സ്നേഹദൂരം.....💜: ഭാഗം 55

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ശ്രീഹരി കുവൈറ്റിൽ എത്തിയ ഉടനെതന്നെ ജാനകിയെ വിളിച്ചിരുന്നു..... അവളുടെ വേദന എത്രത്തോളം ഉണ്ടാകും എന്നും അതിൻറെ ആഴം എത്രത്തോളം ഉണ്ടെന്ന് എന്ന് അവനറിയാമായിരുന്നു..... കുറച്ചുസമയം പരസ്പരം ഒന്നും സംസാരിക്കാതെ വീഡിയോ കോളിലൂടെ രണ്ടുപേരും മുഖത്തോടുമുഖം നോക്കി ഇരുന്നു....... പിന്നീട് യാത്രയെ പറ്റിയും ഭക്ഷണ കാര്യങ്ങളെപ്പറ്റി ഒക്കെ പറഞ്ഞു, അതിനിടയിൽ അവളെ ആശ്വസിപ്പിക്കുവാൻ മറന്നിരുന്നില്ല അവൻ....... രണ്ടു ദിവസങ്ങൾ കൊണ്ട് ആ പഴയ താളം ജാനകിക്ക് കൈവന്നിരുന്നു...... എങ്കിലും ആ ഷർട്ട്‌ അവൾ കഴുകാതെ സൂക്ഷിച്ചു.... കടന്നു പോയൊരു പ്രണയകാലത്തിന്റെ ഓർമയ്ക്ക്.....

പതിയെ പതിയെ വിരഹത്തിൻറെ സുഖമുള്ള അനുഭവങ്ങൾ അവൾ മനസ്സിലാക്കാൻ തുടങ്ങി....... എന്നും ശ്രീഹരി വിളിക്കും സമയം കിട്ടുമ്പോഴെല്ലാം വീഡിയോ കോള് ചെയ്തു സംസാരിക്കും, പക്ഷേ സംസാരങ്ങളിൽ ഒരിക്കലും ഒരു ശൃംഗാരമോ പ്രണയമോ കടന്നു വന്നിരുന്നില്ല....... സാധാരണ തന്നോട് എങ്ങനെയാണോ അവൻ സംസാരിക്കുന്നത്, അതുപോലെ ഗൗരവപൂർവ്വം ആയി മാത്രം..... തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ പോലും ഒരല്പം പോലും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു കൊണ്ട് ശ്രീഹരി സംസാരിച്ചിരുന്നില്ല...... അതൊന്നും അവൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നത് ആണ് സത്യം....

അവൾക്ക് അവനോടുള്ള ബഹുമാനം വർദ്ധിപ്പിക്കുകയായിരുന്നു ഈ പ്രവർത്തികൾ ഒക്കെ ചെയ്തത്...... പരീക്ഷയോ പഠിക്കാൻ കൂടുതൽ ഉള്ള ദിവസങ്ങളിൽ ഒരുപാട് സമയം അവളെ വിളിച്ചു ബുദ്ധിമുട്ടിക്കാനും അവൻ ആഗ്രഹിച്ചിരുന്നില്ല......പെട്ടെന്ന് പഠിച്ചു കിടക്കാൻ ഉപദേശം നൽകി ഫോൺ വെക്കുകയായിരുന്നു ചെയ്യുക, പിന്നീട് പരീക്ഷയുടെ തിരക്കിലായിരുന്നു ജാനകി..... അതിനിടയിലുള്ള ഒരു സന്തോഷം മാസം രണ്ട് പിന്നിട്ടിരിക്കുന്നു എന്നത് ആയിരുന്നു ...... ഇനി രണ്ടു മാസം കൂടി കഴിഞ്ഞാൽ തൻറെ പ്രിയപ്പെട്ടവൻ തനിക്ക് അരികിലേക്ക്....... ആ ഒരു സന്തോഷത്തിന് അതിരില്ലായിരുന്നു...... അങ്ങനെ പരീക്ഷകൾ എല്ലാം കഴിഞ്ഞ് സംസാരിക്കുമ്പോഴാണ് ശ്രീഹരി പറയുന്നത്......

നാല് മാസങ്ങൾക്കുശേഷം ഇവിടേക്ക് വരുന്നില്ല എന്ന്......ആ നിമിഷം തന്നെ അവളുടെ മുഖം വാടി, മിഴികൾ നിറഞ്ഞു..... ദിവസങ്ങൾ എണ്ണി ആ ഒരുവന് വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരുവൾക്ക് ആ വാർത്ത എത്രത്തോളം ഹൃദയഭേദകം ആയിരിക്കും......? അവളുടെ മുഖം വാടിയതും ആ കണ്ണുകൾ നിറഞ്ഞതും കണ്ടപ്പോൾ ആദ്യം ചിരിയാണ് തോന്നിയത്, അതിനുശേഷം ഗൗരവത്തോടെ തന്നെ അവൻ പറഞ്ഞു.... "എന്തേ നിനക്ക് വിഷമമായോ.....? " പിന്നെ വിഷമം ആവാതിരിക്കുമോ ശ്രീയേട്ട........ ശ്രീയേട്ടൻ വരുന്നത് നോക്കിയിരിക്കുവല്ലേ ഞാൻ..... വാക്കുകൾ ഇടറി തുടങ്ങി.... " എന്നുവച്ച് എനിക്ക് അങ്ങനെ വരാൻ പറ്റുമോ.....?

ഞാൻ ഒരു ജോലി അല്ലേ ചെയ്യുന്നത് അത്‌ നീ മനസ്സിലാക്കേണ്ടത് അല്ലേ.....? അവന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞപ്പോൾ അവൾക്ക് കണ്ണുനീർ പുറത്തേക്ക് ഒഴുകാൻ തുടങ്ങി...... അധികനേരം അത് കണ്ടുനിൽക്കാൻ ശ്രീഹരിക്കും ശക്തി ഉണ്ടായിരുന്നില്ലz " നിൻറെ ഒരു കാര്യം...... ഇതുവരെ നീ ഈ കരച്ചിൽ നിർത്തിയില്ലേ.....?ഞാൻ നീ എന്ത് പറയും എന്ന് അറിയാൻ വേണ്ടി പറഞ്ഞത് അല്ലേ....?ഇവിടെ ഒരുത്തൻ മര്യദയ്ക്ക് ജോലി ചെയ്തിട്ട് ദിവസങ്ങൾ ആയി..... എങ്ങനെയേലും നിന്റെ അടുത്ത് ഒന്ന് എത്തിയാൽ മതി...... നിന്നെ കാണാൻ കഴിഞ്ഞു എനിക്ക് ഒരു സമാധാനവുമില്ല...... " ഇപ്പോഴെങ്കിലും പറഞ്ഞല്ലോ, പോയിട്ട് ഇത്ര നാൾ ആയില്ലേ....?

ഇതുവരെ ഒരിക്കലെങ്കിലും പറഞ്ഞൊ....? ഇങ്ങനെ ഒരു കാര്യം...... " എടീ എനിക്കിങ്ങനെ കോളേജ് പിള്ളേര് പറയുന്നതുപോലെ പ്രേമം ആണെന്ന് പറഞ്ഞു കൊണ്ട് നടക്കുന്നതും ഇതൊന്നും ഇഷ്ടമല്ല....... നമ്മൾ രണ്ടുപേരും മാത്രം ഉള്ളപ്പോൾ ഞാൻ ആവോളം നിന്നോട് പറയുന്നില്ലേ, നിന്നോടുള്ള സ്നേഹത്തെക്കുറിച്ച്,അതിൻറെ ആഴത്തെ കുറിച്ച്..... അത് പോരേ നിനക്ക്.........??ഈ പറയുന്നതിൽ ഒന്നും അല്ല ജാനി കാര്യം....! നീ എന്റെ നെഞ്ചിൽ ഇങ്ങനെ തെളിഞ്ഞു നിൽകുവാ, അത്‌ ഇടയ്ക്ക് ഇടയ്ക്ക് പറഞ്ഞു ബോധ്യം ആകണ്ട കാര്യം ഇല്ലല്ലോ..... " ഒന്നും വേണ്ട ശ്രീയേട്ടാ, ഇങ്ങനെ എന്നെ ചേർത്ത് പിടിച്ച് എന്നോടൊപ്പം ഉണ്ടായാൽ മതി.........

" നിനക്ക് സംശയമുണ്ടോ അതിൽ....?? " ഇല്ല ശ്രീയേട്ടാ, ഒരു സംശയവുമില്ല.... എങ്കിലും വരുന്നില്ല എന്ന് കേട്ടപ്പോൾ ഉള്ളൊന്ന് വിങ്ങി ...... " നിൻറെ ഒരു കാര്യം, ഞാൻ അത്രയും പറഞ്ഞപ്പോഴേക്കും നിനക്ക് സങ്കടം വന്നോ....? ഞാൻ വെറുതെ പറഞ്ഞതാടി പെണ്ണേ....... നിന്നെ കാണാതെ ഞാൻ ഇങ്ങനെ ഓരോ ദിവസവും ഇവിടെ ഇരിക്കുന്നത് ഒരുപാട് ബുദ്ധിമുട്ടിയ..... നിൻറെ അടുത്ത് വരാൻ എത്രത്തോളം ആഗ്രഹിക്കുന്നുണ്ട് എന്നറിയൊ...?ഞാൻ സത്യത്തിൽ ടിക്കറ്റ് വരെ എടുത്തടി പെണ്ണെ..... ആ കാര്യം പറയാനാ ഞാൻ വിളിച്ചത്...... " സത്യം ആണോ ഏട്ടാ....? " പിന്നെ കള്ളം പറയൂമോ ഞാൻ ഈ കാര്യത്തിൽ..... ടിക്കറ്റ് എടുത്ത്, ഈ മാസം ഇരുപത്തിനാലാം തീയതി ആണ്......

രാവിലെ 10.30 ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ ലാൻഡ് ചെയ്യും...... " ആണോ....?? അവളുടെ സന്തോഷം ആ വാക്കുകളിൽ നിറയുന്നുണ്ടായിരുന്നു...... " എന്താ എൻറെ മോൾക്ക് വേണ്ടി ശ്രീയേട്ടൻ കൊണ്ടുവരേണ്ടത്...... " ഒന്നും വേണ്ട, ഒന്നും വേണ്ട എനിക്ക് ഏട്ടനെ കണ്ടാൽ മതി....... കുറെ നേരം ഇങ്ങനെ ശ്വാസം പോലും വിടാൻ സമ്മതിക്കാതെ, കെട്ടിപ്പിടിച്ചു നിൽക്കണം...... " അതു മാത്രം മതിയോ.....? അല്പം കുസൃതിയോടെ ആണ് അവൻ ചോദിച്ചത്...... " എനിക്ക് അത് മാത്രം മതി, കുറേ സമയം ഇങ്ങനെ പുണർന്ന്, അത്‌ എനിക്ക് നൽകുന്ന സന്തോഷം ചെറുതൊന്നുമല്ല....... ആ സംരക്ഷണം ..... " പക്ഷേ എനിക്കത് മാത്രം പോരാ.....!! ഒരു കുസൃതിയോടെ ആണ് അവനത് പറഞ്ഞത്......

അവന്റെ തമാശയുടെ ധ്വനി വളരെ പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലായിരുന്നു...... ആ നിമിഷം അവളുടെ മുഖം ചുവന്നു തുടുത്തു........കണ്ടില്ലെങ്കിലും അവനറിയാമായിരുന്നു ആ വർണ്ണാഭമായിന്ന്..... നാണത്താൽ നിറഞ്ഞിട്ടുണ്ടാകും എന്ന്........ ജാനകിയെ അവളുടെ ശ്രീയേട്ടന് അല്ലാതെ മറ്റാർക്കാണ് അറിയാൻ കഴിയുക......? പിന്നെ ഒരു കാത്തിരിപ്പായിരുന്നു ജാനകിക്ക്....... ദിവസങ്ങൾ ഓരോന്നും കലണ്ടറിൽ അക്കമിട്ടു നിരത്തിയവൾ..... പ്രിയപ്പെട്ടവന് വേണ്ടിയുള്ള ഒരു മനോഹരമായ കാത്തിരിപ്പ്, ആ കാത്തിരിപ്പ് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ജാനകി...... ഓരോ ദിവസങ്ങൾക്കും യുഗങ്ങളുടെ ദൈർഘ്യമാണ് അവൾക്ക് അനുഭവപ്പെട്ടത്....... ശ്രീഹരിയും മറ്റൊരു അവസ്ഥയിലായിരുന്നില്ല,

ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം, പ്രിയപ്പെട്ട ഒരുവൾ തന്നെ കാത്തിരിക്കുന്നത് അറിയാവുന്നതുകൊണ്ട് തന്നെ ഓരോ ജോലിയും വേഗതയിൽ തീർക്കാൻ അവന് തോന്നി...... ദിവസങ്ങൾ പെട്ടെന്ന് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി...... ക്ലോക്കിലെ സൂചികൾ ഇത്രയും ഇഴഞ്ഞുനീങ്ങുന്നോ എന്ന് ശങ്കിച്ചു പോയ നിമിഷങ്ങൾ....... അവനുവേണ്ടി പ്രിയപ്പെട്ടതെല്ലാം ഒരുക്കുവാൻ സുഗന്ധിയോട് എല്ലാം ചോദിച്ചു മനസ്സിലാക്കിയിരുന്നു......... അവളുടെ താൽപര്യവും ഉത്സാഹവും എല്ലാം കണ്ടപ്പോൾ സുഗന്ധിയുടെ മനസ്സ് നിറയുകയും ചെയ്തു..... സേതുവിന്റെയും മനസ്സ് നിറയുന്നുണ്ടായിരുന്നു...... അങ്ങനെയിരിക്കെയാണ് തറവാട്ടുവീട്ടിൽ ഉത്സവം കൊടിയേറി എന്ന് വിളിച്ചു പറഞ്ഞത്.....

സേതുവിന്റെ ജേഷ്ഠൻ ആയിരുന്നു വിളിച്ചത്..... തറവാട്ടിലേക്ക് എല്ലാവരും വരണമെന്നും മറ്റും പറഞ്ഞു ...... ശ്രീഹരി കൂടി വന്നതിനുശേഷം ഒരുമിച്ച് ഉത്സവം കൂടാം എന്നു പറഞ്ഞെങ്കിലും ഉത്സവം കൊടിയേറും ദിവസത്തിന് ഒരു ദിവസം മുൻപ് തന്നെ എല്ലാവരും എത്തണം എന്ന് വാശി പിടിച്ചു...... ഉത്സവത്തിന്റെ പിറ്റേദിവസമാണ് ശ്രീഹരി നാട്ടിലേക്ക് എത്തുന്നതെന്നും അതിനുമുൻപ് വരാൻ യാതൊരു നിർവാഹവുമില്ല എന്നും സേതു പറഞ്ഞപ്പോഴും, ശ്രീഹരി നേരെ അവിടേക്ക് വരട്ടെ എന്നും ഒരുപാട് ദൂരമില്ലല്ലോ എന്നൊക്കെ സുരേഷ് വാശിപിടിച്ചു...... ആ സാഹചര്യത്തിൽ എല്ലാവരോടും ചോദിച്ച് അഭിപ്രായം അറിഞ്ഞതിനു ശേഷം തിരികെ വിളിക്കാം എന്ന് പറഞ്ഞു സേതു ഫോൺ കട്ട് ചെയ്തു......

അതിനുശേഷം ഭാര്യയോടും മക്കളോടും മരുമകളോടും അഭിപ്രായങ്ങൾ തിരക്കിയിരുന്നു, ശ്രീഹരിയുടെ തീരുമാനമായിരുന്നു നിർണായകമായി സേതു കണ്ടത്...... ജോലി തിരക്കുകളിൽനിന്നു ക്ഷീണിച്ച് വീട്ടിലെത്തുന്നവൻ ബന്ധു വീട്ടിലേക്ക് വരണം എന്ന് പറയാൻ അയാൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു..... അതുകൊണ്ട് ആദ്യം ശ്രീഹരി യോട് തന്നെയാണ് ചോദിച്ചത്, ഒരുപാട് നാളുകളായി തറവാട്ടിലേക്ക് പോയിട്ട് അതുകൊണ്ട് അവിടേക്ക് തന്നെ ആദ്യം പോകാമെന്നും, താൻ നേരെ വീട്ടിൽ വന്നതിനുശേഷം അവിടേക്ക് വരാം എന്നായിരുന്നു ശ്രീഹരി പറഞ്ഞത്.......സേതു ആ തീരുമാനം എല്ലാവരെയും അറിയിച്ചു എന്നാൽ ജാനകിക്ക് മാത്രം അതിൽ ഒരു വേദന തോന്നി....

ആദ്യം ഹരിയേട്ടൻ വരുമ്പോൾ തന്നെ കാണാൻ കാത്തിരുന്നത് ആയിരുന്നു അവൾ....ആ വിഷമം അവൾ ശ്രീഹരിയോട് വൈകുന്നേരം വിളിച്ചപ്പോൾ പറഞ്ഞു.... " അത്‌ സാരമില്ലടി, എനിക്കും ഉണ്ട് ആ വിഷമം. പക്ഷെ എപ്പോഴും അല്ലല്ലോ സാരമില്ല.... കുറച്ചു സമയത്തെ കാര്യമേയുള്ളു, ഞാൻ അങ്ങോട്ട് വരുന്നു കുളിക്കുന്നു നേരെ തറവാട്ടിലേക്ക് വരുന്നു...... പിന്നെ നിനക്ക് കാണാല്ലോ.... കുറച്ചു സമയത്ത് വ്യത്യാസമേയുള്ളൂ, ഇനി ഇത് പറഞ്ഞു ബാക്കി എല്ലാവരുടെയും സന്തോഷം കളയണ്ട..... ഇത് നമ്മുടെ സ്വകാര്യ ദുഃഖം അല്ലേ.....?എല്ലാവരും തറവാട്ടിലേക്ക് പോകാൻ ആയി സന്തോഷത്തോടെ ഇരിക്കുവാ.... " എങ്കിലും ശ്രീയെട്ടനെ കാണുമ്പോൾ തന്നെ എന്തൊക്കെ ഞാൻ പ്ലാൻ ചെയ്തു.....

" എന്തൊക്കെ പ്ലാൻ ചെയ്തു....?? കുസൃതിയോടെ അവൻ ചോദിച്ചു.... " അയ്യേ ശ്രീയേട്ടൻ ഉദ്ദേശിച്ചത് ഒന്നും അല്ല, ശ്രീയേട്ടന് ഇഷ്ട്ടം ഉള്ളത് ഒക്കെ ഉണ്ടാക്കി കാത്തിരിക്കണം എന്ന്... " ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല...നീ എന്തേലും ഉദ്ദേശിച്ചോ....?? ചെറു ചിരിയോടെ അവൻ ചോദിച്ചു ..... " പോ ഹരിയേട്ടാ....... " ഇത്രനാളും കാത്തിരിക്കാമെങ്കിൽ കുറച്ചു മണിക്കൂറുകൾ ആണോ എന്നെ കാണാൻ നിനക്ക് കാത്തിരിക്കാൻ വയ്യാത്തത്.....? " അതുകൊണ്ട് അല്ല ഹരിയേട്ടാ.... " എനിക്കറിയാം മോളെ, എനിക്കും ഇങ്ങനെയൊക്കെ തന്നെയാണ്...... പക്ഷേ ചില കാര്യങ്ങളിൽ നമ്മൾ മറ്റുള്ളവരുടെ സന്തോഷം കൂടി നോക്കണ്ടേ.....? പിന്നെങ്ങനെ കാത്തിരുന്ന കാണുന്നതിനും ഒരു സുഖമില്ലേ....?

ഞാൻ ഈ മൂന്നു മാസം നിൻറെ കൂടെ തന്നെയല്ലേ....? വേറെ എങ്ങും പോകുന്നില്ല, കൂടെ തന്നെ ഇരിക്കാം....... " എങ്കിൽ ഞാനും അവധി എടുക്കട്ടേ.... " അയ്യടി അങ്ങനെ പഠിത്തം വിട്ടിട്ടുള്ള യാതൊരു സ്നേഹവും വേണ്ട...... നീ കോളേജ് പോയില്ലെങ്കിൽ ഞാൻ വടി എടുക്കും.... ഹരി ഗൗരവത്തിന്റെ മേലങ്കി അണിഞ്ഞു..... " ഹരിയേട്ടൻ എന്നെ തല്ലുമോ....? " അങ്ങനെ തല്ല് കൊള്ളുന്ന കാര്യങ്ങൾ ഒന്നും നീ ചെയ്യാറില്ലല്ലോ..... മാത്രമല്ല നിന്നെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല........ വാക്കുകളിൽ വാത്സല്യം നിറഞ്ഞു.... പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ നിറച്ച് ഒരുപാട് സംസാരങ്ങളും നിറച്ചാർത്തു കളുമായി ആ രാത്രി പിന്നിട്ടു....... ഒരാഴ്ചയ്ക്കുശേഷം പരീക്ഷ തിരക്കുകളിലും മാറ്റുമായിരുന്നു ജാനകി,

അതുകൊണ്ടുതന്നെ അതെല്ലാം തീർത്ത് അവൾ തറവാട്ടിലേക്ക് പോകാൻ തയ്യാറായി...... ഇറങ്ങിയപ്പോൾ തന്നെ സുഗന്ധി പറഞ്ഞിരുന്നു സാരി ഉടുത്താൽ മതി എന്ന്...... വീട്ടിലെ മൂത്ത മരുമകൾ ആണ് അപ്പോൾ എല്ലാവർക്കും കാണുമ്പോൾ മനസ്സിലാക്കുകയും വേണം.... ചുരിദാറും പാവാടയും ഒന്നും ഇടാൻ സമ്മതിച്ചിരുന്നില്ല, ചില്ലി റെഡ് നിറത്തിൽ ഉള്ള അതിമനോഹരം ആയ ഒരു സാരി സുഗന്ധി അവളെ അണിയിച്ചു...... മനോഹരമായ രീതിയിൽ ഞൊറിവുകൾ ഇട്ടു സാരി ഉടുപ്പിച്ചു കൊടുത്തത് സുഗന്ധി തന്നെ ആയിരുന്നു...... തറവാട്ടിലേക്ക് ചെന്നപ്പോൾ തന്നെ എല്ലാവർക്കും സുഗന്ധി ആവേശത്തോടെ മരുമകളെ പരിചയപ്പെടുത്തിക്കൊടുത്തു, എല്ലാവർക്കും അവളെ വലിയ കാര്യമായിരുന്നു,

എല്ലാവരോടുമുള്ള അവളുടെ ഇടപെടലുകളും സ്വഭാവവും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് ഇഷ്ടപ്പെട്ടു......... എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു ശ്രീഹരിക്ക് ചേർന്ന പെൺകുട്ടി തന്നെയാണ്, വളരെ പെട്ടെന്ന് തന്നെ അവരിലൊരാളായി ജാനകി മാറി...... അവളുടെ അതേ പ്രായമുള്ള ചില പെൺകുട്ടികളും ഒപ്പം കിട്ടി...... അങ്ങനെ ശ്രീവിദ്യയും അവർക്കൊപ്പം സന്തോഷകരമായി തന്നെ കാര്യങ്ങൾ മുൻപോട്ടു പോയി...... ഇതിനിടയിൽ ഒന്ന് ഫോൺ വിളിക്കാൻ പോലും അവൾക്ക് സമയം കിട്ടിയിരുന്നില്ല എന്നതായിരുന്നു സത്യം.... കൂട്ട് കുടുംബത്തിൻറെ മനോഹാരിത അവളും മനസ്സിലാക്കുകയായിരുന്നു,

ശ്രീയേട്ടൻ ആണെങ്കിൽ നാട്ടിലേക്ക് വരുന്നതിന് ഉള്ള തിരക്കിലാണ് എന്ന് അവൾക്കറിയാമായിരുന്നു...... പാക്കിങ് മറ്റുമായി അവനും തിരക്കിൽ ആയതുകൊണ്ട് അതേദിവസം ഫോൺ സംഭാഷണങ്ങൾ തീരെ കുറവായിരുന്നു...... വൈകുന്നേരം അമ്പലത്തിൽ പോയി തൊഴുതു തിരികെ വന്നപ്പോൾ ഫോണിൽ ഒരുപാട് മിസ്കോൾ കിടക്കുന്നത് കണ്ടു, വാട്സ്ആപ്പ് ഓൺ ആക്കിയപ്പോൾ വോയിസ് മെസ്സേജ് കൊണ്ട്, എയർപോർട്ടിലേക്ക് പോയി എന്നാണ് പറഞ്ഞിരിക്കുന്നത് അത് കേട്ടപ്പോൾ തന്നെ നെഞ്ചിലൊരു പഞ്ചാരിമേളം തുടങ്ങുന്നത് ജാനകി അറിഞ്ഞിരുന്നു.,.,...... ആ നിമിഷംതന്നെ ഹൃദയമിടിപ്പ് ക്രമാതീതം ആകുന്നതും അവളറിഞ്ഞു,

പ്രിയപ്പെട്ടവൻ വന്നിട്ട് ഇത്രയും മാസങ്ങളേ ആയിട്ടുള്ളൂ തിരികെ പോയിട്ട്....... പ്രണയം മുഴുവൻ തനിക്ക് പങ്കുവെച്ച് തന്നാണ് തിരികെ യാത്ര എങ്കിലും ഇപ്പോഴും തനിക്ക് ഒരുപാട് നാളുകൾക്കു ശേഷം കാണുന്നത് പോലെയാണ് തോന്നുന്നത്..... ഇപ്പോഴും തന്റെ മുഖത്തും ശരീരത്തിലും ആ ചുംബന ചൂട് അറിയാൻ സാധിക്കുന്നുണ്ട്...... ആവോളം പ്രണയത്തിൽ തന്നെ ചേർത്തുപിടിച്ച കരങ്ങൾ വീണ്ടും തനിക്ക് അരികിലേക്ക്..., ആ ഒരു ഓർമ്മയിൽ തന്നെ അവൾ വല്ലാത്ത സന്തോഷത്തിൽ നിറഞ്ഞുപോയ നിമിഷമായിരുന്നു....., ആ ഓർമ്മകൾ പോലും അവളുടെ മുഖത്ത് കുങ്കുമ വർണ്ണം ചാലിച്ചു............................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story