുമ്പോൾ ആണ് സേതു പറഞ്ഞത്... " ആറുമണി കഴിഞ്ഞല്ലോ ഹരികുട്ടനെ കണ്ടില്ലല്ലോ.... " ഇനിയിപ്പോൾ ആറു മണിക്കൊന്നും പ്രതീക്ഷിക്കണ്ട.... അതും പറഞ്ഞു സുഗന്ധി അടുക്കളയിലേക്ക് പോയപ്പോൾ കാര്യം മനസിലാകാതെ ഇരുന്നു പോയി സേതു.... ജാനകിക്ക് അടുക്കളയിൽ എത്തിയപ്പോൾ മുതൽ സുഗന്ധിയെ അഭിമുഖീകരിക്കാൻ മടി ആയിരുന്നു, സുഗന്ധി എന്നാൽ പഴയപോലെ തന്നെ അവളോട് ഇടപെട്ടു .....അത്‌ ഒരു കണക്കിന് അവൾക്ക് ആശ്വാസം ആയിരുന്നു...

പിറ്റേദിവസവും ജാനകി പോയതിനുശേഷം വെറുതെയിരിക്കുന്ന സമയത്ത് ആണ് ഫോണിൽ സലീമിന്റെ കോൾ വന്നത്..... സലീമിന് പറയാനുള്ളത് അത്ര സന്തോഷകരമായ വാർത്ത ആയിരുന്നില്ല...... കുറെ ആളുകൾ നാട്ടിലേക്ക് പോയി അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ തിരികെ വരണമെന്നും മറ്റേനാളത്തേക്ക് ടിക്കറ്റ് റെഡിയായിട്ടുണ്ട് എന്നുമായിരുന്നു....... അതോടൊപ്പം ഇനിയും നാട്ടിൽ വരുമ്പോൾ ഒരു മാസം കൂടി കൂടുതൽ നിന്നോളാൻ എച്ച്ആർ പറഞ്ഞു എന്നു പറഞ്ഞു....... അത്‌ ഒരു സന്തോഷവാർത്തയാണ് എങ്കിലും, പെട്ടെന്ന് ജാനകിയെ വിട്ടുപോകുന്നത് അവനെ സംബന്ധിച്ചിടത്തോളം വേദനനിറഞ്ഞ കാര്യം തന്നെ ആയിരുന്നു.....

അപ്പോൾ തന്നെ വിവരം സുഗന്ധിയോട് പറഞ്ഞു..... സുഗന്ധിയുടെ മുഖവും വേദനയിൽ തന്നെ നിന്നു പോയിരുന്നു....... മകന്റെ ദുഃഖം അവർക്ക് മനസിലായി..... " ജനിക്കിക്ക് വിഷമം ആയിരിക്കും .... നിങ്ങൾ ആണെങ്കിൽ കല്യാണം കഴിഞ്ഞിട്ട് എങ്ങും പോയിട്ട് പോലുമില്ല ........ അവളെ നീ എങ്ങോട്ടും കൊണ്ടു പോയിട്ടില്ലല്ലോ...... ഇപ്പോൾ നിനക്ക് പത്തു ദിവസമെ ലീവ് ഉള്ളു എന്ന് പറഞ്ഞത് കൊണ്ട് ആണ് ഞാൻ ഈ വട്ടം എങ്ങും പോകാൻ പറയാതിരുന്നത്..... അവൾക്ക് ഉണ്ടാവില്ലേ മോനെ ആഗ്രഹങ്ങൾ..... " " അറിയാം അമ്മേ.... എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല, ഞാൻ ഇവിടെ ആകെ ഒന്നോ രണ്ടോ മാസം നിൽക്കാൻ വരുന്ന സമയത്ത് നിങ്ങളുടെ എല്ലാവരുടെ ഒപ്പം നിൽക്കുന്നത് ആണ് എൻറെ സന്തോഷം.....

അതുകൊണ്ട് ഞാൻ മറ്റെങ്ങും പോകാതിരിക്കുന്നത്...... എവിടെയെങ്കിലും പോയി നിൽക്കുന്നത് എനിക്ക് എന്തോ പോലെയാണ്...... " അതൊക്കെ ശരിയാണ് പക്ഷേ കല്യാണം കഴിയുമ്പോൾ നമ്മുടെ പാതിയുടെ കൂടി ആഗ്രഹം നമ്മൾ നോക്കണം..... അവൾക്ക് ആഗ്രഹം ഉണ്ടാവില്ലേ, വിവാഹം കഴിഞ്ഞ് എവിടെയെങ്കിലും ഒക്കെ പോകണം എന്ന്..... നിങ്ങൾ രണ്ടുപേരും ഒറ്റയ്ക്കുള്ള നിമിഷങ്ങൾ ആസ്വദിക്കണമെന്ന്..... അതിനൊന്നും നീ അവസരം കൊടുത്തിട്ടില്ലല്ലോ..... സാധാരണ വിവാഹം കഴിഞ്ഞ് ഒരു മൂന്നാല് മാസം എല്ലാരും യാത്രകളിൽ ഒക്കെ ആയിരിക്കും..... നീ കല്യാണം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് ജോലി സ്ഥലത്തേക്ക് തിരികെ പോയത് ആണ്....

എന്നിട്ടും അവൾ ഒരു പരാതിയും പറഞ്ഞിട്ടില്ല, അവളുടെ അവസ്ഥ നമ്മൾ മുതലെടുക്കാൻ പാടില്ല മോനെ..... " എനിക്ക് മനസ്സിലാകുന്നുണ്ട് അമ്മേ... ഏതായാലും അടുത്ത വരവിൽ എനിക്ക് മൂന്നു മാസം ലീവ് കാണും, ഇനി ഞാൻ വരുമ്പോൾ കൊണ്ടുപോകാം ........ " ഉം.... വേണം മോനേ... അത്രയും പറഞ്ഞ് സുഗന്ധി പോയപ്പോൾ ശ്രീഹരിക്കും അറിയാമായിരുന്നു ഒരു വാർത്ത ജാനകിയുടെ സന്തോഷത്തെ തകർക്കാൻ കെൽപ്പുള്ളതാണെന്ന്....... പിന്നെ ഒന്നും ആലോചിച്ചില്ല വൈകുന്നേരമായപ്പോൾ പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ തന്നെ സുഗന്ധിക്ക് മനസ്സിലായി ജാനകിയെ വിളിക്കാനുള്ള പോക്കാണെന്ന്.... ചെറുചിരിയോടെ ആയിരുന്നു അവർ അകത്തേക്ക് കയറി ഇരുന്നത്.......

ഒരു പുഞ്ചിരിയോടെ അവർ ഇറങ്ങി വന്നിരുന്നു, " ഹരിക്കുട്ടൻ ഇത് എന്താ പറ്റിയത്........? സാധാരണ ലീവിന് വന്ന അവൻ വീട്ടിലിരിക്കുന്നത് അല്ലല്ലോ..... എപ്പോഴെങ്കിലും ഇങ്ങനെ കണ്ടിട്ടുണ്ടോ...? കൂട്ടുകാരുടെ വീട്ടിലോ അല്ലെങ്കിൽ ബന്ധുക്കളുടെ വീട്ടിലേക്ക് പോകുന്നില്ലേ...... ഈ വട്ടം വന്നിട്ട് എങ്ങും പോയില്ലല്ലോ.... " സേതുവേട്ട ഈ വട്ടം ആണ് നമ്മുടെ മോന് ബോധം വന്നത്, വിവാഹിതനാണെന്ന്, ഒരു ഭാര്യയുണ്ട് എന്ന്.... ഇതിനു മുൻപ് അത്‌ അറിയില്ലായിരുന്നു..... ഇപ്പോൾ മനസ്സിലായി..... അവനെ കാത്തിരിക്കുന്ന ഒരു പെണ്ണിനു കൊടുക്കുന്ന പരിഗണനയാണ്, അവർ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു,

നമ്മുടെ കാലം കഴിഞ്ഞാലും ഇവർക്കെല്ലാം താങ്ങും തണലുമായി ഹരിയും ജാനിയും ഇവിടെ തന്നെ വരണം........ ഇനി എന്റെ സ്ഥാനത്ത് ജാനി വേണം.... " അപ്പോൾ ദേവൻറെ ഭാര്യയൊ...? ദേവൻറെ ഭാര്യയല്ലേ കണക്കിന് ഇവിടെ നിൻറെ സ്ഥാനത്ത് വരേണ്ടത്....? " പക്ഷേ എൻറെ ആഗ്രഹം ഹരീടെ പെണ്ണ് ഈ വീട്ടിൽ എൻറെ സ്ഥാനത്ത് നിൽക്കണമെന്ന് ആണ്...... അവനല്ലേ സേതുവേട്ടാ ഈ വീട് ഇത്രയും ആക്കിയത്.....?? കൂടെപ്പിറപ്പുകൾ ഒരു ഭാവി ഉണ്ടാക്കിക്കൊടുത്തത്.....? ഹരിയുടെ ഒപ്പം അല്ലാതെ കണ്ണടയ്ക്കരുതേ എന്ന പ്രാർത്ഥന ആണ് എനിക്ക്....... ഉച്ചയായപ്പോൾ തന്നെ ശ്രീഹരി അവൾടെ കോളേജിന്റെ മുന്നിലെത്തിയിരുന്നു......

കോളേജിന്റെ പുറത്ത് താൻ ഉണ്ടെന്നും അവിടേക്ക് വരാനും പറഞ്ഞപ്പോൾ അത്ഭുതമായിരുന്നു ജാനകി തോന്നിയിരുന്നത്....... ഓടി തന്നെ അവൾ അരികിലേക്ക് വന്നിരുന്നു........ " എന്താ ചേട്ടാ ഒരു സർപ്രൈസ് വിസിറ്റ്...... " ഒന്നുമില്ല വെറുതെ വീട്ടിൽ ഇരുന്നപ്പോൾ നിന്നെ കാണണമെന്ന് തോന്നി..... നിനക്കിനി ഉച്ചകഴിഞ്ഞ് ഒരുപാട് നേരം ക്ലാസ് ഉണ്ടോ ...? " ഉച്ചകഴിഞ്ഞ് സത്യം പറഞ്ഞാൽ നോട്സ് മാത്രമേ എഴുതാറുള്ളൂ ഹരിയേട്ടാ....... " എങ്കിൽ നമുക്ക് ഒരു സിനിമയ്ക്ക് പോകാം...... " ശരിക്കും......? ജാനകിക്ക് അത്ഭുതം തോന്നി.... " ഒരുപാട് പഠിക്കാൻ ഒന്നും ഇല്ലെങ്കിൽ മാത്രം...... " ഇല്ല ചേട്ടാ, ഞാൻ ഇപ്പോത്തന്നെ ബാഗ് എടുത്തിട്ട് വരാം..... ഉത്സാഹത്തോടെ ആയിരുന്നു അവൾ ബാഗും എടുത്തു വന്നത്.......

സിനിമയെല്ലാം കണ്ട് പുറത്തുനിന്ന് ഭക്ഷണം കഴിച്ചാണ് രണ്ടുപേരും തിരികെ വന്നിരുന്നത്...... മുറിയിലേക്ക് എത്തിയിട്ടും ഈ കാര്യം എങ്ങനെ അവളോട് പറയും എന്ന് ഹരിക്ക് ഒരു രൂപമുണ്ടായിരുന്നില്ല..... അവളെ തന്നോട് ചേർത്തു കിടത്തി ചുംബനങ്ങളാൽ മൂടി, പങ്കുവയ്ക്കലിനുശേഷമുള്ള ഒരു നിമിഷത്തിൽ തന്റെ നെഞ്ചോട് ചേർന്ന് കിടന്ന നേരമാണ് ഹരി അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ട് കാര്യം പറഞ്ഞു തുടങ്ങിയത് ...... " ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ വിഷമിക്കരുത്...... " എന്താ ഏട്ടാ...... മുഖമുയർത്തി അവൾ അവൻറെ മുഖത്തേക്ക് നോക്കി, " എനിക്ക് മറ്റന്നാൾ രാവിലെ പോണം..... അവിടുന്ന് വിളിച്ചിരുന്നു...... പത്തു ദിവസം കൂടി ഞാൻ ചോദിച്ചതാ, പക്ഷേ യാതൊരു നിർവാഹമില്ലെന്ന് പറയുന്നത്.......

ഇനി വരുമ്പോൾ ഒരു മാസം കൂടുതൽ എന്ന് പറഞ്ഞിട്ടുണ്ട്......... " പെട്ടെന്ന് ആ മിഴികൾ നിറഞ്ഞു.... അത്‌ അവനിലും ഒരു വേദന പടർത്തിയിരുന്നു........ " ദൂരെക്ക് ഞാൻ പോകുമ്പോൾ ഇങ്ങനെ കരഞ്ഞിട്ടാണോ എന്നെ യാത്രയാക്കുന്നത്....? കണ്ണു തുടയ്ക്ക്, നീ സന്തോഷത്തോടെ ഇരിക്ക് എങ്കിലേ എനിക്കൊരു സമാധാനം കാണൂ..... എല്ലാ പ്രവാസികളുടെയും ഭാര്യമാർ അനുഭവിക്കുന്ന ഒരു വിഷമം ആണ് ഇത്...... ഒരുപാട് കാലം ഒന്നും ഇല്ലല്ലോ, കുറച്ചുനാൾ കഴിയുമ്പോൾ ഞാൻ തിരികെ വരും...... ഇവിടെ വന്ന് എന്തെങ്കിലും ചെറിയൊരു ജോലി, അത്‌ തന്നെയാണ് എൻറെ ആഗ്രഹം.... വിദ്യയുടെ കല്യാണം കൂടി കഴിയട്ടെ..... അതുവരെ സഹിച്ചേ പറ്റൂ...... ഞാൻ ഒരു ഭർത്താവ് മാത്രമല്ലല്ലോ, ഒരു മകനും സഹോദരനും കൂടി അല്ലേ.....?

അതുകൂടി നീ ഒന്ന് മനസ്സിലാക്കണം....... പിന്നെ എല്ല വട്ടവും പോകുന്നപോലെ ഈ വട്ടം വിഷമിക്കേണ്ട കാര്യമില്ലല്ലോ, നാലു മാസം കഴിയുമ്പോൾ ഞാൻ വരും...... പിന്നീട് മൂന്ന് മാസം ഞാൻ ഇവിടെത്തന്നെ ഉണ്ടാവും, നിൻറെ അടുത്ത്...... നീ എന്തിനാ വിഷമിക്കുന്നത്...... " എങ്കിലും ഇത്ര പെട്ടെന്ന്...... " നമുക്കറിയാമല്ലോ 10 അവധി ഉണ്ടായിരുന്നുള്ളൂ, ഈ ദിവസത്തിനിടയിൽ നമ്മൾ പ്രതീക്ഷിക്കാത്ത എന്തെല്ലാം നമ്മുടെ ജീവിതത്തിൽ സംഭവിച്ചു........ ഇനി ഒരു കാത്തിരിപ്പ്, അത്‌ ഒരു സുഖല്ലേ......? എന്നെങ്കിലും ഒരിക്കൽ ഞാൻ സ്നേഹിക്കും എന്ന് പ്രതീക്ഷിച്ച് ഒരു വർഷം നീ എനിക്ക് വേണ്ടി കാത്തിരുന്നില്ലേ.......? ഇപ്പോൾ ഞാൻ പോകുന്നത് എല്ലാ അർത്ഥത്തിലും നിന്റെ സ്വന്തമായതിനുശേഷമാണ്......

ഈ ഒരു കാത്തിരിപ്പ് സുഖമുള്ള ഓർമ്മ അല്ലേ........? ആശ്വാസവാക്കുകൾ ഒന്നും വലുതായി ഫലം നേടില്ല എന്ന് ഉറപ്പുണ്ടെങ്കിലും, അവനവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു....... കുറച്ചു സമയങ്ങൾക്കു ശേഷം പ്രവാസം എന്ന സത്യത്തെ ഉൾക്കൊള്ളാൻ ജാനകിയുടെ മനസ്സും തയ്യാറായിരുന്നു....... ഓരോ പ്രവാസികളുടെയും ഭാര്യമാർ എത്രത്തോളം വേദനിക്കുന്നുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു...... ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി സ്വപ്നങ്ങളും ഇഷ്ടങ്ങളും എല്ലാം ഉപേക്ഷിച്ച് മരുഭൂമിയിലേക്ക് യാത്രയാകുന്ന ഓരോ പ്രവാസികളും അനുഭവിക്കുന്ന സംഘർഷം എത്രത്തോളം ഉണ്ടെന്ന് ജാനകിക്ക് മനസ്സിലായി......

പിറ്റേദിവസം ശ്രീഹരി എത്ര നിർബന്ധിച്ചിട്ടും കോളേജിൽ പോകാനവൾ തയ്യാറായിരുന്നില്ല...... ഇനി കുറച്ചു മണിക്കൂറുകൾ കൂടി എന്നോടൊപ്പം ശ്രീയേട്ടൻ ഉള്ളൂ, പിന്നീട് നീണ്ട കാത്തിരിപ്പിനു ശേഷം മാത്രമേ കാണാൻ സാധിക്കു..... അതുകൊണ്ട് ഒരു നിമിഷം പോലും അവൾക്ക് നഷ്ടപ്പെടുത്താൻ ഉണ്ടായിരുന്നില്ല, അവനൊടൊപ്പം തന്നെ ഇരുന്നു അവൾ...... അന്നത്തെ ദിവസം അവന് ഇഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കുവാനും എല്ലാം അവൾ കൂടിയിരുന്നു..... അന്നത്തെ രാത്രി അവൾക്ക് വല്ലാത്ത വേദനയായിരുന്നു സമ്മാനിച്ചിരുന്നത്, രണ്ടുപേർക്കും അന്ന് ഉറങ്ങാൻ സാധിച്ചിരുന്നില്ല..... എത്ര പിടിച്ചുനിർത്താൻ നോക്കിയിട്ടും കണ്ണുനീർത്തുള്ളികൾ ജനകിക്ക് കൂട്ടായ് എത്തി.....

വീണ്ടും ഒറ്റപ്പെട്ടു പോകുന്നതുപോലെ.... " ഇനിയും നീ കരയാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞാൻ പുറത്താണ് പോയി കിടക്കുക കേട്ടോ.....? നിന്നോട് ഞാൻ പറഞ്ഞില്ലേ ഇങ്ങനെ വിഷമിച്ചാൽ ഞാൻ എങ്ങനെ സമാധാനത്തോടെ പോകുന്നത്......? നിന്റെ നിറഞ്ഞ കണ്ണുകൾ കണ്ടിട്ട് എനിക്ക് സമാധാനത്തോടെ യാത്ര പോകാൻ പറ്റുമോ.....? ഒരിക്കലും ഒരു യാത്ര പോകുമ്പോൾ കരഞ്ഞുകൊണ്ട് വിടാൻ പാടില്ല...... അവളുടെ കണ്ണുനീർ തുടച്ചു കൊണ്ടാണ് അവൻ പറഞ്ഞത്..... " എനിക്ക് കാണാതെ ഇരിക്കാൻ പറ്റില്ല ഏട്ടാ...... ഞാൻ മരിച്ചു പോകും പോലെ തോന്നുവാ.... അവന്റെ നഗ്നമായ നെഞ്ചിലേക്ക് ചേർന്ന് അവനെ പുണർന്നുകൊണ്ടവൾ പറഞ്ഞു.......

അവൾ കാണാതെ വിരഹതാപത്തിൽ അവന്റെ കണ്ണുകളും ഈറനണിഞ്ഞു..... " നാളെ മുതൽ ഞാൻ വീണ്ടും ഈ മുറിയിൽ ഒറ്റക്കായി പോകില്ലേ ഹരിയേട്ടാ..... " ഒറ്റക്ക് അല്ലല്ലോ, നമ്മൾ ഒരുമിച്ചുള്ള ഒരുപാട് നല്ല നിമിഷങ്ങൾ ഈ മുറിയിൽ നിനക്ക് കൂട്ടായി ഇല്ലേ......? അതൊക്കെ നമ്മുടെ മാത്രം സന്തോഷങ്ങൾ അല്ലേ........ കണ്ണുനീരിൻ ഇടയിലും അവൻറെ ആ വാക്കുകൾ അവളിൽ ഒരു ചിരിപടർത്തി, അവളെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് ഒരു രഹസ്യം പോലെ ഹരി ചോദിച്ചു...... " നാളെ നീ ഒറ്റയ്ക്ക് കിടക്കുമ്പോൾ ഓർത്തുവയ്ക്കാൻ ഈ മുറിയിൽ എന്തെങ്കിലും വേണ്ടേ.......?? കണ്ണുകളിൽ ഒളിപ്പിച്ച പ്രണയത്തോടെ അവനത് ചോദിക്കുമ്പോൾ നാണത്താൽ അവളുടെ മിഴികളും തടഞ്ഞിരുന്നു.......

ഉടലുകൾ പൂക്കാൻ തയ്യാറായി തുടങ്ങിയിരുന്നു.... " ഞാൻ ഒരു സമ്മാനം കരുതിയിട്ടുണ്ട് നിനക്ക്.... അതും പറഞ്ഞു അവൻ അലമാരിയിൽ നിന്ന് ഒരു ബോക്സ് എടുത്തു.... അതിൽ നിന്ന് കറുത്ത മുത്തുകൾ ഇടയിൽ പതിപ്പിച്ച സ്വർണ്ണപാദസരം എടുത്തു.... ജാനകിയുടെ കണ്ണുകൾ ഒന്ന് മിന്നി.... അവളുടെ വെളുത്ത കാലിൽ പറ്റി ചേർന്നു കിടന്ന നേർത്ത വെള്ളി പദസരം അവൻ ഊരി മാറ്റി.... ശേഷം ആ സ്വർണ്ണ പാദസരം അവളുടെ കാലിൽ അണിയിച്ചു..... അതിന്റെ കൊളുത്തുകൾ കടിച്ചു മുറുക്കുന്നതിന് ഇടയിൽ അവന്റെ മീശരോമങ്ങൾ അവളുടെ കാലിൽ ഇക്കിളി ഉണർത്തി.... ജാനകി ഒന്ന് കാൽ വലിച്ചപ്പോൾ അവന് ആവേശം തോന്നി..... അവന്റെ വിരലുകൾ അവളുടെ കാൽ വെള്ളയിൽ ഇക്കിളി ഇട്ടു....

മെല്ലെ ചുണ്ടുകൾ ആ കാലിൽ പതിഞ്ഞു, പിന്നെ സർപ്പം പോലെ അത്‌ അവളുടെ ശരീരത്തിൽ മുഴുവൻ ഇഴഞ്ഞു.....കൈയ്യെത്തിച്ചവൻ ലൈറ്റ് ഓഫ് ആക്കിയപ്പോൾ അവനെ സ്വീകരിക്കാൻ അവളും തയ്യാറായി.....ഉടലാകെ ചൂട് പിടിക്കുന്നതവൾ അറിഞ്ഞു....പൊള്ളിയ ഉടലുമായവൾ പിടഞ്ഞു....അവന്റെ കരങ്ങൾ കൊണ്ട് അവളിൽ പ്രണയത്തിന്റെ മായാജാലം തീർത്തു അവൻ ..... താളം തെറ്റി തുടങ്ങിയ ഇരുവരുടെയും ഹൃദയമിടിപ്പുകൾ മാത്രം ബാക്കിയായി..... പരസ്പരം പ്രണയപൂർവം ഇരുവരും സമർപ്പണം നടത്തിയ ഒരു രാത്രി കൂടി വിടവാങ്ങി..... 🎶 റിൻസി 🎶 വെളുപ്പിന് ജാനകി തന്നെയായിരുന്നു ആദ്യം ഉണർന്നത്.....

കുറച്ചു സമയങ്ങൾക്കു ശേഷം ശ്രീഹരിയും ഉണർന്നു, അവൻ കുളികഴിഞ്ഞ് റെഡിയായി വന്നപ്പോഴും ജനകീ ആലോചനയിൽ ഇരിക്കുകയാണ്....... അവളുടെ മുഖത്തെ സങ്കടം വായിച്ച് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു...... പോകും മുൻപ് അവളോട് എങ്ങനെ യാത്ര പറയണം എന്ന് അവൻ അറിയുമായിരുന്നില്ല...... അവളുടെ അരികിലേക്ക് വന്നപ്പോൾ ഒന്നും പറയാൻ അനുവദിക്കാതെ അവന്റെ മുഖത്ത് മുഴുവൻ ചുംബനത്താൽ മൂടിയവളെ നെഞ്ചോടു ചേർത്തു അവൻ ..... എന്നിട്ടും എത്ര നൽകിയിട്ടും മതി വരാത്ത പോലെ അവൻറെ മുഖത്ത് തുരുതുരാ ചുംബനം കൊണ്ട് അവൾ മൂടി....... ആ വിരഹം എത്ര ആഴത്തിലാണ് അവളെ സ്വാധീനിച്ചിരിക്കുന്നു എന്ന് അവൻ മനസ്സിലാക്കിയിരുന്നു......

ഒരുപാട് ചുംബനങ്ങൾ ഒന്നും അവൻ നൽകിയില്ല, ചേർത്തുനിർത്തി മൂർധാവിൽ ഒന്നു മാത്രം....... എല്ലാ അർഥങ്ങളും ആ ചുംബനത്തിൽ തന്നെ ഉണ്ടായിരുന്നു...... " ഞാൻ പോകുമ്പോൾ നീ താഴേക്ക് വരണ്ട....... നിന്നെ കണ്ടാൽ എനിക്ക് പോകാൻ പറ്റില്ല, നീ ഇവിടെ തന്നെ ഇരുന്നാൽ മതി..... ഞാൻ പോയി കഴിഞ്ഞ് താഴെ ഇറങ്ങി വന്നാൽ മതി...... അവളുടെ കവിളിൽ തഴുകി നിറഞ്ഞ മിഴികളോടെ ശ്രീഹരി അത് പറയുമ്പോൾ ആണ് അവൾ മനസ്സിലാക്കുന്നത് തന്നെ അത്രത്തോളം അവൻ സ്നേഹിച്ചിരുന്നുവെന്ന്...... മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ ഇടം തോളാൽ നിറഞ്ഞ മിഴികൾ അവൻ തുടച്ചു.... തിരിഞ്ഞു ഒരു നോട്ടം പോലും അവൾക്ക് നൽകാതെ അവൻ റൂം അടച്ചു ഇറങ്ങി പോയി.... എല്ലാവരോടും പതിവ് യാത്രകളും മറ്റും പറഞ്ഞ് വിദ്യയുടെയും ശ്രീദേവിന്റെയും കരച്ചിലും കണ്ടു സുഗന്ധിയെയും സേതുവിനെയും ഒന്നു ചേർത്തു പിടിച്ച് യാത്ര പറഞ്ഞു ഇറങ്ങി......

ശ്രീഹരി പോയിക്കഴിഞ്ഞു കുറേസമയം ജാനകി മുറിക്കുള്ളിൽ തന്നെ ഇരുന്നു...... അതിൽ നിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കാത്ത പോലെ....... അവൻ ഊരിയിട്ട ഷർട്ടും നെഞ്ചോട് ചേർത്ത് ഇരുന്നു..... ശ്രീയേട്ടൻ പറഞ്ഞ പോലെ തന്നെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ എല്ലാം വിടർന്നത് ഈ മുറിയിലായിരുന്നു...... ഏറെ വിരഹം സമ്മാനിച്ചാണ് ശ്രീയേട്ടൻ യാത്ര പോയത് എങ്കിലും പ്രണയം നിറഞ്ഞു നിൽക്കുന്ന ഒരുപാട് ഓർമ്മകൾ പറയാനുണ്ടാകും ഈ മുറിക്ക്..... ആ ഓർമകളെ താലോലിച്ചു കൊണ്ട് തന്നെ അവൾ കുറച്ച് സമയം അവിടെ ഇരുന്നു......മുഖം ആകെ ചുംബിച്ചു ഉലച്ചവന്റെ ഓർമയിൽ മുഖം അരുണാഭം ആയി......അവന്റെ മീശയുടെ തുമ്പ് ഉരുമിയ ചൊടികളിൽ വെറുതെ വിരലോടിച്ചു............................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story