സ്നേഹദൂരം.....💜: ഭാഗം 57

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

 തിരിഞ്ഞു നോക്കാതെ തന്നെയവൾ വിളിച്ചു... " ശ്രീയേട്ടാ.....!! മുടി ചുരുൾ വകഞ്ഞുമാറ്റി അത് അല്പം മുന്നിലേക്കിട്ടു കൊണ്ട് പുറം കഴുത്തിൽ മീശയുടെ രോമങ്ങളാൽ ഇക്കിളികൂട്ടി പുറകിൽ നിന്നും തന്നെ നെഞ്ചോടു ചേർത്തു പിടിച്ച് ഒന്ന് മൊഴിഞ്ഞു അവൻ.... " എന്തോ......!! ജാനകിയുടെ മിഴികൾ നിറഞ്ഞു....... പെട്ടെന്ന് തന്നെ തിരിഞ്ഞ് അവളവന്റെ മുഖത്തേക്ക് നോക്കി, മിഴികളുമായി കോർത്ത നിമിഷം വിരഹത്തിന്റെ മുഖം മൂടി അഴിഞ്ഞു തുടങ്ങുകയായിരുന്നു....... അവനെ കണ്ട നിമിഷം എന്തുകൊണ്ടോ അവൾക്ക് പിടിച്ചുനിർത്താൻ സാധിച്ചിരുന്നില്ല..... ആ നിമിഷം തന്നെ അവളുടെ കണ്ണുകൾ പെയ്തു തുടങ്ങി.....

അത് സന്തോഷത്തിൻറെ ആണെന്ന് അറിയാം ആയിരുന്നുവെങ്കിലും അവളുടെ മിഴികൾ നിറയുന്നത് സഹിക്കാൻ പറ്റാത്ത ഒരു ഹൃദയം അതിലും വേദന കൊണ്ടു..... " ഞാൻ വന്നപ്പോൾ കരയുവാണോ.....? അവളുടെ കണ്ണുനീർ തന്റെ വിരലുകളാൽ തുടച്ച് തന്റെ നെഞ്ചോടുചേർത്തു കൊണ്ടാണ് ചോദിച്ചത്....... " എനിക്ക് ഇത്ര സമയമായിട്ടും ഏട്ടനെ ഒന്ന് കാണാൻ പോലും പറ്റിയില്ലല്ലോ, ഇത്രയും സമയം ഞാൻ എന്ത് വേദന അനുഭവിച്ചു എന്നറിയൊ....? " അതല്ലേ ഞാൻ ചില കൊച്ചു കുട്ടികൾ ഒക്കെ കാണിക്കുന്ന പോലെ ഇങ്ങനെ ഒരു സാഹസം ചെയ്തത്, എനിക്ക് നിന്നെ കാണാഞ്ഞിട്ട് അങ്ങോട്ട് പറ്റുന്നില്ലായിരുന്നു....

അവളെ വീണ്ടും തന്നോട് ചേർത്തുനിർത്തി അവളുടെ മുല്ലപ്പൂവിൻ ആവോളം മുകർന്നു കൊണ്ടായിരുന്നു പറഞ്ഞിരുന്നത്...... അതോടൊപ്പം അവളുടെ കഴുത്തിൽ മീശരോമങ്ങൾ കൊണ്ട് ഒന്ന് അവളെ ഇക്കിളികൂട്ടി...... അവൻറെ ആ പ്രവർത്തിയിൽ അവൾ ഒന്ന് പുളഞ്ഞു പോയി....... ആ നിമിഷം അവളുടെ ആ പ്രവർത്തി കണ്ട് അവന് ചിരിയാണ് വന്നത്........ ഒരിക്കൽക്കൂടി തന്നോട് ചേർത്തു പിടിച്ച് അഗാധമായ ഒന്ന് പുണർന്നു....... " കുറച്ചു മുൻപ് ഉള്ളിൽ വച്ച് മോൾ എന്തോ തരാൻ വന്നില്ലേ....? അതിങ്ങ് വേഗം തായോ.... കുസൃതിയോടെ അവൻ പറഞ്ഞു... " ശ്രീയേട്ടാ, അത് ഞാൻ അപ്പോൾ പെട്ടന്ന്.... അവൾക്ക് പരിഭ്രമം ഏറി വന്നു.....

" കൊഞ്ചാതെ താ പെണ്ണെ..... ഹരി വിടാൻ ഭാവം ഇല്ല......... അവളുടെ മുഖം അവന്റെ കൈകുമ്പിളിൽ എടുത്ത മുഖം..... ഒരു നേർത്ത മുത്തം ആ ചുണ്ടിൽ പതിഞ്ഞു...... " ശ്രീയേട്ടാ...... ആരെങ്കിലും കാണും..... " ആരും കാണുന്നില്ല പെണ്ണേ, ഇവിടെ എങ്ങും ഒരു മനുഷ്യനും ഇല്ല, അതുകൊണ്ടല്ലേ ഞാൻ നിന്നോട് ഇങ്ങോട്ട് വരാൻ വേണ്ടി പറഞ്ഞത്...... ഒന്നാമത് അമ്പലത്തിൽ ഉത്സവമാണ് കുടുംബക്ഷേത്രം ആയതുകൊണ്ട് തന്നെ എല്ലാവരും അവിടേക്ക് പോകും, ഇനി അഥവാ ആരെങ്കിലും വരുകയാണെങ്കിൽ തന്നെ എന്റെ ഭാര്യയേ ഞാൻ ഒന്ന് മുത്തി...... സത്യം പറഞ്ഞാൽ സ്വസ്ഥമായിട്ട് സംസാരിക്കാൻ ഇതിലും നല്ലൊരു സ്ഥലം വേറെ ഇല്ലെന്നു തന്നെ പറയാം.......

" എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല...... എനിക്ക് ഇങ്ങനെ തന്നെ നോക്കി ഇരുന്നാൽ മതി...... " പക്ഷേ ഞാൻ അങ്ങനെ നോക്കിയിരിക്കുമ്പോൾ ഇടയ്ക്ക് ചില കുസൃതികൾ കാണിക്കും.....കുഴപ്പം ഉണ്ടോ...?? പ്രണയത്തോടെ അവളുടെ മൂർദ്ധാവിൽ ഒന്നു ചുംബിച്ചു കൊണ്ടാണ് ചോദിച്ചത്, അതോടൊപ്പം അവളെത്തന്റെ അരികിലേക്ക് ചേർത്തിരുത്തി......കുളിരുന്ന തണുപ്പിൽ വെള്ളത്തിലേക്ക് കാലുകൾ നീട്ടി ഇട്ടു കൊണ്ടാണ് അവൻ സംസാരിച്ചത്..... " സെറ്റ് മുണ്ട് ഒക്കെ ഉടുത്ത് എൻറെ മോള് സുന്ദരി ആയല്ലോ...... ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ പറയാൻ കാത്തിരുന്നതുപോലെ പെണ്ണിൻറെ മുഖം അരുണാഭമായി....

" ഏട്ടൻ വരുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ എനിക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റിയില്ല..... പണ്ട് എപ്പോഴോ ശ്രീയേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട് കല്യാണം കഴിക്കുന്ന കുട്ടി ഒരു സെറ്റുമുണ്ട് ഒക്കെ ഉടുക്കുന്നതാണ് ഇഷ്ട്ടം എന്ന്...... അതിനുശേഷം ഞാൻ ഏറ്റവും കൂടുതൽ സെറ്റുമുണ്ട് വാങ്ങാൻ തുടങ്ങിയത്....... പിന്നെ ശ്രീയേട്ടനോട് എനിക്കുള്ളത് പ്രണയം ആണെന്ന് മനസ്സിലാക്കിയ സമയത്ത് ഞാൻ വാശിയോടെ പഠിക്കുകയായിരുന്നു ഇതൊക്കെ ഉടുക്കാൻ...... തന്നെ പറ്റി പറഞ്ഞു തുടങ്ങുമ്പോൾ അവളുടെ മിഴികൾ വാചാലമാകുന്നതും ഇടയ്ക്കിടയ്ക്ക് തുറക്കുകയും അതോടൊപ്പം വിടരുകയും ഒക്കെ ചെയ്യുന്നത് അവൻ അറിഞ്ഞു, ആ മുഖഭാവങ്ങൾ ഒക്കെ തന്നെ അവന് മനസ്സിലാക്കുന്നുണ്ടായിരുന്നു......

ശ്രീഹരി എന്നും ജാനകിക്ക് കൗതുകം ആണെന്ന് അവന് തോന്നി..... അവനെപ്പറ്റി അറിയുമ്പോൾ ഉണ്ടാകുന്ന ആ കണ്ണുകളുടെ തിളക്കം, മിഴികളുടെ തെളിച്ചത്തിനൊപ്പം മിഴികളിൽ നിറയുന്ന പ്രണയം, അത് എല്ലാം മനസ്സിലാക്കി എടുക്കുകയായിരുന്നു അവൻ..... എത്രത്തോളം പ്രണയിച്ചിരുന്നുവെന്ന്, " ഇത്രമാത്രം ഇഷ്ടപ്പെടാൻ മാത്രം എന്തായിരുന്നു നീ എന്നിൽ കണ്ട മേന്മ..... പ്രണയത്തോടെ അവളുടെ മുഖം കൈകളിൽ എടുത്തു കൊണ്ടായിരുന്നു അവൻ അത് ചോദിച്ചത്...... " ഒരിക്കലും ആ ഒരു ചോദ്യത്തിന് മാത്രം എൻറെ കയ്യിൽ ഉത്തരമില്ല ഏട്ടാ...... എന്നും ഞാൻ എന്നോട് തന്നെ ചോദിച്ചു മടുത്ത ഒരു ചോദ്യമാണിത്...... എന്തുകൊണ്ട് ഹരിയേട്ടനോട്‌ ഇഷ്ട്ടം എന്ന് അറിയില്ല......

പക്ഷേ എനിക്ക് പണ്ട് മുതലേ ഇഷ്ടമായിരുന്നു, ഏട്ടനോട് സംസാരിക്കാൻ ഒരുപാട് നേരം ഏട്ടന്റെ അരികിൽ നിൽക്കാൻ, ഒരുപാട് ഇഷ്ടമായിരുന്നു, ഒരുപാട് ആഗ്രഹിച്ചു ഒപ്പം ഉണ്ടാവണം എന്ന്.....പണ്ട് ആണെങ്കിലും ഏട്ടൻ വരുന്ന സമയത്ത് എനിക്ക് വല്ല്യ സന്തോഷം ആണ്.... ആ ഇഷ്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല അന്ന്..... പിന്നെ അന്ന് ഒരു ദിവസം ഒരു പെണ്ണിനെ കാണാൻ പോയില്ലേ...... അന്ന് ഹരിയേട്ടൻ ആ പെൺകുട്ടിയൊടെ സംസാരിച്ചത് കണ്ടപ്പോൾ എനിക്ക് തോന്നിയത് മരിച്ചുപോയാൽ മതി എന്ന് ആയിരുന്നു..... അന്ന് ഞാൻ ഓർത്തു അങ്ങനെ ഒക്കെ.... എൻറെ മുൻപിൽ വച്ച് മറ്റൊരു പെൺകുട്ടിയൊടെ സ്നേഹത്തോടെ സംസാരിക്കുന്നത് ഒന്നും എനിക്ക് സഹിക്കാൻ പറ്റുന്നില്ലയിരുന്നു...

ഒരു ഭ്രാന്തിയെ പോലെ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി എന്നറിയാം, ഒട്ടൊരു കൗതുകത്തോടെ അവളെത്തന്നെ നോക്കി പഠിക്കുകയായിരുന്നു അവനും...... അവളുടെ ഓരോ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് തന്നോടുള്ള പ്രണയം, " അതൊക്കെ പോട്ടെ ഒരുപാട് പഴകിയ കാര്യങ്ങൾ, ഇനി നമുക്കിടയിൽ അത്തരം കാര്യങ്ങൾ ഒന്നും വേണ്ട..... എനിക്കറിയാം നിൻറെ മനസ്സിനെ വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ എൻറെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്....... പക്ഷേ ഇപ്പോൾ എന്റെ മനസ്സിൽ എൻറെ മോളോട് സ്നേഹത്തിന്റെ ഒരു വലിയ കുന്ന് തന്നെ ഉണ്ട്..... നീ സ്നേഹിച്ചതിലും നൂറു ഇരട്ടി കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നത്......

" എനിക്ക് അറിയാം ഏട്ടാ.... അത്‌ എന്നെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.... എനിക്ക് മനസ്സിലാകുന്നുണ്ട് ആ സ്നേഹം...... "ശ്രീയേട്ടന്റെ സങ്കൽപ്പത്തിൽ ഒക്കെ ഉള്ള ഒരു ഭാര്യ തന്നെയാണോ ഞാൻ....? അതോ വെറുതെ എന്നോടുള്ള സ്നേഹത്തിൻറെ പേരിൽ അഡ്ജസ്റ്റ് ചെയ്യുവാനോ....? ആഗ്രഹിച്ചതുപോലെ ഒക്കെ ഞാൻ ആകുന്നുണ്ടോ.....? അങ്ങനെ അല്ലെങ്കിൽ എന്നോട് പറയണം, തെറ്റുകുറ്റങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി തരണം..... ഏട്ടൻ ആഗ്രഹിക്കുന്നത് പോലെ ആകാൻ ആണ് എനിക്കിഷ്ടം..... " നീ എങ്ങനെയാണോ അങ്ങനെ ആയാൽ മതി..... അതാണ് എനിക്കിഷ്ടം...... എനിക്കങ്ങനെ വലിയ ഭാര്യാ സങ്കല്പങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്

യഥാർത്ഥ ഭാര്യ സങ്കല്പപങ്ങളിൽ മനസ്സിൽ നിറഞ്ഞ് നിന്നത് നീ തന്നെയായിരുന്നു..... നിന്നിലെ ഓരോ ഗുണങ്ങളും ഞാൻ ഇഷ്ടപ്പെടുന്നുണ്ട്..... ഞാൻ ആഗ്രഹിച്ച എല്ലാഗുണങ്ങളുമുള്ള ഒരാൾ ആണ് നീ..... നമ്മൾ തമ്മിൽ ഒരു ജീവിതം തുടങ്ങിയപ്പോൾ എനിക്ക് ഒരുപാട് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു..... നമ്മൾ തമ്മിലുള്ള പ്രായം, അതിൻറെ വ്യത്യാസം ഒക്കെ നമ്മുടെ ജീവിതത്തെ ബാധിക്കുമോന്ന്.... ഒരു ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് പ്രണയം തന്നെയാണ്....... അവർക്കിടയിലെ പ്രണയം എപ്പോൾ നശിക്കുന്നു അപ്പോൾ മാത്രമാണ് അവർക്കിടയിൽ പ്രശ്നം വരുന്നത്.... നമ്മുടെ പ്രണയം നശിക്കില്ല.....

പ്രണയവും ഇഷ്ടവും ഇല്ലാതാകുന്ന സമയമാണ് ഇണയുടെ കുറ്റങ്ങളും കുറവുകളും ശ്രദ്ധിച്ചു തുടങ്ങുന്നത്....... അപ്പോൾ മാത്രമാണ് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത്...... പ്രണയത്തിന് ജീവിതത്തിൽ ഒരു പരിധി ഇല്ല എന്ന് എന്നെ പഠിപ്പിച്ചത് നീയാണ്....... നിൻറെ ജീവിതം കൊണ്ട്...... അവന്റെ മുഖം തന്റെ കൈകളിൽ ആക്കി കൊതി തീരാത്തപോൽ അവൾ അവനെ നോക്കി ഇരുന്നു.... പിന്നെ മെല്ലെ ആ ചുണ്ടിൽ ചുണ്ട് ചേർത്തു.... കണ്ണുകൾ അടച്ചു ആ ചുംബനത്തെ അവൻ ഏറ്റുവാങ്ങി...... ഇരുട്ട് വ്യാപിച്ചു തുടങ്ങി..... കുറെ സമയം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതെ മൗനം പ്രണയത്തെ അടക്കി വാണ നിമിഷങ്ങൾ......

അതോടൊപ്പം തന്നെ അമ്പലത്തിൽ നിന്നും ഉയർന്ന ശബ്ദവും കേൾക്കാം........ ഇടയിൽ എപ്പോഴോ അവളുടെ മടിയിലേക്ക് തലവെച്ചു കിടന്നു അവൻ...... തൻറെ പ്രിയപ്പെട്ടവൻറെ മുടിയിഴകളിൽ വിരലുകൾ കൊരുത്ത് വലിച്ച് അവൾ..... " ഏട്ടന് എന്ത് മുടിയുണ്ടായിരുന്നു..... മുടിയൊക്കെ കൊഴിഞ്ഞുതുടങ്ങി.... " മുടിയൊക്കെ കൊഴിഞ്ഞുതുടങ്ങിയെന്നോ....? കഷണ്ടി ആയി എന്ന് പറയുന്നതാണ് സത്യം..... " അയ്യോ കഷണ്ടി ആവോ....? പെട്ടെന്ന് അവളുടെ സ്വരത്തിൽ ആവലാതി കയറി.... " എന്തേ കഷണ്ടി ആയാൽ നിനക്ക് ഇഷ്ടമാവില്ലേ....? കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോ, ൾ അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു.... "

അപ്പോൾ സൗന്ദര്യത്തെ ഞാൻ സ്നേഹിച്ചു എന്ന് ആണോ കരുതുന്നത്....?? " ഒരാളെ സ്നേഹിക്കുന്നതിന് അതൊരു കാരണം തന്നെയാണ് ജാനി.... ഞാൻ ഇപ്പോ ഭയങ്കര ആയിട്ട് മോശമായി ഇരിക്കുന്ന ഒരാൾ ആണ്, എൻറെ മനസ്സ് എത്ര അടിപൊളി ആണെന്ന് പറഞ്ഞാലും നീ എന്നെ സ്നേഹിക്കുമോ....? " എൻറെ ഹരിയേട്ടനെ എങ്ങനെ ഇരുന്നാലും എനിക്കിഷ്ടം ആണ്.... " ആണോ....?? അതും പറഞ്ഞ് ഒരു കുസൃതിയോടെ അവളുടെ വയറിലേക്ക് മീശരോമങ്ങൾ കൊണ്ട് ഒന്ന് ഉരസി ശ്രീഹരി അവൻറെ ആ പ്രവർത്തിയിൽ അവൾ വീണ്ടും ഒന്ന് ഇളകിയിരുന്നു...... അവളുടെ ഓരോ കാട്ടായങ്ങളും അവനിൽ ആവേശം കൂടി വന്നു..... ആ പ്രവർത്തി തന്നെ വീണ്ടും ചെയ്തുകൊണ്ടിരുന്നു......

പെണ്ണിൻറെ ചിരിയും വർദ്ധിച്ചുവന്നു...... " എടി പെണ്ണേ നീ ഒച്ചവെച്ച് ആളെ വിളിച്ചു കൂട്ടുമോ....? ചെറുചിരിയോടെ അവൻ പറഞ്ഞപ്പോഴേക്കും അവളുടെ മുഖം ചിരിച്ച് ഒരു പരുവമായിട്ട് ഉണ്ടായിരുന്നു..... പടർന്നു തുടങ്ങിയ കൺമഷിയും, ഉലഞ്ഞു തുടങ്ങിയ മുടിയിഴകളും, വാടിയ മുല്ലപ്പൂ ഗന്ധവും, അവന് സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ വന്ന ഒരു നിമിഷം...... ആ നിമിഷം അവൻറെ മുൻപിൽ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.... പൊട്ടിചിരിച്ചു ക്ഷീണിച്ച് തന്നെ നോക്കുന്നവളോട് ആ നിമിഷം അവനു തോന്നിയത് പ്രണയമായിരുന്നു...... മുൻപിലേക്ക് നീണ്ടു വന്ന അവളുടെ മുടിയിഴകൾ മെല്ലെ പുറകിലേക്ക് വകഞ്ഞുമാറ്റി അവളുടെ കഴുത്തിൽ ഒന്നു തഴുകി.......

പിന്നെ അങ്ങനെ തന്നെ അവളെ തന്റെ മുഖത്തോടു ചേർത്തു, ആ നിമിഷം ജാനകിയുടെ കണ്ണുകളും അടഞ്ഞു പോയിരുന്നു....... മുഖം മുഴുവൻ ഓടിനടന്ന ഒരു ചുംബന പ്രദക്ഷണം...... അതിനുശേഷം മെല്ലെ അത് കഴുത്തിലേക്കും അതോടൊപ്പം കഴുത്തിന്റെ പല ഭാഗങ്ങളിൽ ചെന്നികളിലേക്കും ഒഴുകി നടന്നു...... ഒടുവിൽ പുറകിൽ എത്തിയ അവൻറെ താടിരോമങ്ങൾ ഇക്കിളി കൂട്ടിയപ്പോൾ അവളുടെ കൈവിരലുകൾ അവൻറെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി......രണ്ടുപേരും സ്വയം മറന്നുപോയിരുന്നു...... നിലാവും നക്ഷത്രങ്ങളും മാത്രം കൂട്ടായി വന്ന രാത്രി, പ്രണയം നിറഞ്ഞ മിഴികൾ വ്യക്തമായി കണ്ടു ശ്രീഹരി......

പ്രണയത്തിന് അപ്പുറം തന്നിൽ നിന്ന് എന്തൊക്കെയോ ആ മിഴികൾ ആഗ്രഹിക്കുന്നു....... പ്രകാശിച്ചു നിന്നു മിഴികൾ കാണെ ഒരു നിമിഷം അവർക്ക് സ്വയം നഷ്ടമാകുന്നത് പോലെ തോന്നി...... " ശ്രീയേട്ടാ.... പ്രണയത്തോട് അവൾ വിളിച്ചപ്പോൾ മെല്ലെ അവൻ ഒന്ന് മൂളുക മാത്രം ചെയ്തു..... " ഞാൻ ശ്രീയേട്ടന്റെ കവിളിൽ ഉള്ള നുണക്കുഴിയിൽ ഒന്ന് ഉമ്മ വെച്ചോട്ടെ......??? അങ്ങേയറ്റം പ്രണയം നിറഞ്ഞ ചോദ്യം, ശ്രീഹരിയും ഒരു നിമിഷം അത്ഭുതപ്പെട്ടു പോയിരുന്നു അവളുടെ ചോദ്യത്തിന് മുൻപിൽ....... പിന്നീട് ചെറുചിരിയോടെ മിഴികൾ അടച്ചു അതോടെ നുണക്കുഴികൾ അവൾക്ക് മുൻപിൽ അനാവൃതമായി..... എന്നും ജാനകി പ്രണയത്തിലാക്കി ചുഴി ഇതായിരുന്നു....

ഈ ഗർത്തത്തിൽ അകപ്പെട്ടുപോയ നേരം ജാനകിക്ക് സ്വയം മറന്നുപോയിരുന്നു...... ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു തന്നെ പ്രണയത്തിലേക്ക് വലിച്ചെറിഞ്ഞ ആ നുണക്കുഴി കവിളിൽ ഒരു ചുംബനം നൽകാൻ, ഏറെ ഇഷ്ടത്തോടെ കണ്ണുകളടച്ചു ആ നുണകുഴിയിലേക്ക് അവൾ ചുണ്ടുകൾ പതിപ്പിച്ചു...... ആ ഒരു നിമിഷം അവൾക്ക് മുൻപിൽ അവളുടെ ശ്രീയേട്ടനോടുള്ള പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ..... നേർത്തൊരു ചുംബനം ചുണ്ടിലേക്ക് വ്യാപിച്ചു..... അത് കഴിഞ്ഞ് അകന്നുപോകുന്നവളെ അവൻ തന്നെ തന്നോട് ചേർത്തുനിർത്തി.......

ഏറെ നേരം നോക്കിയിരുന്നു, പ്രണയം തുളുമ്പുന്ന മുഖം നോക്കിപ്പോൾ വീണ്ടും സ്വയം നഷ്ടമാകുന്നത് ശ്രീഹരിക്ക് തോന്നിയിരുന്നു..... അവളെ തന്നോട് ചേർത്തു ആ അധരത്തിൽ നിന്നും തേൻ നുകരാൻ തുടങ്ങി..... ഏറെ പ്രണയത്തോടെ അവനും, പ്രതിരോധം തീർക്കാതെ അവളും..... കുളിരുന്ന ജലത്തിലെ ഓളങ്ങൾക്കിടയിൽ ഇരുകാലുകളും പരസ്പരം കെട്ടിപുണർന്നു..... ഈ നിമിഷങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ എന്ന് ഇരുവരും ആഗ്രഹിച്ചു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story